ഉസ്‌മാനികൾ നഷ്ടപ്പെടുത്തിയ ഫലസ്തീൻ - ഒന്ന്
✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി
1492-ൽ സ്പെയിനിൽ നിന്ന് ക്രൈസ്തവരുടെ പീഢനം കാരണമായി ഒളിച്ചോടിയ യഹൂദന്മാരെ ഉസ്‌മാനി സുൽത്താൻ ബായസീദ് രണ്ടാമൻ, സ്‌ലാനിക് ഇസ്തംബൂൾ, ഇസ്മീർ തുടങ്ങിയ ഉസ്മാനി സാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അഭയം നൽകി. 1660ൽ പോളണ്ടിലെയും ഉക്രൈനിലെയും ജൂത കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടു വന്നവർ ഉസ്മാനി സാമ്രാജ്യത്തിൽ അഭയം തേടുകയുണ്ടായി.
പത്തൊമ്പതാം നൂറ്റാണ്ടുവരെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ജൂതന്മാർക്ക് ജീവിക്കാനോ തങ്ങളുടെ മതം അനുഷ്ഠിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ജൂതന്മാരുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം അവർ സ്വാതന്ത്ര്യവും സന്തോഷവുമനുഭവിച്ച് ദീർഘകാലം കഴിച്ചുകൂട്ടിയ പ്രദേശങ്ങൾ ഉസ്മാനി സാമ്രാജ്യത്തിലാണ്.
ഉസ്മാനി സാമ്രാജ്യത്തിലെ തൊണ്ണൂറ് ശതമാനം ജൂതന്മാരും സഫാർദിം വശജരായിരുന്നു. സലാനിക്, ഇസ്മീർ, ഇസ്തംബൂൾ, അദിർന, ബുർസ, ഖുദ്സ്, സ്വഫ്ദ്, ശാം, കൈറോ, അങ്കാറ തുടങ്ങിയ പട്ടണങ്ങളിലായിരുന്നു ഇവരധികവും വസിച്ചിരുന്നത്. ഇസ്തംബൂളിൽ മാത്രം നാൽപതിനായിരം ജൂതന്മാർ നിവസിച്ചിരുന്നു. സ്‌ലാനിക് അന്ന് ലോകത്ത് തന്നെ ഏറ്റവുമധികം ജൂതന്മാർ വസിച്ചിരുന്ന നഗരമായിരുന്നു. വ്യാപാരരംഗത്ത് പ്രവർത്തിച്ച അവർ പതിനാറാം നൂറ്റാണ്ടിൽ ഭരണകൂടത്തിന് കടം നൽകാൻ മാത്രം സമ്പന്നരായി തീരുന്നു. അത് രാഷ്ട്രീയ രംഗത്ത് സ്വാധീനം ചെലുത്തുന്നതിനും കാരണമായി. 1844 ൽ ഒരു ലക്ഷത്തി എഴുപതിനായിരവും 1905ൽ രണ്ട് ലക്ഷത്തി അമ്പതിനായിരവുമായി ഫലസ്തീനിൽ ജൂത ജനസംഖ്യ വർദ്ധിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫലസ്തീനിലേക്കുള്ള ജൂതന്മാരുടെ ഒഴുക്ക് ശക്തിപ്പെട്ടു. കച്ചവടക്കാരുടെയും നിക്ഷേപകരുടെയും രൂപത്തിലായിരുന്നു അതിന്റെ തുടക്കം. നാട്ടുകാർ ഒഴിവാക്കി പോയ വെളിപ്രദേശങ്ങൾ വിലക്ക് വാങ്ങി കൃഷിഭൂമികളാക്കി മാറ്റി, പിന്നീട് യൂറോപ്പിലെ കലാപ ഭൂമിയിൽ നിന്ന് അഭയാർത്ഥികളെന്ന രീതിയിൽ അവരുടെ ഒഴുക്ക് ശക്തിപ്പെട്ടു. 1840 ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിസ്കൗണ്ട് പാൽമർസ്റ്റൺ തന്റെ