"വഞ്ചനാത്മക കൂട്ടുകെട്ട്,. ഇറാൻ ഇസ്റയേലി അമേരിക്കൻ രഹസ്യ ബന്ധങ്ങൾ" ഏതെങ്കിലും ഗൂഢാലോചനാ സിദ്ധാന്തക്കാരനായ അറബി എഴുത്ത് കാരന്റെ ഭ്രാന്തൻ ജല്പനങ്ങളല്ല; പ്രത്യുത ഏതെങ്കിലും 'വഹാബി'കൾ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ടുമല്ല മേലുദ്ധരിച്ച ശീർഷകം. അമേരിക്കയിലെ ജോൺ ഹോപ്‌കിൻസ് സർവ്വകലാശാലയിലെ ഇന്റർ നാഷണൽ റിലേഷൻസ് വിഭാഗത്തിലെ അദ്ധ്യാപകനും ഇറാനി വംശജനും പാഴ്‌സി വിശ്വാസിയുമായ ട്രിറ്റാ പാർസി എഴുതിയ ഗവേഷണ പഠനമാണിത്.ഇന്റർ നാഷണൽ റിലേഷനിലും സാമ്പത്തിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദ ധാരിയായ പാർസി ഇറാൻ ഇസ്റയേലി ബന്ധങ്ങളെക്കുറച്ച് നടത്തിയ ഗവേഷണ പ്രബന്ധത്തിന് ജോൺ ഹോപ്‌കിൻസ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇറാൻ ഇസ്റയേൽ അമേരിക്കൻ ബന്ധങ്ങളുടെ സൂക്ഷ്‌മമായ വിശദാംശങ്ങൾ ആദ്യമായി അനാവരണം ചെയ്യുന്ന ഗ്രന്ഥമെന്ന നിലയിൽ ഏറെ സവിശേഷത അർഹിക്കുന്ന ഗ്രന്ഥമാണിത്.