} -->

ഒരു ‘ശാഫീ സുന്നി‘യുടെ ശി‌ഈ അപാരത

മുകളിൽ കൊടുത്ത കത്ത് 1990കളിൽ സിമിയെ ശിയാവത്കരിക്കുക എന്ന അജണ്ടയോടെ അതിൽ കയറിക്കൂടുകയും പിന്നീട് അതിന്റെ അദ്ധ്യക്ഷനാവുകയും ചെയ്ത മാന്യദേഹത്തിന്റേതാണ്. കാനഡയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രോ ശി‌ഈ പ്രസിദ്ധീകരണമായ ക്രസന്റ് ഇന്റർനാഷണൽ എന്ന ദ്വൈവാരികയുടെ 2000 ജൂലൈ 1-15 ലക്കത്തിലാണ് ഈ കത്ത് പ്രസിദ്ധീകരിച്ചത്. ഇസ്‌ലാമും ജനാധിപത്യവും എന്ന തലക്കെട്ടിൽ പ്രസ്തുത പത്രത്തിന്റെ മുൻ ലക്കത്തിൽ വന്ന ലേഖനത്തെ വിലയിരുത്തിക്കൊണ്ട് ജനാധിപത്യ വ്യവസ്ഥിതിയുടെ
അപകടങ്ങളെക്കുറിച്ചാണ് ഔസാഫ് അഹ്‌സൻ തന്റെ കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നത്.
അവകാശങ്ങൾ ഹനിക്കപ്പെട്ടവന്റെ ക്ഷേമത്തിനുവേണ്ടി പാശ്ചാത്യർ കണ്ടെത്തിയ മാതൃകാ സ്ഥാപനമല്ല ജനാധിപത്യമെന്നും മറ്റുള്ളവരുടെ മേൽ തങ്ങളുടെ മേധാവിത്തം അടിച്ചേല്പിക്കാൻ വേണ്ടി പാശ്ചാത്യർ ഉണ്ടാക്കിയ വ്യവസ്ഥിതിയുടെ ഒരു ഉപോല്പന്നമാണ് ജനാധിപത്യമെന്നുമൊക്കെ പറയുന്ന ലേഖകന്റെ അഭിപ്രായത്തോട് നമുക്ക് യോജിക്കുകയും വിയോജിക്കുകയും ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. അൾജീരിയയിലും തുർക്കിയിലും പനാമയിലുമൊക്കെ ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ പാശ്ചാത്യർ കൂട്ടുനിന്നതിന്ന് ലോകം സാക്ഷിയായിട്ടുണ്ടെന്ന ലേഖകന്റെ വാദത്തോട് വിയോജിക്കേണ്ട കാര്യമില്ല. കത്തിൽ അവസാന ഖണ്ഡികയിലാണ് അപകടം പതിയിരിക്കുന്നത്. ശാഫീ സുന്നിയുടെ നഗ്നത അനാവരണം ചെയ്യുന്നത് ഇവിടെയാണ്. ജനാധിപത്യത്തിന്റെ അപകടങ്ങളെ തിരിച്ചറിഞ്ഞ അപൂർവ്വ ബുദ്ധിജീവികളിലൊരാളത്രെ ലേഖകന്റെ വാദപ്രകാരം ഇമാം ഖുമൈനി. ഇസ്‌ലാമിക രാഷ്ട്രീയ ചരിത്രത്തിൽ വിലായത്തുൽ ഫഖീഹ് എന്ന മഹത്തായ രാഷ്ട്രീയ സിദ്ധാന്തത്തിന് വഴിവെട്ടിത്തെളിയിച്ചതിലൂടെ പാശ്ചത്യ ലിബറൽ ജനാധിപത്യത്തിന്റെ മുഖത്ത് കനത്ത പ്രഹരം നൽകുക മാത്രമല്ല ഇമാം ഖുമൈനി ചെയ്തത്. ശിയാലോകത്ത് ഇജ്‌തിഹാദി രംഗത്ത് മഹത്തായ നേട്ടം കൈവരിക്കുവാനും അദ്ദേഹത്തിനു ഇതിലൂടെ സാധിച്ചുവത്രെ മാത്രമല്ല ആപൽകരമായ ഇതിനെ മനസ്സിലാക്കുന്നതിൽ സുന്നിലോകം പരാജയപ്പെട്ടത് വളരെ  ദൗഭാഗ്യകരമാണെന്നും കുറിപ്പുകാരൻ കൂട്ടിച്ചേർക്കുന്നു. എങ്ങനെയുണ്ട് ശാഫീ സുന്നിയുടെ ശി‌യാ സ്നേഹം? ഇതേ ശാഫി സുന്നി തന്നെയായിരുന്നു ശാന്തപുരത്ത് നടന്ന സുന്നി ശിയ സംവാദത്തിൽ ശിയാക്കളെ പ്രതിനിധീകരിച്ച് സംസാരിച്ചതും! സുന്നിലേകത്തെ വ്യത്യസ്ത ചിന്താധാരയിൽ പെട്ട പരസഹസ്രം പണ്ഡിതന്മാരും ചിന്തകന്മാരും പരാജയപ്പെട്ടിടത്ത്. വിജയശ്രീലാളിതനായി ഖുമൈനി മാത്രമാണെന്ന് ജനാധിപത്യ വ്യവസ്ഥിതിയെ നിശ്പ്രഭമാക്കുന്ന തരത്തിൽ അദ്ദേഹം കണ്ടുപിടിച്ച രാഷ്ട്രീയ സിദ്ധാന്തത്തിന്റെ പേര് വിലായത്തുൽ ഫഖീഹ് എന്നത്രെ.
എന്താണ് ഈ വിലായത്തുൽ ഫഖീഹ്? സുന്നികൾക്ക് അവരുടെ വിധിവിലക്കുകൾ കണ്ടെത്താനുള്ള പ്രമാണങ്ങൾ ഖുർആനും സുന്നത്തും ഇജ്‌തിഹാദും ഇജ്‌മാ‌ഉമൊക്കെയാണെങ്കിൽ ശി‌യാ ലോകത്ത് പ്രശ്നപരിഹാരം നിർവ്വഹിക്കുന്നത് അവരുടെ ഇമാമുമാരാണല്ലോ. പന്ത്രണ്ടാമത്തെ ഇമാം ഒളിവിൽ പോയതിനു ശേഷം പിന്നീടു വരുന്ന പ്രശ്നങ്ങൾക്ക് ആര് പരിഹാരം നിർദ്ദേശിക്കുമെന്ന ഒരു പ്രശ്നം ഉടലെടുത്തു. ശി‌ഈ വിശ്വാസപ്രകാരം ഇമാമുമാർ പ്രവാചകന്മാരേക്കാൾ ഉന്നതരും അല്ലാഹുവിൽ നിന്ന് നേരിട്ട് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നവരുമാണ്. കഴിഞ്ഞ 12 നൂറ്റാണ്ടിലധികമായി ഉത്തരം കിട്ടാത്ത ഈ സമസ്യക്ക് ഖുമൈനി നൽകിയ പരിഹാരമാണ്  വിലായത്തുൽ ഫഖീഹ് എന്ന ഭ്രാന്തൻ ദർശനം. അഥവാ ഒളിവിൽ പോയ അവസാന ഇമാമിന്റെ പ്രതിനിധിയായ ഫഖീഹിനെ ഇമാമിന്റെ സ്ഥാനത്ത് വാഴിച്ച് ഇമാമിന്റെ എല്ലാ ആനുകൂല്യങ്ങളും അദ്ദേഹത്തിന് നൽകുന്ന ഒരു സർവ്വാധിപത്യ വ്യവസ്ഥയാണിത്. ഫഖീഹ് ഇമാമിന്റെയും ഇമാം അല്ലാഹുവിന്റെയും പ്രതിനിധിയായതിനാൽ ശി‌ആ കുഞ്ഞാടുകൾക്ക് മുമ്പ് തിരുവായിക്ക് എതിർ വായ് ഉണ്ടാവില്ല. ഈ ആനുകൂല്യം ആദ്യം ലഭിച്ചത് സ്വാഭാവികമായും ഖുമൈനിക്ക് തന്നെ. അതിന്റ് ഗുണഭോക്താവും ടിയാൻ തന്നെ. ഇറാൻ വിപ്ലവത്തിന്റെ മുമ്പ് ഇറാഖിൽ താൻ പ്രവാസ ജീവിതം നയിച്ചിരുന്ന കാലത്ത് ഖതീഫിയ എന്ന സ്ഥലത്ത് സയ്യിദ് സാഹിബ് എന്ന തന്റെ അനുയായിയുടെ വീട്ടിൽ വിരുന്നിന് ക്ഷണിക്കപ്പെട്ട ഖുമൈനി ആ വീട്ടിലെ നാലുവയസ്സുകാരിയായ ബാലികയെ ലൈംഗിക പീഢനത്തിന് ഇരയാക്കുകയും, (മുത്‌അ) അടുത്ത മുറിയിൽ കിടന്ന താൻ ആ കുഞ്ഞിന്റെ അട്ടഹാസം കേട്ടതായും ഖുമൈനിയുടെ അന്നത്തെ ഇറാഖിലെ സഹയാത്രികനും നജഫിലെ പ്രമുഖ ശി‌യാ പണ്ഡിതനുമായ സയ്യിദ് ഹുസൈൻ മൂസവി തന്റെ ലില്ലാഹി സുമ്മ ലി താരീഖ് എന്ന പുസ്തകത്തിൽ (പേജ് 36) വിശദീകരിക്കുന്നുണ്ട്.
കേരളത്തിൽ തൊണ്ണൂറുകളിൽ സിമി പ്രവർത്തന കാലത്ത് എണ്ണമറ്റ ചെറുപ്പക്കാരെ ശിയാ വത്കരിക്കുന്നതിൽ വിജയിച്ച ഔസാഫ് കേരളത്തിലെ മുഴുവൻ മത-രാഷ്ട്രീയ സംഘടനകളെയും സ്വാധീനിച്ച് തന്റെ ശിയാ അജണ്ടകൾ നടപ്പാക്കുന്നതിൽ വലിയ ഒരളവോളം വിജയിക്കുകയുണ്ടായി. ഹാമിദ് അൽഗാർ എന്ന ശിയാ ചിന്തകൻ എഴുതിയവ് വഹാബിസം എന്ന പുസ്തകം സുന്നികളെക്കൊണ്ട് പ്രസിദ്ധീകരിപ്പിച്ചതും യഹ്‌യ നീ‌ൻവി എന്ന ഇറാഖിലെ ശി‌ഈ സൂഫിയെ കേരളത്തിലെ സുന്നി സ്റ്റേജുകളിൽ അവതരിപ്പിച്ചതും 14 നൂറ്റാണ്ട് കാലത്തെ മുസ്‌ലിം ലോകത്തെ ഇജ്‌മാ‌ഇനെ ധിക്കരിച്ചുകൊണ്ട് പുരുഷന്മാർക്ക് നമസ്കാരത്തിന് നേതൃത്വം നൽകിയ അമേരിക്കക്കാരി ആമിന വദൂദിനെ ആറുമാസം കേരളത്തിൽ കുടിയിരുത്തി പലരെക്കൊണ്ടും സ്വീകരണം ഏർപെടുത്തിയതും മുസ്‌ലിം ഫെമിനിസം എന്ന കെണിയിൽ ചില മുജാഹിദ് എഴുത്തുകാരെ വരെ ആകൃഷ്ടരാക്കിയതും അവരുടെ പ്രസിദ്ധീകരണങ്ങളിൽ പലപ്പോഴും ഇറാൻ അനുകൂല വാർത്തകളും ഇസ്‌ലാമിക ഫെമിനിസ്റ്റ് വാർത്തകളും നിറഞ്ഞ് നിന്നതിന്റെ പിന്നാമ്പുറ ശക്തികളും മറ്റാരുമല്ലെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ഇപ്പോൾ കേരളത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന മഹല്ല് ശാക്തീകരണ യജ്ഞങ്ങൾക്ക് പിന്നിലും ഇവരുടെ കറുത്ത കരങ്ങൾ പ്രവർത്തിക്കുന്നതായി മനസ്സിലാകുന്നു. സമുദായ സംഘടനകളും നേതൃത്വങ്ങളും ജാഗ്രത പാലിച്ചെങ്കിൽ .......

3 comments:

Mohammed Ajmal C said...

Shocking revelations!!

Unknown said...

{الآنَ حَصْحَصَ الْحَقُّ}

Hussain Mohammad Abu Dhabi said...

സമയം വളരെ വൈകും മുൻപ് ഇടപെടുന്നത് ആയിരിക്കും നല്ലത് എന്നു സമുദായ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുക!

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal