ഹസ്രത്ത് മുആവിയ(റ) (ഒന്ന്)
- ഡോ. അബ്ദുറഹ്‌മാൻ ആദൃശ്ശേരി

ഇസ്‌ലാമിക ചരിത്രത്തിൽ ഏറ്റവുമധികം തമസ്കരിക്കപ്പെട്ട വ്യക്തിത്വമാണ് ഹസ്രത്ത് മുആവിയ ചൈന മുതൽ സ്പെയിൻ വരെ നീണ്ടുകിടക്കുന്ന ഇസ്‌ലാമിക സാമ്രാജ്യത്തിന് അസ്ഥിവാരമിട്ടത് അദ്ദേഹം തുടക്കം കുറിച്ച ഉമവീ ഖിലാഫത്തോട് കൂടിയായിരുന്നു. ഹസ്രത്ത് ഉമർ(റ)നെ വധിച്ചു കൊണ്ടാരംഭിച്ച പേർഷ്യൻ ശീഈ വഞ്ചനകൾക്കും ചതിപ്രയോഗങ്ങൾക്കും തടയിട്ടതാണ് ശിയാകൾക്ക് മുആവിയ(റ)യേടും ബനൂഉമയ്യ ഖിലാഫത്തിനോടും കുടിപ്പക യുണ്ടാകാൻ കാരണം മുസ്‌ലിം മനസ്സുകളിൽ ബനൂഉമയ്യത്തിനോട് വെറുപ്പും വിദ്വേഷവും ജനിപ്പിക്കാൻ അവർ ഒരു തിസീസ് നിർമിക്കുകയുണ്ടായി. അഥവാ അബൂസുഫ്‌യാനും കുടുംബവും അവസാന ഘട്ടത്തിൽ ഗത്യന്തരമില്ലാതെയാണ് ഇസ്‌ലാം സ്വീകരിച്ചതെന്നും അതുകൊണ്ടവരുടെ ഇസ്‌ലാം ആശ്ലേഷണം അസ്വീകാര്യമാണെന്നുമായിരുന്നു പ്രസ്തുത സിദ്ദാന്തം. തങ്ങൾ ആദരിക്കുന്ന ഹസ്രത്ത് അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബടക്കം പലരും വൈകിയാണ് ഇസ്‌ലാമിലെത്തിച്ചേർന്ന കാര്യം അവർ സൗകര്യപൂർവ്വം മറച്ചുവെക്കുകയും ചെയ്യുന്നു. മാത്രമല്ല ഇസ്‌ലാം സ്വീകരിച്ചശേഷം അബൂ സുഫ്‌യാൻ മുആവിയ(റ) എന്നിവർ ഇസ്‌ലാമിന്റെ മാർഗ്ഗത്തിൽ നൽകിയ ധീരോദാത്തമായ സംഭാവനകൾ മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
കൂടാതെ ബനൂ ഉമയ്യക്കാർ ജാഹിലിയ്യാ കാലത്തേ കുഴപ്പക്കാരായി രുന്നുവെന്ന് തെളിയിക്കാൻ അവരുടെ പൂർവ്വീകനായ അബ്ദുശ്ശംസിനെയും ബനൂ ഹാഷിമിന്റെ പൂർവ്വീകനായ ഹാഷിമിനെയും ബ