} -->
4,Mar2017

സ്വഹാബത്തിനെ ശപിക്കുന്നവർ ഉലമാ സമ്മേളനത്തിലെ മുഖ്യാതിഥി?!

മുസ്‌ലിം ലോകത്താകമാനം പല തരത്തിലുള്ള മത നിരാസ ചിന്തകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം യുക്തിക്കനുസരിച്ച് ഖുർആൻ വ്യാഖ്യാനിക്കുന്നവർ. സഹാബികളെ നിന്ദിക്കുന്നവരും തള്ളിപ്പറയുന്നവരും. ബുഖാരി, മുസ്‌ലിം തുടങ്ങിയ പ്രമാണിക ഗ്രന്ഥങ്ങളെയും ഹദീസിനെയും പുച്ഛിക്കുന്നവർ യുക്തിവാദവും തത്വചിന്തയും മതപ്രമാണമാക്കുന്നവർ സുന്നി ലേബലിൽ ശിയാ ചിന്ത പ്രചരിപ്പിക്കുന്നവർ. പത്രങ്ങളിലും
മാധ്യമങ്ങളിലും തങ്ങളുടെ വിഷലിപ്തമായ ചിന്തകളുമായി നിറഞ്ഞാടുകയാണ് ഇത്തരക്കാർ. അറബ് ലോകത്ത് ലിബറൽ - ശീഈ - ഹദീസ് നിഷേധ സ്വതന്ത്രചിന്താവക്താക്കളാണ് ഫഹ്മീ ഹുവൈദി, താരിഖ് സുവൈദാൻ, ഹസൻ ഹനഫി, ഹസൻ തുറാബി അദ്നാൻ ഇബ്രാഹീം, സഅ്ദ് അൽഹിലാലി, ഇബ്രാഹീം ഈസാ, ഹസൻ ഫർആൻ മാലികി, അലി ജിഫ്രി അലി ജുംഅ തുടങ്ങിയവർ ഈ പട്ടിക വളരെ നീണ്ടതാണ്. ഈ ഗണത്തിൽ അവസാനമായി രംഗത്ത് വന്നയാളാണ് ഇറാഖി സ്വദേശി അഹ്മദ് അൽ കുബൈസി. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഓന്തിനെ പോലെ നിറം മാറിക്കൊണ്ടിരുന്ന ഇയാൾ ആദ്യഘട്ടത്തിൽ സദ്ദാമിനെ പിന്തുണക്കുകയും പിന്നീട് അമേരിക്കൻ അധിനിവേശാനന്തരം ശീഈ ഭരണകൂടത്തോടൊട്ടി നിൽക്കുകയും സുന്നികളെ പരിഹസിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ ഏത് വൃത്തികേട് വിളിച്ചു പറയാനും ഇയാൾക്ക് യാതൊരു മടിയുമില്ല. സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയാതെ യു.എ.ഇ.യിൽ അഭയം തേടേണ്ടി വന്ന കക്ഷി ഇപ്പോൾ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് നാടുകടത്തൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal