} -->
Showing posts with label ശിയഈ. Show all posts
Showing posts with label ശിയഈ. Show all posts

ശിയാവഞ്ചനകളുടെ ചരിത്രത്തിലൂടെ - ഭാഗം മൂന്ന്

ശിയാവഞ്ചനകളുടെ ചരിത്രത്തിലൂടെ - ഭാഗം മൂന്ന്

 

സ്വലാഹുദ്ധീൻ അയ്യൂബിയെ തകർക്കാനുള്ള ശിയാശ്രമങ്ങൾ

 

      


   
ബലം
പ്രയോഗിച്ച് ഈജിപ്തിന്റെ അധികാരത്തിലെത്തിയ ഫാതിമി ശിയാക്കളെ അധികാരത്തിൽ നിന്ന് പുറംതള്ളിയ സലാഹുദ്ധീൻ അയ്യൂബിയോട് തീരാത്ത അരിശമായിരുന്നു ശിയാക്കൾക്ക്. ഫാതിമികളെ അധികാരത്തിലേറ്റാൻ അവർ യൂറോപ്യന്മാരുമായി രഹസ്യ പദ്ധതികൾ ആസൂത്രണം ചെയ്തു. മഖ്രീസി പറയുന്നു: "അവസാന ഫാതിമി ഭരണാധികാരി ആളിദിന്റെ മക്കളിൽ ഒരാളെ വാഴിക്കാനും സ്വലാഹുദ്ധീൻ അയ്യൂബിയെ തകർക്കാനും ഹി. 569 കൈറോവിൽ ചിലർ യോഗം ചേർന്നു. ഖാളി, അൽമുഫള്ളൽ സിയാഉദ്ധീൻ, ശരീഫ് അൽ ജലീസ്, നജാഹുൽ ഹമാദി ശാഫിഈ പണ്ഡിതൻ, ഇമാറ ബിൻ അലി അൽയമാനി, അബ്ദുസ്സമദ് അൽകാതിബ്, ദാഈഅദ്ദുആത് അബ്ദുൽ ജബ്ബാർ ബിൻ ഇസ്മായിൽ വാഇള്, സൈനുദ്ദീൻ എന്നിവർ അവരിലുണ്ടായിരുന്നു." വാർത്ത ഇബ്നു നജാ സുൽത്താൻ സലാഹുദ്ധീനെ അറിയിച്ചു. അവരെ പിടികൂടി സുൽത്താൻ തൂക്കിലേറ്റി. ഫാതിമി ബാധയുമായി കഴിയുന്നവരെ സുൽത്താൻ പിന്തുടർന്നു പിടികൂടി നശിപ്പിച്ചു. സൈന്യങ്ങളോട് 'സഈദി'ലേക്ക് പുറപ്പെടാൻ കൽപിച്ചു. അലക്സാണ്ട്രിയയിലെ ഫാതിമി പ്രബോധകനായ ഖദീദിനെ പിടികൂടി (അസ്സുലൂക് ലി മഅ്രിഫതി ദൗലതിൽ മുലൂക് 1/53). ഒറ്റുകാർ കൊല്ലപ്പെട്ട വിവരം അറിയാതെ യൂറോപ്യർ അലക്സാണ്ട്രിയ തീരത്തെത്തി. ഏഴു മുസ്ലിംകളെ കൊല്ലുകയും അവരുടെ കപ്പലുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. മൂന്ന് ദിവസങ്ങൾക്ക് ശേഷം വിവരമറിഞ്ഞ സുൽത്താൻ സ്വലാഹുദ്ധീൻ സൈന്യങ്ങളെ അങ്ങോട്ടയച്ചു. ശത്രുക്കളുടെ പീരങ്കികൾ കത്തിക്കുകയും അവരെ ആക്രമിക്കകുയും ചെയ്തു. ധാരാളം യൂറോപ്യർ കൊല്ലപ്പെട്ടു. മുസ്ലിംകൾ ശിയാക്കളുടെ ചതികൾ കാരണം എത്രമാത്രം പ്രയാസപ്പെട്ടു എത്രയെത്ര ജീവൻ പൊലിഞ്ഞ രക്തം ചിന്തി?

          ഹി. 570 സുൽത്താൻ സലാഹുദ്ധീനെ തകർത്ത് ഫാതിമി ഭരണം തിരിച്ചു കൊണ്ടുവരാൻ ശിയാക്കൾ വീണ്ടും പദ്ധതിയിട്ടു. മഖ്രീസി പറയുന്നു: അസ്വാനിലെ ഗവർണർ കൻസുദ്ദൗല ഫാതിമി ഭരണം പുനഃസ്ഥാപിക്കാൻ വേണ്ടി അറബികളെയും സുഡാനികളെയും സംഘടിപ്പിച്ചു കൈറോയിലേക്ക് തിരിച്ചു. ഇതിനായി ധാരാളം പണം ചിലവഴിച്ചു. ഇതേ വികാരമുള്ള ധാരാളം പേർ തന്റെ കൂടെ കൂടി. സുൽത്താന്റെ സേനാനായകരിൽ പലരും കൊല്ലപ്പെട്ട നാടുകൾ കൊള്ളയടിച്ചു. സുൽത്താൻ അവരെ നേരിടാൻ തന്റെ സഹോദരന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അയച്ചു. കൻസുദ്ദൗലയുടെ സൈനികരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ഒളിച്ചോടിയ അയാളെയും പിടികൂടി കൊലപ്പെടുത്തി. (അസ്സുലൂക് ലി മഅ്രിഫത്തി ദൗലതിൽ മുലൂക് 1/58).

       

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 2)

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം രണ്ട്)

ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി

👉ഭാഗം ഒന്ന് 

 

ബുവൈഹികളുടെ വഞ്ചനകൾ

 


അബ്ബാസികൾക്കെതിരെ രംഗത്ത് വന്ന ദൈലമിലെ ബുവൈഹികൾ ഖുറാസാൻ ശീറാസ് തുടങ്ങി പല ദേശങ്ങളും കീഴടക്കി. അന്നത്തെ അബ്ബാസി ഖലീഫ റാളി ബില്ലയുടെ മന്ത്രി അബൂ അലി മുഹമ്മദ് ബിൻ അലി, ശീഈ വിശ്വാസിയായിരുന്നു അയാൾ, അബ്ബാസികളെ അധികാരത്തിൽ നിന്നും പുറംതള്ളി ശിയാക്കളായ ബുവൈഹികളെ അധികാരത്തിലേറ്റാൻ രഹസ്യനീക്കങ്ങൾ നടത്തി. അയാൾ രഹസ്യമായി ബുവൈഹികൾക്ക് കത്തെഴുതി ബഗ്ദാദ് ആക്രമിക്കാൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഹി. 334ൽ ബുവൈഹികൾ മുഇസ്സുദ്ദൗലയുടെ നേതൃത്വത്തിൽ ബഗ്ദാദ് കീഴടക്കി. ഖലീഫയെ നിഷ്കാസനം ചെയ്തു. തലസ്ഥാനം കൊള്ളയടിച്ചു യാതൊരു അധികാരവുമില്ലാതെ ഫദ്‌ല് ബിൻ മുഖതദിർ ഖലീഫയായി തുടർന്നു. അധികാരം മുഴുവൻ മുഇസ്സുദ്ദൗലയിൽ നിക്ഷിപ്തമായി. (അസ്സുലൂക് ലിമഅ്‌രിഫതി ദുവലിൽ മുലൂക് 1/25)

ഹി. 352ൽ ബുവൈഹികൾ മുഹറം പത്തിന് അങ്ങാടി അടച്ചു പൂട്ടി. സ്മാരക കുംഭങ്ങൾ സ്ഥാപിച്ചു. സ്ത്രീകൾ മുടി അഴിച്ച് അങ്ങാടിയിൽ നെഞ്ചത്ത് അടിച്ചു. ഹുസൈൻ(റ)യുടെ പേരിൽ ആർത്തുവിളിച്ച് പ്രകടനം നടത്തി. അധികാരം അവർക്കൊപ്പമായതിനാൽ, അഹ്‌ലുസ്സുന്നക്ക് ഈ പ്രവർത്തി തടയാൻ സാധിച്ചില്ല. അത് പിന്നീട് ശക്തമായി തുടർന്നുവന്നു. ഈജിപ്തിൽ ഫാത്തിമി ഭരണകാലത്ത് തുടങ്ങിവെച്ച ശിയാ ആഘോഷങ്ങൾ സലാഹുദ്ധീൻ അയ്യൂബിയുടെ കാലത്ത് നടന്ന ശുദ്ധീകരണത്തോടെ, നിലച്ചുപോയി. പിന്നീട് ബുവൈഹികൾ ഗദീർ ആഘോഷവും നടപ്പാക്കി. സുന്നി ഭരണാധികാരിയായ അബ്ബാസി ഖലീഫയെ അസ്ഥിരപ്പെടുത്താൻ ബുവൈഹി ശിയാക്കൾ ശ്രമിച്ചു കൊണ്ടിരുന്ന വേളയിൽ യൂറോപ്പ് മുസ്ലിം രാഷ്ട്രങ്ങളെ നശിപ്പിക്കാൻ കച്ചകെട്ടി കൊണ്ടിരുന്നു.

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 1)

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 1)

ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി


ആമുഖം

ദശലക്ഷക്കണക്കിന് സുന്നികളെ സിറിയ, ഇറാഖ്, യമൻ, ലബനാൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ ഹിസ്ബുല്ല, ഹൂഥി, ഫൈലഖുൽ ഖുദ്സ് തുടങ്ങിയ എണ്ണമറ്റ ഭീകരസംഘങ്ങളെ ഉപയോഗപ്പെടുത്തി ഇറാൻ, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളുടെ ഭരണകൂടങ്ങൾ കൊലപ്പെടുത്തിയിട്ട് രണ്ട് ദശകങ്ങൾ കഴിഞ്ഞിട്ടില്ല. എന്നിട്ടും ഇറാന്റെ സഹായത്തോടെ ഫലസ്തീൻ മോചിപ്പിക്കാൻ കഴിയുമെന്ന വ്യാമോഹത്തിൽ കഴിയുകയാണ്, ജമാഅത്തെ ഇസ്ലാമി, ഇഖ്‌വാനുൽ മുസ്ലിമൂൻ, ഹമാസ് തുടങ്ങിയ ഇസ്ലാമിസ്റ്റുകൾ.
ശിയാക്കളോട് കൂട്ടുകൂടി ഇതിനു മുമ്പും പലരും മുസ്ലിം ഐക്യത്തിനായി ശ്രമിച്ചിട്ടുണ്ട്. അവരിൽ പലരും ഇഖ്‌വാനികളായിരുന്നു. മുപ്പതും നാൽപ്പതും വർഷം അവരോടൊപ്പം പ്രവർത്തിച്ച് പലരും പിന്നീട് തങ്ങളുടെ അബദ്ധം തിരിച്ചറിഞ്ഞ് തെറ്റ് തുറന്നു പറയുകയുണ്ടായി. ശിയാക്കളോട് സൗഹൃദം കൂടിയ തന്റെ മുപ്പതു വർഷങ്ങൾ പാഴായെന്നും തനിക്ക് തെറ്റു പറ്റിയെന്നും പറയുന്ന യൂസുഫു

കർബല: ശിയാ വഞ്ചനയുടെ ചരിത്രസാക്ഷ്യം

അബ്ദുർറഹ്‌മൻ ആദൃശ്ശേരി

കർബല: ശിയാ വഞ്ചനയുടെ ചരിത്രസാക്ഷ്യം
അബ്ദുർറഹ്മാൻ ആദൃശ്ശേരി
ഇസ്ലാമിക ചരിത്രത്തിൽ ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ചരിത്ര സംഭവമാണ്‌ കർബല. ഹിജ്‌റ 61 ൽ മുഹർറം പത്തിന്‌ പ്രവാചക പൗത്രൻ ഹുസൈൻ()വും സംഘവും ഇറാക്വിലെ കൂഫക്കടുത്തുള്ള കർബല എന്ന പ്രദേശത്ത്‌ വെച്ച്‌ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയുണ്ടായി.
അന്ന്‌ ഇസ്ലാമിക ഖിലാഫത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുആവിയ()വിന്റെ പുത്രൻ യസീദ്‌(റഹ)യും അദ്ദേഹത്തെ അധികാരത്തിലേറ്റിയ സ്വഹാബികളും ഇതിനുത്തരവാദികളാണെന്ന്‌ ശിയാക്കൾ പ്രചരിപ്പിച്ചു. ബനൂ ഉമയ്യക്കാരുടെ കളിപ്പാട്ടമായി വർത്തിച്ച ഉഥ്മാൻ()വാണ്‌ അവരെ അധികാരത്തിലേറാൻ സഹായിച്ചതെന്നും അവർ പ്രചരിപ്പിച്ചു. സ്വഹാബികൾ തലപ്പാവ്‌ ധരിച്ച കാഫിറുകളും, പുതിയ ജാഹിലിയ്യത്തിന്റെ വക്താക്കളും, അബൂ ഹുറൈറ(), അബൂ മൂസ(), അബുദ്ദർദാഅ​‍്‌() തുടങ്ങിയ സ്വഹാബീ പ്രമുഖരെല്ലാം ഉമവികളുടെ കമ്മീഷൻ വാങ്ങി അവർക്ക്‌ വേണ്ടി ഹദീഥുകൾ നിർമ്മിച്ച്‌ കൊടുത്തവരായിരുന്നു എന്നീ ആരോപണങ്ങളും ശിയാക്കൾ പ്രചരിപ്പിച്ചു. (രക്തസാക്ഷ്യം 39). അലി()വിന്റെ പുത്രൻ ഹസൻ()വിനെ തന്റെ ഭാര്യയെ ഉപയോഗിച്ച്‌ വിഷം കൊടുത്ത്‌ കൊന്നുവെന്നും സ്വഹാബികൾ മുആവിയയുടെ ഹരിത കൊട്ടാരത്തിന്‌ ചുറ്റും ബൈതുൽ മാലിൽ കണ്ണും നട്ട്‌ കഴിയുന്നവരായിരുന്നുവെന്നും മുആവിയ തന്റെ മകൻ യസീദിനെ സ്വഹാബികളെ ഭീഷണിപ്പെടുത്തി ഖലീഫയാക്കി എന്നിങ്ങനെ പോകുന്നു ശിയാ വഞ്ചകൻമാരുടെ ആരോപണങ്ങൾ. തെമ്മാടിയും ഏകാധിപതിയും ദുഷ്പ്രഭുത്വത്തിന്റെ വക്താവുമായിരുന്ന യസീദിനെതിരിൽ ഹുസൈൻ() നടത്തിയ ധീരോദാത്തമായ വിപ്ളവമായിരുന്നു കർബല എന്നാണ്‌ നുണയൻമാരായ ശിയാ ചരിത്രകാരൻമാർ പ്രചരിപ്പിച്ചത്‌. ഇസ്ലാമിക ചരിത്രം ആദ്യമായി രേഖപ്പെടുത്തിയത്‌ വാക്വിദി, യഅ​‍്ക്വൂബി, മസ്ഊദി തുടങ്ങിയ ശിയാക്കളും ശിയാ നിവേദകൻമാരുമായത്‌ കൊണ്ട്‌ പിന്നീട്‌ വന്ന സുന്നീ ചരിത്ര ഗ്രന്ഥങ്ങളിലും, അല്ലാഹുവും റസൂലും വാഴ്ത്തിപ്പറഞ്ഞ മാനവ ചരിത്രത്തിൽ തുല്യതയില്ലാത്ത മാതൃകാ വ്യക്തിത്വങ്ങളായ സ്വഹാബികളെ ചതിയൻമാരും വഞ്ചകൻമാരും പ്രവാചക കുടുംബത്തിന്റെ അന്ധകരുമായി ചിത്രീകരിക്കുന്ന ചരിത്ര നിവേദനങ്ങൾ ഇടംപിടിച്ചു.
തലമുറകളായി ഇത്തരം വ്യാജ ചരിത്രങ്ങൾ സമൂഹ മനസ്സിൽ ഇടംപിടിച്ചത്‌, ഉത്തമ നൂറ്റാണ്ടിലെ മാതൃകാ വ്യക്തിത്വങ്ങളായ മഹത്തുക്കളെ തേജോവധം ചെയ്യാനും അപഹസിക്കാനും കാരണമായി. ചരിത്ര നിവേദനങ്ങളുടെ ശരിതെറ്റുകൾ ഗവേഷണം നടത്താനും യാഥാർത്ഥ്യം പുറത്ത്‌ കൊണ്ടുവരുവാനുമുള്ള ശ്രമങ്ങൾ പലപ്പോഴുമുണ്ടായെങ്കിലും കള്ളക്കഥകൾ പ്രചരിപ്പിക്കാനുള്ള ശിയാ മിടുക്ക്‌ കാരണം യാഥാർത്ഥ്യം തിരിച്ചറിയാൻ സാധാരണക്കാർക്കായില്ല. കർബല ദുരന്തത്തിന്റെ പാപഭാരം യസീദിന്റെ പിരടിയിൽ കെട്ടിവെക്കുന്നത്‌ കൊണ്ട്‌ ശിയാക്കൾ കാണുന്ന നേട്ടങ്ങൾ പലതാണ്‌. ഒന്ന്‌, യസീദിനെ അധികാരത്തിലേറ്റിയ സ്വഹാബികളെയും സുന്നീ സമൂഹത്തെയും പ്രവാചക കുടുംബത്തിന്റെ വിരോധികളും കൊലയാളികളുമാക്കി ചിത്രീകരിക്കാം. രണ്ട്‌, ഹുസൈൻ()വിന്റെ

ഇസ്‌ലാമിക ലോകത്തെ ചോരയിൽ മുക്കുന്ന ഇറാൻ

ശിയഈ ഭീകരത

സിറിയയിലെ നിരായുധരായ പൗരന്മാരെ കൊന്നൊടുക്കാൻ ബശ്ശാറിന്റെ വലംകയ്യായി പ്രവർത്തിക്കുന്ന ഹിസ്‌ബുല്ലയുടെ ഈ ക്രൂരകൃത്യത്തിനെതിരിൽ ചെറുവിരലനക്കാത്ത ആഗോള സമൂഹവും ഈ നരമേധത്തിനുത്തരവാദികളാണെന്ന് സിറിയയ്ഇലെ ഇഖ്‌വാൻ നേതൃത്വം പുറപ്പെടുവിച്ച...

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal