ഫലസ്തീൻ പ്രശ്നവും ഇഖ്‌വാന്റെ വഞ്ചനകളും
ചില ഗൾഫ് രാഷ്ട്രങ്ങൾ ഇസ്രായേലുമായി സമാധാന കരാർ ഒപ്പു വെച്ചതിന്റെ പശ്ചാതലത്തിൽ മക്കാ ഹറം ഇമാം ശൈഖ് സുദൈസിന്റെ വെള്ളിയാഴ്ച്ച ഖുത്വ്ബക്ക് അനാവശ്യ വ്യാഖ്യാനം നൽകി, ഹറം ഇമാം ഇസ്രായേൽ അനുകൂലിയാണെന്ന് ഇഖ്വാനികൾ ആഗോളതലത്തിൽ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. കേരളത്തിൽ ഇത്തരമൊരു പ്രചാരണ തന്ത്രത്തിന് തുടക്കമിട്ടത് ജമാഅത്തെ ഇസ്ലാമിയുടെ അന്താരാഷ്ട്ര ബന്ധത്തിന്റെ പ്രധാന കണ്ണിയായി വർത്തിക്കുന്ന, ശാന്തപുരം കോളേജിന്റെ തലവൻ ഡോ: അബ്ദുസ്സലാം വാണിയമ്പലമായിരുന്നു. ഖത്തർ ഭരണകൂടവുമായി നിരന്തര ബന്ധം പുലർത്തുന്ന ഇദ്ദേഹം തുർക്കി ഉർദുഖാന്റെ