} -->

ശിആയിസം -ഇസ്‌ലാം ഒരു ദാർശനിക വിശകലനം

ശിആയിസം -ഇസ്‌ലാം  
ഒരു ദാർശനിക വിശകലനം 

 ഡോ. ടി.കെ.യൂസുഫ്‌ 

ഉളളടക്കം

1.  ശിയാക്കൾ : ഉത്ഭവവും വളർച്ചയും
2.  സുന്നികൾ ആര്‌?
3.  ശിആയിസത്തിന്റെ താഴ്‌ വേരുകൾ
4.  ഇറാനിൽ ശിയാക്കളുടെ വളർച്ച.
5.  സുന്നീ വിശ്വാസ പ്രമാണങ്ങൾ
6.  ശിയാക്കളുടെ വ്യാജ ഹദീസുകൾ
7.  ശിയാക്കളുടെ വിശ്വാസ വ്യതിയാനങ്ങൾ
8.  ശിആക്കളിലെ വിഭാഗങ്ങൾ
9.  ശിയാക്കളും ഖുർആനും
10.  ഫാതിമയുടെ മുസ്‌ഹഫ്
11.  ഇമാമുകളുടെ അമാനുഷികതകൾ
12.   മഹ്ദിയുടെ പുനർജന്മം



*ആമുഖം* 


മുസ്‌ലിംകളിൽ ഒട്ടനവധി വിഭാഗങ്ങളുണ്ടെങ്കിലും മൊത്തത്തിൽ അവരെ ശിയാക്കൾ സുന്നികൾ എന്നിങ്ങനെയാണ്‌ തരം തിരിക്കാറുളളത്‌. പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത്‌ ഈ രണ്ട്‌  വിഭാഗങ്ങൾ രുപം കൊളളുകയോ അവർക്കിടയിലെ ഭിന്നിപ്പ്‌ വലുതാക്കാനുളള ശത്രുക്കളുടെ  തന്ത്രങ്ങൾ വിലപ്പോകുകയോ ചെയ്തിരുന്നില്ല. പ്രവാചകന്റെ വിയോഗാനന്തരം ഖിലാഫത്ത്‌ നബി കുടുംബത്തിന്‌ മാത്രം അർഹതപ്പെട്ടതാണ്‌ എന്ന വാദഗതിയോട്‌ കൂടി രംഗത്ത്‌ വരികയും ഇസ്‌ലാമിന്റെ അധ്യാപനങ്ങൾക്ക്‌ തികച്ചും എതിരായ വിശ്വാസങ്ങൾ വെച്ചു പുലർത്തുകയും ചെയ്യുന്ന ഒരു വിഭാഗമാണ്‌ ശിയാക്കൾ. ഇക്കൂട്ടരിൽ പലരും മുസ്‌ലിം നാമത്തിൽ അറിയപ്പെടുന്നുണ്ടെങ്കിലും അവർക്ക്‌ ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. തന്നെയുമല്ല അവരുടെ വിശ്വാസ പ്രമാണങ്ങൾ വിചിത്രവും സങ്കീർണ്ണവും ഖുർആനിനും സുന്നത്തിനും കടകവിരുദ്ധവുമാണ്‌. മുസ്‌ലിം സമുദായത്തെ തൗഹീദിൽ നിന്ന്‌ വ്യതിചലിപ്പിച്ചതിൽ ശിആ വിഭാഗങ്ങൾ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്‌.



മുസ്‌ലിംകൾ അനവധി വിഭാഗങ്ങളായി വേർപിരിഞ്ഞിട്ടുണ്ടെങ്കിലും ശിയാക്കളും സുന്നികളും തമ്മിലുള്ള തർക്കവും സംഘട്ടനങ്ങളുമാണ്‌ ഏറ്റവും കൂടുതൽ രക്തച്ചൊരിച്ചിലുകൾക്ക്‌ കാരണമായിട്ടുളളത്‌. ഇസ്‌ലാമിന്റെ ചരിത്രത്തിലെ പതിനാല്‌ നൂറ്റാണ്ടുകൾക്കിടയിൽ ഈ സംഘട്ടനങ്ങളുടെ ശക്തിക്ക്‌ ഏറ്റക്കുറച്ചിൽ സംഭവിച്ചിട്ടുണ്ടെങ്കിലും അത്‌ ഇന്നും തുടർന്നു കൊണ്ടിരിക്കുന്നുണ്ട്‌. എരിതീയിൽ എണ്ണ ഒഴിച്ചു കൊണ്ട്‌ ശിയാ സുന്നി തർക്കങ്ങളെയും സംഘട്ടനങ്ങളെയും ആളിക്കത്തിക്കുന്നതിന്‌ വേണ്ടിയാണ്‌ ശത്രുക്കൾ ശ്രമിച്ചിട്ടുള്ളത്‌. ആധൂനിക കാലത്ത്‌ ഇസ്‌ലാമിന്റെ ശത്രുക്കൾക്കെതിരെ പോരാടുന്ന രംഗത്ത്‌ ശിയാക്കളും മുസ്‌ലിം കളും തമ്മിൽ ഒരു രാഷ്ട്രീയ സമവാത്തിന്‌ ശ്രമം നടക്കുന്നുണ്ട്‌ എന്നാൽ വിശ്വാസ രംഗത്ത്‌ ഇവർ തമ്മിൽ ഒരു എക്യം ഒരിക്കലും സാധ്യാമാകുകയില്ല.

മുസ്‌ലികളിലെ ഭിന്നിപ്പുകൾ ഇല്ലാതാക്കി അവരെ ഐക്യമളളവരാക്കിത്തീർക്കുക എന്നത്‌ മഹത്തായ ഒരു പുണ്യകർമ്മമാണ്‌. ഈ സമുദായത്തിലെ വിഭാഗങ്ങൾക്ക്‌ ഐക്യപ്പെടാനുള്ള മാനദണ്ഡം ഖുർആൻ വ്യക്തമാക്കിയിട്ടുമുണ്ട്‌. അല്ലാഹു പറയുന്നു. `നിങ്ങൾ അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക നിങ്ങൾ ഭിന്നിക്കരുത്‌.` (ആലുഇംറാൻ 103) ഈ പിടിവള്ളിയിൽ നിന്ന്‌ അകന്നത്‌ കൊണ്ടാണ്‌ മുസ്‌ലികൾ ഭിന്നിച്ച്‌ കക്ഷികളായി പിരിഞ്ഞത്‌. തർക്കവും അഭിപ്രായ വ്യത്യാസവും ഉണ്ടാകുമ്പോൾ അവലംബിക്കേണ്ട മാർഗ്ഗവും ഖുർആൻ വിവരിക്കുന്നുണ്ട്‌. അല്ലാഹു പറയുന്നു `നിങ്ങൾ വല്ല കാര്യത്തിലും തർക്കിക്കുകയാണെങ്കിൽ അത്‌ അല്ലാഹുവിലേക്കും റസുലിലേക്കും മടക്കുക.` ( നിസാഅ​‍്‌ 59) കേവലം തർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും ഉപരിയായി മുസ്‌ലികൾക്കിടയിൽ യുദ്ധവും സംഘട്ടനും ഉണ്ടാകുകയാണങ്കിൽ അപ്പോൾ ചെയ്യേണ്ട മാർഗ്ഗവും ഖുർആൻ വിവരിക്കുന്നത്‌. അല്ലാഹു പറയുന്നു. `വിശ്വാസികളിൽ നിന്ന്‌ രണ്ട്‌ വിഭാഗങ്ങൾ യുദ്ധത്തിലേർപ്പെട്ടാൽ നിങ്ങൾ അവർക്കിടയിൽ രജ്ഞിപ്പുണ്ടാക്കുക, അവരിൽ ഒരു വഭാഗം മറ്റേ വിഭാഗത്തിന്റെ മേൽ അതിരുകവിയുകയാണങ്കിൽ നിങ്ങൾ ആ അതിരുകവിയുന്നവരോട്‌ യുദ്ധം ചെയ്യുക.`( ഹുജ്‌ റാത്ത്‌ 9) ഇങ്ങനെ മുസ്‌ലം ഐക്യത്തിന്‌ വേണ്ട ഒട്ടനവധി മാർഗ്ഗ നിർദ്ധേശങ്ങൾ ഖുർആനും സുന്നത്തും വ്യക്തമാക്കുന്നുണ്ടെങ്കിലും ശീആ സുന്നി സംഘട്ടനം പരിഹരിക്കാൻ ഈ നിർദ്ധേശങ്ങൾ ഫലപ്രദമാകാനിടയില്ല കാരണം ഈ പറഞ്ഞ മാർഗ്ഗങ്ങളെല്ലാം ഖുർആനും സുന്നത്തും അനുസരിച്ച്‌ ജീവിക്കുന്ന മുസ്‌ലിംകൾക്ക്‌ മാത്രം ബാധകമാത്‌ കൊണ്ട്‌ ഈ പ്രമാണങ്ങൾക്ക്‌ കടക വിരുദ്ധമായ വിശ്വാസ ആചാരങ്ങൾ വെച്ച്‌ പുലർത്തുന്ന  ശിയാക്കളെ സംബന്ധിച്ചേടത്തോളം ഈ മാനദണ്ഡം അവർക്ക്‌ ബാധകമാകുകയോ ഈ നിർദ്ധേശങ്ങൾ പാലിച്ച്‌ ഐക്യപ്പെടാൻ അവർ തയ്യാറാകുകയോ ചെയ്യുകയില്ല.

ശിയാക്കളെയും സുന്നികളെയും അടുപ്പിക്കാൻ ഇക്കാലത്തിനിടക്ക്‌ ഒരു പാട്‌ ശ്രമങ്ങൾ നടന്നിട്ടുണ്ട്‌. ശിയാക്കളും സുന്നികളും തമ്മിൽ വിശ്വാസത്തിലും മതത്തിന്റെ അടിസ്ഥാന കാര്യങ്ങളിലും വ്യത്യാസമില്ല  എന്ന നിലക്കാണ്‌ ഈ ശ്രമങ്ങളെല്ലാം നടന്നിട്ടുള്ളത്‌. ഇവർതമ്മിലുളള തർക്കം ശാഖാപരമാണന്ന ധാരണയിൽ നിന്നാണ്‌ ഇത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുളളത്‌. കർമശാസ്ത്രവിഷയങ്ങളിൽ വ്യത്യസ്ഥ വീക്ഷണങ്ങൾ വെച്ചുപുലർത്തുന്ന മധബുകൾക്കിടയിൽ വേണമെങ്കിൽ ഒരു ഐക്യം സാധ്യമാകാനിടയുണ്ട്‌. എന്നാൽ ശിയാക്കളും സുന്നികളും തമ്മിൽ ഇത്‌ അസാധ്യമാണ്‌. ഈ രണ്ട്‌ വിഭാഗങ്ങൾ തമ്മിൽ അടിസ്ഥാന അന്തരമുണ്ടായിട്ടും അവർ തമ്മിൽ കാതലായ വ്യത്യാസമില്ല എന്ന്‌ പലരും ഫത്‌വ നൽകുന്നത്‌ ജനങ്ങളെ ബോധപൂർവ്വം വഴിതെറ്റിപ്പിക്കാനുളള ശ്രമമാണ്‌. സർവ്വോപരി ഇത്തരം ഫത്‌ വകൾ അല്ലാഹുവിന്റെ സത്യ മതത്തിൽ നിന്നും ആളുകളെ അകറ്റാനുള്ള ഒരു ശ്രമവും  കൂടിയാണ്‌. ശിയാക്കളുടെ പിഴച്ച വിശ്വസമാണ്‌ യഥാർത്ഥ ഇസ്‌ലാം എന്ന്‌ ആരെങ്കിലും തെറ്റിദ്ധരിക്കുകയാണെങ്കിൽ അതിന്റെ ഭവിഷ്യത്ത്‌ അല്പം അപകടകരമാണ്‌. അത്‌ കൊണ്ട്‌ തന്നെ ഇത്തരം വിലയിരുത്തലുകൾ വ്യക്തമായ തെളിവുകളുടെയും പ്രമാണങ്ങളുടെ പിൻ ബലത്തിൽ മാത്രമെ നടത്താൻ പാടുള്ളൂ. കാരണം രണ്ട്‌ വിഭാഗങ്ങൾ തമ്മിലുളള അഭിപ്രായ വ്യത്യാസം മറച്ചു വെക്കുന്നതിലൂടെ അത്‌ നിർമാർജ്ജനം ചെയ്യാനാവുകയില്ല മറിച്ച്‌ അത്‌ കൂടുതൽ ശക്തയാർജ്ജിക്കുകയാണുണ്ടാകുക. ഒരു രോഗിയെ ആരോഗ്യവാനായി ഗണിക്കുകയും അതനുസരിച്ച്‌ അവനുമായി ഇടപഴകുകയും ചെയ്താൽ അതിന്റെ ഫലം  വിനാശകരമായിരിക്കും.

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളോട്‌ നിഷേധാത്മക നിലപാട്‌ സ്വീകരിക്കുന്ന ശിയാക്കളോട്‌ രാജിയാകുന്നതിലൂടെ രാഷ്ടീയ സാമുദായിക നേട്ടങ്ങൾ ലഭിക്കുമെങ്കിലും പാരത്രിക മോക്ഷം ആഗ്രഹിക്കുന്നവർക്ക്‌ അവരുടെ വിശ്വാസ വൈകല്യം മറച്ചുവെക്കാൻ കഴിയുകയില്ല. മതം ഗുണകാംക്ഷയാണ്‌ എന്ന്‌ തത്വത്തിൽ വിശ്വസിക്കുന്ന ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ശിയാക്കളുടെ ശിർക്കൻ വിശ്വാസങ്ങളെ തമസക്കരിക്കുന്നതോ അല്ലെങ്കിൽ അവ കണ്ടില്ലെന്ന്‌ നടിക്കാതെ  മണലിൽ തലപൂഴ്ത്തുന്ന നിലപാടും ഒരിക്കലും അഭികാമ്യമല്ല. അത്‌ കൊണ്ട്‌ തന്നെ ആത്മാർത്ഥതയുള്ള പ്രബോധകർ ഈ അടിസ്ഥാന ഭിന്നത അനാവരണം ചെയ്യാനാണ്‌ പരിശ്രമിക്കേണ്ടത്‌. തെറ്റായ വിശ്വാസങ്ങൾ വെച്ചു പുലർത്തുന്ന ശിയാ വിഭാഗം അണിഞ്ഞിട്ടുള്ള തെറ്റിദ്ധാരയുണ്ടാക്കുന്ന മുഖം മൂടി വലിച്ച്‌ ചീന്തൽ വളരെ അനിവാര്യമാണ്‌.

ശിയാക്കളുടെയും സുന്നികളുടെയും വിശ്വാസം പഠന വിധേയമാക്കിയെങ്കിൽ മാത്രമെ അവർ തമ്മിൽ അനുരജ്ഞനം സാധ്യമാകുമോ എന്ന്‌ വിലയിരുത്താനാകുകയുള്ളൂ. അത്‌ കൊണ്ട്‌ തന്നെ സുന്നികൾ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാന ശ്രോതസ്സ്‌ ശിയാക്കളോട്‌ എതിരായി ത്തീരുന്നത്‌ ഏതെല്ലാം കാര്യങ്ങളിലാണ്‌ എന്ന്‌ സൂക്ഷമായി വിലയിരുത്തുന്നത്‌ അനിവാര്യമാണ്‌. ശിയാക്കൾ ആര്‌ എന്നതിന്‌ ഒരു നിർവ്വചനം ആവശ്യമാകുന്നത്‌ പോലെ സുന്നികൾ ആര്‌ എന്നതിനും ഒരു നിർവ്വചനം അനിവാര്യമാണ്‌. ശിയാക്കൾ തങ്ങളാണ്‌ സത്യത്തിലെന്ന്‌ വാദിക്കുന്നത്‌ കൊണ്ടും സുന്നികൾക്കെതിൽ ആസൂത്രിതമായ ചില നീക്കങ്ങൾ നടത്തുകയും ചെയ്യുന്നത്‌ കൊണ്ട്‌ രണ്ട്‌ വിഭാഗത്തിന്റെ വിശ്വാസവും പഠനവിധേയമാക്കേണ്ടതുണ്ട്‌.

ശീഅഃ വിശ്വാസ സംഹിതകളെക്കുറിച്ച്‌ ലഭ്യമായ പുസ്തകങ്ങൾ അവലംബിച്ചു കൊണ്ട്‌ തയ്യാറാക്കിയ ഈ ലഘു കൃതിയാണിത്‌. സമഗ്രവും സമ്പൂർണ്ണവുമാണ്‌ എന്ന്‌ അവകാശപ്പെടുന്നില്ല. ശീയാ നേതാക്കൾക്ക്‌ ആത്മീയ പരിവേശം ചാർത്തി അവരെ സംപൂജ്യരായി ഗണിക്കുന്നവർക്കും, ശിയാക്കൾ ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസങ്ങൾ മുറുകെ പിടിക്കുന്ന ഒരു മുസ്‌ലിം വിഭാഗമാണ്‌ എന്ന്‌ തെറ്റിദ്ധരിച്ചവർക്കും, ശിയാ സുന്നീ ഐക്യത്തിന്റെ സാധ്യതകൾ ആരായുന്നവർക്കും, ശിയാക്കളെ ക്കുറിച്ച്‌ ഏകദേശ ധാരണയുണ്ടാക്കാൻ ഈ സംരഭം സഹായകമാകുമെന്ന്‌ പ്രതീക്ഷിക്കുന്നു.


ഡോ.ടി.കെ.യൂസുഫ്‌
`മദീനത്തുൽ ഉലൂം`
പുളിക്കൽ  673 637
Phone: 9349798262
E-mail: tkyoosuf@gmail.com    

*1.  ശിയാക്കൾ : ഉത്ഭവവും വളർച്ചയും*



ശീഅഃ എന്ന അറബി പദത്തിന്റെ അർത്ഥം അനുയായികൾ അല്ലെങ്കിൽ സഹായികൾ എന്നാണ്‌. സഹായി അല്ലെങ്കിൽ അനുയായി എന്ന അർത്ഥത്തിൽ  ഒരാൾക്കും രണ്ടാൾക്കും കൂടുതൽ ആളുകൾക്കും സത്രീലിംഗത്തിനും പുംലിംഗത്തിനുമെല്ലാം ശീഅ എന്ന പദം തന്നെയാണ്‌ പ്രയോഗിക്കുക. ഒരു കാര്യത്തിൽ ഒരു ജനത ഒരുമിച്ചു കൂടിയാൽ അവരും ശീഅയാണ്‌. ഒരാളെ സഹായിക്കുകയോ അയാളുടെ പക്ഷം ചേരുകയോ ചെയ്താൽ അവനെക്കുറിച്ച്‌ അയാളുടെ ശീഅ എന്നാണ്‌ പറയുക. ശിയാക്കളുടെ സാങ്കേദിക പ്രയോഗമനുസരിച്ച്‌ അമീറുൽ മുഅ​‍്മിനീൻ അലിയുടെ ഖിലാഫത്ത്‌ അംഗീകരിക്കുന്നവർക്കാണ്‌ ശീഅ എന്നു പറയുന്നത്‌. അതോടപ്പം അദ്ദേഹത്തിന്‌ മുമ്പുളളവരുടെ ഖിലാഫത്ത്‌ നിഷേധിക്കുകയും ചെയ്യേണ്ടതുണ്ട്‌. പ്രസ്തുത നിർവ്വചനത്തിൽ അലിക്ക്‌ ശേഷമുള്ള ഇമാമുകൾ ഉൾകൊള്ളാത്തത്‌ കൊണ്ട്‌ വേറെയും അനവധി നിർവ്വചനങ്ങൾ ഈ പദത്തിന്‌ ശിആക്കൾ നൽകുന്നുണ്ട്‌. അലിയുടെ അനുയായി മാറുകയും മറ്റ്‌ സഹാബികളേക്കാൾ അദ്ദേഹത്തിന്‌ മുൻഗണന നൽകുകയും ചെയ്യുന്നവർ എന്ന്‌ സാമാന്യമായി പറയാറുണ്ടെങ്കിലും ഈ നിർവ്വചനം അലിയുടെ കാലത്തുള്ളവർക്ക്‌ അനുയോജ്യമാണെങ്കിലും പിന്നീടുള്ളവർ ശേഷം വന്ന അവരുടെ ഇമാമുമാരെയും അവരുടെ വിശ്വാസ കാര്യങ്ങളും അംഗീകരിച്ചെങ്കിൽ മാത്രമെ ഈ പേരിന്‌ അർഹത നേടാനാവുകയുള്ളൂ.

ചില റാഫിളികളുടെ വാദപ്രകാരം ശിആയിസത്തിന്റെ വിത്തുകൾ പാകിയത്‌ പ്രവാചകൻ തന്നെയാണ്‌. നബിയുടെ കാലത്ത്‌ തന്നെ ഇത്‌ രൂപപ്പെട്ടിട്ടുണ്ട്‌ എന്നാണവർ പറയുന്നത്‌. എന്നാൽ നബിയുടെ കാലത്ത്‌ ശീഅ സുന്നീ വിഭാഗങ്ങളുണ്ടായിരുന്നുവെങ്കിൽ  ഖുർആൻ തന്നെ അക്കാര്യം വെളിപ്പെടുത്തുമായിരുന്നു. എല്ലാവരും നബിയുടെ ശീഅ ( അനുയായികൾ) ആയിരുന്നു. ഇബ്നു തീമിയ്യ പറയുന്നത്‌ അബൂബക്കറിന്റെയും ഉമറിന്റെയും ഉസ്മാനിന്റെയും കാലത്ത്‌ ശീഅ എന്ന പ്രയോഗമോ അവരിൽ ആരുടെയെങ്കിലും  ശീഅ എന്നോ പറയപ്പെട്ടിരുന്നില്ല. നബിയുടെ വിയോഗാനന്തരം അലിക്കാണ്‌ ഖിലാഫത്തിന്‌ ഏറ്റവും അർഹത എന്ന വാദഗതിക്കാരാണ്‌ ശിആയിസത്തിന്‌ ബീജാവാപം നൽകിയത്‌. താനാണ്‌ ഖിലാഫത്തിന്‌ അർഹൻ എന്ന വാദം അലിക്കുണ്ടായിരുന്നുവെങ്കിൽ അദ്ദേഹം അബൂബക്കറിന്‌ ബൈഅത്ത്‌ ചെയ്യുമായിരുന്നില്ല. ചുരുങ്ങിയ പക്ഷം അബൂബക്കറും ഉമറുമാണ്‌ നബിക്ക്‌ ശേഷം ഏറ്റവും ഉത്തമർ എന്ന്‌ കൂഫയിലെ മിമ്പറിൽ നിന്ന്‌ പരസ്യമായി അദ്ദേഹം പ്രഖ്യാപിക്കുമായിരുന്നില്ല. എന്നാൽ ഖിലാഫത്ത്‌ വാദം അദ്ദേഹം ആഗ്രഹിക്കാതത്ത ഒരു കാര്യം ചിലർ അദ്ദേഹത്തിന്റെ മേൽ കെട്ടിച്ചമച്ചതാണ്‌. യഥാർത്ഥത്തിൽ ഉസ്മാൻ വിന്റെ ഭരണ കാലത്തിന്റെ അവസാന ഘട്ടത്തിൽ ജൂതനായിരുന്ന അബ്ദുല്ലാഹിബിൻ സബഅ​‍്‌ ആണ്‌ മുസ്‌ലിം സമുദായത്തിൽ ശിആ വിശ്വാസത്തിന്റെ വിത്തു പാകിയത്‌. ശിആയിസത്തിന്റെ ഉത്ഭവത്തെക്കുറിച്ച്‌ പോലും ശിയാക്കളിൽ പലർക്കും ഏകാഭിപ്രായമില്ല.

ജമൽ യുദ്ധദിവസമാണ്‌ ശിആയിസത്തിന്‌ ആരംഭം കുറിച്ചത്‌ എന്ന്‌ പറയുന്നവർ അവരിലുണ്ട്‌. മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം അലി സിഫീനിൽ നിന്ന്‌ മടങ്ങിയതിന്‌ ശേഷമാണ്‌ ശിആയിസം രുപം കൊണ്ടത്‌. ഹുസൈനിന്റെ രക്തമാണ്‌ ശിആയിസത്തിന്‌ വിത്ത്‌ പാകിയത്‌ എന്ന്‌ അഭിപ്രായപ്പെടുന്നവരുമുണ്ട്‌.



 *2. സുന്നികൾ ആര്‌?*


സുന്നത്ത്‌ എന്ന പദത്തിന്‌ വഴി ചര്യ മാർഗ്ഗം എന്നൊക്കെയാണ്‌ അർത്ഥം ഭാഷയിൽ ചൊവ്വായ മാർഗ്ഗം എന്നും അർത്ഥംമുണ്ട്‌ അഹ്‌ ലുസുന്ന എന്ന്‌ പറയുമ്പോൾ ശരിയായ മാർഗ്ഗത്തിൽ നില കൊള്ളുന്നവർ എന്നാണ്‌ അർത്ഥം. റസൂലിന്റെ ചര്യക്കും സുന്നത്ത്‌ എന്ന്‌ തന്നെയാണ്‌ പറയുന്നത്‌. ഹദീസ്‌ പണ്ഡിത?​‍ാർ നബിയുടെ വാക്കുകൾക്കും പ്രവർത്തികൾക്കും മൗനാനുവാദത്തിനുമാണ്‌ ഹദീസ്‌ എന്ന്‌ പറയുന്നത്‌. അഹ്‌ ലു സുന്നത്ത്‌ എന്ന്‌ പറയുമ്പോൾ വിവക്ഷിക്കപ്പെടുന്നത്‌  നബിയുടെയും സദ്‌വൃത്തരായ സഹാബിമാരുടെയും പാത പിൻപറ്റിയവരാണ്‌. അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂത?​‍ാരിലും അന്ത്യദിനത്തിലും വിധിയിലുമുള്ള അവരുടെ   വിശ്വാസം പ്രവാചകന്റെ അധ്യാപനങ്ങൾക്ക്‌ അനുസൃതമായിരിക്കും.  പ്രവാചകനെ പിൻപറ്റുകയും അദ്ദേഹത്തിന്റെ സുന്നത്ത്‌ മുറുകെ പിടിക്കുകയും ചെയ്ത സഹാബികളും അന്ത്യദിനം വരെ അവരെ പിൻ പറ്റുന്നവരും അവർ ലോകത്തിന്റെ ഏത്‌ കോണിൽ ഏത്‌ കാലത്ത്‌ ജീവച്ചാലും അഹ്‌ ലു സുന്നത്ത്‌ എന്ന ഗണത്തിലാണ്‌ എണ്ണപ്പെടുന്നത്‌. സുന്നത്ത്‌ പിൻ പറ്റിയത്‌ കൊണ്ടാണ്‌ അവർ ഈ നാമകരണത്തിന്‌ അർഹരായിത്തീർന്നത്‌. നബിയോട്‌ സഹാബികൾ എഴു­ത്തിമൂന്ന്‌ വിഭാഗങ്ങളിൽ വിജയിച്ച വിഭാഗമേത്‌ എന്ന്‌ ചോദിച്ചപ്പോൾ ഞാനും എന്റെ അനുചര?​‍ാരും നില കൊള്ളുന്നത്‌ എന്ന മറുപടിയാണ്‌ നൽകിയത്‌. ഈ വിശേഷണം അഹ്‌ ലുസുന്നത്തിനാണ്‌ ഏറ്റവും യോജിക്കുന്നത്‌ കാരണം അവർ പ്രവാചകന്റെ അനുചര?​‍ാരെ പിൻപറ്റുകയും ആദരിക്കുകയും അതോടപ്പം അവരെ ആക്ഷേപിക്കാതിരിക്കുകയും ചെയ്യുന്നവരാണ്‌.

സുന്നികൾക്ക്‌ അഹ്‌ ലു സുന്നത്തിന്‌ ജമാഅത്ത്‌ എന്ന ഒരു പേരു കൂടിയുണ്ട്‌. നബിയും സഹാബത്തും നില കൊണ്ട അതേ രീതിയിൽ ജീവിക്കുന്ന ഒരു സംഘം എന്ന അർത്ഥത്തിലാണ്‌ ഈ പേര്‌ അവർക്ക്‌ സിദ്ധിച്ചിട്ടുള്ളത്‌. സത്യത്തോട്‌ യോജിച്ച്‌ ജീവിക്കുന്ന എത്ര ചെറിയ വിഭാഗമാണെങ്കിലും അവർക്ക്‌ ജമാഅത്ത്‌ എന്ന്‌ തന്നെയാണ്‌ പറയുക. ഖുർആനും സുന്നത്തും അനുസരിച്ച്‌ ജീവിക്കുന്ന ഒരു ജനസമുഹം അതാണ്‌ അഹ്ലു സുന്നത്ത്‌ വൽ ജമാഅത്ത്‌ എന്ന പേരിലറിയപ്പെടുന്നത്‌. അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക എന്നത്‌ അവരുടെ സവിശേഷതയാണ്‌. അഹ്ലു സുന്നത്ത്‌ വൽജമാഅ എന്ന പേരിലറിയപ്പെടുന്നവർ പരസ്പരം കാഫിറാക്കുന്ന പ്രവണത്‌ കാണപ്പെടുന്നില്ല എന്നാൽ ഖവാരിജ്‌ റാഫിളി തുടങ്ങിയവർ പരസ്പരം കാഫിറാക്കുന്നവരാണ്‌. അഹ്‌ ലുസുന്നത്ത്‌, ജമാഅത്ത്‌ എന്നീ പദങ്ങൾ വ്യത്യസ്ഥമാണെങ്കിലും അതിന്റെ ആശയം ഒന്നു തന്നെയാണ്‌. സുന്നത്ത്‌ എന്നാൽ നബിയുടെ ചര്യയും, ജമാഅത്ത്‌ എന്നാൽ സഹാബികളും താബിഉകളും അന്ത്യദിനം വരെ അവരെ പിന്തുടരുന്നവരുമായ മുസ്‌ലിം ഐക്യസംഘമാണ്‌. അഹ്‌ ലുസുന്നത്തിന്‌ വേറെ പേരുകളൊന്നുമില്ല എന്നാൽ അവരോട്‌ എതിരുള്ള മറ്റ്‌ ശിആ വിഭാഗങ്ങൾ ഒട്ടനവധി പേരുകളിലാണ്‌ അറിയപ്പെടുന്നത്‌.

ജമാഅത്ത്‌ എന്ന പേര്‌ നബിയുടെ കാലത്ത്‌ തന്നെ നിലവിലുളളതാണ്‌. ഇസ്രായേൽ സന്തതികൾ എഴുപത്തിരണ്ട്‌ വിഭാഗമായി മാറി എന്റെ സമുദായം എഴുപത്തിമുന്ന്‌ വിഭാഗമായി മാറും അവയിൽ ഒരു വിഭാഗം ഒഴികെ എല്ലാവരും നരകത്തിലായിരിക്കും  അത്‌ ജമാഅത്താണ്‌(ഇബ്നു മാജ) നബിയുടെയും ഖലീഫമാരായ അബുബക്കറിന്റെയും ഉമറിന്റെയും കാലഘട്ടത്തിൽ മുസ്‌ലികൾ ഈ ഐക്യസംഘത്തിൽ തന്നെയായിരുന്നു. ഉസ്മാൻ കൊല്ലപ്പെട്ടതോട്‌ കൂടിയാണ്‌ മറ്റ്‌ കക്ഷികൾ രംഗപ്രവേശം ചെയ്തത്‌. ആദ്യത്തെ വിഘടനവാദികൾ ഖവാരിജുകളായിരുന്നു.  പിന്നീടാണ്‌ ശിആയിസം രംഗപ്രവേശം ചെയ്തത്‌.  ഇവർ ഖവാരിജുകളിൽ നിന്ന്‌ വേർപിരിഞ്ഞവരാണന്നും അഭിപ്രായമുണ്ട്‌. ഇവർ അല്പം അതിരു കവിയുകയും അലിക്ക്‌ ദിവ്യത്വം വരെ കൽപിക്കുകയും അബൂബക്കറിനെയും ഉമറനെയും അപഹസിക്കുകയും ചെയ്തു. ഇക്കൂട്ടരെ കരിച്ച്‌ കളയാനാണ്‌ അലി വിധിച്ചത്‌.  ഇവർക്ക്‌ അലിക്ക്‌ ദിവ്യത്വം കൽപിക്കുന്ന വാദത്തിൽ നിന്ന്‌ പിന്തിരിയാൻ അദ്ദേഹം മൂന്ന്‌ ദിവസം അവധി നൽകിയിരുന്നു. എന്നിട്ടും അവർ അതിൽ തന്നെ ശഠിച്ച്‌ നിന്നത്‌ കൊണ്ടാണ്‌ അവരെ കരിച്ചു കൊന്നത്‌. അവരെ വധിച്ചു കളയണം എന്നതിൽ എല്ലാവർക്കും ഏകാഭിപ്രായമാണുണ്ടായിരുന്നതെങ്കിലും തീ കൊണ്ട്‌ കരിച്ചു കൊല്ലുന്നതിനോട്‌ ഇബ്നു അബ്ബാസിന്‌ എതിർപ്പുണ്ടായിരുന്നു.

അബൂബക്കർ സിദ്ധീഖിനേക്കാളും ഉമറിനേക്കാളും ശ്രേഷ്ടത അലിക്ക്‌ നൽകുന്നത്‌ അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. അത്തരക്കാർ  ശിക്ഷാവധിക്ക്‌ അർഹരാണ്‌ എന്ന്‌ പോലും അദ്ദേഹം പറഞ്ഞിരുന്നു. കൂഫയിലെ മിമ്പറിൽ വെച്ച്‌ അലി ഇപ്രകാരം പറഞ്ഞതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. വഹബിൽ നിന്ന്‌ നിവേദനം. അലി ഞങ്ങളോട്‌ പ്രസംഗിച്ചു. അദ്ദേഹം ചോദിച്ചു നബിക്ക്‌ ശേഷം ഈ സമുദായത്തിൽ ആരാണ്‌ ഉത്തമൻ. ഞാൻ പറഞ്ഞു. അമീറുൽ മുഅ​‍്‌ മിനീൻ താങ്കളാണ്‌. അദ്ദേഹം പറഞ്ഞു. അല്ല. നബിക്ക്‌ ശേഷം ഉത്തമൻ അബൂബക്കറാണ്‌ പിന്നീട്‌ ഉമറും. ( അഹ്മദ്‌) . ഈ പ്രസ്താവന എൺപതിലധികം റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്‌. ഖവാരിജുകളും ശിയാക്കളുമാണ്‌ ഊ ഉത്തമ സഹാബികൾക്കെതിൽ ആദ്യമായി വിമർശനത്തിന്റെ അമ്പെഴ്തത്‌. ഈ രണ്ടു വിഭാഗത്തിനും തുടക്കത്തിൽ മുസ്‌ലിം ജനസാമാന്യത്തിൽ കാര്യമായ സ്വാധീനമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല കാരണം അന്നത്തെ മുസ്‌ലിംകൾ  സുന്നത്തും ജമാഅത്തും മുറുകെ പിടിക്കുന്നവരായിരുന്നു.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യയുടെ വീക്ഷണത്തിൽ അഹ്‌ ലുസുന്നത്ത്‌ വൽ ജമാഅത്ത്‌ എന്നത്‌ അബൂഹനീഫയും മാലികും ശാഫിയും അഹ്‌ മദും ജനിക്കുന്നതിന്‌ മുമ്പ്‌ തന്നെയുളളതാണ്‌. അത്‌ പ്രവാചകനിൽ നിന്ന്‌ മതം പഠിച്ച സഹാബികളുടെ മധബാണ്‌. ആരെങ്കിലും അതിന്‌ എതിരായാൽ അവൻ പുത്തൻ വാദിയാണ്‌. മധബിന്റെ ഇമാമുമാരൊന്നും മതത്തിൽ പുതിയതായി ഒന്നും ഉണ്ടാക്കിയിട്ടില്ല അവരെല്ലാം തന്നെ സുന്നത്തിന്റെ ഇമാമുമാരായിരുന്നു. അത്‌ കൊണ്ട്‌ തന്നെ അഹ്‌ ലു സുന്നത്തിന്റെ ആരംഭത്തെക്കുറിച്ചുളള അന്വേഷിക്കേണ്ടതില്ല. മധബിന്റെ ഇമാമുമാരുടെ കാലത്താണ്‌ ഈ സംജ്ഞക്ക്‌ പ്രചാരം കിട്ടിയതെങ്കിലും സഹാബത്തിന്റെ കാലം മുതല്ക്ക്‌ തന്നെ ഈ പ്രയോഗം നിലവിലുണ്ട്‌.



*3. ശിആയിസത്തിന്റെ താഴ്‌ വേരുകൾ*


ഇസ്‌ലാമിന്റ ദിവ്യപ്രകാശം ഉദയം ചെയ്തതുമുതൽ അതിനെ ഊതിക്കെടുത്താൻ വേണ്ടി അറേബ്യയിലെ ജൂതരും ഇറാനിലെ അഗ്നിയാരാധകരും ലോകത്തിന്റെ ഇതര ഭാഗങ്ങളിലുളള വിഗ്രഹാരാധകരും കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്‌. പ്രത്യക്ഷമായ ശത്രുതകൊണ്ട്‌ കാര്യമായ നേട്ടമൊന്നും കൊയ്തെടുക്കാൻ കഴിയാതെ വന്നപ്പോൾ പരോക്ഷമായി പല വിധ കുതന്ത്രങ്ങളിലൂടെയും ഇസ്‌ലാ­മിനെ തകർക്കാനാണ്‌ അവർ കരുക്കൾ നീക്കിയത്‌. ഇസ്‌ലാമിനോട്‌ കൊടിയ ശത്രുത പുലർത്തുകയും ബുദ്ധിയിലും വിവരത്തിലും സാമർത്ഥ്യത്തിലും കുതന്ത്രങ്ങളിലും ലോകത്തെ മറ്റ്‌ ഏതൊരു ജനവിഭാഗങ്ങളെയും പിന്നിലാക്കുകയും ചെയ്യുന്ന ജൂത?​‍ാർ ഈ രംഗത്ത്‌ ആസുത്രിതമായി പ്രവർത്തിക്കുകയും മുസ്‌ലിം ലേബലിൽ ഇസ്‌ലാമിക ശരീഅത്തിൽ വിഷം ചേർക്കുന്ന രംഗത്ത്‌ വിജയിക്കുകയും ചെയ്തു. വിശ്വാസികളായി അഭിനയിച്ച്‌ ഈ മതത്തിൽ നുഴഞ്ഞു കയറിക്കാണ്ടാണ്‌ അവരതിന്‌ അവസരം കണ്ടെത്തിയത്‌. അറേബ്യൻ ഉപദീപിലാകെ ഇസ്‌ലാം പ്രചരിച്ചപ്പോൾ അബ്ദൂല്ലാഹിബിൻ ഉബയ്യ്‌ ബിൻ സലൂൽ എന്ന ജൂതൻ മുനാഫികുകളുടെ നേതാവായി തന്നെ രംഗത്ത്‌ വന്നു. ഇസ്‌ലാമുമായി നേരിട്ട്‌ ഏറ്റു മുട്ടാൻ കഴിയില്ല എന്ന്‌ ബോധ്യപ്പെട്ടത്‌ കൊണ്ടാണ്‌ അദ്ദേഹം ഇസ്‌ലാമിൽ നുഴഞ്ഞു കയറി ഇതിനെ തകർക്കാൻ ഈ വളഞ്ഞ മാർഗ്ഗം സ്വീകരിച്ചത്‌. കാരണം മുസ്‌ലികളുമായി ഒരു സായുധ പോരാട്ടത്തിലൂടെ വിജയം നേടാനോ അവരെ തകർക്കാനോ സാധ്യമല്ലെന്ന്‌ അദ്ദേഹത്തിന്‌ തന്റെ  മുൻഗാമികളായ ബനുഖുറൈള ബനൂ ഖൈനുഖാഅ​‍്‌ ബനു നളീർ എന്നീ ഗോത്രങ്ങളുടെ പരാജയത്തിന്റെ തിക്താനുഭവത്തിൽ നിന്ന്‌ ശരിക്കും ബോധ്യപ്പെട്ടിരുന്നു.

അബ്ദുല്ലാഹിബിൻ ഉബയ്യ്‌ ബിൻ സലൂൽ എന്ന ജൂത വംശജനായ കപട വിശ്വാസി  സൻആഇലെ യഹൂദികളുമായി ചേർന്ന്‌ ഒരു സംഘത്തെ മദീനയിലേക്ക്‌ അയച്ചു, അന്ന്‌ അവിടം ഭരിച്ചിരുന്നത്‌ നബിയുടെ മരുമകനും ദുന്നൂറൈൻ എന്ന സ്ഥാനപ്പേരിലറിയപ്പെടുകയുംചെയ്തിരുന്ന പ്രസിദ്ധ സഹാബി ഉസ്മാൻ(റ) ആയിരുന്നു. ഈ യഹൂദ സംഘം അവരുടെ കുടില ലക്ഷ്യത്തിന്‌ വേണ്ടി  സമർത്ഥമായി കരുക്കൾ നീക്കുകയും ആദ്യമായി അലിയുടെ ആരാധകരായി ചമഞ്ഞ്‌ അദ്ദേഹത്തിന്റെ  അപധാനങ്ങൾ വാഴ്ത്താൻ തുടങ്ങുകയും ചെയ്തു. സത്യത്തിൽ അലി(റ) തന്റെ പേരിൽ നടക്കുന്ന ഈ ഭരണവിപ്ളവ നീക്കത്തിൽ തികച്ചും നിരപരാധിയായിരുന്നു. തുടർന്ന്‌ അവർ പരസ്യമായി തന്നെ ഇസ്‌ലാമിക സമൂഹത്തിൽ കുഴപ്പത്തിന്റെ വിത്തുകൾ പാകാൻ തുടങ്ങി. പിന്നീട്‌ അവർ സൗമ്യശീലനും സമ്പന്നന്നും മറ്റാരെക്കാളും കൂടുതൽ തന്റെ സമ്പത്ത്‌ കൊണ്ട്‌ ഇസ്‌ലാം മതത്തിന്റെ വളർച്ചക്കും വ്യാപനത്തിനും ജിഹാദ്‌ ചെയ്തിട്ടുളള വ്യക്തിയുമായ ഉസ്മാനെ ക്കുറിച്ച്‌ മോശമായി പ്രചാരവേള അഴിച്ചു വിട്ടു. നബി(സ) സ്വർഗ്ഗം കൊണ്ട്‌ സന്തോഷ വാർത്തയറിയിക്കുകയും പലപ്പോഴും പുകഴ്ത്തുകയും ചെയ്തിട്ടുളള ഉസ്മാൻ (റ) നെ സംബന്ധിച്ചേടത്തോളം ഇത്‌ തികഞ്ഞ അപരാധമായിരുന്നു. ഇങ്ങനെ രാഷ്ട്രീയ രംഗത്ത്‌ ഒരു വിപ്ളവത്തിന്‌ പടയേരുക്കുന്നതോടപ്പം ഇക്കൂട്ടർ വിശ്വാസ രംഗത്ത്‌ മുസ്‌ലിംകൾക്കിടയിൽ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങൾക്ക്‌ കടകവിരുദ്ധമായ ചില വിശ്വാസങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.

ശീഅത്ത്‌ അലി ( അലിയുടെ കക്ഷി) എന്ന പേരിലാണ്‌ ഇക്കുട്ടർ പ്രത്യക്ഷപ്പെട്ടത്‌. എന്നാൽ അലി തന്റെ ജീവിത കാലത്ത്‌ ഇക്കൂട്ടരെ അംഗീകരിച്ചില്ല എന്ന്‌ മാത്രമല്ല ഇവരിൽ പലരേയും കഠിനമായി ശിക്ഷിക്കുക പോലും ചെയ്തിട്ടുണ്ട്‌. അലിയുടെ കാലശേഷം അലി ഈ വിഭാഗത്തോട്‌ സ്വീകരിച്ചിരുന്ന നിലപാട്‌ എന്തായിരുന്നു എന്ന്‌ ജനങ്ങൾ അറിയാതെ പോകുകയും ഇക്കൂട്ടരുടെ വാദങ്ങൾ ഏറെക്കുറെ സത്യമാണന്ന്‌ പലരും തെറ്റിദ്ധരിക്കുകുയും ചെയ്തു. ഇസ്‌ലാമിന്റ സന്ദേശ പ്രചരണത്തെ ഏറെ ഭയപ്പെട്ടിരുന്ന വിഗ്രഹാരധകരും അഗ്നിയാരാധകരും മുസ്‌ലിംകളെ ഇസ്‌ലാമിക പ്രമാണങ്ങളിൽ  നിന്ന്‌ അകറ്റുന്ന ഈ പ്രസ്ഥനത്തിന്‌ വേണ്ടി പരോക്ഷമായി തങ്ങളാലാവുന്ന എല്ലാ വിധ സാഹായ സഹകരണങ്ങളും ചെയ്ത്‌ കൊടുക്കുകുയം ചെയ്​‍ുതു. മനുഷ്യർ മരിച്ചതിന്‌ ശേഷം വീണ്ടും ഈ ലോകത്തേക്ക്‌  തിരിച്ചു വരിക, പ്രവാചക?​‍ാർക്ക്‌ അല്ലാഹു ദൃഷ്ടാന്തമായി നൽകിയിതിനേക്കാൾ വലിയ അമാനുഷിക പ്രവർത്തനങ്ങൾ ചെയ്യുക തുടങ്ങി ഖുർആനിനും ഹദീസിനും എതിരായ പല സിദ്ധാന്തങ്ങളും ഇവർ പ്രചരിപ്പിച്ചു.  പ്രവാചകൻ വളരെയധികം പ്രശംസിച്ച മൂന്ന്‌ ഖലീഫമാരെക്കുറിച്ചും പ്രസിദ്ധ സഹാബിമാരെക്കുറിച്ചും എന്തിനേറെ പ്രവാചക പത്നിയായ ആയിശയെക്കുറിച്ച്‌ പോലും ശിയാക്കൾ വളരെ മോശമായി പരാമാർശങ്ങളാണ്‌ നടത്താറുളളത്‌.

സച്ചരിതരായ ഖലീഫമാരെ#​‍ുടെ ശ്രേഷ്ടത വ്യകത്മാക്കുന്ന ധാരാളം നബി വചനങ്ങൾ നമുക്ക്‌ കാണാൻ സാധിക്കും അതുപോലെ പ്രമുഖ സഹാബികളെയും പ്രവാചകൻ പ്രകീർത്തിച്ചിട്ടുണ്ട്‌. എന്നാൽ ശിയാക്കൾ ഖലീഫമാരെക്കുറിച്ചും പ്രസിദ്ധസാഹബബികളെക്കുറിച്ചും പറയുന്ന കാര്യങ്ങൾ  നബി(സ) പറഞ്ഞതിനോട്‌ തികച്ചും വിരുദ്ധമാണ്‌. ഉദാഹരണമായി അബൂബക്കറിന്റെ മഹത്വമായി നബി പറഞ്ഞു.  സമ്പത്തുകൊണ്ടും സഹവർത്തിത്വം കൊണ്ടും എനിക്ക്‌ ഏറ്റവും അനുഗ്രഹം ലഭിച്ചിട്ടുളളത്‌ അബൂബക്കറിനെക്കൊണ്ടാണ്‌. (ബുഖാരി, മുസ്‌ലിം). ഉമറിനെ ക്കുറിച്ച്‌ നബി പറഞ്ഞു. അല്ലാഹു സത്യത്തെ ഉമറിന്റ നാവിലും ഹൃദയത്തിലും ആക്കിയിട്ടുണ്ട്‌.( തുർമുദി) ഇവർ രണ്ട്‌ പേരെയും കുറിച്ച്‌ നബി പറഞ്ഞു. അബൂബക്കറും ഉമറും സ്വർഗ്ഗത്തിലെ പ്രവാചകൻമാരും ദൂത?​‍ാരുമൊഴികെയുളള സ്വർഗ്ഗവാസികളിലെ ആദ്യത്തെവരിലേയു അവസാനത്തവരിലെയും മധ്യവയസ്ക്കരുടെ നേതാക്കളാണ്‌ (തുർമുദി ഇബ്നുമാജ). ഉസ്മാനെക്കുറിച്ച്‌ നബി പറഞ്ഞു. ഓരോ പ്രവാചകനും ഒരു കൂട്ടുകാരനുണ്ട്‌ സ്വർഗ്ഗത്തിൽ എന്റെ കൂട്ടുകാരൻ ഉസ്മാനാണ്‌.(തുർമുദി) നബിയുടെ പിതൃവ്യനായി അബ്ബാസിനെക്കുറിച്ച്‌ തിരുമേനി പറഞ്ഞു. അല്ലാഹുവെ നീ അബ്ബാസിനും അവന്റെ സന്താനങ്ങൾക്കും പാപങ്ങൾ ഒന്നും വിടാതെ  അവ ബാഹ്യമായും ആന്തരികമായും പൊറുത്തുകൊടുക്കേണമേ. തന്റെ പ്രിയ പത്നി ആയിശ യെക്കുറിച്ച്‌ പറഞ്ഞതും ശ്രദ്ധേയമാണ്‌. ജനങ്ങളിൽ താങ്കൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ആരാണ്‌ എന്ന്‌ ചോദിച്ചപ്പോൾ ആയിശയാണന്നാണ്‌ നബി പറഞ്ഞത്‌. അതു പോലെ പുരുഷ?​‍ാരിൽ ആരാണ്‌ കൂടുതൽ ഇഷ്ടപ്പെട്ടത്‌ എന്ന്‌ ചോദിച്ചപ്പോൾ അവരുടെ പിതാവ്‌ എന്നും പറഞ്ഞു.. ഖാലിദ്‌ ബിൻ വലീദിനെക്കുറിച്ച്‌ പറഞ്ഞു. ഖാലിദ്‌ അല്ലാഹുവിന്റെ വാളുകളിൽ പെട്ട ഒരു വാളാണ്‌.(അഹ്‌ മദ്‌). മുആവിയയെക്കുറിച്ച്‌ പറഞ്ഞു. അല്ലാഹുവെ നീ ഇവനെ നേർമാർഗ്ഗം നൽകപ്പെട്ടവനായി വഴിനടത്തേണമേ. അവന്‌ സ?​‍ാർഗ്ഗം നൽകുകയും ചെയ്യേണമേ (തുർമുദി). അബ്ദുല്ലാഹിബിൻ ഉമറിക്ക്രിച്ച്‌ പറഞ്ഞു. അബ്ദുല്ല നല്ല മനുഷ്യനാണ്‌.(ബുഖാരി മുസ്‌ലിം.) ഇങ്ങനെ ഹദീസുകൾ പരിശോധിക്കുകയാണെങ്കിൽ ഖലീഫമാരെയും സഹാബികളെയും പുകഴ്ത്തുന്ന ഒട്ടേറെ നബി വചനങ്ങൾ കാണാൻ സാധിക്കും. എന്നാൽ ശിയാക്കൾ ഇവരെക്കുറിച്ച്‌ നടത്തുന്ന പരാമർശങ്ങൾ മതത്തിന്റെയും മാനുഷികതയുടെയും അതിർവരമ്പുകൾ ലംഘിക്കുന്നതാണ്‌.

തങ്ങൾ മുസ്‌ലികളാണെന്നും നബി(സ)യുടെ ഉത്തമ അനുയായികളുമാണന്ന്‌ പറയുന്ന ശിയാക്കൾക്ക്‌ എങ്ങനെയാണ്‌ പ്രവാചകൻ പ്രശംസിച്ച ഖലീഫമാരെക്കുറിച്ചും സഹാബിമാരെക്കുറിച്ചും വളരെ മോശമായി ചിത്രീകരിക്കാൻ സാധിക്കുക. ശിയാക്കളുടെ പിന്നിലെ ജൂത നിഗൂഢത ഇതിന്‌ പിന്നിൽ വ്യക്തമാണ്‌. കാരണം ജൂത?​‍ാർക്ക്‌ ഖലീഫമാരോടും ഇസ്‌ലാമിന്‌ വേണ്ടി അടരാടിയ സഹാബിമാരോടും അടങ്ങാത്ത പകയുണ്ടായിരുന്നു. കാരണം  യഹുദരെ ജസീറത്തുൽ അറബിൽ നിന്നും പുറത്താക്കുക എന്ന പ്രവാചകന്റെ വസിയ്യത്ത്‌ നടപ്പിലാക്കാൻ ശ്രമിച്ചത്‌ ഈ മഹാ?​‍ാരായിരുന്നല്ലോ. അത്കൊണ്ട്‌ തന്നെ മൂന്ന്‌ ഖലീഫമാർ കഴിഞ്ഞാൽ ഇസ്‌ലാമിന്‌ വേണ്ടി സാമ്പത്തികമായും ശാരീരികമായും ഏറെ ജിഹാദ്‌ ചെയ്യുകയും കൂടുതൽ സേവനം ചെയ്യുകയുംചെയ്ത സഹാബികളെയാണ്‌ ശിയാക്കൾ (ജൂത?​‍ാർ) ഏറെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടുളളത്‌.


*4.ഇറാനിൽ ശിയാക്കളുടെ വളർച്ച. *


രണ്ടാം ഖലീഫ ഉമറുൽ ഫാറുഖ്‌ ഇറാൻ വിജയിച്ചടക്കിയതോട്‌ കൂടി അവിടുത്തെ രാജ വംശം തകരുകയും തിരിച്ച്‌ പിടിക്കാൻ പറ്റാത്തവിധം ഭരണ മേധാവിത്വം നഷ്ടപ്പെട്ട അവിടുത്തെ മേധാവികൾ ഉമറിനെതിരെയുളള വിദ്വേഷം മനസിൽ ഒളിപ്പിക്കുകയും ചെയ്തു. മുസ്‌ലിം സൈന്യം ഇറാൻ വിജയച്ചടക്കിയതിന്‌ ശേഷം ബന്ദനസ്ഥനാക്കപ്പെട്ടവരിൽ അവിടുത്തെ രാജാവായ യസദജിർദിന്റെ മകളായ ശഹർബാനുവുമുണ്ടായിരുന്നു ഇവരെ അലിയുടെ മകൻ ഹൂസൈനാണ്‌ വിഹാഹം ചെയ്തത്‌. പേർഷ്യക്കാരായ ജൂത?​‍ാർ ഈ അവസരം തങ്ങളുടെ നിഗൂഢ ലക്ഷ്യത്തിന്‌ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും മൂന്നാം ഖലീഫ ഉസ്മാന്‌ എതിരെയുളള നീക്കത്തിൽ അലിയെ ഒരു മറയായി സ്വീകരിക്കുകയും ചെയ്തു. നബിക്ക്‌ ശേഷമുളള ഖിലാഫത്ത്‌ അലിക്കും അദ്ദേഹത്തിന്റെ സന്താന പരമ്പരകൾക്കും അവകാശപ്പെട്ടതാണ്‌ എന്ന്‌ അവർ വാദിച്ചു. ഇറാൻ വിജയിച്ചടക്കിയതിന്റെ പേരിൽ ഖലീഫ ഉമറിനോടും അദ്ദേഹത്തിന്റെ സൈന്യങ്ങളോടും പ്രസിദ്ധ സഹാബികളോടുമുളള പകയായിരുന്നു ഇത്തരം ഒരു നീക്കത്തിന്‌ കാരണമായത്‌. അവർക്ക്‌ ശേഷം ഉസ്മാൻ ഈ വിജയത്തിന്റെ മേഖല വിശാലമക്കാൻ ശ്രമച്ചതോട്‌ കൂടി അദ്ദേഹവും ഇവരുടെ ശത്രുവായിമാറി. ഉമറിനോടും ഉസ്മാനോടും ശത്രുതയുളളതോടപ്പം സൈനുൽ ആബിദീൻ എന്ന പേരിലറിയപ്പെട്ടിരുന്ന ഹൂസൈനിന്റെ മകൻ അലിയോട്‌ അവർ പ്രത്യാക താത്പര്യം കാണിച്ചിരുന്നു. അദ്ധേഹത്തിന്റെ മാതാവ്‌ ഷഹർബാനു അവരുടെ രാജാവിന്റ മകളായാത്‌ കൊണ്ട്‌ അദ്ദേഹത്തിൽ അവർ ദർശിച്ച രക്തബന്ധവും അടുപ്പവും ശത്രുക്കൾക്കെതിരിൽ അദ്ദേഹത്തെ മറയാക്കാൻ അവർക്ക്‌ പ്രചോദനം നൽകി.

ഇസ്‌ലാമിക വിജയത്തിന്‌ ശേഷം ഇസ്‌ലാം ആശ്ളേഷിച്ച പേർഷ്യക്കാരിൽ നല്ലോരു പങ്കും ശിയാക്കളുടെ കൂടെയാണ്‌  ചേർന്നത്‌. അതിന്‌ കാരണം ഇറാനിൽ അവരുടെ  ആധിപത്യം തകർക്കുകയും അഗ്നിയാരാധനുടെ തീ കെടുത്തുകയും ചെയ്ത ഖലീഫമാരെയും സഹാബികളെയും തെറിപറയാൻ ഇത്‌ നല്ലോരു അവസരമായിരുന്നു. അതോടപ്പം  ഇറാനിലെ അഗ്നിയാരാധകർ ജൂതരുമായി കൈകോർത്ത്‌ ശിയാക്കളുടെ വളർച്ചക്ക്‌ വെള്ളവും വളവും നൽകുകയും ഖലീഫമാരെയും സഹാബികളെയും താറടിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. ഇറാനിലുളളവർക്ക്‌ ഉമറിനോട്‌ പക തോന്നാൽ കാരണം അദ്ധേഹം അലിയുടെയും ഫാതിമയുടെ വിലായത്ത്‌ തട്ടിയെടുത്തത്കൊണ്ടല്ല മറിച്ച്‌ ഇറാനിലെ സാസാൻ ഭരണത്തിന്റെ കഥ കഴിച്ചതു കൊണ്ടാണ്‌. അതോടപ്പം അവരുടെ രാജകുമാരിയെ ഹുസൈൻ വിവാഹം കഴിച്ചത്‌ കൊണ്ട്‌ രാജ ഭരണത്തിന്റെ പിന്തുടർച്ചയും തിരുശേഷിപ്പും അവർ ഹുസൈനിന്റെ മക്കളായ ശിയാക്കളിൽ ദർശിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ ചരിത്ര പരമായ കാരണങ്ങളാൽ  ശിആയിസത്തിന്‌ വേരോട്ടം ലഭിച്ച ഇറാൻ ഇന്ന്‌ ശിയാക്കൾക്ക്‌ അധികാരവും സ്വാധീനവുമുളള ഒരു നാടു കൂടിയാണ്‌. മക്കയും മദീനയും കൂടി തങ്ങളുടെ വരുതിയിൽ വന്നെങ്കിൽ മാത്രമെ വിജയം പൂർത്തിയാകുകയുളളൂ എന്ന്‌ പ്രവചിക്കുകയും അത്തരം ഒരു വിജയത്തിന്‌ പണിയെടുക്കാൻ ആഹ്വാനം ചെയ്യുകയുംചെയ്ത ഇമാമുമാരുടെ സ്വപ്നം ഇതുവരെയും സഫലീകരിക്കപ്പെട്ടിട്ടില്ല. ശിയാക്കളുടെ പന്ത്രണ്ടാമത്തെ ഇമാമിന്റെ അവതാരമായ ഇമാം ഖുമൈനിയുടെ കഅബാ ആകൃതിയിലുളള  മഖ്ബറ കൊണ്ടും മറ്റ്‌ അനേകം ഇമാമുമാരുടെ ജാറങ്ങൾ കൊണ്ടും ശിർക്കൻ മുൾപടർപ്പുകൾക്ക്‌ വളക്കൂറുളളതായി മാറിയിട്ടുമുളള ഇറാൻ പോലുളള ഒരു രാജ്യത്ത്‌ മാത്രമെ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക്‌ കടക വിരുദ്ധമായിട്ടുളള ശിആയിസം പോലുളള ഒരു ഇസത്തിന്‌ വളരാൻ സാധിക്കുകയുയുളളൂ.


*5.സുന്നീ വിശ്വാസ പ്രമാണങ്ങൾ*


സുന്നികളുടെ വിശ്വസത്തിന്റെ അടിത്തറ ഖുർആനും സുന്നത്തുമാണ്‌. ഇമാം ബൈഹക്കി പറഞ്ഞു. അഹ്‌ ലു സുന്നത്ത്‌ വൽ ജമാഅത്തിന്റെ വിശ്വാസത്തിന്റെ അവലംബം ഖുർആനും സുന്നത്തുമാണ്‌. അവരുടെ പ്രവർത്തിക മാതൃക പ്രവാചനും അനുചര?​‍ാരുമാണ്‌. ഇമാം അഹ്‌ മദ്‌ പറഞ്ഞു. സുന്നത്തിന്റെ അടിസ്ഥാനം സഹാബത്തിനെ പിന്തുടരലും ബിദ്‌ അത്തുകൾ ഉപേക്ഷിക്കലുമാണ്‌. എന്നാൽ പല ബിദ്അത്തിന്റെ ആളുകളും അവർ ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുന്നവരാണ്‌ എന്ന്‌ പറയാറുണ്ടെങ്കിലും പല രംഗത്തും അവർ ആയത്തുകളെയും ഹദീസുകളെയും ദുർവ്യാഖ്യാനം നടത്തുന്നവരാണ്‌. തന്നെയുമല്ല സ്വന്തം ബുദ്ധിക്ക്‌ അനുസരിച്ച്‌ വിശ്വാസ പ്രമാണം സ്വീകരിക്കുന്നവരും അവരിലുണ്ട്‌.

ശിആക്കൾ മതത്തിന്റെ കാര്യത്തിൽ ജീവിത മാതൃക സ്വീകരിക്കുന്നത്‌ മഅ​‍്സൂമായ (പാപ വിമുക്തനായ) പ്രവാചകനിൽ  നിന്നും അവരുടെ ഇമാമുമാരിൽ നിന്നുമാണ്‌. സുന്നികളുടെ വിശ്വാസ പ്രകാരം പാപ സുരക്ഷിതത്വം പ്രവാചകന്‌ മാത്രം പ്രത്യോകമാണ്‌. എന്നാൽ ശിആക്കൾ വേറെയും ഒരു പാട്‌ വ്യക്തികൾ പാപ സുരക്ഷിതത്വം കൽപിക്കുന്നുണ്ട്‌. സുന്നികളുടെ ഒന്നാമത്തെ പ്രമാണം വിശുദ്ധ ഖുർആനാണ്‌  അത്‌ മാറ്റത്തിരുത്തലുകൾക്ക്‌ വിധേയമാകാതെ അന്ത്യദിനം വരെ സൂക്ഷക്കപ്പെടുമെന്ന്‌ അല്ലാഹു ഉറപ്പ്‌ നൽകിയതുമാണ്‌. ഖുർആനിനെ വ്യാഖ്യാനിക്കുമ്പോഴും അവർ ചില മാനദണ്ഡങ്ങൾ പാലിക്കാറുണ്ട്‌. ഖുർആനിനെ ഖുർആൻ കൊണ്ടോ ഹദീസ്‌ കൊണ്ടോ സഹാബികളുടെയും താബിഉകളുടെയും വാക്കുകൾ കൊണ്ടോ അറബി ഭാഷക്കും അതിന്റെ സാഹിത്യ വ്യാകരണ നിയമങ്ങൾക്കും വിധേയമായി മാത്രമാണ്‌ അവർ വ്യാഖ്യാനിക്കാറുളളത്‌. അതോടപ്പം ദുർബലവും കെട്ടച്ചമച്ചതുമായ ഹദീസുകളും മറ്റും ഈ രംഗത്ത്‌ അവർ പാടെ വർജ്ജിക്കുകയും ചെയ്യും.

സുന്നികളുടെ വിശ്വാസത്തിന്റെ രണ്ടാം പ്രമാണം സുന്നത്‌ അഥവാ ഹദീസുകളാണ്‌. പ്രവാചകനിൽ നിന്നും ശരിയായ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടവയാണത്‌. ബുഖാരി മുസ്‌ലിം അബൂദാവൂദ്‌ തുർമുദി നസാഇ ഇബ്നു മാജ ദാരിമി അഹ്‌ മദ്‌ മാലിക്‌ തുടങ്ങി ഒട്ടവധി ഹദീസ്‌ സമാഹാരങ്ങളുണ്ട്‌. പ്രവാചക വചനങ്ങളിൽ നിന്ന്‌ വിശ്വാസ വുമായി ബന്ധപ്പെട്ട ഹദീസുകൾ മാത്രം സമാഹരിച്ചവരുമുണ്ട്‌. ഹദീസുകളുടെ കൂട്ടത്തിൽ ശരിയായവയും ദുർബലമായവും വേർതിരിച്ച്‌ മനസിലാക്കുന്ന രംഗത്ത്‌ നിരവധി ഗവേഷണങ്ങൾ നടന്നതിന്റെ ഫലമായി ഇന്ന്‌ മുസ്‌ലിം സമൂഹത്തിന്‌ ആശയക്കുഴപ്പമില്ലാത്ത രൂപത്തിൽ അവയിലെ സഹീഹും ദഈഫും  വേർതിരിച്ചറിച്ച്‌ മനസിലാക്കാൻ കഴിയും.


*6.ശിയാക്കളുടെ വ്യാജ ഹദീസുകൾ*


ശിയാക്കൾ ഉദ്ധരിക്കുന്ന ഹദീസുകളിൽ പലതും അവരുടെ വാദങ്ങളെ ബലപ്പെടുത്തുന്നതും സുന്നകളുടെ അഭിപ്രായങ്ങൾക്ക്‌ എതിരുമായിരിക്കും വ്യാജമായ ഒരു സുന്നീ പരമ്പരയുണ്ടാക്കിയാണ്‌ ഇവർ ഇത്തരം ഹദീസുകൾ ഉദ്ധരിക്കാറുളളത്‌. പല ശിയാക്കളും ഇത്‌ ഒരു വലിയ തെളിവായി എടുത്ത്‌ സുന്നികളെ ആക്ഷേപിക്കാറുമുണ്ട്‌.  പ്രസിദ്ധ പണ്ഡിതനും ചരിത്രകാരനുമായ ഇബ്നു ഖൽദൂൻ ഇക്കാര്യത്തെപ്പറ്റിപ്പറയുന്നത്‌ ഇപ്രകാരമാണ്‌. അവർ അവരുടെ വാദങ്ങൾക്ക്‌ അനുഗുണമായി ചില പ്രമാണങ്ങൾ ഉദ്ധരിക്കാറുണ്ട്‌ എന്നാൽ അവ സുന്നി പണ്ഡിത?​‍ാർക്ക്‌ അറിയാത്തതും അവർ തന്നെ കെട്ടിച്ചമച്ചതുമാണ്‌. ശിയാക്കളിലെ വിഭാഗങ്ങൾക്ക്‌ പോലും മുഴുവൻ അറിയാത്ത അത്രയും ഹദീസുകൾ അവർ വ്യാജമായി നിർമിച്ചുണ്ട്‌.  അവരിൽ ചിലർ ഭക്തിയുടെ മേലങ്കിയണിഞ്ഞ്‌ അഹ്‌ ലു സുന്നത്തിന്റെ ഹദീസ്‌ പണ്ഡിത?​‍ാരുടെ ശിഷ്യത്വം സ്വീകരിക്കുകയും അവരിൽ നിന്ന്‌ ധാരാളം സ്വഹീഹായ ഹദീസുകൾ റിപ്പോർട്ട്‌ ചെയ്യുകയും അതോടപ്പം തന്നെ അവർ തങ്ങളുടെ ശിആയിസത്തിന്‌ യോജിച്ച ഹദീസുകൾ കെട്ടിച്ചമക്കുകയും ചെയ്യും ഈ പ്രവണത കാരണം സുന്നികളിലെ സാധാരണക്കാർ മാത്രമല്ല അവരിലെ പണ്ഡിതർ പോലും പിഴച്ചു പോയിട്ടുണ്ട്‌. എങ്കിലും ഈ സൂത്രപ്പണിയെക്കുറിച്ച്‌ ഹദീസ്‌ പണ്ഡിത?​‍ാർ ബോധവാ?​‍ാരാകുകയും അവർ അതിന്‌ തടയിടുകയും ചെയ്തിട്ടുണ്ട്‌. കള്ളി വെളിച്ചത്തായപ്പോൾ അവരിൽ പലരും ഇത്‌ അംഗീകരിക്കുക പോലും ചെയ്തിട്ടുണ്ട്‌. കൂഫക്കാരനും ശിയാ പണ്ഡിതനുമായിരുന്ന ജാബിർ ബിൻ യസീദ്‌ ഹാരിഥ്‌ അൽ ജഅഫി ഇത്തരത്തിൽ അനേകം കള്ള ഹദീസുകൾ നിർമിച്ചിരുന്ന ഒരു വ്യക്തിയാണ്‌. ഹിജ്‌റ 167 ൽ മരിച്ച ഇദ്ധേഹം അബ്ദുല്ലാഹി ബിൻ സബഇന്റെ അനുയായിയും അലി മരണ ശേഷം വീണ്ടും ദുൻയാവിലേക്ക്‌ തിരിച്ചു വരും എന്ന്‌ വിശ്വാസിക്കുകുയും ചെയ്തിരുന്ന വ്യക്തയായിരുന്നു.

അഹ്‌ ലു സുന്നത്തിൽ പെട്ട ഹദീസ്‌ പണ്ഡിത?​‍ാരുടെ അതേ പേരുള്ള ആളുകളിലേക്ക്‌ ചേർത്തും ശിയാക്കൾ ഹദീസ്‌ നിർമ്മിക്കാറുണ്ട്‌. ഉദാഹരണമായി ഇബ്‌ നു കുതൈബ എന്ന പേരിൽ രണ്ടാളുകളുണ്ട്‌ ഒരാൾ സുന്നിയും മറ്റേത്‌ ശിആയുമാണ്‌. ഇവരിൽ സുന്നിയായ ഇബ്നു കുതൈബ അൽ മആരിഫ്‌ എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു. ജനങ്ങളെ പിഴപ്പിക്കാൻ വേണ്ടി ശീഈ ഇബ്നു കുതൈബയും അതേ പേരിൽ ഗ്രന്ഥ രചന നടത്തി. അത്‌ പോലെ മുഹമ്മദ്‌ ബിൻ ജരീർ ത്വബരി, ഇബ്നു ബത്ത എന്നീ പേരുകളിലും രണ്ട്‌ വിഭാഗത്തിലും പണ്ഢിതരു­ണ്ട്‌. ഒരു ഗ്രന്ഥകാരന്റെ പേരും പിതാവിന്റെ പേരും സ്ഥാനപ്പേരുമെല്ലാം മറ്റൊരൊളെ പോലെ ആകുക എന്നത്‌ യാദൃശ്ചികമാകാം എന്നാൽ ഈ ഇരട്ട നാമങ്ങൾ സത്യാന്വേഷകരെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്‌. അഹ്‌ സുന്നത്തിൽ പെട്ട ഒരു പണ്ഢിതൻ ഒരു ഗ്രന്ഥം രചിച്ചാൽ അതേ പേരിലുള്ള ശീഈ പണ്ഢിതനും അതേ പേരിൽ ഒരു ഗ്രന്ഥം രചിക്കും ഉളളടക്കത്തിന്റെ കാര്യത്തിൽ ഇവ തമ്മിൽ അജഗജാന്തരമുണ്ടാകുകയും ചെയ്യും.

അഹ്‌ ലു സുന്നത്തിലെ ഹദീസ്‌ പണ്ഡിത?​‍ാർ ഹദീസിന്റെ സനദ്‌ പരിശോധിക്കുന്നതോടപ്പം അതിലെ ആശയം അടിസ്ഥാന പ്രമാണങ്ങൾക്ക്‌ യോജിക്കുന്നുണ്ടോ എന്ന്‌ കൂടി പരിശോധിക്കാറുണ്ട്‌. നബിയുടെ ഹദീസുകളുടെ ഭാഷാ ശൈലിയും ഒഴുക്കും അറിയുന്നവർക്ക്‌ കള്ള ഹദീസുകൾ ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാനാകും. അതു കൊണ്ട്‌ തന്നെ ഒരു വ്യാജ ഹദീസ്‌ നല്ല ഹദീസിന്റെ പരമ്പരയിൽ കെട്ടിവെച്ചാലും കണ്ടെത്താനാകും. ഇബ്നു ഖയ്യിം അൽ ജൗസിയ യോട്‌ വ്യാജ ഹദീസുകൾ പരമ്പര നോക്കാതെ തിരിച്ചറിയാനാകുമോ എന്ന്‌ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. നബിയുടെ ജീവതവും സന്ദേശവും കല്പനകളും വിരോധങ്ങളും മനസിലാക്കുകയും സഹീഹായ ഹദീസുകൾ നന്നായി ഗ്രഹിക്കുകയും അവ അവന്റെ രക്തത്തിലും മജ്ജയിലും  മാംസത്തിലും അലിഞ്ഞു ചേരുകയും ചെയ്താൽ അവന്‌ നബി വചനങ്ങൾ വേർതിരിച്ചറിയാനുള്ള ഒരു പ്രത്യാക സിദ്ധിയുണ്ടാകും.

സഹാബികളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുളള ഗ്രന്ഥങ്ങൾ രചിച്ച്‌ സുന്നീ പണ്ഡിത?​‍ാരുടെ പേരിൽ ചേർക്കപ്പെടുന്നതും മറ്റൊരു ശിആ തന്ത്രമാണ്‌. ഒട്ടേറെ അപകടകരമായ ആശയങ്ങൾ ഉൾകൊള്ളുന്ന സിറുൽ ആലിമീൻ എന്ന ഒരു ഗ്രന്ഥം അബൂഹാമിദുൽ ഗസ്സാലിയുടെ പേരിൽ ചാർത്തിയത്‌ ഇതിനുദാഹരണമാണ്‌. ശിആക്കളിൽ പലരും ഈ ഗ്രന്ഥമാണ്‌ സുന്നികൾക്കെതിരെയുള്ള തെളിവിന്‌ അവലംബിക്കാറുളളത്‌. ബോംബെയിലും കൈറോവിലും ടെഹറാനിലും അച്ചടിച്ചിട്ടുള്ള പ്രസ്തുത ഗ്രന്ഥം ഗസ്സാലിയുടെതല്ലെന്നുള്ളതിനുള്ള തെളിവുകൾ അതിനകത്ത്‌ തന്നെ കാണാനാവും. മഅരി  ഞാൻ യുവാവായിരിക്കെ എന്നോട്‌ പറഞ്ഞു എന്ന ഒരു പരാമർഷം അതിലുണ്ട്‌.448 മരിച്ച മഅരി 450 ൽ ജനിച്ച ഗസ്സാലിയോട്‌ സംസാരിച്ചു എന്ന്‌ പറഞ്ഞാൽ അത്‌ വിശ്വസിക്കാൻ പ്രയാസമുണ്ട്‌. ഇതു പോലെ ഒട്ടനവധി ഗ്രന്ഥങ്ങൾ സുന്നി പണ്ഡിത?​‍ാരുടെ മേൽ വെച്ചു കെട്ടിയിട്ടുണ്ട്‌ എന്നാൽ ശിയാക്കളുടെ തന്ത്രങ്ങളും സുന്നികളുടെ ആശയങ്ങളും അറിയുന്നവർക്ക്‌ അവ വേർതിരിച്ചെടുക്കാൻ കഴിയും.
സഹാബികളെ അധിക്ഷേപിക്കുന്ന ചില പരാമർശങ്ങൾ ഇവർ ചില ഗ്രന്ഥങ്ങളിൽ നിന്ന്‌ ഉദ്ധരിക്കാറുണ്ട്‌. ഗ്രന്ഥകർത്താക്കളുടെ പേരുകൾ സുന്നി പണ്ഡിത?​‍ാരായിരിക്കു മെങ്കിലും ആ പേരിലുള്ള ഒരു ഗ്രന്ഥം ചിലപ്പോൾ ഭൂമുഖത്ത്‌ തന്നെ ഉണ്ടായി കൊള്ളണമെന്നില്ല. ഇനി ആ പേരിൽ ഒരു ഗ്രന്ഥം ഉണ്ടെങ്കിൽ തന്നെ അതിൽ അവർ പറയുന്ന വാചകങ്ങൾ ഉണ്ടാകുകയില്ല.

ശിആക്കൾ കെട്ടിച്ചമച്ച ഹദീസുകൾ പരിശോധിക്കുകയാണെങ്കിൽ പ്രഥമ ദൃഷ്ട്യ തന്നെ അത്‌ വ്യാജമാണന്ന്‌ ബോധ്യപ്പെടും. അതിലോന്ന്‌ ഇതാണ്‌ പന്ത്രണ്ട്‌ ഇമാമുകൾ അവർ വിശ്വാസത്തിന്റെ തൂണുകളാണ്‌ അവരുടെ ശിപാർശ കൂടാതെ അല്ലാഹു തന്റെ അടിമകളുടെ പ്രവർത്തനങ്ങൾ സ്വീകരിക്കുകയില്ല. മറ്റൊരു ഹദീസ്‌ ഇപ്രകാരമാണ്‌. നബി അലി ഫാതിമ ഹസൻ ഹുസൈൻ എന്നീ അഞ്ച്‌ പേരില്ലായിരുന്നുവെങ്കിൽ അല്ലാഹു ആദം, അർശ്‌ കുർശ്‌, ആകാശഭൂമികൾ മലക്കുകൾ ജിന്ന്‌ ഇൻസ്‌ എന്നിവരെയൊന്നും സൃഷ്ടിക്കുകയില്ല. നബിയെയും അലിയെയും ഒരു ഒളിയിൽ നിന്നാണ്‌ സൃഷ്ടിച്ചത്‌. അലിയുടെ മുഖത്തെ പ്രകാശം കൊണ്ടാണ്‌ മലക്കുകളെ സൃഷ്ടിച്ചത്‌.

വളരെ പ്രചാരത്തിലുളള ഹദീസുകളിൽ അനുബന്ധമായി അല്പം ചില കാര്യങ്ങൾ കൂടി വർധിപ്പിച്ച്‌ കൊണ്ടും ശിആക്കൾ അവരുടെ താത്പര്യം സംരക്ഷിക്കാറുണ്ട്‌. തബൂക്ക്‌ യുദ്ധ വേളയിൽ അലിയെ മദീനയിൽ ഖലീഫയാക്കിയ സംഭവത്തിൽ നീ മദീനയിൽ എന്റെ ഖലീഫ ആയതിന്‌ ശേഷമല്ലാതെ എനിക്ക്‌ പോകാൻ സാധിക്കുകയില്ല എന്ന ഒരു വാല്‌ കൂടി ചേർത്തിട്ടുണ്ട്‌. ഈ അനുബന്ധം ചരിത്രത്തെക്കുറിഞ്ഞ്‌ തികഞ്ഞ അജ്ഞതയുള്ളവർ ഉണ്ടാക്കിയതാണ്‌ എന്നതിൽ സംശയമില്ല. മദീനയിൽ അലിയെ ഖലീഫ ആക്കാതെ എത്രയോ തവണ പ്രവാചകൻ പുറത്ത്‌ പോയിട്ടുണ്ട്‌. ഹൂദൈബിയ ഉംറ നിർവ്വഹിച്ചപ്പോഴും ഖൈബർ യുദ്ധത്തിലും ബദർ യുദ്ധത്തിലും ഹജ്ജത്തുൽ വിദാഇലും അലി നബിയുടെ കൂടെ തന്നെയുണ്ടായിരുന്നു അപ്പോഴെല്ലാം മറ്റുള്ളവരായിരുന്നു മദീനയിൽ ഖലീഫയായിരുന്നത്‌.

ചില മുഅ​‍്തസിലി പണ്ഡിത?​‍ാരെ കുറിച്ച്‌  അവർ തീവ്ര സൂന്നീ പക്ഷക്കാരണന്ന്‌ പ്രചരിപ്പിക്കുകയും അവരിൽ നിന്ന്‌ അഹ്‌ ലു സുന്നത്തിനെ എതിർക്കുകയും ശിആക്കളിലെ പന്ത്രണ്ട്‌ ഇമാമുകളെ പിന്തുണക്കുകയും ചെയ്യുന്ന ചില കാര്യങ്ങൾ ഉദ്ധരിക്കുകയും ചെയ്യുക എന്നത്‌ ശിയാക്കളുടെ മറ്റൊരു തന്ത്രമാണ്‌. അതു പോലെ പല സഹീഹായ ഹദീസുകളും ഈ പന്ത്രണ്ട്‌ ഇമാമുകൾക്ക്‌ അനുകൂലമായി വ്യാഖ്യാനിക്കാനും അവർ മടി കാണിക്കാറില്ല. മുസ്‌ലിം റിപ്പോർട്ട്‌ ചെയ്ത `ഭരണം ഖുറൈശികൾക്കാണ്‌ അവരിൽ നിന്ന്‌ പന്ത്രണ്ട്‌ ഖലീഫമാർ ഉണ്ടാകുന്നത്‌ വരെ അത്‌ അവസാനിക്കുകയില്ല` എന്ന ഹദീസിലെ പന്ത്രണ്ട്‌ ഖലീഫമരെക്കൊണ്ട്‌ ഉദ്ദേശ്യം പന്ത്രണ്ട്‌ ഇമാമുമാരാണ്‌ എന്നാണ്‌ ശിയാക്കളുടെ വ്യാഖ്യാനം. സുന്നികളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടി ശിയാക്കൾ വേറെയും ചില തന്ത്രങ്ങൾ നടത്താറുണ്ട്‌. അവയിലൊന്ന്‌ നാല്‌ ഖലീഫമാരെക്കുറിച്ചും സുന്നീ പണ്ഢിത?​‍ാരുടെ പേരിൽ  ഗ്രന്ഥം രചിക്കുകയും അതിൽ അവരുടെ അപദാനങ്ങൾ വാഴ്ത്തുകയും ചെയ്യും ആദ്യത്തെ മൂന്ന്‌ ഖലീഫമാരുടെയും ചരിത്രം വായിക്കുമ്പോൾ ഇത്‌ എഴുതിയത്‌ ഒരു സുന്നിയാണ്‌ എന്ന്‌ തന്നെ തോന്നും എന്നാൽ അലിയുടെ ശ്രേഷ്ടത വിവരിക്കുമ്പോഴായിരിക്കും മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ കാണുക. ഇത്‌ വായിക്കുന്ന ഒരു സാധാരണക്കാരൻ വിചാരിക്കും സുന്നികൾ എഴുതിയ ഗ്രന്ഥങ്ങളിൽ പോലും ആദ്യത്തെ മൂന്ന്‌ ഖലീഫമാരെ ക്കുറിച്ച്‌ മോശമായ പ്രസ്താവനകളുണ്ട്‌. എന്നിട്ടല്ലെ ശിയക്കളുടെ ഗ്രന്ഥങ്ങൾ. ഇങ്ങനെ പലവിധ കുതന്ത്രങ്ങളിലൂടെയും അവർ സുന്നികളെ കബളിപ്പിച്ചു കൊണ്ടിരിക്കും.


*7. ശിയാക്കളുടെ വിശ്വാസ വ്യതിയാനങ്ങൾ*



സുന്നികളുടെ  അടിസ്ഥാന വിശ്വാസങ്ങൾക്ക്‌ എതിരായ ഒട്ടനവധി വിശ്വാസാചാരങ്ങൾ  ശിആക്കൾ വെച്ചു പുലർത്തുന്നതായി നമുക്ക്‌ കാണാനാവും. വിശുദ്ധ ഖുർആൻ അന്ത്യദിനം വരെ യാതൊരു മാറ്റത്തിരുത്തലുകൾക്കും വിധേയമാകാതെ നിലനിൽക്കും എന്നാണ്‌ സുന്നികളായ എല്ലാ മുസ്‌ലിംകളും വിശ്വസിക്കുന്നത്‌. `നിശ്ചയം നാമാണ്‌ അത്‌ ഇറക്കിയത്‌ നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും` (ഹിജ്‌ ർ 9) എന്ന ഖുർആൻ വചനമാണ്‌ ഇതിനാധാരം. ഈ വിശ്വാസത്തിന്‌ എതിരാകുന്ന യാതൊരു പ്രസ്താവനയും അഹ്‌ ലു സുന്നത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളിൽ കാണാൻ സാധ്യമല്ല. ആരെങ്കിലും ഖുർആൻ സംരക്ഷിക്കപ്പെടുകയില്ല എന്ന്‌ വിശ്വസിച്ചാൽ അവന്റെ സ്ഥാനം ഇസ്‌ലാം മതത്തിന്‌ പുറത്താണ്‌.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്‌ലിംകൾ പാരായണം ചെയ്യപ്പെടുന്ന ഈ വിശുദ്ധ വേദത്തിൽ ഉള്ളത്‌ മുഴുവനും സത്യവും ദൈവികവുമാണ്‌ അതിൽ വല്ലതും കൂട്ടാനോ കുറക്കാനോ ആർക്കും അധികാരമില്ല ആരെങ്കിലും ബോധപർവ്വം അങ്ങനെ ചെയ്താൽ അവൻ അവിശ്വാസായിമാറുകയുംചെയ്യും.

ശിആക്കളിലെ ഒരു വിഭാഗമായ റാഫിളിയാക്കളുടെ അഭിപ്രായത്തിൽ സഹാബികൾ ഖുർആനിലെ ചില വചനങ്ങൾ ഒഴിവാക്കുകയും മറ്റുചലത്‌ തിരുത്തുകയും ചെയ്തിട്ടുണ്ട്‌. സത്യത്തിൽ സഹാബികളിൽ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത്‌ അപ്പോൾ തന്നെ വിവാദമാകുമായിരുന്നു. ഖുർആൻ ക്രോഡീകരണവേളയിലും മുസ്‌ഹഫുകൾ ഏകീകരിച്ച സമയത്തും  അത്തരത്തിൽ ഒരു സംശയം ആരെങ്കിലും പ്രകടിപ്പിച്ചതായി ചരിത്രത്തിൽ കാണുന്നില്ല. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ അലിയെങ്കിലും അക്കാര്യം വെളിപ്പെടുത്തേണ്ടതല്ലേ. അദ്ദേഹം വിയോജിപ്പ്‌ രേഖപ്പെടുത്തിയില്ല എന്ന്‌ മാത്രമല്ല അത്‌ പൂർണ്ണമായി അംഗീകരിക്കുകയാണ്‌ ചെയ്തത്‌. ഖുർആൻ ബോധപൂർവ്വം തിരുത്തുന്നത്‌ പോയിട്ട്‌ പാരയണത്തിനിടയിൽ അബദ്ധത്തിൽ വരുന്ന തെറ്റുകൾ തിരുത്താൻ പോലും ആളുകൾ അമിധമായ താത്പര്യം കാണിക്കാറുണ്ട്‌. ഖുർആനിൽ മാറ്റത്തിരുത്തലുകൾ നടന്നിട്ടുണ്ട്‌ എന്ന്‌ പറയാൻ റാഫിളിയാക്കൾക്കല്ലാതെ മറ്റാർക്കും ധൈര്യം വന്നിട്ടില്ല. പാരായണത്തിലെ വകഭേദമല്ലാതെ ഇക്കൂട്ടർക്ക്‌ ഇതിന്‌ തെളിവുകളൊന്നും സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

അഹ്‌ ലു സുന്നത്തിന്റെ വിശ്വാസങ്ങളിൽ മറ്റൊന്ന്‌ പ്രവാചകന്‌ അവതരിച്ച ഖുർആൻ മുഴുവനും യാതൊന്നും മറച്ചു വെക്കാതെ തന്നെ അദ്ദേഹം ജനങ്ങൾക്ക്‌ വിവരിച്ച്‌ കൊടുത്തിട്ടുണ്ട്‌ എന്നതാണ്‌. ഈ വേദം അവതരിച്ചത്‌ തന്നെ ജനങ്ങൾ കാര്യങ്ങൾ വിശദീകരിച്ച്‌ കൊടുക്കാനാണ്‌ എന്ന്‌ ഖുർആൻ പലയിടത്തും പ്രസ്താവിക്കുന്നുണ്ട്‌. `ഇന്ന്‌ ഞാൻ നിങ്ങൾക്ക്‌ നിങ്ങളുടെ മതം പൂർത്തീയാക്കിത്തന്നിരിക്കുന്നു എന്റെ അനുഗ്രഹം ഞാൻ നിങ്ങൾക്ക്‌ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്കുന്നു.` (മാഇദ 3) ഈ വചനവും പ്രവാചകൻ തന്റെ ദൗത്യം പൂർത്തീകരിച്ചതിന്‌ തെളിവ്‌ കൂടിയാണ്‌. മതവുമായി ബന്ധപ്പെട്ട ഒരു വിവരവും നബി ആർക്കെങ്കിലും പ്രത്യാകമായി പറഞ്ഞ്‌ കൊടുക്കുകയോ ആരിൽ നിന്നെങ്കിലും മറച്ചു വെക്കുകയോ ചെയ്തിട്ടില്ല.  `നാം നിനക്ക്‌ ഈ ഉദ്ബോദനം അവതരിപ്പിച്ച്‌ തന്നത്‌ ജനങ്ങൾക്ക്‌ വിവരിച്ച്‌ കൊടുക്കുന്നതിന്‌ വേണ്ടിയാണ്‌` ( നഹ്‌ ൽ 44) എന്ന ഖുർആൻ വചനവും വ്യക്തമാക്കുന്നത്‌ മതവിവരം പറഞ്ഞു കൊടുക്കുന്നത്‌ ആർക്കെങ്കിലും കുത്തകയാക്കാനാവില്ല എന്ന്‌ തന്നെയാണ്‌. എന്നാൽ റാഫിളിയാക്കൾ ഈ അടിസ്ഥാന തത്വത്തിന്‌ എതിരായി ശരീഅത്തിലെ ചില വിവരങ്ങൾ മറ്റാർക്കും അറിയാതെ ചില ഇമാമുകൾക്ക്‌ മാത്രം സ്വന്തമാണ്‌ എന്ന്‌ വാദിക്കുന്നുണ്ട്‌.

നബി(സ) സഹാബികളെ സ്നേഹിക്കുകയും അവരെ തൃപ്തിപ്പെടുകയും അവരുടെ നീതിയിൽ വിശ്വസിക്കുകയും ചെയ്യുന്നതിൽ സുന്നികൾക്ക്‌ അഭിപ്രായ വ്യത്യാസമില്ല. സഹാബികളെക്കുറിച്ച്‌ അവരുടെ മനസിൽ മോശമായ ധാരണവെച്ചു പുലർത്തുകയോ അവരുടെ നാവിലൂടെ അവരെ അധിക്ഷേപിക്കുകയോ ചെയ്യാറില്ല. പ്രവാചക വചനമാണ്‌ അവരെ അതിന്‌ പ്രേരിപ്പിച്ചത്‌. നബി പറഞ്ഞു `നിങ്ങൾ എന്റെ അനുചര?​‍ാരെ അധിക്ഷേപിക്കരുത്‌. നിങ്ങളിൽ ഒരാൾ ഉഹ്ദ്‌ മലയുടെ അത്രയും സ്വർണ്ണം ചെലവഴിച്ചാലും അവരിലൊരാളുടെ മുദ്ദിനോളമോ അതിന്റെ പകുതിയോ വരികയില്ല`.  സുന്നികളെ സംബന്ധച്ചേടത്തോളം സഹാബികളുടെ ശ്രേഷ്ടതകളായി പ്രവാചകൻ പറഞ്ഞ സർവ്വ  കാര്യങ്ങളും അവർ അപ്പടി സ്വീകരിക്കുകയും ചെയ്യും. ഈ സമുദായത്തിലെ നബിക്ക്‌ ശേഷം ഏറ്റവും ഉത്തമർ അബൂബക്കറും ഉമറും ഉസ്മാനും അലിയുമാണന്ന ഹദീസ്‌ ശിയാക്കൾക്ക്‌ സ്വീകാര്യമല്ലെങ്കിലും സുന്നികൾ അംഗീകരിക്കുന്നുണ്ട്‌. ഇമാം ബുഖാരി പറഞ്ഞു. മക്ക, മദീന, ഹിജാസ,​‍്‌ ബസറ, കൂഫ, ബഗ്ദാദ്‌ എന്നിവിടങ്ങളിൽ നിന്നായി ആയിരത്തോളം അറിവുള്ളവരെ എനിക്കറിയാം അവരിലൊരാളും ഏതെങ്കിലും സഹാബികളെക്കുറിച്ച്‌ മോശമായി സംസാരിക്കുന്നത്‌ ഞാൻ കേട്ടിട്ടില്ല. സഹാബികളുടെ മഹത്വം വിശദീകരിക്കുന്ന ധാരളം ഹദീസുകളുണ്ട്‌. നബി പറഞ്ഞു. `ജനങ്ങളിൽ ഏറ്റവും ഉത്തമർ എന്റെ നൂറ്റാണ്ടാണ്‌ പിന്നെ അവരോട്‌ അടുത്തവർ പിന്നീട്‌ അവരോട്‌ അടുത്തവർ`. നബി പറഞ്ഞു. `അല്ലാഹു ഉദ്ദേശിക്കുകയാണങ്കിൽ മരത്തിന്റെ ചുവട്ടിൽ നിന്ന്‌ ബൈഅത്ത്‌ ചെയ്തവരിൽ ആരും നരകത്തിൽ പ്രവേശിക്കുകയില്ല`(മുസ്‌ലിം).

നബിയുടെ കുടുംബത്തെ (അഹ്‌ ലുൽ ബൈത്ത്‌) ക്കുറിച്ചുള്ള സമീപനത്തിലും നിലപാടിലും ശിആക്കളും സുന്നികളും തമ്മിൽ വൈരുദ്ധ്യം കാണാം. സുന്നികൾക്ക്‌ നബി കുടുംബത്തെ കുറിച്ചുള്ള വിശ്വാസം എന്ത്‌ എന്ന്‌ പറയുന്നതിന്‌ മുമ്പായി അവർ ആരൊക്കെയാണ്‌ എന്നതിനെ കുറിച്ച്‌ ഒരു വിശദീകരണം ആവശ്യമാണ്‌. മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം `.... അല്ലയൊ സൈദ്‌ അദ്ദേഹത്തിന്റെ പത്നിമാർ അഹ്‌ ല്‌ ബൈത്ത്‌ ആണോ അദ്ദേഹം പറഞ്ഞു. അതെ അദ്ദേഹത്തിന്റെ പത്നിമാർ അഹ്‌ ലു ബൈത്താണ്‌. അഹ്‌ ലു ബൈത്ത്‌ (നബിയുടെ കുടുംബം)സദഖ തടയപ്പെടുന്നവരാണ്‌. അവർ ആരാണ്‌. അവർ അലിയുടെ കുടുംബം ഉഖൈലിന്റെ കുടുംബം ജഅ​‍്ഫറിന്റെ കുടുംബം അബ്ബാസിന്റെ കുടുംബം ഇവരാണ്‌ ഇവർക്കൊക്കെ സദഖ തടയപ്പെടുമോ അദ്ദേഹംപറഞ്ഞു. അതെ. സക്കാത്ത്‌ ജനങ്ങളുടെ അഴുക്കാണ്‌ അത്‌ നബി കുടുംബത്തിന്‌ അനുവദനീയമല്ല എന്ന കാര്യം വേറെയും ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട്‌.

സുന്നികൾ നബി കുടുംബത്തെ സ്നേഹിക്കുകയും അംഗീകരിക്കുകയും അവരിൽ നബിയുടെ വസിയ്യത്ത്‌ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നവരാണ്‌. ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ പറഞ്ഞു. നബി കുടുംബത്തിന്‌ പരിഗണിക്കപ്പെടേണ്ട ചില അവകാശങ്ങളുണ്ട്‌ യുദ്ധാർജ്ജിത സ്വത്തിന്റെ അഞ്ചിലൊന്ന്‌ അവർക്ക്‌ അവകാശപ്പെട്ടതാണ്‌. റസൂലിന്റെ പേരിൽ സ്വലാത്ത്‌ ചൊല്ലുന്നതോടപ്പം അവരുടെ പേരിലും സ്വലാത്ത്‌ ചെല്ലേണ്ടതുണ്ട്‌. നബിയുടെ പത്നിമാർ വിശുദ്ധരും വിശ്വാസികളുടെ മാതാക്കളുമാണ്‌. നബി കുടും ബത്തെ സ്നേഹിച്ചതു കൊണ്ട്‌ മാത്രം ഒരാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല അവന്റെ മതപരമായ കർത്തവ്യങ്ങൾ കൂടി നിർവ്വഹിക്കേണ്ടതുണ്ട്‌. ഖുർആൻ ഒരാളുടെ രക്ഷയോ ശിക്ഷയോ ബന്ധിപ്പിക്കുന്നത്‌ വിശ്വാസവുമായിട്ടാണ്‌. അല്ലാഹു പറയുന്നു.( ആരെങ്കിലും അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചാൽ അവർ അല്ലാഹു അനുഗ്രഹിക്കപ്പെട്ട നബിമാരുടെയും സിദ്ധീഖിങ്ങളുടെയും ശുഹദാക്കളുടെയും സ്വാലീഹീങ്ങളുടെയും കൂടെയായിരിക്കും.) ഒരാൾ ശിർക്ക്‌ ചെയ്യുകയാണങ്കിൽ അവൻ നബി കുടുംബത്തെയും സഹാബികളെയും സ്നേഹിച്ചത്‌ കൊണ്ട്‌ മാത്രം രക്ഷയുണ്ടാകുകയില്ല.

പ്രവാചകന്‌ അല്ലാതെ  മറ്റാർക്കും പാപ സരക്ഷിതത്വം( ഇസ്മത്ത്‌) ഇല്ല എന്നാണ്‌ സുന്നികൾ വിശ്വസിക്കുന്നത്‌. അത്‌ പോലെ മതത്തിൽ വല്ല നിർബന്ധ കാര്യവുമുണ്ടെങ്കിൽ അത്‌ നബി നിർബന്ധമാക്കിയതാണ്‌. നിഷിദ്ധമാക്കപ്പെട്ട വല്ലതുമുണ്ടെങ്കിൽ അത്‌ നബി നിഷ്ദ്ധമാക്കിയതുമാണ്‌. ഇഷ്ടപ്പെട്ടതും വെറുക്കപ്പെട്ടതും അനുവദനീയമാതും എല്ലാം അങ്ങനെ തന്നെയാണ്‌. പ്രവാചകന്‌ ശേഷം വഹ്‌യ്‌ നിലച്ചത്‌ കൊണ്ട്‌ ഇനി മത വിധികൾ പുതുതായി ഉണ്ടാകുകയില്ല. നബിക്ക്‌ ശേഷം ഇമാമുമാർക്ക്‌ മതവിധികൾ പുറപ്പെടുവിക്കാൻ അധികാരമണ്ടന്ന ശിആക്കളുടെ വാദം തീർത്തും നിരർത്ഥകമാണ്‌. പ്രവാചകന്‌ ശേഷമുളളവർക്ക്‌ പാപ സുരക്ഷിതത്വമില്ലെങ്കിലും അവർ  ആകമാനം വഴികേടിൽ യോജിക്കുന്ന പ്രവണത ഈ സമുദായത്തിലുണ്ടാവില്ലെന്ന്‌ ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്‌. നബി പറഞ്ഞു. എന്റെ സമുദായത്തിലെ ഒരു വിഭാഗം സത്യത്തിലായിരിക്കും അന്ത്യദിനം വരെ അവരെ എതിർക്കുന്നവരും പരിഹസിക്കുന്നവരും അവർക്ക്‌ യാതോരു ഉപദ്രവവും വരുത്തുകയില്ല അവർ വിജയികളായിരിക്കും.(മുസ്‌ലിം)

ഖുർആനും സുന്നത്തും സലഫുകളുടെ ഏകാഭിപ്രയവും ശരീഅത്തിന്റെ അടിസ്ഥാനമായിട്ടാണ്‌ സുന്നികൾ  പരിഗണിക്കുന്നത്‌. എന്നാൽ ശിയാക്കളെ സംബന്ധിച്ചേടത്തോളം ഖുർആനിൽ വേറെയും ധാരാളം വചനങ്ങളുണ്ട്‌ ഹദീസുകളാകട്ടെ അഹ്‌ ബൈത്ത്‌ റിപ്പോർട്ട്‌ ചെയ്തത്‌ മാത്രമെ അവർ സ്വീകാര്യമാകുകയുളളൂ.  അതു പോലെ സുന്നികളുടെ വിശ്വാസപ്രകാരം പ്രവാച?​‍ാരുടെ മുഅ​‍്ജിസത്തുകൾ (അമാനുഷിക ദൃഷ്ടാന്തങ്ങൾ) പ്രവാചക?​‍ാർക്ക്‌ മാത്രം പ്രത്യാകമായതാണ്‌. ശിയാക്കളുടെ വീക്ഷണപ്രകാരം അവരുടെ നേതാക്കളുടെ ഇമാത്ത്‌ നുബുവ്വത്തിന്‌ സാദൃശ്യമുള്ളതും അവർ മുഅ​‍്ജിസത്ത്‌ പ്രകടിപ്പിക്കുന്നവരുമാണ്‌.

അദൃശ്യമായ വിവരങ്ങൾ അല്ലാഹുമാത്രമെ അറിയുകയുള്ളൂ എന്നാണ്‌ സുന്നികൾ വിശ്വസിക്കുന്നത്‌.അല്ലാഹു പറയുന്നു. `പറയുക ആകാശങ്ങളിലും ഭൂമിയിലുമുള്ള അദൃശ്യകാര്യങ്ങൾ അല്ലാഹുവല്ലാതെ അറിയുകയില്ല.`(നംല്‌ 65) `അദൃശ്യത്തിന്റെ താക്കോലുകൾ അവന്റെയടുക്കലാണ്‌ അവനല്ലാതെ അത്‌ അറിയുകയില്ല` (അൻആം 59) എന്നീ ഖുർആൻ വചനങ്ങൾ അതാണ്‌ വെളിപ്പെടുത്തുന്നത്‌. എന്നാൽ ശിയാക്കളിലെ റാഫിളിയാക്കൾ അവരുടെ ഇമാമുമാർക്കും അദൃശ്യം അറിയുമെന്ന്‌ വിശ്വസിക്കുന്നുണ്ട്‌. സുന്നികളെ സംബന്ധിച്ചേടത്തോളം ഇമാമുകൾ എന്ന്‌ പറഞ്ഞാൽ ഓരോ കാലഘട്ടത്തിലും അവർ തെരഞ്ഞെടുക്കുന്ന നേതാക്കളാണ്‌. അവരുടെ എണ്ണം ക്ളിപ്തപ്പെടുത്തുക പ്രയാസമാണ്‌. എന്നാൽ ശിയാക്കൾക്ക്‌ ഒരു നിശ്ചിത എണ്ണം ഇമാമുമാരാണുളളത്‌.

മുസ്‌ലിംകൾ വിഭാഗീയതകളിൽ നിന്ന്‌ വിട്ടുനിന്ന്‌ ഒരു ഐക്യസംഘമായി നിലനിൽക്കണം എന്നാണ്‌ ഇസ്‌ലാമിക അധ്യപനങ്ങൾ ആഹ്വാനം ചെയ്യുന്നത്‌ അല്ലാഹു പറഞ്ഞു. `നിങ്ങൾ അല്ലാഹവിന്റെ പാശം മുറുകെ പിടിക്കുക.` (ആലു ഇംറാൻ 103) നബി പറഞ്ഞു. `നിങ്ങൾ സംഘമാകണം ഭിന്നത സൂക്ഷിക്കുകയും വേണം.`(തുർമുദി) ആരെങ്കിലും ജമാഅത്തിൽ നിന്ന്‌ ഒരു ചാൺ വേർപിരിഞ്ഞാൽ അവൻ ജാഹിലിയ്യ മരണമായിരിക്കും മരിക്കുക. എന്നാൽ ശിയാക്കൾക്ക്‌ കക്ഷികളും വിഭാഗങ്ങളുമില്ലാതെ നില നിൽക്കാനാവുകയില്ല.

അഹ്‌ ലുസുന്നത്തിന്റെ ആളുകൾ ജുമുഅ ജമാഅത്തുകൾ ഒഴിവാക്കാത്തവരാണ്‌. എന്നാൽ റാഫിളിയാക്കളിൽ പലർക്കും അതിൽ കണിശതയില്ല.
നബിയോ സഹാബത്തോ മരണത്തിന്‌ ശേഷം ഖിയാമത്ത്‌ നാളിന്‌ മുമ്പായി പുനർജ്ജനിക്കില്ല എന്നാണ്‌ സുന്നികളുടെ വിശ്വാസം എന്നാൽ ചില ശിയാ വിഭാഗങ്ങൾ ഇതിന്‌ എതിരാണ്‌. അവരുടെ ഇമാമുകളിൽ ചിലരും ശത്രുക്കളിൽ ചിലരും ഖിയാമത്തിന്‌ മുമ്പ്‌ പുനർജ്ജനിക്കപ്പെടുകയും ഖിലാഫത്തിന്റെ കാര്യത്തിൽ അക്രമവും അനീതിയും കാണിച്ചവരെ ഇമാമുകൾ പുനർജ്ജനിച്ച്‌ ശിക്ഷിക്കുമെന്നാണ്‌ അവർ വിശ്വസിക്കുന്നത്‌.


*8.ശിആക്കളിലെ വിഭാഗങ്ങൾ*


ശിയാക്കളിലെ ഒട്ടനവധി വിഭാഗങ്ങളെക്കുറിച്ചും അവരിലെ അവാന്തര വിഭാഗങ്ങളെക്കുറിച്ചും ശിആക്കളുടെ  തന്നെ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്‌. പുരാതന ഗ്രന്ഥങ്ങളിൽ പറഞ്ഞതിൽ കൂടുതൽ വിഭാഗങ്ങൾ ഇപ്പോൾ നിലവിലുണ്ടാകും. ശിയാക്കളിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന മീർ ബാക്കിർ ദാമാദിന്റെ അഭിപ്രായത്തിൽ നബി പറഞ്ഞ എഴുപത്തിമൂന്ന്‌ വിഭാഗങ്ങൾ ശിയാക്കളുടെ കൂട്ടത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്‌. അതിൽ വിജയിച്ച വിഭാഗം ഇമാമിയ്യത്താണ്‌. അഹ്‌ ലു സുന്നത്തിൽ പെട്ട വിഭാഗങ്ങങ്ങൾ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇസ്‌ലാമിൽ നിന്ന്‌ തന്നെ പുറത്താണ്‌. പല പണ്ഡിത?​‍ാരുടെയും അഭിപ്രായത്തിൽ  ശിആ വിഭാഗക്കാർ മുന്നൂറിലധകം എത്തിയിട്ടുണ്ട്‌.  ഷഹർസ്ഥാനിയുടെ വീക്ഷണത്തിൽ ശിയാക്കളിലെ അടിസ്ഥാന വിഭാഗങ്ങൾ അഞ്ചെണ്ണമാണ്‌. കൈസാനിയ്യ, സൈദിയ്യ, ഇമാമിയ്യ, ഗൂലാത്ത്‌, ഇസ്മാഈലിയ്യ എന്നിവയാണത്‌. അശ്അരിയുടെ വീക്ഷണത്തിൽ അടിസ്ഥാന പരമായി അവർ മൂന്നാണ്‌. ഒന്ന്‌ ഗുലാത്ത്‌ അത്‌ തന്നെ പതിനഞ്ച്‌ വിഭാഗമുണ്ട്‌. രണ്ട്‌ റാഫിള അവർ ഇരുപത്തിനാല്‌ വിഭാഗമുണ്ട്‌ മുന്ന്‌ സൈദിയ്യ ഇവർ ആറ്‌ വിഭാഗവുമുണ്ട്‌. പുരാതനമായ പല ശീആ വിഭാഗങ്ങൾക്കും വംശനാശം സംഭവിച്ചിട്ടുണ്ട്‌ ഇന്ന്‌ നിലവിലുള്ളതിൽ ഏറ്റവും പ്രസിദ്ധമായത്‌ മൂന്നെണ്ണമാണ്‌. അവ സൈദിയ്യയും ഇസ്മാഈലിയ്യയും.  ഇമാമിയ്യ അഥവാ ഇഥ്നാ അഷരിയ്യയുമാണ്‌. ഇവയിൽ  ഏറ്റവും പ്രധാനപ്പെട്ടതും കൂടുതൽ അംഗബലമുള്ളത്‌ ഇമാമിയ്യക്കാണ്‌.

**ഇസ്മാഈലിയ്യ.**


ഇമാം ജഅ​‍്ഫറിന്‌ ശേഷം ശിയാക്കൾ പതിവ്‌ പോലെ ആരെ നേതാവാക്കണം എന്ന കാര്യത്തിൽ ശിയാക്കൾ തർക്കിക്കുകയും ഒട്ടേറെ കക്ഷികളായി അവർ വേർതിരിയുകയും ചെയ്തു. അക്കൂട്ടത്തിൽ  ഇമാമത്ത്‌ അദ്ദേഹത്തിന്റെ മക്കളിലൊരാളായ ഇസ്മാഈലിനാണ്‌ എന്ന്‌ വാദിക്കുന്നവരാണ്‌ ഇസ്മാഈലിയ്യ.  എന്നാൽ അദ്ദേഹം മരിച്ചയുടനെ തന്നെ ഇവർ വീണ്ടും രണ്ടായി പിരിഞ്ഞു. പിന്നീട്‌ ഒട്ടേറെ പേരുകളിലും സ്ഥാനപ്പേരുകളളിലും അനവധി വിഭാഗങ്ങളും ഉപ വിഭാഗങ്ങളുമായി മാറുകയും ചെയ്തു.  കറാമിത്ത, ഹഷാഷൂൻ, ഫാതിമിയ്യൂൻ, ദുറൂസ്‌ എന്നവ അവയിൽ ചിലതാണ്‌. പിന്നീട്‌ ഓരോ രാജ്യത്തെയും പ്രധാന ഇമാമിന്റെ പേരിലും ആ രാജ്യത്ത്‌ അവർ അറിയപ്പെടുന്നുണ്ട്‌. മതത്തിലെ ഓരോ കര്യത്തിനും ബാഹ്യവും ആന്തരികവുമായ അർത്ഥങ്ങളുണ്ടെന്നും ഖുർആൻ വ്യാഖ്യാനിക്കാനുള്ള അവകാശം ഇമാമുകൾക്ക്‌ മാത്രമെയുള്ളൂവെന്നുമാണ്‌ ഇസ്മാഈലിയാക്കളുടെ വിശ്വസം. ഇബ്നു ജൗസി ഇവരിലെ ബാതിനിയ്യാക്കളെക്കുറിച്ച്‌ പറയുന്നത്‌ ഇപ്രകാരമാണ്‌. ഇക്കൂട്ടർ പ്രവാചകത്വവും ആരാധനാ കർമങ്ങളും പുനർജ?വും നിഷേധിക്കുന്നവരാണ്‌. പക്ഷെ ഇക്കാര്യം ഇവർ തുറന്ന്‌ പറയാതെ ബാഹ്യമായി ഇവ അംഗീകരിക്കുകയും ഇവയിലെല്ലാം നിഗൂഢമായ പല ആശയങ്ങളും അടങ്ങിയിട്ടുണ്ട്‌ എന്ന്‌ പറഞ്ഞ്‌ ആളുകളെ വഴി തെറ്റിക്കുകയും ചെയ്യും. ഫഖ്‌ റുദ്ദീൻ അൽ റാസി യുടെ അഭിപ്രായത്തിൽ നിശീശ്വര നിർമത പ്രസ്ഥാനത്തേക്കാൾ മതത്തിന്‌ ഏറ്റവും ഭീഷണിയായിട്ടുളളത്‌ ഇക്കൂട്ടരാണ്‌ .

ഇക്കൂട്ടരുടെ വിശ്വാസ സംഹിതകൾ ഇവരുടെ ഗ്രന്ഥങ്ങൾ വായിച്ചാൽ പോലും മനസിലാക്കാൻ പ്രയാസമാണ്‌. ഒരു ഇസ്മാഈലി ശിയ പറഞ്ഞു. ഞങ്ങൾക്ക്‌ ചില ഗ്രന്ഥങ്ങളുണ്ട്‌ അത്‌ വായിച്ച്‌ ഗ്രഹിക്കാനോ അതിലെ യാഥാർത്ഥ്യങ്ങൾ ഉൾകൊള്ളാനോ ഞങ്ങൾക്കല്ലാതെ കഴിയുകയില്ല. അവരുടെ ദൈവ വിശ്വാസത്തെക്കുറിച്ച്‌ ഗസ്സാലി പറയുന്നത്‌ ഇവർ രണ്ട്‌ ദൈവമുണ്ടെന്ന്‌ വിശ്വസിക്കുന്നവരാണെന്നാണ്‌. ഈ രണ്ട്‌ ദൈവങ്ങളിൽ  ആദ്യമുണ്ടായത്‌ ഏതാണ്‌ എന്ന്‌ ഇവർ പറയുന്നില്ലെങ്കിലും ഒന്ന്‌ കാരണമാണ്‌ മറ്റൊന്ന്‌ ഉണ്ടായിട്ടുളളത്‌. അത്‌ പോലെ ഓരോ കാലഘട്ടത്തിലും ഒരു പാപ സുരക്ഷിതനായ ഒരു ഇമാം ഉദയം ചെയ്യുമെന്നും ഇവർ വിശ്വസിക്കുന്നു. മതവിധികൾ ഒരു ഇമാമിൽ നിന്നാണ്‌ പഠിക്കേണ്ടത്‌ എന്ന്‌ പറയുന്ന ഇവർക്ക്‌ പല മതത്തിലെ പല വിധിവിലക്കുകളും അനുവദനീയമാണ്‌. നമസ്കാരത്തിന്റെ അർത്ഥം ഇമാമുമായുള്ള സൗഹൃദമാണ്‌. ഹജ്ജ്‌ അദ്ദേഹത്തെ സന്ദർശിക്കലാണ്‌. നോമ്പ്‌ എന്നാൽ ഇമാമിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താതിരിക്കലാണ്‌. ഇവരുടെ പ്രബോധനത്തിനും പല പദവികളുണ്ട്‌. എല്ലാവർക്കും ഒരു പോലുള്ള നിയമ നിർദ്ദേശങ്ങളല്ല അനുയായികളെ ഇവർ ഏഴ്‌ വിഭാഗമാക്കിത്തിരിച്ച്‌ പഥവിക്കനുസരിച്ചാണ്‌ മതകർമ്മങ്ങൾ പഠിപ്പിച്ച്‌ കൊടുക്കുന്നത്‌. പല നാടുകളിലേക്കും പ്രബോധകരെ അയക്കാൻ വേണ്ടി ഇവർ സർവ്വകലാശാലകളും നടത്തുന്നുണ്ട്‌.

**സൈദിയ്യ.**


അലിയുടെ മകൻ ഹുസൈന്റെ പൗത്രൻ സൈദിന്റെ അനുയായികളാണ്‌ സൈദിയ്യ എന്ന പേരിലറിയപ്പെടുന്നത്‌. സൈദിനോട്‌ അബുബക്കറിനെയും ഉമറിനെയും കുറിച്ച്‌ ചോദിച്ചപ്പോൾ അദ്ദേഹം അവരെക്കുറിച്ചെല്ലാം തൃപ്തികരമായിട്ടാണ്‌ മറുപടി പറഞ്ഞത്‌. ഇത്‌ കേട്ട ഒരു വിഭാഗം അദ്ദേഹത്തെ നിരസിക്കുകയും അവർ റാഫിളിയ്യ (നിരസിച്ചവർ) എന്ന പേരിൽ സൈദിയ്യാക്കളിൽ നിന്ന്‌ വേർ പിരിയുകയും ചെയ്തു. സൈദിയ്യാക്കളുടെ വിശ്വാസപ്രകാരം ഫാതിമ യുടെ സന്താന പരമ്പരകളിലാണ്‌ ഇമാമുകൾ ഉണ്ടാകേണ്ടത്‌.സൈദിയ്യാക്കൾ അബൂബക്കറിനെയും ഉമറിനെയും കുറിച്ച്‌ മാത്രമല്ല ഉസ്മാൻ ത്വൽഹ സുബൈർ ആയിശ എന്നിവരെക്കുറിച്ചെല്ലാം സംപ്രീതരാണ്‌. എന്നാൽ അവരിലധികം പേരും സഹാബികളെ അധിക്ഷേപിക്കുന്നവരാണ്‌. ഉത്തമ സഹാബിമാരിൽ പെട്ട അബുഹുറൈറ ഇവർക്ക്‌ സ്വീകാര്യനല്ല കാരണം അവരുടെ താത്പര്യങ്ങൾക്ക്‌ എതിരായ ചില ഹദീസുകൾ അദ്ദേഹം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. സൈദിയ്യാക്കളുടെ വിശ്വാസമനുസരിച്ച്‌ ഫാതിമയും അലിയും ഹൂസൈനും പാപസുരക്ഷിതത്വമുള്ളവരാണ്‌.

**സൈദിയ്യയിലെ വിഭാഗങ്ങൾ**


സൈദിയ്യാക്കൾ എത്ര വിഭാഗമായി വേർ പിരിഞ്ഞു എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്‌. ജാറൂദിയ്യ, സുലൈമാനിയ്യ, ബതരിയ്യ, നഈമിയ്യ, യഅ​‍്‌­കൂബിയ്യ എന്നിവയാണ്‌ അതിൽ പ്രധാനപ്പെട്ടത്‌. ഇമാമിയ്യ കക്ഷിയിലെ ബർസിയുടെ അഭിപ്രായത്തിൽ അവർ പതിനഞ്ച്‌ വിഭാഗമാണ്‌. ബതരിയാക്കളുടെ വിശ്വാസപ്രകാരം നബിക്ക്‌ ശേഷം അലിയാണ്‌ ഏറ്റവും ശ്രേഷടനും ഇമാമത്തിന്‌ അർഹനും എന്നാൽ അദ്ദേഹം അബൂബക്കറിനും ഉമറിനും ബൈഅത്ത്‌(അനുസരണ ഉടമ്പടി) ചെയ്തതതിൽ തെറ്റില്ല കാരണം അത്‌ ഒരാൾക്ക്‌ അർഹതപ്പെട്ട അവകാശം മറ്റൊരാൾക്ക്‌ സ്വമേധയാ വിട്ടുകൊടുക്കുന്നതിന്‌ തുല്യാമാണ്‌.


**റാഫിളിയ്യ **


ഇക്കൂട്ടർ റാഫിളിയ്യ എന്ന പേരിൽ അറിയപ്പെടുന്നത്‌ പോലെ തന്നെ ജഅ​‍്ഫരിയ്യ എന്ന പേരിലും ഇമാമിയ്യ ഇഥ്നാ അഷരിയ്യ എന്ന പേരിലും അറിയപ്പെടുന്നുണ്ട്‌. ഇമാമിയ്യ എന്ന്‌ പറയാൻ കാരണം അവർ ഇമാമിനെ അനിവാര്യമായി കാണുകയും എല്ലാ കാലഘട്ടത്തിലും അവർ ഉദയം ചെയ്യുമെന്ന്‌ വിശ്വസിക്കുയും ചെയ്യുന്നത്‌ കൊണ്ടാണ്‌. അതു പോലെ ഓരോ ഇമാമിനും പൂർണ്ണതയും പാപ സുരക്ഷിതത്വവുമുണ്ടാകും. പിന്നീട്‌ അവർ ഇമാമത്ത്‌ ഹുസൈനു ബിൻ അലിയുടെ സന്താന പരമ്പരയിൽ മാത്രം പരിമിധപ്പെടുത്തി. ഇക്കൂട്ടർ ഇഥ്ന്‌ അഷരിയ്യ( പന്ത്രണ്ട്‌) എന്ന്‌ പറയാൽ കാരണം നബിക്ക്‌ ശേഷം പന്ത്രണ്ട്‌ ഇമാമുമാർ ഉണ്ടാകും എന്ന പ്രവാചക വചനമാണ്‌. അവർ അലി, ഹസൻ, ഹുസൈൻ, അലി ബിൻ ഹുസൈൻ, മുഹമ്മദ്‌ ബാകിർ, ജഅ​‍്ഫർ സാദിഖ്‌, മൂസാ കാളിം, അലി രിളാ, മുഹമ്മദ്‌ ജവാദ്‌, അലി ഹാദി, ഹസൻ അസ്കരി, മഹ്ദി എന്നിവരാണവർ.
ലോകത്തുള്ള ശിയാക്കളുടെ എണ്ണത്തിന്‌ ഔദ്യോഗിക കണക്കുകളൊന്നുമില്ല. അവരുടെ  മൊത്തം ജനസംഖ്യ എഴുപത്‌ മില്യൺ വരും അല്ലെങ്കിൽ നൂറ്‌ മില്യനാണ്‌ ഇരുനൂറ്‌ മില്യനാണ്‌ എന്നിങ്ങനെ പല അഭിപ്രായങ്ങളുമുണ്ട്‌. തങ്ങളുടെ എണ്ണം പെരുപ്പിച്ച്‌ കാണിക്കാനും ശ്രദ്ധേയരായ മുസ്‌ലിം പണ്ഡിത?​‍ാർ അവരുടെ ആളുകളാണന്നും അവർ വാദിക്കാറുണ്ട്‌. ശിയാക്കൾ പെറ്റു പെരുകി വളരുന്നതല്ലാതെ സുന്നികളിൽ നിന്ന്‌ ആരും ശിയാ പക്ഷത്തേക്ക്‌ പരിവർത്തനം ചെയ്യാറില്ല. സുന്നികളെക്കുറിച്ച്‌ വികലമായ ധാരണകൾ പഠിപ്പിക്കപ്പെടുന്നത്‌ കൊണ്ട്‌ ശിയാക്കൾ സുന്നികളുടെ വിശ്വാസ പ്രമാണങ്ങളെ ക്കുറിച്ച്‌ പഠിക്കാൻ തയ്യാറാകാറുമില്ല. അതു കൊണ്ട്‌ തന്നെ രണ്ടും രണ്ടുവിഭാഗമായിത്തന്നെ നില നിൽക്കുകയാണ്‌.


*9.ശിയാക്കളും ഖുർആനും*


ഖുർആൻ ദൈവിക ഗ്രന്ഥമാണെന്നും അതിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടുണ്ടെന്നും വിശ്വസിക്കുന്നവരാണ്‌ മുസ്‌ലിം സമുഹം. `നിശ്ചയം നാമാണ്‌ അത്‌ ഇറക്കിയത്‌ നാം തന്നെ അത്‌ സംരക്ഷിക്കുകയും ചെയ്യും` എന്ന്‌ പ്രഖ്യാപിക്കുന്ന ഖുർആൻ ഇത്തരത്തിലൊരു ഗ്രന്ഥം കൊണ്ടുവരാൻ ജനങ്ങളെ വെല്ലുവിളിക്കുന്നുമുണ്ട്‌. ഖുർആനിന്റെ വിശുദ്ധിക്ക്‌ കോട്ടം വരുത്താൻ ശ്രമിക്കുകയാണങ്കിൽ അവൻ മുസ്‌ലിം നാമധാരിയാണെങ്കിലും മതത്തിന്റെ വൃത്തത്തിൽ നിന്ന്‌ പുറത്താണ്‌. ഖുർആനിൽ തിരുത്തലുകളുണ്ട്‌ എന്ന ആരോപണം അവിശ്വാസികൾ മാത്രം ഉന്നയിക്കുന്നതാണ്‌. എന്നാൽ ശിആക്കളുടെ വീക്ഷണ പ്രകാരം നിലവിലുള്ള ഖുർആനിൽ ചില കുറ്റങ്ങളും കുറവുകളുമുണ്ട്‌ സമ്പൂർണ്ണമായ ഖുർആൻ അലിയുടെ അടുക്കലാണ്‌ ഉണ്ടായിരുന്നത്‌ അദ്ദേഹത്തിന്‌ ശേഷം ഇമാമുമാർ അത്‌ അനന്തരമെടുക്കുയും ചെയ്തിട്ടുണ്ട്‌.

അലിയുടെ മഹത്വം വെളിപ്പെടുത്താൻ വേണ്ടി ഉദ്ധരിക്കുന്ന ഈ വാദം ഖുർആനിനെയും സഹാബികളെയും അലിയെ തന്നെയും അപകീർത്തിപ്പെടുത്തുന്നതാണ്‌. അവർ വാദിക്കുന്നത്‌ പോലെ അലിയുടെ അടുക്കൽ ഒരു സമ്പൂർണ്ണ ഖുർആൻ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം എന്ത്‌ കൊണ്ടാണ്‌ ഖിലാഫത്ത്‌ വേളയിൽ പോലും അക്കാര്യം തുറന്ന്‌ പറയാതിരുന്നത്‌. സലീം ബിൻ ഖൈസ്‌ എന്ന ഒരു ശീആ നേതാവിന്റെ പുസ്തകതത്തിലാണ്‌ ഇക്കാര്യം ആദ്യമായി പ്രസ്താവിച്ചിട്ടുളളത്‌. സഹീഹുൽ കാഫി എന്ന ഈ ഗ്രന്ഥം അവരുടെ അടുക്കൽ സഹീഹുൽ ബുഖാരിയേക്കാളും പ്രധാനപ്പെട്ടതാണ്‌. ഈ ആരോപണം അവരുടെ സ്വാഫി, ബുർഹാൻ തുടങ്ങിയ ചില തഫ്സീറുകളിലും മറ്റു ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്‌. പക്ഷെ ഈ ആരോപണം അല്ലാഹു സംരക്ഷിക്കും എന്ന്‌ പറഞ്ഞ ഖുർആനിന്‌ യാതോരു കോട്ടവും വരുത്തിയിട്ടില്ല.

ശീയാക്കളുടെ ശൈഖായ മുഹ്സിൻ കാഷാനിയുടെ അഭിപ്രായപ്രകാരം ഖുർആൻ മുഹമ്മദ്‌ നബിക്ക്‌ ഇറങ്ങിയ അതേ രൂപത്തിൽ നിലനിൽക്കുന്നില്ല. അതിൽ ചില മാറ്റത്തിരുത്തലുകൾ നടത്തുകയും കുറെ ഭാഗങ്ങൾ അതിൽ നിന്ന്‌ കളയുകയും ചെയ്തിട്ടുണ്ട്‌. ഉദാഹരണമായി അലി എന്ന നാമവും മുഹമ്മദ്‌ നബിയുടെ കുടുംബത്തിന്റെ പേരുകളും ഒരുപാട്‌ സ്ഥലങ്ങളിൽ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.  മറ്റൊരു ശൈഖായ കലീനി തന്റെ കാഫി എന്ന ഗ്രന്ഥത്തിൽ പറയുന്നത്‌. ജിബിരീൽ മുഹമ്മദ്‌ നബിക്ക്‌ ഇറക്കിയ ഖുർആനിൽ പതിനേഴായിരം ആയത്തുകൾ ഉണ്ടായിരുന്നു. മുസ്‌ലിം ലോകം അംഗീകരിക്കുന്ന ഖുർആനിൽ ആറായിരത്തിലധികം ആയത്തുകൾ മാത്രമെയുള്ളൂ. ബാക്കിയുള്ളതെല്ലാം കളയപ്പെട്ടതാണന്നാണ്‌ അവരുടെ വാദം. അലി സ്വന്തമായി ക്രോഡീകരിച്ച ഖുർആനിൽ ആയത്തുകളുടെ എണ്ണം അധികമുണ്ടെന്നും അവയിലെ അധ്യായങ്ങളുട ക്രമം തന്നെ വ്യത്യസ്ത മാണന്നും വ്യക്തമാക്കുന്ന ധാരാളം റിപ്പോർട്ടുകൾ ശിയാക്കൾ തന്നെ ഉദ്ധരിച്ചിട്ടുണ്ട്‌. അവയിലൊന്ന്‌ ഇപ്രകാരമാണ്‌. നബിയുടെ വിയോഗത്തിന്‌ ശേഷം അലി ഖുർആൻ സമാഹരിച്ചു കൊണ്ട്‌ മുഹാജിറുകളുടെയും അൻസാറുകളുടെയും അടുക്കൽ ചെല്ലുകുയം അവർക്കത്‌ പ്രദർശിപ്പിച്ച്‌ കൊടുക്കുകയും ചെയ്തു. അബൂബക്കർ അത്‌ തുറന്ന്‌ നോക്കുകയും അതിൽ സഹാബികളെ മോശമാക്കുന്ന പരാമർശങ്ങളുണ്ടെന്ന്‌ പറഞ്ഞ്‌ അതിൽ നിന്ന്‌ ചില ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്തു... പിന്നീട്‌ സൈദ്‌ ബിൻ സാബിതിനെ വിളിച്ച്‌ മുഹാജിറുകൾക്കും അൻസാറുകൾക്കും എതിരാകാത്ത ഒരു ഖുർആൻ ക്രോഡീകരിക്കാൻ കൽപിക്കുകയും ചെയ്തു.

മുസ്‌ലിം ഖലീഫമാരും സഹാബികളും അമുസ്‌ലിം നാടുകൾ വിജയിച്ചടക്കിയത്‌ കൊണ്ട്‌ അവർക്കെല്ലാം ജേതാക്കളായ മുസ്‌ലിംകളോട്‌ അങ്ങേയറ്റത്തെ പകയും വിദ്വേഷവും ഉണ്ടായിരുന്നു. ഇസ്‌ലാമിനോടുള്ള ശത്രുത നേർക്കുനേരെ പ്രകടിപ്പിക്കാൻ കഴിയാതിരുന്ന ഇക്കൂട്ടർ ഇത്തരത്തുലുള്ള ആരോപണങ്ങൾ ഖുർആനിനും സഹാബത്തിനും നേർക്ക്‌ ഉന്നയിക്കുകയും ശിയാക്കളെ സമർത്ഥമായി അതിന്‌ ഉപയോഗിക്കുകയുമാണ്‌ ചെയ്യുന്നത്‌. പരിപൂർണ്ണ രുപത്തിലുള്ള ഖുർആൻ വാഗ്ദത്ത മഹ്ദി വരുമ്പോൾ കൊണ്ടുവരും എന്ന്‌ വിശ്വസിക്കുന്ന ശിആക്കൾ ഖുർആൻ പഠിക്കാനോ അത്‌ അനുസരിച്ച്‌ ജീവിക്കാനോ ശ്രമിക്കുകയില്ല. മുസ്‌ലിം സമുദായത്തിൽ ഒട്ടേറെ പേർ ഖുർആൻ പുർണ്ണമായി മനപാഠമാക്കിയവരുണ്ടെങ്കിലും ശിയാക്കളുടെ കൂട്ടത്തിൽ തജ്‌ വീദ്‌ നിയമപ്രകാരം ഖുർആൻ മനപാഠമാക്കിയവർ താരതമ്യേന കുറവാണ്‌. ഖുർആനിനെ ക്കുറിച്ചുള്ള അവരുടെ വിശ്വാസത്തിൽ വന്ന പാളിച്ചയാണ്‌ ഈ പതനത്തിന്‌ കാരണമായത്‌. ഇസ്‌ലാമിന്റെ ശത്രുക്കൾ ഈ രംഗത്ത്‌ വിജയിക്കുകയും ഒട്ടേറെ ആളുകളെ ഈ ഗ്രന്ഥവുമായുള്ള ആത്മബന്ധത്തിൽ നിന്ന്‌ അകറ്റാനും സാധിച്ചു. ശിആക്കൾ സ്വന്തമായി ചില ഖുർആനുകൾ ഉണ്ടാക്കിയെങ്കിലും അത്‌ കൊണ്ട്‌ അവർക്ക്‌ ആളുകളെ ആകർഷിക്കാൻ സാധിച്ചില്ല അതുകൊണ്ടാണ്‌ യഥാർത്ഥ ഖുർആനുമായി മഹ്ദി വരും എന്ന പ്രചാരണം നടത്തുന്നത്‌. ശിആ പണ്ഡിതനായ നിഅ​‍്മത്തുല്ലാ ജസാഇരി പറയുന്നു. ശിആ ഇമാമുമാർ അനുയായികളോട്‌ ഇതാണ്‌ പറയുന്നത്‌. മഹ്ദി വരുന്നത്‌ വരെ നിങ്ങൾ നിലവിലുള്ള ഖുർആൻ നമസ്കാരത്തിൽ പാരായണം ചെയ്യാനും മറ്റും പഠിക്കുക. അദ്ദേഹം വന്നു കഴിഞ്ഞാൽ ഈ ഖുർആൻ ഉയർത്തപ്പെടുകയും പകരം മറ്റൊരു ഖുർആൻ അവതരിക്കകുയം ചെയ്യും.

ഖുർആനിലെ വചനങ്ങൾ ഇമാമുകൾക്കനുസരിച്ച്‌ വ്യാഖ്യാനിക്കുകയാണ്‌ മറ്റൊരു ശിആ തന്ത്രം. ഉദാഹരണമായി ഖുർആനിലെ സുറത്ത്‌ തഗാബുൻ എട്ടാം വചനത്തിലെ നിങ്ങൾ അല്ലാഹുവിലും അവന്റെ റസൂലിലും നാം ഇറക്കിയ പ്രകാശത്തിലും വിശ്വസിക്കുക എന്ന വചനത്തിലെ പ്രകാശം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ അലിയുടെയും ഇമാമുകളുടെയും പ്രകാശമാണ്‌ എന്നാണ്‌ അവരുടെ വ്യാഖ്യാനം. പ്രസ്തുത വചനത്തിലെ പ്രകാശം കൊണ്ടുദ്ദേശിക്കുന്നത്‌ ഖുർആൻ ആണ്‌ എന്ന കാര്യം പകൽ വെളിച്ചം പോലെ വ്യക്തമാണ്‌. ഇനി ആ പ്രകാശം കൊണ്ട്‌ ഉദ്ദേശം അലിയും ഇമാമുമാരുമാണെങ്കിൽ അവർ ആകശത്ത്‌ നിന്ന്‌ ഇറങ്ങി വന്നവരാണെന്ന്‌ കൂടി വ്യാഖ്യാനിക്കേണ്ടിവരും. അതു പോലെ നിശ്ചയം ഈ ഖുർആൻ ഏറ്റവും ചൊവ്വായ മാർഗ്ഗത്തിലേക്ക്‌ വഴികാണിക്കുന്നു ( ഇസ്‌റാഅ​‍്‌ 9) എന്ന വചനത്തെ വ്യാഖ്യാനിച്ചു കൊണ്ട്‌ അവർ പറയുന്നത്‌ ഈ ഖുർആൻ ഇമാമത്തിലേക്കും വിലായത്തിലേക്കും വഴികാണിക്കുന്നു എന്നാണ്‌. അതു പോലെ അവർ വായകൾ കൊണ്ട്‌ അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്തൻ ശ്രമിക്കുന്നു( അസ്സഫ്ഫ്‌ 80 ) എന്ന വചനം ശിയാക്കൾ വ്യാഖ്യാനമായി പറയുന്നത്‌ അമീറുൽ മുഅ​‍്മിനീന്റെ നേതൃത്വം ഊതിക്കെടുത്താൻ അവർ ശ്രമിക്കുന്നു എന്നാണ്‌.

ഖുർആനിൽ സൂറത്തുനൂറിൽ അല്ലാഹു അവന്റെ പ്രകാശത്തെ ഉപമിച്ചു പറയുന്ന വചനത്തെ വളരെ വിചിത്രമായാണ്‌ ശിയാക്കൾ വ്യാഖ്യാനിക്കുന്നത്‌.അവന്റെ പ്രകാശം ഒരു വിളക്കുമാടം പോലെയാണ്‌ എന്ന വചനത്തിൽ വിളക്കുമാടം കൊണ്ടുദ്ധേശ്യം ഫാത്തിമാ ബീവിയാണ്‌ എന്നാണ്‌ വശദീകരണം. വിളക്കുമാടത്തിലെ വിളക്ക്‌ ഹസൻ ആണ്‌ ആ വിളക്ക്‌ സ്ഥിതി ചെയ്യുന്ന സ്ഫടിക പാത്രം ഹൂസൈൻ ആണ്‌. അനുഗ്രഹീത വൃക്ഷം കൊണ്ടുദ്ദേശ്യം ഇബ്‌റാഹീം നബിയാണ്‌. ഇതേ രൂപത്തിൽ ഈ ആയത്തിന്‌ മുഴുവനായും അവർ വ്യാഖ്യാനിക്കുന്നുണ്ട്‌.  ആർക്കെങ്കിലും അല്ലാഹു പ്രകാശം നൽകിയില്ലെങ്കിൽ അവന്‌ പ്രകാശമില്ല ( നൂർ 40) എന്ന വചനത്തിന്‌ ആർക്കെങ്കിലും അല്ലാഹു ഫാത്തിമയുടെ മക്കളിൽ നിന്നുള്ള ഇമാമുമാരെ നൽകിയില്ലെങ്കിൽ അവന്‌ ഇമാമില്ല എന്നാണ്‌ ശിആ വ്യാഖ്യാനം.

ഖുർആനിൽ വന്ന പ്രകാശത്തെ ഇമാമത്തിനോട്‌ ഉപമിക്കുക മാത്രമല്ല ഇവർ ചെയ്യുന്നത്‌. ശിർക്കിനെയും കുഫ്‌റിനെയും അലിയുടെ വിലായത്തിലുള്ള അവിശ്വാസമായാണ്‌ കാണുന്നത്‌. അതു പോലെ തൗഹീദിനെ ഇമാമുമാരിലുള്ള ഏക നേതൃത്വമായും കാണുന്നു. അതു പോലെ സൽകർമ്മങ്ങൾ കൊണ്ടുള്ള വിവക്ഷ ഇമാമുമാരെക്കുറിച്ചുള്ള അറിവും അവർ പറയുന്നതനുസരിച്ചുള്ള  പ്രവർത്തനവുമാണ്‌. അവർ പിശാചുക്കളെ രക്ഷാധികാരികളാക്കി എന്നതിന്റെ വിവക്ഷ അലി അല്ലാത്ത നേതാക്കൾക്ക്‌ ഉടമ്പടി ചെയ്തതിനെക്കുറിച്ചാണ്‌. ഖുർആനിൽ പ്രവാചക?​‍ാരെയും സജ്ജനങ്ങളെയും കുറിച്ച്‌ പറയുന്ന സത്യവാ?​‍ാർ ദൈവത്തെ സ്മരിക്കുന്നവർ അറിവ്‌ നൽകപ്പെട്ടവർ എന്നീ പ്രയോഗങ്ങളെല്ലാം ശിയാക്കളെ സംബന്ധിച്ചേടത്തോളം അവരുടെ ഇമാമുകൾക്ക്‌ മാത്രമുള്ള വിശേഷണങ്ങളാണ്‌. നിങ്ങൾ അറിയാത്തവരാണെങ്കിൽ അറിവുള്ളവരോട്‌ ചോദിക്കുക (നഹ്‌ ൽ 43) എന്ന ഖുർആൻ വചനത്തിന്‌ ഇമാമുമാരോട്‌ ചോദിക്കുക എന്നാണ്‌ ഇവർ വ്യാഖ്യാനിക്കുന്നത്‌. ഖുർആനിലെ അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ ( സുമർ 9) എന്ന വചനത്തിലെ അറിവുള്ളവർ ശിയാക്കളും അറിവില്ലാത്തവർ സുന്നികളുമാണെന്ന വാദമാണ്‌ ഇവർക്കുള്ളത്‌.  അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ എന്ന പദവും ഇമാമുമാരെത്തന്നെയാണ്‌ ഉദ്ദേശിക്കുന്നത്‌. അപ്പോൾ അവർ നമ്മുടെ ദൃഷ്ടാന്തങ്ങൾ കളവാക്കി (ഖമർ 42) എന്ന വചനം അലിയുടെയും മറ്റു ഇമാമുമാരെയും വിലായത്ത്‌ ഏൽപിക്കാത്തവരാണ്‌.

ഖുർആനിലെ അവനാണ്‌ നിനക്ക്‌ ഈ വേദം ഇറക്കിത്തന്നത്‌ അതിൽ സുദൃഢമായ വചനങ്ങളുണ്ട്‌ വേറെ ചിലത്‌ പരസ്പര സദൃശ്യമുളളതുമുണ്ട്‌ എന്ന വചനത്തിനുള്ള ശിയാ വ്യാഖ്യാന പ്രകാരം സുദൃഢമായ വചനങ്ങൾ ഇമാമുമാരും പരസ്പര സദൃശ്യമുളളവർ ആദ്യത്തെ മുന്ന്‌ ഖലീഫമാരുമാണ്‌. ഹൃദയത്തിൽ വക്രതയുളളവർ സദൃശ്യമായതിനെ പിൻപറ്റുന്നു എന്നത്‌ കൊണ്ട്‌ ഉദ്ദേശ്യം ആദ്യത്തെ മൂന്ന്‌ ഖലീഫമാരെ പിൻപറ്റിയവരാണ്‌. സൂറത്തു നഹ്ല് പതിനാറാം വചനത്തിലെ അടയാളങ്ങൾ കൊണ്ടും നക്ഷത്രങ്ങൾ കൊണ്ടും അവർ വഴി കണ്ടെത്തുന്നു എന്ന ആയത്തിലെ നക്ഷത്രം പ്രവാചകനും വഴിയടയാളങ്ങൾ ഇമാമുമാരുമാണ്‌. അതു പോലെ ആ മാർഗ്ഗത്തിൽ ( ഇസ്‌ലാമിൽ) അവർ നേരെ നില കൊളളുകയാണെങ്കിൽ നാം അവർക്ക്‌ ധാരാളമായി വെള്ളം കുടിക്കാൻ നൽകുന്നതാണ്‌ ( ജിന്ന്‌ 16) എന്ന വചനത്തിലെ ആ മർഗ്ഗം കൊണ്ടുദ്ദേശം അലിയുടെയും ഇമാമുമാരുടെയും മാർഗ്ഗമാണന്നാണ്‌ ശിയാക്കളുടെ വ്യാഖ്യാനം. ഇതു പോലെ അനവധി വ്യാഖ്യാനങ്ങൾ നടത്തിക്കൊണ്ട്‌ ഖുർആനിനെ സ്വന്തമാക്കാനാണ്‌ ശിയാക്കൾ ശ്രമിക്കുന്നത്‌.

ഖുർആനിൽ കാഫിറുകളെ ക്കുറിച്ചും മുശ്‌ രിക്കുകകളെക്കുറിച്ചും കപടവിശ്വാസികളെക്കുറിച്ചും അവതരിച്ചിട്ടുളള വചനങ്ങളത്രയും ആദ്യത്തെ മൂന്ന്‌ ഖലീഫകളെക്കറിച്ചും സഹാബികളെക്കുറിച്ചുമാണ്‌ എന്ന രൂപത്തിൽ വ്യാഖ്യാനിക്കുന്നതിലൂടെ ശിയാക്കൾ ഇസ്‌ലാമിന്റെ പരിധിക്ക്‌ പുറത്ത്‌ കടക്കുകയാണ്‌. ഖുർആനിലെ ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളെ പിഴപ്പിച്ചവർക്ക്‌ നീ ഇരട്ടി ശിക്ഷ നൽകേണമേ എന്ന വചനം പോലും മുന്ന്‌ ഖലീഫമാർക്കെതിരെയാണ്‌ വ്യാഖ്യാനിക്കുന്നത്‌. പിശാചിന്റെ കാലടികൾ കൊണ്ടുദ്ദേശവും അവരുടെ ഖിലാഫത്തിനെ പിൻപറ്റുന്നതാണ്‌.

ഇതോന്നും അഭിപ്രായ വ്യത്യാസമോ തെറ്റുകളോ അല്ല മറിച്ച്‌ ഇസ്‌ലാമിനെതിരെയുളള ആസൂത്രിതമായ ഗൂഡോലോചനകളാണ്‌. ഖുർആനിന്റെ മാർഗ്ഗദർശനം ജനങ്ങളിൽ നിന്ന്‌ വഴിതെറ്റിച്ച്‌ വിടാൻ ഇതിലൂടെ സാധിക്കുമെന്നതിൽ സംശയമില്ല. ഈ രൂപത്തിൽ ഖുർആൻ വ്യാഖ്യാനിക്കുന്നതിലൂടെ ഖുർആനിൽ ഒരുപാട്‌ വൈരുദ്ധ്യങ്ങൾ സൃഷ്ടക്കാൻ കഴിയും ഒരു പക്ഷെ ഖുർആനിനെ നിഷേധിക്കുന്നതിനേക്കാൾ അപകടകരമായ ഒരു പ്രവണതയാണിത്‌. ഇത്തരത്തിൽ ഖുർആൻ വ്യാഖ്യാനിക്കുന്ന ശിയാക്കൾ ഇസ്‌ലാമിക സമൂഹത്തിൽ സ്ഥാനം അവകാശപ്പെടുന്നത്‌ ഒരു വിരോധാഭാസമാണ്‌.

*10.ഫാതിമയുടെ മുസ്‌ഹഫ്*



സുന്നികൾക്ക്‌ ഒരിക്കലും അംഗീകരിക്കാനാകാത്തതും എന്നാൽ ശിയാക്കൾ അംഗീകരിക്കുന്നതുമായ മറ്റൊന്നാണ്‌ ശീഈ ഇമാമുകൾക്ക്‌ അല്ലാഹു ആകാശത്ത്‌ നിന്ന്‌ വഹ്‌യ്‌ അവതരിപ്പിക്കും എന്ന വിശ്വാസം. മുഹമ്മദ്‌ നബി അന്ത്യ പ്രവാചകനാണെന്നും അദ്ദേഹത്തിന്റെ വിയോഗാനന്തരം വാന ലോകത്ത്‌ നിന്ന്‌ മനുഷ്യർക്ക്‌ യാതോരുവിധ ദിവ്യസന്ദേശങ്ങളൂം അവതരിക്കുകയില്ല എന്നുമാണ്‌ മുസ്‌ലിംകളുടെ വിശ്വാസം എന്നാൽ ഇതിന്‌ വിരുദ്ധമായി നബിയുടെ വിയോഗത്തിന്‌ ശേഷം ഒരു വേദമിറങ്ങിയിട്ടുണ്ട്‌ എന്നാണ്‌ ശിയാക്കളുടെ വിശ്വാസം ഫാതിമയുടെ മുസ്‌ഹഫ് എന്നാണ്‌ അവർ ആ വേദത്തിന്‌ പേര്‌ പറയുന്നത്‌. പ്രസ്തുത മുഷഫിൽ നമ്മുടെ ഖുർആനിലുളളതിനേക്കാൾ മുന്നിരട്ടി കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്‌ എന്നാണ്‌ അവരുടെ വാദം. എന്നാൽ നമ്മുടെ ഖുർആനിലെ ഒരു അക്ഷരം പോലും അതിൽ പറയുന്നുമില്ല. മതത്തിൽ കളളം പറയുന്നതിനും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിനും കുപ്രസിദ്ധിനേടിയവർ പോലും ഇത്തരത്തിലുളള ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. ഇങ്ങനെ ഒരു പുതിയ വേദത്തിന്റെ ആവശ്യമെന്ത്‌ എന്ന ചോദ്യത്തിനും അവരുടെ അടുക്കൽ മറുപടിയുണ്ട്‌. നിശ്ചയം ഈ ഖുർആൻ ഏറ്റവും ചൊവ്വായ പാതയിലേക്ക്‌ വഴിതെളിയിക്കുന്നു ( ഇസ്‌റാഅ​‍്‌ 9) എന്ന്‌ ഖുർആൻ പറയുന്നുണ്ടല്ലോ നിലവിലുളള വേദം അത്‌ നിർവ്വഹിക്കുന്നില്ല എന്നാണ്‌ അവരുടെ കാഴ്ചപ്പാട്‌.

ശിയാക്കൾ വാദിക്കുന്ന ഫാതിമയുടെ മുഷഫിൽ പുതിയ വിധിവിലക്കുകളോ മാർഗ്ഗ നിർദേ­ങ്ങളോ ഇല്ല മറിച്ച്‌ അദൃശ്യവും ഭാവിയിൽ സംഭവിക്കാനിടയുളളതുമായ ചില കാര്യങ്ങളെക്കുറിച്ചാണ്‌ അതിൽ പ്രതിപാദിക്കുന്നത്‌. അതോടപ്പം ചില ഇമാമുമാർക്ക്‌ അതിൽ ദിവ്യത്വവും അമാനുഷികതയും നൽകുന്നുമുണ്ട്‌. അവരുടെ ആധികാരിക ഗ്രന്ഥങ്ങളിൽ അതിനെ ക്കുറിച്ച്‌ പറയുന്നത്‌ ഇപ്രകാരമാണ്‌. ഇതിൽ കഴിഞ്ഞ്‌ പോയതും വരാനിരിക്കുന്നതുമായ ഒട്ടേറെ വൃത്താന്തങ്ങളുണ്ട്‌. ആകാശങ്ങളിലെ വിവരങ്ങൾ പൂർണ്ണമായി അടങ്ങിയ ഇതിൽ  ആകാശത്തുളള മലക്കുകളുടെ എണ്ണം പോലും വിവരിക്കുന്നുണ്ട്‌. അതിനു പുറമെ അല്ലാഹു ലോകത്ത്‌ ദൂത?​‍ാരും അല്ലാത്തവരുമായി സൃഷ്ടിച്ചിട്ടുളളവരുടെ എണ്ണവും വിവരിക്കുന്നുണ്ട്‌. സകല പ്രവാചക?​‍ാരുടെയും പേരുകളും അവരെ കളവാക്കിയവരുടെയും അവർക്ക്‌ ഉത്തരം നൽകിയവരുടെ വിശദീകരണങ്ങളുണ്ട്‌. ലോകത്ത്‌ കഴിഞ്ഞ്‌ പോയ എല്ലാവിശ്വാസികളുടെയും അവിശ്വാസികളുടെയും പേരുകളും ഉത്തമ നൂറ്റാണ്ടിന്റെ വിവരണവുമുണ്ട്‌. സർവ്വാപരി ഓരോ ഇമാമുമാരുടെയും പേരുകളും വിശേഷണങ്ങളും അതിലടങ്ങിയിട്ടുണ്ട്‌. ജനങ്ങളുടെ പേരുകൾ അവരുടെ ആയുസ്സ്‌ സ്വർഗ്ഗത്തിലും നരകത്തിലും പ്രവേശിക്കുന്നവരുടെ എണ്ണം. ഇത്തരത്തിലുളള ഒട്ടനവധി അറിവുകളുടെ ഭണ്ഡാരമായ ഫാതിമയുടെ മുഷഫിൽ പൂർവ്വവേദങ്ങളുടെ സാരവും ലോകത്തുള്ള വൃക്ഷലതാതികളുടെ എണ്ണം പോലുമുണ്ട്‌.

ഇത്രയും വിവരങ്ങൾ അടങ്ങിയ ഒരു ഗ്രന്ഥത്തിന്‌ എത്രവലിപ്പമുണ്ടാകും എന്ന്‌ ഊഹിക്കാൻ പോലും പ്രയാസമാണ്‌. ആധുനിക കാലത്തായിരുന്നുവെങ്കിൽ വല്ല സൂപ്പർ കമ്പ്യൂട്ടറിലും ഇത്തരം വിവരങ്ങൾ ശേഖരിച്ചുവെക്കാമായിരുന്നു എന്നാൽ കടലാസ്‌ പോലും കണ്ടു പിടിച്ചിട്ടില്ലാത്ത ആ കാലത്ത്‌ ശിയാക്കൾ ഈ വിവരങ്ങൾ എങ്ങനെയാണ്‌ സൂക്ഷിച്ച്‌ വെച്ചിരുന്നത്‌ എന്നറിയില്ല. ഇത്രയും പ്രധാന്യമുളള ദിവ്യജ്ഞാനത്തിന്റെ കുത്തകയുളള ഒരു വിഭാഗത്തിന്‌ അവർക്ക്‌ അവകാശപ്പെട്ടത്‌ എന്ന്‌ പറയുന്ന ഖിലാഫത്ത്‌ പോലും തിരിച്ച്‌ പിടിക്കാൻ കഴിഞ്ഞില്ല എന്നതാണ്‌ ഏറെ അത്ഭൂതകരം. ഈ മുഷഫിനെ കുറിച്ച്‌ വേറെയും വിചിത്രമായ വിവരങ്ങളുണ്ട്‌. മുഹമ്മദ്‌ നബിക്ക്‌ ഖുർആൻ ഇറക്കിയത്‌ ജിബ്‌ രീൽ മുഖേനയാണെങ്കിൽ ഫാതിമക്ക്‌ മുസ്‌ഹഫ് ഇറക്കാൻ അല്ലാഹുവിന്‌ മൂന്ന്‌ മലക്കുകളുടെ സഹായം വേണ്ടിവന്നിട്ടുണ്ട്‌. ജിബ്‌ രീൽ ഇസ്‌റാഫീൽ മീക്കായീൽ എന്നിവരാണവർ. അവർ അതുമായി ഇറങ്ങിയപ്പോൾ ഫാതിമ നമസ്കരിക്കുകയായിരുന്നു. അങ്ങനെ അവർ  നമസ്കാരം കഴിഞ്ഞതിന്‌ ശേഷം ഇരിക്കുന്നത്‌ വരെ മലക്കുകൾ കാത്തുനിന്നു. പിന്നീട്‌ അവർ സലാം പറയുകയും മുസ്‌ഹഫ് മടിയിൽ വെച്ച്‌ കൊടുക്കുകയും ചെയ്തു. അപ്പോൾ ഫാതിമ പറഞ്ഞു. അവനാണ്‌ സമാധാനം അവനിൽ നിന്നാണ്‌ സമാധാനം ദിവ്യദൂത?​‍ാരെ നിങ്ങൾക്ക്‌ സലാം. അങ്ങനെ മലക്കുകൾ ആകാശത്തിലേക്ക്‌ കയറിപ്പോയി. ഫാതിമ സുഭി നമസ്കാരത്തിന്‌ ശേഷം ഉച്ചതിരിയുന്നത്‌ വരെ അത്‌ പരായണം ചെയ്തു. അതോട്‌ കൂടി അവർക്ക്‌ മനുഷ്യരെയും ജിന്നുകളെയും പക്ഷികളെയും വന്യമൃഗങ്ങളെയും മാലാഖമാരെയും വരുതിയിൽ നിർത്താൻ കഴിഞ്ഞു. അവരുടെ കാല ശേഷം മക്കളാണ്‌ അത്‌ സൂക്ഷിച്ചത്‌ എന്നാണ്‌ ശിയാ വിശ്വാസം.

**ഫാതിമയുടെ ഫലകം. **


ഫാതിമയുടെ മുസ്‌ഹഫ് നബിയുടെ വിയോഗാനന്തരം മൂന്ന്‌ മലക്കുകൾ ഇറക്കിക്കൊടുത്തതാണങ്കിൽ ഫാതിമയുടെ ഫലകം എന്ന്‌ പറയുന്നത്‌  നബിക്ക്‌ ഇറങ്ങിയ ദിവ്യ സന്ദേശം  നബി തന്റെ മകൾക്ക്‌ ദാനമായി നൽകിയതാണ്‌. അതിനെക്കുറിച്ചുളള അവരുടെ വിശദീകരണം ഇപ്രകാരമാണ്‌. ജാബിർ ബിൻ­അബ്ദുല്ല അൽ അൻസാരി നബിയുടെ ജീവിതകാലത്ത്‌ ഫാതിമയുടെ അടുക്കൽ ചെന്നു. എന്നിട്ട്‌ ഹൂസൈനിന്റെ ജനനത്തിൽ അവരെ അനുമോദിച്ചു. അപ്പോൾ അദ്ദേഹം അവരുടെ അടുക്കൽ ഒരു പച്ച ഫലകം കണ്ടു. അദ്ദേഹം അത്‌ മരതകത്തിന്റെതാണന്ന്‌ ധരിച്ചു. അതിൽ സൂര്യപ്രഭ പോലുളള വെളുത്ത എഴുത്തുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു. എന്താണ്‌ ഈ ഫലകം അവർ പറഞ്ഞു ഇത്‌ അല്ലാഹു അവന്റെ ദൂതന്‌ സമ്മാനമായി നൽകിയതാണ്‌. ഇതിൽ എന്റെ പിതാവിന്റെ പേരും എന്റെ ഭർത്താവിന്റെ പേരും എന്റെ മക്കളുടെയും അവരുടെ പിൻമുറക്കാരുടെയും പേരുകളുണ്ട്‌. ശിയാക്കളിലെ പന്ത്രണ്ട്‌ ഇമാമുമാരുടെ മഹത്വം പറയുന്നതിന്‌ വേണ്ടി ഒരു കള്ള ഹദീസ്‌ കൂടി ഇവർ നബിയുടെ പേരിൽ കെട്ടിച്ചമക്കാറുണ്ട്‌. അത്‌ ഇപ്രകാരമാണ്‌. നബി പറഞ്ഞു. അല്ലാഹു എനിക്ക്‌ പന്ത്രണ്ട്‌ മോതിരങ്ങളും പന്ത്രണ്ട്‌ ഏടുകളും ഇറക്കിത്തന്നിട്ടുണ്ട്‌. ഓരോ ഇമാമിന്റെ പേരും ആ മോതിരത്തിലും അവരുടെ വിശേഷണങ്ങൾ ആ ഏടുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്‌.

ശിയാക്കളെ സംബന്ധിച്ചേടത്തോളം അവരുടെ  പന്ത്രണ്ട്‌ ഇമാമുമാരുടെ വാക്കുകൾ അവർക്ക്‌ അല്ലാഹുവിന്റെയും റസൂലിന്റെയും വാക്കുകൾക്ക്‌ തുല്യമാണ്‌. അല്ലാഹുവിന്റെ വചനങ്ങളിൽ അഭിപ്രായ വ്യത്യാസം ഇല്ലാത്താതുപോല ഇവരുടെ വാക്കുകളിലും അഭിപ്രായവ്യത്യാസം പാടില്ല. അതു പോലെ ഈ ഇമാമുകൾക്ക്‌  ശരീഅത്തിൽ പുതുതായി നിയമനിർമാണം നടത്താൻ അർഹതയുമുണ്ട്‌. തന്നെയുമല്ല ഈ ഇമാമുമാരുടെ വാക്കുകൾ അല്ലാഹു പറഞ്ഞു എന്ന പേരിൽ ഉദ്ധരിക്കുന്നതിലും വിരോധമില്ല. പ്രവാചകനെപ്പോലെ തന്നെ പാപ സുരക്ഷിതത്ത്വം ഇമാമുമാർക്കുമുളളത്‌ കൊണ്ട്‌ അവരും ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെ സംസാരിക്കുകയുളളൂ എന്നാണ്‌ അവരുടെ വാദം. നബി ഈ ലോകത്തോട്‌ വിട പറഞ്ഞ സമയത്ത്‌ ശരീഅത്തിന്റെ ഒരു ഭാഗം അലിയെ ഏൽപിച്ചു അലി തന്റെ പിൻമുറക്കാരെയും ഇതുപോലെ ബാക്കി ഭാഗം ഏൽപിച്ചു. വാഗ്ദത്ത ഇമാം വരുന്നത്‌ വരെ ഇത്‌ തുടർന്നു കൊണ്ടിരിക്കുകയും ചെയ്യും.

ഇമാമുമാരുടെ വഹ്‌ യിന്റെ ആവശ്യകത സമർത്ഥിക്കാൻ വേണ്ടി ശിയാക്കൾ പറയാറുളളത്‌ ഇപ്രകാരമാണ്‌. ഖുർആനിൽ മത നിയമങ്ങൾ പലതും പൊതുവായിട്ടാണല്ലോ പറയാറുളളത്‌ അതിന്റെ വിശദീകരണം നൽകാറുളളത്‌ ഹദീസുകളാണ്‌ അതുപോലെ പ്രവാചകന്റെ കാല ശേഷമുണ്ടാകുന്ന പ്രശ്നങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ ഇമാമുമാർ ആവശ്യമാണ്‌. എന്നാൽ നബി മതകാര്യങ്ങൾക്ക്‌ പൂർണ്ണമായി വിശദീകരിച്ചു കൊടുത്തില്ലന്നോ അല്ലെങ്കിൽ റസൂൽ ശരീഅത്തിന്റെ ചില ഭാഗങ്ങൾ ജനങ്ങളിൽ നിന്ന മറച്ചു വെച്ച്‌ അലിക്ക്‌ മാത്രം നൽകിയന്നോ ഉള്ളോ ശിയാ വാദം ഖുർആനിന്‌ എതിരാണ്‌. അല്ലാഹു പറയുന്നു. അല്ലയോ റസൂലേ നിന്റെ രക്ഷിതാവിങ്കൽ നിന്ന്‌ നിനക്ക്‌ അവതരിപ്പിക്കപ്പെട്ടത്‌ നീ (ജനങ്ങൾക്ക്‌) എത്തിച്ചു കൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ( മാഇദ 67). നബി ജനങ്ങളിൽ നിന്ന്‌ മറച്ചു വെച്ചു എന്ന്‌ പറയുകയാണങ്കിൽ നബി തന്റെ ഉത്തരവാദിത്വം നിർവ്വഹിച്ചില്ല എന്ന്‌ പറയേണ്ടിവരും.

നബിയുടെ ഹദീസുകൾ സ്വീകരിക്കുന്ന കാര്യത്തിലും ശിയാക്കൾക്ക്‌ ചില മാനദണ്ഡങ്ങളുണ്ട്‌. നബി കുടുംബത്തിലെ പരമ്പരയിലൂടെ വന്ന ഹദീസുകൾ മാത്രമെ അവർ സ്വീകരിക്കുകയുളളൂ. അബൂഹൂറൈറ പോലുളളവർ ഉദ്ധരിക്കുന്ന ഹദീസുകൾക്ക്‌ അവർ യാതോരു വിലയും കൽപിക്കുന്നില്ല. ഖുർആനും സുന്നത്തും മത്രമല്ല ഇജാമാഉം ശിയാക്കൾ അംഗീകരിക്കുന്നില്ല . അവരുടെ വീക്ഷണപ്രകാരം പാപവിമുക്തരായ ആളുകൾ ശിയാക്കളിലെ ഇമാമുമാർ മാത്രമാണ്‌ മറ്റുളളവർക്ക്‌ അതില്ലാത്ത്‌ കൊണ്ട്‌ അവരുടെ ഏകാഭിപ്രായത്തിന്‌ അവരുടെ അടുക്കൽ വിലയില്ല. ഒരു സംഘം ആളുകൾ ഒരു മതവിധിയിൽ ഏകാഭിപ്രായം പറയുന്നതിനാണല്ലോ ഇജ്മാഅ​‍്‌ എന്ന്‌ പറയുന്നത്‌. എന്നാൽ ശിയാക്കളുടെ ഇമാമുകളിൽ പെട്ട ഒരാളുടെ വാക്കിന്‌ തന്നെ ഒരായിരം ആളുകളുടെ ഏകഭിപ്രയത്തിന്‌ തുല്യമായ സ്ഥാനമാണുളളത്‌.


*11. ഇമാമുകളുടെ അമാനുഷികതകൾ*


സുന്നികളുടെ അടുക്കൽ ഇമാം എന്നാൽ നേതാവ്‌ എന്നർത്ഥമാണുളളത്‌. എന്നാൽ ശിയാക്കളുടെ അടുക്കൾ ഇമാമത്ത്‌ ദൈവികവും പ്രവാചകത്വത്തിന്‌ സമാനവുമാണ്‌. അല്ലാഹു അവന്റെ അടിമകളിൽ നിന്ന്‌ ചിലരെ നുബുവ്വത്തിന്‌ തെരെഞ്ഞെടുക്കുന്നതുപോലെ മറ്റു ചിലരെ ഇമാമത്തിനും തെരഞ്ഞെടുക്കുന്നുവെന്നാണ്‌ അവരുടെ വിശ്വാസം. നബിയും ഇമാമും തമ്മിലുളള വ്യത്യാസം അവർ വിവരിക്കുന്നത്‌ ഇപ്രകാരമാണ്‌. നബിമാരുടെ അടുക്കൽ ജിബ്‌ രീൽ ഇറങ്ങുകയും നബിമാർ അവരെ കാണുകയും അവരുടെ സംസാരം കേൾക്കുകയും ചെയ്യും എന്നാൽ ഇമാം ജിബ്‌ രീലിന്റെ സംസാരം കേൾക്കുമെങ്കിലും രൂപം കാണുകയില്ല.  ഇമാമുമാർ നബിമാരെക്കാളും ഉയർന്ന പദവിയിലാണെന്ന്‌ വാദിക്കുന്നവരും ശിയാക്കളിലുണ്ട്‌. ഇമാമുകൾക്ക്‌ മുൻ പ്രവാചക?​‍ാർക്ക്‌ നൽകപ്പെട്ട അമാനുഷിക ദൃഷ്ടാന്തങ്ങളായ മരിച്ചവരെ ജീവിപ്പിക്കുക കുരുട?​‍ാർക്ക്‌ കാഴ്ച നൽകുക വെളളപ്പാണ്ട്‌ സുഖപ്പെടുത്തുക തുടങ്ങിയവ മുഅ​‍്ജിസത്തുകൾക്ക്‌ പുറമെ അദൃശ്യജ്ഞാനം അറിയാനും കഴിയുമെന്നാണ്‌ ശിയാക്കളുടെ വാദം. അത്‌ പോലെ ഇമാമുകൾക്ക്‌ അവരുടെ മരണം എപ്പോഴാണ്‌ സംഭവിക്കുക എന്ന്‌ പോലുമറിയും എന്തിനേറെ പറയുന്നു അവർ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ മരണപ്പെടുകയില്ല പോലും.

**ഇമാമീ മഖ്ബറകളുടെ മഹത്വം.**

മുസ്‌ലിംകൾ അവരുടെ നമസ്കാരത്തിലും പ്രാർത്ഥനയിലും തിരിഞ്ഞു നിൽക്കുന്നതും തീർത്ഥാടനം നടത്തുന്നതും കഅബയിലേക്കാണ്‌. എന്നാൽ ശിയാക്കൾക്ക്‌ അല്ലാഹുവിന്റെ ഭവനത്തേക്കാൾ പോരിശയുളള ചില മസാറുകളും (സന്ദർശന സ്ഥലങ്ങളും) മഖ്ബറകളുമുണ്ട്‌. സുന്നികളുടെ നാടുകളിലും ഇത്തരത്തിലുളള മഖ്ബറകളുണ്ട്‌ എന്നാൽ ആഗ്രഹ സഫലീകരണത്തിന്‌ വേണ്ടി അവിടം സന്ദർശിക്കുന്നത്‌ വിവരമില്ലാത്തവരോ വിശ്വാസ വൈകല്യം സംഭവിച്ചവരോ ആയിരിക്കും എന്നാൽ ശിയാക്കളിൽ കാണപ്പെടുന്ന കബർ പൂജകർ അവരുടെ വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്‌. സുന്നികളുടെ ഇടയിലുളള ഇത്തരം അന്തവിശ്വാസങ്ങൾ ബോധവത്കരണത്തിലൂടെ വിപാടനം ചെയ്യാൻ കഴിഞ്ഞേക്കും മുഹമ്മദ്‌ ബിൻ അബ്ദുൽ വഹാബിന്റെയും മറ്റു ഇസ്‌ലാഹീ നേതാക്കളുടെയും പരിശ്രമം കൊണ്ട്‌ മുസ്‌ലിം ലോകത്ത്‌ നിന്ന്‌ ഇത്തരത്തിലുളള ശിർക്കുകൾ ഒരളവോളം നിർമാർജ്ജനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്‌. എന്നാൽ ശിയാക്കളുടെ ഇടയിലുളളത്‌ മാറ്റണമെങ്കിൽ അവരുടെ വിശ്വാസത്തിന്റെ അടിത്തറ തന്നെ മാറ്റേണ്ടിവരും.

മുഹമ്മദ്‌ ബിൻ അബ്ദുൽ വഹാബ്‌ ക്വബർ പൂജക്കെതിരെ സന്ധിയില്ലാ സമരം നടത്തിയത്‌ കൊണ്ട്‌ മുസ്‌ലിംകളിലെ അവവധി വിഭാഗങ്ങൾക്കിടയിൽ ഈ വിഷയത്തിൽ വാദപ്രതിവാദവും ഖണ്ഡനമണ്ഡനവും സംവാദവും അരങ്ങേറിയിട്ടുണ്ട്‌. പുണ്യം പ്രതീക്ഷിച്ച്‌ ജാറം സന്ദർശിക്കുന്നതും ഖബറിന്‌ നേർച്ച നേരുന്നതും മരിച്ചവരെ വിളിച്ച്‌ പ്രാർത്ഥിക്കുന്നതും ശിർക്കാണ്‌ എന്ന്‌ പ്രമാണങ്ങളുടെ പിൻബലത്തോടെ സമർത്ഥിക്കാൻ ഈ വാഗ്വാദങ്ങൾ വഴിയൊരുക്കിയിട്ടുമുണ്ട്‌. വഹാബി പ്രസ്ഥാനം ഇതര സംഘടനകളുമായി സംവാദം നടത്തിയതിന്റെ ഫലം കണ്ടെങ്കിലും ശിയാക്കളുമായുളള സംവാദങ്ങൾ കൊണ്ട്‌ യാതോരു ഫലവുമുണ്ടായിട്ടില്ല. കാരണം ശിയാക്കളുടെ അടുക്കൽ ശിർക്ക്‌ സത്യത്തിന്റെ മൂടുപടമണിഞ്ഞിരിക്കയാണ്‌. ഇമാമുകളുടെ ഖബർ സന്ദർശനത്തിന്റെ പുണ്യം പറയുന്ന ഒട്ടേറെ ഗ്രന്ഥങ്ങൾ ശിയാക്കൾ രചിച്ചിട്ടുമുണ്ട്‌.

ശിയാക്കളെ സംബന്ധിച്ചേടത്തോളം അവരുടെ ഇമാമുകളുടെ ഖബറിടങ്ങൾ അവർക്ക്‌ ഹറം (പവിത്രം) ആണ്‌. അത്‌ കൊണ്ട്‌ തന്നെ കൂഫയും കർബ­ലയും ഖുമ്മുമെല്ലാം അവർക്ക്‌ കഅബയെപ്പോലെയാണ്‌. കൂഫ അല്ലാഹുവിന്റെയും റസൂലിന്റെയും അമീറുൽ മുഅ​‍്മിനീന്റെയും ഹറമാണെന്നും അവിടെ നമസ്കരിക്കുന്നതിന്‌ ആയിരം നമസ്കാരത്തിന്റെ ശ്രേഷ്ടതയുണ്ടെന്നും ശീആ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. മറ്റൊരു ശിയാ നേതാവായ മൂസ ബിൻ ജഅ​‍്ഫറിന്റെ കിതാബിൽ ഇപ്രകാരമാണുളളത്‌. അല്ലാഹുവിന്‌ ഒരു ഹറമുണ്ട്‌ അത്‌ മക്കയാണ്‌ റസൂലിന്‌ ഒരു ഹറമുണ്ട്‌ അത്‌ മദീനയാണ്‌ അമീറുൽ മുഅ​‍്മിനീന്‌ ഒരു ഹറമുണ്ട്‌ അത്‌ കൂഫയാണ്‌ നമുക്ക്‌ ഒരു ഹറമുണ്ട്‌ അത്‌ ഖും ആണ്‌ അവിടെ  എന്റെ മക്കളിൽ പെട്ട ഫാതിമ എന്ന സത്രീയെ മറവു ചെയ്യും അരെങ്കിലും അവളെ സന്ദർശിച്ചാൽ അവന്‌ സ്വർഗ്ഗം നിർബന്ധമാകും.

ഇമാമുകളുടെ ഖബറുകൽ സന്ദർശിക്കുന്നതും അതിനോട്‌ പ്രാർത്ഥിക്കുന്നതും അവിടെ നമസ്കരിക്കുന്നതും അവരോട്‌ ശിപാർശ തേടുന്നതും ശിയാക്കളുടെ അടുക്കൽ ഹജ്ജ്‌ ചെയ്യുന്നതിനേക്കാളും ശ്രേഷ്ടതയുളള കാര്യമാണ്‌. ഹജ്ജ്‌ ചെയ്തതിന്‌ ശേഷം ആഗ്രഹ സഫലീകരണം ലഭിക്കാത്തവരോട്‌ ശിയാക്കൾ ഹുസൈനിന്റെ ഖബർ സന്ദർശിക്കാനാണ്‌ ഉപദേശിക്കാറുളളത്‌. ഹുസൈനിന്റെ ഖബർ സന്ദർശിക്കുന്നത്‌ ഇരുപത്‌ ഹജ്ജ്‌ ചെയ്യുന്നതിനേക്കാളും പുണ്യകരമാണ്‌. അതുപോലെ കർബലക്ക്‌ മക്കയേക്കാളും പവിത്രതയുണ്ട്‌. അൽ ഫൈദ്‌ അൽ കാഷാനി തന്റെ അൽവാഫി എന്ന ഗ്രന്ഥത്തിൽ പറയുന്നത്‌ ഇപ്രകാരമാണ്‌. ആരെങ്കിലും അറഫ ദിവസം ഹുസൈനിന്റെ ഖബർ സന്ദർശിക്കുകയാണെങ്കിൽ അല്ലാഹു അവന്‌ പത്ത്‌ ലക്ഷം ഹജ്ജിന്റെയും പത്ത്‌ ലക്ഷം ഉംറയുടെയും പത്ത്‌ ലക്ഷം അടിമകളെ മോചിപ്പിച്ചതിന്റെയും പത്ത്‌ ലക്ഷം കുതിരകളെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധത്തിന്‌ സജ്ജമാക്കിയതിന്റെയും പ്രതിഫലം നൽകും.

ഖബറിന്റെ അടുക്കലുളള നമസ്കാരം ശിർക്കിലേക്ക്‌ എത്താൻ സാധ്യതയുളളതാണെങ്കിലും ശിയാക്കളുടെ അടുക്കൽ അത്‌ പ്രതിഫലം ഇരട്ടിപ്പിക്കാനുതകുന്നതാണ്‌. ശിയാക്കളെ സംബന്ധിച്ചേടത്തോളം ഹുസൈന്റെ ഹറമിൽ നമസ്കരിക്കുന്നവന്‌ ഓരോ റൿഅത്തിനും ആയിരം ഹജ്ജിന്റെയും ആയിരം ഉംറയുടെയും ആയിരം അടിമകളെ മോചിപ്പിച്ചതിന്റെയും പ്രതിഫലമുണ്ട്‌. അതുപോലെ ഏതെങ്കിലും ഇമാമിന്റെ ഖബറിടം സന്ദർശിക്കുകയും അവിടെ വെച്ച്‌ നമസ്കരിക്കുകയുമാണെങ്കിൽ അവന്‌ ആ സന്ദർശനത്തിന്‌ വേണ്ടിയുളള ഓരോ കാൽവെപ്പിനും നൂറ്‌ ഹജ്ജിന്റെയു നുറ്‌ ഉംറയുടെയും നൂറ്‌ അടിമ മോചനത്തിന്റയും പ്രതിഫലം ലഭിക്കാൻ കാരണമാകും. ഇത്തരം അവകാശവാദങ്ങൾ തനി ശിർക്കാണ്‌ എന്ന കാര്യത്തിൽ ശിയാക്കളല്ലാത്തവരെ സംബന്ധിച്ചേടത്തോളം സംശയമുണ്ടാകാനിടയില്ല. അലിയുടെ ഖബറിടം അല്ലാഹുവും മലക്കുകളും അമ്പിയാക്കളും മുഅ​‍്മിനീങ്ങളും സന്ദർശിക്കുമെന്ന്‌ പറയാൻ മാത്രം ചങ്കുറപ്പ്‌ ശിയാക്കൾക്കല്ലാതെ മറ്റാർക്കും ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല.

ഇമാമുകളുടെ ഖബർ സന്ദർശനത്തിന്റെ മര്യദകൾ പഠിപ്പിക്കാനും ശിയാക്കൾ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്‌. അബ്ബാസ്‌ കുമിയുടെ മനാസിക്‌ സിയാറാത്ത്‌ എന്ന ഗ്രന്ഥത്തിൽ പറയുന്നത്‌ ഇപ്രകാരമാണ്‌. ജാറത്തിൽ കടക്കുന്നതിന്‌ മുമ്പായി കുളിക്കണം, അതിന്റെ കവാടത്തിൽ നിന്നുകൊണ്ട്‌ നിശ്ചിത പ്രാർത്ഥനകൾ ചൊല്ലി അനുവാദം ചോദിക്കണം. ശവക്കല്ലറയിൽ ചുംബിക്കണം സന്ദർശന സമയത്ത്‌ മക്ബറക്ക്‌ അഭിമുഖമാകുകയും കഅബക്ക്‌ പിന്നിടുകയും ചെയ്യണം. പിന്നീട്‌ രണ്ട്‌ റൿഅത്ത്‌ നമസ്കരിക്കണം. കബറിലേക്ക്‌ തിരിഞ്ഞ്‌ നമസ്കരിക്കുമ്പോൾ കഅബക്ക്‌ പിന്തിരിഞ്ഞ രൂപത്തിലാകുന്നതിൽ ഇളവ്‌ നൽകപ്പെട്ടിട്ടുണ്ട്‌. കാരണം ഇവിടെ ഇമാമിന്റെ കബറ്‌ തന്നെ കഅ​‍്ബയായി പരിഗണിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഇസ്‌ലാം മതത്തിന്റെ അടിത്തറയിളക്കുന്ന കൊടിയ ശിർക്കായ ഇത്തരം ആചാരങ്ങളിലാണ്‌ ശിയാക്കളുടെ വിശ്വാസം കെട്ടിപ്പൊക്കിയിട്ടുളളത്‌. പ്രസിദ്ധ ശിയാ ഗ്രന്ഥങ്ങളായ വസാഇൽ, വാഫി തുടങ്ങിയവയിൽ പരാമർശിച്ച ഇത്തരം കാര്യങ്ങൾ വായിക്കുന്നതിന്‌ മുമ്പ്‌ തന്നെ ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ്യ ശിയാക്കളെക്കുറിച്ച്‌ പറഞ്ഞിട്ടുളളത്‌ ഇപ്രകാരമാണ്‌  ഇവരുടെ അടുക്കൽ മഖ്ബറ സിയാറത്ത്‌ ചെയ്യുന്നത്‌ ഹജ്ജിനേക്കാളും പുണ്യകരമാണ്‌ അതു പോലെ ശിർക്ക്‌ ആരാധനയേക്കാളും മഹത്വമുളളതുമാണ്‌. മേൽ ഗ്രന്ഥങ്ങൾ കൂടി വായിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഇവരെക്കുറിച്ച്‌ എന്തായിരിക്കും പറയുക.

പന്ത്രണ്ട്‌ ഇമാമുമാർ അല്ലാത്തവരുടെ ഭരണം ഇവരുടെ ദൃഷ്ടിയിൽ താഗൂത്താണ്‌. നബിക്ക്‌ ശേഷം ഏറ്റവും ഉത്തമരായ അബൂബക്കർ ഉമർ ഉസ്മാൻ എന്നവരും ഈ പട്ടികയിൽ തന്നെയാണ്‌ ഉൾപ്പെടുന്നത്‌. ഇവർ ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല ഇവരുടെ മരണശേഷവും ഇവരെ അംഗീരിക്കുന്ന ഭരണാധികാരികളെല്ലാം താഗൂത്ത്‌ തന്നെയാണ്‌. ഇവരെ അംഗീകരിക്കുന്ന ഭരണാധികാരികൾക്കെതിരെയുളള സൈനിക നീക്കങ്ങൾ പോലും ഇവർക്ക്‌ മതപരമായി  ഒരു പുണ്യകർമ്മമാണ്‌ കാരണം അത്‌ താഗൂത്തിന്‌ എതിരെയുളള പോരാട്ടമാണല്ലോ. മൂന്ന്‌ ഖലീഫമാരെ അംഗീകരിക്കുന്ന ജഡ്ജിമാരുടെ അടുക്കൽ വിധിതേടിപ്പോകുന്നത്‌ ശരിക്കും താഗൂത്തിനെ വിധി കർത്താവാക്കുന്നതിന്‌ തുല്യമാണ്‌ അവർ നീതിയോട്‌ കൂടി വിധി കൽപിച്ചാലും ശരി.

ശഹാദത്ത്‌, നമസ്കാരം, നോമ്പ്‌, സക്കാത്ത്‌, ഹജജ്‌ എന്നിവയാണ്‌ മുസ്‌ലിംകൾ ഇസ്‌ലാമിന്റെ പഞ്ച സ്തംഭമായി എണ്ണുന്നത്‌ എന്നാൽ ശിയാക്കൾക്ക്‌ വിലായത്ത്‌ എന്ന ഒരു നെടും തൂണുകൂടിയുണ്ട്‌. വിലായത്ത്‌ എന്നത്‌ കൊണ്ട്‌ ഉദ്ദേശം പന്തണ്ട്‌ ഇമാമുകളുടെ നേതൃത്വമാണ്‌. ഇസ്‌ലാമിലെ അടിസ്ഥാന കാര്യങ്ങൾ നമസ്കാരം നോമ്പ്‌ വിലായത്ത്‌ എന്നിങ്ങനെ  മുന്നെണ്ണമാണ്‌ എന്നും ചില ശിയാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. പക്ഷെ അധികമാളുകളും അഞ്ച്‌ എന്ന തന്നെയാണ്‌ അഭിപ്രായപ്പെട്ടിട്ടുളളത്‌. പക്ഷെ അതിൽ ഏറ്റവും ഉത്തമം വിലായത്ത്‌ ആണ്‌ കാരണം അതിൽ യാതൊരു ഇളവുമില്ല മറ്റ്‌ കാര്യങ്ങളായ നമസ്കാരം നോമ്പ്‌ സക്കാത്ത്‌ ഹജ്ജ്‌ എന്നിവയെല്ലാം കഴിയാത്തവർക്ക്‌ ഇളവ്‌ അനുവദിക്കപ്പെട്ടിട്ടുണ്ട്‌.

ഒരു മനുഷ്യൻ എത്ര തന്നെ ആരാധനാ കർമ്മങ്ങൾ ചെയ്താലും അവൻ പന്ത്രണ്ട്‌ ഇമാമുകളെ അംഗീകരിക്കാത്തവനാണെങ്കിൽ അവന്റെ കർമങ്ങൽ അല്ലാഹു സ്വീകരിക്കുകയില്ല എന്നതാണ്‌ ശിയാ നിലപാട്‌. ഇമാമുകളിൽ ഒരാളെ അംഗീകരിക്കാത്തവൻ എല്ലാ പ്രവാചക?​‍ാരെയും അംഗീകരിച്ച്‌ മുഹമ്മദ്‌ നബിയെ മാത്രം അംഗീകരിക്കാത്തവനെപ്പെലെയാണ്‌.ഖബറിലെ ചോദ്യങ്ങളിൽ ഒന്ന്‌ വിലായത്തിനെ ക്കുറിച്ചായിരിക്കും എന്ന്‌ പറയുന്ന ശിയാക്കൾ അലിയുടെ വിലായത്ത്‌ അംഗീകരിക്കാത്തവൻ ബിംബാരാധകന്‌ സമമാണ്‌ എന്നുവരെ പറയുന്നുണ്ട്‌.


*12.മഹ്ദിയുടെ കാലത്തെ പുനർജന്മം*


മുസ്‌ലിംകൾ പുനരുദ്ധാനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും മരണപ്പെട്ടവരാരും  ഈ ലോകത്ത്‌ വെച്ച്‌ തന്നെ പുനർജ്ജീവിപ്പിക്കപ്പെടും എന്ന്‌ വിശ്വസിക്കുന്നില്ല. എന്നാൽ അന്ത്യദിനത്തിന്‌ മുമ്പായി മരണപ്പെട്ട ചിലർ അവരുടെ പൂർവ്വ സ്ഥിതിയിൽ ഭൂമിയിലേക്ക്‌ തന്നെ തിരിച്ചുവരും എന്ന വിചിത്രമായ ഒരു വിശ്വാസവും ശിയാക്കൾക്കു­ണ്ട്‌. അവരുടെ വീക്ഷണപ്രകാരം രണ്ട്‌ തരം ആളുകളാണ്‌ ഈ രുപത്തിൽ പുനർജനിക്കുന്നത്‌ അതിൽ ഒരു വിഭാഗം വിശ്വാസരംഗത്ത്‌  ഉന്നത പദവി ലഭിച്ചവരും വാഴ്ത്തപ്പെട്ടവരുമാണ്‌. മറ്റേ വിഭാഗം അങ്ങേയറ്റം അധപതിച്ചവരും ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരുമാണ്‌. അന്ത്യദിനത്തിന്‌ മുമ്പായി മഹ്ദിയുടെ കാലത്താണ്‌ ഈ പുനർജ?ം സംഭവിക്കുക. ഇതിന്റെ ആവശ്യകതക്ക്‌ അവർ പറയുന്ന ന്യായം ശത്രുക്കളോടുളള പ്രതികാരം നടപ്പിലാക്കലാണ്‌. ശിയാക്കളുടെ ദൃഷ്ടിയിൽ ശത്രുക്കൾ എന്ന്‌ പറയുന്നത്‌ നബിയുടെ കാലശേഷം ഖിലാഫത്ത്‌ തട്ടിയെടുത്ത ഖലീഫമാരാണ്‌. ഈ പുനർജ? നാളുകളിൽ നടക്കാനിടയുളള കൂട്ടക്കശാപ്പിനെക്കുറിച്ചും ശിയാ ഗ്രന്ഥങ്ങളിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. മരണപ്പെട്ട ഒരുപാട്‌ ആളുകൾ ഇങ്ങനെ തിരിച്ചുവരികയും അക്രമിക്കപ്പെട്ടവർ അക്രമികളോട്‌ പ്രതികാരം ചെയ്യുകയും ചെയ്യും. ഇതിൽ പ്രതികാരം ചെയ്യുന്നവർ ശിയാക്കളും പ്രതികാരത്തിന്‌ വിധേയമാകുന്നവർ സുന്നികളുമായിരിക്കും.

ഈ വിശ്വസം ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക്‌ തികച്ചും വിരുദ്ധമാണ്‌. കാരണം ഒട്ടേറെ ആയത്തുകൾ മരിച്ചവർ തിരിച്ചുവരികയില്ലെന്ന്‌ സ്ഥാപിക്കുന്നുണ്ട്‌. അല്ലാഹു പറയുന്നു. അങ്ങനെ അവരിൽ ഒരാൾക്ക്‌ മരണം വന്നെത്തുമ്പോൾ അവൻ പറയും എന്റെ രക്ഷിതാവേ ഞാൻ ഉപേക്ഷ വരുത്തിയിട്ടുളള കാര്യത്തിൽ എനിക്ക്‌ നല്ല നിലയിൽ പ്രവർത്തിക്കുവാൻ കഴിയത്തക്കവിധം എന്നെ (ജീവിതത്തി​‍േലേക്ക്‌ ) തിരിച്ചയക്കേണമേ. ഒരിക്കലുമില്ല അതൊരു വെറും വാക്കാണ്‌. അതവൻ പറഞ്ഞുകൊണ്ടിരിക്കും അവരുടെ പിന്നിൽ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്‌. (മുഅ​‍്മിനൂൻ 100).

ജൂതന്മ‍ാരിൽ നിന്നായിരിക്കും ഈ വിശ്വാസം ശിയാക്കളിലേക്ക്‌ കുടിയേറിയത്‌. ജൂതനായ അബ്ദുല്ലാഹിബ്നു സബഇലുടെയാണല്ലോ ശിയായിസം വളർന്നുവന്നത്‌. മനുഷ്യന്‌ അന്ത്യദിനത്തിലുളള വിശ്വാസം ദൂർബലപ്പെടുത്താൻ ഈ വിശ്വാസത്തിലുടെ സാധ്യമാകും. ഇബ്നു സബഇന്റെ അഭിപ്രായത്തിൽ ഇമാം അലി മാത്രമെ മരണത്തിന്‌ ശേഷം തിരിച്ചുവരികയുളളൂ. എന്നാൽ പല ശിയാ വിഭാഗങ്ങളും അവരുടെ നേതാക്കൾ തിരിച്ചുവരും എന്ന അഭിപ്രായക്കാരാണ്‌. എന്നാൽ തിരിച്ചുവരും എന്ന ഈ വാദം കൊണ്ട്‌ മാത്രം പ്രസിദ്ധമായ ഒരു വിഭാഗവും ശിയാക്കളിലുണ്ട്‌ റജ്ഇയ്യ എന്ന പേരിലാണവർ അറിയപ്പെടുന്നത്‌. റജഅ എന്ന അറബി പദത്തിന്‌ തിരിച്ചുവരിക എന്നാണല്ലോ അർത്ഥം. ഈ വിശ്വാസം അവർ രഹസ്യമയി മാത്രം സൂക്ഷിക്കുന്നതാണ്‌ അവരുടെ പ്രത്യാക സദസുകളിൽ മാത്രമെ ഇത്‌ പരാമർശിക്കാറുളളൂ.

നബിയുടെ ഇതര സഹാബികളെക്കാൾ അലിക്ക്‌ മഹത്വം നൽകുന്നവരാണ്‌ സാധാരണഗതിയിൽ ശിയാക്കൾ എന്ന പേരിൽ അറിയപ്പെടുന്നത്‌. എന്നാൽ അബൂബക്കറിനേക്കാളും ഉമറിനേക്കാളും അലിക്ക്‌ ശ്രേഷ്ടതനൽകുന്നവർ കുറച്ചുകൂടി അതിരുകടന്നവരാണ്‌ അവർ റാഫിളുകൾ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. പ്രസ്തുത ഖലീഫമാരോട്‌ പ്രതികാരം ചെയ്യാൻ വേണ്ടി അലി തിരിച്ചുവരും എന്ന്‌ പറയുന്നവർ ശിയാക്കളിലെ ഏറ്റവും തീവ്രതയുളളവരും റജ്ഇയ്യാക്കൾ എന്ന പേരിലറിയപ്പെടുന്നവരുമാണ്‌.

തീവ്ര ശിയാക്കളുടെ മറ്റൊരു വാദം അല്ലാഹു അവരുടെ ഇമാമുകൾക്ക്‌ വെളിപ്പടുമെന്നതാണ്‌. ബദാ അഥവാ വെളിപ്പെടുക എന്ന അറബി പദമാണ്‌ അവരതിന്‌ ഉപയോഗിക്കുന്നത്‌. ഇത്തരത്തിലൊരു വിശ്വാസം ജൂത?​‍ാരാണ്‌ വെച്ചുപുലർത്തുന്നത്‌. ഇവർ ആ വിശ്വാസം മുസ്‌ലിംകളിലേക്ക്‌ തിരുകിക്കയറ്റാൻ ശ്രമിച്ചതാണ്‌. അല്ലാഹു ഒരാൾക്ക്‌ വെളിപ്പെട്ടു എന്ന്‌ പറഞ്ഞാൽ അവന്‌ അദൃശ്യകാര്യങ്ങളറിയും എന്നതിന്‌ തെളിവാണത്‌ അതോടെ പിന്നെ അവനെന്തും പറയാനുളള ലൈസൻസ്‌ ലഭിക്കും.

ശിയാക്കളിലെ ഇമാമിയ്യാക്കളുടെ വീക്ഷണപ്രകാരം ലോകത്ത്‌ എപ്പോഴും ഒരു ഇമാമുണ്ടാകും ഒരു നിമഷം പോലം ഇമാമില്ലാതെ ഉണ്ടാകുകയില്ല ഇനി അങ്ങനെ ഒരവസ്ഥ സംജാതമുകയാണെങ്കിൽ സമുദ്രം അലയടിക്കുന്നത്‌ പോലെ ഭൂമി ഇളകി മറിഞ്ഞു കൊണ്ടിരിക്കും. അങ്ങനെയെങ്കിൽ ഇപ്പോൾ അവരുടെ ഇമാം ആരാണ്‌ എന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരമില്ല. അവരുടെ പതിനൊന്നാമത്തെ ഇമാം മരണപ്പെട്ടത്‌ പിൻഗാമിയില്ലാതെയാണ്‌. അദ്ദേഹത്തിന്റെ അനതന്തര സ്വത്ത്‌ സഹോദരനും മാതാവിനുമാണ്‌ ലഭിച്ചത്‌. അതുപോലെ തന്നെ ഇമാം ഹസൻ അന്തരിച്ചപ്പോഴും ഈ പിൻഗാമിയുടെ പ്രശ്നം വരികയും അവർ പതിനഞ്ചോ ഇരുപതോ ആയി വേർ പിരിയുകയും ചെയ്തു. ഇമാമത്ത്‌ അവസാനിച്ചു എന്ന്‌ പോലും ചിലർ പറഞ്ഞിരുന്നു. പക്ഷെ ഈ പ്രശ്നത്തിന്‌ പരിഹാരം കാണാൻ വേണ്ടി ഇബ്നു സബഅ​‍്‌ ഒരു പുതിയ ആശയം രൂപികരിച്ചു അതാണ്‌. ഗൈബിയ്യ അതായത്‌ മറഞ്ഞിരിക്കുക എന്ന്‌ പറയുന്നത്‌. ഈ വാദ പ്രകാരം ഹസന്‌ ഒരു മകനുണ്ട്‌ പക്ഷെ ചെറുപ്പത്തിൽ അപ്രത്യക്ഷനായതാണ്‌. അവനാണ്‌ എന്ന്‌ പറഞ്ഞ്‌ വേറെ ഒരാൾ രംഗപ്രവേശം ചെയ്യും ഇതോടെ താൽക്കാലിക പ്രശ്നത്തിന്‌ പരിഹാരം കാണാനാവും. മക്കളില്ലാത്ത ഇമാമുകൾക്ക്‌ ഏതെങ്കിലും ഒരു മകൻ ജനിച്ചയുടൻ അപ്രത്യക്ഷമായതാണന്ന്‌ പ്രചരിപ്പിക്കുകയും സമർത്ഥമായി മറ്റാരെങ്കിലും രംഗപ്രവേശം ചെയ്യുകയും ഇമാമത്ത്‌ ഏറ്റെടുക്കുകയും ചെയ്യും. ഇങ്ങനെ പ്രത്യക്ഷപ്പെടുന്നവർക്ക്‌ സ്ഥിരം പേരുകളുണ്ടാവില്ല മഹ്ദി ഹുജ്ജ സാഹിബ്‌ തുടങ്ങിയ ചില സ്ഥാനപ്പേരുകളാണ്‌ അവർ സ്വീകരിക്കാറുളളത്‌. എന്തിനാണ്‌ ചില ഇമാമുമാർ ഇത്‌ പോലെ ഒളിവിൽ പോകുന്നത്‌ എന്ന ചോദ്യത്തിന്‌ അവർ പറയുന്ന മറുപടി അവരെ ആരെങ്കിലും വധിക്കുമോ എന്ന ഭയം കൊണ്ടാണ്‌ എന്നാണ്‌. എന്നാൽ ഇമാമുകൾ മരണപ്പെടുന്നത്‌ അവരുടെ അറിവോട്‌ അനുമതിയോടും കൂടിയാണന്നും  ഈ ശിയാക്കൾ തന്നെയാണ്‌ പറയാറുളളത്‌.

കേവലം വിശ്വാസകാര്യങ്ങളിൽ മാത്രമല്ല ശിയാക്കൾ സുന്നികളോട്‌ വിയോജിക്കുന്നത്‌. പല കർമ്മശാസ്ത്ര വിഷയങ്ങളിലും അവർക്ക്‌ വ്യത്യസ്ഥമായ കാഴ്ചപ്പാടുണ്ട്‌. ഉദാഹരണമായി മുത്അ വിവാഹം അവർ അനുവദിക്കുക മാത്രമല്ല അത്‌ എടുക്കാത്തവനെ അവർ മോശമായി കാണുകയാണ്‌ ചെയ്യുന്നത്‌. അവരുടെ ഒരു റിപ്പോർട്ട്‌ അതിന്‌ തെളിവാണ്‌. ആരെങ്കിലും മുത്അ വിവാഹം കഴിക്കാതെ ദുൻയാവിൽ നിന്ന്‌ മരണപ്പെട്ടാൽ അവൻ അന്ത്യദിനത്തിൽ മൂക്കും കാതുകളും മുറിക്കപ്പെട്ടവനായിവരും. അത്‌ ചെയ്യാത്തവന്‌ ഇത്രയും ഭീകരമായ പര്യവസാനം ഉണ്ടാകുന്നത്‌ പോലെ അത്‌ ചെയ്യുന്നവർക്ക്‌ വലിയ പ്രതിഫലവുമുണ്ട്‌. നബി പറഞ്ഞതായി അവർ പറയുന്നു. ആരെങ്കിലും ഒരു പ്രാവശ്യം മുത്അ വിവാഹം ചെയ്താൽ അവന്‌ ഹുസൈനിന്റെ പദവിയുണ്ട്‌ ആരെങ്കിലും രണ്ട്‌ പ്രാവശ്യം മുത്അ വിവാഹം ചെയ്താൽ അവന്‌ ഹസനിന്റെ പദവിയുണ്ട്‌ ആരെങ്കിലും മുന്ന്‌ പ്രാവശ്യം മുത്അ വിവാഹം ചെയ്താൽ അവന്‌ അലിയുടെ പദവിയുണ്ട്‌ ആരെങ്കിലും നാല്‌ പ്രാവശ്യം മുത്അ വിവാഹം ചെയ്താൽ അവന്‌ എന്റെ പദവിയുണ്ട്‌.

ഇങ്ങനെ മുസ്‌ലിംകൾക്ക്‌ ഒരിക്കലും യോജിച്ചു പോകാൻ കഴിയാത്ത വിശ്വാസങ്ങളും ആചാരങ്ങളുമാണ്‌ ശിയാക്കൾ വെച്ചു പുലർത്തുന്നത്‌. ഇത്‌ ഒരു ദിവസം കൊണ്ട്‌ സംഭവിച്ചതല്ല. യുഗങ്ങളോളം നീണ്ട സമസ്യയുടെ ഫലമായി അവർ മുസ്‌ലിം ഐക്യ സംഘത്തിൽ നിന്ന്‌ അകന്നു പോയതാണ്‌. ശിയാക്കളുടെ കൂട്ടത്തൽ എല്ലാവരും ഒരേ രുപത്തിലല്ല ബാതിനിയ്യാക്കൾ ഇസ്‌ലാമിന്റെ വൃത്തത്തിൽ നിന്നും തീർത്തും പുറത്ത്‌ പോയവരാണ്‌. എന്നാൽ സൈദിയ്യാക്കൾ അല്പം മിതവാദികളാണ്‌. ഇന്നത്തെ ശിയാക്കളിൽ അധികവും പ്രധിനിധീകരിക്കുന്നത്‌ ഇസ്നാ അഷരിയ്യ, ഇമാമിയ്യ, റാഫിളിയ്യ, ജഅ​‍്ഫരിയ്യ എന്നിവരാണ.​‍്‌ റജ്ഇയ്യ റാഫിളിയ്യ തുടങ്ങിയ കക്ഷികൾ കൊടും തീവ്രവാദികളാണ്‌.മുസ്‌ലിംകൾക്ക്‌ വല്ല അഭിപ്രായ വ്യത്യാസ ഖുർആനിലേക്കും ഹദീസിലേക്കും മടക്കണമെന്നാണ്‌ പ്രമാണം എന്നാൽ സുന്നികൾ അംഗീകരിക്കുന്ന ഖുർആനും സുന്നത്തും ശിയാക്കളെ സംബന്ധിച്ചേടത്തോളം അംഗീകരിക്കാനാവാത്തതാണ്‌. ശിയാക്കളുടെ ഗ്രന്ഥങ്ങളിൽ ഖുർആനും സുന്നത്തിനും ഇജ്മാഇനും സഹാബികൾക്കും എതിരായുളള കാര്യങ്ങൾ ഉളള കാലത്തോളം ശിയാ മുസ്‌ലിം ഐക്യം ഒരു സമസ്യയായിരിക്കും.

1 comment:

SALSABEEL said...

ഈ ലേഖനത്തില്‍ ഒരു പാട് ചരിത്ര വസ്തുതകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.അതുകൊണ്ട് തന്നെ ആ വസ്തുതകളുടെ authenticity വ്യക്തമാക്കുന്ന രീതിയില്‍ ആവശ്യമായ ഗ്രന്ഥങ്ങളുടെ (eg البداية والنهاية) പേജുകളുടെ photostat സഹിതം പുനര്‍രചന നടത്താന്‍ തയ്യാറുള്ള ആരെങ്കിലും ഉണ്ടാകുമോ?

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal