} -->

ശിയാഇസം: കേരളീയ മുസ്‌ലിംകൾക്ക് ചില വിപൽ സന്ദേശങ്ങൾ

ചരിത്രവും വിശ്വാസാചാരങ്ങളും
ശിയാ ഭീകരതയുടെ ചരിത്രം
ഇറാൻ, ഭീകരതയുടെ വർത്തമാനം
കേരളവും ശിയാ ഭീഷണിയും
ശിയാ സുന്നി സൗഹൃദം സാധ്യമാണോ?
അബ്‌ദുറഹ്‌മാൻ ആദൃശ്ശേരി

ഭരണകൂടങ്ങൾക്കും ആദർശങ്ങൾക്കുമെതിരിൽ പലപ്പോഴും ശത്രുക്കൾ കുതന്ത്രങ്ങൾ മെനയുക അണിയറകൾക്കുള്ളിൽ വെച്ചായിരിക്കും. തുടക്കത്തിൽ നിഗൂഢമായ പ്രവർത്തനശൈലിയായിരിക്കും ഇത്തരം സംഘടനകൾ സ്വീകരിക്കുക. വളരെ കരുതലോടെ ദുർബല വിശ്വാസികളായ ആളുകളെ തെരഞ്ഞുപിടിച്ച്‌ തങ്ങളുടെ വിഷലിപ്‌തമായ ആശയങ്ങൾ അവരിൽ കുത്തിവെക്കും. വലിയൊരു വിഭാഗം ജനങ്ങൾ അവരുടെ കെണിയിൽ കുടുങ്ങിയ ശേഷമായിരിക്കും പലപ്പോഴും ഭരണകൂടങ്ങളും സമൂഹവും ഇത്തരം ഗൂഢസംഘങ്ങളുടെ പ്രവർത്തനം തിരിച്ചറിയുക. എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ പിടിവിട്ടിരിക്കും.
മുസ്‌ലിം സമൂഹത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള നൂറു കണക്കിന്‌ സംഭവങ്ങൾ കാണുവാൻ സാധിക്കും. അതതു കാലത്തെ ഭരണനേതൃത്വത്തിന്‌ അവ മുൻകൂട്ടി കാണാനോ ഒരിക്കൽ സംഭവിച്ച ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാനോ സാധിച്ചില്ല എന്നത്‌ നമ്മുടെ വിധിവൈപരീത്യമായിരിക്കാം. എന്നാൽ ശത്രുക്കളുടെ കുതന്ത്രങ്ങൾ മണത്തറിഞ്ഞ്‌ വളരെ തന്ത്രപരമായി ആസൂത്രിത പദ്ധതികളാവിഷ്‌കരിച്ച്‌ അവയെല്ലാം പരാജയപ്പെടുത്തിയ ഒരാൾ നമ്മുടെ ചരിത്രത്തിൽ തിളങ്ങിനിൽക്കുന്നുണ്ട്‌, ഫാത്തിമികളിൽ നിന്ന്‌ ഈജിപ്‌തിനെയും കുരിശുപടയാളികളിൽ നിന്ന്‌ ഖുദുസിനെയും മോചിപ്പിച്ച സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയത്രെ അത്‌.

തീർത്തും പ്രതികൂലമായ സാഹചര്യത്തിൽ അതിസമർത്ഥമായി കരുക്കൾ നീക്കി അധികാരത്തിലേറി ഇസ്‌ലാം വിരുദ്ധ പ്രവണതകളുടെ അടിവേരറുത്ത തുർക്കിയിലെ ഉർദുഗാൻ, സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയുടെ ജൈത്രയാത്രയെ അനുസ്‌മരിപ്പിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമായിട്ടും അധികാരം വിട്ടൊഴിയേണ്ടിവന്ന മുഹമ്മദ്‌ മുർസി നമ്മെ ഓർമ്മിപ്പിക്കുന്നത്‌ പ്രസ്‌തുത ആസൂത്രണ മികവിന്റെ അഭാവത്തെയാണെന്ന്‌ പറയാം.
ഇസ്‌ലാമിക സമൂഹത്തെ അറ്റമില്ലാത്ത ദുരന്തങ്ങളിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടത്‌ ശിയാഇസം എന്ന ഗൂഢപ്രസ്ഥാനം രംഗത്തുവന്നതോടു കൂടിയായിരുന്നു.
ശാന്തിയും സമാധാനവും മുഖമുദ്രയാക്കിയ ഒരു മതത്തിന്റെ ചരിത്രവും വർത്തമാനവും കലാപ കലുഷിതവും നിണമണിഞ്ഞതുമാവാൻ കാരണമെന്ത്‌? മുസ്‌ലിം രാഷ്ട്രങ്ങളിൽ നിലക്കാത്ത വെടിയൊച്ചകൾക്കും സ്‌ഫോടനങ്ങൾക്കും രക്തരൂക്ഷിത കലാപങ്ങൾക്കും കാരണക്കാരാരാണ്‌? ഈ ദൃശചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ തുനിയുകയാണെങ്കിൽ അതിന്റെ പിറകിലെ യഥാർത്ഥ ശക്തികൾ ശിയാഇസമെന്ന ഭീകരപ്രസ്ഥാനമാണെന്ന്‌ കണ്ടെത്താൻ സാധിക്കും. സമാധാനത്തിലേക്ക്‌ ക്ഷണിക്കുന്ന മുസ്‌ലിംകളുടെ സമാധാന ജീവിതത്തിന്‌ ഭംഗം വരുത്തിയതാരാണെന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തേണ്ട ബാധ്യത നമുക്കില്ലേ?
നൂറുകണക്കിന്‌ ജാതി മതങ്ങളും എണ്ണിയാലൊടുങ്ങാത്ത ആദർശ വിശ്വാസികളും ഒരുമിച്ച്‌ ജീവിക്കുന്ന ഇന്ത്യയിൽ നടക്കുന്നതിന്റെ പതിന്മടങ്ങ്‌ കലാപങ്ങളും സംഘർഷങ്ങളും ജനസംഖ്യയുടെ സിംഹഭാഗവും മുസ്‌ലിംകൾ മാത്രമുള്ള ഇറാഖിലും പാക്കിസ്ഥാനിലും സിറിയയിലും നടക്കാൻ കാരണമെന്ത്‌? അതിന്‌ ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ സമാധാനത്തിന്‌ നിലകൊള്ളുന്ന ഇസ്‌ലാമിന്റെ ആദർശ ശരീരത്തിൽ ആഴ്‌ന്നിറങ്ങിയ ശിയാഇസം എന്ന ജൂതപദ്ധതിയെക്കുറിച്ച്‌ അന്വേഷിക്കേണ്ടിവരും. യമനീ പിതാവിനും എത്യോപ്യക്കാരിയായ മാതാവിനും ജനിച്ച അബ്‌ദുല്ലാഹിബ്‌നു സബഅ‍്‌ എന്ന ജൂതനാണ്‌ ശിയാഇസത്തിന്റെ സൂത്രധാരൻ. ചരിത്രത്തിൽ നിഗൂഢത പരത്തിക്കഴിയുന്ന ഈ വ്യക്തിത്വത്തെക്കുറിച്ച്‌ പല അഭിപ്രായഭിന്നതകളുമുണ്ടെങ്കിലും ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച അറബി പണ്ഡിതൻ അൽ ജാഹിള്‌/ഹി. 255 മൂന്നാം നൂറ്റാണ്ടിലെ പ്രമുഖ ശീഈ പണ്ഡിതൻ നൂബഹ്‌തി ചരിത്രകാരന്മാരായ ത്വബരി, ഇബ്‌നു ഖൽദൂൻ, ശഹറസ്ഥാനി, മഖ്‌രീസി എന്നിവരെല്ലാം പ്രസ്‌തുത ചരിത്ര വ്യക്തിത്വത്തെക്കുറിച്ച്‌ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്‌. എന്നാൽ തങ്ങളുടെ ജൂതപൈതൃകം മറച്ചുവെക്കാനിഷ്‌ടപ്പെടുന്ന ശിയാക്കൾ അബ്‌ദുല്ലാഹിബ്‌നു സബഇന്റെ അസ്ഥിത്വത്തെ തന്നെ നിരാകരിക്കുവാൻ ശ്രമിക്കാറുണ്ട്‌.

ചരിത്രവും വിശ്വാസാചാരങ്ങളും

ഹസ്രത്ത്‌ ഉസ്‌മാൻ(റ)യുടെ കാലത്താണ്‌ ഇബ്‌നു സബഅ‍്‌ ഇസ്‌ലാമിക വിശ്വാസിയായി പ്രത്യക്ഷപ്പെട്ടത്‌. മദീനയിൽ തന്റെ പദ്ധതികൾ വിജയിപ്പിക്കാനാവില്ലെന്ന്‌ കണ്ട അദ്ദേഹം ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി ജനങ്ങളെ ഖലീഫ ഉസ്‌മാൻ(റ)ന്നെതിരിൽ ഇളക്കിവിടുവാൻ തുടങ്ങി. "ഈസാ(അ) തിരിച്ചുവരുമെന്ന്‌ വിശ്വസിക്കുന്ന നിങ്ങൾ എന്തുകൊണ്ട്‌ മുഹമ്മദ്‌ നബി(സ) തിരിച്ചുവരുമെന്ന്‌ വിശ്വസിക്കുന്നില്ല? നബി കുടുംബം (അലി) നിങ്ങളിലുണ്ടായിട്ടും മറ്റുള്ളവർ നിങ്ങളെ ഭരിക്കുന്നു. അല്ലാഹുവിന്‌ ആയിരം പ്രവാചകന്മാരുണ്ട്‌. ഓരോ പ്രവാചകനും ഓരോ വസിയ്യു(നിർദ്ദിഷ്‌ട പിൻഗാമി‍ാമുണ്ട്‌. അലിയാണ്‌ നബിയുടെ വസിയ്യ്‌." സ്വാഭാവികമായും ഇസ്‌ലാമിനെക്കുറിച്ച്‌ വേണ്ടത്ര മനസ്സിലാക്കാത്തവരും പുതുതായി ഇസ്‌ലാമിലേക്കു കടന്നുവന്നവരും ഇബ്‌നു സബഇന്റെ ദുർബോധനത്തിൽ കുടുങ്ങി. ആദ്യം ബസറ, കൂഫ തുടങ്ങിയ പ്രദേശങ്ങളിലും പിന്നീട്‌ ശാമിലും തന്റെ വിഷലിപ്‌തമായ ആശയങ്ങൾ പ്രചരിപ്പിച്ച അദ്ദേഹം പിന്നീട്‌ ഈജിപ്‌തിലെത്തി. അദ്ദേഹത്തിന്റെ ചിന്തകൾക്കു വളക്കൂറുള്ള മണ്ണായിരുന്നു അത്‌. സാധാരണക്കാരിൽ പലരും ഇസ്‌ലാമിനോട്‌ വിരോധം വെച്ചു പുലർത്തുന്ന മറ്റുചിലരും പ്രസ്‌തുത ആശയങ്ങളിൽ ആകൃഷ്‌ടരായി. "റസൂൽ അന്ത്യപ്രവാചകനും അലി അവസാന വസിയ്യുമാണ്‌. നബിയുടെ വസിയ്യത്ത്‌ പാലിക്കാത്തതും വസിയ്യിനെ ധിക്കരിക്കലുമാണ്‌ ഏറ്റവും വലിയ പാതകം." ഇങ്ങനെ പോയി ഇബ്‌നു സബഇന്റെ ദുർബോധനങ്ങൾ. അതു ഫലം കണ്ടു. ഈജിപ്‌ത്‌, ബസറ, കൂഫ, ശാം എന്നീ പ്രദേശങ്ങളിൽ നിന്നും മദീനയിലെത്തിയ തന്റെ അനുയായികൾ ഉസ്‌മാൻ(റ)നെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തി. ശിയാക്കൾ അന്നു തുടങ്ങിയ രക്തക്കളികൾ ഇന്നും നിർബാധം തുടരുന്നു. പാക്കിസ്ഥാനിലും, ഇറാഖിലും സിറിയയിലും ലബനാനിലും അതിന്റെ തനിയാവർത്തനങ്ങളാണ്‌ നാമിന്ന്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. വളരെ അടുത്ത ഭാവിയിൽ തന്നെ യമനിലും ബഹ്‌റൈനിലും കുവൈത്തിലും സഊദിയിലും പിന്നീട്‌ മറ്റനേകം മുസ്‌ലിം രാഷ്‌ട്രങ്ങളിലും നമുക്കത്‌ കാണേണ്ടി വരും.
മറ്റു മതങ്ങളിൽ നുഴഞ്ഞുകയറി കലാപങ്ങൾ സൃഷ്‌ടിക്കുക ജൂതന്മാരുടെ പ്രധാന ഹോബിയാണ്‌. ക്രിസ്‌തു മതത്തിന്റെ കടുത്ത വിമർശകനായിരുന്ന പൗലോസ്‌ യേശുവിന്റെ ഉയിർപ്പിന്‌ ശേഷം ക്രിസ്‌തുമതം സ്വീകരിച്ചതോടെയാണ്‌ ത്രിയേകത്വവാദം അവതരിപ്പിച്ച്‌ ക്രിസ്‌തുമതത്തിൽ ബഹുദൈവ സിദ്ധാന്തം നടപ്പിലാക്കിയത്‌. ഇസ്‌ലാമിൽ നുഴഞ്ഞുകയറി ജൂതൻ ഇബ്‌നു സബഅ‍്‌ ചെയ്‌തതും അതു തന്നെയായിരുന്നു. ഇസ്‌ലാമിനെ ശരിയാംവണ്ണം ഗ്രഹിക്കാതെ മതം സ്വീകരിച്ചവരും സ്വോദ്ദേശ്യത്തോടെയല്ലാതെ ഇസ്‌ലാം സ്വീകരിച്ചവരുമായിരുന്നു ശിയാഇസം സ്വീകരിച്ചവർ. പേർഷ്യൻ ദേശീയതയുടെ ഭക്തന്മാരായിരുന്നു അതിൽ ആകൃഷ്‌ടരായ വേറെ ചിലർ.
ഇസ്‌ലാം, പേർഷ്യൻ സാമ്രാജ്യത്തെ തകർത്ത്‌ വെന്നിക്കൊടി നാട്ടിയപ്പോൾ അടങ്ങാത്ത അരിശം തീർക്കാൻ അവർ കണ്ടെത്തിയ ഉപാധിയായിരുന്നു ശിയാഇസമെന്ന വിചാരധാര. ഇസ്‌ലാമിന്‌ ഒരു നിലക്കും അംഗീകരിക്കാൻ കഴിയാത്ത അവതാരസിദ്ധാന്തം, അലിയുടെ ദിവ്യത്വം തിരോധാനവും തിരിച്ചുവരവും (റുജ്‌അ) തുടങ്ങിയ ഹൈന്ദവ പേർഷ്യൻ വിശ്വാസാചാരങ്ങൾ പുലർത്തുന്ന ഒരു പ്രസ്ഥാനമാണത്‌. ഖറാമിത, ഇസ്‌മാഈലിയ്യ, നുസൈരി, ദൂറൂസ്‌ തുടങ്ങിയ തീവ്രവാദികളും താരതമ്യേന മിതവാദികളായ സൈദികൾ വരെ പലതരം അവാന്തരവിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രസ്ഥാനത്തിന്റെ പൊതുബോധം ഇസ്‌ലാം വിരുദ്ധ പേർഷ്യൻ ജൂത ആശയങ്ങളാണ്‌.
ഇസ്‌നാ അശ്‌രി, റാഫിളീ എന്നീ പേരിലറിയപ്പെടുന്ന പന്ത്രണ്ട്‌ ഇമാമുകളിൽ വിശ്വസിക്കുന്ന ഭൂരിപക്ഷ വിഭാഗമാണ്‌ ഇറാൻ, ഇറാഖ്‌, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാഷ്‌ട്രങ്ങളിൽ അധിവസിക്കുന്ന പ്രബലവിഭാഗം. തങ്ങളുടെ ഇമാമുകളിലൂടെയല്ലാതെ വിശ്വാസം പ്രാപിക്കാൻ സാധിക്കുകയില്ലെന്നവർ വിശ്വസിക്കുന്നു. ഒരു വേള പ്രവാചകന്മാരേക്കാൾ തങ്ങളുടെ ഇമാമുകൾക്കാണിവർ പ്രാമുഖ്യം കല്‌പിക്കുന്നത്‌. ഇമാമത്ത്‌ ദൈവദത്തമായ പദവിയാണെന്നവർ വാദിക്കുന്നു. ഇമാമുകൾ പാപമുക്തരും ദൈവിക വെളിപാടുകൾ ലഭിക്കുന്നവരുമാണ്‌ ഇവരുടെ വീക്ഷണത്തിൽ. തങ്ങളുടെ പന്ത്രണ്ടാമത്തെ ഇമാം ഹസൻ അൽ അസ്‌കരി മരിച്ചിട്ടില്ലെന്നും അന്ത്യനാളിൽ അദ്ദേഹം തിരിച്ചുവരുമെന്നും അവർ വിശ്വസിക്കുന്നു.
പ്രതികൂല ചുറ്റുപാടിൽ തങ്ങളുടെ യാഥാർത്ഥ്യം മറച്ചുവെച്ച്‌ ജീവിക്കുന്നത്‌ ശിയാഇസത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ ഉൾപ്പെടുന്നു. ഇതിനവർ തഖിയ്യ എന്നാണ്‌ പറയുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ അലി(റ), അബൂബക്കർ(റ), ഉമർ(റ) എന്നിവരുടെ ഖിലാഫത്ത്‌ അംഗീകരിച്ചതെന്നാണ്‌ ഇവർ വിശ്വസിക്കുന്നത്‌. ഫാത്തിമ(റ)യുടെ കൈവശമുണ്ടായിരുന്ന മുസ്‌ഹഫ്‌ ഫാത്തിമയാണ്‌ യഥാർത്ഥ മുസ്‌ഹഫെന്നും അതിൽ നിങ്ങളുടെ ഖുർആനിലെ ഒരക്ഷരം പോലുമില്ലെന്നും സുന്നികൾ ഇമാം ബുഖാരിക്ക്‌ നൽകുന്ന പ്രാധാന്യം ശിയാക്കൾ കല്‌പിക്കുന്ന അവരുടെ ഇമാം കുലൈനി തന്റെ (അൽകാഫി പേ. 57)യിൽ പറയുന്നുണ്ട്‌.
വിശുദ്ധ ഖുർആനിൽ തങ്ങളുടെ അടിസ്ഥാനപ്രമാണമായ ഇമാമത്ത്‌ സിദ്ധാന്തത്തെക്കുറിച്ച്‌ പ്രതിപാദിക്കാത്തതും ശിയാക്കൾ മതഭൃഷ്‌ട്‌ ആരോപിക്കുന്ന സഹാബികളെ പുകഴ്‌ത്തിപ്പറയുന്നതും തങ്ങളുടെ ഇമാമുമാരുടെ സ്‌തുതി കീർത്തനങ്ങളോ അവരുടെ അമാനുഷികതകളോ ഒന്നും തന്നെ പരാമർശിക്കാത്തതുമൊക്കെയാണ്‌ ഖുർആനിനെ അവർക്ക്‌ സ്വീകാര്യമല്ലാതാക്കുന്നത്‌.
അബൂബക്കർ, ഉമർ, ഉസ്‌മാൻ(റ) എന്നിവരടക്കം മുഴുവൻ സഹാബികളെയും അവർ ശപിക്കുകയും ഭർത്സിക്കുകയും ചെയ്യുന്നു. അബൂബക്കർ(റ) നബിയുടെ പിറകിൽ നമസ്‌കരിക്കുമ്പോൾ തന്റെ കഴുത്തിൽ തൂക്കിയിട്ടിരുന്ന വിഗ്രഹത്തിന്മേലായിരുന്നു സുജൂദ്‌ ചെയ്‌തിരുന്നത്‌. ശിയാ പണ്ഡിതൻ നിഅ്‌മത്തുല്ലാ അൽജസാഉരി തന്റെ (അൽ അൻവാറുന്നുഅ്‌മാനിയ്യ വാ 1 പേ. 53) എന്ന ഗ്രന്ഥത്തിൽ പറയുന്നു. ഉമർ(റ) സത്യനിഷേധം മറച്ചുവെച്ച്‌ ഇസ്‌ലാമായി അഭിനയിക്കുകയായിരുന്നു. (നഊദുബില്ലാഹ്‌) അസ്സിറാത്തുൽ മുസ്‌തഖീം 3-129ൽ ശൈഖ്‌ സൈനുദ്ദീൻ നബാതി പറയുന്നു.
സൽമാനുൽ ഫാരിസി, അബൂദർറുൽ ഗിഫാരി, മിഖ്‌ദാദുബ്‌നു അസ്‌വദ്‌ എന്നിവരല്ലാത്ത മുഴുവൻ സഹാബികളും നബി(സ)യുടെ വിയോഗത്തിന്‌ ശേഷം മുർതദ്ദുകളായി (മിർആത്തുൽ ഉഖൂൽ 26/213). ശിയാക്കളുടെ ഏറ്റവും പ്രമുഖ പണ്ഡിതൻ മുഹമ്മദ്‌ ബാഖിർ അൽ മജ്‌ലിസിയുടെതാണ്‌ മേലുദ്ധരിച്ച പരാമർശം. അബൂബക്കർ, ഉമർ, ഉസ്‌മാൻ, മുആവിയ(റ) എന്നീ നാലു വിഗ്രഹങ്ങളിൽ നിന്നും ആയിശ, ഹഫ്‌സ, ഹിന്ദ്‌, ഉമ്മുൽ ഹകം(റ) എന്നീ സ്‌ത്രീകളിൽ നിന്നും നാം നമ്മുടെ നിരപരാധിത്വം പ്രഖ്യാപിക്കുന്നു. അവർ ഭൂമുഖത്തെ ഏറ്റവും നികൃഷ്‌ട ജീവികളാണ്‌. അവരിൽ നിന്ന്‌ ഒഴിവായാൽ മാത്രമേ അല്ലാഹുവിലും റസൂലിലും ഇമാമുകളിലുമുള്ള വിശ്വാസം പൂർണമാകൂ. ഹഖുൽ യഖീൻ പേ. 519, ബാഖിർ അൽ മജ്‌ലിസി.
പ്രവാചകതിരുമേനിയുടെ ആത്മമിത്രങ്ങളും വിശുദ്ധഖുർആൻ പുകഴ്‌ത്തിപ്പറഞ്ഞ, അല്ലാഹു തൃപ്‌തിയടഞ്ഞവരും ഇസ്‌ലാമിന്റെ ആദർശ വ്യക്തിത്വങ്ങളുമായ സഹാബികളോട്‌ അടങ്ങാത്ത പകയും വിദ്വേഷവും വെച്ചു പുലർത്തുകയും അവർ മതഭൃഷ്‌ടരാണെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നവരെ നമുക്കെങ്ങനെ മുസ്‌ലിംകളായി അംഗീകരിക്കാനാവും?
ഹസ്രത്ത്‌ ആയിശ(റ)ക്കെതിരിൽ കപടവിശ്വാസികൾ പ്രചരിപ്പിച്ച വ്യാജ ആരോപണത്തെ നിശിതമായി അപലപിക്കുകയും അവരുടെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ചെയ്‌ത വിശുദ്ധ ഖുർആനിനെ ശിയാക്കൾക്ക്‌ എങ്ങനെ അംഗീകരിക്കാൻ കഴിയും? എന്നാൽ തങ്ങളുടെ യഥാർത്ഥ ആശയം മറച്ചുവെച്ചുകൊണ്ട്‌ മുസ്‌ലിംകളുടെ ഖുർആൻ തന്നെയാണ്‌ ശിയാക്കൾ ഉപയോഗിക്കുന്നത്‌. അത്‌ തഖിയ്യയുടെ ഭാഗമാണെന്ന്‌ വിശ്വസിക്കേണ്ടിവരും.
ഇറാൻ ഇസ്‌ലാമിക്‌ റിപബ്ളിക്കിന്റെ ബുദ്ധിജീവിയും ശിയാ ചിന്തകനുമായ അലി ശരീഅത്തി എഴുതുന്നത്‌ കാണുക: "പ്രവാചകൻ ദിവംഗതനായി അബൂബക്കറും ഉമറും ഭരണചെങ്കോൽ തിരിക്കുന്നു, അബ്‌ദുറഹ്‌മാനുബിൻ ഔഫ്‌, ഖാലിദ്‌ ബിൻ വലീദ്‌, ഉസ്‌മാൻ സഅദ്‌ ബിൻ അബീ വഖാസ്‌ തുടങ്ങിയ ധനാരാധകന്മാരും ധൂർത്തന്മാരായ ബൂർഷ്വാസികളും ഗൗരവമില്ലാത്ത തമാശക്കാരും ഭക്തിയില്ലാത്ത ക്രൂരന്മാരും. ജനങ്ങളുടെയും ഇസ്‌ലാമിന്റെയും ഗതിയെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ ശക്തികൾ. അപ്പോൾ, അലി നാളെ നടക്കാൻ പോകുന്ന ചതിയുടെയും വഞ്ചനയുടെയും അവസ്ഥകൾ മുന്നിൽ കണ്ട്‌ ആധിയോടുകൂടി വിശുദ്ധ ഖുർആൻ ക്രോഡീകരിക്കാൻ ഒഴിഞ്ഞിരുന്നു." (അതാണ്‌ ഫാതിമ പേ. അലി ശരീഅത്തി) വിശുദ്ധ ഖുർആൻ ഹസ്രത്ത്‌ ആയിശ(റ)യുടെ നിരപരാധിത്വം തെളിയിച്ചതിന്‌ ശേഷം അവരെ അപകീർത്തിപ്പെടുത്തുന്നവർ മതനിഷേധികളാണെന്ന്‌ പണ്ഡിതന്മാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടതാണ്‌ കാരണം. അവർ വിശുദ്ധ ഖുർആനിനെയാണ്‌ നിരാകരിക്കുന്നത്‌. തഫ്‌സീറുൽ ഖുർആനിൽ അളീം 3/289, ഇബ്‌നുകസീർ.
എന്നാൽ ശിയാക്കൾ ഉമ്മുൽ മുഅ്‌മിനീൻ ആയിശക്കെതിരിൽ വ്യഭിചാരാരോപണം തുടർന്നുകൊണ്ടിരിക്കുന്നു. വിശ്വാസത്തിന്റെ അവസാനത്തെ തരിമ്പെങ്കിലും ബാക്കിയുള്ള ശിയാ അനുകൂലികൾ ഇതെങ്ങനെ ന്യായീകരിക്കും?
ശിയാക്കളുടെ പ്രമുഖ ഖുർആൻ വ്യാഖ്യാതാവ്‌ അൽമജ്‌ലിസി തന്റെ തഫ്‌സീറിൽ ‘ആയിശയുടെയും ഹഫ്‌സയുടെയും അവസ്ഥകൾ‘ എന്ന പേരിൽ ഒരധ്യായം തന്നെ രചിച്ചിട്ടുണ്ട്‌. അതിൽ ആയിശ(റ)യെ അപകീർത്തിപ്പെടുത്തുന്ന പതിനേഴ്‌ റിപ്പോർട്ടുകൾ ഉദ്ധരിച്ചിട്ടുണ്ട്‌. അതിൽ പലതും അവർക്കെതിരിൽ വ്യഭിചാരാരോപണം ഉന്നയിക്കുന്നതാണ്‌. വിശദീകരണത്തിന്‌ ബിഹാറുൽ അൻവാർ 22/227, 245, 247 പേജുകൾ നോക്കുക. സഹാബികളെ അവിശ്വാസികളായി മുദ്ര കുത്തുന്ന ഇവർക്ക്‌ തങ്ങളുടെ ഇമാമുകളെക്കുറിച്ചുള്ള വിശ്വാസം എന്താണെന്ന്‌ നോക്കാം. "അവർ (ഇമാമുകൾ) പ്രവാചകന്മാരേക്കാൾ ഉന്നതരാണ്‌" അൽബിഹാർ 26/139, അൽമജ്‌ലിസി.
"പ്രവാചകന്മാരുടെ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കാൻ കാരണം അവരോട്‌ തവസ്സുലാക്കിയതുകൊണ്ടും അവരുടെ ശുപാർശ തേടിയതുകൊണ്ടുമാണ്‌." (അൽ ബിഹാർ 26/29)
"അവർക്ക്‌ മരിച്ചവരെ ജീവിപ്പിക്കാനും കുഷ്ഠരോഗം പോലുള്ള മാറാവ്യാധികൾ സുഖപ്പെടുത്താനും കഴിയും." (അൽ ബിഹാർ 26/29).
"ആകാശഭൂമികളിലും സ്വർഗനരകങ്ങളിലും സംഭവിക്കുന്ന എല്ലാം അവർക്കറിയാം. കഴിഞ്ഞതും വരാനിരിക്കുന്നതുമെല്ലാം അവർ അറിയുന്നതാണ്‌." അൽകാഫി 1/316 അൽകുലൈനി.
"തങ്ങൾ എപ്പോഴാണ്‌ മരിക്കുകയെന്നവർക്കറിയാം തങ്ങളുടെ സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ അവർ മരണം വരിക്കുക." അൽകാഫി 1/313.
"അലിയ്യുൻ മിന്നീവഅനമിൻ അലി (ഞാൻ അലിയുടെതും അലി തന്റെതുമാണ്‌) എന്ന ഹദീസാണ്‌ അലി നബിയുടെ വസിയ്യു (പിൻഗാമി)ണെന്നതിന്‌ പ്രമാണമായി ഉദ്ധരിക്കുന്നത്‌. എന്നാൽ ഒരു പ്രത്യേക സന്ദർഭത്തിൽ അലിയോടുള്ള തന്റെ ബന്ധുത്വവും സ്‌നേഹവും എടുത്തുപറയുകയുമാണ്‌ പ്രവാചകൻ ഈ പ്രയോഗത്തിലൂടെ നിർവ്വഹിച്ചത്‌ എന്ന്‌ കാണാം, കാരണം പലപ്പോഴും പലരോടും ഇതേ പ്രയോഗങ്ങൾ പ്രവാചകൻ നടത്തിയിട്ടുണ്ട്‌. ഒരു യുദ്ധത്തിൽ രക്തസാക്ഷിയായ നിസ്വനായ ജുലൈബീബിനെ കുറിച്ച്‌ ഇവൻ എന്റെതും ഞാൻ ഇവന്റേതുമാണ്‌." (മുസ്‌ലിം 2472) എന്ന്‌ പ്രവാചകൻ പറഞ്ഞതായി കാണാം. ഒരിക്കൽ അബൂ മൂസാ അൽ അശ്‌അരിയുടെ കുടുംബങ്ങളെക്കുറിച്ച്‌ പ്രവാചകൻ പറഞ്ഞു. "അവർ എന്റെതും ഞാൻ അവരുടെതുമാണ്‌." (ബുഖാരി, മുസ്‌ലിം)
‘ഞാൻ നിങ്ങളിൽ രണ്ടു കാര്യം ഉപേക്ഷിക്കുന്നു അവ മുറുകെ പിടിച്ചു ജീവിച്ചാൽ നിങ്ങൾ ഒരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ കുടുംബവുമത്രെ അത്‌‘ എന്ന ഹദീസാണ്‌ ശിയാക്കൾ തങ്ങളുടെ ആശയം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു പിടിവള്ളി. ഈ ഹദീസ്‌ എത്രമാത്രം സ്വീകാര്യവും, പ്രായോഗികവുമാണ്‌ എന്നത്‌ അവഗണിച്ചാലും "ഞാൻ രണ്ട്‌ കാര്യങ്ങൾ ഉപേക്ഷിക്കുന്നു. അവ മുറുകെ പിടിച്ച്‌ ജീവിച്ചാൽ നിങ്ങൾ ഒരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയും" എന്ന ഹദീസുമായി ഇതെങ്ങനെ യോജിക്കും എന്നിവയെല്ലാം ഹദീസ്‌ പണ്ഡിതന്മാർക്ക്‌ വിടുന്നു.
കാര്യം ശിയാക്കൾ വാദിക്കുന്നതു പോലെയാണെങ്കിൽ പ്രവാചകൻ ദിവംഗതനായപ്പോൾ തന്റെ പിൻഗാമിയായി പ്രവാചക പിതൃവ്യൻ അബ്ബാസിനെ വാഴിക്കാൻ ഒരു മുസ്‌ലിമിനും അദ്ദേഹത്തിന്‌ തന്നെയും തോന്നാതിരുന്നത്‌ എന്തുകൊണ്ട്‌? പ്രവാചകന്‌ ശേഷം അധികാരം തങ്ങൾക്ക്‌ വേണമെന്ന്‌ അബ്ബാസോ തന്റെ മക്കളോ അവകാശപ്പെട്ടിരുന്നോ? അപ്പോൾ പ്രശ്‌നം അതല്ല. ഹുസൈൻ(റ)ന്റെ പേർഷ്യൻ ഭാര്യമാരിലുള്ള (അവസാനത്തെ പേർഷ്യൻ രാജാവായ യസ്‌ദ്‌ജുർദ്‌ മൂന്നാമന്റെ മകളായിരുന്നു ഹുസൈൻ(റ)വിന്റെ ഒരു പത്‌നി) മക്കളിലൂടെ പേർഷ്യൻ ദേശീയതയെ അരക്കിട്ടുറപ്പിക്കുകയാണ്‌ ഇവരുടെ ഗൂഢോദ്ദേശ്യം. പേർഷ്യക്കാരനായ സൽമാനുൽ ഫാരിസിക്ക്‌ അമിത പ്രാധാന്യം നൽകുന്നതും അദ്ദേഹത്തിന്‌ വഹ്‌യ്‌ ലഭിച്ചിരുന്നു എന്നും അവർ വിശ്വസിക്കുന്നു (രിജാലുൽകശ്ശി പേ. 21) ചില തീവ്ര ശിയാവിഭാഗങ്ങൾ അദ്ദേഹത്തിൽ ദിവ്യത്വവും ആരോപിക്കുന്നുണ്ട്‌.
"ഞാൻ ആരുടെ മിത്രമാണോ അലിയും അവരുടെ മിത്രമാണ്‌" എന്ന്‌ ഗദീർഖം എന്ന സ്ഥലത്തുവെച്ച്‌ നടത്തിയ പ്രഭാഷണത്തിലെ പ്രവാചകവചനമാണ്‌ ശിയാക്കളുടെ ഏറ്റവും വലിയ തുറുപ്പ്‌ശീട്ട്‌ സുഹൃത്ത്‌, ആത്മമിത്രം, ഉടമ, രക്ഷിതാവ്‌, അടിമമോചകൻ, മരുമകൻ എന്നീ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദമാണ്‌ മൗല. ഇവിടെ എന്നെ ‘മൗലയാക്കിവന്ന്‌ അലിയ്യും മൗലയാണ്‌‘ എന്ന പ്രസ്‌താവനക്ക്‌ അസാധാരണമാനങ്ങൾ നൽകി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ ശിയാക്കൾ. ‘നരകം നിങ്ങളുടെ സങ്കേതവും സഹചാരി (മൗല)യുമാണ്‌ എന്ന്‌ വിശുദ്ധ ഖുർആൻ (ഹദീദ്‌ 15)‘ പറഞ്ഞിട്ടുണ്ട്‌ ഇതിൽ മൗലാ എന്ന പ്രയോഗത്തിന്‌ എന്ത്‌ മഹത്വമാണുള്ളത്‌?
ഇനി ചിന്തിക്കേണ്ട മറ്റൊരു കാര്യം. അഹ്‌ലുബൈത്ത്‌ അഥവാ പ്രവാചക കുടുംബം ആരാണ്‌? ഒന്നാമതായി പ്രവാചകപത്‌നിമാർ പിന്നീട്‌ അബ്ബാസ്‌. അലി, ജഅ്‌ഫർ, ഹുസൈൻ എന്നിവരുടെ കുടുംബങ്ങൾ (മുസ്‌ലിം 2408) എന്നാൽ വിശുദ്ധ ഖുർആൻ അഹ്‌ലുബൈത്ത്‌ എന്ന്‌ പ്രയോഗിച്ചിട്ടുള്ളത്‌ പ്രവാചകപത്‌നിമാരെക്കുറിച്ച്‌ മാത്രമാണെന്ന്‌ പ്രസ്‌തുത പദപ്രയോഗം നടത്തിയ സൂക്തത്തിന്റെ മുമ്പും ശേഷവുമുള്ള സൂക്തങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും (അൽ അഹ്‌സാബ്‌ 33) സ്വീകാര്യമായ പല ഹദീസുകളിലും അലി(റ)യുടെ മഹത്വത്തെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌. അപ്രകാരം തന്നെ അബൂബക്കർ, ഉമർ, ഉസ്‌മാൻ, മുആവിയ(റ) എന്നിവരുടെ മഹത്വങ്ങൾ ധാരാളം ഹദീസുകളിൽ പ്രതിപാദിച്ചിട്ടുണ്ട്‌.
എന്നാൽ ശിയാക്കൾ കെട്ടിച്ചമച്ച പലതും ഹദീസുകളായി യാതൊരു തത്വദീക്ഷയും കൂടാതെ നമ്മുടെ മതവേദികളിൽ മുഴങ്ങിക്കേൾക്കാറുണ്ട്‌. ‘ഞാൻ വിജ്ഞാനത്തിന്റെ പട്ടണമാണ്‌ അലി അതിന്റെ കവാടമാണ്‌.‘ ‘അലി എന്റെ സഹോദരനും വസിയ്യും, ഖലീഫയുമാണ്‌. അദ്ദേഹത്തെ ശ്രവിക്കുകയും അനുസരിക്കുകയും ചെയ്യുക.‘ ‘ദുൽഫുഖാർ അല്ലാതെ വാളില്ല അലി അല്ലാതെ യുവാവില്ല.‘ ‘അലിയോടുള്ള സ്‌നേഹം നന്മയാണ്‌. അതോടൊപ്പം തിന്മയില്ല അദ്ദേഹത്തോടുള്ള വെറുപ്പ്‌ നന്മകൾ ഉപകരിക്കാത്ത തിന്മയാണ്‌.‘ അല്ലാഹു തന്റെ മനസ്സിൽ ചൊരിഞ്ഞതെല്ലാം അലിയുടെ മനസ്സിലും ചൊരിഞ്ഞിട്ടുണ്ട്‌. ഇങ്ങനെയുള്ള ആയിരക്കണക്കിന്‌ വ്യാജ ഹദീസുകൾ നമ്മുടെ ഗ്രന്ഥങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്‌.
അല്ലാഹുവിന്റെയും സൃഷ്‌ടികളുടെയും ഇടയിലുള്ള മധ്യവർത്തികളാണ്‌ തങ്ങളുടെ പന്ത്രണ്ട്‌ ഇമാമുകളെന്ന്‌ ശിയാക്കൾ വാദിക്കുന്നു. ബിഹാറുൽ അൻവാർ 23/97 അൽമജ്‌ലിസി. "അവർ അല്ലാഹുവിലെത്താനുള്ള വാതിലുകളും വഴികളുമാണ്‌. നൂഹിന്റെ കപ്പൽ പോലെയാണവർ. അതിൽ കയറിയവർ രക്ഷപ്പെട്ടു." ആഖാഇ ദുൽ ഇമാമിയ്യ പേ. 98)
അബൂ അബ്‌ദില്ല (ജഅ്‌ഫർ സാദിഖ്‌) പറയുന്നു. ജനങ്ങൾ വമ്പിച്ച പരീക്ഷണത്തിലാണ്‌, ഞങ്ങൾ വിളിച്ചാൽ അവർ ഉത്തരം നൽകില്ല. ഞങ്ങൾ അവരെ കൈവിട്ടാൽ മറ്റാരെക്കൊണ്ടും അവർ സന്മാർഗം പ്രാപിക്കില്ല. (അമാലീ അസ്സദൂഖ്‌ പേ. 363)
"ഞങ്ങൾ മുഖേന അല്ലാഹുവിനോട്‌ പ്രാർത്ഥിച്ചവൻ വിജയിച്ചു മറ്റുള്ളവർ മുഖേന പ്രാർത്ഥിച്ചവൻ നശിച്ചു. ഉസൂലുശ്ശീഅ 2/54" മഹാന്മാരെ മധ്യവർത്തികളാക്കി പ്രാർത്ഥിച്ചാലേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്ന മൂഢവിശ്വാസം സുന്നി ബഹുജനങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ ശിയാക്കൾ എത്രമാത്രം വിജയിച്ചു എന്ന്‌ ആലോചിക്കുക. സുന്നികളുടെ അഖീദ ഗ്രന്ഥങ്ങളിലൊന്നും ഇങ്ങനെ ഒരാദർശം പഠിപ്പിക്കുന്നില്ല. പിന്നെയെങ്ങനെയാണത്‌ അവരുടെ മുഖ്യചർച്ചാ വിഷയമായത്‌? പുണ്യം തേടി മഹാന്മാരുടെ ഖബറുകൾ സന്ദർശിക്കുന്ന പരിപാടിയും ശിയാ സമ്പ്രദായമത്രെ. ഹുസൈന്റെ ഖബർ സന്ദർശിക്കുന്നത്‌ എഴുപത്‌ ഹജ്ജ്‌ ചെയ്യുന്നതിനേക്കാൾ പുണ്യകരമാണ്‌ ഫുറൂഉൽ കാഫി 1/324 അൽകുലൈനി. ശവകുടീരങ്ങൾ സന്ദർശിക്കുന്നതും പുണ്യം നേടുന്നതും അവരുടെ വിശ്വാസത്തിന്റെ അഭിവാജ്യഘടകമാണ്‌. മുസ്‌ലിംകൾക്ക്‌ നമസ്‌കരിക്കുമ്പോൾ തിരിഞ്ഞു നിൽക്കാനും ഹജ്ജ്‌ കർമം അനുഷ്ഠിക്കാനും ഒരു ഖിബ്‌ലയാണുള്ളത്‌. പുണ്യം തേടി യാത്ര പോകാൻ മറ്റു രണ്ട്‌ മസ്‌ജിദുകളും. എന്നാൽ ശിയാക്കൾക്ക്‌ ധാരാളം മഖാമുകളും മശ്‌ഹദുകളും മസാറുകളുമുണ്ട്‌. പുണ്യം തേടി അവർ അവിടെയെല്ലാം കറങ്ങി നടക്കുന്നു. കേരള മുസ്‌ലിംകൾ ഇത്തരം ശിയാ സമ്പ്രദായങ്ങളിൽ അകപ്പെട്ടത്‌ കൊണ്ടോട്ടിയിലെ ശിയാ തങ്ങന്മാരുടെ സ്വാധീനഫലമായിരുന്നു. കേരള മുസ്‌ലിംകളുടെ ഏറ്റവും വലിയ പണ്ഡിതമാതൃകകളായ ശൈഖ്‌ സൈനുദ്ദീൻ മഖ്‌ദൂം ഒന്നാമന്റെയും രണ്ടാമന്റെയും ഖബറുകൾ തന്നെ അതിന്‌ ഏറ്റവും വലിയ തെളിവ്‌.
ശിയാക്കൾ സഹാബികളെക്കുറിച്ച്‌ പുലർത്തിയ വിശ്വാസങ്ങൾ എന്താണെന്ന്‌ നോക്കാം.
ഇമാം ബാഖിറിന്റെ ഒരു ശിഷ്യൻ ശൈഖാനി (അബൂബക്കർ, ഉമർ) എന്നിവരെക്കുറിച്ച്‌ ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞുവത്രെ. നിങ്ങൾ എന്നോട്‌ ചോദിച്ച രണ്ട്‌ പേരോടും വെറുപ്പ്‌ പുലർത്താതെ നമ്മിൽ ഒരാളും മരിച്ച്‌ പോയിട്ടില്ല. നമ്മിലെ പ്രായമായവർ കുഞ്ഞുങ്ങളോട്‌ അത്‌ കൽപിക്കുന്നു. അവർ നമ്മുടെ (നബി കുടുംബത്തിന്റെ) അവകാശം കവർന്നെടുത്തവരാണ്‌. ആദ്യമായി നമ്മുടെ പിരടിയിൽ കയറിയവർ അവരാണ്‌. അല്ലാഹു സത്യം നമുക്കുണ്ടായ പ്രശ്‌നങ്ങളും പരീക്ഷണങ്ങളും അവർ ഉണ്ടാക്കിയതാണ്‌. അവർക്ക്‌ അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവൻ മനുഷ്യരുടെയും ശാപം ഉണ്ടാകട്ടെ. (റൗള പേ. 115 അൽകുലൈനി)
പ്രവാചകന്റെ വിയോഗാനന്തരം ജനങ്ങൾ അബൂബക്കർ(റ)ന്‌ ബൈഅത്ത്‌ ചെയ്‌തപ്പോൾ അതിൽ പങ്കെടുക്കാതെ സൽമാനുൽ ഫാരിസി അലി(റ)യുടെ അടുത്തെത്തിയത്രെ ആരാണ്‌ അബൂബക്കർ(റ)ന്‌ ആദ്യം ബൈഅത്ത്‌ ചെയ്‌തതെന്ന്‌ ചോദിച്ചപ്പോൾ വടി കുത്തിപ്പിടിച്ച്‌ വന്ന ഒരു വൃദ്ധനായിരുന്നു എന്ന്‌ മറുപടി പറഞ്ഞ സൽമാൻ(റ)നോട്‌ അതാണ്‌ ശപിക്കപ്പെട്ട പിശാചെന്ന്‌ അലി(റ) പ്രത്യുത്തരം നൽകിയെന്നും പ്രസ്‌തുത ഗ്രന്ഥത്തിൽ കുലൈനി തുടർന്നു പറയുന്നുണ്ട്‌.
പത്താം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശിയാ പണ്ഡിതനും അവരുടെ മുഹദ്ദിസും മുജ്‌തഹിദുമായിരുന്ന ബാഖിർ അൽ മജ്‌ലിസി തന്റെ ‘സാദുൽമആദി‘ൽ ഉമർ(റ) പ്രവാചകന്റെയും കുടുംബത്തിന്റെയും ശത്രുവാണെന്ന്‌ അല്ലാഹു പ്രവാചകനെ അറിയിച്ചുവെന്നും അദ്ദേഹത്തിന്‌ അല്ലാഹുവിന്റെ ശാപവും ശിക്ഷയും ഉണ്ടാകട്ടെ എന്ന്‌ പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇറാൻ വിപ്ളവ നേതാവ്‌ ഖുമൈനി ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ വാനോളം പുകഴ്‌ത്തുകയും അവ വായിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നത്‌ കാണാം (കശ്‌ഫുൽ അസ്‌റാർ പേ. 120 ഖുമൈനി). ശിയാ പണ്ഡിതൻ മുല്ലാ അൽ മജ്‌ലിസി പന്ത്രണ്ടാമത്തെ ഇമാം ഹസൻ അൽ അസ്‌കരിയിൽ നിന്ന്‌ ഉദ്ധരിക്കുന്ന സുദീർഘമായ ഒരു കെട്ടുകഥയിൽ ഇങ്ങനെ പറയുന്നു: അലി(റ), ഹസൻ(റ), ഹുസൈൻ(റ) എന്നിവർ ഇരിക്കുന്ന ഒരു സദസ്സിൽ വെച്ച ഉമർ(റ) എന്റെ ശത്രുവാണെന്നും ഇതുപോലൊരു ദിവസം അദ്ദേഹം വധിക്കപ്പെടുമെന്നും പ്രവാചകൻ പറഞ്ഞതായി ഉദ്ധരിക്കുന്നു. ഈ അക്രമിയായ ഫിർഔൻ (നഊദുബില്ലാഹ്‌) നരകത്തിലേക്ക്‌ പോകുന്ന ദിവസം എന്റെ കുടുംബത്തിന്റെ ആഘോഷദിവസമായിരിക്കും. അന്ന്‌ അല്ലാഹു തന്റെ അടിമകളുടെ പ്രവൃത്തികൾ എഴുതിവെക്കുന്ന മലക്കുകളോട്‌ പാപങ്ങൾ രേഖപ്പെടുത്തരുതെന്ന്‌ കല്‌പിക്കും ഈ കെട്ടുകഥ? ഉദ്ധരിക്കുന്ന ഹുദൈഫ ഇങ്ങനെ പറയുന്നു: പിന്നീട്‌ ഉമർ ചെയ്‌തു കൂട്ടിയ കുഴപ്പങ്ങൾക്ക്‌ ഞാൻ സാക്ഷിയായി. അബൂ ലുഅ‍്‌ലുഅത്തിന്റെ കരങ്ങളിലൂടെ അല്ലാഹു ആ കപടവിശ്വാസിയെ നശിപ്പിച്ചു. ആ കൃത്യം ചെയ്‌ത കൊലയാളിയെ അല്ലാഹു അനുഗ്രഹിക്കട്ടെ. (സാദുൽമ ആദ്‌ 433 - 436)
കഥയറിയാതെ ശിയാഇസത്തെയും ഇറാൻ വിപ്ളവത്തെയും കലവറയില്ലാതെ പിന്തുണച്ച എഴുത്തുകാരും പ്രഭാഷകരും വായ തൊടാതെ അവയൊക്കെ വിഴുങ്ങുന്ന പൊതുജനവും ഇനിയെങ്കിലും ശിയാഇസത്തിന്റെ തനിനിറം തിരിച്ചറിഞ്ഞെങ്കിൽ. ഈ കെട്ടുകഥയിൽ നമുക്കെത്ര പാഠങ്ങളുണ്ട്‌ ഇസ്‌ലാമിനെ കുഴപ്പങ്ങളിൽ നിന്ന്‌ സംരക്ഷിച്ചുനിർത്തുന്ന പർവ്വതമെന്ന്‌ റസൂൽ വിശേഷിപ്പിച്ച ഉമർ(റ) പ്രവാചകന്റെ ശത്രുവും അദ്ദേഹം കൊല്ലപ്പെടുന്ന ദിവസം പുണ്യദിനവും! അക്കാരണം കൊണ്ട്‌ തന്നെ മുഴുവൻ അടിമകളുടെയും പാപങ്ങൾ പൊറുക്കപ്പെടുന്ന ദിനവും ഫാറൂഖിന്റെ കൊലയാളിയായ മജൂസി ഇറാൻ ദേശീയതയുടെ വക്താവായതിനാൽ അനുഗ്രഹീതനും ഈ കഥ ഉദ്ധരിക്കപ്പെട്ട ഇമാം ഹസൻ അസ്‌കരിയും നിവേദകൻ ഹുദൈഫയും ഈ കെട്ടുകഥകൾക്കുത്തരവാദികളല്ലെന്ന്‌ മാന്യ വായനക്കാർ മനസ്സിലാക്കണം. മാത്രമല്ല ശിയാക്കൾ തങ്ങളുടെ ഇമാമുകളായി അവരോധിക്കുന്ന പന്ത്രണ്ട്‌ ഇമാമുകളും അഹ്‌ലുബൈത്തിൽ പെട്ടവരും സുന്നികളും ശിയാഇസവുമായി ബന്ധമില്ലാത്തവരുമായിരുന്നു എന്ന കാര്യവും നാം ഓർക്കണം. ശിയാക്കൾ അവരുടെ പേരിൽ ആരോപിക്കുന്ന വ്യാജ കഥകളുമായി അവർക്ക്‌ യാതൊരു ബന്ധവുമില്ല. നബി കുടുംബത്തിന്റെ ശത്രുവായിരുന്നുവെങ്കിൽ അലി(റ) എങ്ങനെ ഉമറിന്‌ തന്റെ മകളെ വിവാഹം കഴിച്ചുകൊടുക്കും. ഉമർ(റ)ന്റെ ഭരണകാലത്ത്‌ പ്രശ്‌നപരിഹാരത്തിന്‌ അദ്ദേഹം സമീപിച്ചിരുന്നത്‌ അലിയെയായിരുന്നുവെന്നത്‌ ചരിത്രം. സിദ്ധീഖിനോടും ഫാറൂഖിനോടുമുള്ള ശിയാ വിരോധം സകല സീമകളും ലംഘിച്ച്‌ മുന്നോട്ട്‌ പോകുന്നത്‌ കാണാം. അവസാന ഇമാം പുനരാഗമനം ചെയ്യുമ്പോൾ മദീനയിൽ ചെന്ന്‌ അവരുടെ ഖബറുകളിൽ നിന്ന്‌ അവരെ എഴുന്നേൽപ്പിച്ച്‌ കഴുമരത്തിൽ തറച്ച്‌ അവരുടെ ശരീരങ്ങൾ ചാരമാക്കി പുഴയിലൊഴുക്കാൻ കല്‌പിക്കുമെന്ന സുദീർഘമായ ഒരു കെട്ടുകഥ അല്ലാമാ ബാഖിർ അൽ മജ്‌ലിസി ഉദ്ധരിക്കുന്നത്‌ കാണാം. (ഹഖുൽ യഖീൻ പേ. 125) ആയിശ(റ)യും ഹഫ്‌സയും പ്രവാചകന്‌ നൽകിയ വിഷം തീണ്ടിയാണ്‌ പ്രവാചകൻ ദിവംഗതനായതെന്ന്‌ ഇതേ ബാഖിർ അൽ മജ്‌ലിസി തന്റെ ‘ഹയാതുൽ ഖുലൂബ്‌‘ എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്‌. ഖുർആനിനെക്കുറിച്ചും സഹാബികളെക്കുറിച്ചും പ്രവാചക പത്‌നിമാരെക്കുറിച്ചും ശിയാക്കളുടെ വിശ്വാസം എന്താണെന്ന്‌ ഏകദേശധാരണ വായനക്കാർക്ക്‌ ലഭിച്ചിരിക്കുമെന്ന്‌ വിചാരിക്കുന്നു. ഇമാമത്ത്‌, പന്ത്രണ്ട്‌ ഇമാമുകളിലുള്ള വിശ്വാസം റുജ്‌അ (അവസാനത്തെ ഇമാം അന്ത്യനാളുകളിൽ തിരിച്ചുവരുമെന്ന വിശ്വാസം തഖിയ്യ (പ്രതികൂല സാഹചര്യങ്ങളിൽ യഥാർത്ഥ വിശ്വാസം മറച്ചുവെച്ച്‌ ജീവിക്കൽ മുത്‌അ നിശ്ചിത തുക നൽകി നിശ്ചിത കാലയളവിൽ പരസ്‌ത്രീ ബന്ധം ഇവയെല്ലാമാണ്‌ ശിയാഇസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ.
അലി(റ) അടക്കം ശിയാക്കൾ തങ്ങളുടെ ഇമാമുകളായി ഗണിക്കുന്ന പന്ത്രണ്ട്‌ പേരും തങ്ങളുടെ കാലഘട്ടങ്ങളിലെ ഖലീഫമാരെ പിന്തുടരുകയും അവർക്ക്‌ ബൈഅത്ത്‌ ചെയ്യുകയും അവരെ തുടർന്നു നമസ്‌കരിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ ഇവയെല്ലാം തങ്ങളുടെ വിശ്വാസത്തിനും മനസാക്ഷിക്കും എതിരായി ചെയ്‌തതാണെന്നാണ്‌ ശിയാക്കളുടെ വിശ്വാസം. പ്രതികൂല സാഹചര്യത്തിൽ (സുന്നി സമൂഹത്തിൽ) തങ്ങളുടെ യഥാർത്ഥ അവസ്ഥ മറച്ചുവെച്ച്‌ ജീവിക്കുന്നതിനാണ്‌ തഖിയ്യ എന്ന്‌ പറയുന്നത്‌. സുന്നി സമൂഹങ്ങളിൽ ശിയാഇസം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ നമുക്ക്‌ ഒരിക്കലും തിരിച്ചറിയാൻ സാധിക്കില്ല. കാരണം ശിയാ ആചാരങ്ങൾ സുന്നിവൽക്കരിക്കപ്പെട്ട കേരളം പോലുള്ള പ്രദേശങ്ങളിൽ വിശേഷിച്ചും ഹംസ സാഹിബിനും ഡോ. അബൂബക്കറിനും ഒരു തടസ്സവും കൂടാതെ തങ്ങളുടെ ദൗത്യനിർവ്വഹണത്തിന്‌ ഇത്‌ സഹായകമാകുന്നു. തഖിയ്യ എന്ന കപടമുഖം പ്രതികൂല സാഹചര്യത്തിൽ എടുത്തണിയേണ്ടതു മാത്രമല്ല. അത്‌ അവരുടെ മതത്തിൽ അത്യന്താപേക്ഷിതമായ ഒരു പുണ്യകർമം കൂടിയാണെന്ന്‌ മനസ്സിലാക്കണം. അവരുടെ ആധികാരിക ഗ്രന്ഥങ്ങൾ ഇതേക്കുറിച്ചു പറയുന്നത്‌ കാണുക.
തഖിയ്യ ഇല്ലാത്തവന്‌ മതമില്ല ഉസൂലുൽ കാഫി പേ. 482 ഭൂമിയിൽ തഖിയ്യയെക്കാൾ പ്രിയങ്കരമായി എനിക്ക്‌ ഒന്നുമില്ല. ഇമാം ജഅ്‌ഫർ സാദിഖ്‌ (ഉസൂലുൽ കാഫി 483 ഒരു മുനാഫിഖ്‌ (സുന്നി) മരണപ്പെട്ടപ്പോൾ ഇമാം ഹുസൈൻ ജനാസ നമസ്‌കാരത്തിൽ പങ്കെടുക്കുകയും അദ്ദേഹത്തിനെതിരിൽ പ്രാർത്ഥിക്കുകയും ചെയ്‌തു. ഫുറൂഉൽ കാഫി 1/99 ഇത്തരം നീചവൃത്തികൾ തങ്ങളുടെ ഇമാമുമാർക്ക്‌ ചാർത്തി കൊടുക്കുന്നതിൽ ശിയാക്കൾക്ക്‌ യാതൊരു മടിയുമില്ല എന്നത്‌ ലജ്ജാകരം തന്നെ.
പച്ചയായ ഇസ്‌ലാം വിരോധം മുഖമുദ്രയാക്കിയ ഈ പ്രസ്ഥാനം, ആശയവൈകല്യങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കലവറ മാത്രമല്ല അങ്ങേ അറ്റത്തെ അശ്ളീലതയും വൃത്തികേടും പ്രചരിപ്പിക്കുന്ന ഒരു പ്രസ്ഥാനവുമാണ്‌. ബുദ്ധിജീവി വേഷം കെട്ടുന്ന കേരളത്തിലെ ഇസ്‌ലാമിസറ്റുകൾക്കും ലിബറലുകൾക്കും ഇറാൻ ഭക്തരായ പ്രതിരോധ സംഘടനകളുടെ സൂത്രധാരന്മാർക്കും ഇതെങ്ങനെ ഉൾക്കൊള്ളാനാകും? കുത്തഴിഞ്ഞ ലൈംഗികാഭാസത്തിന്റെ വക്താക്കളാണവർ. ‘മുത്‌അ‘ എന്ന ലൈംഗികാഭാസം ശിയാഇസത്തിന്റെ അതിപ്രധാനമായ ആചാരമാണ്‌. നിശ്ചിത തുക നൽകി നിശ്ചിത സമയത്തേക്ക്‌ വലിയ്യോ സാക്ഷിയോ കൂടാതെ ഒരു സ്‌ത്രീയെ കൂടെ പൊറുപ്പിക്കുന്നതിനാണ്‌ ശിയാക്കൾ മുത്‌അ എന്ന്‌ പറയുന്നത്‌. ഇത്‌ ശിയാ വിശ്വാസപ്രകാരം കേവലം അനുവദനീയം മാത്രമല്ല അങ്ങേയറ്റത്തെ പുണ്യകർമം കൂടിയാണ്‌. അവരുടെ ആധികാരിക ഖുർആൻ വ്യാഖ്യാനത്തിൽ പറയുന്നത്‌ കാണുക: പ്രവാചകൻ പറഞ്ഞു: ഒരിക്കൽ മുത്‌അ ആചരിച്ചവൻ ഹസന്റെ സ്ഥാനവും രണ്ട്‌ തവണ ആചരിച്ചവൻ ഹുസൈന്റെ സ്ഥാനവും മൂന്ന്‌ തവണ ആചരിച്ചാൽ അലിയുടെ പദവിയും നാല്‌ തവണ ആചരിച്ചവന്‌ എന്റെ പദവിയും പ്രാപിക്കുന്നതാണ്‌. (മിൻഹാജുസ്സ്വാദിഖീൻ)
ഒരിക്കൽ മുത്‌അ ആചരിച്ചവൻ സ്വർഗാവകാശിയാണെന്നും മുത്‌അയുടെ ഉദ്ദേശ്യത്തോടെ ഒരു സ്‌ത്രീയുടെ അരികിലിരിക്കുമ്പോൾ അവൻ അവളെ പിരിയുന്നത്‌ വരെ ആകാശത്തുനിന്ന്‌ ഒരു മലക്ക്‌ ഇറങ്ങി അവനെ സംരക്ഷിക്കും. അവർ തമ്മിലുള്ള സംസാരം തസ്‌ബീഹും ഒരാൾ മറ്റൊരാളുടെ കരം ഗ്രഹിക്കുന്നതോടെ അവർ പാപമുക്തരാകും. അവൻ അവളെ ചുംബിക്കുമ്പോൾ ഓരോ ചുംബനത്തിനും ഹജ്ജും ഉംറയും ചെയ്‌ത പ്രതിഫലം ലഭിക്കും. അവൻ അവളെ പ്രാപിക്കുമ്പോൾ ഓരോ ആനന്ദത്തിനും പർവതസമാനമായ പ്രതിഫലവും അവൻ അതിൽ നിന്ന്‌ വിരമിക്കുമ്പോൾ അല്ലാഹു അവന്റെ മലക്കുകളോട്‌ എന്റെ ഈ അടിമയെ നോക്കൂ അവൻ എഴുന്നേറ്റു കളിച്ചു. എന്നെ ഇലാഹായി അംഗീകരിച്ചിരിക്കുന്നു. ഞാൻ അവന്റെ പാപങ്ങൾ പൊറുത്തു കൊടുക്കുന്നതിന്‌ സാക്ഷികളാവുക. അവന്റെ ശരീരത്തിലെ രോമങ്ങൾക്ക്‌ തുല്യമായ പ്രതിഫലം ഞാൻ അവന്‌ നൽകും പതിന്മടങ്ങ്‌ പാപങ്ങൾ പൊറുക്കുകയും അത്ര തന്നെ പദവികൾ ഉയർത്തുകയും ചെയ്യും എന്നു പറയുന്നതാണ്‌. (ഉജാല ഹസന പേ. 14 ബാഖിർ അൽമജ്‌ലിസി).
"ആരെങ്കിലും ഒരു സ്‌ത്രീയെ മുത്‌അ നടത്തിയാൽ അവന്‌ എഴുപത്‌ ഹജ്ജ്‌ ചെയ്‌ത പ്രതിഫലമുണ്ട്‌." ഉജാല പേ. 16
"ഈ പുണ്യകർമം ആരെങ്കിലും വർധിപ്പിച്ചാൽ അല്ലാഹു അവനെ വിശുദ്ധ പദവിയിലേക്കുയർത്തും. അവൻ മിന്നൽ പിണർ വേഗത്തിൽ സിറാത്തിലൂടെ സഞ്ചരിക്കുന്നതാണ്‌. മലക്കുകളുടെ എഴുപത്‌ നിര അവന്റെ കൂടെ ഉണ്ടായിരിക്കും. അവരെ കാണുന്നവർ ഇവർ മലക്കുകളോ പ്രവാചകന്മാരോ എന്ന്‌ ചോദിക്കും. അല്ല പ്രവാചകന്റെ ചര്യ നടപ്പാക്കിയവരാണ്‌ ഇവർ എന്ന്‌ മറുപടി ലഭിക്കും. വിചാരണ കൂടാതെ അവർ സ്വർഗത്തിൽ പ്രവേശിക്കും." (ഉജാല 17). "മുത്‌അ വിവാഹത്തിലുള്ള വിശ്വാസം മതത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽപെട്ടതാണ്‌." (കിതാബു മൻ ലായഹ്‌ ളുറുഹുൽ ഫഖീഹ്‌ 3/366).
ഈ നികൃഷ്‌ട വൃത്തി ചെയ്യാത്തവരെ അപലപിക്കാനും ശിയാക്കൾ ധൈര്യപ്പെടുന്നത്‌ കാണുക: ഇഹലോകത്ത്‌ വെച്ച്‌ മുത്‌അ ആചരിക്കാത്തവൻ അംഗവിഛേദിതനായി അന്ത്യനാളിൽ ഹാജരാക്കുന്നതാണ്‌. (മിൻഹാജുസ്സാദിഖീൻ 2/495)
ഒരാൾക്ക്‌ എത്ര വേണമെങ്കിലും സ്‌ത്രീകളുമായി മുത്‌അ ആചരിക്കാവുന്നതാണ്‌. ആയിരമോ അതിലധികമോ! (അൽ ഇസ്‌തിബ്‌സാർ 3/143)
"സാക്ഷികളോ രക്ഷിതാവോ ഇല്ലാതെ കന്യകയുമായി മുത്‌അ ആചരിക്കാം." ശറാഇഹുൽ അഹ്‌കാം 2/86. മുത്‌അയിൽ പിൻപ്രവേശവും അനുവദനീയമാണ്‌ (അൽ ഇസ്‌തിബ്‌സാർ 3/243)
മുത്‌അക്ക്‌ തിരഞ്ഞെടുക്കുന്ന സ്‌ത്രീയോട്‌ വിവാഹിതയാണോ വ്യഭിചാരിയാണോ എന്ന്‌ അന്വേഷിക്കേണ്ടതില്ല. (അൽ ഇസ്‌തിബ്‌സാർ 3/145)
ഒരിക്കൽ സഹശയനം നടത്തലാണ്‌ മുത്‌അയുടെ കുറഞ്ഞ കാലപരിധി. (അൽകാഫി 5/460).
ഇസ്‌ലാമെന്നല്ല ഒരു തരത്തിലുള്ള ധാർമ്മികതക്കും അംഗീകരിക്കാനാകാത്ത തനി ലൈംഗികാഭാസമാണ്‌ ശിയാക്കൾ പുണ്യകർമമായി പാടിപ്പുകഴ്‌ത്തുന്നത്‌ കേരളത്തിലെ ശിയാഇസത്തിന്റെ അംബാസിഡർമാർ ഇതൊക്കെ അറിഞ്ഞുതന്നെയാണോ ഈ മൃഗയാ വിനോദത്തെ പ്രമോട്ടു ചെയ്യുന്നത്‌?
ഇനി കുത്തഴിഞ്ഞ ഈ ലൈംഗിക കേളിയുടെ അനന്തരഫലങ്ങൾ എന്താണെന്ന്‌ നോക്കാം:
കുത്തഴിഞ്ഞ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പേരിൽ പാശ്ചാത്യരാജ്യങ്ങൾ അനുഭവിക്കുന്ന അരാജകത്വം ഇറാൻ ഇസ്‌ലാമിക്‌ റിപബ്ളിക്കും അനുഭവിക്കുന്നുണ്ട്‌! ഇക്കാരണത്താൽ അരലക്ഷം അവിഹിത സന്താനങ്ങൾ ഇറാനിലുണ്ടെന്ന്‌ മുൻ പ്രസിഡണ്ട്‌ റഫ്‌സഞ്ചാനി പ്രഖ്യാപിക്കുകയുണ്ടായി. മൊസാദ്‌ ഇസ്രായേലിലെ ജാരസന്താനങ്ങളെ ഉപയോഗിച്ച്‌ മറ്റു രാഷ്‌ട്രങ്ങളിൽ ചാരപ്രവർത്തനം നടത്തുന്നത്‌ പോലെ ഇറാനും അവരെ സുന്നി രാഷ്‌ട്രങ്ങളിൽ ശിയാഇസം പ്രചരിപ്പിക്കാനും ചാരപ്രവർത്തനത്തിനും നിയോഗിക്കുന്നു. അപ്രത്യക്ഷനായ തങ്ങളുടെ അവസാനത്തെ ഇമാമിന്റെ പ്രതിനിധികളായാണ്‌ മുസ്‌ലിം ലോകത്ത്‌ ശിയാ പ്രചരണം ലക്ഷ്യം വെച്ച്‌ നടത്തുന്ന നിഗൂഡ പദ്ധതികളിൽ തങ്ങൾ ഭാഗഭാക്കാവുന്നതെന്ന്‌ ജാരസന്തതികളായ ഈ ചാരന്മാരെ ശിയാ മേലാളന്മാർ പറഞ്ഞു വിശ്വസിപ്പിക്കുന്നത്‌.
ഒരിക്കൽ പ്രവാചകൻ കിഴക്കുഭാഗത്തേക്ക്‌ ചൂണ്ടിക്കൊണ്ട്‌ "കുഴപ്പം ഇവിടെയാണ്‌ കുഴപ്പം ഇവിടെയാണ്‌. പിശാചിന്റെ കൊമ്പ്‌ പ്രത്യക്ഷപ്പെടുന്ന സ്ഥലം" ഇതാണ്‌ എന്ന്‌ പറഞ്ഞു. (ബുഖാരി 7093 - 3511, മുസ്‌ലിം 2905) ഈ ഹദീസിന്റെ വ്യാഖാനത്തിൽ ഇമാം നവവിയും (ശറഹ്‌ മുസ്‌ലിം പേ. 259, വാ. 9) ശാഹ്‌വലിയ്യുല്ലാഹി ദഹ്‌ലവിയും ഇത്‌ മദീനയുടെ കിഴക്ക്‌ ദിക്കിലുള്ള ഇറാഖിനെ കുറിച്ചാണെന്ന്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌. (ഇസാലത്തുൽ ഖഫാ അൻ ഖിലാഫത്തിൽ ഖുലഫാ വാ. 1, പേ. 490). ശിയാക്കൾ കുഴപ്പങ്ങൾ ആസൂത്രണം ചെയ്‌തത്‌ ഇറാഖിൽ നിന്നാണല്ലോ. ഇന്നും ശിയാ ഭീകരതയുടെ മുഖ്യതാവളമായി ഇറാഖ്‌ നിലകൊള്ളുന്നു.
ഇസ്‌ലാമിക ചരിത്രത്തിൽ അറ്റമില്ലാത്ത രക്തച്ചൊരിച്ചിലുകൾക്ക്‌ തുടക്കമിട്ട ശിയാക്കൾ ഹസ്രത്ത്‌ ഉസ്‌മാൻ(റ)ന്റെ രക്തം ചിന്തിക്കൊണ്ടാണ്‌ അതിന്‌ നാന്ദി കുറിച്ചത്‌. അദ്ദേഹം സ്വന്തക്കാരെ ഗവർണർ സ്ഥാനങ്ങളിൽ വാഴിച്ചുവെന്ന്‌ പ്രചരിപ്പിച്ചാണ്‌ അവർ ഇതിനെ ന്യായീകരിച്ചത്‌. എന്നാൽ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്ന കാര്യം; തന്റെ പന്ത്രണ്ട്‌ ഗവർണർമാരിൽ അഞ്ചു പേർ മാത്രമായിരുന്നു തന്റെ ഗോത്രമായ ബനൂ ഉമയ്യക്കാർ എന്നാണ്‌. മുആവിയ(റ), അബ്‌ദുറഹ്‌മാൻ ബിൻ അബീസർഅ്‌, വലീദ്‌ ബ്ൻ ഉഖ്‌ബ, സഈദ്‌ ബിൻ ആസ്‌, അബ്‌ദുല്ലാഹി ബ്‌നു ആമിർ എന്നിവരാണവർ. ഇവരിൽ പലരും തന്റെ മുൻഗാമിയുടെ കാലത്തെ ആ പദവിയിലിരുന്നവരാണ്‌. മാത്രമല്ല, ഒരേ സമയം ഇവരെല്ലാവരും പ്രസ്‌തുത പദവിയിൽ ഇരുന്നിട്ടുമില്ല. അദ്ദേഹം മരിക്കുമ്പോൾ മൂന്ന്‌ പേർ മാത്രമാണ്‌ തന്റെ കുടുംബത്തിൽ പെട്ട ഗവർണർമാരായി ഉണ്ടായിരുന്നത്‌. യോഗ്യതയും സാമർത്ഥ്യവും പരിഗണിച്ച്‌ മറ്റു കുടുംബത്തിൽ നിന്നുള്ളവരെക്കാൾ കൂടുതലായി ബനൂ ഉമയ്യക്കാരെയാണ്‌ പ്രവാചകനും ഗവർണർമാരായി നിയോഗിച്ചിരുന്നത്‌. പൗരസ്‌ത്യ റോമസാമ്രാജ്യം ജയിച്ചടക്കിയ മുആവിയ(റ) ആഫ്രിക്ക ജയിച്ചടക്കിയ അബ്‌ദുല്ലാഹിബ്‌നു അബീസർഅ്‌, സഹാബി പ്രമുഖനും ബുദ്ധിമാനുമായ സഈദുബ്‌നു ആസ്‌, പേർഷ്യൻ സാമ്രാജ്യവും ഖുറാസാനും സജിസ്‌താനും ഇസ്‌ലാമിന്‌ കീഴ്‌പെടുത്തിയ അബ്‌ദുല്ലാഹിബ്‌നു ആമിർ. കൂഫയിലെ ഗവർണറായ ധീരനായ ദിഗ്വിജയി, വലീദ്‌ ബിൻ ഉഖ്‌ബ, അദ്ദേഹത്തിന്റെ കൂഫയിലെ ഭവനത്തിന്‌ വാതിലുകളുണ്ടായിരുന്നില്ല പ്രജകൾക്ക്‌ ആരുടെയും അനുമതി കൂടാതെ ഏതു നേരവും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. തന്റെ കുടുംബത്തിൽ പെട്ടുപോയതിന്റെ പേരിൽ പേർഷ്യയും റോമും ആഫ്രിക്കയും തുർക്കിസ്ഥാനും ഇസ്‌ലാമിന്‌ കീഴ്‌പ്പെടുത്തിയ ഈ മഹാമനീഷികൾക്ക്‌ അവർ അർഹിക്കുന്ന പദവി തടയേണ്ടതുണ്ടോ?
സ്വന്തക്കാരെ ഗവർണർമാരായി നിയമിച്ചതിന്റെ പേരിൽ ഉസ്‌മാൻ(റ)വിനെതിരിൽ ജനങ്ങളെ ഇളക്കിവിടുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്‌ത ശിയാക്കൾ ഇന്നും ആ ആരോപണം ആവർത്തിക്കുന്നു ശിയാവാദങ്ങൾ മാത്രം മുഖവിലക്കെടുത്ത്‌ മൗലാനാ മൗദൂദിയെപ്പോലുള്ളവർ പ്രസ്‌തുത ആരോപണങ്ങൾ സുന്നിസമൂഹങ്ങൾക്കിടയിലും പ്രചരിപ്പിച്ചു. അതിന്റെ പ്രത്യാഘാതം ഗുരുതരമായി തുടരുന്നു മഹാപണ്ഡിതന്മാരായാ മൗലാനാ മൻസൂർ നുഅ്‌മാനി, അബുൽ ഹസൻ നദ്‌വി, ഹുസൈൻ അഹ്‌മദ്‌ മദനി, സുലൈമാൻ നദ്‌വി, തഖീ ഉസ്‌മാനി, യൂസുഫുൽ ഖർദാവി, വഹീദുദ്ദീൻ ഖാൻ, ശൈഖ്‌ മുഹമ്മദ്‌ യൂസുഫുൽ ബിന്നൂരി തുടങ്ങിയവർ മൗദൂദിയുടെ അബദ്ധങ്ങൾ തിരുത്തുവാൻ ശ്രമിച്ചവരാണ്‌. എന്നാൽ സാധാരണക്കാരായ ജമാഅത്ത്‌ പ്രവർത്തകർക്ക്‌ ഇവരാരും മൗദൂദിയോളം വരില്ലല്ലോ?
യോഗ്യതയുടെ പേരിൽ മാത്രം ബന്ധുക്കളിൽ പെട്ട ചിലരെ ഗവർണറാക്കിയതിന്റെ പേരിൽ ഉസ്‌മാൻ(റ) ശിയാക്കളും അവരെ അന്ധമായി പിന്തുടരുന്ന ചില സുന്നികളും അലി(റ) തന്റെ ഭരണകാലത്ത്‌ തന്റെ സ്വന്തക്കാരായ അഞ്ച്‌ പേരെ ഗവർണർമാരായി നിയമിച്ചതിന്റെ പേരിൽ അദ്ദേഹത്തോട്‌ യാതൊരു വിരോധവുമില്ല. അബ്‌ദുല്ലാഹിബ്‌നു അബ്ബാസ്‌, ഉബൈദുല്ലാഹിബ്‌നു അബ്ബാസ്‌, ഖുസം ഇബ്‌നു അബ്ബാസ്‌, തമാം ഇബ്‌നു അബ്ബാസ്‌ തന്റെ വലംകൈ ആയിരുന്ന മുഹമ്മദ്‌ ബിൻ അബീബക്കർ(റ) എന്നിവരെയാണ്‌ അലി(റ) ഗവർണർമാരാക്കിയ സ്വന്തക്കാർ. ഗവർണർമാരെന്ന നിലയിൽ ഇവരുടെ സംഭാവനകളും ഉസ്‌മാൻ(റ)ന്റെ ഗവർണർമാർ ഇസ്‌ലാമിന്‌ ചെയ്‌ത സംഭാവനകളും ചരിത്രവിദ്യാർത്ഥികളുടെ പഠനത്തിന്‌ വിടുന്നു.

ശിയാ ഭീകരതയുടെ ചരിത്രം

കഴിഞ്ഞ പതിനാല്‌ നൂറ്റാണ്ടിനിടെ ഇസ്‌ലാമിക ചരിത്രത്തിൽ നടന്ന ഭീകരപരീക്ഷണ ഘട്ടത്തിലും ശത്രുക്കളുടെ തേർവാഴ്‌ചയിലും ശിയാക്കളുടെ നിലപാടുകളെന്തായിരുന്നുവെന്ന്‌ ചിന്തിക്കുന്നത്‌ ആ വിഭാഗത്തിന്റെ നിജസ്ഥിതിയറിയാൻ വായനക്കാരെ സഹായിക്കുമെന്ന്‌ കരുതുന്നു. ശിയാഇസം തന്നെ ഒരു ജൂത പദ്ധതിയായതിനാൽ ജൂതന്മാരുടെ സകല കുടില തന്ത്രങ്ങളും ഇക്കൂട്ടർ എന്നും മുസ്‌ലിംകൾക്കെതിരിൽ പയറ്റിയിട്ടുണ്ട്‌. അവർ ആദ്യമായി വഞ്ചിച്ചത്‌ തങ്ങളുടെ ഇമാമുകളെ തന്നെയായിരുന്നു. "അലി(റ) തന്റെ അനുയായികളെ കൂട്ടി ശാമുകാരെ നേരിടാൻ ഉദ്യമിച്ചപ്പോൾ അദ്ദേഹത്തിന്‌ സർവ്വപിന്തുണയും വാഗ്‌ദാനം ചെയ്‌ത അവർ തങ്ങളുടെ ആയുധങ്ങൾ കേടായി എന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയും അദ്ദേഹം അറിയാതെ യുദ്ധക്കളത്തിൽ നിന്ന്‌ പിൻവാങ്ങുകയും ചെയ്‌തു. പടയാളികൾ ഇല്ലാത്ത ഒഴിഞ്ഞ സൈനികത്താവളമാണ്‌ അദ്ദേഹം കണ്ടത്‌." (ത്വബരി 3/348). ഇത്തരം വഞ്ചകരെ മുന്നിൽ നിർത്തി യുദ്ധം വിജയിക്കാനാവില്ലെന്ന്‌ അലി(റ) തിരിച്ചറിഞ്ഞു. അലി(റ)യെ വഞ്ചിച്ചത്‌ പോലെ ഹുസൈൻ(റ)നെയും അവർ വഞ്ചിച്ചു. അവരുടെ വഞ്ചനയാണ്‌ പ്രവാചകപൗത്രന്റെ രക്തസാക്ഷിത്വത്തിൽ കലാശിച്ചത്‌. കൂഫയിലേക്ക്‌ വന്നാൽ തങ്ങൾ സഹായിക്കാമെന്നവർ അദ്ദേഹത്തിന്‌ വാക്കുകൊടുത്തു. അവരുടെ വാക്ക്‌ വിശ്വസിച്ച്‌ കൂഫയിലെത്തിയ അദ്ദേഹത്തെ അവർ കൈവെടിഞ്ഞു. ഞങ്ങൾ തന്നെയാണ്‌ ഹുസൈനെ കൊലക്കു കൊടുത്തതെന്ന്‌ ശിയാപണ്ഡിതൻ മുഹ്‌സിൻ അൽ അമീൻ കുറ്റസമ്മതം നടത്തുന്നത്‌ കാണുക. "ഇറാഖിലെ ഇരുപതിനായിരം പേർ ഹുസൈനോട്‌ യുദ്ധ പ്രതിജ്ഞ ചെയ്‌തു. അവർ അദ്ദേഹത്തെ വഞ്ചിക്കുകയും അദ്ദേഹത്തോടുള്ള പ്രതിജ്ഞ നിലനിൽക്കേ പിന്തിരിഞ്ഞു കളയുകയും ചെയ്‌തു. അവർ അദ്ദേഹത്തെ കൊലപ്പെടുത്തി." (അഅ്‌യാനുശ്ശീഅ, പേ. 134). ഉസ്‌മാൻ(റ)വിന്റെ വധം, സ്വഹാബികളെ തമ്മിലടിപ്പിച്ച ജമൽ, സിഫ്‌ഫിൻ യുദ്ധങ്ങൾ, ഹുസൈൻ(റ) രക്തസാക്ഷിയായ കർബലാ ഇങ്ങനെ ഇസ്‌ലാമിക ചരിത്രത്തിൽ കഴുകിക്കളയാനാകാത്ത എത്ര രക്തക്കറകൾ ശിയാ വഞ്ചനകൾ മൂലം സംഭവിച്ചു. എന്നിട്ടും മുസ്‌ലിംകൾ പാഠം പഠിച്ചില്ല. ഫലമോ ഇറാഖിലും, സിറിയയിലും, പാകിസ്ഥാനിലും, ലബനാനിലും രക്തപ്പുഴകൾ ഒഴുകുന്നു. തീവ്രശിയാ വിഭാഗമായ ഖറാമിത്തകൾ ഹി. 317ൽ പരിശുദ്ധ ഹറമിൽ താണ്ഡവമാടുകയും കഅ്‌ബയിൽ നിന്ന്‌ ഹജറുൽ അസ്‌വദ്‌ പിഴുതെടുത്ത്‌ ബഹ്‌റൈനിൽ കൊണ്ടുപോയി, പിന്നീട്‌ ഇരുപത്തി രണ്ട്‌ വർഷം മുസ്‌ലിംകൾ ഹജറുൽ അസ്‌വദിന്റെ സാന്നിധ്യമില്ലാതെ ഹജ്ജ്‌ ചെയ്‌തു. അവർ അതിനെ അഗ്നിക്കിരയാക്കുകയും പൊട്ടിച്ച്‌ കഷ്‌ണങ്ങളാക്കുകയും ചെയ്‌തു.
ഹിജ്‌റ. 413ൽ ശിയാ ഭരണാധികാരികളായ അബീദികൾ കഅ‍്‌ബ തകർക്കുവാൻ ശ്രമിക്കുകയും ഹജ്ജ്‌ ചെയ്യുന്നതിൽ നിന്ന്‌ മുസ്‌ലിംകളെ തടയുകയും ചെയ്‌തു. 10 വർഷങ്ങളോളം ഇറാഖിന്റെ ഭാഗത്തുള്ളവരെ ഹജ്ജ്‌ ചെയ്യാൻ അവർ അനുവദിച്ചില്ല. ഹി. 463ൽ അവരിൽ നിന്ന്‌ അല്ലാഹു ഹറമിനെ മോചിപ്പിച്ചു. അവർ ഹറമിൽ കാട്ടിക്കൂട്ടിയ ഭീകരകൃത്യങ്ങൾ ഇതുപോലൊരു ലേഖനത്തിൽ ഉദ്ധരിക്കുക സാധ്യമല്ല. കഅ്‌ബയുടെ വാതിൽ പിഴുതെറിയുകയും കിസ്‌വ വലിച്ചു കീറുകയും പാത്തി തകർക്കുകയും ഹറമിൽ മുസ്‌ലിംകളെ കൂട്ടക്കുരുതി ചെയ്‌ത്‌ അവിടെ തന്നെ കുഴിച്ചു മൂടുകയും ചെയ്‌ത ഭീകരകൃത്യങ്ങൾ ഇബ്‌നു കസീർ, ഇബനുൽ അസീർ എന്നീ ചരിത്രകാരന്മാർ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. അബ്‌ദുല്ലാഹിബ്‌നു സബഇന്റെ ശാന്തവും ഗൂഢവുമായ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ്‌ കൈകാര്യം ചെയ്‌തിരുന്നെങ്കിൽ ഉസ്‌മാൻ(റ) വധിക്കപ്പെടുമായിരുന്നില്ല. പക്ഷെ മുസ്‌ലിംകൾ പിന്നെയും പാഠം പഠിച്ചില്ല. ഫലമോ ജമലും, സ്വിഫിനും, കർബലയും പിന്നീട്‌ പലതും ആവർത്തിച്ചു. കേരളത്തിൽ ശാന്തമായി നിഗൂഢമായി ഹംസ സാഹിബും പ്രഭുതികളും നിർവഹിക്കുന്നതും അബ്‌ദുല്ലാഹിബ്‌നു സബഅ‍്‌ നിർവഹിച്ചതും എന്തൊരു സാമ്യം! ഇസ്‌ലാമിക സമൂഹത്തിന്റെ ഇന്നലെകൾക്ക്‌ ഇന്നുമായി എന്തൊരു സാമ്യം. പക്ഷെ അത്‌ തിരിച്ചറിയാൻ കഴിഞ്ഞ സ്വലാഹുദ്ദീൻ അയ്യൂബിമാർ എത്ര പേരുണ്ട്‌. അല്ലാമാ ഇഖ്‌ബാൽ പറഞ്ഞത്‌ എത്ര ശരി. നംറൂദുമാർ എത്രയുമുണ്ട്‌. എന്നാൽ ഇബ്രാഹീം എവിടെ?
ഇവിടെയാണ്‌ സലാഹുദ്ദീൻ അയ്യൂബി തങ്കശോഭയോടെ പ്രശോഭിച്ചു നിൽക്കുന്നത്‌. എന്നാൽ കുരിശുപടയാളികളെ തോൽപിച്ച്‌ ഖുദ്‌സിനെ മോചിപ്പിക്കുകയും ഫാതിമികളെ ഉന്മൂലനം ചെയ്‌ത്‌ അസ്‌ഹറിനെ രക്ഷിക്കുകയും ചെയ്‌ത സലാഹുദ്ദീൻ അയ്യൂബിയെക്കുറിച്ച്‌ നമ്മിൽ എത്ര പേർക്കറിയാം.
ഇസ്‌ലാമിക ചരിത്രത്തിൽ നേരിട്ട ഏറ്റവും ഭീകരമായ പരീക്ഷണങ്ങളത്രെ, കുരിശുയുദ്ധങ്ങൾ, താർത്താരികളുടെ ബഗ്‌ദാദ്‌ ആക്രമണം, പോർച്ചുഗീസ്‌ ആക്രമണം, സ്‌പെയിനിന്റെ പതനം എന്നിവ. ഇതിൽ മുസ്‌ലിംകളുടെ അനൈക്യവും തമ്മിലടിയുമാണ്‌ സ്‌പെയിനിന്റെ തകർച്ചക്ക്‌ വഴിവെച്ചത്‌. ദശലക്ഷക്കണക്കിന്‌ മുസ്‌ലിംകൾ ഇയ്യാം പാറ്റകളെ പോലെ മരിച്ചുവീണ ഈ മൂന്ന്‌ ദുരന്തങ്ങളിലും ശിയാക്കളുടെ നിലപാടെന്തായിരുന്നുവെന്ന്‌ അന്വേഷിക്കുന്നത്‌ ഇറാൻ ഇസ്‌ലാമിക്‌ റിപബ്ളിക്കിനെ സാമ്രാജ്യത്വ വിരോധത്തിന്റെ ബ്രാന്റ്‌ അംബാസിഡർമാരായി കൊണ്ട്‌ നടക്കുന്ന ഇസ്‌ലാമിസ്റ്റുകളുടെ കണ്ണു തുറപ്പിക്കാനാകുമെങ്കിൽ എന്നാശിക്കുന്നു. ഈ മൂന്നു ദുരന്തങ്ങളിലും ശത്രുക്കളോടൊപ്പം നിന്ന്‌ മുസ്‌ലിംകളെ ഒറ്റുകൊടുത്ത ചരിത്രമാണ്‌ ശിയാക്കൾക്കുള്ളതെന്ന്‌ ചരിത്രബോധമുള്ളവരിൽ തന്നെ എത്ര പേർക്കറിയാം?
ഹിജ്‌റ 656ൽ മംഗോളിയർ ബഗ്‌ദാദിലേക്ക്‌ ഇരമ്പിക്കയറി. കൊള്ളയും കൊള്ളിവെപ്പും കൂട്ടക്കുരുതിയും നിമിത്തം ബഗ്‌ദാദ്‌ ശ്‌മശാന തുല്യമായി. ലക്ഷക്കണക്കിന്‌ മനുഷ്യജീവൻ കവർന്നെടുത്ത ആ ദുരന്തത്തിന്‌ പിറകിൽ പ്രവർത്തിച്ച ദുഃശ്ശക്തിയാരായിരുന്നു? അവസാനത്തെ അബ്ബാസി ഖലീഫ മുഅ്‌തസിമിന്റെ മന്ത്രിയും ശിയാ വിശ്വാസിയുമായിരുന്ന ഇബ്‌നുൽ അൽഖമിയുടെ കറുത്ത കരങ്ങളായിരുന്നു ചരിത്രത്തിൽ തുല്യതയില്ലാത്ത ആ ദാരുണസംഭവത്തിന്‌ പിന്നിൽ പ്രവർത്തിച്ചത്‌. സുന്നി പള്ളികളും പാഠശാലകളും തകർത്ത്‌ ശിയാ ദേവാലയങ്ങളും കലാലയങ്ങളും നിർമിക്കാൻ ഉദ്യമിച്ച അദ്ദേഹം മംഗോളിയൻ രാജാവായ ഹൂലാകുഖാന്‌ കത്തെഴുതി ബഗ്‌ദാദ്‌ ആക്രമിക്കാൻ പ്രേരിപ്പിച്ചു. അതേസമയം ഖലീഫ മുഅ്‌തസിമിനോടു സൈനികരുടെ എണ്ണം വെട്ടിക്കുറക്കാനും അവരുടെ ആനുകൂല്യങ്ങൾ എടുത്തു കളയാനും പ്രേരിപ്പിച്ചു. അല്ലാഹുവിന്റെ കോപത്തിന്‌ പാത്രമാകുന്ന ദുർവൃത്തികളിൽ രമിക്കുവാൻ ഖലീഫക്ക്‌ സൗകര്യം ചെയ്‌തു കൊടുക്കാനും അദ്ദേഹം മറന്നില്ല. നാട്ടിൽ തൊഴിലില്ലായ്‌മയും അക്രമവും അരാജകത്വവും നടമാടി. പട്ടാളക്കാർ സൈനികസേവനം ഉപേക്ഷിച്ചു യുദ്ധവൈഭവം തീരെയില്ലാത്ത അൽപം പേർ മാത്രം സൈന്യത്തിൽ അവശേഷിച്ചു. അങ്ങനെ താർത്താരികൾക്ക്‌ നിഷ്‌പ്രയാസം ബഗ്‌ദാദ്‌ കീഴടക്കാനുള്ള സകല സംവിധാനവും ഒരുങ്ങി.
ഹിജ്‌റ 656ൽ അവർ എല്ലാ ഒരുക്കങ്ങളോടും കൂടി ബഗ്‌ദാദിന്റെ അതിർത്തിയിലെത്തിയപ്പോൾ ഖലീഫ അവരെ നേരിടാനൊരുങ്ങി. എന്നാൽ സൈനിക ശക്തിയില്ലാത്ത ഒരു ഭരണാധികാരിക്ക്‌ എങ്ങനെ കുലം കുത്തിവരുന്ന മഹാവ്യൂഹത്തെ ചെറുക്കാനാകും? അപ്പോൾ വഞ്ചകനായ ഇബ്‌നുൽ അൽഖമി ഖലീഫയോടൊപ്പം മന്ത്രിമാർ, രാജകുടുംബങ്ങൾ, പണ്ഡിതന്മാർ, ഇമാമുമാർ എന്നിവരടങ്ങുന്ന എഴുന്നൂറ്‌ പേരുള്ള ഒരു സംഘത്തോട്‌ താർത്താരികളെ നേരിടാൻ പറഞ്ഞയച്ചു. സംഘം ഹൂലാകുവിന്റെ അടുത്തെത്തിയപ്പോൾ തന്ത്രപരമായി ആ സംഘത്തിൽ നിന്ന്‌ ആ ദുഷ്‌ടൻ പിന്മാറി. അവരെയെല്ലാം താർത്താരിപ്പട ആട്ടിൻകുട്ടികളെ പോലെ കഴുത്തറുത്തു കൊലപ്പെടുത്തി. പിന്നീട്‌ അതിനീചമായി ഖലീഫയെയും കൊലപ്പെടുത്തി. പണ്ഡിതരും ഇമാമുകളും ഭരണകുടുംബവും ആസൂത്രിതമായി ഉന്മൂലനം ചെയ്യപ്പെട്ടു. നീചനായ ശിയാ ഭീകരന്റെ കൊടുംചതി നിമിത്തം ഇറാഖിലെ സുന്നി മേധാവിത്വം നഷ്‌ടമായി.
ഉടയനില്ലാത്ത ഇറാഖിൽ പ്രവേശിച്ച്‌ കാടന്മാരായ മംഗോളിയർ കണ്ണിൽ കണ്ടവരെയെല്ലാം വകവരുത്തി. ആളുകൾ ഭീതി കാരണം കിണറ്റിലും പുരപ്പുറത്തും ഒളിച്ചിരുന്നുവെങ്കിലും ആരും ആ കിങ്കരന്മാരുടെ വാൾത്തലപ്പുകളിൽ നിന്ന്‌ രക്ഷപ്പെട്ടില്ല. മുസ്‌ലിംകളുടെ അന്നേവരെയുള്ള വൈജ്ഞാനിക ശേഷിപ്പികൾ ദശലക്ഷക്കണക്കിന്‌ ഗ്രന്ഥങ്ങൾ അടങ്ങിയ ഗ്രന്ഥശേഖരം ചാരമായി. ഇബ്‌നുൽ അൽഖമി എന്ന ശിയാ തന്റെ കൊടുംചതി നിമിത്തം മാനവചരിത്രത്തിലെ മഹാനാഗരികത തകർന്നടിഞ്ഞു. പത്ത്‌ ലക്ഷമോ പതിനെട്ടു ലക്ഷമോ, വിശ്വാസികൾക്ക്‌ ജീവഹാനി സംഭവിച്ചു. (അൽബിദായ വന്നിഹായ. വാ. 12, ഇബ്‌നു കസീർ). മരിച്ചവരുടെ എണ്ണം ഇതിലും എത്രയോ വരുമെന്നാണ്‌ മറ്റു ചില ചരിത്രകാരന്മാർ പറയുന്നത്‌. സുന്നികൾ വീണ്ടും വഞ്ചിക്കപ്പെട്ടു പക്ഷെ ചരിത്രത്തിൽ നിന്ന്‌ അവർ ഒരു പാഠവും പഠിച്ചില്ല. വഞ്ചന രക്തത്തിലലിഞ്ഞു ചേർന്ന ശിയാക്കൾ ഇന്നും അത്‌ തുടർന്നുകൊണ്ടിരിക്കുന്നു.
ഇസ്‌ലാമിന്റെ ആദ്യ ഖിബ്‌ലയും മൂന്നാമത്തെ വിശുദ്ധ മസ്‌ജിദുമായ ബൈത്തുൽ മുഖദ്ദിസ്‌ നഷ്‌ടപ്പെടുത്തിയത്‌ അന്നത്തെ ശിയാ ഭരണാധികാരികളായിരുന്ന ഫാതിമികളുടെ കൊള്ളരുതായ്‌മ കൊണ്ടായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ ധീരനും യുക്തിമാനും ഭക്തനുമായിരുന്ന സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി ഈജിപ്‌തിന്റെ അധികാരം കൈവശപ്പെടുത്തിയ ഉടനെ ശിയാ പാരമ്പര്യം പേറുന്ന ഫാതിമികളുടെ പൈതൃകത്തിൽ നിന്ന്‌ ഈജിപ്‌തിനെ മോചിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാരംഭിച്ചു.
അധികാരമാറ്റത്തിലൂടെ മാത്രം ഒരു വ്യവസ്ഥയെ മാറ്റിപ്പണിയാനാകില്ലെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. ഫാതിമികൾ ദിവ്യത്വം ആരോപിച്ചിരുന്ന അവരുടെ ഭരണാധികാരിയെ അവമതിക്കുകയും അനുയായികൾക്കിടയിൽ അദ്ദേഹത്തിന്റെ ദിവ്യത്വ പരിവേഷം തകർക്കുകയും ചെയ്‌തു. അൽ അസ്‌ഹറിൽ നിന്ന്‌ ശിയാ പ്രഭാഷണങ്ങളും ക്ളാസുകളും നിരോധിക്കുകയും ഈജിപ്‌തിൽ പ്രചരിപ്പിച്ച ശീഈ ഗ്രന്ഥങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. ശിയാക്കളുടെ എല്ലാ ആഘോഷങ്ങളും അദ്ദേഹം നിരോധിച്ചു. അവരുടെ നാണയങ്ങളും മുദ്രകളും തുടച്ചുനീക്കി. പ്രവാചക പുത്രി ഫാത്തിമയുമായി ഫാതിമികൾക്ക്‌ യാതൊരു ബന്ധവുമില്ലെന്നും അവർ ജൂത മജൂസി പാരമ്പര്യം പേറുന്നവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി. മജൂസിയായ ഉബൈദുല്ലാഹിബ്‌നു മയ്‌മൂനാണ്‌ അവരുടെ പൂർവ്വ പിതാവെന്നും അദ്ദേഹം തെളിയിച്ചു.
അധികാരം നഷ്‌ടപ്പെട്ട ഫാതിമികൾ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയുടെ ഭരണം തകർക്കാൻ ഗൂഢപദ്ധതികൾ മെനഞ്ഞു. അവർ രഹസ്യയോഗം ചേർന്നു തങ്ങളുടെ രഹസ്യ മന്ത്രിസഭ രൂപീകരിച്ചു. കുരിശു പടയാളികൾക്ക്‌ കത്തെഴുതി ഈജിപ്‌ത്‌ ആക്രമിക്കാൻ ആവശ്യപ്പെട്ടു ഫാതിമികളോട്‌ അങ്ങേ അറ്റത്തെ കൂറ്‌ പുലർത്തിയിരുന്ന ഇമാറത്തു യമനിയെന്ന ശാഫിഈ പണ്ഡിതനെ അവർ ആ രഹസ്യ ദൗത്യം ഏൽപിച്ചു. എന്നാൽ തന്ത്രശാലിയായിരുന്ന സുൽത്താന്റെ രഹസ്യകാമറകൾ അവരെ നിരീക്ഷിക്കുന്നത്‌ അവർ മനസ്സിലാക്കിയില്ല.
സ്വലാഹുദ്ദീൻ ഫലസ്‌തീനിലേക്ക്‌ പുറപ്പെട്ട തഞ്ചം നോക്കി അവർ വീണ്ടും കുരിശു സൈനികത്തലവന്‌ കത്തയച്ചു. സലാഹുദ്ദീൻ അകലെയാണ്‌ അവസരം ഉപയോഗപ്പെടുത്തണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടത്‌. അദ്ദേഹം ഈജിപ്‌തിലേക്ക്‌ മടങ്ങിവരുന്നത്‌ തടയാനും ഈജിപ്‌തിലെ ഫാത്തിമി ഭരണകൂടത്തിന്റെ അവശിഷ്‌ടങ്ങളും അർമീനിയൻ പടയാളികളും ഇസ്രായീലികളും ഒന്നിച്ച്‌ ഈജിപ്‌തിനെ തിരിച്ചുപിടിക്കാനായിരുന്നു അവരുടെ പരിപാടി. എന്നാൽ ബുദ്ധിമാനായസുൽത്താൻ അപകടം മണത്തറിഞ്ഞതിനാൽ സമർത്ഥമായി അവരുടെ ഗൂഢപദ്ധതിയെ തകർത്തു കളഞ്ഞു. യാതൊരു ആസൂത്രണവുമില്ലാതെ തന്റെ ശത്രുമുഖ്യൻ സീസിയെ തന്നെ ആഭ്യന്തരമന്ത്രിയായി വാഴിച്ച്‌ ജനങ്ങൾ നൽകിയ അധികാരം നഷ്‌ടപ്പെടുത്തിയ മുഹമ്മദ്‌ മുർസിയെയും സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയെയും താരതമ്യം ചെയ്യുന്നത്‌ സംഗതമായിരിക്കും.
എന്നാൽ ശിയാ ഗൂഡാലോചകർ ഇതുകൊണ്ടൊന്നും അടങ്ങിയിരുന്നില്ല. ഫലസ്‌തീനിലെ ക്രൈസ്‌തവ ഭരണാധിക്കവർ കത്തയച്ചു. അദ്ദേഹം തന്റെ ദൂതൻ ജോർജിനെ സലാഹുദ്ദീന്റെ അടുത്തേക്ക്‌ ഒരു കത്തുമായി നിയോഗിച്ചു. രഹസ്യമായി മറ്റൊരു കത്ത്‌ ഫാത്തിമി ഗൂഢസംഘത്തിനും ഇതേ ദൂതന്റെ പക്കൽ കൊടുത്തയച്ചിരുന്നു. സുൽത്താൻ സലാഹുദ്ദീന്റെ രഹസ്യാന്വേഷകർ അത്‌ കണ്ടുപിടിച്ചു. ഗൂഢസംഘങ്ങളെയെല്ലാം സുൽത്താൻ കൈകാര്യം  ചെയ്‌തു ഈജിപ്‌തിൽ അധികാരമുപയോഗിച്ച്‌ പ്രചരിപ്പിച്ച ശീഈ ചിന്തകൾ തുടച്ചു നീക്കാൻ സുൽത്താൻ പണ്ഡിതന്മാരുടെയും ഫുഖഹാക്കളുടെയും സഹായം തേടി. ശിയാ വഞ്ചകരെ തൂക്കിലേറ്റാൻ പണ്ഡിതന്മാർ ഫത്‌വ നൽകി വഞ്ചകനായ സുന്നി പണ്ഡിതൻ ഇമാറയെയും തൂക്കിലേറ്റി. ഇസ്‌ലാം വിരുദ്ധനായ ശിയാ ഭീകരൻ ബശ്ശാറിനെ വാനോളം പുകഴ്‌ത്തി അദ്ദേഹത്തെ പിന്തുണക്കാൻ ആഹ്വാനം ചെയ്‌ത സുന്നി പണ്ഡിതൻ സഈദ്‌ റമദാൻ ബൂത്തിയുടെ ദുരന്തപര്യവസാനം ഇതോട്‌ കൂട്ടി വായിക്കാവുന്നതാണ്‌.
ഫാത്തിമികളുടെ അധികാരം നഷ്‌ടപ്പെട്ടതിലുള്ള പക തീരാതെ സുൽത്താൻ സലാഹുദ്ദീനെ ചതിച്ചു കൊല്ലാൻ തീവ്രശിയാവിഭാഗം ഹശ്ശാശുകൾ പദ്ധതിയിട്ടു. പദ്ധതി നടപ്പാക്കാൻ റാഷിദുദ്ദീൻ എന്ന ഇസ്‌മായിലീ ശീഈ പ്രമുഖൻ കുരിശു സൈന്യവുമായി ധാരണയായി. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടും സൈനിക വേഷത്തിൽ തന്റെ അനുയായികളെ പറഞ്ഞയച്ചു അവർ സലാഹുദ്ദീൻ അയ്യൂബിയുടെ കൂടെ യുദ്ധ മുന്നണിയിൽ പ്രവർത്തിച്ചു അദ്ദേഹത്തെ വധിക്കാൻ തക്കം പാർത്തുകഴിഞ്ഞു. സലാഹുദ്ദീൻ തന്റെ സൈനികരിൽ നിന്ന്‌ ഒറ്റപ്പെട്ട വേളയിൽ അവരിൽ ഒരാൾ അദ്ദേഹത്തിന്റെ നേരെ ചാടിവീണു. പടയങ്കി ധരിച്ചിരുന്നതിനാൽ അദ്ദേഹം പോറലേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട്‌ തന്റെ സൈനികരായി അഭിനയിച്ചു ശത്രുക്കളിൽ നാല്‌ പേഋ അദ്ദേഹത്തിനെതിരിൽ ചാടിവീണു. എന്നാൽ തന്റെ അംഗരക്ഷകർ അവസരോചിതമായി ഇടപെട്ടതിനാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷപ്പെട്ടു. ശിയാ വഞ്ചന തിരിച്ചറിഞ്ഞ സമൂഹത്തെ രക്ഷപ്പെടുത്തിയ സലാഹുദ്ദീൻ അയ്യൂബിയോടു ശിയാക്കളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
പാരമ്പര്യ ഇസ്‌ലാമിക ലോകത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ കുരിശുയുദ്ധത്തിൽ നിന്ന്‌ ഊർജ്ജം സ്വീകരിച്ച ഇസ്‌ലാമിനോടുള്ള ഒടുങ്ങാത്ത പകയുമായി യാത്ര തിരിച്ച പോർച്ചുഗീസുകാർക്ക്‌ സ്വന്തം ജനതയെ ഒറ്റുകൊടുത്ത പാരമ്പര്യം ഇറാനി സഫവിശീഇകൾക്ക്‌ സ്വന്തം. ഇറാനിലെ ഗാഹ്‌ ഇസ്‌മായിൽ, ഉസ്‌മാനി ഖിലാഫത്തിനെ തകർക്കാൻ പോർച്ചുഗീസുകാരെ സഹായിക്കുക മാത്രമല്ല, അൽഫോൻസോ അൽ ബുക്കർക്കുമായി അദ്ദേഹം ഒപ്പുവെച്ച രഹസ്യധാരണയുടെ പൂർണചരിത്രം അൽഫോൺസോ അൽ ബുക്കർക്കിന്റെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെട്ടു കിടക്കുന്നുണ്ട്‌.
പോർച്ചുഗൽ ഭരണാധികാരി മാനുവൽ രാജാവുമായി ചേർന്ന്‌ മക്ക പിടിച്ചടക്കാനുള്ള പദ്ധതിയും സഫവി ഭരണാധികാരി ഗാഹ്‌ ഇസ്‌മായിൽ പദ്ധതിയിട്ടിരുന്നു. പോർച്ചുഗൽ ഭരണാധികാരിക്ക്‌ അദ്ദേഹം അയച്ച കത്തിൽ നിന്നും സൈനികരുമായി നമുക്ക്‌ ഒന്നിച്ച്‌ മക്കയെ ആക്രമിക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇത്‌ സമ്മതിച്ച പോർച്ചുഗൽ രാജാവ്‌ ജിദ്ധയിലെത്തിയെങ്കിലും തന്റെ നാട്ടിലെ ആഭ്യന്തരലഹള കാരണം അദ്ദേഹത്തിന്‌ തിരിച്ചുപോകേണ്ടി വന്നു. ശിയാ മോഹം പൂവണിയാതെ അല്ലാഹു മക്കയെ രക്ഷിച്ചു. ഗാഹ്‌ ഇസ്‌മായിൽ അന്ന്‌ മാനുവൽ രാജാവിന്‌ അയച്ച കത്തിന്റെ കോപ്പി ലണ്ടനിലെ ബ്രിട്ടീഷ്‌ ലൈബ്രറിയിലും അബൂദാബിയിലെ കൾച്ചറൽ ഫൗണ്ടേഷൻ ലൈബ്രറിയിലും സൂക്ഷിച്ചിട്ടുണ്ട്‌.
ചരിത്രത്തിൽ പിന്നെയും ശിയാ വഞ്ചനകൾ തകർത്താടി സുന്നിലോകം ചരിത്രത്തിൽ നിന്ന്‌ ഒന്നും പഠിക്കാതെ ആലസ്യത്തിൽ മുഴുകിക്കഴിഞ്ഞു.
ശാഹ്‌ ഇസ്‌മായിൽ 1501ൽ ഇറാനിൽ സ്ഥാപിച്ച സഫവി ഭരണകൂടം ജനങ്ങൾക്കുമേൽ ശിയാഇസം അടിച്ചേൽപിച്ചു. ശിയാഇസത്തെ ഇറാന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഹിജ്‌റ പത്താം നൂറ്റാണ്ടുവരെ സുന്നി രാഷ്‌ട്രമായിരുന്നു ഇറാൻ എന്നോർക്കണം. പരേതരായ ശിയാ ഇമാമുമാരുടെ ആജ്ഞകൾക്കനുസരിച്ചാണ്‌ താൻ പ്രവർത്തിക്കുന്നതെന്ന്‌ അദ്ദേഹം തട്ടിവിട്ടു. ഇറാനികളുടെ വിശ്വാസദാർഢ്യം പരീക്ഷിക്കാൻ സഹാബികളെ അദ്ദേഹം തെറിവിളിച്ചു. മസ്‌ജിദുകളിലും അങ്ങാടികളിലും വെച്ച്‌ സ്വഹാബികളെ ഭർത്സിക്കാൻ കുഞ്ഞാടുകളെ ശട്ടം കെട്ടി. അധികാരദണ്ഡ്‌ ഉപയോഗിച്ച്‌ പാവം പൗരന്മാരുടെ മേൽ ശിയാ ചിന്തകൾ അടിച്ചേൽപിച്ചു.
ഉസ്‌മാനി ഖിലാഫത്തിനോട്‌ യുദ്ധം ചെയ്‌ത ശിയാക്കൾ ഇസ്‌ലാമിന്റെ ശത്രുക്കളായ പോർച്ചുഗീസുകാരുമായും പിന്നീട്‌ ബ്രീട്ടീഷുകാരുമായും കൈകോർത്തു സുന്നികളെ തകർക്കാൻ ക്രൈസ്‌തവ പുരോഹിതന്മാരുമായും സുവിശേഷ പ്രവർത്തകന്മാരുമായും അവർ സഖ്യം സ്ഥാപിച്ചു.

ഇറാൻ, ഭീകരതയുടെ വർത്തമാനം

ഖുമൈനിയുടെ നേതൃത്വത്തിൽ രൂപീകൃതമായ ഇറാൻ ഇസ്‌ലാമിക്‌ റിപബ്ളിക്കിനെ ഇന്ത്യയിലെ ചില ഇസ്‌ലാമിസ്റ്റുകളടക്കം പലരും കലവറയില്ലാതെ പിന്തുണച്ചു. ഖുമൈനിയുടെ ആശയാദർശങ്ങൾ എത്രമാത്രം ഇസ്‌ലാമിനോടു ചേർന്നു പോകുമെന്നത്‌ അവർക്ക്‌ പ്രശ്‌നമായിരുന്നില്ല. ഖുമൈനിയുടെ പ്രഖ്യാതമായ ‘ഇസ്‌ലാമിക്‌ ഗവൺമെന്റ്‌‘ എന്ന പുസ്‌തകത്തിൽ നിന്ന്‌ ഒരു ഉദ്ധരണി മാത്രം ഇവിടെ കുറിക്കട്ടെ. "ഈ പ്രപഞ്ചത്തിലെ ഓരോ അണുവും നമ്മുടെ ഇമാമുമാരുടെ ആധിപത്യത്തിനും അധികാരത്തിനും കീഴടങ്ങുന്നതാണ്‌. അവർക്ക്‌ സ്‌തുത്യർഹമായ പദവിയും ഉന്നതസ്ഥാനവും പ്രാപഞ്ചിക അധികാരവ്യവസ്ഥയുമുണ്ട്‌. അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളോ അല്ലാഹുവിനാൽ അയക്കപ്പെട്ട പ്രവാചകരോ നമ്മുടെ ഇമാമുമാരുടെ സ്ഥാനത്തെത്തുകയില്ലെന്നത്‌ നമ്മുടെ മദ്‌ഹബിന്റെ അനിവാര്യ ആദർശങ്ങളിൽപെട്ടതാണ്‌." (ഇസ്‌ലാമിക്‌ ഗവൺമെന്റ്‌. പേ. 52.) നീചമായ പദങ്ങൾ ഉപയോഗിച്ച്‌ ഖുമൈനി തന്റെ ‘കശ്‌പുൽ അസ്‌റാർ‘ പേ. 112-114 എന്ന ഗ്രന്ഥത്തിൽ സഹാബികളെ അസഭ്യം പറയുന്നത്‌ കാണാം. ഇറാൻ ഭക്തിയുടെയും അമേരിക്കൻ വിരോധത്തിന്റെയും പേരിൽ ഇതെല്ലാം നിസാരമാക്കി തള്ളുന്ന ഇസ്‌ലാമിസ്റ്റുകൾ അല്ലാഹുവിനോട്‌ എന്ത്‌ സമാധാനം പറയും? എന്നാൽ കണ്ടറിഞ്ഞില്ലെങ്കിലും കൊണ്ടറിഞ്ഞ അറബ്‌ ലോകത്തെ ഇഖ്‌വാനികൾ തങ്ങളുടെ നിലപാടുകൾ മാറ്റുകയും ഇറാനും ശിയാഇസത്തിനുമെതിരിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുവാൻ തുടങ്ങുകുയം ചെയ്‌തിട്ടുണ്ട്‌. ഹിജ്‌റ 358ൽ ഫാതിമി ഖലീഫ തന്റെ സേനാനായകൻ ജൗഹറുസ്സഖലി മുഖേന ഈജിപ്‌തുകാരോട്‌ നടത്തിയ സഖ്യ ഉടമ്പടിയിൽ ഈജിപ്‌തുകാരെ അവരുടെ സുന്നി മദ്‌ഹബ്‌ പ്രകാരം ജീവിക്കാൻ അനുവദിക്കുമെന്നും ശിയാഇസം സ്വീകരിക്കാൻ അവരെ നിർബന്ധിക്കില്ലെന്നും ആരാധനാകർമ്മങ്ങൾ സുന്നി ആശയപ്രകാരം നിർവഹിക്കാൻ അനുവദിക്കുമെന്നുമൊക്കെ വാക്ക്‌ നൽകിയിരുന്നുവെങ്കിലും ഹി. 362ൽ ഫാത്തിമി ഖലീഫ കൈറോയിലെത്തിയപ്പോൾ ആദ്യം ചെയ്‌തത്‌ ശിയാഇസം അടിച്ചേൽപിക്കുകയായിരുന്നു. മസ്‌ജിദുകളും മദ്രസകളും ശിയാ സമ്പ്രദായമനുസരിച്ച്‌ പരിവർത്തിക്കുകയും ശിയാ ആഘോഷങ്ങളിൽ സംബന്ധിക്കാൻ നിർബന്ധിക്കുകയും ചെയ്‌തു. അഥവാ സുന്നികൾ ചരിത്രത്തിൽ ഒരിക്കൽ കൂടി വഞ്ചിക്കപ്പെട്ടുവെന്നർത്ഥം.
വിപ്ളവത്തിന്‌ സുന്നി പണ്ഡിതന്മാരുടെ പിന്തുണ തേടുകയും വിപ്ളവാനന്തരം സുന്നികൾക്ക്‌ സുരക്ഷയും ഭരണപങ്കാളിത്തവും വാഗ്‌ദാനം ചെയ്യുകയും ചെയ്‌ത ഖുമൈനിയുടെ വാക്ക്‌ വിശ്വസിച്ച സുന്നി പണ്ഡിതന്മാരുടെ ഗതിയെന്തായിരുന്നു? വിപ്ളവം ജയിച്ച ഉടനെ അഴികൾക്കുള്ളിലായ അവർ പിന്നീട്‌ കശാപ്പ്‌ ചെയ്യപ്പെടുകയുണ്ടായി. അഥവാ സുന്നികൾ വീണ്ടും കൊടിയ വഞ്ചനക്കിരയായെന്ന്‌ ചരിത്രം. ബഹ്‌റൈനിലും കുവൈത്തിലും ഇറാനിൽ നിന്ന്‌ കുടിയേറ്റക്കാർക്ക്‌ യാതൊരു തത്വദീക്ഷയുമില്ലാതെ പൗരത്വം പതിച്ചുനൽകി. കുറഞ്ഞകാലം കൊണ്ട്‌ പെറ്റ്‌ പെരുകിയ അവർ ജനസംഖ്യയിൽ ഭൂരിപക്ഷം നേടി. ഫലമോ എന്നെന്നേക്കുമായി ആ രാഷ്‌ട്രങ്ങളുടെ സമാധാനം നഷ്‌ടമായി. ജനസംഖ്യയുടെ മുപ്പത്‌ ശതമാനത്തോളം വരുന്ന ഇറാനിലെ സുന്നികൾക്ക്‌ തലസ്ഥാനമായ തെഹ്‌റാനിലും ഉസ്‌ഫഹാനിലും കിർമാനിലും യെസ്‌ദിലും ആരാധന നടത്താൻ ഒരു പള്ളി പോലും സ്വന്തമായി അനുവദിക്കാത്ത കാര്യം ഇറാന്റെ കുഴലൂത്തുകാരായ കേരളത്തിലെ ഇസ്‌ലാമിസ്റ്റുകൾക്കറിയുമോ?
ഈയടുത്ത കാലം വരെ ടെഹ്‌റാനിലെ പാകിസ്ഥാൻ എമ്പസിയുടെ കീഴിൽ നടത്തപ്പെടുന്ന സ്‌കൂളിൽ വെച്ച്‌ ജുമുഅയും പെരുന്നാളും നടത്തിയിരുന്ന സുന്നികൾക്ക്‌ ഇപ്പോൾ അതിനും സ്വാതന്ത്ര്യമില്ല. ഇമാം റാസിയെപ്പോലുള്ള പരശ്ശതം സുന്നി പണ്ഡിതന്മാരുടെ ജന്മനാടായ ടെഹ്‌റാന്റെയും ബുഖാരിയുടെ വ്യാഖ്യാതാവായ കിർമാനിയുടെ ജന്മനാടായ കിർമാന്റെയും സഹാബിവര്യൻ സൽമാനുൽ ഫാരിസിയുടെ ജന്മനാടായ ഇസ്‌ഫഹാന്റെയും ഇന്നത്തെ അവസ്ഥയോർത്ത്‌ നെഞ്ചുപിടക്കുക നാം. ഡോ. യൂസുഫ്‌ അൽ ഖർദാവി നേതൃത്വം ലോക ഇസ്‌ലാമിക സമിതി അംഗവും ഇറാനിലെ സുന്നി പണ്ഡിതനുമായ ശൈഖ്‌ അബ്‌ദുൽ ഹമീദ്‌ ഇസ്‌മായിലിനെ ഹജ്ജ്‌ കർമം അനുഷ്ഠിക്കുവാൻ പോലും ഇറാൻ ഗവൺമെന്റ്‌ അനുവദിച്ചില്ല. ഇറാനിലെ സുന്നികൾ അനുഭവിക്കുന്ന പീഡനങ്ങളും പാർശ്വവൽക്കരണവും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റായ സുന്നി ഓൺലൈനിൽ പേർഷ്യൻ ഭാഷയിൽ ദർശിക്കാവുന്നതാണ്‌.
വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും ഭാഷയായ അറബി ഭാഷയോട്‌ കടുത്ത വിരോധമാണ്‌ ശിയാക്കൾക്ക്‌. പേർഷ്യൻ ദേശീയതയിലും മജൂസി ചിന്താധാരയിലും ഊറ്റം കൊള്ളുന്ന അവർ അറബ്‌ വംശജർ തിങ്ങിപ്പാർക്കുന്ന അഹ്‌വാസ്‌ മേഖലയോട്‌ കടുത്ത അവഗണനയും വിരോധവും വെച്ച്‌ പുലർത്തുകയാണ്‌. കമ്മ്യൂണിസ്റ്റ്‌ ഭരണകാലത്ത്‌ ബംഗാളിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ അനുഭവിച്ചതിനു സമാനമായ അവഗണനയാണവർ നേരിടുന്നത്‌. അവരുടെ അറബി സ്വത്വത്തെ തകർക്കാനുള്ള ആസൂത്രിത പദ്ധതികളാണ്‌ ശിയാ രാഷ്‌ട്രം നടത്തിക്കൊണ്ടിരിക്കുന്നത്‌. തങ്ങളുടെ മക്കൾക്ക്‌ അറബി പേരുകൾ വിളിക്കാനോ അറബി വേഷം ധരിക്കാനോ അവർക്ക്‌ സ്വാതന്ത്ര്യമില്ല. രാജ്യത്തെ പെട്രോൾ സമ്പത്തിന്റെ വലിയൊരു ഭാഗം ലഭിക്കുന്ന ഈ പ്രദേശം വികസനം നിഷേധിക്കപ്പെട്ടു കഴിയുകയാണ്‌. അറബികളോടുള്ള സ്‌നേഹം പ്രവാചകസ്‌നേഹത്തിന്റെ ഭാഗമാണെന്ന്‌ പ്രവാചകൻ പറഞ്ഞതാണല്ലോ? എന്നാൽ അറബികളെ പഴിക്കുന്ന പേർഷ്യൻ ഇതിഹാസം ഷാനാമയുടെ വക്താക്കൾക്ക്‌ അറബികളെ സ്‌നേഹിക്കാൻ കഴിയില്ലല്ലോ? സൽമാൻ, നീ അറബികളെ ദേഷ്യം പിടിപ്പിക്കരുതെന്ന പ്രവാചക ശാസനക്ക്‌ എന്തെല്ലാം മാനങ്ങൾ കാണും. ഇസ്‌ലാമിന്റെ കലണ്ടറിന്‌ ആയിരത്തി നാനൂറ്‌ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഇറാനിൽ പിന്തുടരുന്നത്‌ മജൂസികളുടെ കലണ്ടറാണ്‌. മുഹർറവും റമളാനുമുള്ള ഹിജ്‌രി കലണ്ടറല്ല. ഇസ്‌ലാമിക്‌ റിപബ്ളിക്കിന്റെ കേരളീയ സാമന്തന്മാർക്ക്‌ ഇക്കാര്യമറിയുമോ?
സഫവികൾ അധികാരത്തിലേറിയ ശേഷം ഇറാൻ അതിന്റെ മജൂസി പൈതൃകത്തിലേക്കുള്ള പ്രചാരണത്തിന്‌ ഗതിവേഗം നൽകി. നൈറൂസ്‌ എന്ന അഗ്നിയാരാധകരുടെ വർഷാരംഭ ദിനമാണ്‌ ഇറാനിലെ ഏറ്റവും വലിയ ആഘോഷദിനം! ഈ ദിനത്തിലാണത്രെ അവരുടെ അദൃശ്യനായ മഹ്‌ദി തിരിച്ചുവരിക. ഇനി ഇറാൻ മുസ്‌ലിംലോകത്ത്‌ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ എന്തൊക്കെയെന്നു നോക്കാം. ലോകത്ത്‌ ആദർശപ്രചരണത്തിന്‌ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച പ്രസ്ഥാനം കമ്മ്യൂണിസമാകാനിടയുണ്ട്‌. എന്നാൽ തങ്ങളുടെ വികലചിന്തകൾ പ്രചരിപ്പിക്കാൻ ഒരു പക്ഷേ ഇറാൻ അതിലധികം തുക ചിലവഴിച്ചിരിക്കണം. അറബി ഭാഷയോടു വിരോധം പുലർത്തുമ്പോൾ തന്നെ ആ ഭാഷയിൽ ധാരാളം പ്രസിദ്ധീകരണങ്ങൾ ഇറാനിൽ നിന്ന്‌ ലോകമെമ്പാടും സൗജന്യമായെത്തുന്നു.
കുവൈത്തിലെ ഉഖ്‌വാനികൾ പ്രസിദ്ധീകരിക്കുന്ന ‘അൽ മുജ്‌തമഅ‍്‌‘ വാരിക ഏതാനും വർഷങ്ങളായി അതിന്റെ ഓരോ ലക്കത്തിലും ഇറാൻ സുന്നി രാഷ്‌ട്രങ്ങളിൽ നടത്തുന്ന കുഴപ്പങ്ങളുടെയും വിധ്വംസക പ്രവർത്തനങ്ങളുടെയും റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. അതത്‌ രാഷ്‌ട്രങ്ങളിലെ ലേഖകർ തന്നെയാണ്‌ ഇറാൻ തങ്ങളുടെ രാഷ്‌ട്രങ്ങളിൽ നടത്തുന്ന ശിയാവൽക്കരണ ശ്രമങ്ങൾ അനാവരണം ചെയ്‌തുകൊണ്ടെഴുതുന്നത്‌.
ആഫ്രിക്കയിലെ മിക്ക മുസ്‌ലിം രാഷ്‌ട്രങ്ങളിലും ദാരിദ്ര്യം മുതലെടുത്ത്‌ ഇറാൻ ശിയാവൽക്കരണ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്‌. ദരിദ്രരാണെങ്കിലും സമാധാനത്തോടെ കഴിഞ്ഞുകൂടിയിരുന്ന ആ നാട്ടുകാർക്ക്‌ ഉറക്കമില്ലാത്ത രാത്രികളാണ്‌ വരാൻ പോകുന്നതെന്ന്‌ അവിടെ നിന്നുള്ള വാർത്തകൾ വിളിച്ച്‌ പറയുന്നു. ദുർബ്ബല വിശ്വാസികളും അന്ധവിശ്വാസികളുമായ നല്ലൊരു വിഭാഗം മുസ്‌ലിംകൾ ശിയാഇസത്തിലേക്കൊഴുകി കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്‌ ഘാനയിൽ ഇറാൻ നടത്തിക്കൊണ്ടിരിക്കുന്ന ശിയാവൽക്കരണ പദ്ധതികൾ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്‌. ഇറാൻ സഹായ പദ്ധതിയിൽ ആകൃഷ്‌ടരായി ശിയാഇസം സ്വീകരിക്കുന്ന സുന്നി ബഹുജനങ്ങളെ സഹായിക്കണമെന്നഭ്യർത്ഥിച്ച്‌ ആ നാട്ടിലെ ഒരു സുന്നി പണ്ഡിതൻ പ്രസ്‌തുത വാരികയുടെ മൂന്ന്‌ ലക്കങ്ങളിൽ എഴുതുകയുണ്ടായി. സർക്കാർ അംഗീകാരമുള്ള മുസ്‌ലിം വേദികളുമായി സൗഹൃദം സ്ഥാപിക്കുകയും ദിനപത്രങ്ങളെ സ്വാധീനിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയുമാണ്‌ ഇറാൻ അവിടെ ശിയാഇസം പ്രചരിപ്പിക്കുന്നത്‌. നഴ്‌സിങ്ങ്‌ സ്‌കൂൾ, ടെക്‌നിക്കൽ സ്‌കൂൾ, ഭാഷാപഠനകേന്ദ്രം, കമ്മ്യൂണിക്കേഷൻ പഠനകേന്ദ്രം, ശാസ്‌ത്രഗവേഷണ സ്ഥാപനം, തൊഴിൽ പരിശീലന കേന്ദ്രം, അഹ്‌ലുബൈത്ത്‌ ഇസ്‌ലാമിക്‌ ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്‌ കൂടാതെ പ്രാദേശിക ചാനൽ സ്വന്തമാക്കി ശിയാപ്രചരണത്തിനുള്ള ശ്രമവും ഘാനയിലെ ഏറ്റവും വലിയ സർവകലാശാലയിൽ പേർഷ്യൻ പഠനകേന്ദ്രം സ്ഥാപിച്ച്‌ സാംസ്‌കാരികവിനിമയ പദ്ധതിയിലൂടെ ശിയാഇസം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവയൊക്കെ നടക്കുന്നു. ഇതിനു പുറമെ സാധാരണക്കാരെ ആകർഷിക്കാൻ ഖുർആൻ മത്സരങ്ങൾ, സമ്മാനാർഹർക്ക്‌ സൗജന്യ ടെഹ്‌റാൻ യാത്ര! തയ്യൽ മെഷീൻ വിതരണം, ഇമാം ഖതീബ്‌ പരിശീലനം, കാർഷിക യന്ത്രങ്ങളുടെ വിതരണം, റേഡിയോ പരിപാടികൾ, സർക്കാർ ആശുപത്രികൾക്ക്‌ ആംബുലൻസ്‌ വിതരണം, സാഹിത്യ, സെമിനാറുകൾ, വൈദ്യുതവൽക്കരണം, നോമ്പുതുറ പരിപാടികൾ, സ്‌കോളർഷിപ്പ്‌ വിതരണം, ഓരോ പ്രദേശങ്ങളിലും തങ്ങളുടെ രഹസ്യാന്വേഷകരെ നിയോഗിച്ചാണ്‌ പദ്ധതികളാവിഷ്‌ക്കരിക്കുക. ഇതിനെല്ലാം പുറമെ ഘാനയിലെ പാവങ്ങളെ ലക്ഷ്യം വെച്ച്‌ ഇസ്‌ലാമിക വിഷയങ്ങളും ഭൗതിക ശാസ്‌ത്രപഠനങ്ങളും ഉൾക്കൊള്ളുന്ന വലിയ സർവകലാശാലയും നിലവിൽ വന്നു. ഇതിന്റെയൊക്കെ ഫലങ്ങളും കണ്ടുതുടങ്ങി. ഹുസൈനിയ്യകളും ശിയാ ആഘോഷങ്ങളും തെരുവിൽ സജീവമായി കൊണ്ടിരിക്കുന്നു. ഘാനയിൽ നിന്ന്‌ മാത്രമല്ല ടാൻസാനിയ, സുഡാൻ, ഈജിപ്‌ത്‌, ഐത്യോപ്യ, ഐവറി കോസ്റ്റ്‌ തുടങ്ങിയ രാഷ്‌ട്രങ്ങളിൽ ഇറാൻ നടത്തുന്ന ശിയാ പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസ്‌തുത പത്രത്തിൽ വന്നത്‌ ഈ ലേഖകൻ വായിക്കുകയുണ്ടായി.
ചെമ്മാട്ടെ ദാറുൽ ഹുദാ ഇറാൻ യൂണിവേഴ്‌സിറ്റിയുമായ ധാരണപത്രം ഒപ്പുവെച്ചതും ഇറാൻ എംബസിയിലെ സംസ്‌കാരിക വക്താവ്‌ സി.എച്ച്‌ ചെയറിലടക്കം പ്രഭാഷണം നടത്തിയതും ഇറാൻ ശീഈ സാഹിത്യങ്ങൾ എൻ.ഡി.എഫ്‌ സമ്മേളനങ്ങളിലും അദർബുക്‌സിലും വില്‌പനക്കെത്തുന്നതും ദരിദ്രനായ ഹംസ സാഹിബ്‌ ഇസ്‌ലാമിക്‌ ഫൗണ്ടേഷൻ സ്ഥാപിച്ച്‌ എണ്ണമറ്റ ശീഈ ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തിയതും മുജാഹിദുകളടക്കം ഇറാനിലേക്ക്‌ സാംസ്‌കാരിക വിനിമയ യാത്ര നടത്തിയതും. ദില്ലിയിലെ അതിവിശാലമായ ഇറാൻ കൾച്ചറൽ സെന്ററിന്റെ ശിയാ പദ്ധതിയുടെ ഭാഗമല്ലാതെ മറ്റെന്താണ്‌? ഇനി മലപ്പുറത്ത്‌ ഭാഷാ സർവ്വകലാശാല തുടങ്ങുമ്പോൾ നല്ലൊരു പേർഷ്യൻ ഭാഷാപഠന വകുപ്പും നമുക്ക്‌ പ്രതീക്ഷിക്കാവുന്നതാണ്‌.
ക്രിസ്‌ത്യൻ മുസ്‌ലിം വിശുദ്ധന്മാരുടെ ശവകുടീരങ്ങളിൽ ആരാധന നടത്തുന്ന മജൂസി ചിന്താപൈതൃകം വെച്ചു പുലർത്തുന്ന അത്യന്തം അപകടകാരിയായ ഒരു വിഭാഗമാണ്‌ എത്യോപ്യയിലെ ‘അഹ്‌ബാശു‘കൾ. ഇവർക്ക്‌ ഇറാനിൽ നിന്നും പടിഞ്ഞാറുനിന്നും സഹായങ്ങൾ ഒഴുകുന്നു. ഇവർ മുസ്‌ലിംകളല്ലെന്ന്‌ അൽ അസ്‌ഹറും ഈജിപ്‌തിലെ പരമോന്നത മത സമിതിയും പ്രഖ്യാപിച്ചിട്ടുണ്ട്‌. സുന്നി ലോകത്ത്‌ ബഹുദൈവാരാധനാ സമ്പ്രദായങ്ങൾ പ്രചരിപ്പിക്കാനാണ്‌ ഇറാൻ ഇവരെ സഹായിക്കുന്നത്‌. അടുത്തകാലം വരെ സുന്നി വിശ്വാസവും മാലികി മദ്‌ഹബും അനുസരിച്ച്‌ ജീവിച്ചിരുന്ന സുഡാനിൽ എട്ട്‌ മില്ല്യൻ ശിയാ പ്രസിദ്ധീകരണങ്ങളാണ്‌ ഇറാൻ വിതരണം ചെയ്‌തത്‌. ജിദ്ദയിലെ ഫിഖ്‌ഹ്‌ അക്കാദമി തലവൻ സുഡാനി പണ്ഡിതനായ ഇസാം ബഷീറാണ്‌ ഇത്‌ പറയുന്നത്‌. ഈ ഗ്രന്ഥങ്ങളെല്ലാം സഹാബികളെ തെറി പറയുന്നതായിരുന്നു. സുന്നി സർക്കാർ ഇതിനെതിരിൽ യാതൊരു നടപടിയുമെടുത്തില്ല. അധികാരികളുടെ അശ്രദ്ധ ഒരു രാഷ്‌ട്രത്തെ എങ്ങനെ അപകടപ്പെടുത്തുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്‌ സുഡാൻ. ഇന്നിപ്പോൾ സുഡാനിലെ എല്ലാ നഗരങ്ങളിലും ശിയാഇസത്തിന്‌ പാഠശാലകളുണ്ട്‌. എല്ലാം ഇറാന്റെ ചിലവിൽ. സുന്നി ഭരണകൂടവും മഹാപണ്ഡിതന്മാരും എത്രയുണ്ടെങ്കിലും ജാഗ്രതയില്ലെങ്കിൽ ഇതാണവസ്ഥ. കഴിഞ്ഞവർഷം കേരളം സന്ദർശിച്ച്‌ മലേഷ്യൻ സുഹൃത്ത്‌ ആ നാട്ടിലെ ശിയാഇസം പ്രചരിക്കുന്നതിനെക്കുറിച്ച്‌ ഈ ലേഖകനുമായി ഉൽക്കണ്ഠ പങ്കുവെക്കുകയുണ്ടായി. കേരളീയ മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തോടു വളരെ സാമ്യത പുലർത്തുന്ന ഒരു ജനവിഭാഗമാണ്‌ മലേഷ്യൻ മുസ്‌ലിംകളെന്നത്‌ ഓർക്കുക.
ഇനി മധ്യ പൗരസ്‌ത്യ ദേശത്തും അറബി രാഷ്‌ട്രങ്ങളിലും നടക്കുന്ന രക്തച്ചൊരിച്ചിലിൽ ഇറാനും ശിയാഇസവും നിർവ്വഹിക്കുന്ന പങ്കിനെക്കുറിച്ച്‌ അല്‌പം വിശദീകരിക്കാം. അമേരിക്കക്കും ഇസ്രായേലിനുമെതിരിൽ രായക്കുരാമാനം ആക്രോശിക്കുന്ന ഇറാൻ അമേരിക്കയുടെയും ഇസ്രായീലിന്റെയും അടുത്ത സുഹൃത്തും സഹകാരിയുമാണ്‌. മേഖലയിലെ സുന്നി ഭരണാധികാരികളെ പുറത്താക്കുന്നതിൽ ഇറാൻ എന്നും അമേരിക്കയെ കൈയ്യഴിഞ്ഞു സഹായിച്ചിട്ടുണ്ട്‌. സദ്ദാം ഹുസൈനെ നശിപ്പിക്കാൻ ഇറാൻ അതിന്റെ ആകാശവും ഭൂമിയും അമേരിക്കക്ക്‌ തുറന്നുകൊടുത്തു. താലിബാൻ സുന്നി ഭരണകൂടത്തെ തകർക്കാൻ ഇറാനാണ്‌ അമേരിക്കയെ സഹായിച്ചത്‌. ഇറാന്റെ ഇസ്രായീൽ വിരോധം വെറും വിടുവായത്തമാണെന്ന്‌ അറബ്‌ ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ നിരീക്ഷകനായ ഡോ. അബ്‌ദുല്ലാ നഫീസി, ഇസ്രായേലിലെ സയണിസ്റ്റ്‌ വിരുദ്ധ ആക്‌ടിവിസ്റ്റ്‌ സൂസൻ നഥാൻ തുടങ്ങിയ ബുദ്ധീജീവികൾ നിരീക്ഷിച്ചിട്ടുണ്ട്‌. ഇസ്‌ലാമിസ്റ്റുകൾ നെറ്റി ചുളിക്കാനിടയുണ്ട്‌. ചില്ലറക്കാരനല്ല. ഡോ. നഫീസി 1975 മുതൽ ഇരുപത്‌ വർഷങ്ങളായി ഇറാനിൽ നയതന്ത്ര പ്രഭാഷണം നടത്തിയ ഇറാന്റെ അകവും പുറവും തിരിയുന്ന രാഷ്‌ട്രീയ വിശാരദനാണ്‌ അദ്ദേഹം. കഴിഞ്ഞ വർഷം മേഖലയിലെ ഇറാൻ പദ്ധതിയെക്കുറിച്ച്‌ ഈജിപ്‌തിൽ സ്‌ട്രാറ്റജിക്‌ സ്റ്റഡി സെന്റർ നടത്തിയ സെമിനാറിൽ അറബ്‌ മേഖലയിൽ ഇറാൻ നടത്തുന്ന ശിയാ പദ്ധതികളെ എങ്ങനെ ചെറുക്കാമെന്നതായിരുന്നു ചർച്ചാ വിഷയം. ഇസ്രായീലിന്‌ സമാനമായ ഭീഷണിയാണ്‌ അറബികൾക്ക്‌ ഇറാൻ എന്നായിരുന്നു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്‌. ഇറാൻ നയത്തിന്റെ ഇരകളായ ഇറാഖ്‌, യമൻ, സിറിയ, ലബനാൻ തുടങ്ങിയ രാഷ്‌ട്രങ്ങളോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച സെമിനാർ ഇറാൻ പദ്ധതികളെക്കുറിച്ച്‌ പഠിക്കാൻ ഇറാൻ റിസർച്ച്‌ സെന്റർ സ്ഥാപിക്കാൻ തീരുമാനിക്കുകയുണ്ടായി. ഈജിപ്‌തിലെ പട്ടാള ഭരണകൂടത്തിന്റെ അതിക്രമങ്ങളെ അപലപിച്ച കേരള മുസ്‌ലിംകൾ രണ്ട്‌ ലക്ഷത്തോളം നിരപരാധികളെ കൊന്നൊടുക്കിയ, മുക്കാൽ കോടിയോളം വരുന്ന അഭയാർത്ഥികളെ സൃഷ്‌ടിക്കുമെന്ന്‌ ഐക്യരാഷ്‌ട്രസഭ മുന്നറിയിപ്പ്‌ നൽകിയ ബശ്ശാറിന്റെ നരനായാട്ടിനെതിരിൽ ഒരു കോണിൽ നിന്നും ഒരു പ്രസ്‌താവനയും ഉയർന്നില്ല. മുസ്‌ലിംകളുടെതാണോ അമുസ്‌ലിംകളുടെതാണോ എന്നുപോലും നിശ്ചയമില്ലാത്ത സകല ജാറങ്ങളുടെയും വക്താക്കളായ അവർ അല്ലാഹുവിന്റെ ഘഡ്‌ഖം എന്ന്‌ പ്രവാചകതിരുമേനി വിശേഷിപ്പിച്ച ഖാലിദ്‌ ബ്‌നു വലീദിന്റെ അന്ത്യവിശ്രമ സ്ഥലം തകർത്തതറിഞ്ഞില്ല! രണ്ടായിരത്തോളം സുന്നി പള്ളികൾ ബോംബ്‌ വെച്ച്‌ തകർത്തതിൽ അവർക്ക്‌ യാതൊരു പ്രതിഷേധവുമില്ല!
ഈജിപ്‌തിൽ മുർസി തന്നെ വാഴിച്ച ഏകാധിപതിയുടെ പട്ടാളക്കാർ കൊലപ്പെടുത്തിയത്‌ പ്രതിഷേധ സമരക്കാരെയാണെങ്കിൽ ബശ്ശാറിന്റെ ശിയാ കിങ്കരന്മാർ കൊന്നൊടുക്കിയത്‌ സ്‌ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ സാധാരണക്കാരെയായിരുന്നു. ബശ്ശാറിന്റെ നരനായാട്ട്‌ ഒന്നൊഴിയാതെ അൽജസീറ പ്രക്ഷേപണം ചെയ്‌തിട്ടും ഉൽബുദ്ധരെന്ന്‌ മേനി നടിക്കുന്ന കേരള മുസ്‌ലിംകൾ അതൊന്നും കണ്ടമട്ടില്ല. കേരളത്തിലെ മുസ്‌ലിം മാധ്യമങ്ങളിലെ ഇറാൻ സ്വാധീനത്തെയാണിത്‌ കുറിക്കുന്നത്‌. ഇതൊക്കെയായിട്ടും അമേരിക്കയെ പഴിച്ച്‌ സമയം കളയാനും ജാറസംരക്ഷകനെന്ന പേരിൽ ബശ്ശാറിന്റെ അതിക്രമങ്ങളെ ന്യായീകരിക്കാനും കേരളത്തിൽ ആളുകളുണ്ടായി എന്നത്‌ എത്രമാത്രം നടുക്കമുളവാക്കുന്ന കാര്യമാണ്‌.
ഇപ്പോൾ സിറിയയിൽ ഭരണം നിയന്ത്രിക്കുന്നത്‌ ഖാംനഇ നേരിട്ടയച്ച ഇറാൻ ഉപദേഷ്‌ടാക്കളാണ്‌. ബശ്ശാറിന്റെ സിറിയ ഇസ്രായീലിന്‌ ഒരു ഭീഷണിയേയല്ല. ബശ്ശാറിന്റെ പതനത്തിന്‌ ശേഷം അധികാരമേൽക്കുന്ന ഇസ്‌ലാമിസ്റ്റുകളാണ്‌ ഇസ്രായീലിന്റെ യഥാർത്ഥ ഭീഷണി. ഇത്‌ ഏറ്റവും നന്നായി അറിയുന്നത്‌ ഇസ്രായീലിന്‌ തന്നെയാണ്‌. അതുകൊണ്ട്‌ തന്നെ അവർ ബശ്ശാറിനെ തകർക്കാൻ കൂട്ടുനിൽക്കില്ല. ഇറാന്റെ പിൻവാതിൽ ഭരണമില്ലെങ്കിൽ ബശ്ശാർ എന്നോ നിലം പതിക്കേണ്ടതായിരുന്നു. ബശ്ശാറിനെ നിലനിർത്തുന്നത്‌ തങ്ങളുടെ ആദർശബാധ്യതയായാണ്‌ ഇറാൻ മനസ്സിലാക്കുന്നത്‌. സിറിയയിലെ സുന്നി ഭൂരിപക്ഷ പ്രദേശങ്ങൾ പ്രേതഭൂമിയായി മാറിയിരിക്കുന്നു. അടുത്തു തന്നെ അഭയാർത്ഥികളുടെ എണ്ണം മുക്കാൽ കോടിയായി ഉയരുമെന്ന്‌ ബന്ധപ്പെട്ട ഏജൻസികൾ മുന്നറിയിപ്പ്‌ നൽകിക്കഴിഞ്ഞു. അയൽ നാട്ടിൽ നിന്നുള്ള ഭീഷണി ചെറുക്കാൻ സിറിയക്കുള്ളിൽ തുർക്കി വിമതരായ കുർദുകളെ ആയുധം നൽകി പരിശീലിപ്പിക്കുകയാണ്‌ ബശ്ശാർ. തുർക്കിയെ അസ്ഥിരപ്പെടുത്തുകയാണ്‌ ഇതിന്റെ പിന്നിലെ ലക്ഷ്യം.
ആരാണീ ബശ്ശാർ എന്തൊക്കെ വിശ്വാസാദർശങ്ങളാണ്‌ അയാൾ വെച്ചുപുലർത്തുന്നത്‌.? കേവലം ശിയ/അലവി എന്ന്‌ പറഞ്ഞ്‌ തള്ളിക്കളയാവുന്നതാണോ അയാളുടെ ആദർശം? തീവ്രശിയാ വിഭാഗമായ നുസൈരിയ്യ കക്ഷിയാണദ്ദേഹം. ഇസ്‌ലാമിന്‌ ഒരു നിലക്കും അംഗീകരിക്കാനാവാത്ത വിശ്വാസാദർശങ്ങൾ വെച്ചുപുലർത്തുന്നവരാണവർ. പേർഷ്യൻ, ക്രൈസ്‌തവ വിശുദ്ധന്മാരുടെ ജന്മദിനങ്ങൾ അവർക്ക്‌ പുണ്യദിനങ്ങളാണ്‌ അലിയെ അല്ലാഹുവിന്റെ അവതാരമായി കാണുന്ന ഇവർ അലിയെ വധിച്ച അബ്‌ദുറഹ്‌മാൻ ഇബ്‌നു അലിയെ അവർ ഇഷ്‌ടപ്പെടുന്നു കാരണം. മനുഷ്യശരീരത്തിൽ അവതരിച്ച ദൈവത്തെ അതിന്റെ ദൈവീകഭാവത്തിലേക്ക്‌ തിരിച്ചയച്ചത്‌ അദ്ദേഹമാണ്‌! അലിയാണ്‌ നബിയെ സൃഷ്‌ടിച്ചത്‌. നബി സൽമാൻ ഫാരിസിയെ സൃഷ്‌ടിച്ചു. സൽമാൻ മറ്റ്‌ അഞ്ച്‌ പേരെ സൃഷ്‌ടിച്ചു. ജനങ്ങളുടെ സൃഷ്‌ടാവ്‌ മിഖ്‌ദാദ്‌, ആകാശഗോളങ്ങളെ നിയന്ത്രിക്കുന്ന അബൂദർറ്‌, മനുഷ്യരുടെ ആത്മാവുകളുടെ ചുമതലയുള്ള അബ്‌ദുല്ലാഹിബ്‌നു റവാഹ, രോഗങ്ങളുടെ കാരണക്കാരനായ ഉസ്‌മാൻ ബിൻ മള്‌ഊൻ. ശരീരത്തിൽ ആത്മാവിനെ ഊതുന്ന ഖൻബർ എന്നിവരാണവർ. വ്യഭിചാരവും സ്വവർഗഭോഗവും അനുവദനീയ കർമ്മങ്ങളാണിവർക്ക്‌. മദ്യസേവ പുണ്യകർമവും താർത്താരികളെ മുസ്‌ലിം ലോകത്ത്‌ തേർവാഴ്‌ച നടത്താൻ സഹായിച്ചവരാണവർ. കുരിശുദിനം, ക്രിസ്‌തുമസ്‌ എന്നിവയൊക്കെ അവർ ആഘോഷിക്കുന്നു. ജൂത ക്രൈസ്‌തവരേക്കാളും ബഹുദൈവവിശ്വാസികളേക്കാളും ഇസ്‌ലാമിന്റെ ശത്രുക്കളാണിവരെന്ന്‌ ശൈഖുൽ ഇസ്‌ലാം രേഖപ്പെടുത്തിയിട്ടുണ്ട്‌. ലക്ഷക്കണക്കിന്‌ സുന്നികളെ കൊന്നൊടുക്കിയ ഇവരെ ജാറം സംരക്ഷകരെന്ന പേരിൽ പിന്തുണക്കുന്നവർ അല്ലാഹുവിന്റെ മുമ്പിൽ എന്ത്‌ സമാധാനം പറയുമെന്നോർക്കുക? കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളുടെ സഹായത്തോടെ അധികാരത്തിലേറിയ ഹാഫിസുൽ അസദ്‌, നിരപരാധികളായ പതിനായിരക്കണക്കിന്‌ സുന്നികളെ കൊന്നൊടുക്കിയത്‌ ഓർക്കുക. ചരിത്രത്തിൽ തുല്യതയില്ലാത്ത രക്തപ്പുഴ ഒഴുക്കിയ ‘നുസൈരി‘യാണ്‌. ഹി. 722ൽ ബഗ്‌ദാദും ഹലബും ശാമും തരിപ്പണമാക്കിയ തിമോർ ലിങ്ക്‌. സുന്നികളുടെ തലയോടുകൾ മല കണക്കെ കുന്നുകൂട്ടിയ നുസൈരി ദ്രോഹിയാണദ്ദേഹം. 1970ൽ സിറിയയിലെ നുസൈരി സേന ക്രൈസ്‌തവമാറൂണിയേറ്റ്‌ മിലിഷ്യകളുമായി കൈകോർത്ത്‌ ഫലസ്‌തീനിലെ തല്ലുസഅ്‌തറിലെ പതിനേഴായിരം വരുന്ന നിരപരാധികളെ ടാങ്കുപയോഗിച്ച്‌ ചതച്ചരച്ചു. 1970 തദമ്മുറിലെ ജയിൽവാസികളായ എഴുന്നൂറ്‌ മുസ്‌ലിം ചെറുപ്പക്കാരെ കെട്ടിടത്തിന്‌ ബോംബിട്ടു ചാരമാക്കി. 1982ൽ ഹുമാ പട്ടണത്തെ നാലു ഭാഗത്തു നിന്നും ഉപരോധിച്ചു ഗതാഗതവും വൈദ്യുതിയും വിഛേദിച്ചു പൂർണമായും തകർത്തു തരിപ്പണമാക്കി. നാൽപ്പതിനായിരം നിസ്സഹായരായ മനുഷ്യജീവനാണ്‌ ഹോമിക്കപ്പെട്ടത്‌. ഇന്നിപ്പോൾ ഇറാനും ഹിസ്‌ബുല്ലയും വംശീയതയുടെ പേരിലും, ചൈനയും റഷ്യയും കമ്മ്യൂണിസത്തിന്റെ പേരിലും നിരപരാധികളായ ജനലക്ഷങ്ങളെ കശാപ്പു ചെയ്യാൻ ബശ്ശാറിനെ തുണക്കുന്നു. നിസ്സഹായരായ സ്‌ത്രീകൾക്കും ദുർബ്ബലരായ കുഞ്ഞുങ്ങൾക്കും വേണ്ടി ശബ്‌ദിക്കാനും സഹായിക്കുവാനും ആരുമില്ല. തെരുവിൽ വെച്ച്‌ സ്‌ത്രീകളുടെ ഹിജാബ്‌ പിച്ചിച്ചീന്തി മാനഭംഗപ്പെടുത്തുന്ന കിരാത സംഭവങ്ങൾ ദിനേന അവിടെ ആവർത്തിക്കുന്നു. അമേരിക്കൻ ഭരണത്തെ നിയന്ത്രിക്കുന്ന സിയോണിസ്റ്റ്‌ ലോബിക്ക്‌ ഇന്ന്‌ ബശ്ശാർ ഏറെ പ്രിയങ്കരനാണ്‌. ബശ്ശാറിന്റെ എതിരാളികളെ ഇസ്രായീൽ ഭയക്കുന്നുവെന്ന്‌ മുൻ ഇസ്രായീൽ പ്രസിഡണ്ട്‌ തുറന്നുപറഞ്ഞതാണ്‌. സിറിയയിലെ ജനകീയ വിപ്ളവം ആരംഭിച്ച്‌ രണ്ടാഴ്‌ചക്കകം വാഷിംഗ്‌ടൺ പോസ്റ്റിൽ ഇസ്രായീൽ റിപ്പോർട്ടർ എഴുതിയ ലേഖനത്തിലും ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. തെൽ അവീവിലെ പലരും സിറിയൻ സർക്കാരിനെ സംരക്ഷിച്ചുനിർത്താൻ ദൈവത്തോടു പ്രാർത്ഥിക്കുകയാണെന്ന്‌ ഇസ്രായീൽ പത്രം ‘ഹാരെറ്റ്‌സ്‌‘ തുറന്നെഴുതുകയുണ്ടായി. 1973 മുതൽ ഇസ്രായീലിനോടു യുദ്ധത്തിന്‌ വരാത്ത രാഷ്‌ട്രമാണതെന്നാണ്‌ കാരണം. ആത്മരക്ഷാർത്ഥം ലബനാനിലേക്ക്‌ ഓടിപ്പോയ നിരപരാധികളെ ലബനാനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച്‌ ഭീകരമുദ്ര ചാർത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ‘അൽ മുജ്‌തമഅ‍്‌‘ റിപ്പോർട്ട്‌ ചെയ്യുന്നു. തീവ്രവാദമാരോപിച്ച്‌ ലബനാനിലെ ചില ചാനലുകൾക്കും വിലക്കേർപ്പെടുത്തിക്കഴിഞ്ഞു. ലബനാനിലെ സുന്നി ഭൂരിപക്ഷ മേഖലയായ ട്രിപോളിയിൽ ലബനീസ്‌ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന്‌ സിറിയ സംഘർഷത്തിന്‌ ശ്രമിക്കുന്നതായി വാർത്തയുണ്ട്‌. ഇതിന്റെ ഭാഗമായി 168 സുന്നി യുവാക്കളെ വിചാരണ കൂടാതെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്‌. സിറിയൻ വിധേയത്വമുള്ള മാധ്യമങ്ങൾ ഇതിനായി കള്ളക്കഥകൾ മെനഞ്ഞുകൊണ്ടിരിക്കുന്നു.
തുനീഷ്യയിലെ ജനകീയ വിപ്ളവത്തിൽ നിഷ്‌പക്ഷ നിലപാട്‌ സ്വീകരിച്ച ബശ്ശാർ ഈജിപ്‌തിലെ സർക്കാർ വിരുദ്ധ വിപ്ളവത്തിൽ ഏകാധിപതിയെ സഹായിക്കുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ലിബിയൻ വിപ്ളവത്തെ അടിച്ചമർത്താൻ ഖദ്ദാഫിക്ക്‌ രണ്ട്‌ യുദ്ധവിമാനങ്ങളും ആയുധങ്ങളും സൈനികരുമായി ഒരു കപ്പലും ബശ്ശാർ പറഞ്ഞയച്ചു. സൈനിക സഹായത്തിന്‌ പുറമെ മാധ്യമപ്രചരണവും തരപ്പെടുത്തി. യമൻ ഏകാധിപതി അലി അബ്‌ദുല്ലാ സാലിഹിനെയും ആയുധങ്ങളും യുദ്ധവിമാനങ്ങളും നൽകി സഹായിച്ചു.
സദ്ദാമിനെ നശിപ്പിക്കാൻ അമേരിക്കയെ കലവറയില്ലാതെ സഹായിച്ച ഇറാൻ സദ്ദാമിന്റെ തിരോധാനത്തോടെ അസ്ഥിരമായ ഇറാഖിൽ അധികാരത്തിലേറിയ നൂരി മാലികിയെന്ന ശിയാ പക്ഷപാതിയെ ഉപയോഗിച്ച്‌ സുന്നികളെ ഉന്മൂലനം ചെയ്‌തു കൊണ്ടിരിക്കുകയാണ്‌. ഇറാഖിലെ സുന്നികളെ നശിപ്പിക്കാൻ സൈനികവും തന്ത്രപരവുമായ നീക്കങ്ങൾക്ക്‌ ഇറാൻ ചരടുവലിക്കുന്നു. കിർകുകിൽ സുന്നികൾ നടത്തിയ പ്രതിഷേധ ധർണയെ അടിച്ചമർത്താൻ ഇറാൻ സൈന്യം ഇടപെട്ടതായി അവർ തന്നെ സമ്മതിച്ചിട്ടുണ്ട്‌. ഇറാൻ ഇറാഖ്‌ സൈനിക സഹകരണത്തിന്റെ ഭാഗമാണിതെന്നായിരുന്നു ഇറാൻ പട്ടാളമേധാവി ഇതിനെ വിശേഷിപ്പിച്ചത്‌. ഇറാൻ മുതൽ ലബനാൻ വരെ നീണ്ടുകിടക്കുന്ന പ്രവിശാല ശിയാ സാമ്രാജ്യം (അൽ ഹിലാലുശ്ശീഈ) നേരിടുന്ന ഭീഷണിയെ ചെറുക്കാൻ ഇനിയും ഇത്തരം നീക്കങ്ങൾ നടത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു. (അൽമുജ്‌തമഅ‍്‌ ഏപ്രിൽ 2013).
ലബനാനിലെ സുന്നി മേഖലകളിൽ സ്‌ഫോടനപരമ്പരകൾ നടത്തി മേഖലയെ അസ്ഥിരപ്പെടുത്താൻ ബശ്ശാർ ഹിസ്‌ബുല്ലയെ ഉപയോഗപ്പെടുത്തുകയാണ്‌. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ട്രിപോളിയിൽ നടന്ന സ്‌ഫോടന പരമ്പരകൾ.
ഹിസ്‌ബുല്ലയുടെ നേതൃത്വത്തിൽ സിറിയയിലെ അൽ ഖസീറിലെ കൂട്ടക്കുരുതി നടക്കുകയുണ്ടായി. അഹ്‌ലുബൈത്തിന്റെ മഖാമുകൾ സംരക്ഷിക്കുന്നതിനാണ്‌ ബശ്ശാറിനൊപ്പം കൂട്ടക്കുരുതിയിൽ പങ്കെടുക്കുന്നതെന്നാണ്‌ ഹസൻ നസ്‌റുല്ല നിരത്തുന്ന ന്യായം. കൊച്ചുകുഞ്ഞുങ്ങളെയടക്കം കൂട്ടക്കുരുതി നടത്താൻ "അല്ലാഹുവിന്റെ കക്ഷിക്ക്‌" യാതൊരു മടിയുമില്ല.
രാജ്യത്തിന്റെ മുഴുവൻ വിഭാഗങ്ങളും സൈനികശക്തിയും പിടിച്ചടക്കി നിസ്സഹായരായ ഭൂരിപക്ഷ ജനതയെ കൂട്ടക്കുരുതി നടത്തുന്ന നൂരി മാലികിയുടെ കിരാത ഭരണത്തിൽ നിന്ന്‌ മോചനം നേടാൻ സഹായാഭ്യർത്ഥന നടത്തുന്ന ഇറാഖിലെ സുന്നി സമൂഹത്തിന്റെ നിലവിളികൾക്ക്‌ അടുത്തൊന്നും പരിഹാരമുണ്ടാവാനിടയില്ല.
കിർകൂകിൽ പ്രതിഷേധ ധർണ നടത്തിയ നിരായുധരായ സുന്നികളെ നാലുപാടും ഉപരോധിച്ചു ബോംബെറിഞ്ഞാണ്‌ ശിയാ ഭരണകൂടം കൊന്നൊടുക്കിയത്‌. സുന്നി മേഖലകളായ അൻബാറിലും നീൻവായിലും പ്രതിഷേധ കൊടുങ്കാറ്റുകൾ അലയടിച്ചു. പ്രതിഷേധകർ പിടികൂടിയ മാലികിയുടെ ചോറ്റുപട്ടാളക്കാർക്കിടയിൽ ഇറാൻ പോരാളികൾ ധാരാളമുണ്ടായിരുന്നു! ഇറാഖ്‌ മുഫ്‌തി ശൈഖ്‌ റാഫിഇ രിഫാഇ മാലികിയുടെ ശിയാ ഭീകരതക്കെതിരെ പൊരുതാൻ ഇറാഖികളെ ആഹ്വാനം ചെയ്യുകയുണ്ടായി.
ഇറാഖിൽ നിന്ന്‌ അമേരിക്കൻ സൈന്യം പിൻവലിയുകയാണെന്ന ഉബാമയുടെ പ്രസ്‌താവന വന്നയുടനെ ഇറാൻ കളത്തിലിറങ്ങി കളിക്കുമെന്ന ഭീതി സുന്നികൾക്കുണ്ടായിരുന്നു. അത്‌ സത്യമായി പുലർന്നിരിക്കുകയാണ്‌. അമേരിക്കൻ പിൻമാറ്റത്തിന്‌ ശേഷം ഇറാഖിലെ രാഷ്‌ട്രീയ നേതൃത്വം നിരന്തരമായി ഇറാൻ സന്ദർശിച്ചു പദ്ധതികളാവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്‌. തീവ്ര ഇറാൻ ചാവേർ സംഘങ്ങളായ ‘ജൈശുൽ ഹുദാ‘യുടെ 350 അംഗങ്ങളെ ഇറാഖീ സൈനിക നേതൃത്വത്തിൽ രഹസ്യമായി പ്രതിഷ്ഠിച്ചിരിക്കുകയാണ്‌ മാലികി ഭരണകൂടം. ഇറാഖ്‌ സൈനികർക്കിടയിൽ ചാരന്മാരെ നിയോഗിക്കുക, സൈനികരെ ഭീകരകൃത്യത്തിന്‌ പരിശീലിപ്പിക്കുക എന്നീ കൃത്യങ്ങളിൽ നിരതരാണിപ്പോൾ ഇറാൻ സൈനിക പരിശീലകർ. 2001 മുതൽ 2011 വരെ ഒന്നര മില്ല്യൻ ഇറാൻ പോരാളികൾ ഇറാഖിൽ നുഴഞ്ഞു കയറിയതായി രഹസ്യാന്വേഷകരെ ഉദ്ധരിച്ചു ഇറാഖി പത്രപ്രവർത്തക ‘അൽമുജ്‌തമഇൽ‘ എഴുതുകയുണ്ടായി. ഇറാഖിലെ അമേരിക്കൻ അധിനിവേശത്തെ ചെറുത്തു തോൽപിച്ച സുന്നികൾ ഇപ്പോൾ ഇറാൻ കടന്നുകയറ്റത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന്‌ ഇറാഖി പണ്ഡിത സമിതി ഉപാധ്യക്ഷൻ മുഹമ്മദ്‌ അയ്യാശ്‌ അൽകബിശി പ്രസ്‌താവിക്കുകയുണ്ടായി. കഴിഞ്ഞ പന്ത്രണ്ട്‌ മാസങ്ങൾക്കിടയിൽ ലോകത്ത്‌ ഏറ്റവും കൂടുതൽ പേരെ തൂക്കിക്കൊന്നത്‌ വിചാരണ കൂടാതെ ഭീകരതയാരോപിച്ച്‌ നിരപരാധികളായ സുന്നികളെ (ഇതിൽ നല്ലൊരു ശതമാനം സ്‌ത്രീകളാണ്‌) അവിടെ തൂക്കിലേറ്റി കൊണ്ടിരിക്കുകയാണ്‌. ചൈന കഴിഞ്ഞാൽ ലോകത്ത്‌ ഏറ്റവും കൂടുതൽ നിരപരാധികളെ രഹസ്യമായി തൂക്കിലേറ്റുന്ന രാജ്യം ഇറാനാണെന്ന്‌ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്‌. മാലികി അധികാരമേറ്റതിന്‌ ശേഷം ഒരു ശിയാ പൗരനും തൂക്കിലേറ്റപ്പെട്ടിട്ടില്ലെന്ന്‌ അൽമുജ്‌തമഇൽ ഇറാഖി ലേഖിക എഴുതുകയുണ്ടായി.
സിറിയയിലെ ജനകീയ വിപ്ളവത്തെ അടിച്ചമർത്താൻ ഇറാൻ നിർദ്ദേശപ്രകാരം മില്ല്യൻ കണക്കിന്‌ ഡോളറുകളാണ്‌ ഇറാഖ്‌ ഒഴുക്കുന്നത്‌. സൈനിക, സായുധസഹായവും ഇറാഖിൽ നിന്ന്‌ സിറിയയിലേക്ക്‌ ഒഴുകിക്കൊണ്ടിരിക്കുന്നു. രാത്രി രണ്ട്‌ മണിക്കും നാലു മണിക്കുമിടയിൽ ഇറാനിൽ നിന്നും ഇറാഖിന്റെ വ്യോമപാതയിലൂടെ സിറിയയിലേക്ക്‌ സൈനികരുമായി പോകുന്ന ഇറാൻ യുദ്ധവിമാനങ്ങൾ ഇറാഖികളുടെ നിത്യകാഴ്‌ചയാണ്‌. ഇതിനുപുറമെ ബശ്ശാറിനെ സഹായിക്കാൻ ശീഈ ചാവേറുകളും സിറിയയിലേക്ക്‌ നുഴഞ്ഞുകയറുന്നു. സിറിയയിൽ സുന്നി പ്രതിപക്ഷം അധികാരത്തിലേറിയാൽ തങ്ങളുടെ നിർദിഷ്‌ട സ്വപ്‌ന പദ്ധതികൾ നടക്കില്ലെന്ന ഇറാന്റെ ഭീതിയാണ്‌ എന്തു വിലകൊടുത്തും ബശ്ശാറിനെ താങ്ങിനിർത്തുന്ന അവരുടെ നയത്തിനു പ്രചോദനം. ഇറാഖിലെ സുന്നി പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താൻ സൈനികവും തന്ത്രപരവുമായ എല്ലാവിധ സഹായവും ഇറാൻ ഇറാഖിന്‌ നൽകുന്നുണ്ട്‌. ലബനാനിലും അഫ്‌ഘാനിലും സിറിയയിലും ഇറാൻ അജണ്ടകൾ നടപ്പാക്കുന്ന ഖാസി സുലൈമാനിയാണ്‌ ഇറാഖിലെ അദൃശ്യ ഭരണാധികാരി.
അലി ഖാംനഇ നേരിട്ടു നിയമിച്ച അൽ ബദ്‌റ്‌ എന്ന ശിയാപോരാളി ഗ്രൂപ്പിന്റെ തലവനായ ഇദ്ദേഹം സിറിയയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശിയാ ചാവേർ ഗ്രൂപ്പുകളായ ഹിസ്‌ബുല്ല, അൽ ബദ്‌റ്‌, ജൈശുൽ മഹ്‌ദി, ഹിസ്‌ബുദ്ദഹ്‌വ, ഹിസ്‌ബുൽ ഫദീല എന്നീ ശിയാ മിലിട്ടന്റുകളെ ഏകോപിപ്പിക്കുകയും ഇറാഖി എംബസിയിൽ നിന്ന്‌ ഇവർക്ക്‌ ശമ്പളവും ആനുകൂല്യങ്ങളും നൽകുകയും ചെയ്യുന്നു. ഇറാഖിലെ ശിയാഭരണം മേഖലയിലും ലോകത്തും ശിയാ സ്വാധീനമുറപ്പിക്കാൻ സഹായിച്ചുവെന്ന ഇറാൻ മന്ത്രി ഹൈദർ മുസ്‌ലിഹിയുടെ പ്രസ്‌താവന ഇതോട്‌ ചേർത്തു വായിക്കാവുന്നതാണ്‌. സുലൈമാനിയുടെ നേതൃത്വത്തിലുള്ള ‘ഖുദ്‌സ്‌ സേന‘ ഇറാഖിലെ സുന്നി പള്ളികളിലും പ്രതിഷേധ സമരവേദികളിലും ബോംബ്‌ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടതും വെളിച്ചത്തായി. ഈയിടെ ബഗ്‌ദാദിലെ ഗസാലിയ, ആമിറിയ പ്രദേശങ്ങളിൽ പള്ളികൾക്കടുത്ത്‌ നടന്ന ഉഗ്രസ്‌ഫോടനങ്ങൾ ഇതു ശരിവെക്കുന്നു. അമ്പത്‌ ലോറികളിലായി സ്‌ഫോടന വസ്‌തുക്കളുമായി ഇറാനിൽ നിന്ന്‌ വന്ന പോരാളി സംഘങ്ങൾക്ക്‌ മാലികി ഇറാഖിലേക്ക്‌ പ്രവേശനം നൽകിയത്‌ അടുത്തകാലത്താണ്‌. ഇറാനിലെ വിപ്ളവ ഗാർഡുകളുമൊന്നിച്ച്‌ ബസറ, ബാബിൽ, ഇമാറ എന്നിവിടങ്ങളിൽ നിന്നായി ബഗ്‌ദാദിലെ സുന്നി ഭൂരിപക്ഷ പ്രദേശമായ പടിഞ്ഞാറൻ പ്രവിശ്യയിലെത്തി ഭീകര സ്‌ഫോടന പരമ്പരകൾ ലക്ഷ്യം വെച്ചാണ്‌ ഇവർ അവിടെ തമ്പടിച്ചിരിക്കുന്നത്‌.
ഇറാഖിലെ നിരായുധരായ സുന്നി സമൂഹത്തെ രക്ഷിക്കാൻ അന്താരാഷ്‌ട്ര സമൂഹം ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇറാഖ്‌ വൈസ്‌ പ്രസിഡണ്ട്‌ താരിഖുൽ ഹാശിമിക്കുവരെ ആത്മ രക്ഷാർത്ഥം നാടുവിടേണ്ടി വന്നിരിക്കുകയാണ്‌. സുന്നികളെ കൊന്നൊടുക്കുന്നതിൽ നിന്ന്‌ മാലികീ ഗവൺമെന്റ്‌ വിരമിച്ചില്ലെങ്കിൽ ലോക മുസ്‌ലിം സമൂഹത്തിന്റെ തൊണ്ണൂറ്‌ ശതമാനം വരുന്ന അവർ അടങ്ങിയിരിക്കില്ലെന്ന്‌ ഡോ. യൂസുഫുൽ ഖർദാവി ഇറാഖ്‌ ഗവൺമെന്റിന്‌ മുന്നറിയിപ്പ്‌ നൽകുകയുണ്ടായി.
നൂരി മാലികിയുടെ ചോറ്റുപട്ടാളമായ ‘അസാഇബു അഹ്‌ലിൽ ഹഖ്‌‘, ‘ജയ്‌ശുൽ മുഖ്‌താർ‘, ‘കതാഇബു ഹിസ്‌ബുല്ലാ‘ തുടങ്ങിയ ഭീകരസംഘങ്ങളാണ്‌ അക്രമപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്‌. പൗരാണിക സുന്നി മസ്‌ജിദുകൾ തകർക്കുന്നതിലാണിവർ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. പള്ളിയിൽ അതിക്രമിച്ചു കയറി നമസ്‌കരിക്കുന്നവരെ ചതിപ്രയോഗത്തിലൂടെ കൊന്നു കളയുകയാണ്‌ ഇവരുടെ പ്രധാന ഹോബി.
സിറിയൻ ജനതയെ കൊന്നൊടുക്കാൻ ബശ്ശാറിനൊപ്പം കൂടിയ ഹിസ്‌ബുല്ലയെ നിയന്ത്രിച്ചില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്ത്വത്തിൽ നിന്നും കൈ കഴുകുവാൻ ലബനാനിന്‌ കഴിയില്ലെന്ന്‌ സിറിയയിലെ ഇഖ്‌വാനുൽ മുസ്‌ലിമൂൻ പ്രസ്‌താവിക്കുകയുണ്ടായി. ഖാംനഇയും ബശ്ശാറുൽ അസദും നൂരി മാലികിയും ഹസൻ നസ്‌റുല്ലയും ഒന്നിച്ച്‌ സുന്നി നരമേധത്തിന്‌ മുതിർന്നാൽ അത്‌ ലോക തലത്തിൽ വംശീയ കലാപത്തിന്‌ തുടക്കം കുറിക്കുമെന്നവർ മുന്നറിയിപ്പ്‌ നൽകി. ഈ തെമ്മാടിക്കൂട്ടം സിറിയൻ ജനതയെ കൊന്നൊടുക്കുന്നത്‌ നോക്കി നിൽക്കുന്ന അന്താരാഷ്‌ട്ര സമൂഹവും വംശീയ ഉന്മൂലനത്തിന്‌ കൂട്ടുനിൽക്കുകയാണെന്ന്‌ ഇഖ്‌വാൻ അഭിപ്രായപ്പെട്ടു.
മറുഭാഗത്ത്‌ യമനിലെ ശിയാ വിപ്ളവകാരികളായ ഹൂസികളെ ഉപയോഗപ്പെടുത്തി മേഖലയിൽ ഇറാൻ നുഴഞ്ഞു കയറാൻ ശ്രമിക്കുകയാണ്‌. ഇറാൻ വിപ്ളവം വിജയം വരിച്ചതിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ്‌ ഈ ശിയാ പോരാളി വിഭാഗം രൂപം കൊണ്ടത്‌ തന്നെ. രണ്ടായിരമാണ്ടോടെ ഇതൊരു സായുധ ഭീകരസംഘടനയായി പരിണമിച്ചു. ആദ്യം ജനാധിപത്യത്തിൽ വിശ്വസിച്ചിരുന്ന ഈ വിഭാഗം ഇപ്പോൾ ശീഈ ചിന്താധാരയുടെ അടിസ്ഥാനമായ ‘വിലായത്തുൽ ഫഖീഹ്‌‘ എന്ന സിദ്ധാന്തത്തിലേക്കാണ്‌ പ്രബോധനം ചെയ്യുന്നത്‌. മുസ്‌ലിംകളുടെ രക്ഷക്ക്‌ ഇമാമിയാ മാർഗം മാത്രമേ വഴിയുള്ളൂവെന്നാണ്‌ സംഘടനയുടെ തലവൻ അബ്‌ദുല്ലാ അൽ ഹൂസി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഇമാമുകളുടെ വിലായത്ത്‌ ദൈവദത്തമാണെന്നും അതിൽ മാറ്റം വരുത്താൻ മനുഷ്യർക്കവകാശമില്ലെന്നും അബൂബക്കർ(റ) തിരഞ്ഞെടുക്കപ്പെട്ട ഇസ്‌ലാമിക സമൂഹം നേർമാർഗത്തിൽ നിന്ന്‌ വ്യതിചലിക്കുകയും അതോടെ അധഃപതനം ആരംഭിക്കുകയും ചെയ്‌തുവെന്നാണ്‌ ഇവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഹൂസികൾ ധാരാളം സായുധ പോരാളികളെ ബശ്ശാറിനെ സഹായിക്കാൻ സിറിയയിലേക്കയച്ചു കഴിഞ്ഞു. ഇറാൻ സൈനികർ എരിത്രിയക്കടുത്ത ദെഹ്‌ലക്ക്‌ ദീപുകളിൽ വെച്ചാണ്‌ ഹൂസികൾക്ക്‌ സായുധ പരിശീലനം നൽകുന്നത്‌. ഹൂസികളുടെ പ്രധാന കേന്ദ്രമായ യമനിലെ സഅ്‌ദയിൽ നിന്ന്‌ മേദീ തുറമുഖം വഴിയാണ്‌ ഇവർ പ്രസ്‌തുത ദീപുകളിലെത്തുന്നത്‌.
ഇല്ലാത്ത മഖാമുകൾ സ്ഥാപിച്ചും അവക്കടുത്ത്‌ ശിയാ വിജ്ഞാനകേന്ദ്രങ്ങളായ ഹൗസകൾ സ്ഥാപിച്ചുമാണ്‌ ഇറാൻ സിറിയയിലെ സുന്നികളുടെ അജ്ഞത മുതലെടുക്കുന്നത്‌. 2005ന്‌ മുമ്പില്ലാത്ത പല ശീഈ ഹൗസകളും സിറിയയിൽ തഴച്ചുവളർന്നു. അലി(റ) പുത്രി സൈനബിന്റെതെന്ന്‌ പറഞ്ഞ്‌ ഇറാൻ വലിയ ജാറ സമുച്ചയങ്ങൾ നിർമിച്ചു പുണ്യകേന്ദ്രങ്ങൾ വികസിപ്പിച്ചെടുത്തു. ഇതിന്റെ പരിസരമാകെ ശിയാ ഹൗസകളും (മതപഠന കേന്ദ്രം) മഠങ്ങളും മാളുകളും നിർമ്മിച്ചിട്ടുണ്ട്‌. കുറഞ്ഞ വർഷം കൊണ്ട്‌ ഇത്‌ ഇറാനിലെ ഖുമ്മിന്‌ സമാനമായി വികസിച്ചിരിക്കുന്നു. മദീനയിലെ ബഖീഇൽ അന്ത്യവിശ്രമം കൊള്ളുന്ന സൈനബി(റ)ന്‌ ഈജിപ്‌തിലും ഇതിനെക്കാൾ വലിയൊരു മഖാമുണ്ടെന്നതാണ്‌ രസകരമായ വസ്‌തുത. ദാരിയായിലെ ഒരു പുരാതന കല്ലറ ഇമാം അലി(റ)യുടെ പുത്രി സുകൈന(റ)യുടെതാണെന്ന്‌ പ്രചരിപ്പിച്ച്‌ 1999ൽ ഇറാൻ വലിയ മഖാം സമുച്ചയം സ്ഥാപിച്ചു. അതിന്റെ പരിസരമാകെ ശിയാ മതപഠന കേന്ദ്രങ്ങൾ നിർമ്മിച്ച്‌ ഈ മേഖലയാകെ ശിയാ തീർത്ഥാടനകേന്ദ്രമാക്കിയിരിക്കുകയാണ്‌.
മദീനയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇമാം ഹുസൈൻ(റ)ന്റെ പുത്രി സുകൈനക്കും ഇറാൻ ദമസ്‌കസിൻ ജാറസമുച്ചയം സ്ഥാപിച്ചിരിക്കുന്നു. അമ്മാറുബ്‌നു യാസിർ, ഉവൈസുൽ ഖർനി തുടങ്ങിയവരുടെതെന്ന്‌ പ്രചരിപ്പിക്കപ്പെടുന്ന കുടീരങ്ങൾ നിർമ്മിച്ച്‌ ഇറാൻ ശിയാ വംശീയ പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കുകയാണ്‌. എല്ലായിടത്തുമെന്ന പോലെ ചിന്താശേഷി മാറ്റിവെച്ച്‌ ഇവിടെയും സുന്നി ബഹുജനം ശിയാ വഞ്ചനയിൽ അകപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇസ്‌ലാമിക ലോകത്ത്‌ ശക്തമായ സാന്നിധ്യമറിയിച്ച്‌ രംഗത്തുവന്ന തുർക്കിയിലെ ഉർദുഗാനെ നശിപ്പിക്കാൻ ഇറാൻ ബശ്ശാർ ലോബി സിയോണിസ്റ്റുകളുമായി സഹകരിച്ച്‌ പദ്ധതികളാവിഷ്‌ക്കരിച്ചു കൊണ്ടിരിക്കുകയാണ്‌ തുർക്കി വിമതരായ കുർദിസ്ഥാൻ ലേബർ പാർട്ടിയെ ആയുധമണിയിച്ച്‌ തുർക്കിയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്ക്‌ അവർ തുടക്കമിട്ടുകഴിഞ്ഞു.
1943 മുതൽ സിയോണിസ്റ്റു ശക്തികൾ കുർദുകളുമായി ചങ്ങാത്തത്തിലാണ്‌. "മൊസാദ്‌ ഇറാഖിലും അയൽരാഷ്‌ട്രങ്ങളിലും" എന്ന കൃതിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. തുർക്കിയിൽ ഉർദുഗാൻ അധികാരമേറ്റതോടെ പൊതുശത്രുവിനെതിരിൽ ബശ്ശാറും ഇസ്രായീലും കൈകോർ ത്തിരിക്കുകയാണ്‌. ഉർദുഗാൻ അറബിരാഷ്‌ട്രങ്ങളുമായി ചങ്ങാത്തമാരംഭിച്ചതോടെ തുർക്കിയെ ശിഥിലമാക്കാൻ ഇസ്രായീൽ കുർദിസ്ഥാൻ വിമതരെ ഉപയോഗപ്പെടുത്തുകയാണ്‌.
സിറിയയിൽ ബശ്ശാർ വിരുദ്ധവിപ്ളവം പൊട്ടിപുറപ്പെട്ടതോടെ ബശ്ശാർ ഇറാൻ ലോബി സിറിയൻ ജനതക്കെതിരെ കടുത്ത ദുഷ്‌പ്രചരണമാരംഭിച്ചിരിക്കുകയാണ്‌. പ്രസ്‌തുത ലോബി മാധ്യമങ്ങളെ വലിയ ഫണ്ട്‌ നൽകി തങ്ങളുടെ മെഗാഫോണുകളാക്കി മാറ്റിയിരിക്കുകയാണ്‌. (നരേന്ദ്രമോഡി ബാധ മലയാള മാധ്യമങ്ങളെ പോലും പിടികൂടിയതുപോലെ) ദൽഹിയിലെ ഇറാൻ എംബസി സാംസ്‌കാരിക രംഗത്ത്‌ പ്രവർത്തിക്കുന്നവരെ സിറിയയിലേക്കയക്കുകയും സിറിയൻ സർക്കാരിന്റെ ആതിഥ്യം സ്വീകരിച്ച്‌ തിരിച്ച്‌ വരുന്ന ഇവർ ബശ്ശാറിന്‌ സ്‌തുതി പാടുന്നു. ലോകത്തിലെ ഏതെങ്കിലും കോണിൽ ഒരു ചെറിയ കാറ്റടിക്കുമ്പോൾ പ്രസ്‌താവനകളിറക്കുന്ന ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമി ജനലക്ഷങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്ന ബശ്ശാറനെതിരിൽ നാലാൾ കാണുന്ന തരത്തിൽ ഒരു പ്രസ്‌താവന ഇറക്കിയതായി അറിവില്ല? ഇപ്പോഴും എല്ലാം അമേരിക്കയുടെ തലയിൽ കെട്ടിവെക്കുന്നവർ സിറിയയിലെ ഇഖ്‌വാൻ നേതൃത്വം അമേരിക്കൻ ഇടപെടൽ വൈകുന്നതിനെതിരിൽ കടുത്ത അസംതൃപ്‌തി പ്രകടിപ്പിച്ച കാര്യം അറിയുമോ?
സിറിയയിലെ മനുഷ്യക്കുരുതി ചർച്ച ചെയ്യാൻ കൈറോയിൽ ചേർന്ന ലോക മുസ്‌ലിം പണ്ഡിത സമ്മേളനത്തിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപത്‌ മുസ്‌ലിം പണ്ഡിത സംഘടനകളെ പ്രതിനിധീകരിച്ച്‌ നൂറ്റി എഴുപത്‌ പണ്ഡിതന്മാർ പങ്കെടുത്തു. വംശീയ ഉന്മൂലനത്തിന്‌ വിധേയമാകുന്ന സിറിയൻ ജനതക്ക്‌ വേണ്ടി ജീവനും സമ്പത്തും ഉപയോഗിച്ച്‌ ജിഹാദ്‌ ചെയ്യാൻ മുസ്‌ലിം ലോകത്തെ ആഹ്വാനം ചെയ്‌ത പ്രസ്‌തുത സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌ ഡോ. യൂസുഫുൽ ഖർദാവിയായിരുന്നു. സിയോണിസ്റ്റുകൾ പോലും ചെയ്യാൻ മടിച്ച രാസായുധ പ്രയോഗം സ്വന്തം ജനതക്കെതിരെ നടത്തിയ ബശ്ശാറിന്‌ അല്ലാഹു മാപ്പു നൽകില്ലെന്നദ്ദേഹം പ്രസ്‌താവിച്ചു. സിറിയൻ മുസ്‌ലിംകളെ ശിയാമതത്തിലേക്ക്‌ പരിവർത്തിപ്പിക്കുന്നതിന്റെ നഖഛിത്രങ്ങളാണ്‌ സിറിയൻ പണ്ഡിതസമിതി ഉപാധ്യക്ഷൻ ഉസാമ രിഫാഇ പങ്കുവെച്ചത്‌.
ശിയാഇസം സ്വീകരിക്കാത്തവരെ കൊന്നൊടുക്കുകയും അവരുടെ മൃതശരീരങ്ങളിൽ ‘യാഹുസൈൻ‘ എന്നെഴുതി വെക്കുകയും ചെയ്യുന്ന ക്രൂരകൃത്യങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. അൽ അസ്‌ഹറും ഈജിപ്‌തിലെ ഉന്നത മതകാര്യസമിതിയും സിറിയൻ പണ്ഡിതസമിതിയധ്യക്ഷൻ മുഹമ്മദലി സ്വാബൂനിയും ശിയാക്കൾക്കെതിരിൽ ജിഹാദിന്നാഹ്വാനം ചെയ്‌തവരാണ്‌. നമ്മുടെ ശത്രുക്കളായ ശിയാക്കൾക്ക്‌ അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ എമ്പാടും മാധ്യമങ്ങളുണ്ടെങ്കിലും സുന്നി സമൂഹത്തിന്റെ മാധ്യമങ്ങളെല്ലാം മതവിരുദ്ധരുടെ കൈകളിലാണ്‌. ശിയാക്കൾക്ക്‌ അടുത്ത അമ്പത്‌ വർഷത്തേക്ക്‌ മുസ്‌ലിം ലോകത്തെ ശിയാവൽക്കരിക്കാനുള്ള അമ്പതു വർഷ പദ്ധതിയും (ഖുത്തഖംസീനിയ്യ) ഉമ്മുൽ ഖുറാ പ്രൊജക്‌ടുമുണ്ട്‌ മക്കയല്ല അവരുടെ ഉമ്മുൽ ഖുറാ. ഇറാനിലെ ശിയാപുണ്യനഗരിയായ ഖും പട്ടണമാണ്‌. ലോകത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപഠന സ്ഥാപനമായ അമേരിക്കയിലെ ങമമെരവൗ്ലേ കിെശേ്ലേ ‍ീള ഠലരവി‍ീഹീഴ്യ യിൽ പഠിച്ചിറങ്ങിയ മുൻ വിദേശകാര്യമന്ത്രി അലിലാറി ജാനിയുടെ സഹോദരൻ ജവാദ്‌ ലാറിജാനിയെയാണ്‌ പദ്ധതിയുടെ ചുമതല ആത്മീയനേതാവ്‌ ഖാംനഉ ഏൽപ്പിച്ചിരിക്കുന്നത്‌. സുന്നിലോകം എന്നിട്ടും അടുത്തൊന്നും അവരുടെ ആലസ്യത്തിൽ നിന്നുണരുന്ന ഭാവമില്ല.

കേരളവും ശിയാ ഭീഷണിയും

മലയാളക്കരയിൽ ശിയാസാന്നിധ്യം എന്നാണ്‌ ആരംഭിച്ചതെന്നതിനെക്കുറിച്ച്‌ പഠനങ്ങളൊന്നും നടന്നതായി അറിവില്ല. ഇവിടെ വന്ന പല സൂഫികളും ശിയാക്കളാകാൻ സാധ്യതയുണ്ട്‌. മുസ്‌ലിം ലോകത്താകമാനം ശിയാഇസം പ്രചരിപ്പിക്കുന്നതിൽ ഇറാൻ സൂഫികൾക്ക്‌ അനല്‌പമായ പങ്കുണ്ട്‌. ഇബ്‌നു ബത്തൂത്ത കേരളം സന്ദർശിച്ച വേളയിൽ കോഴിക്കോട്ടെ മതാധ്യക്ഷൻ ശിഹാബുദ്ധീൻ കാസറൂനി എന്നൊരാളെ പരിചയപ്പെടുത്തുന്നുണ്ട്‌. ഇത്തരം അജ്ഞാതവ്യക്തിത്വങ്ങളുടെ മത വീക്ഷണത്തെക്കുറിച്ച്‌ നമുക്കൊന്നുമറിയില്ല.
പതിനെട്ടാം നൂറ്റാണ്ടിൽ ബോംബെക്കടുത്ത കല്ല്യാണിൽ നിന്ന്‌ വന്ന മുഹമ്മദ്‌ ശാഹ്‌ തങ്ങളാണ്‌ കേരള ചരിത്രത്തിൽ അറിയപ്പെട്ട ശിയാ വ്യക്തിത്വം. അദ്ദേഹത്തിന്‌ ധാരാളം അനുയായികളെയും ലഭിക്കുകയുണ്ടായി. ടിപ്പു സുൽത്താന്‌ ഇദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മോയിൻകുട്ടി വൈദ്യരുടെ ചില ആദ്യകാല രചനകളിൽ ശിയാ സ്വാധീനം പ്രകടമാണെന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. പത്തൊമ്പതാം നൂറ്റാണ്ടിലെ പല മാപ്പിളപ്പാട്ടുകളിലും ശിയാ സ്വാധീനം നന്നായി പ്രകടമാണ്‌. ശിയാ അനുകൂലികളും സുന്നി അനുകൂലികളും തമ്മിൽ രചനകളിലൂടെ സംവാദങ്ങൾ വരെ നടക്കുകയുണ്ടായി. അലി(റ)നെ കുറിച്ച്‌ മാന്ത്രിക കഥകൾ നിർമ്മിച്ച സഖൂം പടപ്പാട്ട്‌ പോലുള്ള മാലപ്പാട്ടുകൾ ഇക്കാലത്ത്‌ വിരചിതമായതാണ്‌. ഒരു പ്രമാണിക നബിചരിത്ര ഗ്രന്ഥത്തിലും കാണാത്ത കെട്ടുകഥകൾ പ്രവാചകന്റെ പേരിൽ ചുമത്തുന്ന മൻഖൂസ്‌ മൗലീദ്‌ പോലുള്ള രചനകളുടെ കർത്താക്കൾ അജ്ഞാതരായതിന്റെ യുക്തിയെ കുറിച്ചന്വേഷിക്കേണ്ടതുണ്ട്‌. ഖുതുബിയ്യത്ത്‌, മുഹ്‌യുദ്ധീൻ മാല തുടങ്ങിയ അജ്ഞാത കൃതികൾ യഥാർത്ഥത്തിൽ ആരുടെ സൃഷ്‌ടികളാണ്‌? കേരളത്തിൽ നേർച്ചകളും ജാറങ്ങളും പ്രചരിപ്പിച്ചത്‌ ശിയാക്കളാണ്‌. കുറത്തിപ്പാട്ട്‌, പക്ഷിപ്പാട്ട്‌, സഖൂം പടപ്പാട്ട്‌ എന്നീ ശിയാ സ്വാധീനമുള്ള കൃതികളെ പൊന്നാനിയിലെ സുന്നിപണ്ഡിതൻ തുന്നംവീട്ടിൽ മുഹമ്മദ്‌ മുസ്‌ല്യാർ നിശിതമായി വിമർശിച്ചിരുന്നു.
കേരളത്തിൽ ഇസ്‌ലാം പ്രചരിപ്പിക്കുന്നതിൽ ഹളറമി സാദാത്തുക്കൾ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ബാ അലവി പരമ്പരയിലെ അഹ്‌മദ്‌ മുഹാജിർ ഫഖീഹുൽ മുഖദ്ദം, സയ്യിദ്‌ അബ്‌ദുല്ലാഹിൽ ഹദ്ദാദ്‌, സാഹിബുൽ മിർബാഥ്‌ എന്നിവർ യമനിലെ ശിയാ പ്രചരണങ്ങൾക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ച മഹാന്മാരായിരുന്നു. അവരുടെ പിൻമുറക്കാരായി കേരളത്തിലെത്തിയ ഹള്‌റമി സാദാത്തുക്കൾക്ക്‌ കേരളക്കരയെ തുറിച്ച്‌ നോക്കുന്ന ശിയാ ഭീഷണിയിൽ നിന്ന്‌ മലയാളി മുസ്‌ലിംകളെ രക്ഷിക്കേണ്ട ബാധ്യതയുണ്ട്‌. ശൈഖ്‌ മുഹമ്മദ്‌ ജിഫ്‌രി കൊണ്ടോട്ടി തങ്ങന്മാരുടെ ശിയാ സിദ്ധാന്തങ്ങളെ പ്രതിരോധിക്കുന്നതിൽ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. പൊന്നാനി മഖ്‌ദൂമുമാർ കൊണ്ടോട്ടി തങ്ങന്മാർക്കെതിരിൽ നടത്തിയ ഫത്‌വയുടെ കോപ്പി ഇന്നും ലഭ്യമാണ്‌. വെളിയങ്കോട്‌ ഉമർ ഖാസി കൊണ്ടോട്ടി തങ്ങന്മാർ നടപ്പാക്കിയ അനിസ്‌ലാമിക ശിയാ ആചാരങ്ങൾക്കെതിരെ അതിശക്തമായി തൂലിക ചലിപ്പിച്ച വ്യക്തിത്വമാണ്‌. എന്നാൽ പിന്നീട്‌ കേരളത്തിലെ പ്രമുഖ മതസംഘടന കൊണ്ടോട്ടി തങ്ങന്മാരുടെ ശിയാ ആചാരങ്ങളെ സുന്നിസത്തിന്റെ പേരിൽ പ്രചരിപ്പിക്കുകയായിരുന്നു. പല സൂഫി ത്വരീഖത്തുകളും ശിയാ അനിസ്‌ലാമിക ധാരകളുടെ വക്താക്കളായിരുന്നു. അതൊന്നും തിരിച്ചറിയാനും പ്രതിരോധിക്കുന്നതിലും ശക്തമായ നിലപാടുകൾ ആരും സ്വീകരിച്ചതുമില്ല. ഫലമോ വലിയ തോതിൽ ശിയാ ആചാരങ്ങൾ വെച്ച്‌ പുലർത്തുന്ന ഒരു സുന്നി സമൂഹം ഇവിടെ നിലവിൽ വന്നു. അതുകൊണ്ട്‌ തന്നെ ഹംസ അബൂബക്കർ പ്രഭൃതികൾക്ക്‌ തങ്ങളുടെ ദൗത്യ നിർവ്വഹണം നിഷ്‌പ്രയാസം വിജയിപ്പിക്കാൻ സാധിക്കുന്ന ഭൂമികയാണ്‌ ഇവിടെയുള്ളത്‌. ശിയാക്കളുടെ പഴയ സ്വാധീനകേന്ദ്രങ്ങൾ കണ്ടെത്തി ശിയാ പ്രദേശങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഇറാൻ ആഗോളതലത്തിൽ നടപ്പാക്കി കൊണ്ടിരിക്കുകയാണ്‌. ഈജിപ്‌തിൽ മുർസി അധികാരമേറ്റയുടെനെ തന്നെ സന്ദർശിച്ച ഇറാൻ മന്ത്രി ദശലക്ഷക്കണക്കിന്‌ ഡോളറുകളുടെ സഹായം വാഗ്‌ദാനം ചെയ്യുകയുണ്ടായി. പകരം ഫാത്തിമി കാലഘട്ടത്തിലെ പള്ളികളും സ്ഥാപനങ്ങളും തങ്ങൾക്ക്‌ വിട്ടു നൽകണമെന്നായിരുന്നു അദ്ദേഹം ഉന്നയിച്ച ഏക ആവശ്യം. വർഷം പ്രതി രണ്ട്‌ മില്ല്യൻ ഇറാൻ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരു ടൂറിസം പദ്ധതിയിൽ മുർസി ഇറാനുമായി ഒപ്പുവെച്ചിരുന്നു. ഭരണകൂടത്തിന്റെ കണ്ണുവെട്ടിച്ച്‌ ശിയാപ്രചരണത്തിന്‌ ഇതവർ ഉപയോഗപ്പെടുത്തുമെന്നത്‌ കൊണ്ടായിരുന്നു ശൈഖുൽ അസ്‌ഹർ അടക്കം വിവരമുള്ളവർ ആ പദ്ധതിയെ എതിർത്തത്‌. തെക്കേ ഇന്ത്യയിൽ ശിയാക്കൾ നോട്ടമിടുന്ന പ്രദേശങ്ങളാണ്‌ അവർ ഭരിച്ചിരുന്ന ബീജാപൂരും ശിയാസ്വാധീനമുണ്ടായിരുന്ന മലബാറും. പോർച്ചുഗീസുകാർക്കെതിരെ പോരാടാൻ സാമൂതിരിയെ സഹായിക്കണമെന്ന്‌ ശൈഖ്‌ സൈനുദ്ദീൻ മഖ്‌ദൂമിന്റെ അഭ്യർത്ഥന എന്നും സാമ്രാജ്യത്വ ശക്തികളെ സഹായിച്ച പാരമ്പര്യമുള്ള ശിയാ ഭരണാധികാരി ആദിൽ ശാഹ്‌ എങ്ങനെ ചെവികൊള്ളും? അത്‌ തിരിച്ചറിയാൻ കഴിയാതിരുന്ന നിഷ്‌കളങ്കനായ ശൈഖ്‌ സൈനുദ്ധീൻ ആ ശിയാരാജാവിനാണ്‌ തന്റെ "തുഹ്‌ഫത്തുൽ മുജാഹിദീൻ" എന്ന സാമ്രാജ്യത്വ വിരുദ്ധ ഗ്രന്ഥം സമർപ്പിച്ചത്‌!
ദൽഹിയിലെ ഇറാൻ കൾച്ചറൽ സെന്റർ കേന്ദ്രീകരിച്ച്‌ ഇന്ത്യയിൽ ശിയാ പ്രചരണങ്ങൾ കൊഴുക്കുന്നുണ്ട്‌. സുന്നി പണ്ഡിതന്മാർ ഇറാനിലേക്ക്‌ പറന്നു കൊണ്ടിരിക്കുന്നു തിരിച്ചുവന്നു അവർ ഇറാന്‌ സ്‌തുതി പാടുകയാണ്‌. അവസാനമായി ദാറുൽ ഹുദയുടെ തലവൻ ഇറാനിൽ അന്താരാഷ്‌ട്ര ശിയാ സമ്മേളനത്തിൽ ഗദീർഖം പ്രഭാഷണത്തിന്റെ മാനങ്ങൾ വിശദീകരിക്കാൻ പോയത്‌ ഓർക്കുക. തിരുചര്യയെ പരിഹസിച്ചിരുന്ന ഗദ്ദാഫിയുടെ രക്ഷാകർതൃത്വത്തിൽ ലിബിയയിൽ അരങ്ങേറിയ സൂഫീ മേളയിൽ കേരളത്തിൽ നിന്ന്‌ ചില പണ്ഡിതന്മാരും തങ്ങന്മാരും പങ്കെടുക്കുകയുണ്ടായി. ആഗോള ശിയാ പ്രചാരകൻ ഇറാഖിലെ മുഹമ്മദ്‌ സഈദ്‌ തുറൈഹിയെ പോലുള്ളവരായിരുന്നു ഇതിന്റെ മുഖ്യ സൂത്രധാരന്മാർ. ഇയാൾ ഇന്ത്യയിലും കുറെകാലം ശിയാ പ്രചരണത്തിനായി കഴിച്ചുകൂട്ടിയ ദേഹമാണ്‌. ഇറാനിൽ പോയി തിരിച്ചെത്തിയ പാറ്റ്‌നയിലെ ഒരു സുന്നി പണ്ഡിതനെ സന്ദർശിച്ചപ്പോൾ ഇറാന്റെ ഗുണഗണങ്ങൾ വർണിക്കാൻ അദ്ദേഹത്തിന്‌ നൂറ്‌ നാക്കായിരുന്നു. പതിനഞ്ച്‌ ദിവസമായി അദ്ദേഹം തുടർച്ചയായി ഒരു ഉർദുപത്രത്തിൽ എഴുതിയിരുന്ന ഇറാൻ യാത്രാവിവരണവും കാണുകയുണ്ടായി. ശിയാ ബുദ്ധിജീവി സി. ഹംസയാണ്‌ ഇന്ന്‌ കേരളത്തിലെ മുസ്‌ലിം ലീഗിനും ഇരുവിഭാഗം സുന്നികൾക്കും എൻ.ഡി.എഫിനും തന്ത്രങ്ങൾ മെനഞ്ഞുകൊടുക്കുന്നത്‌. യൂത്ത്‌ ലീഗ്‌ നേതാക്കളുടെ അനൗപചാരിക ഉപദേഷ്‌ടാവാണദ്ദേഹം. സഹാബികളെ അപഹസിച്ചും ഇസ്‌ലാമിക മൂല്യങ്ങളെ നിരാകരിച്ചും ഖുമൈനി, അലി ശരീഅത്തി, മുർതസാമുതഹ്വരി, ബാഖിർ സദർ തുടങ്ങിയവരുടെ എണ്ണമറ്റ ഗ്രന്ഥങ്ങൾ അരീക്കോട്‌ ഇസ്‌ലാമിക്‌ ഫൗണ്ടേഷന്‌ വേണ്ടി ഹംസ സാഹിബ്‌ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്‌ പാവം യൂത്ത്‌ ലീഗുകാരും ലീഗ്‌ നേതാക്കളും വായിക്കാനിടയില്ലല്ലോ? സഹാബികളെ ഹീനമായി അപഹസിക്കുന്ന ശിയാ സാഹിത്യം ഡോക്‌ടറേറ്റ്‌ വിഷയമാക്കാൻ നിർദ്ദേശിച്ചതും ഹംസയുടെ ബുദ്ധിയാവാനാണ്‌ സാധ്യത. ബാംഗ്ളൂരിൽ മുഹർറം ആഘോഷത്തിൽ പങ്കെടുത്തിരുന്ന, ഇറാനിൽ ഉന്നതബന്ധമുള്ള നദ്‌വയിലെ ഒരു മലയാളി വിദ്യാർത്ഥിയോട്‌ കൽബെ സാദിഖിനെ കാണാൻ ഉപദേശിച്ച, സഹാബികളുടെ കഥയറിഞ്ഞാൽ നിങ്ങൾ അവരെ തള്ളിക്കളയുമെന്ന്‌ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ ഹംസയെ ലീഗുകാർക്കും യൂത്ത്‌ ലീഗുകാർക്കുമറിയില്ലല്ലോ? നേതാക്കൾക്ക്‌ സമയമില്ലെങ്കിൽ ഹംസ സാഹിബ്‌ പരിഭാഷപ്പെടുത്തിയ ഖുമൈനിയുടെ ഇസ്‌ലാമിക്‌ ഗവൺമെന്റും ശരീഅത്തിയുടെ രക്തസാക്ഷ്യവുമെങ്കിലും ഒന്നു വായിക്കുന്നത്‌ നന്നായിരിക്കും. അവക്ക്‌ ഹംസ ചമച്ച സ്വന്തം അടിക്കുറിപ്പുകളും.
ജമാഅത്തിനെ വിമർശിക്കുന്നതു കൊണ്ട്‌ മാത്രം ഹംസ സാഹിബ്‌ ലീഗിന്‌ സ്വീകാര്യമാവുകയാണ്‌ സൂഫിശൈഖായും ഇപ്പോൾ അദ്ദേഹം അണിയറയിലുണ്ട്‌.
കോട്ടക്കൽ ആര്യവൈദ്യശാലയിലെ ബൗദ്ധിക വൈകല്യം ബാധിച്ച ഒരു വൈദ്യനാണ്‌ ശിയാഇസം പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള മറ്റൊരു ദേഹം. സുന്നി ആനുകാലികങ്ങളിൽ നുഴഞ്ഞുകയറി ഇയാൾ തന്റെ ലക്ഷ്യം നേടുന്നതിൽ വിജയം വരിച്ചിരിക്കുന്നു. സുന്നി പ്രസിദ്ധീകരണങ്ങളിൽ വഹാബി വിരുദ്ധനായും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ശിയാ ചേകനൂർ അനുകൂല ലേഖനങ്ങളെഴുതിയും സുന്നികൾക്ക്‌ കേരള മുസ്‌ലിം നവോത്ഥാനത്തെ പൊളിച്ചെഴുതിക്കൊടുത്തും വിലസുകയാണ്‌ കക്ഷി. ഏറ്റവും അവസാനമെഴുതിയ ലേഖനത്തിൽ അബൂഹുറൈറ(റ)യെ തെറി പറയുന്ന വിഷയത്തിൽ ശിയാഇസത്തിനും ചേകനൂരിസത്തിനും യോജിക്കാനാവുമെന്നും നിരീക്ഷിച്ചിട്ടുണ്ട്‌. ഇതൊന്നും ‘വഹാബി വിരുദ്ധ‘നായ ഇദ്ദേഹത്തെ ഉൾകൊള്ളുന്നതിൽ സുന്നികൾക്ക്‌ തടസ്സമാകുന്നില്ല! ഇറാൻ ഭക്തനായിരുന്ന കോയ സാഹിബ്‌ നേതൃത്വം നൽകുന്ന എൻ.ഡി.എഫിന്റെ സമ്മേളനങ്ങളിൽ ശിയാ പ്രസിദ്ധീകരണങ്ങൾ പ്രചരിപ്പിക്കുന്ന പുസ്‌തകശാലകൾ സ്വാഭാവികമാണല്ലോ? ഇതിനെതിരെ പ്രസ്‌തുത കക്ഷിയിലെ സാധാരണക്കാരായ സുന്നികൾ ജാഗ്രത പാലിക്കുന്നത്‌ നന്നായിരിക്കും. സിമിയുടെ അവസാനഘട്ടത്തിൽ ശക്തമായ ഒരു ശിയാ ചേരി രൂപപ്പെട്ടിരുന്നു. അതിനെതിരെ ദുർബലരായ ഒരു വിഭാഗം അന്നുതന്നെ അതിനെ ചെറുക്കാൻ ശ്രമിച്ചിരുന്നു. അന്ന്‌ അഖിലേന്ത്യാ നേതാവായിരുന്ന മലയാളി ഡോക്‌ടർ ഇന്നും ഇറാൻ കൾച്ചറൽ സെന്ററുമായി സഹകരിച്ച്‌ സാഹിത്യപ്രചരണവും ദുർബല വിശ്വാസികൾക്ക്‌ സാംസ്‌കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി ഇറാൻ സന്ദർശനവുമൊക്കെ തരപ്പെടുത്തി കൊടുക്കുന്നു. ബഹ്‌റൈനിലെ ഭരണം അട്ടിമറിക്കാൻ ശിയാ തീവ്രവാദികൾ ലണ്ടനിൽ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന അറബി പത്രം വരെ കേരളത്തിലെ ചില ഓഫീസുകളിൽ മുടങ്ങാതെ വരുന്നുണ്ട്‌! അന്നത്തെ ശിയാവൽകൃതമനസ്‌കരായ സിമി പ്രവർത്തകർ ഇന്ന്‌ കേരളത്തിലെ എല്ലാ വിഭാഗം മുസ്‌ലിം സംഘടനകളിലും നുഴഞ്ഞുകയറി തങ്ങളുടെ അജണ്ടകൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. എഴുത്തുകാരുടെ ദാരിദ്യം അനുഭവിക്കുന്ന മുസ്‌ലിം ലീഗിനാണ്‌ ഇവർ ഏറ്റവും വലിയ ‘സഹായ‘മാകുന്നത്‌?
ഖുമൈനിയെ ഇസ്‌ലാമിന്റെ ധീര മുജാഹിദാക്കി ചിത്രീകരിച്ച്‌ എത്ര പ്രഭാഷണങ്ങൾ ഇവിടെ അരങ്ങേറി. മുജാഹിദുകളുടെതടക്കം കേരളത്തിലെ എല്ലാ വിഭാഗവും നടത്തുന്ന മദ്രസകളിൽ ശിയാ സ്വാധീനമുള്ള ചരിത്രമാണ്‌ പഠിപ്പിക്കപ്പെടുന്നത്‌. അഥവാ ശിയാഇസത്തിന്‌ എളുപ്പത്തിൽ വളരാനുള്ള മണ്ണ്‌ പാകപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നർത്ഥം. ഇവിടെയുള്ള ജാമിഅകളിലും ഉന്നത കലാലയങ്ങളിലും ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റികളിലും പലതും പഠിപ്പിക്കുന്നുണ്ടെങ്കിലും ശിയാഇസത്തെ കുറിച്ച്‌ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടോ എന്ന്‌ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചെങ്കിൽ. നമ്മുടെ മദ്രസാ തലത്തിൽ തന്നെ ശിയാഇസത്തെ കുറിച്ച്‌ ബോധവൽക്കരിക്കുന്ന സഹാബികളുടെ മഹത്വം ഊട്ടിയുറപ്പിക്കുന്ന പാഠങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്‌. ഇസ്‌ലാമിക ചരിത്രത്തിലെ സൂര്യതേജസ്സ്‌ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി ഇസ്‌ലാമിക ശരീരത്തിൽ അന്യായമായി വളർന്നുവന്ന ഈ മഹാമാരിയെ എങ്ങനെ നീക്കം ചെയ്‌തുവെന്ന കാര്യം നമ്മുടെ കുട്ടികളറിയണം. കേരളീയ മുസ്‌ലിം സമൂഹത്തിൽ ധൂർത്തും അനാചാരങ്ങളും തകർത്താടിയതിന്റെ ശിക്ഷയായിരിക്കാം അല്ലാഹു പോർച്ചുഗീസുകാരെ നിയോഗിച്ച്‌ അവരെ പരീക്ഷിച്ചത്‌ എന്ന്‌ ശൈഖ്‌ സൈനുദ്ദീൻ മഖ്‌ദൂം നിരീക്ഷിച്ചിട്ടുണ്ട്‌. ആധുനിക മുസ്‌ലിം നേതൃത്വത്തെയും മുസ്‌ലിം പൊതുജീവിതത്തെയും വിലയിരുത്തുമ്പോൾ ഒരു പരീക്ഷണത്തിന്റെ സകല സാധ്യതകളും തെളിഞ്ഞു കാണുന്നുണ്ട്‌. ശിയാഇസത്തിലൂടെയാണ്‌ അല്ലാഹു നമ്മെ പരീക്ഷിക്കുന്നതെങ്കിൽ അതിന്റെ പ്രത്യാഘാതം നമ്മുടെ സങ്കൽപ്പങ്ങൾക്കപ്പുറത്തായിരിക്കും. ഇപ്പോൾ ജിന്നും സിഹ്‌റും മുടിയുമെല്ലാം മുഖ്യവിഷയമായി ഉയർത്തിക്കാട്ടി ക്ളിപ്പിംഗ്‌ വാറിലേർപ്പെട്ടിരിക്കുന്ന മുസ്‌ലിം സംഘടനകൾ നമ്മുടെ ഇരുണ്ട ഭാവിയെയാണ്‌ അടയാളപ്പെടുത്തുന്നത്‌. ശിയാഇസം ഒരിക്കലും പുസ്‌തകത്തിലും ക്ളിപ്പിങ്ങിലും വിശ്വസിക്കുന്നില്ല അതവരുടെ പ്രചരണ തന്ത്രത്തിന്റെ പ്രഥമഘട്ടം മാത്രമായിരിക്കും. രക്തദാഹികളായ അവരുടെ മുൻകാല ചെയ്‌തികൾ ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഉദ്ധരിച്ചത്‌ വായനക്കാർ ഓർക്കുമല്ലോ? ശിയാഇസം ഫണമുയർത്തിയാൽ നമുക്ക്‌ അനാവശ്യ വിവാദങ്ങൾ ഉയർത്തി ആഭ്യന്തര സംഘർഷത്തിലേർപ്പെടാൻ സമയമുണ്ടാകില്ല!
ഹംസ സാഹിബിന്റെ രക്ഷാകർതൃത്വത്തിൽ പലയിടത്തും ചെറിയ ശിയാഗ്രൂപ്പുകൾ രൂപപ്പെടുന്നുണ്ട്‌ കൊച്ചിയിലെ സഖലൈൻ ഫൗണ്ടേഷനും പൊന്നാനിയിലെ അവരുടെ ചെറിയ കൂട്ടായമകളും കോഴിക്കോട്‌ ജില്ലയിൽ വലിയ ശിയാ കുടുംബവും രൂപപ്പെടുന്നത്‌ നാം ഭീതിയോടെ കാണേണ്ടിയിരിക്കുന്നു. നമ്മെ നയിക്കുന്ന നേതാക്കളിലധികവും എത്ര നിസ്സാരമായ താൽപര്യങ്ങളുടെ തടവറയിലാണ്‌ കഴിയുന്നത്‌. ഇതോർക്കുമ്പോൾ ഈ സമുദായത്തിന്റെ ഭാവിയിൽ കടുത്ത ആശങ്ക തോന്നുന്നു. കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാർ കമ്മിറ്റികളിൽ കയറിപ്പറ്റുക. ലോകം ചുറ്റുക. വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുക, തുടങ്ങി തങ്ങളുടെ സ്വന്തം അഹന്തകളെ താലോലിച്ച്‌ കഴിയുന്നതിനപ്പുറം അവർക്ക്‌ മറ്റെന്തെങ്കിലും ഗൗരവതരമായ അജണ്ടകളുള്ളതായി തോന്നിയിട്ടില്ല. മുസ്‌ലിം സമുദായത്തെ വിശുദ്ധ ഖുർആനിൽ നിന്നകറ്റി പകരം കെട്ടുകഥകളിലേക്കും മാലപ്പാട്ടുകളിലേക്കും തിരുദൂതരിൽ നിന്നും സ്വഹാബികളിൽ നിന്നുമകറ്റി ദിവ്യന്മാരിലേക്കും പുണ്യാത്മാക്കളിലേക്കും, കഅ്‌ബയിൽ നിന്നകറ്റി ജാറങ്ങളിലേക്കും മഖാമുകളിലേക്കും വഴി നടത്തിയത്‌ ആരായിരിക്കണം? അവരുടെ ഹിഡൻ അജണ്ടയെന്തായിരിക്കണം? സമുദായം ഇതേക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുമോ? ഇസ്‌ലാമിക ചരിത്രത്തിൽ തുല്യതയില്ലാത്ത ദുരിതങ്ങൾ വിതക്കുകയും മുസ്‌ലിം ഉമ്മത്തിനെ ദുരന്തങ്ങൾക്ക്‌ എറിഞ്ഞുകൊടുക്കുകയും ചെയ്‌ത ശിയാഇസത്തെ കുറിച്ച വ്യത്യസ്‌ത കാലങ്ങളിൽ മുന്നറിയിപ്പ്‌ നൽകിയ രണ്ട്‌ മഹാപുരുഷന്മാരുടെ താക്കീതുകൾ ഇവിടെ ഉദ്ധരിക്കുന്നത്‌ സംഗതമായിരിക്കുമെന്ന്‌ കരുതുന്നു. "ചിന്താശേഷിയുള്ള എല്ലാവരും തങ്ങളുടെ കാലത്ത്‌ ഇസ്‌ലാമിനെ ബാധിക്കുന്ന കുഴപ്പങ്ങളും കലാപങ്ങളും സംഭവവികാസങ്ങളും എന്താണെന്ന്‌ ചിന്തിക്കട്ടെ. അതിനെല്ലാം റാഫിളി/ശീഇകളാണ്‌ കാരണക്കാരെന്ന്‌ കാണാൻ കഴിയും. ഏറ്റവും വലിയ കുഴപ്പക്കാരും കലാപകാരികളും അവരാണെന്ന്‌ കാണാം. സമൂഹത്തിൽ കുഴപ്പവും കലാപവും സൃഷ്‌ടിക്കാനുള്ള ഒരവസരവും അവർ പാഴാക്കില്ല. ചരിത്രത്തിൽ തുല്ല്യതയില്ലാത്ത കുഴപ്പങ്ങളും കലാപങ്ങളും സൃഷ്‌ടിച്ചത്‌ അവരാണെന്നത്‌ നാം നേരിട്ട്‌ അനുഭവിച്ചതും പൂർവ്വകാല സംഭവങ്ങളിൽ നിന്ന്‌ നിസ്സംശയം ബോധ്യപ്പെട്ടതുമാണ്‌." (മിൻഹാജുസ്സുന്ന 3/243, 245. ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ).
"മുസ്‌ലിം സമുദായത്തെ ദീർഘകാലമായി ബാധിച്ച മുരടിപ്പിൽ നിന്ന്‌ അവരെ മോചിപ്പിക്കാൻ യത്‌നിക്കുന്ന സകല സഹോദരങ്ങളും ഇസ്‌ലാമിനെതിരിലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആവേശത്തോടെ പരിശ്രമിക്കുന്നവരാണെന്ന്‌ എനിക്ക്‌ ഉറച്ച വിശ്വാസമുണ്ട്‌. ഇസ്‌ലാമിനോടുള്ള അവരുടെ താൽപര്യവും അതിന്റെ പതാക ദിക്കുകളിൽ ഉയർന്നു കാണാനുള്ള മോഹവും കാരണം അവർ ഖുമൈനിയുടെ ഇറാൻ വിപ്ളവത്തെ പിന്തുണച്ചു. ഈ സഹോദരങ്ങൾ സത്യസന്ധരായ വിശ്വാസികളെന്ന നിലയിൽ തങ്ങളുടെ നിലപാടുകൾ പുനഃപരിശോധിക്കുമെന്ന കാര്യത്തിൽ എനിക്ക്‌ യാതൊരു സംശയവുമില്ല." (അസ്സൗറത്തുൽ ഇറാനിയ്യ, പേ. 223, മൗലാനാ മൻസൂർ നുഅ്‌മാനി).

ശിയാ സുന്നി സൗഹൃദം സാധ്യമാണോ?

സുന്നികളെയും ശിയാക്കളെയും അടുപ്പിക്കുവാൻ (തഖ്‌രീബുൽ മദാഹിബ്‌) പല ശ്രമങ്ങളും ആത്മാർത്ഥമായി കഴിഞ്ഞ കാലങ്ങളിൽ നടക്കുകയുണ്ടായി. എന്നാൽ അതിന്റെയെല്ലാം പരിണതി എന്തായിരുന്നു എന്ന്‌ സൗഹൃദത്തിന്‌ ഒരുങ്ങുന്നവർ പഠിക്കുന്നത്‌ നന്നായിരിക്കും. അതിന്‌ മുമ്പായി, ആരോടാണ്‌ നാം സൗഹൃദത്തിന്‌ ശ്രമിക്കുന്നതെന്ന്‌ കൂടി ഓർക്കുക. ഖുർആനിന്റെ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ചവരോടോ അബൂബക്കർ(റ) ഉമർ അടക്കമുള്ള സഹാബികളെ മത പരിത്യാഗികളായി മുദ്രകുത്തിയവരോടോ? വിശ്വാസികളുടെ മാതാവിന്റെ പേരിൽ വ്യഭിചാരാരോപണം നടത്തിയവരോടോ?
പരേതനായ സിറിയൻ പണ്ഡിതനും ഇഖ്‌വാൻ തലവനുമായിരുന്ന ഡോ. മുസ്‌തഫ സ്സിബാഈ സുന്നി ശീഈ സൗഹൃദത്തിന്‌ ആത്മാർത്ഥമായി രംഗത്തിറങ്ങിയ ദേഹമായിരുന്നു. ഇരുവിഭാഗം പണ്ഡിതന്മാരും പരസ്‌പരം സൗഹൃദം പാലിക്കുക. പരസ്‌പരം ആക്ഷേപിച്ചുകൊണ്ടുള്ള ഗ്രന്ഥരചന ഉപേക്ഷിക്കുക എന്നീ നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. അന്നത്തെ പ്രമുഖ ശിയാ പണ്ഡിതൻ അബ്‌ദുൽ ഹുസൈൻ ശറഫുദ്ദീൻ മൂസവിയുമായി സുന്നി ശീഈ സൗഹൃദസമ്മേളനം വിളിച്ചു ചേർക്കാൻ ധാരണയായി. എന്നാൽ സൗഹൃദത്തിന്‌ മുന്നോട്ടുവന്ന മൂസവി എഴുതിയ ഗ്രന്ഥത്തിൽ അബൂഹുറൈറ(റ)യെ കാഫിറാക്കുകയും തെറി പറയുകയും അദ്ദേഹം നരകാവകാശിയാണെന്ന്‌ മുദ്ര കുത്തുകയും ചെയ്‌തിട്ടുണ്ടെന്ന വിവരം അറിഞ്ഞപ്പോൾ  സിബാഇ ഞെട്ടിപ്പോയി. പിന്നീട്‌ ശിയാഇസത്തിന്റെ തനിനിറം അദ്ദേഹം തുറന്നെഴുതുകയുണ്ടായി. എന്നാൽ സിബാഇയെ സൗഹൃദ വിരോധിയായി മുദ്ര കുത്താനാണ്‌ ശിയാ നേതൃത്വം തുനിഞ്ഞത്‌.
സാർ ചക്രവർത്തിയുടെ പതനകാലത്ത്‌ റഷ്യയിലെ പ്രമുഖ പണ്ഡിതൻ ശൈഖ്‌ മൂസാ ജാദുല്ല ശിയാ സുന്നി സൗഹൃദത്തിന്‌ യത്‌നിച്ച മറ്റൊരു പ്രമുഖനാണ്‌. അതിന്‌ വേണ്ടി ശിയാക്കളുടെ ആധികാരിക മതഗ്രന്ഥങ്ങൾ വരുത്തി വായിക്കുകയും അവരുടെ പുണ്യകേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്യുകയുണ്ടായി. മുഹർറം മാസത്തിൽ നജഫിൽ കഴിഞ്ഞ അദ്ദേഹം അവരുടെ ആശുറാ ആഘോഷം നേരിട്ടു ദർശിച്ചപ്പോൾ, അവരുടെ ഗുരുതരമായ വിശ്വാസ വ്യതിയാനങ്ങൾ തിരുത്തുകയാണ്‌ അവരുമായി സൗഹൃദത്തിനിറങ്ങുന്നതിനേക്കാൾ പരമപ്രധാനമെന്ന്‌ അദ്ദേഹത്തിന്‌ ബോധ്യപ്പെടുകയായിരുന്നു.
പിന്നീടദ്ദേഹം ശിയാക്കളുടെ ഗുരുതരമായ വിശ്വാസവ്യതിയാനങ്ങളെ അക്കമിട്ടുനിരത്തി നജഫിലെയും കാളിമിയയിലെയും പണ്ഡിതന്മാർക്ക്‌ നൽകി. ഗുരുതരമായ പ്രസ്‌തുത വിശ്വാസ വൈകല്യങ്ങളും ആരോപണങ്ങളും തിരുത്താതെ അവരുമായി സൗഹൃദം സാധ്യമല്ലെന്നദ്ദേഹം അവരെ അറിയിച്ചു. ഒരു വർഷം മറുപടിക്കായി കാത്തിരുന്ന അദ്ദേഹത്തിന്‌ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചതിനേക്കാൾ ഗൗരവമായ ആക്ഷേപങ്ങൾ സഹാബികൾക്കെതിരെ ഉന്നയിച്ച മറുപടിയാണ്‌ ലഭിച്ചത്‌. പിന്നീട്‌ വർത്തമാന കാലത്ത്‌ ഡോ. യൂസുഫുൽ ഖർദാവിയുടെ സൗഹൃദ ശ്രമങ്ങൾ നമുക്കറിയാം ഇന്ന്‌ മുസ്‌ലിം ലോകത്ത്‌ ശിയാഇസത്തിനെതിരിൽ ഏറ്റവും ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ സമകാലിക സംഭവങ്ങൾ അദ്ദേഹത്തെ നിർബന്ധിതനാക്കിയിരിക്കുന്നു. ചുരുക്കത്തിൽ ശിയാ സുന്നി സൗഹൃദമല്ല ഇസ്‌ലാമിൽ നിന്ന്‌ പിഴച്ചുപോയ ആ വിഭാഗത്തെ തിരിച്ചുകൊണ്ടു വരാനുള്ള ശ്രമങ്ങളാണ്‌ നടത്തേണ്ടത്‌. അല്ലാത്തപക്ഷം അവരുടെ നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കുകയെങ്കിലും ചെയ്യുക. നാമതിന്‌ ശ്രമിച്ചില്ലെങ്കിൽ അർബുദം കണക്കെ ഇസ്‌ലാമിക ശരീരത്തിൽ ആമഹാമാരിനാശം വിതക്കും രോഗം കൂടുതൽ പടർന്നു പിടിക്കുന്നതിന്‌ മുമ്പ്‌ ചികിത്സിച്ചില്ലെങ്കിൽ പിന്നീട്‌ ഒരിക്കലും ചികിത്സ ഫലിക്കുകയില്ലെന്നാണ്‌ നാളിതുവരെയുള്ള അനുഭവം. ശിയാ കുടുംബത്തിൽ ജനിച്ചത്‌ കൊണ്ട്‌ ഒരാൾ ഇസ്‌ലാം വിരോധിയായിത്തീരണമെന്നില്ല. കർമ്മവും വിശ്വാസവുമാണയാളെ ശിയയാക്കുന്നത്‌. ഇസ്‌ലാമിക ചരിത്രത്തിലെ ചില നവോത്ഥാന പുരുഷന്മാരെ ചൂണ്ടിക്കാട്ടി അവരൊക്കെ ശിയാ വംശജരല്ലേയെന്ന്‌ ചിലർ ചോദിച്ചേക്കാം. അവർ ശിയാഇസം ആദർശമായി സ്വീകരിക്കാത്തവരോ അതിനെ എതിർത്തവരോ ആണെന്ന്‌ കാണാം. ജമാലുദ്ദീൻ അഫ്‌ഗാനി, മുഹമ്മദലി ശൗകാനി, ശക്കിബ്‌ അർസലാൻ, നവാബ്‌ മുഹ്‌സിനുൽ മുൽക്‌, അമീർ അലി, അബ്ബാസ്‌ അൽകാളിമി, സയ്യിദ്‌ ഹുസൈൻ മൂസവി എന്നിവർ ഈ ഗണത്തിൽ പെടുന്നു.
നമ്മുടെയെല്ലാം ജീവിതം സൃഷ്‌ടാവിനോടും സൃഷ്‌ടികളോടുമുള്ള കടം വീട്ടലുകളാണല്ലോ?  ഇവിടെ അല്ലാഹുവിനോടും ചരിത്രത്തോടും കേരള മുസ്‌ലിംകളോടുമുള്ള ചില കടങ്ങൾ വീട്ടുകയാണ്‌. തെളിവുകൾ അംഗീകരിക്കുന്നവർക്ക്‌ അതനുസരിച്ച്‌ ജീവിക്കാനും. അവ തള്ളിക്കളയുന്നവർക്ക്‌ ബോധ്യത്തോടെ നാശത്തിന്റെ വഴി തെരഞ്ഞെടുക്കാനും. മുസ്‌ലിം സ്‌പെയിനിന്റെ തകർച്ചയുടെ ഘട്ടത്തിൽ അന്നത്തെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച്‌ ഒരു കവി നടത്തിയ ആത്മഗതം ഇന്നത്തെ കേരള മുസ്‌ലിംകൾക്ക്‌ നന്നായി യോജിക്കുന്നതാണ്‌. "അവർ ഛിന്നഭിന്നരായി ഓരോ ഗോത്രത്തിനും അമീറുൽ മുഅ്‌മിനീനും പ്രസംഗപീഠവും ഉണ്ടായിരിക്കുന്നു", ഇവിടെ നാം കേരള മുസ്‌ലിംകൾക്ക്‌ ഓരോ ഗ്രൂപ്പുകൾക്കുമെന്ന്‌ തിരുത്തി വായിച്ചാൽ മതിയാകും. സ്‌പെയിനിന്റെ തകർച്ചക്ക്‌ സാക്ഷ്യം വഹിച്ച മറ്റൊരു കവിഹൃദയം ഇങ്ങനെ വിലപിച്ചു. "ഇതുപോലുള്ള രംഗങ്ങൾ കാണുമ്പോൾ ഈമാനും ഇസ്‌ലാമുമുള്ള മനസ്സുകൾ ഉരുകിപ്പോകുന്നു" ചരിത്രത്തിൽ നിന്ന്‌ നാം ഒന്നും പഠിക്കുന്നില്ല എന്നതാണല്ലോ നാം ചരിത്രത്തിൽ നിന്ന്‌ പഠിക്കുന്ന ഏറ്റവും വലിയ പാഠം.
"ഞങ്ങളുടെ നാഥാ മാർഗദർശനം നൽകിയതിനു ശേഷം നീ ഞങ്ങളുടെ മനസ്സുകളെ അതിൽ നിന്നും തെറ്റിക്കരുതേ നിന്റെ പക്കലുള്ള കാരുണ്യം ഞങ്ങൾക്ക്‌ നീ പ്രദാനം ചെയ്യണേ. നീ അത്യധികം ഔദാര്യവാനാകുന്നു."

6 comments:

politrks said...

ലേഖനം വളരെ വലുതായിപ്പോയി, അന്താരാഷ്ട്ര കാര്യങ്ങളും കേരളനീക്കങ്ങളും രണ്ടാക്കാമായിരുന്നു. അല്ലെങ്കില്‍ വിഷയം തരംതിരിച്ച് സബ് ഹെഡ്ഡിങ്ങ് കൊടുക്കണമായിരുന്നു, ഓണ്‍ലൈനില്‍ ഇത്ര നീളത്തില്‍ വായിക്കാന്‍ വിഷമമാണ്..

Salahudheen Ayyoobi said...

the real conspiracy theory unveils ....!
😀

Salahudheen Ayyoobi said...

the real conspiracy theory unveils ....!
😀

NTEYUTHUKUTHUKAL said...

any reports about shiaism in india

Unknown said...

detaild study

Unknown said...

.
Jinan Attingal

സംഘര്‍ഷാത്മകമായ അപസര്‍പ്പക കഥകള്‍ വായിക്കുന്നതിനേക്കള്‍ ഞെട്ടലോടെയാണ് ഞാനീ ലേഖനം ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തത്.

ഇസ്ലാമിനെ സ്നേഹിക്കുന്നവര്‍ ഒരുമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal