} -->

സ്വഹാബത്തിനെ ശപിക്കുന്നവർ ഉലമാ സമ്മേളനത്തിലെ മുഖ്യാതിഥി?!

മുസ്‌ലിം ലോകത്താകമാനം പല തരത്തിലുള്ള മത നിരാസ ചിന്തകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം യുക്തിക്കനുസരിച്ച് ഖുർആൻ വ്യാഖ്യാനിക്കുന്നവർ. സഹാബികളെ നിന്ദിക്കുന്നവരും തള്ളിപ്പറയുന്നവരും. ബുഖാരി, മുസ്‌ലിം തുടങ്ങിയ പ്രമാണിക ഗ്രന്ഥങ്ങളെയും ഹദീസിനെയും പുച്ഛിക്കുന്നവർ യുക്തിവാദവും തത്വചിന്തയും മതപ്രമാണമാക്കുന്നവർ സുന്നി ലേബലിൽ ശിയാ ചിന്ത പ്രചരിപ്പിക്കുന്നവർ. പത്രങ്ങളിലും
മാധ്യമങ്ങളിലും തങ്ങളുടെ വിഷലിപ്തമായ ചിന്തകളുമായി നിറഞ്ഞാടുകയാണ് ഇത്തരക്കാർ. അറബ് ലോകത്ത് ലിബറൽ - ശീഈ - ഹദീസ് നിഷേധ സ്വതന്ത്രചിന്താവക്താക്കളാണ് ഫഹ്മീ ഹുവൈദി, താരിഖ് സുവൈദാൻ, ഹസൻ ഹനഫി, ഹസൻ തുറാബി അദ്നാൻ ഇബ്രാഹീം, സഅ്ദ് അൽഹിലാലി, ഇബ്രാഹീം ഈസാ, ഹസൻ ഫർആൻ മാലികി, അലി ജിഫ്രി അലി ജുംഅ തുടങ്ങിയവർ ഈ പട്ടിക വളരെ നീണ്ടതാണ്. ഈ ഗണത്തിൽ അവസാനമായി രംഗത്ത് വന്നയാളാണ് ഇറാഖി സ്വദേശി അഹ്മദ് അൽ കുബൈസി. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഓന്തിനെ പോലെ നിറം മാറിക്കൊണ്ടിരുന്ന ഇയാൾ ആദ്യഘട്ടത്തിൽ സദ്ദാമിനെ പിന്തുണക്കുകയും പിന്നീട് അമേരിക്കൻ അധിനിവേശാനന്തരം ശീഈ ഭരണകൂടത്തോടൊട്ടി നിൽക്കുകയും സുന്നികളെ പരിഹസിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ ഏത് വൃത്തികേട് വിളിച്ചു പറയാനും ഇയാൾക്ക് യാതൊരു മടിയുമില്ല. സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയാതെ യു.എ.ഇ.യിൽ അഭയം തേടേണ്ടി വന്ന കക്ഷി ഇപ്പോൾ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് നാടുകടത്തൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.


ദുബൈ ടെലിവിഷനിൽ നടത്തിവരാറുള്ള തന്റെ പരിപാടിയിൽ പ്രമുഖ സഹാബി ഹസ്‌റത്ത് മുആവിയ(റ)നെ കാഫിറാക്കുകയും ഇന്ന് മുസ്‌ലിം ലോകം അനുഭവിക്കുന്ന മുഴുവൻ ദുരിതങ്ങൾക്കും കാരണം അദ്ദേഹമാണെന്നും മുഹമ്മദ് ഇബ്നു അബ്ദിൽ വഹാബ് ജൂതസൃഷ്ടിയാണെന്നും അദ്ദേഹത്തെക്കാൾ മെച്ചം ഐ.എസ് ഭീകരൻ ബഗ്ദാദിയാണെന്നുമൊക്കെ വിളിച്ചു കൂവുകയുണ്ടായി, സഹാബികളെ നിന്ദിച്ച നടപടിക്കെതിരിൽ യു.എ.ഇ പൗരന്മാർ രംഗത്ത് വന്നപ്പോൾ ദുബൈ ഭരണാധികാരി ഇടപെട്ട് ടിയാന്റെ പരിപാടികൾ നടത്തുന്നതിൽ നിന്ന് ദുബൈ ടെലിവിഷനെ വിലക്കുകയും ഇയാളുടെ ഭ്രാന്തൻ ജൽപനങ്ങൾക്ക് അതേ ചാനലിൽ തന്നെ മറുപടി നൽകുകയുമുണ്ടായി.

ശൈഖ് മുഹമ്മദ് ഇബ്നു അബ്ദിൽ വഹാബിനെ അപഹസിച്ചതിന്റെ പേരിൽ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുകയാണിയാൾ. ഇയാളെ തങ്ങളുടെ നാട്ടിൽ നിന്നു പുറത്താക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ നാട്ടുകാർ മുറവിളി കൂട്ടികൊണ്ടിരിക്കുകയാണ്.

ഇസ്‌ലാമിക ലോകത്തിന്റെ ഇജ്മാഇനെ തള്ളിക്കളയുന്ന ഈ ദുഷ്ടജീവിയെയാണ് കാന്തപുരം വിഭാഗക്കാർ തങ്ങളുടെ പണ്ഡിതസമ്മേളനത്തിൽ എഴുന്നള്ളിക്കുന്നത്. ഇയാളുടെ അങ്ങേ അറ്റം വഴിപിഴച്ച വാദങ്ങളെ ഈ വിഭാഗം അംഗീകരിക്കുന്നുണ്ടോ എന്നറിയാൻ താൽപര്യമുണ്ട്. താഴെ പറയുന്ന ഇയാളുടെ പിഴച്ച വാദങ്ങളെക്കുറിച്ച് ഈ വിഭാഗത്തിന് എന്താണ് പറയാനുള്ളത്.

  1. ശിയാക്കൾ തങ്ങളുടെ മതത്തിന്റെ ഭാഗമായി ആചരിക്കുന്നതും നബി(സ) അന്ത്യനാൾ വരെ വിലക്കിയതുമായ താൽക്കാലിക വിവാഹം (മുത്അ) അനുവദനീയമാണ് അത് നിഷിദ്ധമാണെന്ന വാദത്തിന് ഇജ്മാഇല്ല.
  2. ഒരു സ്ത്രീ ഒരു പുരുഷനോട് ഞാൻ എന്നെ നിങ്ങൾക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു എന്ന് പറഞ്ഞാൽ അവരുടെ വിവാഹം സാധുവാകും. വിവാഹത്തിന് ഒരു രക്ഷാകർത്താവിന്റെ ആവശ്യമില്ല.
  3. അല്ലാഹു തൃപ്തിപ്പെട്ടവർ സഹാബികളിൽ മൂന്ന് പേർ മാത്രമാണ് മറ്റുള്ളവർക്ക് ഇത് ബാധകമല്ല.
  4. ഖാലിദ് ഇബ്നുൽ വലീദ് മക്കാ വിജയവേളയിൽ നബി(സ) മാപ്പുകൊടുത്ത (തുലഖാഅ്)വരിൽ പെട്ടയാളാണ്.
  5. ഖബറിലെ ശിക്ഷ അന്ധവിശ്വാസമാണ്.
  6. അന്ത്യനാളിനോടനുബന്ധിച്ച് യഅ്ജൂജും മഅ്ജൂജും പുറപ്പെടുമെന്ന വിശ്വാസം ശരിയല്ല.
  7. ഒരു വിശ്വാസിക്ക് ഒരേ സമയം അലിയെയും മുആവിയയെയും സ്നേഹിക്കുവാൻ സാധിക്കുകയില്ല.
  8. സ്ത്രീ പുരുഷന്മാർ ഇടകലരൽ (ഇഖ്തിലാത്വ്) ഇസ്‌ലാമിക വിരുദ്ധമല്ല. ഈ വാദം അബ്ബാസികൾ ഉണ്ടാക്കിയ ആചാരമാണ്.
  9. മുഖവും മുൻകൈയ്യും ഒഴിച്ചുള്ള സ്ത്രീയുടെ ശരീരം ഔറത്താണെന്ന വാദം സഊദി വഹാബികൾ ഉണ്ടാക്കിയതാണ്. അത് നബിയുടെ ഭാര്യമാർക്ക് മാത്രം ബാധകമാണ്.
  10. പൂർവ്വീകരായ പണ്ഡിതരുടെ (ഫുഖഹാഅ്) വാദങ്ങൾ ആധുനിക കാലത്ത് സ്വീകരിക്കുന്നവർ ബുദ്ധി മരവിച്ചുപോയവരാണ്.


ഇങ്ങനെ പലതരം വിചിത്രവാദങ്ങൾ മതത്തിന്റെ പേരിൽ എഴുന്നള്ളിക്കുന്ന ഇയാളെ തങ്ങളുടെ പണ്ഡിതന്മാർക്ക് ദർസ് നടത്താൻ എഴുന്നള്ളിച്ചവരോട് ചില ചോദ്യങ്ങൾ?


വഹ്‌യ് രേഖപ്പെടുത്താൻ നബി(സ) ചുമതലപ്പെടുത്തിയ ഏഴുപേരിൽ ഒരാളായിരുന്നു മുആവിയ(റ). അബൂബക്കർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് വലിയ ഉത്തരവാദിത്തങ്ങൾ അവർ അദ്ദേഹത്തെ ഏൽപ്പിച്ചു. പൂർവ്വോപരി നബിയുടെ ഭാര്യാസഹോദരൻ.





اللهم اجعله هاديا مهديا اللهم علمه الكتاب وقه العذاب


അല്ലാഹുമ്മ ഇജ്അൽഹു ഹാദിയൻ മഹ്ദിയൻ അല്ലാഹുമ്മ അല്ലിംഹു അൽകിതാബ വഖിഹീ അൽ അദാബ് (arabic) എന്ന് നബി(സ) അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചതായി സ്വീകാര്യയോഗ്യമായ ഹദീസുകളിൽ വന്നിട്ടുണ്ട്. നബിയുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് നിങ്ങൾക്ക് വിശ്വസിക്കുന്നുണ്ടോ?


എന്റെ സഹാബികളെ ചീത്ത പറഞ്ഞവർ ശപിക്കപ്പെട്ടവരാണ് എന്ന നബിവചനം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?


ഇമാം ബുഖാരി തന്റെ സഹീഹിൽ രണ്ടിടത്ത് മുആവിയ(റ) തർളിയത്ത് ചെയ്തതിനെക്കുറിച്ച് എന്താണഭിപ്രായം?


ഇബ്നു അബ്ബാസ് അദ്ദേഹത്തെ ഫഖീഹ് എന്നാണ് വിശേഷിപ്പിച്ചത് (ബുഖാരി). റസൂലിന് ശേഷം ഏറ്റവും മികച്ച നേതൃപാടവമുള്ളവർ എന്നദ്ദേഹത്തെ വിശേഷിപ്പിച്ചത് ഇബ്നു ഉമർ(റ) ആയിരുന്നു ഹസൻ(റ) തന്റെ നാൽപ്പതിനായിരം സൈന്യവുമായി മുആവിയക്ക് പിന്നിൽ അണിനിരന്നതും ഹുസൈൻ അദ്ദേഹത്തോട് അനുസരണ പ്രതിജ്ഞ ചെയ്തതിനെക്കുറിച്ചും നിങ്ങളുടെ അഭിപ്രായം?
ത്വൽഹ, അബൂമൂസ സുബൈർ ആഇശ, ഇബ്നു ഉമർ, ഇബ്നു അബ്ബാസ്, ഇബ്നു സുബൈർ(റ) തുടങ്ങിയ സഹാബാ പ്രമുഖർ അദ്ദേഹത്തിന്റെ പിന്നിൽ അണിനിരന്നത് തെറ്റായിരുന്നോ?

ദശലക്ഷക്കണക്കിന് പേർ ഇസ്‌ലാം സ്വീകരിക്കാൻ നിമിത്തമായത് തന്റെ ജൈത്രയാത്രകളിലൂടെയായിരുന്നു. ഇന്ത്യ, സ്പെയിൻ, റോം തുടങ്ങിയ വിദൂരദിക്കുകളിൽ ഇസ്‌ലാം എത്തിച്ചേർന്നത് ഉമവികളുടെ ജൈത്രയാത്രകളിലൂടെയായിരുന്നുവെന്ന കാര്യം നിങ്ങൾ നിഷേധിക്കുമോ?

ഇമാം ശാഫിഈ(റ) ഉമ്മിൽ പലയിടങ്ങളിലും മുആവിയക്ക് തർളിയത്ത് ചെയ്യുന്നതും തന്റെ ഫിഖ്ഹീ അഭിപ്രായത്തെ അവലംബിക്കുന്നതും (അൽ ഉമ്മ് 2/100, 3/170) നിങ്ങൾ അംഗീകരിക്കുമോ?

ഹസ്‌റത്ത് മുആവിയ മഹാന്മാരായ സഹാബികളിൽ പെട്ടവനും നീതിമാന്മാരിൽപെട്ട മഹാനും അല്ലാഹു തൃപ്തിപ്പെട്ടവരുമാണെന്ന നവവിയുടെ അഭിപ്രായം നിങ്ങൾ വലിച്ചെറിയുമോ?

എല്ലാ സഹാബികളെയും വിശുദ്ധരായി കാണുന്നത് അഹ്‌ലുസ്സുന്നയുടെ പതിവാണ് (ഇഹ്‌യാ 1/110).

സഹാബികളിൽ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളിൽ ഇടപെടാതെ മാറിനിൽക്കൽ നിർബന്ധമാണെന്ന് അഹ്‌ലുസ്സുന്നയുടെ എകീകൃതമായ അഭിപ്രായമെന്ന് ശൈഖ് ജീലാനിയുടെ വാദത്തെ നിങ്ങൾ സ്വീകരിക്കുമോ (ഗുൻയ 79).

മു‌ആവിയ(റ) നീതിമാന്മാരായ മഹത്തുക്കളിൽ പെട്ടയാളും വിശിഷ്ടരായ സഹാബികളിൽ പെട്ട ആളുമാണ്. (ഇമാം നവവി ശറഹു മുസ്‌ലിം 15/149 )

അദ്ദേഹത്തെപ്പറ്റി ഇബ്‌നു ഹജർ പറഞ്ഞത് അമീറുൽ മു‌അ്‌മിനീൻ എന്നാണ്. (അൽ-ഇത്വബ 9/231)

അദ്ദേഹത്തിന്റെ ഭരണവും ചരിത്രവും ഖുലഫാ‌ഉകളുടെ ഭരണത്തോടും ചരിത്രത്തോടും ചേർത്ത് പറയേണ്ടതാണ്. കാരണം അദ്ദേഹം നീതിയിലും മഹത്വത്തിലും പ്രവാചക സാമിപ്യത്തിലും അവരോടു തൊട്ടടുത്ത ആളാണ്. (താരീഖ് ഇബ്‌നു ഖൽദൂൻ: 2/1140)

               تطهيرالجنان و اللسان عن الخطور والتفوه عن سيدنا معاوية بن ابي س 
മു‌ആവിയ(റ)വിനെ കുറ്റപ്പെടുത്തുന്നതിൽ നിന്ന് തന്റെ നാവിനേയും മനസ്സിനേയും പരിരക്ഷിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് നിങ്ങളുടെ നേതാവ് ഇബ്‌നുഹജർ അൽ-ഹൈത്തമി ഇങ്ങനെ ഒരു ഗ്രന്ധം തന്നെ രചിച്ചിട്ടുണ്ട്. അതേകുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം.

പ്രമുഖ ശാഫി പണ്ഡിതൻ ശീറാസി തന്റെ കർമ്മശാസ്ത്ര ഗ്രന്ഥത്തിൽ അദ്ദേഹത്തിന് തർളിയത്ത് ചെയ്യുന്നതിനെ (അൽ മുഹദ്ദബ് 1/80). നിങ്ങളുടെ അഭിപ്രായമെന്ത്?


അവലംബം:
الكبيسي يهاجم علماء السعوديه في قضية الاختلاط



أحمد الكبيسي الزنديق في آخر حلقات برنامجة في قناة دبي



وجاء دور الكبيسي بعد خلعه ثوب التقية

الشيخ عثمان الخميس الرد على ضلالات أحمد الكبيسي

رد الشيخ عبدالرحمن الدمشقية على أحمد الكبيسي




************
മത യുക്തിവാദം, സ്വതന്ത്ര ഖുർആൻ വ്യാഖ്യാനം, ശീഇസം, ഹദീസ് നിഷേധം, സഹാബാനിന്ദ, തത്വശാസ്ത്ര ഓറിയന്റലിസ്റ്റ് വാദങ്ങൽ, വ്യതിചലിച്ച സൂഫീ ചിന്തകൾ എന്നിവയുടെ അപകടങ്ങൾ തിരിച്ചറിയാനും അഹ്‌ലുസ്സുന്നയുടെ ശരിയായ നിലപാടുകൾ തിരിച്ചറിയാനും സന്ദർശിക്കുക.

www.ahlu-ssunna.com

1 comment:

Unknown said...

which site i should visit

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal