അബ്ദുർറഹ്‌മൻ ആദൃശ്ശേരി
കർബല: ശിയാ വഞ്ചനയുടെ ചരിത്രസാക്ഷ്യം
അബ്ദുർറഹ്മാൻ ആദൃശ്ശേരി
ഇസ്ലാമിക ചരിത്രത്തിൽ ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ചരിത്ര സംഭവമാണ് കർബല. ഹിജ്‌റ 61 ൽ മുഹർറം പത്തിന് പ്രവാചക പൗത്രൻ ഹുസൈൻ()വും സംഘവും ഇറാക്വിലെ കൂഫക്കടുത്തുള്ള കർബല എന്ന പ്രദേശത്ത് വെച്ച് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയുണ്ടായി.
അന്ന് ഇസ്ലാമിക ഖിലാഫത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുആവിയ()വിന്റെ പുത്രൻ യസീദ്(റഹ)യും അദ്ദേഹത്തെ അധികാരത്തിലേറ്റിയ സ്വഹാബികളും ഇതിനുത്തരവാദികളാണെന്ന് ശിയാക്കൾ പ്രചരിപ്പിച്ചു. ബനൂ ഉമയ്യക്കാരുടെ കളിപ്പാട്ടമായി വർത്തിച്ച ഉഥ്മാൻ()വാണ് അവരെ അധികാരത്തിലേറാൻ സഹായിച്ചതെന്നും അവർ പ്രചരിപ്പിച്ചു. സ്വഹാബികൾ തലപ്പാവ് ധരിച്ച കാഫിറുകളും, പുതിയ ജാഹിലിയ്യത്തിന്റെ വക്താക്കളും, അബൂ ഹുറൈറ(), അബൂ മൂസ(), അബുദ്ദർദാഅ്() തുടങ്ങിയ സ്വഹാബീ പ്രമുഖരെല്ലാം ഉമവികളുടെ കമ്മീഷൻ വാങ്ങി അവർക്ക് വേണ്ടി ഹദീഥുകൾ നിർമ്മിച്ച് കൊടുത്തവരായിരുന്നു എന്നീ ആരോപണങ്ങളും ശിയാക്കൾ പ്രചരിപ്പിച്ചു. (രക്തസാക്ഷ്യം 39). അലി()വിന്റെ പുത്രൻ ഹസൻ()വിനെ തന്റെ ഭാര്യയെ ഉപയോഗിച്ച് വിഷം കൊടുത്ത് കൊന്നുവെന്നും സ്വഹാബികൾ മുആവിയയുടെ ഹരിത കൊട്ടാരത്തിന് ചുറ്റും ബൈതുൽ മാലിൽ കണ്ണും നട്ട് കഴിയുന്നവരായിരുന്നുവെന്നും മുആവിയ തന്റെ മകൻ യസീദിനെ സ്വഹാബികളെ ഭീഷണിപ്പെടുത്തി ഖലീഫയാക്കി എന്നിങ്ങനെ പോകുന്നു ശിയാ വഞ്ചകൻമാരുടെ ആരോപണങ്ങൾ. തെമ്മാടിയും ഏകാധിപതിയും ദുഷ്പ്രഭുത്വത്തിന്റെ വക്താവുമായിരുന്ന യസീദിനെതിരിൽ ഹുസൈൻ() നടത്തിയ ധീരോദാത്തമായ വിപ്ളവമായിരുന്നു കർബല എന്നാണ് നുണയൻമാരായ ശിയാ ചരിത്രകാരൻമാർ പ്രചരിപ്പിച്ചത്. ഇസ്ലാമിക ചരിത്രം ആദ്യമായി രേഖപ്പെടുത്തിയത് വാക്വിദി, യഅ്ക്വൂബി, മസ്ഊദി തുടങ്ങിയ ശിയാക്കളും ശിയാ നിവേദകൻമാരുമായത് കൊണ്ട് പിന്നീട് വന്ന സുന്നീ ചരിത്ര ഗ്രന്ഥങ്ങളിലും, അല്ലാഹുവും റസൂലും വാഴ്ത്തിപ്പറഞ്ഞ മാനവ ചരിത്രത്തിൽ തുല്യതയില്ലാത്ത മാതൃകാ വ്യക്തിത്വങ്ങളായ സ്വഹാബികളെ ചതിയൻമാരും വഞ്ചകൻമാരും പ്രവാചക കുടുംബത്തിന്റെ അന്ധകരുമായി ചിത്രീകരിക്കുന്ന ചരിത്ര നിവേദനങ്ങൾ ഇടംപിടിച്ചു.
തലമുറകളായി ഇത്തരം വ്യാജ ചരിത്രങ്ങൾ സമൂഹ മനസ്സിൽ ഇടംപിടിച്ചത്, ഉത്തമ നൂറ്റാണ്ടിലെ മാതൃകാ വ്യക്തിത്വങ്ങളായ മഹത്തുക്കളെ തേജോവധം ചെയ്യാനും അപഹസിക്കാനും കാരണമായി. ചരിത്ര നിവേദനങ്ങളുടെ ശരിതെറ്റുകൾ ഗവേഷണം നടത്താനും യാഥാർത്ഥ്യം പുറത്ത് കൊണ്ടുവരുവാനുമുള്ള ശ്രമങ്ങൾ പലപ്പോഴുമുണ്ടായെങ്കിലും കള്ളക്കഥകൾ പ്രചരിപ്പിക്കാനുള്ള ശിയാ മിടുക്ക് കാരണം യാഥാർത്ഥ്യം തിരിച്ചറിയാൻ സാധാരണക്കാർക്കായില്ല. കർബല ദുരന്തത്തിന്റെ പാപഭാരം യസീദിന്റെ പിരടിയിൽ കെട്ടിവെക്കുന്നത് കൊണ്ട് ശിയാക്കൾ കാണുന്ന നേട്ടങ്ങൾ പലതാണ്. ഒന്ന്, യസീദിനെ അധികാരത്തിലേറ്റിയ സ്വഹാബികളെയും സുന്നീ സമൂഹത്തെയും പ്രവാചക കുടുംബത്തിന്റെ വിരോധികളും കൊലയാളികളുമാക്കി ചിത്രീകരിക്കാം. രണ്ട്, ഹുസൈൻ()വിന്റെ