} -->

അലി ശരീഅ‌ത്തി ഇസ്‌ലാമിക ചിന്തകനോ?

പല ഇസ്‌ലാമിക എഴുത്തുകാരും ബുദ്ധിജീവികളും അങ്ങേയറ്റം വഞ്ചിതരായ ഒരു വ്യക്തിത്വമാണ് അലിശരീ‌അത്തിയുടെത്. സുന്നി ശി‌ഈ ഐക്യത്തിന്ന് വേണ്ടി വാദിക്കുന്ന ചിന്തകനാണ് ശരീ‌അത്തി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ ശരീ‌അത്തി ചിന്തകളാണ് വിലായത്തുൽ ഫഖീഹി എന്ന ശി‌യാ രാഷ്ട്രീയ ചിന്തയെ പരിപോഷിപ്പിച്ചതെന്ന കാര്യം പലർക്കുമറിയില്ല. മുസ്‌ലിം രാഷ്ട്രങ്ങളുടെ സമാധാനം തകർത്ത വിനാശകരമായ ശി‌ഈ ഭീകരതയുടെ വിഷബീജങ്ങളടങ്ങിയ ആദർശമാണതെന്നത് നാം അറിയേണ്ടതാണ്. ശിയാ ഭീകര ചിന്തക്ക് ദാർശനിക മാനം നൽകുന്നതിൽ ശരീ‌അത്തി ഒരു അളവോളം വിജയിച്ചു എന്ന് വേണം പറയാൻ. ശിയാ ചിന്തകൾ  പരിമിത വൃത്തത്തിൽ നിന്നും അറബി ഇസ്‌ലാമിക പരിസരത്ത് പ്രചരിക്കുന്നത് ശരീ‌അത്തിൻ കൃതികൾക്ക് വലിയ പങ്കുണ്ട്. അറബികളെ ആശയക്കുഴപ്പത്തിലാക്കാൻ സഫവി ശി‌ഈസവും അലവി ശി‌ഈസവും പ്രതിദ്വന്തങ്ങളാണെന്ന് തട്ടിവിടുകയും അലവി ശി‌ഈസവും സഫവി ശി‌ഈസവും അതി സൗന്ദര്യവും അതിവൈര്യൂപ്യവും തമ്മിലുള്ള അകലമുണ്ടെന്ന തിസീസ് സമർപ്പിക്കുകയും ചെയ്ത അലി ശരീ‌അത്തി അലവി ശി‌യാ പദ്ധതി ശിയായിസത്തിന്റെ ആന്തരിക സംസ്കരണം ലക്ഷ്യം വെച്ചുള്ളതാണെങ്കിലും ആദ്യന്തികമായി ശിഇസത്തെ അവതരിപ്പിക്കുക എന്ന അപകടം ശരീ‌അത്ത് കൃതികളിൽ പതിയിരിക്കുന്നുണ്ട്. അഥവാ മുഹമ്മദിയ സുന്നത്തിനെതിരിൽ ശിയായിസം എന്ന
മതം അവതരിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ ദൃശ ചിന്തകളാണ് ഖുമൈനി വിപ്ലവത്തിന് വഴിമരുന്നിട്ടത്. ഒരു ഭാഗത്ത് പേർഷ്യൻ സ്വത്വവും മറുഭാഗത്ത് ഖുമൈനിയുടെ ഇസ്‌ലാമിക സ്വത്വവും തങ്ങളുടെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാനായി ഒന്നിക്കുകയുണ്ടായി.
അലവി ശി‌ഇസവും സഫവി ശി‌ഇസവും എന്ന തന്റെ ഗ്രന്ഥത്തിൽ ശരീ‌അത്തി പ്രധാനമായും അവതരിപ്പിക്കുന്ന തിസീസ് ഇപ്രകാരമാണ്: ഇസ്‌ലാം, സുന്നി ഇസ്‌ലാം, ശി‌ഇ ഇസ്‌ലാം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. സുന്നി ഇസ്‌ലാം അനുകരണത്തിന്റെയും ജീർണ്ണതയുടെയും പര്യായമാണെങ്കിൽ, ശി‌ഈ ഇസ്‌ലാം നവോത്ഥാനത്തിന്റെയും ജ്ഞാനോദ്ദീപനത്തിന്റെയും ധർമ്മ സമരത്തിന്റെയും സഹവർത്തിത്വത്തിന്റെയും ദർശനമാണ്. പാശ്ചാത്യർക്ക് അത് സാമ്രാജ്യത്വത്തോട് പോരാടുന്ന തങ്ങളുടെ ശത്രുവാണെന്ന് തോന്നുമെങ്കിൽ യദാർത്ഥത്തിൽ പടിഞ്ഞാറുമായി നയതന്ത്ര സൗഹൃദം അത് കാംക്ഷിക്കുന്നു!?
ശരീ‌അത്തിയുടെ വീക്ഷണത്തിൽ സഫവി ശി‌ഈസം പേർഷ്യൻ ദേശീയ ബോധം അംഗുരിപ്പിക്കുന്നതും അഭിപ്രായ ഭിന്നത ഇളക്കിവിടുന്നതും സഫവി പ്രചാരണായുധവും ഭിന്നതയുടെ പ്രാചരകരും ഭരണകൂട സ്തുതി പാടകരുമാണെങ്കിൽ അലവി ശി‌ഇസം എന്താണെന്ന് നോക്കാം. ജീർണ്ണിച്ച സുന്നി ഇസ്‌ലാമും ദുർബലമായ സഫവി ശി‌ഇസവും കഴിഞ്ഞാൽ ബാക്കി എന്താണുണ്ടാവുക? ശുദ്ധമായ ഇസ്‌ലാം തന്നെ. അതു തന്നെയാണ് തന്റെ വീക്ഷണത്തിൽ അലവി ശി‌ഇസം. സഫവി ശി‌ഇസത്തെ എതിർക്കുമ്പോൾ ബദലായി സുന്നി ഇസ്‌ലാമിനെ ആക്രമിക്കാൻ അമവി സുന്നി എന്ന ഒരു പ്രയോഗം അദ്ദേഹം എടുത്തുപയോഗിക്കുന്നത് കാണാം. സഫവി ശി‌ഇസത്തെ എതിർക്കുമ്പോൾ ശി‌ഇസമാണ് യദാർത്ഥ ഇസ്‌ലാം എന്ന് സമർത്ഥിക്കുന്നതിൽ അദ്ദേഹത്തിനു യാതൊരു മടിയുമില്ല. തന്റെ വീക്ഷണത്തിൽ ഭരണകൂട ഇസ്‌ലാമിന്റെ രണ്ട് പ്രതിനിദാനങ്ങളാണ് സഫവി ശി‌ഇസവും അമവി സുന്നിസവും. സംബൂർണമായ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന മുഹമ്മദിയ്യ സുന്നത്ത് അഥവാ യഥാർത്ഥ ഇസ്‌ലാം കുടികൊള്ളുന്നത് അലവി ശി‌ഇസത്തിലാണ് എന്നാണ് ഈ തിസീസിലൂടെ അദ്ദേഹം സമർത്ഥിക്കുന്നത്. തന്റെ ഹജ്ജ് എന്ന പുസ്തകത്തിൽ ക‌അബക്ക് ചുറ്റും ഘടികാര സൂചിയുടെ ദിശയിൽ കറങ്ങുന്ന കുറെ അസ്ത്രങ്ങളും എതിർ ദിശയിൽ കറങ്ങുന്ന ഒരു അസ്ത്രവും വരച്ച് അതിന്റെ ചുവട്ടിൽ രക്തസാക്ഷിത്വത്തിന്റെ വിളിക്കുത്തരം നൽകാൻ ഹുസൈൻ മാത്രം ത്വവാഫ് ഉപേക്ഷിക്കുന്നു എന്ന് അടിക്കുറിപ്പ് നൽകിയതായി കാണാം. അഥവാ എല്ലാ മുസ്‌ലിങ്ങൾക്കും പിഴച്ചിരിക്കുന്നു ഹുസൈന്റെ കഷികൾ ഒഴികെ. തൗഹീദിന്റെ ഉത്തരവാദിത്വം പ്രവാചകന്മാർക്ക് ശേഷം ഇമാമുകളുടെ പിരടിയിലാണ് ഉള്ളത്( പേജ്:44) എന്ന പ്രസ്താവനയിലൂടെ ശരീ‌അത്തി ഉദ്ദേശിക്കുന്ന മതം എന്താണെന്ന് വ്യക്തമാണല്ലോ.
ഇസ്‌ലാം (അഹ്‌ലുസ്സുന്നഃ) അതിന്റെ മാറ്റത്തിന്റെ പാതയിൽ ഏറ്റവും വൃത്തികെട്ട മതമാണെന്നും ഏറ്റവും അധപ്പതിച്ച സന്ദേശമാണെന്നും ക‌അ‌ബയിൽ ഒരാളുടെയും ശവകുടീരമില്ലാത്തതിനാൽ സ്മരണകൾ അയവിറക്കി ആത്മഹർഷത്തോടെ നമുക്ക് അങ്ങോട്ട് തിരിയാൻ സാധിക്കില്ലെന്നും ഈ ദുഷ്ടൻ പറയുന്നു. മിനയിൽ നീ പരാജയപ്പെടുത്തിയ പിശാചിനെ ബദ്‌റിൽ കൊലപ്പെടുത്താൻ വേണ്ടി ആയുധം കരുതിവെക്കുക. എന്നാലും അവൻ കർബലയിൽ തിരിച്ചു വരും. ഉഹ്‌ദിൽ ഇബ്‌ലീസിന്റെ ഇരു കരങ്ങളും നീ ബന്ധിച്ചേക്കാം. എന്നാലും സിഫീനിൽ കുന്തമുനകളിൽ മുസ്‌ഹഫുകൾ ഉയർന്നേക്കാം. ഇങ്ങനെ പോകുന്നു ചരിത്ര സംഭവങ്ങൾ ശി‌യാ താത്പര്യങ്ങൾക്ക് വേണ്ടി തമസ്കരിക്കുന്ന ശരീ‌അത്തിയുടെ ദുഷ്ടതകൾ.
ചില പ്രതിദ്വന്തങ്ങൾ അദ്ദേഹം ഇങ്ങനെ വിലയിരുത്തുന്നു. ഒളിച്ചു വെക്കുക- തെളിച്ച് പറയുക, ദീൻ - കുഫ്‌ർ, ശിർക്ക്- തൗഹീദ്, ക്രസ്തവത - ഇസ്‌ലാം, സുന്നത്ത് - ശി‌ഇസം ഇവിടെ സുന്നികളെ സ്ഥാപിച്ചിട്ടുള്ളത് സത്യത്തിന്റെയോ അസത്യത്തിന്റെയോ കള്ളിയിലാണ് എന്ന് അറിയാൻ അതിന്റെ മുമ്പ് പറഞ്ഞ ദ്വന്തങ്ങൾ ശ്രദ്ധിച്ചാൽ മതി. മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശരീ‌അ‌ത്തി കൃതികളിൽ അദ്ദേഹം പ്രവാചക തിരുമേനിയുടെ സഹാബത്തിനെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നത് മനസ്സിലാക്കാൻ സി. ഹംസ പരിഭാഷപ്പെടുത്തിയ ‘രക്തസാക്ഷ്യം‘ ഒരു ആവർത്തി വായിച്ചാൽ മതിയാകും.
മത പാഠശാലകളിൽ പഠിക്കാതെ പാശ്ചാത്യ യൂണിവേഴ്സിറ്റികളിൽ നിന്ന് സാമൂഹ്യ ശാസ്ത്രവും അസ്തിത്വവാദിയായിരുന്ന സാർത്ര ൽ നിന്ന് ദൈവ നിഷേധ ചിന്തയും ശി‌ഇ മിത്തോളജിയും കൂട്ടിക്കലർത്തി അവതരിപ്പിക്കുന്ന ചിന്തകൾ ഏതോ ഉത്കൃഷ്ട ഇസ്‌ലാം ചിന്തയാണെന്ന് തെറ്റിദ്ധരിച്ച് ശരീ‌അത്തിയെ വാനോളം പുകഴ്‌ത്തുന്നവർ താഴെ കാണുന്ന ശരീ‌അത്തി കൃതികളിലെ പരാമർശങ്ങൾ ഒന്നു മനസ്സിരുത്തി വായിച്ചെങ്കിൽ.
പേജ് 32, 34, 39, 42, 50, 51, 70, 72, 78, 90, 91











No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal