ശിയാവഞ്ചനകളുടെ ചരിത്രത്തിലൂടെ - ഭാഗം മൂന്ന്
സ്വലാഹുദ്ധീൻ അയ്യൂബിയെ തകർക്കാനുള്ള ശിയാശ്രമങ്ങൾ
ബലം പ്രയോഗിച്ച് ഈജിപ്തിന്റെ അധികാരത്തിലെത്തിയ ഫാതിമി ശിയാക്കളെ അധികാരത്തിൽ നിന്ന് പുറംതള്ളിയ സലാഹുദ്ധീൻ അയ്യൂബിയോട് തീരാത്ത അരിശമായിരുന്നു ശിയാക്കൾക്ക്. ഫാതിമികളെ അധികാരത്തിലേറ്റാൻ അവർ യൂറോപ്യന്മാരുമായി രഹസ്യ പദ്ധതികൾ ആസൂത്രണം ചെയ്തു. മഖ്രീസി പറയുന്നു: "അവസാന ഫാതിമി ഭരണാധികാരി ആളിദിന്റെ മക്കളിൽ ഒരാളെ വാഴിക്കാനും സ്വലാഹുദ്ധീൻ അയ്യൂബിയെ തകർക്കാനും ഹി. 569ൽ കൈറോവിൽ ചിലർ യോഗം ചേർന്നു. ഖാളി, അൽമുഫള്ളൽ സിയാഉദ്ധീൻ, ശരീഫ് അൽ ജലീസ്, നജാഹുൽ ഹമാദി ശാഫിഈ പണ്ഡിതൻ, ഇമാറ ബിൻ അലി അൽയമാനി, അബ്ദുസ്സമദ് അൽകാതിബ്, ദാഈഅദ്ദുആത് അബ്ദുൽ ജബ്ബാർ ബിൻ ഇസ്മായിൽ വാഇള്, സൈനുദ്ദീൻ എന്നിവർ അവരിലുണ്ടായിരുന്നു." ഈ വാർത്ത ഇബ്നു നജാ സുൽത്താൻ സലാഹുദ്ധീനെ അറിയിച്ചു. അവരെ പിടികൂടി സുൽത്താൻ തൂക്കിലേറ്റി. ഫാതിമി ബാധയുമായി കഴിയുന്നവരെ സുൽത്താൻ പിന്തുടർന്നു പിടികൂടി നശിപ്പിച്ചു. സൈന്യങ്ങളോട് 'സഈദി'ലേക്ക് പുറപ്പെടാൻ കൽപിച്ചു. അലക്സാണ്ട്രിയയിലെ ഫാതിമി പ്രബോധകനായ ഖദീദിനെ പിടികൂടി (അസ്സുലൂക് ലി മഅ്രിഫതി ദൗലതിൽ മുലൂക് 1/53). ഒറ്റുകാർ കൊല്ലപ്പെട്ട വിവരം അറിയാതെ യൂറോപ്യർ അലക്സാണ്ട്രിയ തീരത്തെത്തി. ഏഴു മുസ്ലിംകളെ കൊല്ലുകയും അവരുടെ കപ്പലുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. മൂന്ന് ദിവസങ്ങൾക്ക് ശേഷം വിവരമറിഞ്ഞ സുൽത്താൻ സ്വലാഹുദ്ധീൻ സൈന്യങ്ങളെ അങ്ങോട്ടയച്ചു. ശത്രുക്കളുടെ പീരങ്കികൾ കത്തിക്കുകയും അവരെ ആക്രമിക്കകുയും ചെയ്തു. ധാരാളം യൂറോപ്യർ കൊല്ലപ്പെട്ടു. മുസ്ലിംകൾ ശിയാക്കളുടെ ചതികൾ കാരണം എത്രമാത്രം പ്രയാസപ്പെട്ടു എത്രയെത്ര ജീവൻ പൊലിഞ്ഞ രക്തം ചിന്തി?
ഹി. 570ൽ സുൽത്താൻ സലാഹുദ്ധീനെ തകർത്ത് ഫാതിമി ഭരണം തിരിച്ചു കൊണ്ടുവരാൻ ശിയാക്കൾ വീണ്ടും പദ്ധതിയിട്ടു. മഖ്രീസി പറയുന്നു: അസ്വാനിലെ ഗവർണർ കൻസുദ്ദൗല ഫാതിമി ഭരണം പുനഃസ്ഥാപിക്കാൻ വേണ്ടി അറബികളെയും സുഡാനികളെയും സംഘടിപ്പിച്ചു കൈറോയിലേക്ക് തിരിച്ചു. ഇതിനായി ധാരാളം പണം ചിലവഴിച്ചു. ഇതേ വികാരമുള്ള ധാരാളം പേർ തന്റെ കൂടെ കൂടി. സുൽത്താന്റെ സേനാനായകരിൽ പലരും കൊല്ലപ്പെട്ട നാടുകൾ കൊള്ളയടിച്ചു. സുൽത്താൻ അവരെ നേരിടാൻ തന്റെ സഹോദരന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അയച്ചു. കൻസുദ്ദൗലയുടെ സൈനികരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ഒളിച്ചോടിയ അയാളെയും പിടികൂടി കൊലപ്പെടുത്തി. (അസ്സുലൂക് ലി മഅ്രിഫത്തി ദൗലതിൽ മുലൂക് 1/58).