Chief Adviser
- Dr. Hamza Abdulla Malabari
Administrator
- Prof, Abdurahman Adrisseri
Advisers
- P.M.A. Salam Sahib
- Sayed Hashim Al-haddad
- Muzammil Kausari
Editorial Board
- Jabir rahman Kottayam
- Khaleelullah Kodungallur
- Hayas Ali kozhicode
Technical Support
- Ashkar Chungam
- Fayis Kozhichena
- Abdul Azeez Vengara
|
സർവ്വ സ്തുതികളും അല്ലാഹുവിന്ന്. ലോക ജനതക്ക് സന്മാർഗ്ഗ ദർശനത്തിന് അന്ത്യ പ്രവാചകൻ മുഹമ്മദ് നബി(സ)യെ അവൻ നിയോഗിച്ചു. തിരു ദൂതരുടെ സഹചരന്മാരായി ഈ സമുദായത്തിലെ പ്രകാശ ഗോപുരങ്ങളായ സഹാബികളെ അവൻ തിരഞ്ഞെടുത്തു. അല്ലാഹുവിന്റെ അനുഗ്രഹാശിസുകൾ തിരു ദൂതരിലും തിരു കുടുംബത്തിലും സഹചരിലും വർശിക്കട്ടെ.
ഇസ്‌ലാം അതിന്റെ ആദിമ വിശുദ്ധിയോടുകൂടി ഉത്തമ യുഗങ്ങളിൽ പരിലസിക്കുകയും ലോകത്തിന്റെ സർവ്വ ദിക്കുകളിലും പ്രചരിക്കുകയും ചെയ്തു. പിൽക്കാലത്ത് വൈദേശിക ചിന്തകളുടെ കടന്നു വരവോടെ തത്വ ശാസ്ത്രം, തർക്ക ശാസ്ത്രം എന്നിവയുടെ സ്വാധീന ഫലമായി സൂഫിസം ദൈവശാസ്ത്രം തുടങ്ങിയ ജ്ഞാന രീതികൾ ഉടലെടുക്കുകയും ഇവയുടെ സ്വാധീന ഫലമായി മുഅ്‌തസിലിയാ, മുർജിഅഃ, റാഫിദ, ജഹ്‌മിയ്യഃ, ഖദ്‌രിയ്യഃ തുടങ്ങിയ ചിന്താ ധാരകൾ സമൂഹ മനസ്സിനെ ആഴത്തിൽ സ്വാധീനിക്കുകയും മതത്തിന്റെ മൗലികതയെ പോറലേല്പിക്കുകയും ചെയ്തു. എന്നാൽ ഇസ്‌ലാമിന്റെ മൗലികതക്ക് ഭംഗം വരാതെ എക്കാലത്തും അതിനെ കാത്തു സൂക്ഷിച്ച ഒരു ആദർശ വഴിഅഥവാ അഹ്‌ലുസ്സുന്നഃ വൽ ജമാഅ നിലനിന്നിട്ടുണ്ട്. പുതിയ കാലത്ത് ഇസ്‌ലാമിന്റെ അഭ്യന്തര ശത്രുക്കളുടെ അക്രമണം പൂർവ്വോപരി ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിശിഷ്യ ശിയാഇസം ഇസ്‌ലാമിന്ന് ആഗോള തലത്തിൽ ഭീഷണി ഉയർത്തികൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഇസ്‌ലാമിന്റെ ശരിയായ വഴി തെളിവുകളുടെ അടിസ്ഥാനത്തിൽ വായനക്കാരന്റെ ചിന്തയെ ആദരിച്ചുകൊണ്ട് വികാരങ്ങൾക്കടിപ്പെടാതെ പ്രമാണബദ്ധമായി അവതരിപ്പിക്കുകയാണ് ഈ വേദിയുടെ ലക്ഷ്യം.
പ്രധാന ലക്ഷ്യങ്ങൾ സംക്ഷിപ്ത രൂപത്തിൽ
- ഉത്തരവാദിത്വ നിർവ്വഹണം: മലയാളത്തിൽ ശിഈസം പോലുള്ള അഭ്യന്തര വെല്ലുവിളികളെ പ്രതിരോധിക്കുവാൻ ഇതല്ലാതെ മറ്റൊരു വേദിയില്ല.
- പ്രതിയോഗികളുടെ ദുഷ്പ്രചരണങ്ങളെ പ്രതിരോധിക്കുകയും അഹ്‌ലുസ്സുന്നഃയുടെ മാർഗ്ഗത്തെ തെളിവുകൾ അവതരിപ്പിച്ചു സമർത്ഥിക്കുകയും ആശയക്കുഴപ്പങ്ങളെ നേരിടുകയും ചെയ്യുക.
- ഈ വിഷയത്തിലുള്ള പഠനങ്ങളെയും ഗവേഷണങ്ങളെയും സഹായിക്കുക.
- മുസ്‌ലിങ്ങളും ശിയാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വഴികാണിക്കുക.
|
2 comments:
ما شاء الله تبارك الله
എനിക്കീ സൈറ്റ് വളരെയധികം ഉപകാരപ്പെട്ടു ...
സൌദിയില്‍ ജാലിയാത്തില്‍ ദഅവാ വര്‍ക്ക് ചെയ്യുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഈ സൈറ്റ് ശീഇസത്തെയും ഇറാനെയും കുറിച്ച് ആവശ്യമായ പഠനങ്ങള്‍ക്ക് കരുത്തെകുന്നുണ്ട് ...അല്‍ ഹംട് ലില്ലാഹ് .
എന്‍റെ ഗുരുനാഥന്‍ കൂടിയായ ബഹു . അബ്ദുര്‍റഹ്മാന്‍ ആദ്ര്ശേരി യുടെയും സഹകാരികളുടെയും ഈ ഉദ്യമം അല്ലാഹു ഖബൂലാക്കട്ടെ ...
( കുറച്ചുകൂടി അറബി ഭാഷയിലുള്ള കണ്ടന്‍റുകള്‍ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ പ്രയോജനം ചെയ്യും )
جزاكم الله خيرا
Good move !
All the best
بارك الله فيمن يبذل جهده وراء هذا الموقع المفيد الجاد الذي يدافع عن أهل السنة و شرائعها
Post a Comment