അബ്ദുസ്സലാം പുലാപ്പറ്റ.
ശിയാക്കൾക്ക് ഏറെ പോരിശ യാക്കപ്പെട്ട ദിനം. ഇസ് ലാമിലെ ഇരു പെരുന്നാളുകളേക്കാൾ ശിയാക്കൾ പ്രാധാന്യം നൽകുന്ന ദിവസമാണ് നാളെ .പുതുവസ്ത്രങ്ങൾ അണിഞ്ഞു കൊണ്ട് സന്തോഷത്താൽ ശിയാക്കൾ തിമിർത്താടുന്ന ദിവസം.
എന്ത് കൊണ്ട്?
ഇസ്ലാമിലെ രണ്ടാം ഖലീഫയാണ് ഉമർ. ഇസ് ലാം നാഗരികതയെ പുഷ്കലമാക്കിയ ഭരണാധികാരി. റോമാ പേർഷ്യൻ സാമ്രാജ്യങ്ങളെ കടപുഴക്കിയെറിഞ്ഞ ഭരണാധികാരി.
സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പ്രഗത്ഭനായ സ്വഹാബി.
ഈ ഖലീഫയെ പ്രഭാത നമസ്കാരം നിർവഹിച്ചു കൊണ്ടിരിക്കെ കുത്തിക്കൊന്ന നിഷേധിയായ വ്യക്തിയാണ് അബുലുഅലുഅ. ഉമർ വധിക്കപ്പെട്ടത് റബീഉൽ അവ്വൽ 29നാണെന്നാണ് ശിയാക്കൾ വിശ്വസിക്കുന്നത്. അതിനാൽ നാളെ അവർക്ക് ആഘോഷ ദിവസമാണ്.
"ബാബാ ശുജാഉദ്ദീൻ" എന്ന പേരിലാണ് ഇദ്ദേഹം ഇറാനികൾക്കിടയിൽ അറിയപ്പെടുന്നത്.
ഇറാനിലെ ആയതുല്ലമാർ അദ്ദേഹത്തെ വർണിക്കുന്നത് കാണുക :
അദ്ദേഹം വിശ്വാസിക്ക് ഏറെ അഭിമതനായ വ്യക്തിത്വമാണ്. ഇറാനിലെ "കാശാൻ "എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിക്കൽ മറ്റ് വിശ്വാസികളുടെ ഖബർ സന്ദർശിക്കുന്നതിനേക്കാൾ ഉത്തമവും നിർബന്ധവുമാണ്. അദ്ദേഹം സ്വർഗം കൊണ്ട് സന്തോഷ വാർത്തയറിക്കപ്പെട്ട വ്യക്തിയാണ്. ഉമറിനെ വധിച്ച അദ്ദേഹത്തിന്റെ പ്രവർത്തനം മഹത്തായ ജിഹാദാണ്.അദ്ദേഹത്തിന്റെ പ്രവർത്തനം അല്ലാഹു വിങ്കൽ സ്വീകാര്യമാണ്.إِنَّمَا
يَتَقَبَّلُ اللَّهُ مِنَ الْمُتَّقِين.
അതിനാൽ അദ്ദേഹത്തിന് സ്വർഗം നിർബന്ധമാണ്.
فصل الخطاب في مقتل ابن الخطاب،- أبو الحسين الخوئيني.
മേൽ പറയപ്പെട്ട ഗ്രുന്ഥത്തിന് മറുപടിയായി ആധുനിക ചിന്തകനായ (സലഫിയല്ല.) ഡോ.മുഹമ്മദ് ഇമാറ "نقد كتاب فصل الخطاب" എന്ന ഗ്രന്ഥം എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം ശിയാക്കളുടെ ഈ വിശ്വാസം സ്ഥാപിക്കാനായി അവരുടെ തന്നെ പണ്ഡിതന്മാരായ ചിലരുടെ പേര് പരാമർശിക്കുന്നത് കാണുക.
الدكتور محمد عمارة في كتابه "نقد كتاب فصل الخطاب" (ص20): "وحتى يثبت الكاتب ويؤكد على أن ما ذهب إليه في كتابه هذا ليس اجتهاداً فردياً وإنما هو موقف (المذهب.. والطائفة) أورد كلام آيات الله العظمى الوحيد الخراساني، والتبريزي، والسيد محمد اليثربي الكاشاني، في تعظيم الشيعة لقبة أبي لؤلؤة ومزاره وتكريم بقعته المباركة، وشخصيته العظيمة"،
ആയതുല്ല സയ്യിദ് മുഹമ്മദ് അൽ യസ്രിബീ അൽകാശാ നീ പറയുന്നു : ഈ ഖബർ ശിയാക്കളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിലും കർമപഥത്തിൽ സധൈര്യം ഉറച്ചു നിർത്തുന്നതിലും മുഖ്യപങ്ക് വഹിക്കുന്നു.ഞങ്ങളുടെ പൂർവികർ പണ്ടുമുതലേ ഈ ഖബർ സന്ദർശിച്ച് പുണ്യം നേടിക്കൊണ്ടിരിക്കുന്നു. ആ സ്ഥലം എന്ത് കൊടുത്തും സംരക്ഷിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്.
ഈ സ്ഥലത്തിന്റെ മഹത്വവും പ്രാധാന്യവും കുറിക്കാൻ ശിയാക്കൾ ഒരു ചരിത്ര സംഭവം ഉദ്ധരിക്കുന്നു :
ഹിജ്റ 1192 ൽ കാശാൻ പട്ടണത്തിലുണ്ടായ ഭൂകമ്പം 75 ശതമാനം ജനങ്ങളെയും പട്ടണത്തെ പൂർണമായും തകർത്തെറിഞ്ഞപ്പോൾ അബൂ ലുഅ്ലു അ യുടെ ശവകുടീരം രക്ഷപ്പെടുകയുണ്ടായി.
ഡോ. ഇമാറ ഈ സംഭവം അദ്ദേഹത്തിന്റെ ഉദ്ധൃത ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.
ശീഈ വിശ്വാസം പൈശാചിക ചിന്തയാണ് എന്ന് കൂടി ഇമാറ തന്റെ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. (പേജ് : 21 )
No comments:
Post a Comment