} -->

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 1)

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 1)

ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി


ആമുഖം

ദശലക്ഷക്കണക്കിന് സുന്നികളെ സിറിയ, ഇറാഖ്, യമൻ, ലബനാൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ ഹിസ്ബുല്ല, ഹൂഥി, ഫൈലഖുൽ ഖുദ്സ് തുടങ്ങിയ എണ്ണമറ്റ ഭീകരസംഘങ്ങളെ ഉപയോഗപ്പെടുത്തി ഇറാൻ, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളുടെ ഭരണകൂടങ്ങൾ കൊലപ്പെടുത്തിയിട്ട് രണ്ട് ദശകങ്ങൾ കഴിഞ്ഞിട്ടില്ല. എന്നിട്ടും ഇറാന്റെ സഹായത്തോടെ ഫലസ്തീൻ മോചിപ്പിക്കാൻ കഴിയുമെന്ന വ്യാമോഹത്തിൽ കഴിയുകയാണ്, ജമാഅത്തെ ഇസ്ലാമി, ഇഖ്‌വാനുൽ മുസ്ലിമൂൻ, ഹമാസ് തുടങ്ങിയ ഇസ്ലാമിസ്റ്റുകൾ.
ശിയാക്കളോട് കൂട്ടുകൂടി ഇതിനു മുമ്പും പലരും മുസ്ലിം ഐക്യത്തിനായി ശ്രമിച്ചിട്ടുണ്ട്. അവരിൽ പലരും ഇഖ്‌വാനികളായിരുന്നു. മുപ്പതും നാൽപ്പതും വർഷം അവരോടൊപ്പം പ്രവർത്തിച്ച് പലരും പിന്നീട് തങ്ങളുടെ അബദ്ധം തിരിച്ചറിഞ്ഞ് തെറ്റ് തുറന്നു പറയുകയുണ്ടായി. ശിയാക്കളോട് സൗഹൃദം കൂടിയ തന്റെ മുപ്പതു വർഷങ്ങൾ പാഴായെന്നും തനിക്ക് തെറ്റു പറ്റിയെന്നും പറയുന്ന യൂസുഫുൽ ഖർദാവിയുടെ പ്രഭാഷണം, ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ കാണാം. ഇദ്ദേഹത്തിന് മുമ്പ് ഇഖ്‌വാനികളായ, ഡോ. അലി അഹ്മദ് സാലൂസും ഡോ. മുസ്തഫ സിബാഇയും ഇതേ പല്ലവി ആവർത്തിച്ചതായി കാണാം. അതിന് മുമ്പ് ശിയാക്കളെ കൂടെ കൂടാൻ വേണ്ടി ശീഇസത്തെക്കുറിച്ച് പഠിച്ച്, അവരുടെ വഴികേട് വിളിച്ച് പറഞ്ഞവരാണ് ഡോ. അഹ്മദ് അഫ്ഗാനിയും റഷ്യക്കാരനായ മൂസാ ജാറുല്ലയും റഷീദ് റിസയുമെല്ലാം. റഷീദ് റിസ വർഷങ്ങൾ സുന്നി ശീഇ ഐക്യത്തിന് ശ്രമിച്ച് അവസാനം അവർക്കെതിരിൽ ഗ്രന്ഥരചന നടത്തിയ ദേഹമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശിയാ ഭീഷണിയെക്കുറിച്ചും ഈജിപ്തിൽ സുന്നി ശിയാ സഹകരണകേന്ദ്രം ആരംഭിച്ചപ്പോൾ തന്നെ അതിന്റെ അർത്ഥരാഹിത്യത്തെക്കുറിച്ചും മുസ്ലിം ലോകത്തെ ഉണർത്തിയ പ്രമുഖ പണ്ഡിതനായിരുന്നു മുഹിബുദ്ദീൻ അൽ ഖതീബ്. എന്നാൽ ഇത്തരം അനുഭവങ്ങളും ഓർമപ്പെടുത്തലുകളുമൊന്നും യാതൊരു ഫലവുമുളവാക്കിയില്ല. ഖുമൈനി ചിന്തയുടെ അപകടത്തെക്കുറിച്ച്, സിറിയയിലെ ഇഖ്‌വാൻ നേതാവ്, സഈദ് ഹവ്വ ഗ്രന്ഥമെഴുതി ദശാബ്ദങ്ങൾ പിന്നിട്ടശേഷവും ഇഖ്‌വാൻ ഇറാന്റെ പിന്നിൽ ജയ് വിളിച്ചു നടക്കുന്നു, അൽ അസ്ഹർ മാഗസിനിൽ ശിഈ അപകടത്തെ കുറിച്ച് മുഹമ്മദ് ഇമാറ തുടർലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചതിന് ശേഷവും അസ്ഹർ പ്രതിനിധി സംഘം നജഫിലെ ശിയാ മഠങ്ങളിൽ സൗഹൃദം തേടി അലയുന്നു. ഇറാൻ മാത്രം ഭരിച്ചിരുന്ന ശിയാക്കൾ, ഇറാഖിലും സിറിയയിലും അഫ്ഗാനിലും ഖസാക്കിസ്ഥാനിലും കൊമൊറോഷിലും അധികാരം നടത്തുന്നു. യമനും ലബനാനും അടക്കിവാഴുന്നു. ഫലസ്തീനിൽ അധികാരം നിയന്ത്രിക്കുന്നു. ഇതൊക്കെയാണ് സുന്നികൾക്ക് ഈ ഐക്യശ്രമങ്ങൾ കൊണ്ട് ലഭിച്ച നേട്ടങ്ങൾ. സൂഫിസവും ഇഖ്‌വാനും സുന്നി സമൂഹങ്ങളിൽ ശീഇസം വളർത്താനുള്ള കോണിപ്പടികളായി വർത്തിക്കുന്നു. അറബ് ലോകത്ത് അലി ജുമുഅ, അലി ജിഫ്‌രി, അലി മംദൂഹ്, ഫഹ്‌മി ഹുവൈദി, അഹ്മദ് ഖുബൈസി തുടങ്ങിയവർ സുന്നി ലേബലിൽ ശീഈ ആശയങ്ങൾ പ്രചരിപ്പിക്കുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ പല ജമാഅത്ത് പ്രമുഖരും ഇതേ ദൗത്യം തന്നെയാണ് നിർവ്വഹിക്കുന്നത്. മുസ്ലിം ലോകത്തെ കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി ചതിയിൽ പെടുത്തുകയും ശത്രുക്കളോടൊപ്പം ചേർന്ന് അവരെ തകർക്കാൻ പദ്ധതികളാവിഷ്ക്കരിക്കുകയും ചെയ്യുന്ന ശീഈ ഭീകരതയുടെ കപടമുഖം അനാവരണം ചെയ്യാനുള്ള ഒരു എളിയ ശ്രമമാണിവിടെ നടത്തുന്നത്.
***     **** ****
തങ്ങളുടെ ഇമാമുകളെ അംഗീകരിക്കാത്തവർ ഇസ്ലാമിന് പുറത്താണെന്നും അവർ യഥാർത്ഥ ശത്രുക്കളാണെന്നും ശിയാക്കൾ തങ്ങളുടെ ആധികാരിക ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്. അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ചവരും ഇമാമുകളെ (ശിയാക്കളുടെ) നിഷേധിച്ചവരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്ന് ശീഇ മുഹദിസ് യൂസുഫുൽ ബഹ്റാനി തന്റെ അൽ (“ഹദാഇഖുന്നാളിറ” 18/153)യിൽ പറയുന്നത് കാണാം, അമീറുൽ മുഅ്മിനീൻ അലിയുടെയും തന്റെ പരമ്പരയിൽ പെട്ട ഇമാമുമാരുടെയും ഇമാമത്ത് അംഗീകരിക്കാത്തവരെ കാഫിറും മുശ്‌രിക്കുമെന്ന് വിളിക്കാവുന്നതും അവർ നരകത്തിലെ നിത്യവാസികളുമാണെന്നാണ് “ബാഖിറുൽ മജ്‌ലിസി” തന്റെ ബിഹാറുൽ അൻവാറിൽ പറയുന്നത്. (23/390) 
അതിനാൽ സുന്നികളുടെ രക്തം ചിന്തുന്നത് പുണ്യമായാണ് ശിയാക്കൾ കാണുന്നത്.
അവരുടെ പ്രമുഖ ഹദീസ് പണ്ഡിതനും മുഫസ്സിറുമായ സദൂഖ് (സത്യസന്ധൻ) എന്ന പേരിൽ അറിയപ്പെടുന്ന ഇബ്നു “ബാബവൈഹി അൽ ഖുമ്മി” തന്റെ “ഇലലുശ്ശറാഇഅ്” എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക: “ദാവൂദ് ഇബ്നു ഫർഖദിൽ നിന്ന് നിവേദനം; ഞാൻ അബൂ അബ്ദില്ല (ജഅ്ഫർ സാദിഖ്)യോട് നാസിബിയെ (ശിയാക്കൾ സുന്നികളെ വിളിക്കുന്ന ചെല്ലപ്പേരാണ് നാസിബികൾ എന്നത്) കൊല്ലുന്നതിന്റെ വിധി എന്താണെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “അവരുടെ രക്തം ചിന്തൽ അനുവദനീയമാണ് എന്നാലും കരുതിയിരിക്കണമെന്ന് ഞാൻ പറയുന്നു. കഴിയുമെങ്കിൽ അവന്റെ മേൽ മതിൽ തള്ളിയിട്ടോ, വെള്ളത്തിൽ മുക്കിയോ തെളിവുകൾ ലഭിക്കാത്ത വിധം കൊല്ലാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക അവന്റെ ധനത്തെക്കുറിച്ചു നിങ്ങളുടെ അഭിപ്രായമെന്താണ്, ഞാൻ വീണ്ടും ചോദിച്ച നിനക്ക് സാധ്യമാകുന്ന തരത്തിൽ അത് കൈക്കലാക്കുക.” (ഇലലുശ്ശറാഇഅ് 601) 
“അവരുടെ ജീവനും ധനവും അപഹരിക്കൽ അനുവദനീയമാണ് എന്ന് ആമിലിയുടെ “വസാഇലുശ്ശീഅ”യിലും 18/463 നിഅ്മത്തുല്ല ജസാഇരിയുടെ അൽ അൻവാറുന്നുഅ്മാനിയ്യ 2/307 ലും കാണാവുന്നതാണ്."
“അബൂജഅ്ഫർ തൂസി” പറയുന്നു. അബൂ അബ്ദുല്ല പറഞ്ഞു. നാസിബി (സുന്നി)യുടെ ധനം ലഭ്യമാവുന്ന തരത്തിൽ എടുക്കുക. നമുക്ക് അതിന്റെ അഞ്ചിൽ ഒരു ഭാഗം നൽകുക. (തഹ്ദീബുൽ അഹ്കാം 4/122, അൽവാഫി 6/43) ഈ ഹദീസ് കുറ്റമറ്റതാണെന്നാണ് കാശാനി തന്റെ അൽ മഹാസിനുന്നുഫ്സാനിയ്യയിൽ (പേജ് 167) പറയുന്നത്. ഖുമൈനിയും ഈ വാദം ശരിവെക്കുന്നത് കാണാം. "നാസിബികളെ യുദ്ധത്തിലെ ശത്രുപക്ഷത്തോട് ചേർത്തു കാണലാണ് പ്രബലമായ അഭിപ്രായം അവരിൽ നിന്ന് പിടിച്ചെടുക്കുന്നത് ഗനീമത്ത് പോലെ അനുവദനീയമാണ്. അഞ്ചിലൊന്ന് ഇമാമുകൾക്ക് നൽകണം അവന്റെ (സുന്നി) ധനം കിട്ടാവുന്ന വിധം ഏത് രീതിയിലാണെങ്കിലും പിടിച്ചടക്കണമെന്നാണ് തെളിവുകളിൽ നിന്ന് മനസ്സിലാക്കുന്നത്." (ഖുമൈനി തഹ്‌രീറുൽ വസീല 1/352) 
ശിയാ പുരോഹിതൻ യൂസുഫ് ബഹ്റാനി അൽപം കൂടി തെളിയിച്ചു പറയുന്നത് കാണുക: മുസ്ലിമിനെ നാസിബിയെന്നു വിളിക്കുന്നതും അവന്റെ ധനം കൈവശപ്പെടുന്നതും അനുവദനീയമല്ല എന്ന വാദത്തെ സത്യത്തിന്റെ കക്ഷി (ശിയാ)ക്കളുടെ പൂർവ്വികരും പിൻഗാമികളും ഒരു പോലെ എതിർത്തതാണ് നാസിബി (സുന്നികൾ) സത്യനിഷേധിയും നജസു(മാലിന്യ)ം മാണെന്നതാണ് അവരുടെ വിധി അവന്റെ ധനം അപഹരിക്കൽ മാത്രമല്ല അവനെ വധിക്കലും അനുവദനീയമാണ് (അൽഹദാഇഖുന്നാളിറ 12/323).
സുന്നികൾ നജസുകളാണെന്ന് വാദം ഇവർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഊന്നിപ്പറയുന്നത് കാണുക. ശിയാ പുരോഹിതൻ നിഅ്മത്തുല്ല ജസാഇരി പറയുന്നു: “നാസിബി (സുന്നികൾ)യുടെ അവസ്ഥ അറിയാൻ രണ്ട് കാര്യങ്ങൾ വ്യക്തമാക്കണം. ഒന്ന്, ഹദീസുകളിൽ മാലിന്യമാണെന്ന പറഞ്ഞ നാസിബി എന്ന വാക്കിന്റെ അർത്ഥം വിശദീകരിക്കുക. അവൻ ജൂതൻ, ക്രൈസ്തവർ, മജൂസി എന്നവരെക്കാൾ അപകടകാരിയാണ്. അവർ നജസാണെന്ന കാര്യത്തിൽ ശിയാ ഇമാമുകൾ ഏകോപിച്ചിട്ടുണ്ട്.” (അൽ അൻവാറുന്നുഅ്മാനിയ്യ 2/306).
ഇസ്ലാമിന്റെ ശത്രുമക്കൾക്കെതിരിൽ ശിയാക്കൾ ഇന്നുവരെ ഒരു യുദ്ധവും നടത്തിയതായി തെളിവില്ല. അതിന് കാരണം പറയുന്നത് ഒളിവിൽ പോയ അവരുടെ പന്ത്രണ്ടാമത്തെ ഇമാം തിരിച്ചുവരാതെ യുദ്ധം പാടില്ലെന്ന വാദമാണ്. ഫലസ്തീൻ മോചിപ്പിക്കാൻ ഇറാന്റെ സഹായം കാത്തിരിക്കുന്ന പാവങ്ങളുടെ കാര്യം ഓർക്കുക. “ഖാഇം” അഥവാ ഒളിവിൽ പോയ പന്ത്രണ്ടാമത്തെ ഇമാം വരുന്നതിന് മുമ്പ് സമരപതാക ഉയർത്തുന്നവൻ അല്ലാഹു അല്ലാത്ത താഗൂത്തുകളെ ആരാധിക്കുന്നവനാണ്. (അൽകാഫി 8/295)
ഒരു അതിക്രമത്തെ തടയാനോ അവകാശം തിരിച്ചു പിടിക്കാനോ നമ്മുടെ ഉയിർത്തെഴുന്നേപ്പുകാരൻ വരുന്നതിന് മുമ്പ് അഹ്ലുൽ ബൈത്തിൽ നിന്ന് ഒരാളും രംഗത്ത് വന്നിട്ടില്ല വരികയുമില്ല. അങ്ങനെ ചെയ്യുന്നവന് നാശം ഭവിക്കും. അവന്റെ ചെയ്തി നമ്മുടെ കക്ഷികൾക്ക് പ്രയാസം വർദ്ധിപ്പിക്കുന്നതാണ്. (സഹീഫ സജാദിയ്യ 16)
ശത്രുക്കൾക്കെതിരിൽ ഇന്നോളം ചെറുവിരലനക്കാത്ത ശിയാക്കൾ, പക്ഷേ ചരിത്രത്തിൽ തുല്ല്യതയില്ലാത്ത വിധം മുസ്ലിംകളെ കൊന്നൊടുക്കിയതായി കാണാം. അതെല്ലാം ചതിപ്രയോഗങ്ങളിലൂടെയായിരുന്നുവെന്ന് മാത്രം ചരിത്രമറിയാത്തവരാണ് സുന്നി ശിയാ ഐക്യത്തിന് മുറവിളി കൂട്ടുന്നത്.

അഹ്‌ലുബൈത്തിനോടുള്ള വഞ്ചനകൾ

അലി(റ) പക്ഷക്കാരിൽ (ശിയാക്കൾ) ഭൂരിപക്ഷവും ഇറാഖിലെ കൂഫ ബസറ പ്രദേശത്തു നിന്നുള്ളവരായിരുന്നു. അവരുമായി ശാമുകാരെ(മുആവിയ പക്ഷം) നേരിടാൻ അങ്ങോട്ടു പോകാനുറച്ച അദ്ദേഹത്തിന് അവർ സഹായവാഗ്ദാനങ്ങൾ നൽകിയെങ്കിലും അവർ തന്നെ ചതിക്കുകയാണുണ്ടായത്. അവർ ഇങ്ങനെ പറഞ്ഞു: അമീറുൽ മുഅ്മിനീൻ “ഞങ്ങളുടെ അമ്പുകൾ തീർന്നുപോയിരിക്കുന്നു. വാളുകൾ കേടാവുകയും കുന്തമുനകൾ ഒടിയുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഞങ്ങളുമായി തിരിച്ചുപോവുക, ഞങ്ങൾ നന്നായി ഒരുങ്ങട്ടെ, അവരുടെ വാളുകൾക്കല്ല അവരുടെ മനസ്സുകൾക്കാണ് ദൗർബല്യം സംഭവിച്ചിരിക്കുന്നതെന്ന് അലി(റ) മനസ്സിലാക്കി. അദ്ദേഹം അറിയാതെ അവർ തന്റെ സൈനികവ്യൂഹത്തിൽ നിന്ന് പിൻവാങ്ങുവാൻ തുടങ്ങി. അവസാനം സൈനിക ക്യാമ്പ് കാലിയായി. അത് കണ്ട അദ്ദേഹം കൂഫയിലേക്ക് തിരിച്ച് പോയി, പടയോട്ടം നടത്താനുള്ള തന്റെ തീരുമാനത്തിൽ താൻ ദുഃഖിച്ചു. (താരീഖുതബരി 5/89).
ഇവരുമായി ഒരു വിഷയത്തിൽ ഇടപെട്ട് വിജയം നേടിയെടുക്കുക അസാധ്യമാണെന്ന് അലി(റ) മനസ്സിലാക്കി. അദ്ദേഹം പറഞ്ഞു: "നിങ്ങൾ ആശ്വാസവേളയിൽ ധീരന്മാരും, പരീക്ഷണത്തിലേക്ക് ക്ഷണിക്കുമ്പോൾ മുരളുന്ന കുറുക്കന്മാരുമാണ്. നിങ്ങളിൽ എനിക്ക് വിശ്വാസമില്ല. ലക്ഷ്യം നേടാനോ, ആശ്രയിക്കാനോ കൊള്ളുന്നവരല്ല നിങ്ങൾ." (താരീഖുത്വബരി 5/90). അവരുടെ ഭീരുത്വത്തെ കുറിച്ച് അദ്ദേഹം പറയുന്നത് കാണുക.
“കൂഫക്കാരെ, ശാം സൈന്യത്തിന്റെ മുൻനിര ശബ്ദം കേൾക്കുന്ന മാത്രയിൽ നിങ്ങൾ ഉടുമ്പ് അതിന്റെ മാളത്തിലൊളിക്കുന്നത് പോലെ, കഴുതപ്പുലി കൂട്ടിലേക്ക് ഓടുന്നത് പോലെ നിങ്ങൾ ഓടിയകലുന്നു. നിങ്ങളെ വിശ്വസിച്ചവനാണ് യദാർത്ഥ വഞ്ചിതൻ, നിങ്ങളെ ലഭിച്ചവന് കിട്ടിയ ഓഹരി മഹാനഷ്ടം. ക്ഷണിച്ചാൽ മാന്യരോ, സഹായമഭ്യർത്ഥിച്ചാൽ, വിശ്വസിക്കാൻ കൊള്ളുന്നവരോ അല്ല നിങ്ങൾ.” (താരീഖുതബരി 5/135). തന്റെ കക്ഷിയിൽ നിരാശനായ അദ്ദേഹം ഇങ്ങനെ പറയുന്നത് കാണാം.
“നിങ്ങളിൽ പത്ത് ആളുകൾക്ക് പകരം ശാമുകാരിൽ (മുആവിയ(റ)യുടെ കക്ഷി) പെട്ട ഒരാളെ ലഭിച്ചിരുന്നുവെങ്കിൽ സ്വർണം വിനിമയം ചെയ്യുന്നത് പോലെ ഞാൻ നിങ്ങളെ മാറ്റി എടുക്കും. ഞാൻ അവരെ ഉൾക്കാഴ്ചയോടെ നേരിട്ടിരുന്നുവെങ്കിൽ നിങ്ങളുടെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുമായിരുന്നു. ആട്ടിടയൻ നഷ്ടപ്പെട്ട ഒട്ടകക്കൂട്ടങ്ങളാണ് നിങ്ങൾ.” (നഹ്ജുൽ ബലാഗ 98/ അൽ അമാലി 147).
അലി(റ)ന്റെ വിയോഗാനന്തരം അധികാരത്തിൽ വന്ന ഹസൻ(റ)ന് ശിയാക്കൾ തന്റെ പിതാവിനോട് ചെയ്ത വഞ്ചന അറിയാമായിരുന്നതിനാൽ, മുആവിയ(റ)നോട് എതിരിടാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ മുആവിയ(റ)ക്കെതിരിൽ യുദ്ധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇറാഖിൽ നിന്ന് ശിയാക്കൾ വന്നു കൊണ്ടിരുന്നു. എന്നാൽ അവരുടെ കെണിയിൽ വീഴാതെ അസാമാന്യമായ നയതന്ത്രപാടവം കാണിക്കുകയാണ് അദ്ദേഹം ചെയ്തത്. മുസ്ലിംകളുടെ രക്തം ചിന്തുന്നത് ഒഴിവാക്കാൻ അദ്ദേഹം മുആവിയ(റ)യുമായി സന്ധിയിലേർപ്പെട്ട് അധികാരം അദ്ദേഹത്തിന് കൈമാറുവാനുള്ള തന്റെ താൽപര്യം അദ്ദേഹം അവരിൽ നിന്ന് മറച്ചുവെച്ചു. കാരണം അവരുടെ പതിത മനസ്സും വിനാശചിന്തയും അദ്ദേഹത്തിന് അറിയാമായിരുന്നു. തന്റെ നിലപാടിന്റെ സാധൂകരണം അവർക്ക് തന്നെ ബോധ്യപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. മുആവിയ(റ)യോട് ഏറ്റുമുട്ടാൻ ഒരു സൈന്യത്തെ സജ്ജീകരിക്കണമെന്ന അവരുടെ നിലപാടിനെ അദ്ദേഹം അനുകൂലിച്ചു. പന്ത്രണ്ടായിരം പേരുള്ള സൈനിക വ്യൂഹത്തിന്റെ തലവനായി ഖൈസ് ബിൻ ഉബാദയെ നിയമിച്ചു. ഈ വാർത്തയറിഞ്ഞ മുആവിയ(റ)യും സൈനിക നീക്കങ്ങൾക്ക് തുടക്കം കുറിച്ചു. തന്റെ സൈന്യത്തെ പിന്തുടർന്ന ഹസൻ(റ) മദാഇനിലെത്തിയപ്പോൾ തങ്ങളുടെ സേനാനായകൻ ഖൈസ് കൊല്ലപ്പെട്ട വാർത്ത ഇറാഖ് സൈന്യത്തെ ഭീതിയിലാഴ്ത്തി. പതിവ് പോലെ അവർ, ചാഞ്ചാട്ടമാടാൻ തുടങ്ങി. അവർ ഹസൻ(റ)ന്റെ തമ്പിന് നേരെ ആക്രമണം നടത്തി. അദ്ദേഹത്തിന്റെ വസ്തുക്കൾ കവർന്നെടുക്കുകയും തന്റെ വിരിപ്പ് വരെ വലിച്ചെടുക്കുകയും ചെയ്തു. സ്ഥാനമാനങ്ങളും ധനവും മോഹിച്ച് ഹസൻ(റ)നെ ബന്ധനസ്ഥനാക്കി. അദ്ദേഹത്തെ എതിർപക്ഷത്തിന് ഏൽപ്പിച്ചു കൊടുക്കുന്നതിനെക്കുറിച്ച് വരെ ശിയാ പ്രമുഖൻ മുഖ്താർ സ്സഖഫി ആലോചിച്ചു. തന്റെ പിതൃവ്യനും മദാഇനിലെ അലി(റ)ന്റെ ഗവർണറുമായിരുന്ന സഅദ് ബ്നു മസ്ഊദിന്റെ അടുത്ത് ചെന്ന് നിങ്ങൾക്ക് ധനവും സ്ഥാനമാനങ്ങളും താൽപര്യമുണ്ടോ എന്ന് ചോദിച്ചു. അതിന് എന്ത് വേണം എന്ന മറുചോദ്യത്തിന് ഹസൻ(റ)നെ ബന്ധിച്ച് മുആവിയ(റ)ക്ക് ഏൽപ്പിച്ചു കൊടുക്കുക എന്നായിരുന്നു മുഖ്താറിന്റെ മറുപടി. (തബരി 5/159)
ശിയാഗ്രന്ഥം തന്നെ ഹസൻ(റ)ന്റെ വാക്കുകൾ ഉദ്ധരിക്കുന്നത് കാണുക: “എന്റെ കക്ഷിയാണെന്ന് പറയുകയും എന്നിട്ട് എന്നെ കൊല്ലാൻ ശ്രമിക്കുകയും എന്റെ ധനം അപഹരിക്കുകയും ചെയ്യുന്ന ഇവരെക്കാൾ എനിക്ക് നല്ലത് മുആവിയ(റ)യാണ്. എന്റെയും കുടുംബത്തിന്റെയും ജീവൻ സംരക്ഷിക്കാൻ ഞാൻ മുആവിയ(റ)യോട് സന്ധിയിലേർപ്പെടുകയാണ് ഇവർ (ശിയാക്കൾ) എന്നെ കൊന്നു കളയുന്നതിനേക്കാൾ നല്ലത് ഇല്ലെങ്കിൽ എന്റെ കുടുംബവും ബന്ധുക്കളും എനിക്ക് നഷ്ടപ്പെടും. ഞാൻ മുആവിയ(റ)യോട് ഏറ്റുമുട്ടുകയാണെങ്കിൽ ഇവർ എന്റെ കഴുത്തിന് പിടിച്ച് അദ്ദേഹത്തിന് ഏൽപ്പിച്ചു കൊടുക്കും. എന്നാൽ ഞാൻ മാന്യതയോടെ സന്ധിയിലേർപ്പെടുകയാണ്. ഞാൻ ബന്ധനസ്ഥനായി അദ്ദേഹം എന്നെ കൊല്ലുന്നതിലും ഭേദം.” (അൽഇഹ്തിജാജ്/ തബറസി 2/10)
ശിയാക്കളുടെ ചതിയിൽ വീഴാതെ അധികാരം മുആവിയ(റ)ക്ക് ഏൽപ്പിച്ചു മുസ്ലിം ഐക്യത്തിന് മാതൃക കാണിച്ച് ഹസൻ(റ)ലൂടെ പ്രവാചകന്റെ വചനം പുലർന്നു. "എന്റെ ഈ മകൻ നേതാവാണ് മുസ്ലിംകളുടെ രണ്ട് മഹാ കക്ഷികൾക്കിടയിൽ അല്ലാഹു അവൻ മുഖേന രഞ്ജിപ്പുണ്ടാക്കിയേക്കാം." (ബുഖാരി 6692)

ഹുസൈൻ(റ)നെ ചതിച്ച ശീഇകൾ

മുആവിയ(റ)യുടെ വിയോഗശേഷം ഹുസൈൻ(റ)ന് വികാരവായ്പും ആവേശവും ജ്വലിക്കുന്ന കത്തുകൾ വന്നു കൊണ്ടിരുന്നു. തുടർച്ചയായി ദൂതന്മാരും വരാൻ തുടങ്ങി ഞങ്ങൾ നിങ്ങളുടെ വരവും കാത്ത് ശ്വാസമടക്കി പിടിച്ചു കൊണ്ടിരിക്കുകയാണ്, ഞങ്ങൾ യസീദിന്റെ ഗവർണറുടെ കൂടെ ജുമുഅയിൽ പങ്കെടുക്കുന്നില്ല, നിങ്ങൾ ഇങ്ങോട്ട് വരണമെന്നായിരുന്നു കത്തിലെ പ്രതിപാദ്യം. അവരുടെ നിർബന്ധത്തിന് വഴങ്ങി, ഹുസൈൻ പിതൃവ്യപുത്രൻ മുസ്ലിമിനെ രംഗം നിരീക്ഷിക്കാൻ അങ്ങോട്ടയച്ചു. അദ്ദേഹം എത്തിയപാടെ, അവർ ഓടിക്കൂടി. ഹുസൈൻ(റ)ന് വേണ്ടി പന്ത്രണ്ടായിരം പേർ തന്റെ കയ്ക്കായി ബൈഅത്ത് ചെയ്തു. രംഗം തങ്ങൾക്കനുകൂലമാണെന്നദ്ദേഹം ഹുസൈൻ(റ)നെ അറിയിച്ചു. സഹാബികളുടെയും തന്റെ സഹോദരനടക്കമുള്ള ബന്ധുക്കളുടെയും എതിർപ്പ് വകവെക്കാതെ ഹുസൈൻ ഇറാഖിലേക്ക് യാത്ര തിരിച്ചു. ഇബ്നു അബ്ബാസ്(റ) അദ്ദേഹത്തോട് പറഞ്ഞു. “അവർ നിങ്ങളെ യുദ്ധത്തിനും ഏറ്റുമുട്ടലിനുമാണ് ക്ഷണിച്ചിട്ടുള്ളത്. അവരുടെ ചതിയിൽ നിന്നും ധിക്കാരത്തിൽ നിന്നും നിങ്ങൾ സുരക്ഷിതനാണെന്ന് ഞാൻ കരുതുന്നില്ല. യുദ്ധം ചെയ്യാൻ ആവശ്യപ്പെട്ടാൽ നിങ്ങളോട് ഏറ്റവും ശത്രുത കാണിക്കുന്നവർ അവരായിരിക്കും.” (അൽ കാമിൽ 4/37) 
ഇറാഖിലെ ഗവർണർ ഉബൈദ് ബിൻ സിയാദ് മുസ്‌ലിം ഇബ്‌നു അഖീൽ ഹുസൈന് വേണ്ടി ബൈഅത്ത് സ്വീകരിച്ച വിവരം അറിഞ്ഞപ്പോൾ അദ്ദേഹത്തെ കൊല്ലാൻ കൽപിച്ചു. അദ്ദേഹത്തെ കൊന്നപ്പോൾ, തനിക്ക് ബൈഅത്ത് ചെയ്ത പന്ത്രണ്ടായിരം പേരിൽ ആരും ചെറുവിരലനക്കിയില്ല. അവർ ഹുസൈന് കൊടുത്ത ഉറപ്പുകൾ ലംഘിക്കുകയാണുണ്ടായത്. സഹാബികളുടെയും അഹ്‌ലുബൈത്തിന്റെയും വിലക്കുകൾ അവഗണിച്ച് വളരെ കുറച്ച് ബന്ധുക്കളുമായി ഇറാഖിലെത്തിയ ഹുസൈനെ, ഗവർണർ ഇബ്നു സിയാദിന്റെ സൈന്യം കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ അവസാന വാക്ക് ഇപ്രകാരമായിരുന്നു: “അല്ലാഹുവേ, ഞങ്ങളെ സഹായിക്കാമെന്നേറ്റ് വിളിച്ചുവരുത്തി ഞങ്ങളെ കൊലപ്പെടുത്തിയവരുടെയും ഞങ്ങളുടെയും കാര്യത്തിന്റെ നിന്റെ വിധി നടപ്പാക്കേണമേ. (തബരി 5/389). അല്ലാഹുവേ, അവരെ നീ ചിന്നഭിന്നമാക്കേണമേ, അവരെ തുണ്ടങ്ങളാക്കേണമേ, ഭരണാധികാരികൾ ഒരിക്കലും അവരെ തൃപ്തിപ്പെടുന്നവരാക്കരുതേ. (അൽ ഇർഷാദ് 241). അഹ്‌ലുബൈത്തിനെ ഇങ്ങനെ ചതിച്ചവർ ഉമ്മത്തിനെ ചതിക്കുന്നത് എപ്രകാരമായിരിക്കും? പണത്തിന് വേണ്ടി ബാധ്യതകൾ പണയപ്പെടുത്തുന്നവരാണവർ. സ്ഥാനമാനങ്ങൾക്ക് വേണ്ടി ഹസൻ(റ)നെ പോലുള്ളവരെ ഒറ്റുകൊടുക്കാൻ മുതിർന്നവരാണവർ. 

ഉമവീ ഖിലാഫത്തിന്റെ തകർച്ചയിൽ ശിയാക്കളുടെ പങ്ക്

തവ്വാബൂൻ, ഖവാരിജ്, മുഖ്താറുസ്സഖഫി തുടങ്ങിയ ശീഈ കക്ഷികളും വ്യക്തികളും ഉമവീ ഖിലാഫത്തിനെതിരിൽ അധികാരമോഹികളായ ഗോത്രത്തലവന്മാരെ  തിരിച്ചുവിട്ടു ഭരണത്തെ അസ്ഥിരപ്പെടുത്താൻ കഠിനമായി ശ്രമിക്കുകയുണ്ടായി. ഹുസൈൻ(റ)ന്റെ ദാരുണ മരണം അധികാരശ്രേണിയിലെത്താനുള്ള ചവിട്ടുപടികളായി അവർ ഉപയോഗപ്പെടുത്തി. തങ്ങളുടെ ശീഈ താൽപര്യങ്ങൾ മറച്ചുപിടിച്ചുകൊണ്ടാണ് അവർ രാഷ്ട്രീയ നീക്കങ്ങൾ നടത്തിയത്.
ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, അലവി ഉമവി സംഘർഷങ്ങൾ മൂർഛിച്ചു. അറബി വിരോധം ഒളിപ്പിച്ച പേർഷ്യൻ ധാരകളായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അധികാരം കാംക്ഷിച്ചിരുന്ന ശിയാ ഗ്രൂപ്പുകളെ അവർ പ്രോത്സാഹിപ്പിച്ചു സൈദി, ജഅ്ഫരി, ഇബാളി ധാരകൾ ശക്തിപ്പെട്ടു. അബൂ മുസ്ലിം ഖുറാസാനിയെ പോലുള്ള പേർഷ്യൻ ശിയാക്കൾ ഉമവി വിരുദ്ധ കലാപത്തിന്റെ നേതൃത്വമേറ്റെടുത്തതോടെ രംഗം കൂടുതൽ വഷളായി. അവസാന ദശയിലെ ഉമവി ഭരണാധികാരികളുടെ കഴിവുകേടും അലംഭാവവും പ്രശ്നം ഗുരുതരമാക്കി. ഹുസൈൻ(റ)വിന്ന് കത്തുകളയച്ചു. ഭരണകൂടത്തിനെതിരെ രംഗത്തുവരാൻ പ്രോത്സാഹിപ്പിച്ചതു പോലെ പേർഷ്യക്കാർ നിങ്ങൾക്ക് വേണ്ടി പോരാടാൻ, ഞങ്ങളുടെ ഒരു ലക്ഷം വാളുകൾ തയ്യാറാണെന്നും ഞങ്ങൾ ജീവൻ ബലിയർപ്പിക്കുമെന്നുമെല്ലാം സൈദ് ബിൻ അലിക്ക് കത്തെഴുതുകയുണ്ടായി. വിപ്ലവത്തിന്റെ അഗ്നി ആളിക്കത്തിച്ചു കൊണ്ട് അബ്ബാസികളെയും അലവികളെയും ഉമവി ഖിലാഫത്തിനെതിരിൽ പേർഷ്യക്കാർ ഇളക്കിവിടുകയുണ്ടായി. ജഅ്ഫർ ഇബ്നു അബീതാലിബിന്റെ പൗത്രൻ അബ്ദുല്ലയെയും ഖവാരിജുകളിൽ പെട്ട അബ്ദുല്ല ഇബ്നു അബാളിനെയും ഉമവികൾക്കെതിരിൽ രംഗത്തുവരാൻ പേർഷ്യക്കാർ പ്രോത്സാഹിപ്പിച്ചു. ഇതിന് വേണ്ടി രഹസ്യസംഘങ്ങൾ രൂപീകരിക്കുകയുണ്ടായി. അങ്ങനെ ഖുറാസാൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച അബ്ബാസികൾ രഹസ്യപദ്ധതികളിലൂടെ അധികാരം പിടിച്ചെടുക്കുന്നതിൽ വിജയിച്ചു. അതിന് ശിയാക്കളായ അബൂമുസ്ലിം ഖുറാസാനിയും ബുകൈർ ഇബ്നു മാഹാൻ സുലൈമാൻ ബിൻ കസീർ തുടങ്ങിയവരുടെ തന്ത്രപരമായ ചരടുവലികൾ പ്രവർത്തിച്ചു.

ഫാത്തിമികളുടെ സമുദായ വഞ്ചനകൾ

ആഫ്രിക്കയിൽ രൂപപ്പെട്ട് ഈജിപ്തിൽ ഭരണത്തിലെത്തിയ തീവ്ര ശിയാവിഭാഗമാണ് ഫാത്തിമികൾ. ഉബൈദികൾ എന്നറിയപ്പെടുന്ന ഇവർ യഥാർത്ഥത്തിൽ ജൂത വംശജരാണ് എന്നാൽ നബിയുടെ പ്രിയപുത്രി ഫാത്തിമ(റ)യിലേക്ക് ചേർത്ത് പറഞ്ഞ് ഫാത്തിമികൾ എന്ന പേരിലാണ് ഇവർ സ്വയം പരിചയപ്പെടുത്തിയത്. 172ൽ മഗ്രിബിൽ അദാരിസകൾ ഭരിക്കുന്ന വേളയിലാണ് അവിടെ ഫാത്തിമകൾ തങ്ങളുടെ പ്രബോധനം ആരംഭിച്ചത്. അദാരിസകൾ ശിയാ വിശ്വാസികളായത് കൊണ്ട് അവിടെ തങ്ങൾക്ക് വളക്കൂറുള്ള മണ്ണാണെന്ന് അവർ മനസ്സിലാക്കി. ധാരാളം നീഗ്രോകൾ ശീഇസം സ്വീകരിച്ചു. തൂനിസിലെ “അദാരിസ” സാമ്രാജ്യത്തിലെ ധാരാളം മന്ത്രിമാരും ശിയാക്കളായിരുന്നു. അബൂ അബ്ദില്ല എന്ന യമനി വംശജൻ തുടക്കം കുറിച്ച ഫാത്തിമി പ്രസ്ഥാനം. 296ൽ അദാരിസകളെ തോൽപ്പിച്ച് അധികാരത്തിലെത്തി. 

ഈജിപ്ത് കീഴടക്കാൻ പല ആക്രമണങ്ങളും നടത്തിയ ഫാതിമികൾ ഹി: 362ൽ ഫാതിമി ഭരണാധികാരി അൽമുഇസ്സു ലിദീനില്ല കൈറോയിലെത്തി. ഈജിപ്തുകാർക്ക് തങ്ങളുടെ സുന്നി വിശ്വാസമനുസരിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അധികാരത്തിലെത്തിയവർ, ഭരണം ലഭിച്ച ഉടനെ അവരെ ശിയാവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ഖാദി, ജഡ്ജി തുടങ്ങിയ പ്രധാന തസ്തികകളിൽ ശിയാക്കളെ നിയമിക്കുകയും ചെയ്തു. ഫാതിമി പ്രബോധനത്തിനായി അൽ അസ്ഹർ പോലുള്ള ജാമിഉകൾ നിർമ്മിച്ചു. മുഹർറം, നബിദിനം, നൈറൂസ്, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ശിയാ വിശ്വാസത്തിനനുസരിച്ച് നടപടികൾ സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ച് വിടുന്നത് ഭയപ്പെട്ടത് കാരണം ഉദ്യോഗസ്ഥർ ഫാതിമി മദ്ഹബ് സ്വീകരിക്കാൻ നിർബന്ധിതരായി. ഹാകിമുബ്നു അംറില്ലായുടെ കാലത്ത് പള്ളികളുടെ ചുമതലകളിലും റോഡുകളിലും വഴികളിലും അങ്ങാടികളിലും സഹാബാക്കൾക്കെതിരെ തെറിയഭിഷേകം മുദ്രണം ചെയ്തിരുന്നു.
തന്റെ പിതൃവ്യൻ അസദുദ്ദീൻ ഷീർകോവിന്റെ പിൻഗാമിയായി ഫാതിമി ഖലീഫ ആളിദ്ന്റെ മന്ത്രിയാവാൻ സുന്നിയായ സലാഹുദ്ദീൻ അയ്യൂബിക്ക് വിധിയുണ്ടായി. അബ്ബാസി ഖലീഫയുടെ കീഴിൽ ഹലബിലെ സുൽത്താൻ നൂറുദ്ധീൻ സങ്കിയുടെ പ്രതിനിധിയായിട്ടാണ് ആ പദവിയിലെത്തിയത്. സലാഹുദ്ധീനെ തകർക്കാൻ യൂറോപ്യൻ ശക്തികളെ ക്ഷണിച്ചു വരുത്താൻ ഫാത്തിമി കൊട്ടാരവൃന്ദങ്ങൾ ധാരണയിലെത്തി. സലാഹുദ്ധീൻ പുറത്ത് പോകുന്ന വേളയിൽ അദ്ദേഹത്തിന്റെ അനുയായികളെ പിടികൂടുകയും യൂറോപ്യൻ സൈന്യവുമായി ചേർന്ന് അവരെ തകർക്കാനുമായിരുന്നു പദ്ധതി. (അൽഖുതതുവൽ ആസാർ 2/2)
അങ്ങനെ യൂറോപ്യർ വന്നു. നാട്ടുകാരെ പീഡിപ്പിക്കാൻ തുടങ്ങി. ധാരാളം പേരെ കൊന്നു. അവരെ നേരിടാൻ സലാഹുദ്ധീൻ തന്റെ സഹോദരപുത്രന്റെ നേതൃത്വത്തിൽ സൈന്യത്തെ നിയോഗിച്ചു. ഫാത്തിമി കൊട്ടാര അധികൃതരുടെ കുതന്ത്രങ്ങൾ ഭയന്ന് അവർ കൈറോയിൽ തന്നെ നിലകൊള്ളാൻ നിർബന്ധിതരായി. (അൽബിദായ 12/260). ഫ്രഞ്ചുകാരെ വിളിച്ച് വരുത്തി സലാഹുദ്ധീനെ തകർക്കാനുള്ള ഫാത്തിമി ശിയാക്കളുടെ ശ്രമം വിജയിച്ചില്ല. പരാജയഭീതി മണത്തറിഞ്ഞ അവർ പിന്മാറി. (അൽബിദായ 12/260). സലാഹുദ്ധീൻ അയ്യൂബിയുടെ സുരക്ഷാ സൈന്യത്തിൽ കടന്നുകൂടിയ ശിയാക്കൾ മൂന്ന് തവണ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെടുകയാണുണ്ടായത്.
അസദുദ്ദീൻ ഷിർകോ യൂറോപ്യരെ തോൽപ്പിച്ച അലക്സാണ്ട്രിയ പിടിച്ചടക്കിയപ്പോൾ, തന്റെ സഹോദരപുത്രൻ സലാഹുദ്ധീൻ അയ്യൂബിയെ അതിന്റെ ഭരണമേൽപ്പിച്ചു. അപ്പോൾ ഫാത്തിമികൾ യൂറോപ്യൻ ശക്തികളുമായി ചേർന്ന് അത് പിടിച്ചടക്കാൻ പദ്ധതിയിട്ടു. സലാഹുദ്ധീൻ ശക്തമായി ചെറുത്തുനിന്നു. അവസാനം അവർ സന്ധിയിലേർപ്പെട്ടു. (അൽബിദായ 12/252). ഫാതിമി ഭരണാധികാരി അൽമുഇസ്സുലിദീനില്ലാ, പ്രമുഖ പണ്ഡിതനും സാഹിദും ആബിദും ഭക്തനുമായിരുന്ന അബൂബക്കർ അന്നാബുലുസിയെ വിളിച്ചുവരുത്തി ഇങ്ങനെ ചോദിച്ചു. “എന്റെ പക്കൽ പത്ത് അസ്ത്രങ്ങളുണ്ടെങ്കിൽ അതിൽ ഒന്ന് ഫാത്തിമികൾക്ക് നേരെയും ഒമ്പത് അസ്ത്രങ്ങൾ റോമാക്കാർക്കെതിരെയും എയ്തുവിടണമെന്ന് താങ്കൾ പറഞ്ഞെന്ന് കേട്ടു. അത് ശരിയാണോ? അബൂബക്കർ നാബ്‌ലുസി: ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.
അൽമുഇസ്സ്: പിന്നെ നിങ്ങൾ പറഞ്ഞതെന്താണ്. 
നാബ്‌ലുസി: ഞാൻ പറഞ്ഞത് ഒന്ന് റോമക്കാർക്കെതിരായും ഒമ്പതെണ്ണം നിങ്ങൾക്ക് നേരെയും എയ്യുമെന്നാണ്.
അൽമുഇസ്സ്: എന്തുകൊണ്ടാണത്?
നാബ്‌ലുസി: കാരണം നിങ്ങൾ സമുദായത്തിന്റെ ദീനിനെ മാറ്റിമറിച്ചു സാലിഹുകളെ കൊന്നൊടുക്കി. ഇലാഹി പ്രകാശത്തെ തച്ചുകെടുത്തി. ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ചു.
രാജാവ് അദ്ദേഹത്തെ ഒരു ദിവസം നഗരം ചുറ്റി തന്റെ കുറ്റം വിളംബരം ചെയ്യാനും രണ്ടാമത്തെ ദിവസം ചാട്ട കൊണ്ടടിക്കാനും മൂന്നാം ദിവസം ജീവനോടെ ശരീരത്തിൽ നിന്ന് തൊലി വേർപ്പെടുത്താനും കൽപിച്ചു. ഒരു ജൂത കിങ്കരൻ വന്നു. അദ്ദേഹം പറഞ്ഞു: അദ്ദേഹത്തിന്റെ തൊലി വേർപ്പെടുത്തി തുടങ്ങി. അദ്ദേഹം ഖുർആൻ പാരായണം ചെയ്തു കൊണ്ടിരുന്നു. എനിക്ക് ദയ തോന്നിയതിനാൽ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ ഭാഗത്തെത്തിയപ്പോൾ ഞാൻ കത്തികൊണ്ട് കുത്തി. അദ്ദേഹം മരണപ്പെട്ടു. (അൽബിദായ 11/284)
ഇമാം നവവിയുടെ ഗുരു അബുശാമ ഫാതിമികളുടെ ക്രൂരതാണ്ഡവത്തെക്കുറിച്ച് “കശ്ഫു മാ കാന അലൈഹി ബനൂ അബീദ് മിനൽ കുഫ്‌രി വൽ കദ്ബി വൽ മക്‌രി വൽ കൈദ്” എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അശ്അരി വിശാരദനായിരുന്ന ഇമാം ബാഖില്ലാനി “കശ്ഫുൽ അസ്റാർ വ ഹത്ഖുൽ അസ്താർ” എന്ന ഒരു രചനയും നടത്തിയിട്ടുണ്ട്. അവർ ശീഇസം വെളിവാക്കി ശുദ്ധ കുഫ്റ് ഒളിപ്പിക്കുന്നവരാണ്. അവരുടെ ഭരണവും അങ്ങനെതന്നെ. അവരെ അനുസരിക്കുകയോ സഹതപിക്കുകയോ കൂറ് പുലർത്തുകയോ ചെയ്യുന്നവരെ അല്ലാഹു നിന്ദിക്കട്ടെ എന്നാണ് ബാഖില്ലാനി പറയുന്നത്. ബാഖില്ലാനിയുടെ അനുയായികളെന്നവകാശപ്പെടുന്ന കേരളീയ അശ്അരികൾ റാഫിളീ രാഷ്ട്രമായ ഇറാനെ പിന്തുണക്കുന്നത് എത്ര ലാഘവത്തോടെയാണ്.  

ഖറാമിത്വകളുടെ വഞ്ചനകൾ

ഹിജ്റ 278ൽ രംഗത്ത് വന്ന തീവ്ര ശിയാ ഭീകരപ്രസ്ഥാനമാണ് ഖറാമിത്വ. അൽഹസ, ബഹ്റൈൻ, അമ്മാൻ, ശാം തുടങ്ങിയ പ്രദേശങ്ങൾ അവർ കീഴടക്കി. ഹിജ്റ 466 വരെ അവരുടെ ഭരണം നിലനിന്നു. അബ്ബാസി ഭരണകൂടത്തെ തകിടം മറിക്കാൻ അവർ പല നിലക്കും ശ്രമിച്ചു. കലാപങ്ങൾ നടത്തിയും ചതിപ്രയോഗത്തിലൂടെയും ദുർബലരായ അബ്ബാസി ഖലീഫമാരെ അവർ പല നിലക്കും കടന്നാക്രമിച്ചു.
ഹിജ്റ 274ൽ ഹജ്ജ് കര്മ്മം കഴിഞ്ഞു തിരിച്ചുപോകുന്ന ഹാജിമാരുടെ സംഘങ്ങളെ ആക്രമിച്ചു. എന്നാൽ ഹജ്ജ് സംഘം ശക്തമായി ചെറുത്തുനിന്നപ്പോൾ അവരെ പോകാൻ അനുവദിച്ചു. തിരിച്ചു പോകുന്നതിനിടയിൽ പുറകിൽ നിന്ന് ആക്രമണം അഴിച്ചുവിട്ടു അവരെ കൊലപ്പെടുത്തി. തുടർന്നുവന്ന ഓരോ ഹജ്ജ് സംഘങ്ങളെയും വാളിനിരയാക്കി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കുന്നുകൂടി ഓടിപോയവർക്ക് അഭയം നൽകാമെന്ന് വാഗ്ദാനം ചെയ്തു തിരിച്ചുവന്നവരെ മടങ്ങിപ്പോകുമ്പോൾ കൊലപ്പെടുത്തി. ഖറാമിത്ത വിഭാഗത്തിലെ സ്ത്രീകൾ വീണു കിടക്കുന്നവർക്കിടയിലൂടെ നടന്നു വെള്ളം കാണിച്ചു കൊടുത്തു. അവരോട് സംസാരിച്ചവരെയെല്ലാം കൊലപ്പെടുത്തി. ഇരുപതിനായിരം ഹാജിമാരെ ഈ സംഭവത്തിൽ കൊലപ്പെടുത്തിയതായി പറയുന്നു. ആ പ്രദേശത്തെ കിണറുകളിൽ മൃതശരീരങ്ങളും കല്ലും മണ്ണും നിറച്ച് മലിനമാക്കി. രണ്ട് മില്ല്യൺ ദിനാർ അവർ ഹാജിമാരിൽ നിന്ന് കവർന്നെടുത്തു. (അൽ കാമിൽ ഇബ്നുൽ അസീർ 6/432)
ഹിജ്റ 312ൽ ഖറാമിത്വകളുടെ നേതാവ് അബൂ താഹിർ ഹാജിമാരെ ആക്രമിക്കാൻ പുറപ്പെട്ടു ബാഗ്ദാദിൽ നിന്ന് വന്ന ഹാജിമാരെ അദ്ദേഹം കൊള്ളയടിച്ചു. മറ്റുള്ളവരുടെ സ്ത്രീകളെയും കുട്ടികളെയും പിടിച്ചുവെക്കുകയും സ്വത്തുക്കൾ കൊള്ളയടിക്കുകയും പലരെയും കൊല്ലുകയും ചെയ്ത ബാക്കിയുള്ളവരെ ഒഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിച്ചു. അവർ പട്ടിണി കിടന്നു മരിച്ചു. മറ്റൊരു ഖറാമിത്വ ഇബ്നുൽ ഷുറാഅ് ബാഗ്ദാദിലെ മുസ്ലിംകളെ കൊന്നൊടുക്കി. കഅ്‌ബയുടെ കിസ്‌വകൾ തകർക്കുകയും മിഹ്റാബുകൾ കറുത്ത ഛായം കൊടുക്കുകയും ചെയ്തു.
ഇമാം ഇബ്നു കസീർ പറയുന്നത് കാണുക. ഹിജ്റ 311ൽ അബൂതാഹിർ അൽ ഖർമത്തി ആയിരത്തി എഴുന്നൂറ് സൈനികരുമായി ബസറയിലെത്തി. ജനങ്ങളെ വാളിനിരയാക്കാൻ തുടങ്ങി. അവർ ഉയർന്ന സ്ഥലങ്ങളിലേക്ക് ഓടിപ്പോയി. പത്ത് ദിവസം നീണ്ടുനിന്ന രക്തചൊരിച്ചിലിൽ ധാരാളം പേർ മരിച്ചു. ജലാശയങ്ങളിൽ ചാടിയ അധികപേരും മരണപ്പെട്ടു. ധാരാളം സമ്പത്തും വസ്തുക്കളും സ്ത്രീകളും കുട്ടികളുമായി അബൂതാഹിർ സ്ഥലം വിട്ടു. (അൽബിദായ 11/147). ഹി:312ൽ കൂഫയിലെത്തിയ അയാൾ അവിടെയും അതാവർത്തിച്ചു. ഹി:315ലും 316ലും വീണ്ടും കൂഫയിലും റഹ്ബയിലും അവർ നരനായാട്ട് തുടർന്നു. മൗസിലിലും സഞ്ചരിച്ചു കൊലയും കൊള്ളിവെപ്പും ഭീകരതാണ്ടവമാടി. (അൽബിദായ 11/157)
ഹി. 317ൽ ഹജ്ജ് വേളയിൽ മക്കയിലെത്തിയ ഖറാമിതകൾ മസ്ജിദുൽ ഹറമിലും കഅ്ബക്കകത്തും കയറി ആയിരങ്ങളെ കൊന്നൊടുക്കി. അവരുടെ നേതാവ് അബൂതാഹിർ കഅ്ബയുടെ വാതിലിൽ കയറി ഇരുന്നു. ഹജ്ജ് ദിനത്തിൽ തന്റെ അനുയായികൾ മസ്ജിദുൽ ഹറമിൽ വെച്ച് ആളുകളെ കശാപ്പ് ചെയ്യുന്നത് നോക്കിയിരുന്നു. കഅ്ബയുടെ വിരിക്കുള്ളിൽ അഭയം തേടിയവരെ അവിടെ വെച്ച് കൊന്നുകളഞ്ഞു. പതിനായിരം ഹാജിമാരെ അവർ കൊലപ്പെടുത്തിയതായി ചരിത്രം പറയുന്നു. പിന്നീട് അയാൾ സംസം കിണറിൽ മൃതശരീരങ്ങൾ വലിച്ചെറിഞ്ഞു മലിനമാക്കി. കഅ്ബയുടെ ഖില്ല വലിച്ചൂരി കീറിക്കളഞ്ഞു. ഹജറുൽ അസ്‌വദ് പിഴുതെടുത്തു അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി. ഇരുപത്തിരണ്ട് വർഷം അതവരുടെ കൈകളിലായിരുന്നു. (അൽബിദായ 11/160).
(തുടരും)

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal