അഹ് ലുസ്സുന്നയെ തുടച്ച് നീക്കാൻ, റഷ്യ - അമേരിക്ക സഹകരണം.
: ഇസ്രായേലീ ഓറിയന്റലിസ്റ്റ് .
സിറിയൻ യുദ്ധത്തിന്റെ യും മൂസിൽ സംഘർഷത്തിന്റെ യും വസ്തുതകളെക്കുറിച്ച്തെൽഅബീബ് യൂനി വെഴ്‌സിറ്റി പ്രൊഫസറുംഇസ്രായേലിലെ തല മുതിർന്ന ഓറിയൻറ ലിസ്റ്റുമായ ഇയാൽ സൈസർ തന്റെ ആശയങ്ങൾ പങ്കുവെക്കുന്നു :
ഈ ലേഖനം അറബി 21 എന്ന ഇഖ് വാൻ അനുകൂല വെബ് സൈറ്റിൽ ഭാഷാന്തരം ചെയ്ത വ്യക്തി ഇസ്രായീലീ പത്രമാധ്യമങ്ങളിൽ ഹീബ്രു ഭാഷയിൽ വരുന്ന വാർത്തകളും വിശകലനങ്ങളും നിരന്തരം ഫോളോ ചെയ്ത് പുറം ലോകത്തെത്തിക്കുന്ന പരിണത പ്രജ്ഞനായ സ്വാലിഹുന്നുആമിയാണ്.
ഗസ്സ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രഫസറും, പ്രശസ്ത ജേർണലിസ്റ്റുമായ ഹമാസ് അനുഭാവി കൂടിയായ സ്വാലിഹുന്നആമി ഹീബ്രു ഭാഷ നന്നായി വശമുളള ഒരു ഇസ് ലാമിസ്റ്റ് കൂടിയാണ്.
ഇറാഖ് ഗവൺമെന്റും്ബശ്ശാറുൽ അസദ് ഗവൺമെന്റം ഇറാനിന്റെ ഒത്താശയോടും, അമേരിക്കയുടെയും റഷ്യയുടെയും പൂർണ്ണ പിന്തുണയോടും കൂടി ഇരു രാഷ്ട്രങ്ങളിലെയും സുന്നി വിഭാഗത്തെ ഉന്മൂലനം ചെയ്യാനും ഭൂമിശാസ്ത്ര ഘടനയെ മാറ്റിമറിക്കാനും പരിശ്രമിക്കുന്നു.
ശീഈ അച്ചുതണ്ട് , ഇറാഖിലും സിറിയയിലും പ്ലാൻ ചെയ്യുന്ന മിലിറ്ററി പ്രവർത്തനങ്ങളുടെ ലക്ഷ്യം സുന്നികൾ തിങ്ങിപ്പാർക്കുന്ന ഫർടൈൽ ക്രസന്റ് ഏരിയ ( ഹിാലാൽ ഖസീബ് ) സുന്നി മുക്തമാക്കുക എന്നതാണ്. യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങളും സിറിയൻ സമുദ്രതീരങ്ങളും കൂടി ഉൾക്കൊള്ളുന്ന വിശാലമായ ഏരിയയാണ് ഫർ ടൈൽ ക്രസന്റ്.
"ഇസ്രായീൽ ഹയോം " ( ഇസ്രായേൽ ടുഡെ ) എന്ന പത്രത്തിൽ വന്ന വാർത്ത ഇങ്ങിനെ വായിക്കാം : മൂസിലിലെ സുന്നീ സമൂഹം അഭയാർഥികളായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതുവരെ ഇറാഖിൽ നിന്നും സിറിയയിൽ നിന്നും മില്യൻ കണക്കിന് സുന്നികളാണ് നാടുവിട്ടോടിയത്.
സൈസർ പറയുന്നു: "ഫർടൈൽ ക്രസന്റ് "ഏരിയയിൽ കാലങ്ങളായി ഇരുപത് മില്യൻ സുന്നികളാണ് താമസിക്കുന്നത്. അതായത് സിറിയൻ ജനതയുടെ അറുപത് ശതമാനവും ഇറാഖീ ജനതയുടെ മൂന്നിൽ ഒന്നും .
പക്ഷെ ഇപ്പോൾ അവിടെ ഏകദേശം നാല് മില്യൻ സുന്നികളേ അവശേഷിക്കുന്നുള്ളൂ.
അദ്ദേഹം പറയുന്നു : അസദ് ഭരണകൂടം ഇതു വരെ എട്ട് മില്യൻ സുന്നികളെയാണ് ആട്ടിപ്പായിച്ചത്. അസദ് തന്റെ ഒടുവിലത്തെ പ്രസ്താവനയിൽ പറഞ്ഞതും ചേർത്തുവായിക്കേണ്ടതാണ്: ഇനി എന്റെ ലക്ഷ്യം അവശേഷിക്കുന്ന മൂന്ന് മില്യൻ സുന്നികളാണ്. അവരെയും ആട്ടിയോടിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.
സൈസർ പറയുന്നു : അമേരിക്കയും റഷ്യയും പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ ഇറാനെ മറയില്ലാതെ സഹായിക്കുന്ന കാഴ്ചയാണ് ലോകം കാണുന്നത്.
സിറിയയിൽ യുദ്ധക്കുറ്റങ്ങൾ അനുവർത്തിക്കാൻ ശീഈ മിലിറ്ററികൾക്ക് റഷ്യ നൽകുന്ന വ്യോമ സംരക്ഷണവും ഇറാഖിൽ അതേ കാര്യത്തിന് അമേരിക്ക നൽകുന്ന വ്യോമ സംരക്ഷണവുംവ്യക്തമാക്കുന്ന കാര്യം, പ്രസ്തുത പ്രദേശങ്ങളിൽ നിന്ന് സുന്നികളെ ആട്ടിയോടിക്കുക എന്നത് തന്നെയാണ്. രണ്ട് ആഗോള ശക്തികളുടെ സഹായത്തോട് കൂടി അത് നടക്കുകയും ചെയ്യുന്നു -
അദ്ദേഹം പറയുന്നു: മൂസിൽ യുദ്ധത്തിന്റെ അനന്തരഫലം മില്യൻ കണക്കിന് വരുന്ന സുന്നികൾ ജോർദാനിലും ലബനാനിലും തുർകിയിലും മറ്റു നാടുകളിലും അഭയാർഥികളായി കഴിഞ്ഞുകൂടുക എന്നതാണ്.
ഇറാഖിലും സിറിയയിലും നടക്കുന്നത് പച്ചയായ വംശീയ ഉൻമൂലനമാണെന്നദ്ദേഹം പറയുന്നു- പക്ഷെ ലോകം അത്തരമൊരു നാമകരണം നടത്താൻ വിസമ്മതിക്കുകയാണ് -
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ മുസിലിനെതിരിൽ നടക്കുന്ന യുദ്ധത്തിന്റെ പിന്നാമ്പുറ ലക്ഷ്യങ്ങളെ സംബസിച്ച് പൂർണ ബോധ്യമുള്ളവനാണെന്ന് അദ്ദേഹം പറയുന്നു .
സുന്നികളെ മുഴുവൻ ആട്ടിയോടിച്ച് മൂസിൽ പട്ടണം കുർദുകൾക്ക് പതിച്ചു കൊടുക്കുക എന്ന അജണ്ടയാണ് അമേരിക്കക്കും റഷ്യക്കും ഉള്ളത്.കുർദുകളുടെ നേതൃത്വത്തിൽ അവിടെ ഒരു സ്വതന്ത്ര രാഷ്ട്രം വന്ന് കഴിഞ്ഞാൽ അത് ഏറ്റവും വലിയ ഭീഷണി തുർക്കിക്കായിരിക്കും. ഇത്തരം നിഗൂഢലക്ഷ്യങ്ങളെ അല്പമെങ്കിലും തടയിടാൻ കഴിയും എന്ന ചിന്തയാണ് ഉർദുഗാനെ യുദ്ധത്തിൽ പങ്കടുക്കാൻ നിർബന്ധിതനാക്കുന്നത്.
الموقع بوست - عربي21 - صالح النعامي
الثلاثاء, 25 أكتوبر, 2016 04:24 مساءً
വിവർത്തനം: അബ്ദുസ്സലാം പുലാപ്പറ്റ .
No comments:
Post a Comment