} -->

ഹസ്രത്ത് ഹുസൈൻ(റ) ഘാതകർ ശിയാക്കൾ

സാലിഹ് പുതുപൊന്നാനി
ഹുസൈന്‍ തങ്ങളെ വധിച്ചത് ഞങ്ങള്‍ തന്നെ. അതായത് ഞങ്ങളുടെ പിതാമഹന്മാര്‍, ശിയാക്കള്‍, കൂഫക്കാര്‍, അലിയെയും ഹുസൈനെയും ചതിച്ചവര്‍..

വഞ്ചകരായ കൂഫക്കാരുടെ ചതിയില്‍ പെടുകയായിരുന്നുവല്ലോ മഹാനായ ഹുസൈന്‍ തങ്ങള്‍.. കൂഫക്കാര്‍ നേരത്തെ തന്‍റെ പിതാവിനെയും ചതിച്ചിട്ടുണ്ട്. അക്കാര്യം ഓര്‍മ്മപ്പെടുത്തി ഹുസൈന്‍ തങ്ങളെ കൂഫയിലേക്ക് പോകുന്നത് കാരണവന്മാര്‍ പലരും തടഞ്ഞതായിരുന്നു. അതുതന്നെ സംഭവിച്ചു. കൂഫക്കാര്‍ ചതിച്ചു. യുദ്ധമുഖത്ത് അദ്ദേഹത്തെ തള്ളിയിട്ട ശേഷം അവര്‍ ചിലര്‍ മറുപക്ഷത്ത് സൈന്യത്തില്‍ ചേര്‍ന്നു?! സൈന്യത്തെ പ്രകോപിപ്പിച്ചും പ്രേരിപ്പിച്ചും അവര്‍ ഹുസൈന്‍ തങ്ങളെയും കുടുമ്പത്തെയും വകവരുത്തി. ശമിര്‍ ബിന്‍ ദില്‍ ജൌശന്‍ എന്ന കൂഫക്കാരനായ ശിയാ അവരില്‍ വിദഗ്ദ്ധനായിരുന്നു.. ശിയാക്കളുടെ ചതി മനസ്സിലാക്കിയ ഹുസൈന്‍ തങ്ങള്‍ അന്നുതന്നെ അവര്‍ക്കെതിരെ പ്രാര്‍ഥിച്ചു. اللهم إن متعتهم إلى حين ففرقهم فرقا , واجعلهم طرائق قددا , ولا ترض الولاة عنهم أبدا , فإنهم لينصرونا ثم عدوا علينا فقتلونا .."
“അല്ലാഹുവേ, അവര്‍ക്ക് ജീവിക്കാന്‍ നീ അവസരം നല്‍കുന്നുവെങ്കില്‍ അവരെ നീ ചിന്നഭിന്നമാക്കണം. അവരെ വിവിധ വഴികളാക്കി തകര്‍ക്കണം. അവരെ നീ ഒരിക്കലും ഇഷ്ടപ്പെടരുത്. അവര്‍ നമ്മെ സഹായിക്കുന്നതായി നടിച്ച് പിന്നെ നമ്മുടെ മേല്‍ ചാടിവീണ് വധിക്കാനുള്ള പുറപ്പാടിലാണ്!! ( ശിഈ ആധികാരിക പണ്ഡിതന്‍ മുഫീദ് എഴുതിയ ഇര്ശാദില്‍ നിന്നും)
ഹുസൈന്‍ തങ്ങളുടെ പ്രിയ പുത്രന്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ ശിയാക്കളോട് പിന്നീട് തുറന്നടിക്കുന്നത് കാണുക:

هل تعلمون أنكم كتبتم إلى أبي وخدعتموه . وأعطيتموه من أنفسكم العهد والميثاق ثم قانلنموه وخذلنموه , بأي عين تنظرون إلى رسول الله صلى الله عليه وسلم وآله وهو يقول لكم , فاتلتم عترتي وانتهتكم حرمتي فلستم من أمتي "
എന്‍റെ പ്രിയ പിതാവിന് നിങ്ങള്‍ കത്തെഴുതി വഞ്ചിച്ചത് അറിയാമോ നിങ്ങള്‍ക്ക്?! പിന്തുണക്കാം എന്ന്കരാര്‍ നല്‍കിയ നിങ്ങള്‍ പിന്നീട് അദ്ദേഹത്തെ ചതിച്ചു കൊന്നു കളഞ്ഞില്ലേ.! ‘നിങ്ങള്‍ എന്‍റെ മകനെ കൊന്നുവല്ലേ, എന്നോടുള്ള ബഹുമാനം നിങ്ങള്‍ തകര്‍ത്തു കളഞ്ഞുവല്ലേ, നിങ്ങള്‍ എന്‍റെ ഉമ്മത്തില്‍ ഉള്പെടില്ല’ എന്നിങ്ങനെ നാളെ തിരുദൂതര്‍ സ്വ ചോദിക്കുമ്പോള്‍ നിങ്ങള്‍ ഏതു കണ്ണ് കൊണ്ടാണ് വഞ്ചകരേ തിരുദൂതരെ നോക്കുക?! (അല്‍ഇഹ്തിജാജ് 2/32)
ഹിബത്തുദ്ധീന്‍ ശഹ്രസ്താനി എന്ന ശിഈ പണ്ഡിതന്‍, പ്രസിദ്ധ ശിഈ സാഹിത്യകാരനായ ജാഹിളില്‍ നിന്നും ഉദ്ധരിക്കുന്നു: ഖുസൈമത്തുല്‍ അസദി പറഞ്ഞു: ഞാന്‍ കൂഫയില്‍ പോയ വേളയില്‍ , അലി ബിന്‍ ഹുസൈന്‍ റ കൂടെയുള്ള കുട്ടികളുമായി കര്‍ബലയില്‍ നിന്നും ഉബൈദുള്ള ബിന്‍ സിയാദിന്റെ അടുത്തേക്ക്‌ പോകുന്ന രംഗം ഞാന്‍ കണ്ടതാണ്. വഴിയില്‍ മാറത്തടിച്ച് നിലവിളിക്കുന്ന സ്ത്രീകളെ നോക്കി ഉച്ചത്തില്‍ അലി റ അവരോടു പറഞ്ഞു:
إن هؤلاء يبكون علينا فمن قتلنا غيرهم ؟!
“അവര്‍ നമുക്ക് വേണ്ടി കരയുന്നു പോലും ! അവരല്ലാതെ ആരാണ് നമ്മെ വധിച്ചത്?!” (അല്‍ഇഹ്തിജാജ് 2/29)
സൈനുല്‍ ആബിദീന്‍ തങ്ങളുടെ പുത്രി ഫാത്വിമ സുഗ്രാ ശിയാക്കളെ വിളിച്ചു പറഞ്ഞു :
കൂഫക്കാരേ, വഞ്ചനയുടെയും ചതിയുടെയും കുരുട്ടിന്റെയും ആളുകളേ, ഞങ്ങള്‍ അഹ്ലുല്ബൈത്ത് നിങ്ങള്‍ കാരണം ദുരിതത്തിലായി. ഞങ്ങള്‍ നിമിത്തം നിങ്ങളും അപകടത്തിലായി . എന്നാല്‍ ഞങ്ങളുടെ ബലാഇനെ അല്ലാഹു ഉത്തമമാക്കി(ഗുണകരമാക്കി). നിങ്ങള്‍ ഞങ്ങളെ നിഷേധിച്ചു, അവിശ്വസിച്ചു.! ഞങ്ങളെ വധിക്കുന്നത് നിങ്ങള്‍ ഹലാലായി കണ്ടു, ഞങ്ങളുടെ സമ്പത്ത് തട്ടിയെടുക്കാവുന്നതായും.?! ഇന്നലെ ഞങ്ങളുടെ പിതാമഹനെ നിങ്ങള്‍ കശാപ്പ് ചെയ്തതുപോലെ, നിങ്ങളുടെ വാളുകളില്‍ ഞങ്ങള്‍ അഹ്ലുല്‍ബൈത്തിന്റെ ചുടുചോര ഒഴുക്കിയ പോലെ, നിങ്ങള്‍ക്ക് നാശം, ശാപവും തീരാശിക്ഷയും നിങ്ങള്‍ക്കുമേല്‍ ഇറങ്ങിക്കഴിഞ്ഞു. നിങ്ങള്‍ പരസ്പരം ദുരിതം അനുഭവിപ്പിക്കും. നിങ്ങള്‍ ചെയ്ത അക്രമം നിമിത്തമായി ഉയിര്‍പ്പുനാളില്‍ വേദനാജനകമായ ശിക്ഷയില്‍ നിങ്ങള്‍ നിത്യവാസം അനുഭവിക്കും. അറിഞ്ഞോളൂ, അക്രമികളുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ട്. കൂഫക്കാരേ, നിങ്ങള്‍ നശിക്കട്ടെ. നിങ്ങള്‍ തിരുനബിയുടെ സന്ദേശങ്ങള്‍ എത്രയെത്ര പഠിച്ചു?! എന്നിട്ടും നിങ്ങള്‍ അവിടുത്തെ പ്രിയ സഹോദരനും എന്‍റെ പിതാമാഹനുമായ അലിയാരോട് വഞ്ചന കാണിച്ചു, അദ്ദേഹത്തിന്‍റെ പുത്രനോടും സന്താന പരമ്പരയോടും..”
അലി റ യുടെ പുത്രി സൈനബ് റളി ശിയാക്കളെ ആക്ഷേപിച്ചുകൊണ്ട് പറയുന്നു : കൂഫക്കാരെ, വഞ്ചകരേ, ചതിയന്മാരേ, നല്ല ഉറപ്പുള്ള പാശമാകുവോളം പിരിച്ചുണ്ടാക്കിയ ശേഷം ആ കയറിന്‍റെ ഇഴകള്‍ ഓരോന്നും അഴിച്ചുകളഞ്ഞ (മക്കയിലെ ഭ്രാന്തിയായ ) സ്ത്രീയാണ് നിങ്ങള്‍ക്ക് യോജിക്കുന്ന ഉദാഹരണം. നിങ്ങളില്‍ അഹന്തയും പകയും കള്ളവും അല്ലാതെ വല്ലതും ഉണ്ടോ ?! എന്‍റെ സഹോദരന്‍ ഹുസൈനു വേണ്ടി കരയുന്നത് നിങ്ങളോ, മഹാത്ഭുതം! അങ്ങനെ ആകട്ടെ, അല്ലാഹുവാണ ! നിങ്ങള്‍ ധാരാളം കരയുകയും കുറച്ചുമാത്രം ചിരിക്കുകയും ചെയ്യുക. അങ്ങനെ അതിന്‍റെ അപമാനം പേറി നരകിക്കുക. അന്ത്യ പ്രവാചകരുടെ പുന്നാര മക്കളെ വധിച്ചു കളഞ്ഞത് നിസ്സാരമായി നിങ്ങള്‍ എങ്ങനെ കാണുന്നു ?!!!”
ശിഈ ഗ്രന്ഥങ്ങളില്‍ തന്നെ അനുസ്മരിക്കുന്ന ഈ വക അനിഷേധ്യമായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍, നജഫിലെ ശിയാക്കളുടെ ആധികാരിക വക്താവായ മൂസവി വ്യക്തമാക്കുന്നു: “ സുവ്യക്തമായ ഇത്തരം പരാമര്‍ശങ്ങള്‍ ആരാണ് ഹുസൈന്‍റെ ഘാതകരെന്നു വ്യക്തമാക്കുന്നു, അത് ശിയാക്കള്‍ തന്നെ, കൂഫക്കാര്‍. അതായത് നമ്മുടെ പിതാമഹന്മാര്‍ !!! അതുകൊണ്ടത്രേ സുന്നികള്‍ ഹുസൈന്‍ വധത്തിന്‍റെ ഉത്തരവാദിത്തം നമ്മുടെമേല്‍ ചുമത്തുന്നത്...” (അഅയാന്‍ശീഅ/ 1/34)

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal