ഇൽയാസ് മൗലവി
ശീഈ സുന്നി ഭിന്നത 'പ്രബോധനം' ഒരു ചർച്ചയാക്കിയിരിക്കെ അതിൽ ഇടപെട്ട് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. കേവലം ഒരു വൈജ്ഞാനിക സംവാദമെന്ന നിലക്കല്ല ഈ ചർച്ചയിൽ ഇടപെടുന്നത്, പ്രത്യുത ശിയാ വിശ്വാസ സംഹിത ശരിയാണെന്നും അഹ്‌ലുസ്സുന്നയുടെ ആദർശവും വിശ്വാസവും അബദ്ധമാണെന്ന് തെറ്റിദ്ധരിച്ച് ധാരാളം സഹോദരങ്ങൾ കേരളത്തിൽ ശീഈസം പുണരുകയും അവരുടെ ജീവിതം തദടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തുകയും , തങ്ങളുടെ സ്ഥാപനങ്ങളിലും ഭവനങ്ങളിലും ശീഈ ചിഹ്നങ്ങളും അവരുടെ ഇമാമുമാരുടെ പേരുകളും മറ്റും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് നേരിട്ടറിവുള്ളതിനാൽ കൂടിയാണ്.
ശീഈകൾ ഒരുപാട് വിഭാഗങ്ങളും കക്ഷികളുമൊക്കെയാണെങ്കിലും ഇന്ന് മുഖ്യധാരയിൽ നിൽക്കുന്നതും ഭരണ രാഷ്ട്രീയ സാമ്പത്തിക