} -->
Showing posts with label ശിഈസം. Show all posts
Showing posts with label ശിഈസം. Show all posts

സർവ്വമത സത്യവാദത്തിന്റെ കാണാപുറങ്ങൾ

സർവ്വമത സത്യവാദത്തിന്റെ കാണാപുറങ്ങൾ

 

- ഡോ. അബ്ദുർറഹ്മാൻ ആദൃശ്ശേരി


സർവ്വമത സത്യവാദം ഒരു പുതിയ ആശയമല്ല, വളരെ മുമ്പ് തന്നെ, പല ചിന്താ പ്രസ്ഥാനങ്ങളും മുസ്ലിം സമൂഹത്തിൽ ഈ ആശയം പ്രചരിപ്പിക്കാൻ ശ്രമിച്ചതായി കാണാം. തത്വശാസ്ത്രജ്ഞർ, സൂഫികൾ, ബാഥിനിയ്യ അഥവാ ഗുഢാർത്ഥവാദികൾ എന്നിവരുടെ പ്രബോധനങ്ങളിൽ ഈ ആദർശം തെളിഞ്ഞു കാണാനാകും. ഇബ്നു അറബി, ജലാലുദ്ധീൻ റൂമി എന്നിവർ സൂഫിസത്തിന്റെ ചെലവിൽ ഈ വഴികേടിന് തന്ത്രപരമായി പ്രചാരണം നൽകിയവരായിരുന്നു. തങ്ങളുടെ ശൈഖിന്റെ ഭ്രാന്തൻ ജല്പനങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ അനുയായികൾക്ക് പക്ഷേ, അത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്ന് മാത്രം.


ഇപ്പോൾ പല മുസ്ലിം രാഷ്ട്രങ്ങളും ഇസ്ലാമിക സംഘടനകളും പരസ്പര സഹവർത്തിത്വം എന്ന ലേബലിൽ പ്രചരിപ്പിക്കുന്ന ആശയം ഇബ്നു അറബിയുടെ ചിന്തകളാണെന്ന് കാണാം. പൗരസ്ത്യ പാശ്ചാത്യ ദർശനങ്ങളുടെ സമന്വയം കൊണ്ടിവരർത്ഥമാക്കുന്നത്. ഇസ്ലാമിക ഭാരതീയ പേർഷ്യൻ ചിന്തകളുടെയും ക്രൈസ്തവ - യഹൂദ ചിന്തകളുടെയും സമ്മിശ്രമായ ഒരു ആദർശത്തെയാണ് ഇസ്ലാമിക ചരിത്രത്തിൽ, സർവമത സത്യവാദത്തിന്റെ ഏറ്റവും വലിയ താത്വികാചാര്യനായ ഇബ്നു അറബി, തന്റെ അദ്വൈതവാദ ചിന്തയിലധിഷ്ഠിതമായ സിദ്ധാന്തങ്ങൾ മെനഞ്ഞെടുത്തത് പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളിലും ദൈവിക സാന്നിധ്യം (തജല്ലിഇലാഹി വാദം), പ്രപഞ്ചത്തിലെ ദൈവിക നിശ്ചയം (ഇറാദഇലാഹിയ്യ) തുടങ്ങിയ സൂഫിവാദങ്ങൾ വ്യാഖ്യാനിച്ചു കൊണ്ടാണ്. ഈ പ്രപഞ്ചത്തിൽ ഒരേ ഒരു ആരാധ്യൻ മാത്രമാണുള്ളതെന്നും അതിനാൽ ആര് ഏത് വസ്തുവിനെ ആരാധിച്ചാലും അവർ യഥാർത്ഥത്തിൽ ആരാധിക്കുന്നത് അല്ലാഹുവിനെ തന്നെയാണെന്നും ഇയാൾ സിദ്ധാന്തിക്കുകയുണ്ടായി. അല്ലാഹുവിനെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ എന്ന് അവൻ വിധിച്ചിരിക്കുന്നു. (അൽ ഇസ്റാഅ്: 24) എന്ന സൂക്തത്തെ അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കുകയില്ലെന്നാണ് തന്റെ അകംപൊരുൾ (ബാഥിനി) തഫ്സീറിൽ വ്യാഖ്യാനിച്ചിരിക്കുന്നത്. അഥവാ നിങ്ങൾ ഏത് ആരാധ്യന്മാർക്ക് ആരാധനകൾ അർപ്പിച്ചാലും നിങ്ങൾ അല്ലാഹുവിനെ തന്നെയാണ് ആരാധിക്കുന്നതെന്നർത്ഥം. ശിർക്ക് അഥവാ ബഹുദൈവാരാധന എന്ന വസ്തുതയെ തന്നെ നിരാകരിക്കുകയും സർവ്വമത സത്യവാദത്തിന് സൈദ്ധാന്തിക അടിത്തറ പാകുകയുമാണ് ഇതിലൂടെ ഇബ്നു അറബി ലക്ഷ്യം വെക്കുന്നത്.

ശിയാവഞ്ചനകളുടെ ചരിത്രത്തിലൂടെ - ഭാഗം മൂന്ന്

ശിയാവഞ്ചനകളുടെ ചരിത്രത്തിലൂടെ - ഭാഗം മൂന്ന്

 

സ്വലാഹുദ്ധീൻ അയ്യൂബിയെ തകർക്കാനുള്ള ശിയാശ്രമങ്ങൾ

 

      


   
ബലം
പ്രയോഗിച്ച് ഈജിപ്തിന്റെ അധികാരത്തിലെത്തിയ ഫാതിമി ശിയാക്കളെ അധികാരത്തിൽ നിന്ന് പുറംതള്ളിയ സലാഹുദ്ധീൻ അയ്യൂബിയോട് തീരാത്ത അരിശമായിരുന്നു ശിയാക്കൾക്ക്. ഫാതിമികളെ അധികാരത്തിലേറ്റാൻ അവർ യൂറോപ്യന്മാരുമായി രഹസ്യ പദ്ധതികൾ ആസൂത്രണം ചെയ്തു. മഖ്രീസി പറയുന്നു: "അവസാന ഫാതിമി ഭരണാധികാരി ആളിദിന്റെ മക്കളിൽ ഒരാളെ വാഴിക്കാനും സ്വലാഹുദ്ധീൻ അയ്യൂബിയെ തകർക്കാനും ഹി. 569 കൈറോവിൽ ചിലർ യോഗം ചേർന്നു. ഖാളി, അൽമുഫള്ളൽ സിയാഉദ്ധീൻ, ശരീഫ് അൽ ജലീസ്, നജാഹുൽ ഹമാദി ശാഫിഈ പണ്ഡിതൻ, ഇമാറ ബിൻ അലി അൽയമാനി, അബ്ദുസ്സമദ് അൽകാതിബ്, ദാഈഅദ്ദുആത് അബ്ദുൽ ജബ്ബാർ ബിൻ ഇസ്മായിൽ വാഇള്, സൈനുദ്ദീൻ എന്നിവർ അവരിലുണ്ടായിരുന്നു." വാർത്ത ഇബ്നു നജാ സുൽത്താൻ സലാഹുദ്ധീനെ അറിയിച്ചു. അവരെ പിടികൂടി സുൽത്താൻ തൂക്കിലേറ്റി. ഫാതിമി ബാധയുമായി കഴിയുന്നവരെ സുൽത്താൻ പിന്തുടർന്നു പിടികൂടി നശിപ്പിച്ചു. സൈന്യങ്ങളോട് 'സഈദി'ലേക്ക് പുറപ്പെടാൻ കൽപിച്ചു. അലക്സാണ്ട്രിയയിലെ ഫാതിമി പ്രബോധകനായ ഖദീദിനെ പിടികൂടി (അസ്സുലൂക് ലി മഅ്രിഫതി ദൗലതിൽ മുലൂക് 1/53). ഒറ്റുകാർ കൊല്ലപ്പെട്ട വിവരം അറിയാതെ യൂറോപ്യർ അലക്സാണ്ട്രിയ തീരത്തെത്തി. ഏഴു മുസ്ലിംകളെ കൊല്ലുകയും അവരുടെ കപ്പലുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. മൂന്ന് ദിവസങ്ങൾക്ക് ശേഷം വിവരമറിഞ്ഞ സുൽത്താൻ സ്വലാഹുദ്ധീൻ സൈന്യങ്ങളെ അങ്ങോട്ടയച്ചു. ശത്രുക്കളുടെ പീരങ്കികൾ കത്തിക്കുകയും അവരെ ആക്രമിക്കകുയും ചെയ്തു. ധാരാളം യൂറോപ്യർ കൊല്ലപ്പെട്ടു. മുസ്ലിംകൾ ശിയാക്കളുടെ ചതികൾ കാരണം എത്രമാത്രം പ്രയാസപ്പെട്ടു എത്രയെത്ര ജീവൻ പൊലിഞ്ഞ രക്തം ചിന്തി?

          ഹി. 570 സുൽത്താൻ സലാഹുദ്ധീനെ തകർത്ത് ഫാതിമി ഭരണം തിരിച്ചു കൊണ്ടുവരാൻ ശിയാക്കൾ വീണ്ടും പദ്ധതിയിട്ടു. മഖ്രീസി പറയുന്നു: അസ്വാനിലെ ഗവർണർ കൻസുദ്ദൗല ഫാതിമി ഭരണം പുനഃസ്ഥാപിക്കാൻ വേണ്ടി അറബികളെയും സുഡാനികളെയും സംഘടിപ്പിച്ചു കൈറോയിലേക്ക് തിരിച്ചു. ഇതിനായി ധാരാളം പണം ചിലവഴിച്ചു. ഇതേ വികാരമുള്ള ധാരാളം പേർ തന്റെ കൂടെ കൂടി. സുൽത്താന്റെ സേനാനായകരിൽ പലരും കൊല്ലപ്പെട്ട നാടുകൾ കൊള്ളയടിച്ചു. സുൽത്താൻ അവരെ നേരിടാൻ തന്റെ സഹോദരന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അയച്ചു. കൻസുദ്ദൗലയുടെ സൈനികരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ഒളിച്ചോടിയ അയാളെയും പിടികൂടി കൊലപ്പെടുത്തി. (അസ്സുലൂക് ലി മഅ്രിഫത്തി ദൗലതിൽ മുലൂക് 1/58).

       

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 1)

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 1)

ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി


ആമുഖം

ദശലക്ഷക്കണക്കിന് സുന്നികളെ സിറിയ, ഇറാഖ്, യമൻ, ലബനാൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ ഹിസ്ബുല്ല, ഹൂഥി, ഫൈലഖുൽ ഖുദ്സ് തുടങ്ങിയ എണ്ണമറ്റ ഭീകരസംഘങ്ങളെ ഉപയോഗപ്പെടുത്തി ഇറാൻ, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളുടെ ഭരണകൂടങ്ങൾ കൊലപ്പെടുത്തിയിട്ട് രണ്ട് ദശകങ്ങൾ കഴിഞ്ഞിട്ടില്ല. എന്നിട്ടും ഇറാന്റെ സഹായത്തോടെ ഫലസ്തീൻ മോചിപ്പിക്കാൻ കഴിയുമെന്ന വ്യാമോഹത്തിൽ കഴിയുകയാണ്, ജമാഅത്തെ ഇസ്ലാമി, ഇഖ്‌വാനുൽ മുസ്ലിമൂൻ, ഹമാസ് തുടങ്ങിയ ഇസ്ലാമിസ്റ്റുകൾ.
ശിയാക്കളോട് കൂട്ടുകൂടി ഇതിനു മുമ്പും പലരും മുസ്ലിം ഐക്യത്തിനായി ശ്രമിച്ചിട്ടുണ്ട്. അവരിൽ പലരും ഇഖ്‌വാനികളായിരുന്നു. മുപ്പതും നാൽപ്പതും വർഷം അവരോടൊപ്പം പ്രവർത്തിച്ച് പലരും പിന്നീട് തങ്ങളുടെ അബദ്ധം തിരിച്ചറിഞ്ഞ് തെറ്റ് തുറന്നു പറയുകയുണ്ടായി. ശിയാക്കളോട് സൗഹൃദം കൂടിയ തന്റെ മുപ്പതു വർഷങ്ങൾ പാഴായെന്നും തനിക്ക് തെറ്റു പറ്റിയെന്നും പറയുന്ന യൂസുഫു

ശിആയിസം -ഇസ്‌ലാം ഒരു ദാർശനിക വിശകലനം

ശിആയിസം -ഇസ്‌ലാം  
ഒരു ദാർശനിക വിശകലനം 

 ഡോ. ടി.കെ.യൂസുഫ്‌ 

ഉളളടക്കം

1.  ശിയാക്കൾ : ഉത്ഭവവും വളർച്ചയും
2.  സുന്നികൾ ആര്‌?
3.  ശിആയിസത്തിന്റെ താഴ്‌ വേരുകൾ
4.  ഇറാനിൽ ശിയാക്കളുടെ വളർച്ച.
5.  സുന്നീ വിശ്വാസ പ്രമാണങ്ങൾ
6.  ശിയാക്കളുടെ വ്യാജ ഹദീസുകൾ
7.  ശിയാക്കളുടെ വിശ്വാസ വ്യതിയാനങ്ങൾ
8.  ശിആക്കളിലെ വിഭാഗങ്ങൾ
9.  ശിയാക്കളും ഖുർആനും
10.  ഫാതിമയുടെ മുസ്‌ഹഫ്
11.  ഇമാമുകളുടെ അമാനുഷികതകൾ
12.   മഹ്ദിയുടെ പുനർജന്മം



*ആമുഖം* 


മുസ്‌ലിംകളിൽ ഒട്ടനവധി വിഭാഗങ്ങളുണ്ടെങ്കിലും മൊത്തത്തിൽ അവരെ ശിയാക്കൾ സുന്നികൾ എന്നിങ്ങനെയാണ്‌ തരം തിരിക്കാറുളളത്‌. പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത്‌ ഈ രണ്ട്‌  വിഭാഗങ്ങൾ രുപം കൊളളുകയോ അവർക്കിടയിലെ ഭിന്നിപ്പ്‌ വലുതാക്കാനുളള ശത്രുക്കളുടെ  തന്ത്രങ്ങൾ വിലപ്പോകുകയോ ചെയ്തിരുന്നില്ല. പ്രവാചകന്റെ വിയോഗാനന്തരം ഖിലാഫത്ത്‌ നബി കുടുംബത്തിന്‌ മാത്രം അർഹതപ്പെട്ടതാണ്‌ എന്ന വാദഗതിയോട്‌ കൂടി രംഗത്ത്‌ വരികയും ഇസ്‌ലാമിന്റെ അധ്യാപനങ്ങൾക്ക്‌ തികച്ചും എതിരായ വിശ്വാസങ്ങൾ വെച്ചു പുലർത്തുകയും ചെയ്യുന്ന ഒരു വിഭാഗമാണ്‌ ശിയാക്കൾ. ഇക്കൂട്ടരിൽ പലരും മുസ്‌ലിം നാമത്തിൽ അറിയപ്പെടുന്നുണ്ടെങ്കിലും അവർക്ക്‌ ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. തന്നെയുമല്ല അവരുടെ വിശ്വാസ പ്രമാണങ്ങൾ വിചിത്രവും സങ്കീർണ്ണവും ഖുർആനിനും സുന്നത്തിനും കടകവിരുദ്ധവുമാണ്‌. മുസ്‌ലിം സമുദായത്തെ തൗഹീദിൽ നിന്ന്‌ വ്യതിചലിപ്പിച്ചതിൽ ശിആ വിഭാഗങ്ങൾ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്‌.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal