👉👉👉New❗ 🌐
website: https://ahlussunnahind.com/
അമീറുൽ മുഅ്മിനീൻ യസീദ് ബിൻ മുആവിയ(റ)
🖋അബ്‌ദുറഹ്‌മാൻ ആദൃശ്ശേരി
സഹാബികൾ തമ്മിൽ നടന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ആരോ ചർച്ച ചെയ്തപ്പോൾ ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസ് ഇപ്രകാരം പറയുകയുണ്ടായി: "ആ രക്തം പുരളാതെ അല്ലാഹു നമ്മുടെ കരങ്ങളെ കാത്തു. അപ്രകാരം അക്കാര്യം ചർച്ച ചെയ്തു നാം നമ്മുടെ നാവിനെ മലിനമാക്കരുത്." ഈ വിഷയത്തിൽ നാം പുലർത്തേണ്ട സമീപനം ഇതാണ്. എന്നാൽ ഇസ്ലാമിന്റെ അകത്തും പുറത്തുമുള്ള ശത്രുക്കൾ മഹത്തുക്കളായ നമ്മുടെ പൂർവ്വികരെക്കുറിച്ച് ഹീനമായ പ്രചാരവേലകൾ നടത്തുമ്പോൾ ഇസ്ലാമിന്റെ മുഖം വികൃതമാവുന്നത് നമുക്ക് നോക്കിനിൽക്കാനാവില്ല, സഹാബികളും താബിഉകളും സ്റ്റേജുകളിലും പേജുകളിലും തരംതാഴ്ത്തപ്പെടുമ്പോൾ, ചരിത്രബോധമുള്ളവർ പ്രതികരിക്കാതെ കാഴ്ചക്കാരായി നിൽക്കുന്നത് അങ്ങേയറ്റം കുറ്റകരമാണ്.