} -->
21,Nov2019

ഹസ്രത്ത് മുആവിയ (മൂന്ന്) സാമ്പത്തിക സുരക്ഷാരംഗത്തെ പരിഷ്കരണങ്ങൾ

ഹസ്രത്ത് മുആവിയ (മൂന്ന്)
സാമ്പത്തിക സുരക്ഷാരംഗത്തെ പരിഷ്കരണങ്ങൾ


ഉയർന്ന സാമ്പത്തിക ശേഷിയും വിപുലമായ അധികാരപരിധിയും വൈവിധ്യമാർന്ന സാമ്പത്തിക വിനിമയ മാർഗങ്ങളുമുണ്ടായിരുന്ന വിശാലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നു മുആവിയ. തന്റെ മുൻഗാമികളുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രസ്തുത സാഹചര്യത്തിൽ അക്കാലത്ത് പിന്തുടർന്നു പോന്നിരുന്ന പല നിയമങ്ങളും അപര്യാപ്തമായിരുന്നു. പുതിയ സാഹചര്യങ്ങൾക്കും കാലത്തിനും അനുസൃതമായ ഒരു സാമ്പത്തിക നയം രൂപീകരിക്കേണ്ടത് അനിവാര്യമായിരുന്നു.
തന്റെ മുൻഗാമികൾ അനുവർത്തിച്ചു പോന്ന സാമ്പത്തിക നയങ്ങൾ മുആവിയ(റ) ഉടച്ചു വാർത്തു. രാഷ്ട്രത്തിന്റെ വരുമാനം വ്യക്തികൾക്ക് മാത്രമായി നൽകി പോന്നിരുന്ന സമ്പ്രദായത്തിൽ നിന്നും അത് സാമൂഹ്യ പുരോഗതിക്കായി ചിലവഴിക്കാൻ തുടങ്ങി. അഥവാ പൊതുഖജനാവിലെ സമ്പത്ത് രാഷ്ട്ര നിർമ്മാണ പ്രക്രിയക്കും വികസന പ്രവർത്തനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാക്കുവാനും വിനിയോഗിക്കാൻ തുടങ്ങി. തന്റെ മുൻഗാമികളുടെ കാലത്ത് പല മാർഗങ്ങളിലൂടെ പൊതുഖജനാവിൽ കുന്നുകൂടിയ സമ്പത്തുകളെല്ലാം പൗരന്മാർക്ക് വീതിച്ചു നൽകുകയായിരുന്നു.
ഉമർ(റ)ന്റെ കാലത്ത് പൊതുഖജനാവിൽ സമ്പത്ത് കുമിഞ്ഞു കൂടിയപ്പോൾ അത് പൊതുമേഖലയിലേക്കും വികസന പദ്ധതികളിലേക്കും തിരിച്ചുവിടാൻ മാത്രം രാഷ്ട്രം നാഗരിക പുരോഗതി കൈവരിച്ചിരുന്നില്ല. അതിനാൽ അതെല്ലാം പൗരന്മാർക്കിടയിൽ വീതിച്ചു നൽകുക എന്നതാണ് ഏറ്റവും അനുയോജ്യമായ മാർഗമെന്നാണ് അദ്ദേഹം ഗ്രഹിച്ചത്. പൊതുഖജനാവിലെ സമ്പത്ത് വിതരണം ചെയ്യാനായി ഒരു വകുപ്പ് തന്നെ അന്ന് നിലവിൽ വന്നു. എന്നാൽ ജനങ്ങൾക്ക് പൊതുമുതൽ യഥേഷ്ടം വാരിക്കോരി നൽകുന്നതിലൂടെ അവരെ മടിയന്മാരാക്കുകയും തൊഴിലിലും കച്ചവടത്തിലും വിമുഖത കാണിക്കാൻ ഇട വരുത്തുകയും ചെയ്യുമെന്നും ഭരണതന്ത്രജ്ഞതയും നേതൃപാടവവും ഒത്തൊരുമിച്ച അബൂസുഫ്‌യാൻ‌(റ) അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. (ഫുതൂഹുൽ ബുൽദാൻ 440). അബൂ സുഫ്‌യാൻ(റ)ന്റെ നിലപാടിനെ എതിർത്തില്ലെങ്കിൽ അന്നത്തെ സാഹചര്യത്തിൽ ഉമർ(റ)ന്റെ മുമ്പിൽ കുമിഞ്ഞു കൂടിയ സമ്പത്ത് വിനിമയം ചെയ്യാൻ കൂടുതൽ വഴികളുണ്ടായിരുന്നില്ല.
4,Nov2019

നെപ്പോളിയൻ ആധുനിക നബിദിനാഘോഷത്തിന്റെ പിതാവ്

 ഈജിപ്തിൽ അധിനിവേശം നടത്തുകയും ആ നാടിന്റെ ഇസ്ലാമിക പൈതൃകത്തെ തകർക്കുകയും ചെയ്ത നെപ്പോളിയൻ  സൂഫികളെ ഉപയോഗിച്ച് നബിദിനാഘോഷം പൊടിപൊടിച്ച കഥ അന്നത്തെ പ്രമുഖ ഈജിപ്ഷ്യൻ ചരിത്രകാരൻ അബ്ദുറഹിമാൻ ജബ്റത്തി  രേഖപ്പെടുത്തുന്നത് കാണുക. ഹിജ്റ 1213ൽ  ഫ്രഞ്ച് സൈനിക തലവൻ  മൗലിദ് പരിപാടികളെ കുറിച്ച് അന്വേഷിച്ചു. പതിവുപോലെ ഇത്തവണ അതെന്താണ് നടത്താത്തതെന്ന്  ചോദിച്ചറിഞ്ഞു. അപ്പോൾ ശൈഖ് ബക്കരി സാമ്പത്തിക പ്രയാസങ്ങളും കാര്യങ്ങൾ നടത്താനുള്ള ബുദ്ധിമുട്ടുകളും അദ്ദേഹത്തിന് മുന്നിൽ നിരത്തി. എന്നാൽ അദ്ദേഹം അത് അംഗീകരിച്ചില്ല. തീർച്ചയായും മൗലിദ് നടത്തണമെന്ന് നിർദേശിച്ചുകൊണ്ട് ശൈഖ് ബക്കരിക്ക്  300 ഫ്രാങ്ക് നൽകി. അവർ അതുകൊണ്ട് കൊടിതോരണങ്ങൾ തൂക്കി. ഫ്രഞ്ചുകാർ മൗലിദിന് വന്നു തബല മുട്ടുകയും പടക്കവും അമിട്ടുകലും  പൊട്ടിക്കുകയും ചെയ്തു (മളുഹറു തക് ദിസ് ബി സവാലി  ദൗലതിൽ ഫ്രാൻസിസ് പേജ് 47 ജബ്‌റത്തി ).
 ശരിയത്ത് നിയമങ്ങൾ കാറ്റിൽ പറത്താനും.  സ്ത്രീകളുമായി സംഗമിക്കാനും  ദേഹേഛകളെ പ്രീതിപ്പെടുത്താനും  കളിച്ചു കൂത്താടാനും.  ഹറാമുകൾ ചെയ്യാനുള്ള അവസരം എന്ന നിലയിലാണ് ഫ്രഞ്ചുകാർ ജനങ്ങൾക്ക് ഇതിനൊക്കെ സൗകര്യങ്ങൾ ചെയ്തുകൊടുത്തത്. അജാഇബുൽ അസാർ   2/306
1,Nov2019

ഹസ്രത്ത് മുആവിയ(റ) (രണ്ട്)

ഹസ്രത്ത് മുആവിയ(റ) (രണ്ട്)

പ്രഥമ നവോത്ഥാന നായകൻ
ഡോ. അബ്ദുറഹ്‌മാൻ ആദൃശ്ശേരി

മുആവിയ(റ) നിർവഹിച്ച മഹത്തായ ചരിത്ര നിയോഗം നാം തിരിച്ചറിയേണ്ടതുണ്ട്. അദ്ദേഹത്തെയും ഉമവീ ഖിലാഫത്തിനെയും വികലമായി ചിത്രീകരിക്കുന്നതിന്റെ പിന്നിലുള്ള ശീഈ ഗുഢോദ്ദേശ്യം മനസ്സിലാക്കണം. ഇസ്‌ലാമിക സമൂഹത്തെ തകർക്കാനുള്ള പേർഷ്യൻ ശീഈ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം:
പേർഷ്യൻ സാമ്രാജ്യത്തിന്റെ അടിവേരറുത്ത് ഹിജ്റ 27ൽ നടന്ന നഹാവന്ദ് യുദ്ധത്തെ തുടർന്നു പേർഷ്യക്കാർ ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാൻ നടത്തിയ ഗൂഢ പദ്ധതികൾ; ഇതിന്റെ ഭാഗമായി ഇസ്‌ലാമിനെ ആഭ്യന്തരമായി ശിഥിലമാക്കാനുള്ള വഴികളാലോചിക്കാൻ, പേർഷ്യൻ രാജാവ് യസ്ദുജുർദിന്റെ നേതൃത്വത്തിൽ നഹാവന്ദിൽ നടന്ന രഹസ്യ സമ്മേളനം. പ്രസ്തുത സമ്മേളനം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം നടന്ന ഖലീഫ ഉമർ ഇബ്നുൽ ഖത്താബിന്റെ വധം. ഉസ്മാൻ(റ)ന് എതിരെ നടന്ന കലാപങ്ങളും അദ്ദേഹത്തിന്റെ വധവും അലി(റ)ന്റെ ഭരണകൂടത്തിൽ കലാപകാരികൾ നേടിയെടുത്ത സ്വാധീനം. പ്രമുഖ സ്വഹാബികളായ അലി(റ), തൽഹ(റ), സുബൈർ(റ), ആയിശ(റ), മുആവിയ(റ) എന്നിവർക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാൻ നടത്തിയ ശ്രമങ്ങൾ, ജമൽ സിഫീൻ യുദ്ധങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ചാലക ശക്തികൾ. ഇസ്‌ലാമിക സമൂഹത്തിന്റെ നായകരായ അലി, അംറുബ്നുൽ ആസ്, മുആവിയ എന്നിവർക്കെതിരെ നടന്ന ആസൂത്രിത വധശ്രമങ്ങൾ. ഹസൻ(റ)നെ ഉപയോഗിച്ച് ഇറാഖുകാരെ മുആവിയ(റ)നെതിരിൽ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ. ഗൂഢോദ്ദേശ്യം തിരിച്ചറിഞ്ഞ ഹസൻ(റ) മുആവിയക്ക് ബൈഅത്ത് ചെയ്ത് ഇസ്‌ലാമിക സമൂഹത്തെ രക്ഷപ്പെടുത്തിയതിന് അദ്ദേഹത്തിന് വിഷം നൽകി കൊലപ്പെടുത്തിയ സംഭവം, ഹുസൈൻ(റ) ഉപയോഗിച്ച് ഇറാഖ് കേന്ദ്രീകരിച്ച് സമാന്തര ഭരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ.
ഉസ്മാൻ(റ)ന് അധികാരമേറ്റെടുത്ത് ആറ് വർഷം പിന്നിട്ടപ്പോൾ വിധ്വംസക ശക്തികൾ തുടക്കം കുറിച്ച കലാപശ്രമങ്ങൾ പിന്നീട് ആറ് വർഷം പിന്നിട്ടപ്പോൾ അദ്ദേഹത്തിന്റെ വധത്തിൽ  കലാശിച്ചു. പിന്നീട് അധികാരമേറ്റെടുത്ത അലി(റ)യെ സമാധാനത്തോടെ ഭരിക്കാൻ അനുവദിച്ചില്ല, അഞ്ച് വർഷത്തിന് ശേഷം അദ്ദേഹത്തെയും വധിക്കുകയാണുണ്ടായത്. രണ്ട് ഖലീഫമാരുടെ പതിനൊന്ന് വർഷം നീണ്ടുനിന്ന ഭരണകാലം കാറ്റിലും കോളിലും പെട്ടു ആടിയുലഞ്ഞ കപ്പലിന്റെ പരുവത്തിലായിരുന്നു. പിന്നീട് മുആവിയ(റ) അധികാരം ഏറ്റെടുത്തതോടെ തന്റെ മുൻഗാമികളുടെ കാലത്തെ അസ്വസ്ഥതകൾ തരണം ചെയ്തു സുസ്ഥിര ഭരണം തിരിച്ചു കൊണ്ടുവരാനും തടസ്സപ്പെട്ട ഇസ്‌ലാമിക ജൈത്രയാത്രകൾ തുടരാനും സാധിച്ചു. സുസ്ഥിരതയും നീതിയും പുരോഗതിയും കാരുണ്യവും സമാധാനവും നിറഞ്ഞ ഇരുപത് വർഷക്കാലത്തെ ഭരണം കാഴ്ചവെക്കാനും ദിഗ്‌വിജയങ്ങൾ വരിക്കാനും അദ്ദേഹത്തിന് സാധിച്ചു.
30,Sep2019

ഹസ്രത്ത് മുആവിയ(റ) (ഒന്ന്)

ഹസ്രത്ത് മുആവിയ(റ) (ഒന്ന്)
- ഡോ. അബ്ദുറഹ്‌മാൻ ആദൃശ്ശേരി
ഇസ്‌ലാമിക ചരിത്രത്തിൽ ഏറ്റവുമധികം തമസ്കരിക്കപ്പെട്ട വ്യക്തിത്വമാണ് ഹസ്രത്ത് മുആവിയ ചൈന മുതൽ സ്പെയിൻ വരെ നീണ്ടുകിടക്കുന്ന ഇസ്‌ലാമിക സാമ്രാജ്യത്തിന് അസ്ഥിവാരമിട്ടത് അദ്ദേഹം തുടക്കം കുറിച്ച ഉമവീ ഖിലാഫത്തോട് കൂടിയായിരുന്നു. ഹസ്രത്ത് ഉമർ(റ)നെ വധിച്ചു കൊണ്ടാരംഭിച്ച പേർഷ്യൻ ശീഈ വഞ്ചനകൾക്കും ചതിപ്രയോഗങ്ങൾക്കും തടയിട്ടതാണ് ശിയാകൾക്ക് മുആവിയ(റ)യേടും ബനൂഉമയ്യ ഖിലാഫത്തിനോടും കുടിപ്പക യുണ്ടാകാൻ കാരണം മുസ്‌ലിം മനസ്സുകളിൽ ബനൂഉമയ്യത്തിനോട് വെറുപ്പും വിദ്വേഷവും ജനിപ്പിക്കാൻ അവർ ഒരു തിസീസ് നിർമിക്കുകയുണ്ടായി. അഥവാ അബൂസുഫ്‌യാനും കുടുംബവും അവസാന ഘട്ടത്തിൽ ഗത്യന്തരമില്ലാതെയാണ് ഇസ്‌ലാം സ്വീകരിച്ചതെന്നും അതുകൊണ്ടവരുടെ ഇസ്‌ലാം ആശ്ലേഷണം അസ്വീകാര്യമാണെന്നുമായിരുന്നു പ്രസ്തുത സിദ്ദാന്തം. തങ്ങൾ ആദരിക്കുന്ന ഹസ്രത്ത് അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബടക്കം പലരും വൈകിയാണ് ഇസ്‌ലാമിലെത്തിച്ചേർന്ന കാര്യം അവർ സൗകര്യപൂർവ്വം മറച്ചുവെക്കുകയും ചെയ്യുന്നു. മാത്രമല്ല ഇസ്‌ലാം സ്വീകരിച്ചശേഷം അബൂ സുഫ്‌യാൻ മുആവിയ(റ) എന്നിവർ ഇസ്‌ലാമിന്റെ മാർഗ്ഗത്തിൽ നൽകിയ ധീരോദാത്തമായ സംഭാവനകൾ മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
കൂടാതെ ബനൂ ഉമയ്യക്കാർ ജാഹിലിയ്യാ കാലത്തേ കുഴപ്പക്കാരായി രുന്നുവെന്ന് തെളിയിക്കാൻ അവരുടെ പൂർവ്വീകനായ അബ്ദുശ്ശംസിനെയും ബനൂ ഹാഷിമിന്റെ പൂർവ്വീകനായ ഹാഷിമിനെയും ബ
14,Jan2019

മുഹ്‌യിദ്ദീൻ മാല-പിർത്‌നാമായുടെ പിന്തുടർച്ച

മുഹ്‌യിദ്ദീൻ മാല-പിർത്‌നാമായുടെ പിന്തുടർച്ച

ഡോ: വി.പി. മുഹമ്മദ് കുഞ്ഞു മേത്തർ

ഇന്ത്യയിൽ ഏറ്റവുമധികം ജനപ്രീതി ആർജിച്ച സൂഫീ പ്രസ്ഥാനങ്ങളാണ് ചിശ്തി, ഖാദിരി ത്വരീഖത്തുകൾ. ഇന്ത്യയിൽ ഖാദിരി ത്വരീഖത്ത് സ്ഥാപിച്ചത് സയ്യിദ് മുഹ മ്മദ് ഗൗസ് വലാ പീർ ( മരണം എ.ഡി. 1517 ) ആയിരു ന്നു. ഖാദിരിയ്യാ തരീഖത്ത് രൂപപ്പെട്ട ത് ഷീഈകളിലൂടെയല്ലെങ്കിലും തെക്കേ ഇന്ത്യയിലെ ഷിയാ വിശ്വാ സിക ളാ യി രുന്ന സുൽത്താൻമാർ ഖാദരിയ്യാ ത്വരീഖത്തിന്റെ അനുഭാവികളായിരുന്നു. അവർ സൂഫീകവികളേയും ചിന്തകന്മാരേയും ഇന്ത്യ യിലെ നാനാഭാഗങ്ങളിൽ നിന്നു മാത്രമല്ല ഇറാൻ, ഇറാ ഖ്, തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നു പോലും ക്ഷണിച്ചു വരുത്തിയിരുന്നു. പ്രാദേശിക ഭാഷയായ ദഖിനിയിലൂടെ സൂഫീകവികളും ചിന്തകന്മാരും തങ്ങ ളുടെ ആശയങ്ങൾ പ്രചരിപ്പിച്ചു. സൂഫീവര്യന്മാരുടെ അത്ഭുതകഥകളും പ്രശംസകളും പ്രശസ്തി ഗീതങ്ങ ളിലൂടെ നാട്ടിലെമ്പാടും പ്രചരിപ്പിക്കപ്പെട്ടുവന്നു. അവ നിത്യവും പാരായണം ചെയ്യുന്നതും പാരായണം ശ്രവി ക്കുന്നതുമെല്ലാം പുണ്യമാണെന്ന വിശ്വാസം ജനങ്ങ ളിൽ രൂഢമായിരുന്നു.

ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും, സ്ഥാപി തമായിരുന്ന "സൂഫീഖാൻകാഹുകൾ' (മഠങ്ങൾ) ത്വരീ ഖത്ത് വിശ്വാസികളെ ആകർഷിച്ചിരുന്നു. ബ്രഹ്മനി സാമ്രാജ്യം ക്ഷയിച്ചതോടെ ബീദറിലെ കവി ഫിറോസ് ഗോൽകു ണ്ട യിലെത്തി. അദ്ദേഹം സുൽത്താൻ ഇബ്റാഹിം ഖുത്ബ്ഷാ (ഭരണകാലം 1550-1580) യുടെ സംപ്രീതിക്കു പാത്രമായി. "ഉസ്താദ് പദവി ലഭിച്ചു. അവിടെ അദ്ദേഹം തന്റെ ആത്മീയ ഗുരുവായ ശൈഖ് മുഹ് യിദ്ദീൻ അബ്ദുൽ ഖാദറിനെക്കുറിച്ചുള്ള പ്രശസ്തിഗീതം പിർത്‌നാമാ (പ്രീതിമാല എന്ന് മലയാളത്തിൽ തർജ്ജിമ ചെയ്യാം ) 1564 നു മുമ്പ് രചിച്ചു. "തൗസീഫ് നാമാ മീരാം മുഹ്‌യിദ്ദീൻ' എന്ന പേരിലും ഈ കൃതി പ്രചരിച്ചിരുന്നു. അതിൽ കവി തന്റെ ഉസ്താദ് സയ്യദ് മുഹമ്മദ് ഇബ്റാഹിം മഖ്ദൂമിനെക്കുറി ച്ചുള്ള ഗുരുസ്തവങ്ങളും ഉൾപ്പെടുത്തി. ആകെ 120

ബൈത്തുകളാണ് മസ്നവി ( ഈരടി ) ശൈലിയിലുള്ള പിർത്‌നാമായിലുള്ളത്. ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദറിന്റെ "മുരീദ്' എന്ന ബഹുമതി ലഭിക്കാനും അതു വഴി പാരത്രിക മോക്ഷം സമ്പാദിക്കാനും സാധിക്കു മെന്ന സൂഫി ചിന്തയാണ് പിർത്‌നാമായിൽ കവി അവ തരിപ്പിക്കുന്നത്. മുഹ്‌യിദ്ദീൻമാലയുടെ രചനയ്ക്കു 43 വർഷം മുമ്പായിരിന്നു പിർതനാമയുടെ രചന നടന്നത്.

മഹാപണ്ഡിതന്മാരും കവികളും സുൽത്താനും മറ്റും ഉസ്താദായി ബഹുമാനിച്ചിരുന്ന ഫിറോസിന്റെ പിർതനാമാ ഖാദിരിയ്യ ത്വരീഖത്ത് അനുഭാവിയായ ഖാദി മുഹമ്മദിനെ പ്രചോദിപ്പിച്ചിരിക്കണം. പിർത്‌നാമായിലെ ഭാഷാലാളിത്യം മുഹ്‌യിദ്ദീൻമാലയിലും കാണാം. രണ്ടു കാവ്യങ്ങളും "ബൈത്' എന്ന കവിതാ രൂപത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. പിർതനാമായിൽ 120 ബൈതുകളും മുഹ്‌യിദ്ദീൻ മാലയിൽ 155 ബൈതുകളുമാണുള്ളത്. ആരാധക വൃന്ദത്തിലാണ് പിർതാനാമാ പിറവിയെടു ക്കുന്നത്. എന്നാൽ, മുഹ്‌യിദ്ദീൻ മാല അനുഗായക രെയും അനുകർത്താക്കളെയും സൃഷ്ടിക്കാൻ വേണ്ടി യാണ് രചിക്കപ്പെട്ടത്. ഷിയാ വിശ്വാസത്തിനും ഖാദ രിയ്യാ ത്വരീഖത്തിനും വേരോട്ടമില്ലാതിരുന്ന കേരള ത്തിലെ മുസ് ലീം സമൂ ഹ ത്തിൽ മുഹ് യിദ്ദീൻ

ശൈഖിനെ പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെ യാണ് പ്രസ്തുത മാല രചിക്കപ്പെട്ടതെന്ന് മാലയിലെ നിര വധി പദ്യ ങ്ങൾ തെളിവ് തരുന്നു. ശൈഖ് മുഹ്‌യിദ്ദീൻ എന്ന മഹാത്മാവിന്റെ "മുരീദ്' എന്ന പദവി നേടിയതിലുള്ള ആഹ്ലാദത്തിൽ ധന്യനാകുന്ന സന്ദർഭം പിർത്‌നാമായിൽ കവി പരാമർശിക്കുന്നു.



മുജേ ബയ്നേ കീ ഇശാറത് ദിയേ

മുരീദ് ഹോനേ കീ ബശാറത് ദിയേ

(പിർത്‌നാമാ പദ്യം 70 )



കവി ഫിറോസിനെ സ്വപ്നത്തിലൂടെ മുഹ്‌യിദ്ദീൻ ശൈഖ് മുരീദ് പദവി നൽകി ആദരിച്ചു. എന്നാൽ, ഖാദി മുഹമ്മദ് മുഹ്‌യിദ്ദീൻ മാല പാരായണം ചെയ്യുന്നവരോട് മുരീദ് പദവി ലഭിക്കുന്നതിന് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നു.

ആഖിറം തന്നെ കൊതിയുള്ള ലോകരെ

അവരെ മുരീദായി കൊള്ളുവിൻ അപ്പോൾ

ഞാങ്ങളെല്ലാരും അവരെ മുരീദാവാൻ

ഞങ്ങൾക്കുദവിതാ ഞങ്ങളെ നായനെ

(മുഹ്‌യിദ്ദീൻമാല പദ്യം 149,150)

മുഹ്‌യിദ്ദീൻ മാലയുടെ രചയിതാവ് പിർത്‌നാമായെ മാതൃകയാക്കിയാണ് രചന നടത്തിയതെന്നതിന് വേന്ദ്രത തെളിവു ലഭിക്കുന്നുണ്ട്. രണ്ടും അതാതു കാലത്തെ സംഭാഷണ ഭാഷയിലാണ്. രചിക്കപ്പെട്ടതെ ന്നത് ശ്രദ്ധേ യ മാ ണ്. രണ്ടു കൃതിക ളു ടെയും സാധർമ്മ്യവും സാദൃശ്യവും ഭാവശില്പ് തലങ്ങളിൽ പ്രകടമാണ്. ഉദാ:

1. തുഹീം ഖുത്ബ് അഖ്താബ് ജഗ്പീർ ഹൈ

തുഹീം ഗൗസേ അഅ്ളം ജഹാംഗീർ ഹൈ

( പിർതനാമാ പദ്യം 1)

ബാവ മുദുവിന്നു ഖുത്ബായി വന്നോവർ

ബാനം അതേളിലും കേളി നിറഞ്ഞാവർ

( മുഹ്‌യിദ്ദീൻമാല പദ്യം -5 )

ആ ബണ്ണം അള്ളാ പടച്ചോവർ താൻ തന്നെ

യാ ഗൗസുൽ അഅ്ളം യെന്ന് അള്ളാ ബിളിച്ചോവർ

- (മുഹ്‌യിദ്ദീൻ പദ്യം - 13)

2. തുഹീം ചാന്ദ് ബാഖി വലീ സബ് താരിയേ

തും സുൽത്താൻ സർദാർ ഹൈ സാരിയേ

( പിർത്‌നാമാ പദ്യം - 2)

സുൽത്താനുൽ ഔലിയായെന്നു പേരുള്ളാവർ

സയ്യദ് അവർതായും ബാവയും ആണോവർ

( മുഹ്‌യിദ്ദീൻ മാല പദ്യം - 4)

3. വിലായത് സും ജബ് തും ഉചായാ അലം അലം

തുജ് തലേ ഹൈ വലീ സബ് ഹശം

( പിർതനാമാ പദ്യം -3)

റയന്റെ കൊടിന്റെ കീളിൽ യെല്ലോ വലികളും

( മുഹ്‌യിദ്ദീൻ മാല വരി - 91)

4 മുഹ്‌യിദ്ദീൻ തും ദീൻ തുജ്തേ ജിയാ

തും ഇസ്‌ലാം കും ജോർ സിർതേ ദിയാ

(പിർതനാമാ പദ്യം - 4)

മൂലം ഉടയോൻ യേകൽ അരുളാലെ

മുഹ്‌യിദ്ദീൻ എന്ന പേർ ദീൻതാൻ വിളിച്ചോവർ

( മുഹ്‌യിദ്ദീൻ മാല പദ്യം - 17)

5. വലി ചാവ്കർ പാവ് ആപ് സർ ലിയേ

വരം രാഖ്നേ തുജ് ഖാൻ ദേ ദിയേ

( പിർതനാമാ പദ്യം - 50)

റയല്ലാ മശാഇഖന്മാരുടെ തോളുമ്മൽ

കൽ അരുളാലെ യെൻ കാൽ യെന്നോവർ

( മുഹ്‌യിദ്ദീൻ മാല പദ്യം)

6. തും സുൽത്താൻ മാഷൂഖ് സുബ്ഹാൻ കാ

കി സുബ്ഹാൻ ആഷിഖ് സുൽത്താൻ കാ

( പിർതനാമാ പദ്യം - 42)

അല്ലാ സ്നേഹിച്ച മുഹ്‌യിദ്ദീൻയെന്നോവർ അറ്റമില്ലാത്തോളം മേൽമ ഉടയോവർ

( മുഹ്‌യിദ്ദീൻ മാല പദ്യം -70)

7.നളർ തും കരേ തോ മൂവാ ജീവ് ഉഠേ

വുളു ബിൻ തുജ് നാവം ലേ സർ തുടേ

( പിർതനാമാ പദ്യം - 55)

ചത്ത ചകത്തിനെ ജീവൻ ഇടിച്ചോവർ

ചാകും കിലശത്തെ നന്നാക്കി വിട്ടോവൻ

കാളിടെ മുള്ളാട് കൂകെന്ന ചൊന്നാരെ

കുശാതെ കൂകിപ്പറപ്പിച്ചു ബിട്ടോവർ

( മുഹ്‌യിദ്ദീൻ മാല പദ്യം -114-115)

പതാമായിൽ ഖിള്റ് മുഹ്‌യിദ്ദീൻ ശൈഖിനെ കണ്ടു മുട്ടുന്ന രംഗങ്ങൾ താരതമ്യേന സുദീർഘമായി വിവരി ച്ചിട്ടുണ്ട്. മുഹ്‌യിദ്ദീൻ മാലയിലും മുഹ്‌യിദ്ദീൻ

ശഖിനെ ഖിള്റ് കണ്ടുമുട്ടുന്ന സന്ദർഭങ്ങൾ ചിത്രീ കരിച്ചിരിക്കുന്നത് കാണാം.



യേറിയ കൂറും ഖിള്റ് കാണുന്നോവർ

( മുഹ്‌യിദ്ദീൻ മാല പദ്യം -124)

പിർതനാമായിൽ കവി ഫിറോസ് തന്നെ മുരീദായി അംഗീകരിച്ച ശൈഖിനു മുമ്പിൽ സുജൂദ് ചെയ്യുന്നു.

മുഹ്‌യിദ്ദീൻ മെം ദേഖ് സർ ഭൂയി ധരാ

കിതീ ഠാർ ഭി സിർ യും ഹൈ രഖ്യാ

( പിർതാനാമാ പദ്യം - 68)

( സാരം : മുഹ്‌യിദ്ദീനെ കണ്ട മാത്രയിൽ ഞാൻ സുജൂദ് ചെയ്തു. എത്രയോ സ്ഥാനങ്ങളിലാണ് ഞാൻ ഇങ്ങനെ ശിരസ്സു വെച്ച് നമിച്ചത് )

വീണ്ടും കവി പറയുന്നു. ഞാൻ കൈകൾ കൂപ്പി ആ പാദത്തിൽ വീണു വണങ്ങി അപ്പോൾ ഞാൻ അന്വേ ഷിച്ചത് കണ്ടെത്തി : -

രൂപേശ് രാഖ് ഹത് ജോഡ് പാംവും പഡാ

ജു മൈം ഢംഡാ അംപഡാ

( പിർതാനാമാ പദ്യം - 69)

ഖാദരി ത്വരീഖത്തിൽ ശൈഖിന്റെ മുമ്പിൽ മുരീദ് സുജൂദ് ചെയ്യണമെന്ന നിബന്ധന ചിലർ പാലിച്ചു വന്നി രുന്നു. മുഹ്‌യിദ്ദീൻ ശൈഖിന്റെ 21-ാമത് പേരക്കുട്ടി എന്ന് അവകാശപ്പെട്ട് കേരളത്തിൽ ഏകദേശം അര നൂറ്റാണ്ട് മുമ്പ് ഹൈദരാബാദിൽ നിന്നും എത്തിയിരുന്ന സയ്യദ് നൂരിഷായ്ക്ക് സ്വാഗതം അരുളിയ ഇവിടുത്തെ ത്വരീ ഖത്ത്കാർ പിന്നീട് അദ്ദേഹത്തെ തിരസ്കരിച്ച സംഭവം പലരും ഓർമ്മിക്കുന്നണ്ടാവും. അതിന്റെ പ്രധാന കാരണം അദ്ദേഹം തന്റെ മുരീദുകളോട് സുജൂദ് ആവ ശ്യപ്പെട്ടതിനാലായിരുന്നു. ദിവംഗതരായ സൂഫികളുടെ ഖബ്റിടങ്ങളിൽ സുജൂദ് ചെയ്യുന്ന ത്വരീഖത്തുകാരെ ഇന്ത്യയിൽ പലയിടങ്ങളിലും കാണാൻ കഴിയും.

കവി മുഹ്‌യിദ്ദീൻ ശൈഖിനെ നിശ്ചയം അങ്ങ് നബി യുടെ നൂർ ( പ്രകാശം) ആണ് എന്ന് പറഞ്ഞവസാനി പ്പിച്ചിട്ട് ഏകദേശം 32 വരികളിലായി അലി, ഹസൻ, ഹുസൈൻ (റ) തുടങ്ങിയവരുടെ പൈതൃകത്തെ ശൈഖുമായി ബന്ധപ്പെടുത്തി പുകഴ്ത്തുന്നു. ഇപ കാരം കവി തന്റെ ഷിയാ വിശ്വാസം പ്രകടിപ്പിച്ചിരി ക്കുന്നു. എന്നാൽ മുഹ്‌യിദ്ദീൻ മാലയിൽ ഷിയാ വിശ്വാസത്തിന്റെ അടയാളങ്ങളൊന്നുമില്ല. കേരളീയ സാഹചര്യത്തിൽ ഇവയ്ക്ക് പ്രസക്തിയില്ലാതിരു ന്നതാവാം കാവ്യത്തിൽ ഇവ ഒഴിവാക്കപ്പെട്ടത്.

പിർത്‌നാമായിൽ കവി തന്റെ ഗുരുവായി ഇബ്റാഹീം മഖ്ദൂമിനെയും അനുസ്മരിക്കുന്നുണ്ട്. പക്ഷേ, അവി ടെയും മുഹ്‌യിദ്ദീൻ ശൈഖിനെയാണ് കവി പരോക്ഷമായി പ്രശംസിക്കുന്നത്. കാവ്യം അവസാനിപ്പിക്കുന്നത് കവി തന്റെ പേരും ഊരും തൂലികാ നാമവും ബൈത്തു കളുടെ എണ്ണവുമെല്ലാം പറഞ്ഞു കൊണ്ടാണ്.

മുജേ നാംവ് ഹൈ ഖുത്ബുദ്ദീൻ ഖാദരി

തഖസ്സുസ് സൂ "ഫിറോസ്' ഹൈ ബീദരി

സ്വദ് വബീസ്ത് വയക് ജബ് കിയാ ബൈത്ത് മെം

ദു ജഗ് മദ്ഹ് കേ മാര്യാ സൈത് മൈം

- ( പിർതാനാമാ പദ്യം - 68)

(സാരം : എന്റെ പേര് ഖുത്ബുദ്ദീൻ ഖാദരി എന്നും തൂലികാനാമം ഫിറോസ് എന്നുമാണ്. ഞാൻ ( കർണ്ണാ ടകയിലെ ) ബിദർകാരനാണ്. 121 പദ്യങ്ങളാണ് ഞാൻ രചിച്ചിരിക്കുന്നത്. എന്റെ ഈ കീർത്തനങ്ങൾ ഇഹപര ലോകങ്ങളിൽ അലയടിക്കട്ടെ.)

മുഹ്‌യിദ്ദീൻ മാലയിലും ഈ മാതൃക കാണാം: -

കണ്ടൻ അറിവാളൻ കാട്ടിത്തരും പോലെ

ഖാളി മുഹമ്മദതെന്ന പേരുള്ളാവർ

കോളിക്കോട്ടത്തുറ തന്നിൽ പിറന്നോവർ

കോർവ ഇതൊക്കെയും നോക്കിയെടുത്തോവർ

(മുഹ്‌യിദ്ദീൻ മാല പദ്യം 13-14)

കൊല്ലം എഴുന്നൂറ്റിയമ്പത്തി രണ്ടിൽ ഞാൻ

കോത്തൻ ഇമ്മാലയെ നൂറ്റമ്പത്തഞ്ചുമ്മൽ

(മുഹ്‌യിദ്ദീൻ മാല പദ്യം 142)

ഇങ്ങനെ പിർത്‌നാമായും മുഹ്‌യിദ്ദീൻ മാലയും തമ്മി ലുള്ള ബന്ധം ഭാവതലത്തിലും ശില്പതലത്തിലും പ്രകടമായി സ്ഫുരിക്കുന്നു.

മുഹ്‌യിദ്ദീൻമാലയുടെ രചന കഴിഞ്ഞ് രണ്ട് നൂറ്റാണ്ടു കൾ പിന്നിട്ട ശേഷമാണ് രിഫാഈമാല രചിക്കപ്പെട്ട ത്. നീണ്ട 200 വർഷക്കാലം ഇമ്മാതിരിയുള്ള പ്രശസ്തി ഗീത ങ്ങൾ രചിക്ക പ്പെടാതെ പോയത് എന്ത് കൊണ്ടാണ്? ചിലർ അഭിപ്രായപ്പെടുന്നത് പോർച്ചുഗീ സുകാർ അവയെ നശിപ്പിച്ചിരിക്കണം, അല്ലെങ്കിൽ അവ ദൃഷ്ടിയിൽപെടാതെ കിടക്കുന്നുണ്ടാവും. എന്നാൽ, അക്കാലത്തെ പണ്ഡിതന്മാരുടെ പ്രതിഷേധവും പ്രതി രോധവും കവികളെ പിന്തിരിപ്പിച്ചിരിക്കുന്നു എന്നു വേണം അനുമാനിക്കേണ്ടത്. ശിർക്കിലേക്ക് നയിക്കുന്ന രചനകൾക്ക് എതിരെ അവർ ഉയർത്തിയ ശബ്ദമാകാം രണ്ടു ശതാബ്ദക്കാലത്തോളം ഇമ്മാതിരി പാട്ടുകൾ രചി ക്കപ്പെടാതെ പോയതിന്റെ കാരണം. മുസ്‌ലീം വിരോ ധികളായിരുന്ന പോർച്ചുഗീസുകാർ ഇസ്‌ലാമിന്റെ മൂല പ്രമാണങ്ങളെ നിഷേധിക്കുന്ന വിധത്തിലുള്ള രചന കളെ പ്രോത്സാഹിപ്പിക്കാനാണ്. ഏറെ സാധ്യത.

സൂഫി ചിന്തകളും മിത്തുകളും ഇസ്‌ലാമികപദാവലി കളും ചേർത്ത് മെനഞ്ഞെടുത്ത പിർത്‌നാമായിലും മുഹ്‌യിദ്ദീൻമാലയിലും നായകൻ രക്ഷകനായി ചിത്രീ കരിക്കപ്പെട്ടു. കാവ്യ പ്രയോജനങ്ങളിൽ നാലമതായി എണ്ണിപ്പറഞ്ഞിരിക്കുന്ന "ശിവേതരക്ഷതയേ'-“കാവ്യം അനുവാചകനെ അമംഗളങ്ങളിൽ നിന്നും രക്ഷിക്കുന്നു' വെന്ന അഭിപ്രായത്തെ സാധൂകരിക്കുന്ന വിധത്തിൽ മുഹ്‌യിദ്ദീൻമാലാപാരയണം പോയകാലത്ത് ജനങ്ങൾ പതിവാക്കിയിരുന്നു.



വീരരസവും അത്ഭുതരസവും സമഞ്ജസമായി സമ്മേ ളിപ്പിച്ച് രചിച്ച മുഹ്‌യിദ്ദീൻമാല പര്യവസാനിക്കുന്നത് ശാന്തരസത്തിലാണ്. ഇത് അനുവാചകനിൽ നിർവ്വ ദവും മോക്ഷവും പ്രാപ്തമായി എന്ന പ്രതീതി ജനിപ്പി ക്കുന്നു. മുസ്‌ലീം മനസ്സിൽ ആഴ്ന്നു നിൽക്കുന്ന പാര തികമോക്ഷ ചിന്തയെ ഇത്ര സമർത്ഥമായി പ്രയോജ നപ്പെടുത്തിയിട്ടുള്ള കൃതികൾ അറബിമലയാളത്തിൽ ദുർല്ലഭമാണെന്നു പറയാം. മിത്തുകളും വിശ്വാസങ്ങളും ഇടകലർത്തി നിർമ്മിച്ച കാവ്യനായകന്റെ വിരാടവ്യ ക്തിത്വം തലമുറകളെ വിസ്മയഭരിതരാക്കി.

ദഖിനിയുമായി അറബി മലയാളത്തെ ബന്ധിപ്പിച്ചത് ഖാദി മുഹമ്മദാണ്. ഈ ബന്ധം അഭംഗുരം തുടർന്നു വെന്നതിന് രണ്ടു ഭാഷകളിലെയും സാഹിത്യം തെളിവു തരുന്നുണ്ട്. മാലപ്പാട്ടുകൾ മാത്രമല്ല പ്രണയകാവ്യങ്ങൾ, യുദ്ധകാവ്യങ്ങൾ, ചരിത്ര കാവ്യങ്ങൾ, കല്ല്യാണപ്പാട്ടു കൾ തുടങ്ങി ഒട്ടേറെ കാവ്യശാഖകളിൽ ഈ ബന്ധം തുടർന്നു. ഉദാഹരണത്തിന് മുല്ലാ ഗവാസിയുടെ "സെഫുൽ മുലൂക് വബ ദി ഈ ജ്ജ മാ ലു'മായി മോയിൻകുട്ടി വൈദ്യരുടെ ( രചനാ കാലം 1616 - 18) "ബദറുൽമുനീർ ഹുസ്നുൽജമാലി'നു നല്ല സാമ്യമുണ്ട് വൈദ്യർ തന്റെ പ്രണയകാവ്യത്തിന് പേര് നൽകിയി രുന്നതു പോലും ദഖിനിയിലേതുപോലെ നായികയുടെ പേരിൽ തുടങ്ങി ഹുസ്നുൽ ജമാൽ ബദറുൽമുനീർ എന്ന് ആയിരുന്നു. പ്രസാധകരാണ് ഇത് നായകന്റെ പേരിൽ തുടങ്ങുന്നതിനായി മാറ്റിയത്. ഇപ്പറഞ്ഞതിന്റെ അർത്ഥം അറബി മലയാളം ദഖിനിയുടെ അനുകരണ മാണെന്നല്ല മറിച്ച് രാജ്യവ്യാപകമായി പ്രവാഹിച്ച ഭക്തി ധാരയുടെ ഒരു കൈവഴി അറബി മലയാളത്തിലും ചാലിട്ടുവെന്നാണ്.

കാളിദാസന്റെ മേഘദൂതത്തെ അനുകരിച്ച് പ്രാദേശിക ഭാഷകളിലെല്ലാം സന്ദേശകാവ്യങ്ങൾ രചിക്കപ്പെട്ടതു പോലെ പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ട സൂഫീപ ശസ്തഗീതങ്ങളും പ്രണയകാവ്യങ്ങളും ലോകഭാഷക ളിലെല്ലാം കടന്നു വന്നു. ആ മഹാ ശൃംഖലയിലെ ഒരു കണ്ണിയാണ് 'മുഹ്‌യിദ്ദീൻ മാല'.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal