} -->
10,Dec2020

ഹിന്ദുത്വവാദികളുടെ ഖുർആൻ വിമർശനങ്ങളും വസ്തുതയും (ഒന്ന്)

വിശുദ്ധ ഖുർആനിനെതിരെയുള്ള ഹിന്ദുത്വവാദികളുടെ ആരോപണങ്ങളും വസ്തുതതയും


- മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി



ഇസ്ലാം വിരോധികൾ ഖുർആനിനെതിരിൽ എയ്തുവിട്ട ധാരാളം ദുരാരോപണങ്ങൾക്ക് നാം പലപ്പോഴും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയിലെ തീവ്ര നിലപാടുകാരായ വിശ്വഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയം സേവക്, ബജ്റംഗ്ദൾ തുടങ്ങിയ കക്ഷികൾ. വിശുദ്ധ ഖുർആനിലെ ഇരുപത്തിനാല് സൂക്തങ്ങൾ അക്രമങ്ങളെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതായി ആരോപിക്കുന്നുണ്ട്. ഈ ആരോപണങ്ങളുടെ വസ്തുതയെന്തെന്ന് നോക്കാം. ആക്ഷേപകർ ലക്ഷ്യം വെക്കുന്നതെന്താണെന്നും നാം ഗ്രഹിക്കേണ്ടതുണ്ട്. 


സൂക്തം - 1 (അന്നിസാഅ് - 89)

وَدُّوا لَوْ تَكْفُرُونَ كَمَا كَفَرُوا فَتَكُونُونَ سَوَاءً ۖ فَلَا تَتَّخِذُوا مِنْهُمْ أَوْلِيَاءَ حَتَّىٰ يُهَاجِرُوا فِي سَبِيلِ اللَّهِ ۚ فَإِن تَوَلَّوْا فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ ۖ وَلَا تَتَّخِذُوا مِنْهُمْ وَلِيًّا وَلَا نَصِيرًا 

"അവർ അവിശ്വസിച്ചതുപോലെ നിങ്ങളും അവിശ്വസിക്കുകയും അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായി തീരാനുമാണ് അവർ കൊതിക്കുന്നത്, അതിനാൽ അവർ അല്ലാഹുവിന്റെ മാർഗത്തിൽ സ്വന്തം നാടുവിട്ടു വരുന്നത് വരെ അവരിൽ നിന്ന് നിങ്ങൾ മിത്രങ്ങളെ സ്വീകരിക്കരുത്. ഇനി അവർ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ നിങ്ങളവരെ പിടികൂടുകയും കണ്ടുമുട്ടുന്നിടത്തു വെച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരിൽ നിന്ന് യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങൾ സ്വീകരിക്കരുത്."

മേൽ പ്രസ്താവിക്കപ്പെട്ട ഹിന്ദുത്വ കക്ഷികൾ ഈ സൂക്തത്തിലെ പരാമർശം തങ്ങളെ കുറിച്ചാണെന്നതാണ് വിചാരിക്കുന്നത്. ഖുർആൻ തങ്ങളെ കാഫിറുകൾ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും ഇവർ ആരോപിക്കുന്നു. ഒരു മുസ്ലിമിന് ഒരു അവിശ്വാസിയെയും മിത്രമാക്കാൻ കഴിയില്ലെന്നും അവർ മനസ്സിലാക്കുന്നു. യഥാർത്ഥത്തിൽ മേൽപറഞ്ഞ കക്ഷികൾ ഒന്നും തന്നെ ഈ സൂക്തത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലെന്നതാണ് വസ്തുത. മുസ്ലിംകളും മക്കയിലെ അവിശ്വാസികളും തമ്മിൽ നടന്ന ഉഹ്ദ് യുദ്ധത്തിന് ശേഷമാണ് ഈ സൂക്തം അവതരിച്ചത്. മുസ്ലിംകൾ നിർബന്ധ സാഹചര്യത്തിൽ ഇടപെടേണ്ടി വന്ന രണ്ടാമത്തെ യുദ്ധമായിരുന്നു അത്. അതിന് മുമ്പ് അവർ പങ്കെടുത്ത ബദർ യുദ്ധത്തിൽ അവർ വിജയം വരിച്ചിരുന്നു. ഇസ്ലാമിന്റെ ശോഭനമായ ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലകയായി ജൂതർ അതിനെ വിലയിരുത്തി. മുസ്ലിംകളോടു ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ അവർ സന്നദ്ധരായി. അതേ തുടർന്ന് ചില യഹൂദന്മാർ ഹൃദയപൂർവ്വകമല്ലാതെ ഇസ്ലാം ആശ്ലേഷിക്കുകയുണ്ടായി, ഇസ്ലാമിന്റെ വിജയം കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ ആസ്വദിക്കുകയായിരുന്നു അതിന്റെ പിന്നിലെ ലക്ഷ്യം. അതോടൊപ്പം ചില ജൂതന്മാർ മുസ്ലിംകളുമായി സഹവർത്തിത്വത്തിന് പദ്ധതിയിടുകയും ചെയ്തു. ഓരോ വ്യക്തിക്കും തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് മദീനയിൽ ജീവിക്കാൻ അവകാശമുണ്ടെന്നാണവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ അവർക്ക് ഉദ്ദേശ്യ ശുദ്ധിയോടെയായിരുന്നില്ല, മാത്രമല്ല അവർ വാക്കുകളും കരാറുകളും പാലിക്കുന്നവരുമായിരുന്നില്ല. ഇസ്ലാമിന്റെ വിജയം കൺമുന്നിൽ കണ്ടതു കൊണ്ടാണവർ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ കാരണം, അപ്പോൾ ഇത്തരം ഉടമ്പടികളിൽ പങ്കെടുക്കുകയല്ലാതെ മറ്റു മാർഗങ്ങൾ അവർക്ക് മുമ്പിലുണ്ടായിരുന്നില്ല. ചില ജൂതന്മാരുടെ മനോഗതി ഇപ്രകാരമായിരുന്നു; ഉഹ്ദ് യുദ്ധം നടന്നതോടെ പ്രശ്നം വീണ്ടും വഷളായി. മുസ്ലിംകൾക്കതിൽ തോൽവി സംഭവിച്ചു. അതേതുടർന്ന് ചില യഹൂദികൾക്ക് ഇസ്ലാമിനോട് വിപ്രതിപത്തിയായി. ചിലർ ആത്മാർത്ഥതയില്ലാതെ മുസ്ലിമായി അഭിനയിച്ചു ഇവരെയാണ് ഖുർആൻ കപടവിശ്വാസികൾ എന്ന് വിശേഷിപ്പിച്ചത്.

18,Nov2020

ഇഖ്‌വാനുൽ മുസ്‌ലിമൂൻ ആരുടെ സൃഷ്ടി?

ഇഖ്‌വാനുൽ മുസ്‌ലിമൂൻ ആരുടെ സൃഷ്ടി?


- സി. എ. ആർ

ഇഖ്‌വാനുൽ മുസ്‌ലിമൂൻ അഥവാ മുസ്‌ലിം ബ്രദർ ഹുഡ് പാശ്ചാത്യ രക്ഷാകർതൃത്വത്തിൽ ഉടലെടുത്ത ഖവാരിജി ചിന്ത പേറുന്ന തീവ്ര സംഘമാണെന്നും അത് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്നുമുള്ള സഊദി ഉന്നത പണ്ഡിത സഭയുടെ പ്രസ്താവന പലരെയും വിറളി

പിടിപ്പിച്ചിരിക്കുകയാണ്. ഇഖ്‌വാന്റെ തനിനിറം തിരിച്ചറിയാതെ, സഊദി ഭരണകൂടവും പണ്ഡിതന്മാരും ഇഖ്‌വാൻ അനുകൂല നിലപാടുകൾ സ്വീകരിച്ചതിനെ എടുത്തു കാട്ടിയാണ് പലരും പ്രസ്തുത പ്രസ്താവനയുടെ സാംഗത്യം ചോദ്യം ചെയ്യുന്നത്. ഇഖ്‌വാൻ പദ്ധതികളെ കലവറയില്ലാതെ പിന്തുണച്ച ഒരു ഭൂതകാല ചരിത്രം സഊദിക്കുണ്ടെന്ന വസ്തുത നിസ്തർക്കമാണ്. സഊദിയുടെ ചിലവിൽ പാശ്ചാത്യ രാജ്യങ്ങളിൽ, നിർമിക്കപ്പെട്ട ഇസ്‌ലാമിക സെന്ററുകൾ എല്ലാം ഇഖ്‌വാൻ അധീനതയിലാണെന്നതും യാഥാർത്ഥ്യമാണ്. സഊദി മതപ്രബോധകരായി വിദേശ രാജ്യങ്ങളിലേക്ക് അയച്ചവർ ബഹുഭൂരിപക്ഷവും ഇഖ്‌വാൻ ചിന്താധാരയുടെ വക്താക്കളായിരുന്നു, ഇത്തരത്തിൽ സഊദി നിയോഗിച്ച മലയാളികളായ പ്രബോധകരാണ് ടി.കെ. ഇബ്രാഹീം, അഹ്മദ് കുട്ടി, ഒ.പി. അബ്ദുസ്സലാം, അബ്ദുറഹ്മാൻ തദ്ദവായ്, സഈദ് മരക്കാർ തുടങ്ങിയവർ. സഊദി യൂണിവേഴ്സിറ്റികളിൽ പഠിച്ച ഇവരെല്ലാം ഇഖ്‌‌വാന്റെ ഇന്ത്യൻ പതിപ്പായ ജമാഅത്തെ ഇസ്‌ലാമിയുടെ വക്താക്കളാണെന്നതിൽ സംശയമില്ല. ഇന്ത്യയിൽ സഊദി അറേബ്യയുടെ സാമ്പത്തിക സഹായം ഏറ്റവും കൂടുതൽ ലഭിച്ചതും മറ്റാർക്കുമല്ല, കേരളത്തിലെ അവരുടെ ഇസ്‌ലാമിക സർവകലാശാലയുടെ കെട്ടിടം വരെ സഊദി രാജാവിന്റെ ഔദാര്യമാണെന്നായിരുന്നു ജമാഅത്തിന്റെ അറബി പത്രമായ അൽജാമിഅയിൽ അബ്ദുല്ല രാജാവിന്റെ ഫോട്ടോ സഹിതം, പ്രസിദ്ധം ചെയ്തത്. ചോറ് റിയാദിൽ നിന്നാണെങ്കിലും കൂറ് പുലർത്തിയിരുന്നത് ടെഹ്റാനോടായിരുന്നുവെന്ന് മാത്രം. ഇഖ്‌വാൻ രക്ഷാകർതൃത്വത്തിൽ സഊദി ഫണ്ടിംഗോടു കൂടി നടന്ന വലിയ സംരംഭങ്ങളായിരുന്നു റാബിഥ്വയും (മുസ്‌ലിം വേൾഡ് ലീഗ്) ഫൈസൽ ബാങ്കും. ഇപ്പോൾ, ഉന്നത പണ്ഡിതസഭയിലുള്ള ഡോ. തുർക്കി റാബിഥ്വയുടെ തലപ്പത്തിരുന്നപ്പോൾ സഊദി ഫണ്ട് മുഴുവൻ ഒഴുകിയത് ഇഖ്‌വാൻ കേന്ദ്രങ്ങളിലേക്കായിരുന്നുവെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഇഖ്‌വാൻ സംഘടനയുടെ പാശ്ചാത്യ ലോകത്തെ വക്താവായിരുന്ന കമാൽ ഹൽബാവിയായിരുന്നു ഒരു കാലത്ത് സഊദി അറേബ്യയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഉപദേഷ്ടാവ്. സഊദിയുടെ ചിലവിൽ ആഗോള മുസ്‌ലിം യുവതയെ ഇഖ്‌വാനിസത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ സ്ഥാപിക്കപ്പെട്ട ലോക മുസ്‌ലിം യുവജന കൂട്ടായ്മ (വമി)യുടെ സ്ഥാപകാംഗവും എക്സിക്യൂട്ടീവ് ഡയറക്ടറും ഇദ്ദേഹമായിരുന്നു.
10,Oct2020

ശൈയ്ഖ് മുഹമ്മദ് അലി ആദം എത്യോപ്യ, ഹദീസ് വൈജ്ഞാനിക രംഗത്തെ യുഗപുരുഷൻ

ശൈയ്ഖ് മുഹമ്മദ് അലി ആദം എത്യോപ്യ, ഹദീസ് വൈജ്ഞാനിക രംഗത്തെ യുഗപുരുഷൻ


✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി



വിഖ്യാത ഹദീസ് പണ്ഡിതനും വ്യാകരണ വിദഗ്ദ്ധനും നിയമജ്ഞനും നിദാനശാസ്ത്രത്തിലെ കുലപതിയുമായ എത്യോപ്യക്കാരനായ ശൈഖ് മുഹമ്മദ് അലി ആദം (റഹ്) അല്ലാഹുവിലേക്ക് യാത്രയായി.


ഹിജ്റ 1366ൽ എത്യോപ്യയിൽ ജനിച്ചു. സ്വപിതാവിൽ നിന്നും ഖുർആൻ പഠനം ആരംഭിച്ചു. പിന്നീട് ശൈഖ് മുഹമ്മദ് ഖിയുവിൽ നിന്നും ഖുർആൻ പാരായണം പൂർത്തിയാക്കി. പിന്നീട് ഗ്രാമീണ മദ്റസകളിലെ പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്ന ഗ്രന്ഥങ്ങൾ പഠിക്കാനാരംഭിച്ചു. നിയമജ്ഞനും മുഹദ്ദിസുമായിരുന്ന പിതാവിൽ നിന്നും നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന അഖീദ ഗ്രന്ഥങ്ങളും ഹനഫി നിയമഗ്രന്ഥങ്ങളായ ഖുദൂരി അതിന്റെ വ്യാഖ്യാനങ്ങൾ കൻസുൽ ദഖാഇഖ്, ബദ്റുദ്ദീൻ ഐനിയുടെ വ്യാഖ്യാനം, നിയമ നിദാന ഗ്രന്ഥങ്ങളായ അൽമനാർ, തൗളീഹ്, തൻഖീഹ്, ഗണിതശാസ്ത്രം, സഹീഹുൽ ബുഖാരി തുടങ്ങിയ ഗ്രന്ഥങ്ങളും മറ്റു വിജ്ഞാനങ്ങളും പിതാവിൽ നിന്നും പഠിച്ചു. പിന്നീട് വ്യാകരണ പണ്ഡിതനും സാഹിത്യകാരനുമായ ശൈഖ് മുഹമ്മദ് സഅദ് ദറയ് എന്നിവരുടെ പക്കൽ മൂന്ന് വർഷം പഠനം നടത്തി. ബുഖാരി, മുസ്‌ലിം, നഹ്‌വ്, സർഫ്, ബലാഗ, മൻഥിഖ്, സംവാദ തത്വങ്ങൾ, ഉസൂലുൽ ഫിഖ്ഹ് എന്നിവ അഭ്യസിച്ചു. ഇബ്നു മാലികിന്റെ അൽഫിയ്യ, ഇബ്നു അഖീൽ, ഖുദ്‌രി എന്നിവർ അതിന് രചിച്ച വ്യാഖ്യാനങ്ങൾ, ഖത്റുന്നദയുടെ വ്യാഖ്യാനമായ മുജീബു നിദ, മുഗ്നില്ലബീബ്, ശാഫിയ, ബലാഗയിലെ തല്‍ഖീസ്, അതിന്റെ വ്യാഖ്യാനങ്ങൾ മൻതിഖിലെ സുല്ലം, ഇസാഗോജി എന്നിവയും അതിന്റെ വ്യാഖ്യാനങ്ങളും പഠിച്ചു.

പ്രമുഖ വ്യാകരണ പണ്ഡിതനായിരുന്ന ശൈഖ് അബ്ദുൽ ബാസിതിൽ നിന്നും, ആജ്റൂമിയ . മിൻഹത്തുൽ ഇഅ്റാബ്, അൽ ഫവാകിഹുൽ ജനിയ്യ തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിച്ചു. മഹാപണ്ഡിതനായിരുന്ന ശൈഖ് മുഹമ്മദ് സൈദ് മുഹമ്മദ് എത്യോപ്യയിൽ നിന്നും ബുഖാരിയും മുസ്‌ലിമിന്റെ ഭൂരിഭാഗവും ബൈഹഖിയുടെ ആദ്യഭാഗവും തഫ്‌സീർ, ബലാഗയിലെ ജൗഹറുൽ മക്നൂൻ ഹദീസ്, നിദാനഗ്രന്ഥമായ തദ്‌രീബു റാവി എന്നീ ഗ്രന്ഥങ്ങൽ അഭ്യസിച്ചു. എത്യോപ്യയിലെ മുഫ്തിയായിരുന്ന മുഹമ്മദ് ഇബ്നു റാഫിഇൽ നിന്നും ജാമിഉത്തുർമുദി, അബുദാവൂദ്, നസാഇ, ഇബ്നുമാജ, തുടങ്ങിയ ഗ്രന്ഥങ്ങളും പഠിച്ചു.

ചെറുപ്പത്തിലെ ഹദീസ് വിജ്ഞാന ത്തോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്ന അദ്ദേഹം പിതാവിന്റെ കീഴില്‍ വിദ്യാര്‍ഥികള്‍ സ്വഹീഹുല്‍ ബുഖാരി പഠിക്കുന്നത് ചെറിയ കുട്ടിയായിരുന്നപ്പോള്‍ ചുമരിനു പിന്നില്‍ മറഞ്ഞിരുന്നു കേള്‍ക്കുക വഴി ചെറുപ്പത്തിലെ ഹദീസ് പഠനത്തിനു താല്പര്യം ജനിച്ചതായി അദ്ദേഹം അനുസ്മരിക്കുന്നുണ്ട് പ്രബല ഹദീസുകള്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ശ്രമിച്ചപ്പോള്‍ നാട്ടില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഹനഫീ മദ്ഹബിനോടും അശ്അരീ വിചാര ധാരയോടും ചില വിയോജിപ്പുകള്‍ പ്രകടമായി മക്കയില്‍ എത്തിയ ശേഷം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെയും ഇബ്നുല്‍ ഖയ്യിമിന്റെയും രചനകള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ നാട്ടില്‍ നടമാടിയിരുന്ന പല ആചാരങ്ങളും വിശ്വാസങ്ങളും പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണ് എന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു പിന്നീട് അദ്ദേഹം മക്കയിലെ ദാറുൽ ഹദീസ് ഖൈരിയ്യയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. നാട്ടിൽ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങൾ അടക്കം വലിയ ഗ്രന്ഥങ്ങൽ പഠിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം മക്കയിലെത്തിയത്. മുപ്പത്തി ഏഴാം വയസ്സിലാണ് ഉംറ സംഘത്തിൽ മക്കയിലെത്തിയത്. മഅ്ഹദുൽ ഹറമിൽ വിദ്യാർത്ഥിയായി. മൂന്ന് വർഷത്തെ പഠനത്തിന് ശേഷം ദാറുൽ ഹദീസിലെത്തി. ശൈഖ് ഇബ്നുബാസ് ആണ് അതിന്റെ തലവനായിരുന്നത്. അദ്ദേഹം അവിടെ അധ്യാപകനായി, പിന്നീട് അധ്യാപനത്തിലും രചനയിലും കഴിച്ചു കൂട്ടി. ധാരാളം പണ്ഡിതന്മാരെയും കനപ്പെട്ട ഗ്രന്ഥങ്ങളും സംഭാവന ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു.



രചനകൾ


  1. അൽ ബഹ്റുൽ മുഹീത് സ്സജ്ജാജ് ഫീ ശറഹി സഹീഹി മുസ്ലിം, അൽ ഹജ്ജാജ്. നാൽപത്തിഅഞ്ച് വാല്യങ്ങളുളള ഈ ബൃഹദ് ഗ്രന്ഥം ഇമാം മുസ്ലിമിന്റെ സഹീഹിന്റെ വ്യാഖ്യാനമാണ്. സഹീഹു മുസ്ലിമിന്റെ വ്യാഖ്യാനങ്ങളിൽ ഏറ്റവും മികച്ച ഒരു വ്യാഖ്യാനമാണിത്. മുസ്ലിമിന്റെ ആമുഖത്തിന് രണ്ട് വാള്യങ്ങളുള്ള വ്യാഖ്യാന ഗ്രന്ഥം രചിച്ച ശേഷമാണ് ഇതിന്റെ രചനയാരംഭിച്ചത്. അദ്ദേഹം പറയുന്നതു കാണുക. “ഇമാം മുസ്‌ലിമിന്റെ സഹീഹിന്റെ ആമുഖത്തിന്റെ എല്ലാ ഗുണങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചുകൊണ്ട് രണ്ട് വാള്യങ്ങളുള്ള വ്യാഖ്യാനം രചിക്കാൻ അല്ലാഹു അവസരമൊരുക്കി. പിന്നീട് തന്റെ സഹീഹിന്റെ മുഴുവൻ ഉദ്ദേശ്യലക്ഷ്യങ്ങളും ഉൾക്കൊള്ളുന്ന എല്ലാ ആശയക്കുഴപ്പങ്ങളും, പ്രശ്നങ്ങളും ദൂരീകരിക്കുന്ന അതിലെ ചർച്ചകൾ വിശദീകരിക്കുന്ന, അതിലെ വിജ്ഞാനങ്ങളും രഹസ്യങ്ങളും അനാവരണം ചെയ്യുന്ന നിദാനശാസ്ത്രപരമായ പ്രശ്നങ്ങൾ വ്യക്തമാക്കി, വിശിഷ്യാ ഹദീസ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ, അല്ലാഹുവിന്റെ ഔദാര്യവും, ഹദീസ് വിജ്ഞാന ശാഖക്ക് വലിയ സംഭാവനകളർപ്പിച്ച, ഖാളീ ഇയാള്, ഇബ്നു സലാഹ്, നവവി, അബൂഅബ്ദില്ല അൽ ഖുർതുബി, ഇബ്നു ഹജർ, ഇബ്നുൽ മുൻദിർ, ബൈഹഖി, ഖത്താബി, മുൻദിരി, ദഹബി, ഇബ്നു ഹസം, ഇബ്നു ദഖീഖ് അൽ ഈദ്, ഇബ്നുൽ മുലഖിൻ, ഇബ്നു തൈമിയ, ഇബ്നുൽ ഖയ്യിം, അൽ അയ്നി, ഇബ്നുഖുദാമ, സൻആനി, ശൗഖാനി, ഇബ്നുൽ അസീർ, ഫൈയൂമി, ഇബ്നു മൻളൂർ, ഫൈറൂസാബാദി, തുടങ്ങിയവരുടെ ഗ്രന്ഥങ്ങളെല്ലാം ഇതിന്റെ രചനക്ക് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള അവ്യക്തതകളും സംശയങ്ങളും ദൂരീകരിക്കുന്ന തരത്തിലാണ് ഈ വ്യാഖ്യാനഗ്രന്ഥം. സനദും മത്‌നുമായി പറയപ്പെട്ട വിശദീകരണങ്ങൾ, ഫിഖ്ഹുൽ ഹദീസ് എല്ലാം ഇതിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.”
  2. ദഖീറതുല്‍ഉഖുബഫീശറഹിൽമുജ്തബാ. ഇമാം നസാഇയുടെ സുനനിന് അദ്ദേഹം രചിച്ച വ്യാഖ്യാനമാണിത്. 42 വാള്യങ്ങളുണ്ട് ഇതിന്. ഇതിന്റെ ആമുഖപഠനം തന്നെ, 120 പേജുകളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നസാഇയുടെ ചരിത്രം, രചനകൾ, ഹദീസ് നിരൂപണ രീതി, തന്റെ വ്യാഖ്യാനരീതി സനദുകൾ എന്നിവയെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. സമകാലിക പണ്ഡിതന്മാർ മുക്തകണ്ഡം ഈ ഗ്രന്ഥത്തെ പ്രശംസിച്ചിട്ടുണ്ട്. ശൈഖിന്റെ സ്ഥിരീകരിച്ച അഭിപ്രായങ്ങളും സൂക്ഷ്മമായ തെരഞ്ഞെടുപ്പുകളും മനഃസംതൃപ്തി നൽകുന്നു. ഇതിലെ വിശദീകരണങ്ങൾ ഇമാം ഇബ്നു ഹജർ, ഫത്ഹുൽ ബാരിയിൽ സ്വീകരിച്ച രചനാ ശൈലിയെ അനുസ്മരിപ്പിക്കുന്നതാണ്. ഇക്കാലത്തെ മുഴുവൻ മുഹദ്ദിസുകളും ഒന്നിച്ചു ശ്രമിച്ചാലും ഇതുപോലൊരു ഗ്രന്ഥം രചിക്കുക ശ്രമകരമായിരിക്കുമെന്ന് ചില പണ്ഡിതന്മാർ ഇതിനെക്കുറിച്ച് പ്രശംസിച്ചിട്ടുണ്ട്.
  3. ഇബ്നുമാജയുടെ സുനനിന് മശാരിഖുൽ അൻവാർ അൽ വഹാജ വമതാലിഉൽ അൻവാർ അൽ ബഹാജ എന്ന പേരിൽ എഴുതിയ വ്യാഖ്യാനത്തിന്റെ നാലു വാല്യങ്ങൾ പൂർത്തിയായി.
  4. ബുഖാരി മുസ്ലിം എന്നിവയിലെ ഹദീസു നിവേദകരുടെ ചരിത്രം പ്രതിപാദിച്ചുകൊണ്ട് ഖുർറത്തുൽ ഐൻ ഫീ തൽഖീസി തറാജിമി ഫീ രിജാലിസ്സഹീഹൈൻ എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.
  5. സുയൂഥിയുടെ ഹദീസ് നിദാനശാസ്ത്രഗ്രന്ഥം അൽഫിയ്യത്തു സ്സുയൂഥി എന്ന കാവ്യരചനക്ക് രണ്ട് വാള്യത്തിൽ എഴുതിയ വ്യാഖ്യാനം.
  6. ഇതിഹാഫുന്നബീൽ ഫീ മുഹിമ്മാതി ഇൽമിൽ ജർഹി വത്തഅ്ദീൽ ഹദീസ് നിവേദക നിരൂപണശാസ്ത്ര ഗ്രന്ഥം.
  7. നള്മു മുഖദ്ദിമത്തി ത്തഫ്സീർ ലി ഇബ്നിതൈമിയ്യ. ഖുർആൻ വ്യാഖ്യാനത്തിന്റെ പ്രമാണങ്ങളെക്കുറിച്ച് ഇബനു തൈമിയ എഴുതിയ ഗ്രന്ഥത്തിന്റെ കാവ്യരൂപം.
  8. ഇബ്നു തൈമിയയുടെ അൽ അഖീദത്തിൽ വാസിതിയ്യയുടെ കാവ്യരൂപം (അപൂർണം).
  9. സുപ്രസിദ്ധ ഭാഷാശാസ്ത്രഗ്രന്ഥമായ മുഗ്നില്ലബീബിന്റെ വ്യാഖ്യാനം.
  10. ജാമിഉല്‍ ഫവാഇദു , ഭാഷാ വ്യാകരണ ഹദീസ്, ഫിഖഹീ തത്വങ്ങൾ വിശദീകരിക്കുന്ന ഗ്രന്ഥം.
  11. ഇത്ഹാഫ് താലിബ് അല്‍ അഹുവദി ബി ശറഹി ജാമിഇ ഇമാമു തിര്‍മിദി പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ ഇമാം തിര്‍മിദി യുടെ ജാമിഇനു ശൈഖ് രചിച്ച വ്യാഖ്യാന ഗ്രന്ഥമാണ് ഇത് പതിനെട്ടു വാള്യങ്ങളിലായി ശിക്ഷകള്‍ (حدود النبي) എന്ന അദ്ധ്യായം വരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്

ഇങ്ങനെ 41 അമൂല്യ ഗ്രന്ഥങ്ങൾ വ്യത്യസ്ത വൈജ്ഞാനിക വിഷങ്ങളിൽ അദ്ദേഹം രചിക്കുകയുണ്ടായി, തന്റെ ജന്മനാടായ എത്യോപ്യയിൽ പ്രതികൂല സാഹചര്യങ്ങളിൽ കഠിന പരിശ്രമത്തിലൂടെ അറിവിന്റെ മഹാശൃംഖങ്ങൾ താണ്ടി, മക്കയിലെ ദാറുൽ ഹദീസിന്റെ അധിപനായി ദശകങ്ങൾ കഴിഞ്ഞുകൂടി, അറിവിന്റെ പ്രഭ പരത്തി, 2020 ഒക്ടോബർ 8ന് (വ്യാഴം) ആ പണ്ഡിത ശ്രേഷ്ഠൻ ഇഹലോകവാസം വെടിഞ്ഞു.
അല്ലാഹു അദ്ധേഹത്തെ അനുഗ്രഹിക്കട്ടെ



28,Sep2020

സമകാലിക ഹദീസ് നിരൂപകരുടെ ആശയപാപ്പരത്തങ്ങൾ


സമകാലിക ഹദീസ് നിരൂപകരുടെ ആശയപാപ്പരത്തങ്ങൾ

✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി


അല്ലാഹു അവന്റെ ദൂതന് അവതരിപ്പിച്ച വൃത്താന്തങ്ങളാണ് ഇസ്ലാമിന്റ അടിസ്ഥാന പ്രമാണങ്ങൾ. അത് തലമുറകൾ കൈമാറി നമുക്ക് ലഭിച്ചു. കൈമാറ്റം ചെയ്തു ലഭിക്കുന്ന അറിവുകൾ വെള്ളം ചേർക്കപ്പെടാനും, ഏറ്റക്കുറച്ചിലുകൾ സംഭവിക്കാനും സാധ്യതയുള്ളതിനാൽ അവയിലെ നെല്ലും പതിരും വേർതിരിച്ചറിയാൻ ഉപയുക്തമായ നിരൂപണ രീതി നബിയുടെ കാലത്ത് തന്നെ തുടക്കം കുറിച്ചു. പിന്നീട് ഹദീസ് നിവേദനങ്ങളുടെ സുവർണ കാലത്ത് നിരൂപണ ശാസ്ത്രം പൂർണത പ്രാപിക്കുകയും ഹദീസ് പണ്ഡിതന്മാർ

പ്രസ്തുത മാനദണ്ഡങ്ങൾ ഉപയോഗിച്ചു സ്വീകാര്യവും ദുർബ്ബലവുമായ ഹദീസുകളും മൗലികമായത് ഏതെന്നും വ്യാജമായത് ഏതെന്നും കൃത്യമായി വ്യവഛേദിച്ച് അവർ വിശദീകരിച്ചു. എന്നാൽ, പാശ്ചാത്യ അധിനിവേശവും സാംസ്കാരിക അധിനിവേശവും കാരണം ഹദീസുകളെ സമകാലിക മാനദണ്ഡങ്ങൾ അനുസരിച്ച് നിരൂപണം നടത്തുകയും മൂല്യനിർണ്ണയം നടത്തുകയും വേണമെന്ന വാദങ്ങൾ ആധുനിക കാലത്ത് ഉയർന്നുവന്നു. "കേവലം നിവേദന പരമ്പരകളെ മാത്രം ആസ്പദമാക്കിയുള്ള ഹദീസ് പണ്ഡിതരുടെ നിരൂപണ രീതിശാസ്ത്രം ദുർബ്ബലമാണെന്നും ഹദീസ് നിവേദനങ്ങളെ വിലയിരുത്താൻ, ബുദ്ധിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും കാരണം, ചരിത്രപരമായും ബൗദ്ധികമായും പല വൈരുദ്ധ്യങ്ങളും അവയിലുണ്ടെന്നുമാണ്" ആധുനികതാവാദികൾ, ഖുർആനിസ്റ്റുകൾ, ബൗദ്ധികതാവാദികൾ എന്നൊക്കെ സ്വയം പരിചയപ്പെടുത്തുന്ന ഇവരുടെ വാദം. ഇക്കൂട്ടർ ഹദീസുകളെ വിമർശിക്കുവാൻ ധാരാളം പഠനങ്ങളും രചനകളും പുറത്തിറക്കുന്നു. ഓറിയന്റലിസ്റ്റുകളുടെ രീതിശാസ്ത്രം കടമെടുത്ത് പുറത്തിറക്കുന്ന ഇവർ പുണ്യ നബിയുടെ ഹദീസുകളിലുള്ള മുസ്ലിംകളുടെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുകയാണ് ചെയ്യുന്നത്.അതാണ് അവരുടെ ദൗത്യവും. സഹീഹുൽ ബുഖാരി, മുസ്ലിം പോലുള്ള സ്വീകാര്യയോഗ്യമായ ഹദീസ് സമാഹാരങ്ങൾ വരെ ഇവരുടെ നിരൂപണ ശരങ്ങളിൽ നിന്ന് മുക്തമല്ല. സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലും പത്രമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ഇവർ മുസ്ലിം സമൂഹം തങ്ങളുടെ വിശ്വാസ നിയമ നിർമാണത്തിന് ആശ്രയിച്ച സ്വീകാര്യയോഗ്യമായ ഹദീസുകളെ വരെ മത പരിഷ്കരണം, നിരൂപണ നവോത്ഥാനം എന്നിവയുടെ പേരിൽ തള്ളിക്കളയാൻ ധൃഷ്ടരാവുന്നത് കാണാം. ഇത്തരം നിരൂപണങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുകയാണ് ഈ പഠനം കൊണ്ട് വിവക്ഷിക്കുന്നത്.

അനർഹരുടെ ഇടപെടൽ

ഹദീസും അതിന്റെ നിദാനശാസ്ത്രവും പഠിക്കുകയോ അതിൽ അവഗാഹം നേടുകയോ ചെയ്യാത്തതു കൊണ്ട് ഹദീസ് നിരൂപണത്തിന് അർഹരല്ല എന്നതാണ് സമകാലിക ബുദ്ധിജീവികളുടെ ആശയ അടിത്തറയെ ദുർബ്ബലപ്പെടുത്തുന്ന ഏറ്റവും വലിയ ഘടകം. ഹദീസ് നിരൂപണ ശാസ്ത്രം എന്താണെന്ന് പോലും ഇവർക്കറിയില്ല. കേരളത്തിൽ ഹദീസ് നിരൂപണത്തിനിറങ്ങിയ ഒരു മലയാളി എഴുത്തുകാരൻ പോസ്റ്റ് മാസ്റ്ററായി വിരമിച്ച ആളാണ്. ഈ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ച, ഈ അടുത്ത് ദിവംഗതനായ ഒരു പണ്ഡിതനോടു ഹദീസ് നിദാന ശാസ്ത്രത്തിലെ ചില സാങ്കേതിക തത്വങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ അതൊന്നും പഠിച്ചിട്ടില്ല എന്ന് പറഞ്ഞ് കൈമലർത്തുകയാണുണ്ടായത്. ഹദീസുകളെ കീറിമുറിച്ച് പരിഹസിക്കുന്ന ഒരു ഇസ്ലാമിസ്റ്റ് ഖതീബിന്റെ യോഗ്യത അയാൾ നേരത്തെ യുക്തിവാദിയായിരുന്നു എന്നതാണ്. ഇപ്പോൾ യുക്തിവാദം പ്രചരിപ്പിക്കാൻ പള്ളി മിമ്പർ ഉപയോഗിക്കുന്നുവെന്നു മാത്രം. സംഘടനാ അനുയായികൾക്ക് ഏറ്റവും വലിയ ഹദീസ് പണ്ഡിതൻ അവരുടെ മൗലവിമാരാണല്ലോ? തങ്ങൾക്ക് അറിയാത്ത, പരിചയമില്ലാത്ത ഒരു ശാസ്ത്രശാഖയുടെ അടിസ്ഥാന തത്വങ്ങളെ നിരൂപണ വിധേയമാക്കാൻ പാടില്ലെന്ന കാര്യത്തിൽ ബുദ്ധിയുള്ളവർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ ഇടയില്ല.
ഉദാഹരണത്തിന് മത വിഷയം മാത്രം പഠിച്ച ഒരു പണ്ഡിതന്, ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങളെയോ, രസതന്ത്ര തത്വങ്ങളെയോ നിരൂപണം ചെയ്യാവതല്ല. പ്രപഞ്ച വിജ്ഞാനീയങ്ങളെയോ ഗണിതശാസ്ത്ര സമവാക്യങ്ങളെയോ വൈദ്യശാസ്ത്ര തത്വങ്ങളെയോ ചോദ്യം ചെയ്യാൻ അവകാശമില്ല. അപ്രകാരം തന്നെ, ഹദീസ് ശാസ്ത്രത്തിൽ വ്യുൽപത്തി നേടാത്ത ഒരാൾ, തന്റെ ബുദ്ധിയുടെ താൽപര്യത്തിനനുസരിച്ച് അവയെ നിരൂപണം ചെയ്യാൻ ഒരുങ്ങുന്നത് ഒട്ടും സ്വീകാര്യമല്ല. “നിങ്ങൾക്ക് അറിയാത്തത് പിന്തുടരരുതെന്നും”, "നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കുക"എന്നുംഖുർആൻ വിശ്വാസികളെ ഉൽബോധിപ്പിക്കുന്നത് കാണാം. മാത്രമല്ല, "മുഴുവൻ വശങ്ങളും സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത വിശദാംശങ്ങൾ അറിയാത്ത കാര്യങ്ങളെ അവർ നിഷേധിച്ചു തള്ളിയിരിക്കുന്നു" (യൂനുസ് 39) എന്ന് വിശുദ്ധ ഖുർആൻ സത്യനിഷേധികളുടെ സ്വഭാവത്തെ ആക്ഷേപിച്ചു കൊണ്ട് പറയുന്നത്, ഈ രീതി പിന്തുടരുന്ന എല്ലാവർക്കും ബാധകമാണ്.
ഹദീസ് നിരൂപണ കല ഏറ്റവും സൂക്ഷ്മവും സങ്കീർണവുമായ ഒരു വൈജ്ഞാനിക ശാഖയായതു കൊണ്ട് സ്വീകാര്യവും ദുർബലവുമായ ഹദീസുകൾ മനസ്സിലാക്കാൻ ആ കലയിൽ അവഗാഹം നേടിയവരെ സമീപിക്കുന്നതാണ് വിശ്വാസികൾക്ക് ഭൂഷണം. ഇബ്നു തൈമിയ പറയുന്നത് കാണുക. "നിവേദനങ്ങളിൽ ധാരാളം സത്യസന്ധമായതും വ്യാജമായതുമുണ്ട്. അത് തിരിച്ചറിയാനുള്ള വഴി അതിന്റെ ആളുകളെ ആശ്രയിക്കുകയാണ്. ഭാഷാപഠനത്തിന് ഭാഷാശാസ്ത്രജ്ഞരെയും വ്യാകരണ പഠനത്തിന് വൈയ്യാകരണന്മാരെയും കാവ്യശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും അതിന്റെ ആളുകളെയുംസമീപിക്കുന്നത്പോലെ,ഓരോ ശാസ്ത്രത്തിനും അതിന്റേതായ ആളുകളുണ്ട്. ഹദീസ് പണ്ഡിതന്മാർ ഇതിൽ ഏറ്റവും മഹത്തവും ഔന്നിത്യവും മതബോധവും അലങ്കരിക്കുന്നവരാണ്." (മിൻഹാജുസ്സുന്ന 7/34). മറ്റ് ശരീഅത്ത് വിജ്ഞാനീയങ്ങളിൽ വ്യുൽപത്തി നേടിയവരുടെ പോലും അഭിപ്രായം ഹദീസ് നിരൂപണത്തിൽ സ്വീകരിക്കപ്പെടുകയില്ല. പിന്നെ ഭൗതിക ശാസ്ത്രവും മാനവിക വിജ്ഞാനീയങ്ങളും മാത്രംഅഭ്യസിച്ചവരുടെ അഭിപ്രായം എങ്ങനെ സ്വീകരിക്കാനാണ്?. ഹനഫി പണ്ഡിതനായ ഇമാം ജസ്സാസിനെ ഉദ്ധരിച്ചുകൊണ്ട് നബി(സ)ക്ക് സിഹ്ർ ബാധിച്ചുവെന്ന് പറയുന്ന ഹദീസിനെ നിഷേധിച്ച മുഹമ്മദ് അബ്ദുവിന് ശൈഖ് ഹജവീ സആലബീ മറുപടി നൽകിയത് ഇപ്രകാരമായിരുന്നു: ജസ്സാസ് ഈ ഹദീസിനെ നിഷേധിച്ചുവെന്ന താങ്കളുടെ അഭിപ്രായത്തിന് യാതൊരു അടിസ്ഥാനവുമില്ല. കാരണം, ജസ്സാസ് ഹദീസ് പണ്ഡിതന്മാരിൽ പെടുന്നില്ല. മുഹമ്മദ് അബ്ദു ഹദീസ് പണ്ഡിതനല്ല സാഹിത്യകാരനും നിയമജ്ഞനുമാണ്. ദീർഘകാലത്തെ അനുഭവവും സൂക്ഷ്മമായ ഗ്രാഹ്യവും അവഗാഹ പാണ്ഡിത്യവും ഒരുമിച്ച ഒരാൾക്കേ ഹദീസ് നിരൂപണം നടത്താനാകൂ. ശുദ്ധസ്വർണവും വ്യാജ സ്വർണവും തിരിച്ചറിയാൻ ഒരു സ്വർണപണിക്കാരന് വർഷങ്ങളുടെ പ്രാവീണ്യം ആവശ്യമുള്ളത് പോലെ. പകരം ഏത് ഏഴാം കൂലിയും തോന്നിയ പോലെ, ഹദീസ് നിരൂപണത്തിന് മുതിരുന്നത് അംഗീകരിക്കാനാവില്ല.
ഹദീസ് നിഷേധികളായ ബുദ്ധിജീവികളുടെ തിസീസുകൾ ശ്രദ്ധിച്ചാൽ ഈ വിജ്ഞാനവുമായി യാതൊരു ബന്ധവുമില്ലാത്തവരും, തങ്ങളുടെ മേഖലകളിൽ പരാജയപ്പെട്ടവരുമാണവരെന്ന് കാണാം. ശാസ്ത്രീയ സമീപനം സ്വീകരിക്കണമെന്നൊക്കെ വീമ്പു പറയുന്നവർ യാതൊരു ലക്കും ലഗാനുമില്ലാതെ വിഷയം കൈകാര്യം ചെയ്യുന്നത് കാണാം, ശാസ്ത്രീയ നിരൂപണ രീതിശാസ്ത്രമല്ല ഇവർ പിന്തുടരുന്നത്. തികഞ്ഞ അരാജകത്വമാണിവരുടെ മുഖമുദ്ര. നിഷേധാത്മകവും ഹിംസാത്മകവുമായ തിസീസുകളാണ് ഇവർ അവതരിപ്പിക്കുന്നത്. വൈജ്ഞാനിക വ്യവഹാരങ്ങളോട് ചെയ്യുന്ന കൊടും പാതകങ്ങളെ അന്യായമായി പരിഷ്കരണമെന്നും ശാസ്ത്രീയ നിരൂപണമെന്നൊക്കെ ഓമനപ്പേരിട്ടു വിളിക്കുന്നുവെന്നു മാത്രം.
4,Sep2020

ഉസ്‌മാനികൾ നഷ്ടപ്പെടുത്തിയ ഫലസ്തീൻ - രണ്ട്



ഉസ്‌മാനികൾ നഷ്ടപ്പെടുത്തിയ 
ഫലസ്തീൻ - രണ്ട്

✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി



ഹെർസൽ സുൽത്താൻ അബ്ദുൽ ഹമീദ് ചർച്ചകൾ


Add caption

ലോക സയണിസ്റ്റ് ഓർഗനൈസേഷൻ മേധാവി ഹെർസലും സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനും ആറ് വർഷത്തെ നിരന്തര സമ്പർക്കങ്ങളുണ്ടായി, 1896-1902 കാലയളവിൽ അവർ അഞ്ച് തവണ കൂടിക്കാഴ്ചകൾ നടത്തുകയുണ്ടായി. അതിൽ രണ്ടെണ്ണം സുൽത്താന്റെ ചിലവിലാണ് നടന്നത്. സുൽത്താന്റെ അടുപ്പക്കാരായ ഫിലിപ്പ് മിഷേൽ ന്യൂലിൻസ്കി, സാമുവൽ മൊണ്ടാഗു എന്നിവരുടെ പിന്തുണയോടു കൂടിയാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. അന്താരാഷ്ട്ര അംഗീകാരത്തോടെ ഫലസ്തീൻ ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കുകയാണെങ്കിൽ ജൂത സമ്പന്നരുടെ സഹായത്തോടെ ഉസ്മാനി സാമ്രാജ്യത്തിന്റെ കടങ്ങൾ വീട്ടാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും സഹായിക്കാമെന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ധാരണകൾ. ഹെർസലിന്റെ "ജൂതരാഷ്ട്രം" എന്ന പുസ്തകം വായിച്ച ആളായിരുന്നു സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ എന്ന കാര്യം നാം ഓർക്കണം. ഫലസ്തീൻ തട്ടിയെടുക്കാനുള്ള ഹെർസലിന്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരിക്കണം. സയണിസ്റ്റ് പദ്ധതിയെക്കുറിച്ച് മനസ്സിലാക്കാൻ ഇത്തരമൊരാളോട് ആറ് വർഷം നീണ്ടു നിൽക്കുന്ന ചർച്ചകളുടെ ആവശ്യമെന്ത്? സുൽത്താന്റെ രഹസ്യ ഉപദേഷ്ടാവ് ന്യൂലിൻസ്കി ഉസ്മാനിയ സാമ്രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയെ കുറിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവണം ഹെർസൽ തന്റെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടാവുക. ഫലസ്തീനിനെ വിലക്ക് വാങ്ങാൻ കഴിയില്ലെങ്കിലും ഒരു പുത്രികാ രാജ്യമാക്കി മാറ്റാനാകുമെന്നും അദ്ദേഹം ഹെർസലിനെ ധരിപ്പിച്ചു. 1896 ജൂൺ 18 നായിരുന്നു ഹെർസലിന്റെ പ്രഥമ കോൺസ്റ്റാന്റിനോപ്പിൾ സന്ദർശനം പ്രധാനമന്ത്രിയുടെ പുത്രൻ ജാവേദ് ബകിനെ സന്ദർശിച്ചു. തുർക്കിയുടെ കടം വീട്ടാൻ ഇരുപത് മില്യൻ തുർക്കി പൗണ്ട് സഹായിക്കാമെന്നദ്ദേഹം വാഗ്ദാനം ചെയ്തു. ഖുദ്സ് ഉസ്മാനികൾക്കു കീഴിൽ തുടരേണ്ടതിന്റെ ആവശ്യകതയാണ് ചർച്ചയിൽ തുർക്കി ഉന്നയിച്ച പ്രധാന കാര്യം. നിർദിഷ്ട യഹൂദരാഷ്ട്രവും തുർക്കിയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം അധികാര വികേന്ദ്രീകരണത്തിലധിഷ്ഠിതമായിരിക്കണമെന്നും ഇരുപക്ഷവും ധാരണയായി. ഹെർസൽ മുഖ്യപത്രാധിപരായ Neue, Freie Presse പത്രം യൂറോപ്യൻ വിഷയത്തിൽ, ഉസ്മാനികളുടെ വിദേശ നയത്തിന്റെ കൂടെ നിൽക്കണമെന്ന് പ്രധാനമന്ത്രി ഖലീൽ രിഫ്അത്ത് ബക് ഈ യാത്രയിൽ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അർമേനിയക്കാരെ കൂട്ടക്കൊല നടത്തിയ തുർക്കിയുടെ നിലപാടിനെ പിന്തുണക്കുന്ന സമീപനമായിരുന്നു പിന്നീട് സയണിസ്റ്റ് പത്രം കൈകൊണ്ടത്.

ഖുദ്സിൽ നിന്ന് ഒരിഞ്ച് ഭൂമിയും വിട്ടുനൽകാൻ തനിക്കാവില്ലെന്നും അത് എന്റെ ജനതയുടെതാണെന്നും തങ്ങൾ രക്തമൊഴുക്കി നേടിയതാണെന്നുമെല്ലാം സുൽത്താൻ തന്റെ ദൂതൻ ന്യൂൽസിങ്കി മുഖേന ഹെർസലിനെ അറിയിച്ചുവെങ്കിലും ഏതാനും ദിവസങ്ങൾക്കകം ജൂൺ 26ന് ഹെർസലുമായി മറ്റൊരഭിമുഖത്തിന് വേദിയൊരുക്കാൻ ന്യൂലിൻസ്കിയോട് അഭ്യർത്ഥിക്കുന്നതാണ് നാം കാണുന്നത്. ജുതന്മാർ ഒന്നിച്ച് താമസിച്ചില്ലെങ്കിൽ അവരെ സ്വീകരിക്കുന്നതിന് ഉസ്മാനികൾക്ക് തടസമില്ലെന്നദ്ദേഹം ഹെർട്സലിനെ അറിയിച്ചു. അർമേനിയൻ പ്രശ്നം പരിഹരിക്കുന്നതിൽ, ലണ്ടൻ പാരീസ്, വിയന്ന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നിറങ്ങുന്ന പത്രങ്ങളെ സ്വാധീനിക്കാൻ. തുർക്കിയോടുള്ള അവരുടെ ശത്രുതാ മനോഭാവം മയപ്പെടുത്താനും അർമേനിയൻ നേതാക്കളോട് കീഴടങ്ങാനാവശ്യപ്പെടാനുമെല്ലാം ഹെർസലിനെ ഉപയോഗപ്പെടുത്താമെന്ന് സുൽത്താൻ കണക്കുകൂട്ടി. തങ്ങളുടെ ലക്ഷ്യം നേടുന്നതിൽ സഹകരിക്കാമെന്ന് ഹെർസൽ ഉറപ്പ് നൽകി. അർമേനിയൻ വിപ്ലവ സമിതിയോട് സമാധാന കരാറിലെത്താൻ ഇടനിലക്കാരനാകാമെന്നും അയാൾ വാക്ക് നൽകി. ഇക്കാര്യത്തിനായി ഹെർസൽ 1896 ലണ്ടനിൽ വെച്ച് അർമേനിയൻ വിപ്ലവ കൗൺസിലിന്റെ തലവന്മാരിൽ പെട്ട നാദാർ ബകുമായി കൂടിക്കാഴ്ച നടത്തി. തുർക്കിയുമായുള്ള തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അവർ തന്റെ നിർദ്ദേശം തള്ളിക്കളയുകയാണുണ്ടായത്

1896 ന്യൂലിൻസ്കി മുഖേന, തുർക്കിയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഇരുപത് മില്യൻ പൗണ്ട് നൽകുകയാണെങ്കിൽ ഹെർസലുമായി ചർച്ചക്കുള്ള തന്റെ സന്നദ്ധത അദ്ദേഹത്തെ അറിയിച്ചു. പുത്രിക പദവിയുള്ള ഒരു രാഷ്ട്രമായി പിന്നീട് മാറാവുന്ന തരത്തിൽ ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തെ ചർച്ച ചെയ്യാനും പണം നൽകുന്ന മുറക്ക് താൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. പ്രസ്തുത കരാർ പ്രകാരം യഹൂദന്മാർക്ക് തങ്ങളുടെ പ്രദേശത്ത് പ്രത്യേക ഭരണ സംവിധാനം ഉറപ്പാക്കാൻ ധാരണയാകാനും അക്കാര്യം പിന്നീട് ലോകത്തെ അറിയിക്കാമെന്നും സുൽത്താൻ അറിയിച്ചു. ഇക്കാര്യത്തിൽ സുൽത്താൻ കൃത്യമായ ഒരു തീരുമാനം കൈകൊണ്ടിട്ടില്ലെന്നും, കാരണം യഹൂദന്മാരുടെ പദ്ധതി വ്യക്തമല്ലെന്നും, അവർ ബുദ്ധിമാന്മാരാണെന്നും ഉചിതമായ പദപ്രയോഗം അവർ കണ്ടെത്തിക്കൊള്ളുമെന്ന് സുൽത്താൻ തന്നെ അറിയിച്ചതായി ന്യൂലിൻസ്കി ഹെർസലിനെ ധരിപ്പിച്ചു.

ഈ കൂടിക്കാഴ്ചക്ക് ശേഷം ലോകത്തെ വിവിധ സയണിസ്റ്റ് സംഘടനകളെ പ്രതിനിധീകരിച്ച് 240 പേർ പങ്കെടുത്ത പ്രഥമ ലോക സയണിസ്റ്റ് സമ്മേളനം ഹെർസൽ സംഘടിപ്പിച്ചു. ബാൽ സമ്മേളനം എന്നറിയപ്പെടുന്ന ഈ സമ്മേളനത്തിൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് ഫലസ്തീനിൽ യഹൂദികൾക്ക് ഒരു രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ അജണ്ട.

ഖുദ്സിനെ വിസ്മരിക്കുന്നത് വലത്തെ കൈ വിസ്മരിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ് സമ്മേളന പ്രതിനിധികൾ പ്രതിജ്ഞാപൂർവ്വം കരങ്ങളുയർത്തി. ഇപ്രകാരം ഹെർസലിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്ത് ലോക സയണിസ്റ്റ് സംഘടന രൂപീകരിക്കപ്പെട്ടു. ബാൽപ്രഖ്യാപനം എന്നറിയപ്പെടുന്ന ഹെർസലിന്റെ പ്രഭാഷണത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ഇങ്ങനെ: സയണിസത്തിന്റെ ആദ്യകാല പ്രായോഗിക നേതാക്കൾ യഹൂദികൾക്ക് വേണ്ടി കാർഷിക വൃത്തിയിലേർപ്പെട്ടു. സയണിസ്റ്റ് പ്രസ്ഥാനത്തിന് ശിലാസ്ഥാപനം നടത്തി ശക്തമായ സംയുക്ത രാഷ്ട്രീയ നീക്കത്തിലൂടെയല്ലാതെ നാം ലക്ഷ്യം കൈവരിക്കില്ല. യഹൂദി കർഷകരെയും വ്യവസായികളെയും ഉപയോഗിച്ച്, ഫലസ്തീനിനെ അഭിവൃദ്ധിപ്പെടുത്തുക, ലോക യഹൂദ സംഘടന സ്ഥാപിച്ച് അതിനെ ഓരോ രാജ്യത്തെയും ജൂത കൂട്ടായ്മകളുമായി ബന്ധിപ്പിച്ച് ദേശീയ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുക, ജൂത ദേശീയ വികാരം ഉണർത്തുക തുടങ്ങിയ പല തീരുമാനങ്ങളും പ്രസ്തുത സമ്മേളനം കൈകൊണ്ടു.

ഉസ്മാനി അധികൃതർ ഒന്നാം സയണിസ്റ്റ് സമ്മേളനം കൃത്യമായി നിരീക്ഷിച്ചിരുന്നു. കോൺസ്റ്റാന്റിനോപ്പിളിലേക്ക് റിപ്പോർട്ടുകൾ അയക്കുകയും ചെയ്തു കൊണ്ടിരുന്നു. വാഷിംഗ്ടണിലെ തുർക്കിയുടെ അംബാസിഡർ, അലിഫറഹ് ബക്, ജർമനിയിലെ അംബാസഡർ, അലി തൗഫീഖ് പാഷ തുടങ്ങിയവർ, ഫലസ്തീനിൽ യഹൂദ രാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. 1898ൽ ലണ്ടനിലെയും ബെർലിനിലെയും തുർക്കി അംബാസഡർമാർ സുൽത്താന് ഇതേക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ അയച്ചിരുന്നു. ഖുദ്സിലെ തന്റെ സന്ദർശനവേളയിൽ മുസ്ലിംകളുടെ ദാരിദ്ര്യവും ജൂതന്മാരുടെ സമ്പന്ന ജീവിതവും പട്ടണത്തിൽ അവരുടെ മേധാവിത്തവും അവരെ ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ പട്ടണം പൂർണമായും ജൂതന്മാർ അധീനപ്പെടുത്തുമെന്നും അലീ ഫറഹ് ബക് സുൽത്താന് കത്തെഴിതിയറിയിച്ചു. അതിനാൽ സയണിസ്റ്റുകളെ സഹായിക്കരുതെന്ന് വൻ രാഷ്ട്രങ്ങളെ സുൽത്താൻ ബോധ്യപ്പെടുത്തണമെന്നും അല്ലാത്തപക്ഷം അത് നമ്മുടെ മുസ്ലിം സഹോദരങ്ങളെ കൊന്നൊടുക്കാനുള്ള ലൈസൻസാവുമെന്നും അദ്ദേഹം സുൽത്താനെ അറിയിച്ചു.

Bulant Kemaloke, Zionists and the Ottoman Foreign Ministry during the reign of Abdul Hamad II P 367-368.

ലോക മാധ്യമങ്ങൾ ഒന്നാം സയണിസ്റ്റ് സമ്മേളനാനന്തരമുള്ള സയണിസ്റ്റ് ചലനങ്ങൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. യഹൂദ എഴുത്തുകാർ ഇക്കാര്യത്തിൽ വലിയ പങ്ക് വഹിച്ചു. സംഘടനയുടെ ആത്മീയ ലക്ഷ്യങ്ങളെ കുറിച്ചാണവർ സംസാരിച്ചത്.

ഇതിനിടെ ബാലിൽ വെച്ച് 1898ൽ രണ്ടാം ലോക സയണിസ്റ്റ് സമ്മേളനം നടക്കുകയുണ്ടായി. ഒന്നാം സമ്മേളന തീരുമാനങ്ങൾ നടപ്പാക്കുക, സയണിസ്റ്റ് പദ്ധതി വിജയത്തിനായി ഉസ്മാനി ഭരണാധികാരികളെ സ്വാധീനിക്കുക, യഹൂദ കൊളോണിയൽ ബാങ്ക് സ്ഥാപിക്കുക, ജൂതന്മാർ ഒറു ദേശീയതയുടെയും ഭാഷയുടെയും വക്താക്കളാണെന്ന് ബോധ്യപ്പെടുത്താൻ ഹീബ്രു ഭാഷ പഠനം പ്രോത്സാഹിപ്പിക്കുക, യഹൂദരുടെ പ്രശ്നത്തിൽ സഹായിക്കാൻ യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ച നടത്താൻ ഹെർട്സലിനെ ചുമതലപ്പെടുത്തുക തുടങ്ങിയവയായിരുന്നു പ്രധാന അജണ്ടകൾ. ഒന്നും രണ്ടും സയണിസ്റ്റ് സമ്മേളന തീരുമാനങ്ങളുടെ ഭാഗമായി, ഫലസ്തീനിൽ ആധിപത്യമുറപ്പിക്കാനുള്ള കൃത്യമായ അജണ്ടകളുമായി രംഗത്തു വന്നു, തങ്ങളുടെ ചിന്തകൾ പ്രായോഗികവൽക്കരിക്കാൻ അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കാൻ അവർ യത്നിച്ചു. സയണിസ്റ്റ് സമ്മേളന തീരുമാനങ്ങളും അവരുടെ പദ്ധതികളുമെല്ലാം കൃത്യസമയത്ത് തന്നെ അറിഞ്ഞിട്ടും സുൽത്താൻ അബ്ദുൽ ഹമീദ് അവരുമായി ചർച്ച തുടരാൻ കാരണമെന്തായിരുന്നു? 1898-1899 കാലത്ത് യഹൂദ ദല്ലാളുകൾ ഫലസ്തീനിലെ മറജ് ഉയ്യൂൻ പ്രദേശത്ത് സ്വത്തുക്കൾ ഉടമപ്പെടുത്താൻ ചുറ്റിക്കറങ്ങി കൊണ്ടിരുന്നത് 1899 ഡിസംബർ ഒന്നിന് പുറത്തിറങ്ങിയ അൽ മശ്‌രിഖ് മാഗസിൻ‌ പ്രസിദ്ധീകരിച്ചിരുന്നു. ആസ്താനയിൽ നിന്നിറങ്ങിയിരുന്ന പത്രങ്ങൾ ഇതേക്കുറിച്ച് ഉൽക്കണ്ഠ പ്രകടിപ്പിക്കുകയും അതേക്കുറിച്ച് ഉസ്മാനി അധികൃതർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഇതിനിടെ 1898 ഒക്ടോബറിൽ, സുൽത്താൻ അബ്ദുൽ ഹമീദുമായി കൂടിക്കാഴ്ചക്കെത്തിയ ജർമൻ ചക്രവർത്തി വിൽഹലം രണ്ടാമനുമായി ചർച്ചക്കായി ഹെർസൽ കോൺസ്റ്റാന്റിനോപ്പിളിലെത്തി. തന്റെ പദ്ധതിക്ക് പറ്റിയ ഏറ്റവും നല്ല മധ്യസ്ഥനായി ഹെർസൽ ജർമൻ ചക്രവർത്തിയെ തിരഞ്ഞെടുക്കാൻ പല കാരണങ്ങളുമുണ്ടായിരുന്നു. ഒന്ന്. ജർമൻ സംസ്കാരവുമായുള്ള തന്റെ ബന്ധവും സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ പലരും ജർമൻ ജൂതന്മാരായിരുന്നുവെന്നതും ഇതിന് കാരണമായിരുന്നു. ഉസ്മാനികളും ജർമനിയും തമ്മിലുണ്ടായിരുന്ന ഉറച്ച സൗഹൃദം, ഏഷ്യയിലും ആഫ്രിക്കയിലും തങ്ങളുടെ കോളനികൾ സ്ഥാപിക്കാനുള്ള മോഹങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായിരുന്നു. ഹെർസലിന് ജർമനിയുടെ സാമ്രാജ്യത്വ മോഹങ്ങൾ നന്നായി അറിയാമായിരുന്നു. ജർമൻകാർ സയണിസ്റ്റ് അജണ്ടക്ക് തുടക്കം മുതലേ പിന്തുണ നൽകിയിരുന്നു. ജൂതന്മാർ എത്രയും വേഗം ഫലസ്തീനിലേക്ക് പോകുന്നതാണ് നല്ലത് അവരെ പറഞ്ഞയക്കുക എന്നായിരുന്നു ജർമൻ ചക്രവർത്തിയുടെ പ്രതികരണം. ഇതു തന്നെയായിരുന്നു യൂറോപ്പിലെ പൊതുവായ അഭിപ്രായം. ഇക്കാലത്ത് റഷ്യ, പോളണ്ട്, റുമേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് ജൂതന്മാരാണ് ഫലസ്തീനിലേക്ക് കുടിയേറിയത്. സയണിസ്റ്റ് പ്രസ്ഥാനത്തോട് നല്ല നിലയിൽ പെരുമാറാൻ ഉസ്മാനി അധികൃതരോടും സുൽത്താൻ അബ്ദുൽ ഹമീദിനോടും ജർമനി ഉപദേശിച്ചു. 1898 ഒക്ടോബർ 10ന് ഹെർസൽ ആസ്താനയിലെ ജർമൻ കൊട്ടാരത്തിൽ വെച്ച് ജർമൻ വിദേശകാര്യ മന്ത്രിയെ കണ്ട്, ഫലസ്തീനിലേക്ക് കുടിയേറിപ്പാർക്കാനുള്ള ജൂതന്മാരുടെ അഭിലാഷത്തെക്കുറിച്ചും അവർ അവിടെ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. ജർമൻ പരിരക്ഷയിൽ "ഫലസ്തീനിലും സിറിയയിലും ഭൂമിക്കുള്ള യഹൂദ കമ്പനി" എന്ന ഹെർസലിന്റെ പദ്ധതിക്ക് ജർമൻ ചക്രവർത്തി അംഗീകാരം നൽകി. ജർമൻ ചക്രവർത്തി 1898 നവംബറിൽ ഖുദ്സിലെ തന്റെ ടെന്റിൽ സയണിസ്റ്റ് പ്രതിനിധി സംഘത്തെ സ്വീകരിച്ചു, ഹെർസൽ ജർമനിയുടെ മേൽനോട്ടത്തിലുള്ള ഫലസ്തീനിൽ നടപ്പാക്കുന്ന സയണിസ്റ്റ് പദ്ധതി വിശദീകരിച്ചു. ഫലസ്തീനിലെ ഈ പ്രവർത്തനങ്ങൾക്ക് ഹെർസലിനെ ഉസ്മാനികൾ അനുവദിച്ചത് എന്തിനായിരുന്നു? ഹെർസൽ ഫലസ്തീനിൽ ചെന്ന് തങ്ങളുടെ പദ്ധതികൾ നടപ്പാക്കുന്നതിൽ നിന്ന് സുൽത്താന് വിലക്കാമായിരുന്നില്ലേ? ഇതേക്കുറിച്ച് ഹെർട്സൽ പറയുന്നത് കാണുക. "ഉസ്മാനികൾക്ക് ദീർഘ ദൃഷ്ടിയുണ്ടായിരുന്നുവെങ്കിൽ ഫലസ്തീനിലെ എന്റെ പ്രവർത്തനങ്ങൾക്കും നീക്കങ്ങൾക്കും അവർ തടയിടുമായിരുന്നു. കാര്യം ലളിതമാണ്. എന്നെ നാട്ടിൽ നിന്ന് ഓടിക്കുമായിരുന്നു." (Hertzal the complete Diaries Vol 2, P-760)

ഫലസ്തീനിലെ യഹൂദ പദ്ധതികളെ വിശേഷിച്ചും വിദ്യാഭ്യാസ ധർമ്മ സ്ഥാപനങ്ങളെ ജർമനി സഹായിച്ചു. ഫലസ്തീിലെ യഹൂദ കുടിയേറ്റക്കാർ ജർമൻ ഉൽപന്നങ്ങളായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ഫലസ്തീനിൽ യഹൂദന്മാർക്ക് ഭൂമി കൈവശപ്പെടുത്തുന്നതിനെ വിലക്കുന്ന ഉസ്മാനി ഉത്തരവ് റദ്ദ് ചെയ്യാൻ 1893ൽ ജർമനി ആവശ്യപ്പെട്ടു. 1901ൽ ജർമൻ ജൂതന്മാർ, ജർമൻ യഹൂദ സഹായസംഘം രൂപീകരിച്ചു ഉസ്മാനി ഭരണപ്രദേശങ്ങളിലെ യഹൂദന്മാർക്കായി വിദ്യാലയ ശൃംഖലകൾ സ്ഥാപിച്ചു. 1899 ആഗസ്റ്റ് 15 മുതൽ 18 വരെ മൂന്നാം സയണിസ്റ്റ് സമ്മേളനം നടന്നു. അതിൽ സയണിസ്റ്റ് സുഹൃദ് സംഘം രൂപീകരിച്ചു. ഈ ഘട്ടത്തിൽ, സുൽത്താൻ അബ്ദുൽ ഹമീദിന് സയണിസ്റ്റ് പദ്ധതി ബോധ്യപ്പെടുത്തുന്നതിലായിരിക്കും തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഹെർസൽ പ്രഖ്യാപിച്ചു. സുൽത്താന് തന്റെ യഹൂദ പ്രജകളോടുള്ള ആത്മാർത്ഥതയും തങ്ങളുടെ താൽപര്യങ്ങളെ സുൽത്താൻ പിന്തുണക്കുമെന്നതിലുള്ള പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. താൻ ഉസ്മാനികളുമായി തുടങ്ങിവെച്ച ബന്ധങ്ങൾ, ഉസ്മാനി തലസ്ഥാനത്തു നിന്ന് ഫലസ്തീനിലെ ജൂത കുടിയേറ്റത്തിന് സുൽത്താന്റെ സംരക്ഷണം ലഭിക്കുന്നതു വരെ തുടരേണ്ടതുണ്ടെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു.

1900ൽ ലണ്ടനിൽ നാലാം സയണിസ്റ്റ് സമ്മേളനം നടന്നു. ഇതിൽ മുൻകാല സമ്മേളന തീരുമാനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചു. സമ്മേളനാനന്തരം ഹെർസൽ സുൽത്താനെ സന്ദർശിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1901 മെയ് 18ന് കൂടിക്കാഴ്ച നടന്നു. യഹൂദന്മാരോട് സുൽത്താന്റെ ആത്മാർത്ഥ സഹകരണത്തിനും നിരന്തര സഹായത്തിനും ഹെർട്സൽ നന്ദി പ്രകാശിപ്പിച്ചു. ഈ കൂടിക്കാഴ്ച പരസ്യപ്പെടുത്തുകയില്ലെന്ന് അദ്ദേഹത്തെ സമാധാനിപ്പിക്കുകയും ചെയ്തു. അതിനാൽ വളരെ സ്വാതന്ത്ര്യത്തോടു കൂടിയുള്ള സംഭാഷണമാണ് അവർക്കിടയിൽ നടന്നത്. യഹൂദരിലുള്ള തന്റെ ഉറച്ച വിശ്വാസവും നിരന്തര സൗഹൃദവും സുൽത്താൻ ഊന്നിപ്പറഞ്ഞു. (Hertzal Vol 3, P-1113)

സുൽത്താനെ ഞെരുക്കിയിരുന്ന കടബാധ്യതയിൽ നിന്ന് രക്ഷപ്പെടാനും ആഭ്യന്തരവകുപ്പ് തന്റെ നിയന്ത്രണത്തിൽ നിക്ഷിപ്തമാക്കാനും അതിൽ യൂറോപ്യൻ രാഷ്ട്രങ്ങളുടെ മേധാവിത്തം ദുർബലപ്പെടുത്താനുമുള്ള സുൽത്താന്റെ താൽപര്യത്തെക്കുറിച്ച് യൂറോപ്യൻ മേധാവിത്തത്തെ ദുർബലപ്പെടുത്താനുള്ള ഒരു പദ്ധതി േരഖ സുൽത്താന് മുമ്പിൽ സമർപ്പിച്ചു. (Oke, the Ottoman Empire, Zionism and Question of Palastine P.330).

യഹൂദ സമ്പന്നർ മുഖേന ഉസ്മാനി സാമ്രാജ്യത്തെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നതായി ഹെർസൽ സുൽത്താന് ഉറപ്പു നൽകി. ഇപ്പോൾ ഉസ്മാനികൾക്ക് വേണ്ടത് യഹൂദന്മാരുടെ പക്കൽ യഥേഷ്ടമുള്ള വ്യവസായ രംഗത്തെ വൈദഗ്ധ്യവും സമ്പത്തുമാണ്. ഇരുമ്പ്, വെള്ളി, സ്വർണ്ണം, പെട്രോൾ തുടങ്ങിയ ഖനിജ സമ്പത്ത് വേണ്ടത്ര ഉസ്മാനികൾ ചൂഷണം ചെയ്യുന്നില്ലെന്ന് സുൽത്താൻ ഉണർത്തി. രാജ്യത്ത് പുതിയ വരുമാനമാർഗ്ഗം ലഭ്യമാക്കുന്ന ഖനന മേഖലയിൽ നിക്ഷേപിക്കാൻ കഴിയുന്ന ഒരാളെ നിർദേശിക്കാൻ സുൽത്താൻ ഹെർസലിനോടപേക്ഷിച്ചു സുൽത്താന്റെ വിശ്വാസം ആർജിക്കാൻ പറ്റിയ നല്ലൊരു മാർഗമായി ഇതിനെ ഹെർസൽ കണ്ടു. (അതേ പുസ്തകം Vol 3, P-1114). ഇയാൾക്ക് രാജ്യത്ത് ഔദ്യോഗിക സ്ഥാനം ലഭിക്കുമെന്നും അയാൾ ഹെർസലിന് തുടർച്ചയായി റിപ്പോർട്ടുകൾ നൽകുമെന്നും അങ്ങനെ സുൽത്താനും ഹെർസലിനുമിടയിൽ കണ്ണിയായി ഇയാൾ പ്രവർത്തിക്കുമെന്നും സുൽത്താൻ ഉറപ്പ് പറഞ്ഞു. പിന്നീട് രാജ്യത്ത് കുന്നുകൂടിയ കടത്തെക്കുറിച്ച് അവർ സംസാരിച്ചു. അവസാനം യഹൂദരുടെ താൽപര്യത്തിനായി കുടിയേറ്റത്തെക്കുറിച്ച് ഒരു പ്രഖ്യാപനം നടത്താനും, ഉസ്മാനികളുടെ സാമ്പത്തിക ബാധ്യത പരിഹരിക്കാനുള്ള വിശദമായ പരിഹാരവും അവരിരുവർക്കുമിടയിൽ എഴുത്തുകുത്തുകൾ തുടരേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും തനിക്ക് നിലപാടുകളുണ്ടെന്ന് പറഞ്ഞു. അതെല്ലാം സമർപ്പിക്കാൻ സുൽത്താൻ ആവശ്യപ്പെട്ടു കൂടിക്കാഴ്ചക്കൊടുവിൽ സൗഹൃദത്തെ ഓർമ്മിപ്പിക്കാൻ പേനയും മോതിരവുമടങ്ങുന്ന കവർ സുൽത്താൻ ഹെർസലിന് സമ്മാനിച്ചു. (അതേ പുസ്തകം 1117, Vol 3) തന്റെ ലക്ഷ്യസാക്ഷാൽക്കാരത്തിനാവശ്യമായ ധനസമാഹരണം നടത്താനായി സുൽത്താനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഹെർസൽ വിയന്നയിലേക്കു തിരിച്ചു. യൂറോപ്യൻ തലസ്ഥാനങ്ങളിൽ നിന്നദ്ദേഹം നിരന്തരം സുൽത്താന് കത്തെഴുതി. ഞങ്ങൾ തീരുമാനിച്ച പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് സുൽത്താനെ അറിയിച്ചു കൊണ്ടിരുന്നു.

നാലു മില്ല്യൺ പൗണ്ട് ഉസ്മാനികൾ ഹെർസലിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റ വിഷയത്തിൽ സുൽത്താൻ ഒരു കൃത്യമായ നിലപാട് അറിയിച്ചാൽ പ്രസ്തുത ആവശ്യം നിറവേറ്റാമെന്ന് ഹെർട്സൽ അറിയിച്ചു. (Hertzal the complete diaries Vol 3, P-1133). ജൂതന്മാർ വലിയ അളവിൽ കുടിയേറ്റം നടത്തരുതെന്നും, സൈനിക സേവനം ചെയ്യണമെന്നും എന്നാൽ ജൂതന്മാർക്ക് ഉസ്മാനി പൗരത്വം നൽകാമെന്നും സുൽത്താൻ മറുപടി നൽകി.

സുൽത്താനുമായുള്ള അഭിമുഖത്തിന് ശേഷം ഹെർസൽ ഇസ്തംബൂളിൽ തങ്ങി, ഇസത്ത് ബക്, നൂരി ബക്, ഇബ്രാഹിം ബക് തുടങ്ങിയ ഭരണ രംഗത്തെ പ്രമുഖരെ സന്ദർശിച്ചു. ഫലസ്തീനിലെ ജൂത കുടിയേറ്റത്തിന് അനുമതിക്ക് പകരം ഉസ്മാനികൾ അനുഭവിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ യഹൂദന്മാർ നൽകുന്ന സഹായധനത്തെ കുറിച്ച് ചർച്ച ചെയ്തു. 1901 ഡിസംബർ 20-ന് സ്വിറ്റ്സർലന്റിലെ ബാലിൽ അഞ്ചാമത് ആഗോള സയണിസ്റ്റ് സമ്മേളനം ചേർന്നു, ഫലസ്തീനിൽ ഭൂമി വാങ്ങാൻ യഹൂദി ദേശീയ നിധി രൂപീകരിക്കാൻ ഈ യോഗത്തിൽ തീരുമാനിച്ചു. കൂട്ടുസ്വത്തായി ഭൂമി വാങ്ങണമെന്നും യഹൂദി ജോലിക്കാരെ മാത്രം സേവനങ്ങൾക്ക് ഉപയോഗപ്പെടുത്താനും വിശുദ്ധ ഭൂമിയെ വീണ്ടും യഹൂദവൽക്കരിക്കാനും എല്ലാ പ്രദേശത്തും സയണിസ്റ്റ് സംഘടനകൾ സ്ഥാപിക്കാനും, യഹൂദ വിജ്ഞാന കോശം തയ്യാറാക്കുന്ന ജോലി തുടങ്ങാനും തീരുമാനമായി. 1902 ഫെബ്രുവരി അഞ്ചിന് സുൽത്താനുമായുള്ള നാലാമത് കൂടിക്കാഴ്ചക്കുള്ള ക്ഷണം ഹെർസലിന് ലഭിച്ചു. സുൽത്താന്റെ സ്വന്തക്കാരായ ഇസ്ത്ത് ബക്, ഇബ്രാഹീം ബക് എന്നിവരുമായാണ് സംസാരിച്ചത്. സംയുക്ത തീരുമാനത്തിന്റെ പുരോഗതി അവർ ചർച്ച ചെയ്തു. സുൽത്താൻ ഫലസ്തീനിലെ യഹൂദ കുടിയേറ്റത്തിന് അനുമതി നൽകിയെന്ന് സയണിസ്റ്റ് സമ്മേളനത്തിൽ ഹെർസൽ നടത്തിയ പരസ്യ പ്രസ്താവനയെ അവർ ശക്തമായി അപലപിച്ചു. (ചർച്ചയുടെ സ്വകാര്യ സ്വഭാവം നഷ്ടപ്പെട്ടതാണ് സുൽത്താന്റെ രോഷത്തിന് കാരണം) (അതേ പുസ്തകം Vol 3, P-1216).

ഒറ്റക്കും തെറ്റക്കും ഫലസ്തീൻ ഒഴികെയുള്ള ഉസ്മാനി പ്രദേശങ്ങളിലേക്ക് ജൂതന്മാർ കുടിയേറുന്നതിനെ സുൽത്താൻ അനുകൂലിക്കുന്നത് എന്ന് സുൽത്താന്റെ പ്രതിനിധികൾ അറിയിച്ചപ്പോൾ ഹെർട്സൽ ക്ഷോഭിച്ചു ഇറങ്ങിപ്പോകാൻ ഭാവിച്ചു. ഫലസ്തീനിൽ ജൂതന്മാരെ അനിയന്ത്രിതമായി കുടിയേറാൻ അനുവദിച്ചാൽ തന്റെ ജനത തനിക്കെതിരായി തിരിയുമെന്ന ഭീതി സുൽത്താൻ പങ്കുവെച്ചു. ഹെർട്സൽ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ സുൽത്താൻ അവസാനമായി ഇങ്ങനെ പറഞ്ഞു: "സമ്പന്നരായി ഈ നാട്ടിലേക്ക് വരുക, ഞങ്ങളുടെ സുഹൃത്തുക്കളാവുക, പിന്നീട് നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം നിങ്ങൾക്കാവാം." (അതേ പുസ്തകം Vol 3, P-1226) അഥവാ നിങ്ങൾക്ക് ഫലസ്തീൻ ലഭിക്കും. അതിന് ഞങ്ങൾക്ക് വിരോധമില്ല. എന്നാൽ ഞങ്ങൾ ജാഗ്രതയോടെ നീങ്ങേണ്ടതുണ്ട് എന്നർത്ഥം.

1902 ജൂലൈ അവസാനത്തിലായിരുന്നു ഹെർസൽ അവസാനമായി ഇസ്തംബൂൾ സന്ദർശിച്ചത്. ബ്രിട്ടനിലെ ഉസ്മാനി അംബാസഡറുടെ ക്ഷണപ്രകാരമായിരുന്നു ഇത്. സുൽത്താനുമായി നടത്തുന്ന ചർച്ചകൾ ഒരിക്കലും പരസ്യപ്പെടുത്തരുതെന്ന് അദ്ദേഹം ഉപദേശിച്ചു. ഉസ്മാനികളുടെ പൊതുകടം മരവിപ്പിക്കുന്നതിന് സാധിച്ചാൽ, യഹൂദരുടെ പരാതികൾക്ക് മാന്യമായ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. (അതേ പുസ്തകം Vol 4, P-1298)

1902 ജൂലൈ 25ന് ഇസ്തംബൂളിൽ എത്തിയ ഹെർസലിന് തഹ്സീൻ ബക് മുഖേന അന്തിമമായി സുൽത്താന്റെ പ്രതികരണം ലഭിച്ചു. ഒരു സ്ഥലത്ത് ഒരുമിച്ച്് കൂടില്ലെന്ന വ്യവസ്ഥിതിയിൽ ജൂതന്മാർക്ക് ഉസ്മാനി സാമ്രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും കുടിയേറി താമസിക്കാനും അവകാശമുണ്ടായിരിക്കും. ഗവൺമെന്റ് അത് നേരത്തെ തീരുമാനിക്കുന്നതും അവർക്ക് ഉസ്മാനി പൗരത്വം നൽകുന്നതുമായിരിക്കും. സൈനിക സേവനമടക്കം പൗരന്മാരുടെ എല്ലാ ബാധ്യതയും അവർക്കുണ്ടായിരിക്കും. 1902 ആഗസ്റ്റ് രണ്ടിനാണ് ഈ മറുപടി ലഭിച്ചത്. ചുരുക്കത്തിൽ ജൂതന്മാർക്ക് ഉസ്മാനി സാമ്രാജ്യത്തിന്റെ ഏതു ഭാഗത്തും വന്നു താമസിക്കാമെന്ന് സുൽത്താൻ ഹെർട്സലിന് നിരന്തരമായി ഉണർത്തുന്നത് കാണാം.

1902ൽ ഒരേ സമയം സയണിസത്തിന്റെ രണ്ട് സമ്മേളനങ്ങൾ നടത്താൻ തീരുമാനിച്ചു. ആഗസ്റ്റ് 23 - 28 കൂടിയ ദിവസങ്ങളിൽ ഒന്ന് ബാലിലും മറ്റൊന്ന് ഫലസ്തീനിലും വെച്ചായിരുന്നു ഇത് നടന്നത്. റഷ്യൻ സയണിസ്റ്റ്, മനഹാം മാൻഡൽ ഈസിഷ്കിൻ ഇതിന് വേണ്ട സൗകര്യങ്ങൾ ചെയ്തു. ഫലസ്തീൻ ജൂതന്മാരുടെ ദേശ രാഷ്ട്രം, ഫലസ്തീൻ മാത്രമേ തങ്ങൾ കുടിയേറി താമസിക്കൂ എന്നവർ പ്രഖ്യാപിച്ചു.

1904 മെയ് 16ന് മരണപ്പെടുന്നത് വരെ ഹെർസൽ ഫലസ്തീനിൽ ജൂതരാഷ്ട്രമെന്ന തന്റെ സ്വപ്ന സാക്ഷാൽക്കാരത്തിനായി കിണഞ്ഞു ശ്രമിച്ചു. 1905 ജൂലൈ 27ന് ബാലിൽ ചേർന്ന ഏഴാമത് സയണിസ്റ്റ് സമ്മേളനത്തിൽ മാക്സ് നോർഡോ സമ്മേളനാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. സയണിസ്റ്റ് പ്രസ്ഥാനവും ഉസ്മാനികളും ഒന്നിച്ച് പ്രവർത്തിക്കേണ്ട ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സമൂഹത്തിന് ഫലസ്തീനല്ലാതെ മറ്റൊരു പ്രദേശവും സ്വദേശമായി സ്വീകരിക്കില്ലെന്നവർ പ്രഖ്യാപിച്ചു.

1909ൽ സുൽത്താൻ അബ്ദുൽ ഹമീദിന്റെ വിയോഗത്തോടെ ഉസ്മാനിയ സാ‌മ്രാജ്യം നാമമാത്രമായി തുടർന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ ജർമ്മനിക്കൊപ്പം ചേർന്ന തുർക്കി കൂടുതൽ ദുർബലമായി. 1916ൽ മക്കയിലെ ശരീഫ് ഹുസൈൻ ബ്രിട്ടന്റെ കൂടെ കൂടി ഉസ്മാനികൾക്കെതിരിൽ വിപ്ലവത്തിനിറങ്ങി. ഉസ്മാനി സാ‌മ്രാജ്യം അന്ത്യത്തോടടുത്ത ഘട്ടത്തിൽ 1916-ൽ ഫ്രാൻസും ബ്രിട്ടനും അറബ് രാഷ്ട്രങ്ങളെ വീതിച്ചെടുക്കാൻ സായിസ് പീക്കോ ധാരണയിൽ ഒപ്പുവെച്ചു. 1917ൽ ഫലസ്തീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കാൻ ബ്രിട്ടൻ ബാൾഫർ ഡിക്ലറേഷൻ പുറപ്പെടുവിച്ചു. 
ഉസ്മാനികളുടെ തകർച്ചയോടെ 1920 ജൂലൈ മുതൽ 1948 വരെ 28 വർഷക്കാലം ഫലസ്തീനിൽ ബ്രിട്ടന്റെ മാന്റേറ്ററി ഭരണവും 1948ൽ ഫലസ്തീനിൽ ഇസ്റാഈൽ എന്ന ജൂത രാഷ്ട്രം പിറന്നതും ചരിത്രമത്രെ.

കടപ്പാട്: ദൗറുസ്സുൽത്താൻ അബ്ദുൽ ഹമീദ് സാനീ ഫീതസ്ഹീ ലി സ്സൈത്തറത്തിസഹ്‌യൂനിയ്യ അലാ ഫലസ്തീൻ (1876 - 1909)





28,Aug2020

ഉസ്‌മാനികൾ നഷ്ടപ്പെടുത്തിയ ഫലസ്തീൻ - ഒന്ന്


ഉസ്‌മാനികൾ നഷ്ടപ്പെടുത്തിയ 
ഫലസ്തീൻ - ഒന്ന് 

✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി




1492-ൽ സ്പെയിനിൽ നിന്ന് ക്രൈസ്തവരുടെ പീഢനം കാരണമായി ഒളിച്ചോടിയ യഹൂദന്മാരെ ഉസ്‌മാനി സുൽത്താൻ ബായസീദ് രണ്ടാമൻ, സ്‌ലാനിക് ഇസ്തംബൂൾ, ഇസ്മീർ തുടങ്ങിയ ഉസ്മാനി സാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അഭയം നൽകി. 1660ൽ പോളണ്ടിലെയും ഉക്രൈനിലെയും ജൂത കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടു വന്നവർ ഉസ്മാനി സാമ്രാജ്യത്തിൽ അഭയം തേടുകയുണ്ടായി.

പത്തൊമ്പതാം നൂറ്റാണ്ടുവരെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ജൂതന്മാർക്ക് ജീവിക്കാനോ തങ്ങളുടെ മതം അനുഷ്ഠിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ജൂതന്മാരുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം അവർ സ്വാതന്ത്ര്യവും സന്തോഷവുമനുഭവിച്ച് ദീർഘകാലം കഴിച്ചുകൂട്ടിയ പ്രദേശങ്ങൾ ഉസ്മാനി സാമ്രാജ്യത്തിലാണ്.

ഉസ്മാനി സാമ്രാജ്യത്തിലെ തൊണ്ണൂറ് ശതമാനം ജൂതന്മാരും സഫാർദിം വശജരായിരുന്നു. സലാനിക്, ഇസ്മീർ, ഇസ്തംബൂൾ, അദിർന, ബുർസ, ഖുദ്സ്, സ്വഫ്ദ്, ശാം, കൈറോ, അങ്കാറ തുടങ്ങിയ പട്ടണങ്ങളിലായിരുന്നു ഇവരധികവും വസിച്ചിരുന്നത്. ഇസ്തംബൂളിൽ മാത്രം നാൽപതിനായിരം ജൂതന്മാർ നിവസിച്ചിരുന്നു. സ്‌ലാനിക് അന്ന് ലോകത്ത് തന്നെ ഏറ്റവുമധികം ജൂതന്മാർ വസിച്ചിരുന്ന നഗരമായിരുന്നു. വ്യാപാരരംഗത്ത് പ്രവർത്തിച്ച അവർ പതിനാറാം നൂറ്റാണ്ടിൽ ഭരണകൂടത്തിന് കടം നൽകാൻ മാത്രം സമ്പന്നരായി തീരുന്നു. അത് രാഷ്ട്രീയ രംഗത്ത് സ്വാധീനം ചെലുത്തുന്നതിനും കാരണമായി. 1844 ൽ ഒരു ലക്ഷത്തി എഴുപതിനായിരവും 1905ൽ രണ്ട് ലക്ഷത്തി അമ്പതിനായിരവുമായി ഫലസ്തീനിൽ ജൂത ജനസംഖ്യ വർദ്ധിച്ചു.


പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫലസ്തീനിലേക്കുള്ള ജൂതന്മാരുടെ ഒഴുക്ക് ശക്തിപ്പെട്ടു. കച്ചവടക്കാരുടെയും നിക്ഷേപകരുടെയും രൂപത്തിലായിരുന്നു അതിന്റെ തുടക്കം. നാട്ടുകാർ ഒഴിവാക്കി പോയ വെളിപ്രദേശങ്ങൾ വിലക്ക് വാങ്ങി കൃഷിഭൂമികളാക്കി മാറ്റി, പിന്നീട് യൂറോപ്പിലെ കലാപ ഭൂമിയിൽ നിന്ന് അഭയാർത്ഥികളെന്ന രീതിയിൽ അവരുടെ ഒഴുക്ക് ശക്തിപ്പെട്ടു. 1840 ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിസ്കൗണ്ട് പാൽമർസ്റ്റൺ തന്റെ
13,Aug2020

ഡോ. ദിയാഉർറഹ്മാൻ അഅ്സമി

ഡോ. ദിയാഉർറഹ്മാൻ അഅ്സമി:
സുന്നത്തിന്റെ സേവനത്തിന് ഉഴിഞ്ഞുവെച്ച ജീവിതം 

✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി


الشيخ د.ضياء الرحمن الاعظمي|
    1943ൽ ഉത്തർപ്രദേശിലെ അഅ്സംഗഢിൽ പെട്ട ബൽരിയാഗഞ്ചിൽ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത് ബങ്കേറാം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പിതാവ് പാരമ്പര്യവാദിയായ ഹൈന്ദവ പ്രമാണിക

ദിയാഉർറഹ്മാൻ അഅ്സമി

ളിൽ പ്രധാനിയായിരുന്നു. സെക്കന്ററി തലം വരെ വീടിനടുത്തുള്ള സ്കൂളുകളിൽ പഠനം നടത്തിയ അദ്ദേഹം, പ്രശസ്തമായ ശിബ്‌ലി കോളേജിൽ ചേർന്നു പഠിച്ചു. ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും കണിശമായി പാലിച്ചിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 

ശിബ്‌ലിക്കോളേജിൽ പഠിക്കുന്ന വേളയിൽ ഒരു സുഹൃത്ത് മൗലാനാ മൗദൂദിയുടെ ഇസ്ലാം മതം എന്ന ഒരു കൊച്ചു ഗ്രന്ഥം അദ്ദേഹത്തിന് നൽകി. അതേ തുടർന്നുണ്ടായ ചില സംശയങ്ങൾ നിവാരണം ചെയ്യാൻ ഒരു ഹിന്ദു പണ്ഡിതനെ സമീപിച്ചെങ്കിലും തൃപ്തികരമായ ഉത്തരം ലഭിച്ചില്ല. പിന്നീട് ധാരാളം ഇസ്ലാമിക ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങി. ശിബ്‌ലി കോളേജിലെ ഒരു അധ്യാപകൻ നടത്തിയിരുന്ന ഖുർആൻ പഠനക്ലാസുകളിൽ സംബന്ധിക്കാനും തുടങ്ങി. നിരന്തര വായനയിൽ നിന്നും പഠനങ്ങളിൽ നിന്നും ഇസ്ലാമിന്റെ മഹത്വം അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഇസ്ലാം സ്വീകരിക്കാൻ മനസ് കൊതിച്ചെങ്കിലും വീട്ടിലെ കടുത്ത ഹൈന്ദവ പശ്ചാത്തലവും പിതാവിന്റെ കടുംപിടുത്തവും അത് തുറന്ന് പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് തടസ്സമായി. ഒരിക്കൽ
16,Jul2020

ഉസ്മാനിയ ഖിലാഫത് നഷ്ടപെടുത്തിയ അറബികളുടെ ശാസ്ത്രപാരമ്പര്യം

ഉസ്മാനിയ ഖിലാഫത്   നഷ്ടപെടുത്തിയ അറബികളുടെ ശാസ്ത്രപാരമ്പര്യം


        പ്രവാചകൻ മുഹമ്മദ്(സ)യുടെ  ജീവിതത്തിനു ശേഷം മിഡിൽ  ഈസ്റ്റ് വൈജ്ഞാനിക കേന്ദ്രമായി മാറി.  ആൽകമിയും അൽജിബ്രയും ലോകത്തിന്  പരിചയപെടുത്തിയ  അറബികളായിരുന്നു AD 700 മുതൽ AD1300 വരെ ശാസ്ത്രത്തിന്റെ പതാകവാഹകർ.   എല്ലാ അടിസ്ഥാനശാസ്ത്രത്തിനും അടിത്തറ പാകിയത് ഈ കാലഘട്ടത്തിലാണ്. അതുവരെ തത്വജ്ഞാനികളെ ഉണ്ടായിരുന്നുള്ളൂ. പരീക്ഷണങ്ങൾക്ക് പ്രാധാന്യമില്ലാതെ, ചിന്തകളിലൂടെ  അറിവ് ഉല്പാദിപ്പിച്ചിരുന്ന ഗ്രീക്ക് മെത്തഡോളജിക്ക് പകരം  പരീക്ഷണകേന്ദ്രീകൃത രീതി ശാസ്ത്രത്തിനു പരിചയപെടുത്തിയതാണ് അറബിശാസ്ത്രഞരുടെ  ഏറ്റവും വലിയ സംഭാവന. അങ്ങനെയാണ് പുതിയ  ചിന്തകൾക്ക് പകരം പുതിയ  ഉത്പന്നങ്ങളുണ്ടാവാൻ തുടങ്ങിയത്.

        രസതന്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാൽ, നിരവധി ആസിഡുകൾ, ആൽക്കലികൾ, സംയുക്തങ്ങൾ കണ്ടുപിടിക്കപ്പെടുന്നത് ഇക്കാലഘട്ടത്തിലാണ്. സുൽത്താൻ ഹാറൂൺ റഷീദിനെപോലയുള്ള ഭരണാധികാരികളായിരുന്നു ഈ ശാസ്ത്രമുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 

        
16,Jul2020

ഉസ്മാനി സാമ്രാജ്യത്തിന്റെ പതനം; വസ്തുതകളും യാഥാർത്ഥ്യങ്ങളും - ഭാഗം 2

ഉസ്മാനി സാമ്രാജ്യത്തിന്റെ പതനം; വസ്തുതകളും യാഥാർത്ഥ്യങ്ങളും 

ഭാഗം 2

ഒന്നാം ഭാഗത്തിലേക്കുള്ള ലിങ്ക്


✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി

    "ഉസ്മാനി സാമ്രാജ്യത്തിന്റെ ഉത്ഥാന പതനങ്ങളുടെ കാരണങ്ങൾ" എന്ന തന്റെ ഗ്രന്ഥത്തിൽ, പ്രമുഖ ഉസ്മാനി ചരിത്രകാരനായ ഡോ. അലി മുഹമ്മദ് സ്വല്ലാബി പറയുന്നത് കാണുക: 

ഉസ്മാനി സാമ്രാജ്യത്തിന്റെ അവസാന ഘട്ടത്തിലെ ഭരണാധികാരികൾ അല്ലാഹുവിന്റെ ശരീഅത്തിൽ നിന്ന് അകന്നുപോയി. അങ്ങനെ ഭയവും ഭീതിയും നിറഞ്ഞ സംഘർഷഭരിതമായ സാമൂഹ്യജീവിതം, ഭൗതിക പ്രമത്തതയിലും ജാഹിലിയ്യത്തിലും മുഴുകി പോയിരുന്നു, എല്ലാ ഓരികളും തങ്ങൾക്കെതിരായിട്ടുള്ളതാണെന്ന് അവരുടെ ഭീരുത്വം കൊണ്ടവർ
ധരിച്ചുവശായി. ക്രൈസ്തവരെ ഭയപ്പെട്ട അവർ, ധീരമായി അവരെ എങ്ങനെ ചെറുക്കണമെന്നറിയാതെ നട്ടം തിരിഞ്ഞു. പാപഭാരം കാരണം, ശത്രുക്കളുടെ മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിയാത്തവണ്ണം അവർ ദുർബലരായി. ഉസ്മാനികൾ തങ്ങളുടെ അവസാന ദശകളിൽ ചേതനയറ്റ ആത്മാവില്ലാത്ത മനസ്സു വറ്റിവരണ്ടുണങ്ങിയ ഒരു സമൂഹമായി മാറിയിരുന്നു. നന്മ കൽപിക്കുകയോ തിന്മകളെ വെടിയുകയോ ചെയ്യാത്ത ഒരു സമൂഹം. ഈ മഹത്തായ ദൗത്യം അവഗണിച്ചതു കാരണം ഇസ്രായീല്യരെ ബാധിച്ച ദുരന്തം അവരെയും ബാധിച്ചു, അല്ലാഹുവിന്റെ ശരീഅത്തിന് യാതൊരു മഹത്തവും നൽകാത്ത സമൂഹത്തിന് സംഭവിക്കാവുന്നതെല്ലാം അവർക്കും സംഭവിച്ചു. അവസാന ദശയിലെ ഉസ്മാനി ഭരണാധികാരികളും അവരുടെ കീഴിലുള്ള ജനതയും അല്ലാഹുവിന്റെ ശരീഅത്തിൽ നിന്നും വ്യതിചലിക്കുകയും തങ്ങളുടെ ദൗത്യനിർവഹണത്തിൽ വീഴ്ച വരുത്തുകയും ചെയ്തതിനെ തുടർന്ന് അഭ്യന്തര ശൈഥില്യം നേരിടുകയും ജീവഹാനിയും അഭിമാന നഷ്ടവും കവർച്ചയും പിടിച്ച് പറിയുമെല്ലാം സമൂഹത്തിൽ വ്യാപകമായിത്തീർന്നിരുന്നു. യുദ്ധങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. പ്രതിയോഗികൾക്ക് അവരോടുള്ള ശത്രുതയും വിദ്വേഷവും വർദ്ധിച്ചുവന്നു. റഷ്യ, ബ്രിട്ടൻ, ബൾഗേറിയ, സെർബുകൾ എന്നിവർ ശക്തി പ്രാപിക്കുകയും നേട്ടങ്ങൾ കൊയ്തെടുക്കുകയും ചെയ്തു. ഉസ്മാനി ഭരണാധികാരികൾക്കും അവരുടെ കീഴിലുള്ള പ്രജകൾക്കും സ്വാസ്ഥ്യം നഷ്ടപ്പെടുകയും അല്ലാഹുവിന്റെ സഹായം നഷ്ടപ്പെടുകയും ചെയ്തു. തുടർച്ചയായി പരീക്ഷണങ്ങളും, അധികാരനഷ്ടവും, ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ഭയപ്പെടുത്തലുകളും അവരുടെ അധികാരത്തിന് ഭീഷണി സൃഷ്ടിക്കുകയുണ്ടായി. ഉസ്മാനികൾ തങ്ങളുടെ ഭരണത്തിന്റെ ആദ്യ ദശകളിൽ ഇസ്ലാമിക
15,Jul2020

ലിബിയയില്‍ ഉര്‍ദുഗാനും ഇഖ്‌വാനും എന്താണ്കാര്യം

ലിബിയയില്‍ ഉര്‍ദുഗാനും ഇഖ്‌വാനും എന്താണ്കാര്യം

🖋️ ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി


തുര്‍ക്കിയും ഇറ്റലിയും കോളനിയാക്കി വെച്ചിരുന്ന ലിബിയക്ക് 1951 ലാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഇദ് രീസ് രാജാവിന് ശേഷം നാല് പതിറ്റാണ്ടിലേറെ കാലം ലിബിയ ഭരിച്ചത് കേണല്‍ മുഹമ്മര്‍ അല്‍ ഖദ്ദാഫി ആയിരുന്നു. 2011 ലെ അറേബ്യന്‍ വിപ്ലവത്തെ/അറബ് വസത്തെ തുടര്‍ന്ന് ടുനീഷ്യ, സിറിയ, ഈജിപ്ത്,യമന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ വിപ്ലവമുണ്ടായി. സിറിയ ഒഴികെയുള്ള രാജ്യങ്ങളിലെല്ലാം പതിറ്റാണ്ടുകളായി നാടു ഭരിച്ചിരുന്ന ഏകാധിപതികള്‍ക്ക്  അധികാരം നഷ്ടപ്പെട്ടു സിറിയ വന്‍ശക്തി രാഷ്ട്രങ്ങളുടെ  പിന്തുണയോടെ സ്വന്തം ജനതയെ കൊന്നൊടുക്കി. ബശ്ശാറുല്‍ അസദ് ഇപ്പോഴും തുടരുന്നു.
ലിബിയയില്‍ മുഹമ്മര്‍ അല്‍ഖദ്ദാഫിയെ വധിച്ചു. അതിന് ശേഷം പത്ത് വര്‍ഷമായി ലിബിയ അസ്ഥിരതയുടെയും അരാജകത്വത്തിന്‍റെയും അടയാളമായി നിലകൊള്ളുകയാണ്. ഏകാധിപതിയായ മുഹമ്മര്‍ അല്‍ ഖദ്ദാഫിയുടെ  കീഴില്‍ പട്ടിണി കിടക്കാതെ ജീവിച്ചിരുന്ന ലിബിയന്‍ ജനത ശുദ്ധജലവും ഭക്ഷണവും മരുന്നുമില്ലാതെ നരകിക്കുന്ന കാഴ്ചയാണ്.പെട്രോളും പ്രകൃതിവാതകവും മറ്റു വിഭവങ്ങളുമുണ്ടായിട്ടും അതിന്‍റെയൊന്നും ഗുണം അനുഭവിക്കാന്‍  കഴിയാതെ പട്ടിണിയിലും പാലായനത്തിലുമാണ് ലിബിയന്‍ ജനത. കോവിഡ് കാലത്തും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും വൈദേശിക ഇടപെടലുകളുടെയും ദുരന്തംകൂടി പേറുകയാണ് ലിബിയന്‍ ജനത.
അമേരിക്ക, ഇറ്റലി, റഷ്യ, ഫ്രാന്‍സ് എന്നിവരുടെയെല്ലാം കണ്ണ് ലിബിയയിലെ എണ്ണയിലാണ്.ഒരു ഭാഗത്ത് രാജ്യത്തിന്‍റെ അറുപത് ശതമാനവും അധീനപ്പെടുത്തിയ ലിബിയന്‍ നാഷണല്‍ ആര്‍മിയുടെ ഖലീഫ ഹഫ്ത്തറും മറു ഭാഗത്ത് ചെറിയ ഭാഗത്ത് മാത്രം സ്വാധീനമുള്ള ഗവണ്‍മെന്‍റ് ഓഫ് നാഷണല്‍ അക്കോര്‍ഡ് (ജി എന്‍ എ)  തലവന്‍ ഫാഇസ് സർറാജും ഇരുവരുടെയും പക്ഷം ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രങ്ങളെയുമാണ് കാണുന്നത്. രൂക്ഷമായ പോരാട്ടമാണ് ലിബിയയില്‍  സ്വാധീനം നേടാന്‍ നടക്കുന്നത്.
ജനറല്‍ ഖലീഫ ഹഫ്തറിന്‍റെ കൂടെയാണ് ഫ്രാന്‍സ്, റഷ്യ, ഈജിപ്ത്, സൗദ്യ അറേബ്യ, യു എ ഇ, തുടങ്ങിയ രാഷ്ട്രങ്ങള്‍. ഫാഇസ് സർറാജ് ബ്രദര്‍ഹുഡ് ആശയങ്ങള്‍ പ്രചരിപ്പിക്കാനും അതിന് സ്വാധീനമുണ്ടാക്കാനുമാണ് ശ്രമിക്കുന്നതെന്നാണ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളുടെ നിലപാട്. തുര്‍ക്കിയും ബ്രദര്‍ഹുഡിന്‍റെ രാഷ്ട്രീയ അംബാസിഡറുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇഖ് വാൻ  മുസ്ലിമൂന് കളമൊരുക്കുന്ന ഫാഇസ് സർറാജിന്‍റെ കൂടെയാണ്.
15,Jul2020

ഇറാനിലെ ഒരു സുന്നി യുവതിയുടെ ദാരുണ അനുഭവം

ഇറാനിലെ ഒരു സുന്നി യുവതിയുടെ ദാരുണ അനുഭവം

തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ സ്വയരക്ഷക്കായി കുത്തിക്കൊന്നതിന്റെ പേരില്‍ ഇറാനിയന്‍ ഭരണകൂടം തൂക്കിലേറ്റിയ റെയ്ഹാന ജബ്ബാരി, അവസാനമായി തടവറക്കുള്ളില്‍ വെച്ച് തന്റെ മാതാവിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം.

പ്രിയപ്പെട്ട ഉമ്മയ്‍ക്ക്,
നമ്മുടെ രാജ്യത്തിന്റെ ‘നിയമം’ (ഖിസാസ്- law of retribution) അനുസരിക്കേണ്ട സമയം വന്നിരിക്കുന്നു. ജീവിതത്തിന്റെ അന്ത്യനിമിഷത്തിലാണ് ഞാന്‍. അത് ഉമ്മ മനസ്സിലൊതുക്കി എന്നോട് പറയാതിരിക്കുകയാണെന്നറിയാം. എന്തുകൊണ്ടാണ് അവസാനമായി എന്നെ കാണാനെത്താത്? എന്തുകൊണ്ടാണ് ഉപ്പയും ഉമ്മയും എനിക്ക് പണ്ട് നല്‍കിയ പോലത്തെ ഉമ്മകള്‍ നല്‍കാനെത്താതിരിക്കുന്നത്?
യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് എനിക്ക് 19 വയസ്സ് വരെ ജീവിക്കാനുള്ള അവകാശമേ ഉണ്ടായിരുന്നുള്ളൂ. ആ രാത്രിയില്‍ തന്നെ ഞാന്‍ മരിക്കേണ്ടിതായിരുന്നു. എന്റെ ദേഹം നഗരത്തിന്റെ ഏതെങ്കിലും അഴുക്കു ചാലില്‍ വലിച്ചെറിയപ്പെടേണ്ടതായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ദ്രവിച്ചു പഴകിയ മൃതദേഹം തിരിച്ചറിയാന്‍വേണ്ടി ഉമ്മയെയും കൂട്ടി അവര്‍ പോകുമായിരുന്നു. ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതാണെന്ന് അന്ന് ഉമ്മ കേള്‍ക്കുമായിരുന്നു.
ധനികനും അധികാരമുള്ളവനുമായ കൊലപാതകിയെ ആരും അന്വേഷിച്ച് ചെല്ലുകയില്ല. അപമാനവും വേദനയും സഹിച്ച് ഉമ്മ പിന്നീട് ജീവിക്കേണ്ടി വരുമായിരുന്നു. കുറച്ചുകഴിയുമ്പോള്‍ ആ വേദനയാല്‍ നിങ്ങളും മരണപ്പെടും, അത്രമാത്രം.
5,Jul2020

മൗദൂദിക്കും മത യുക്തിവാദത്തിനുമെതിരെ ദയൂബന്ദിന്റെ പോരാട്ടം

മൗദൂദിക്കും മത യുക്തിവാദത്തിനുമെതിരെ ദയൂബന്ദിന്റെ പോരാട്ടം


മുഹമ്മദ് സാജിദ് ഖാസിമി

(മുദർരിസ്, ദാറുൽ ഉലൂം ദയൂബന്ദ്)

പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പ് വൈജ്ഞാനിക രംഗത്തും വ്യവസായ രംഗത്തും വലിയ കുതിപ്പുകൾക്ക് സാക്ഷ്യം വഹിച്ചു. ഇത് രാഷ്ട്രീയ സാമൂഹിക സാമ്പത്തിക രംഗത്ത് ക്രിയാത്മകമായ ഫലങ്ങൾ ഉളവാക്കിയെങ്കിലും മറുഭാഗത്ത് മതമേഖലയിൽ വലിയ കോളിളക്കങ്ങളുണ്ടാക്കാൻ ഇടയായി. ക്രൈസ്തവ വിശ്വാസത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടതായിരുന്നു പ്രസ്തുത വിപ്ലവം. കാരണം വൈജ്ഞാനിക പുരോഗതിക്കു മുമ്പിൽ കീറാമുട്ടിയായിരുന്നു പ്രസ്തുത വിശ്വാസ സംഹിത. അതിനാൽ വിപ്ലവകാരികൾ മതത്തെ തങ്ങളുടെ ജീവസ്സുറ്റ സാമൂഹ്യജീവിത മണ്ഡലങ്ങളുടെ പടിക്ക് പുറത്ത് നിർത്തി. വ്യക്തിജീവിതത്തിലും ചർച്ചുകൾക്കകത്തും മാത്രം മതത്തെ പരിമിതപ്പെടുത്തി. ജീവിതത്തിന്റെ മറ്റു ഭാഗങ്ങളിൽ മതേതരത്വവും ധൈഷണികതയും എടുത്തുപയോഗിച്ചു. പിന്നീട്, പ്രസ്തുത വൈജ്ഞാനിക വിപ്ലവം അതിന്റെ മുഴുവൻ നന്മ തിന്മകളോടെ, സാമ്രാജ്യത്വ ശക്തികളുടെ കരങ്ങളിലൂടെ മുസ്ലിം രാഷ്ട്രങ്ങളിലുമെത്തി, അതിന്റെ പ്രഭയിൽ ഒരു വിഭാഗം മുസ്ലിംകൾ അത്ഭുത സ്തബ്ധരായി. മതേതരത്വവും, യുക്തിചിന്തയും പ്രചരിപ്പിക്കാൻ അവർ അരയും തലയും മുറുക്കി രംഗത്ത് വരികയുണ്ടായി. യൂറോപ്പിലെ വിപ്ലവകാരികൾ ക്രൈസ്തവതയോടു പുലർത്തിയ നിലപാടായിരുന്നു. അവർക്ക് ഇസ്ലാമിനോടുണ്ടായിരുന്നത്.

ഇസ്ലാമിനെ ബൗദ്ധികമായി വ്യാഖ്യാനിച്ച് തങ്ങളുടെ വീക്ഷണത്തിൽ യുക്തിക്ക് നിരക്കാത്ത പ്രമാണങ്ങൾ
11,Jun2020

ഉസ്മാനിയാ സാമ്രാജ്യത്വത്തിന്റെ പതനവും വഹാബികളും

ഉസ്മാനിയാ സാമ്രാജ്യത്വത്തിന്റെ പതനവും വഹാബികളും

✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി

Image result for usmania empireതുർക്കിയിലെ ഉസ്മാനിയാ സാമ്രാജ്യത്വത്തിന്റെ പതനത്തിന് കാരണക്കാർ മുഹമ്മദുബ്നു അബ്ദിൽ വഹാബിന്റെ അനുയായികളായിരുന്നുവെന്നും, അവർ ബ്രിട്ടീഷ് സാമ്രാജ്യവുമായി സഹകരിച്ച് നടത്തിയ ചരടുവലികളായിരുന്നു തുർക്കി ഖിലാഫതിന്റെ അന്ത്യം കുറിക്കാനിടയാക്കിയതെന്നും ആഗോള തലത്തിലും കേരളത്തിലുമെല്ലാം ഇസ്ലാമിസ്റ്റുകൾ നിരന്തരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാറുള്ളതാണ്. വസ്തുത എന്തെന്നറിയാതെ പല നിഷ്പക്ഷമതികളും ഇത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ഇതിന്റെ യാഥാർത്ഥ്യം പ്രമുഖ ഇഖ്വാനീ പണ്ഡിതനും ചരിത്രകാരനുമായ ഡോ: അലി മുഹമ്മദ് സല്ലാബി തന്റെ "ഉസ്മാനിയാ സാമ്രാജ്യം, ഉദ്ധാന പതനങ്ങളുടെ കാരണങ്ങൾ' എന്ന ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇതേ ഗ്രന്ഥത്തിൽ തന്നെ ഉസ്മാനികൾ പാശ്ചാത്യ ശക്തികളുടെ ഒത്താശയോടു കൂടി ഇൗജിപ്തിലെ തങ്ങളുടെ ഗവർണർ മുഹമ്മദലി പാഷയുടെ നേതൃത്വത്തിൽ ഒന്നാം സുഉൗദീ ഭരണകൂടത്തെയും മുഹമ്മദുബിൻ അബ്ദിൽ വഹാബിന്റെ ഇസ്വ്ലാഹീ പ്രസ്ഥാനത്തെയും ഉൻമൂലനം ചെയ്യാൻ നടത്തിയ ശ്രമങ്ങളെയും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
പ്രതിയോഗികളോടുള്ള വിരോധത്തിന്റെ പേരിൽ ചരിത്ര വസ്തുതകളെ തമസ്കരിക്കുന്ന പ്രവണതകൾ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് സത്യാന്വേഷികൾക്ക് ഏറെ ഫലപ്രദമായിരിക്കും ഇത്തരം ചരിത്ര രചനകൾ എന്ന കാര്യത്തിൽ സംശയമില്ല.
പ്രസ്തുത ഗ്രന്ഥത്തിന്റെ അഞ്ചാം അധ്യായത്തിൽ, "മുഹമ്മദുബ്നു അബ്ദിൽ വഹാബിന്റെ പ്രസ്ഥാനത്തിനെതിരിലുള്ള ഗൂഢാലോചന' എന്ന ഉപശീർഷകത്തിൽ പറയുന്നത് കാണുക:
5,Jun2020

സയ്യിദ് ഖുതുബിൻറെ വഴികേടുകൾ

സയ്യിദ് ഖുതുബിൻറെ വഴികേടുകൾ


✍🏻 അബ്ദുറഹ്മാൻ ആദ്ർശേരി

എൻറെ സ്വഹാബികളുടെ കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എനിക്ക് ശേഷം നിങ്ങളവരുടെ അഭിമാനത്തിന് ക്ഷതം വരുത്തരുത്. അവരെ ആരെങ്കിലും ഇഷ്ടപ്പെടുകയാണെങ്കിൽ എന്നോടുള്ള ഇഷ്ടം കൊണ്ടാണത്. അവരെ ആരെങ്കിലും വെറുക്കുന്നത് എന്നെ വെറുക്കുന്നതുകൊണ്ടാണ്. അവരെ ഉപദ്രവിക്കുന്നവർ എന്നെയാണ് ഉപദ്രവിക്കുന്നത്. എന്നെ ഉപദ്രവിക്കുന്നവർ അല്ലാഹുവിനെയാണ് ഉപദ്രവിക്കുന്നത്. അല്ലാഹുവിനെ ഉപദ്രവിക്കുന്നവരെ അവൻ പിടികൂടി നശിപ്പിക്കും (അഹ്മദ്).
എൻറെ സ്വഹാബികളെ ഭത്സിക്കുന്നവന് അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവൻ ജനങ്ങളുടെയും ശാപം ഉണ്ടായിരിക്കുന്നതാണ് (ഹദീസ്).

'വ്യക്തികളും ഗ്രന്ഥങ്ങളും' എന്ന ഗ്രന്ഥത്തിൽ സയ്യിദ് ഖുത്തുബ് പറയുന്നത് കാണുക:
12,Mar2020

സൂഫിസവും ശീഇസവും സ്രോതസ്സുകളിലെ പാരസ്പര്യം


സൂഫിസവും ശീഇസവും: സ്രോതസ്സുകളിലെ പാരസ്പര്യം

അബ്ദുറഹ്മാൻ ആദൃശ്ശേരി


സൂഫി-ശീഇൗ ചിന്തകളിലെ യോജിപ്പുകൾ വിയോജിപ്പുകളെക്കാൾ കൂടുതലാണ്. അവ രണ്ടും ഒരേ സ്രോതസ്സിൽ നിന്നാണ് തങ്ങളുടെ ആശയങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്ന് കാണാം. സൂഫിസത്തിന്റെ പ്രഭവ കേന്ദ്രമായ ബസ്വറ, അർദ്ധ പേർഷ്യൻ സാംസ്കാരിക കേന്ദ്രമായിരുന്നു. ചരിത്രത്തിൽ അറിയപ്പെട്ട സൂഫികളിൽ ബഹുഭൂരിപക്ഷവും പേർഷ്യക്കാരാണെന്ന് കാണാവുന്നതാണ്. മഅ്റൂഫ് അൽ കർഖി, ശക്വീക്വ് അൽ ബൽക്വി, ഹാതിം അൽ അസ്വം, ഇബ്റാഹീം ഇബ്നു അദ്ഹം, സഹ്ൽ അത്തസ്ത്തുരി, മൻസൂർ അൽ ഹല്ലാജ്, അബ്ദുൽ ക്വാദിർ ജീലാനി, അബൂഹാമിദ് അൽ ഗസ്സാലി, ശിഹാബുദ്ദീൻ സുഹ്റവർദി, ജലാലുദ്ദീൻ റൂമി, ഹജ്വീരി, അബൂഹഫ്സ് നൈസാപൂരി, ഫരീദുദ്ദീൻ അത്താർ, അബൂയസീദ് ബിസ്താമി, യൂസുഫ് അൽ അജ്മി, ബഹാഉദ്ദീൻ നഖ്ശബന്ദി, ഖുതുബുദ്ദീൻ മർവൂസി, സഅദി ശീറാസി, ഉമർ ക്വയ്യാം, മുഇൗനുദ്ദീൻ സിജ്സി തുടങ്ങിയ സൂഫി പ്രമുഖരെല്ലാം പേർഷ്യൻ ബെൽറ്റിൽ നിന്നുള്ളവരാണ്. "ദൈവശാസ്ത്ര'(ഇൽമുൽ കലാം)ത്തിനും വളക്കൂറുള്ള മണ്ണായിരുന്നു ഇൗ പ്രദേശം.


"സൂഫിസം' എന്ന് പറയുമ്പോൾ അതൊരു ഏകശിലാരൂപമുള്ള ദർശനമാണെന്ന് നാം മനസ്സിലാക്കരുത്. ഇസ്ലാമിക ആദർശങ്ങളായ ഭക്തി (വറഅ്), ഭൗതിക വിരക്തി (സുഹ്ദ്) എന്നിവ മുറുകെ പിടിച്ച് ജീവിച്ച, ഹസൻ ബസ്വരി, അബ്ദുല്ലാഹി ഇബ്നുൽ മുബാറക് എന്നിവർ ഇൗ ഗണത്തിൽ പെടുന്നതാണ്. ഗ്രീക്ക് തത്വശാസ്ത്രവും ഇസ്ലാമിക അധ്യാത്മികതയും കൂട്ടിക്കുഴച്ച ദാർശനിക സൂഫിസത്തിന്റെ (തസവ്വുഫ് ബുർഹാനി) വക്താക്കളുണ്ട്. ഗസ്സാലി, ബിസ്താമി തുടങ്ങിയവർ ഇൗ ഗണത്തിൽ പെടുന്നതാണ്. തന്റെ മുൻഗാമികളായ ഖുശൈരി, ബിസ്താമി എന്നിവരുടെ ചിന്തകളെ വികസിപ്പിച്ചാണ് ഗസ്സാലി തന്റെ ഇഹ്യാ ഉലൂമുദ്ദീൻ എന്ന ഗ്രന്ഥം അവതരിപ്പിക്കുന്നത്. ഒരിടത്ത് അംഗീകരിക്കുകയും മറ്റൊരിടത്ത് തള്ളിപ്പറയുകയും അങ്ങനെ ഒരു ചിന്തയിൽ ഉറച്ചു നിൽക്കാത്ത സന്ദേഹവാദിയെ നമുക്ക് ഗസ്സാലിയിൽ ദർശിക്കാനാവും. വിധിനാളിൽ ശരീരങ്ങളെ ഒരുമിച്ചു കൂട്ടുന്നതും രക്ഷാശിക്ഷകൾ വിധിക്കുന്നതും നിരാകരിക്കുന്ന ഇസ്ലാമിക തത്വശാസ്ത്രജ്ഞരെ ഗസ്സാലി തന്റെ "തഹാഫുത്തുൽ ഫലാസിഫ'യിൽ കാഫിറാക്കുമ്പോൾ, സൂഫി ശൈഖുമാരുടെ അഭിപ്രായവും അത് തന്നെയാണെന്ന് "മീസാനുൽ ഉഖൂലി'ൽ പറയുന്നത് കാണാം. തന്റെ സന്ദേഹവാദം ആത്മകഥ രൂപത്തിലെഴുതിയ "അൽമുൻഖിദൂ മിനള്ളലാലി'ൽ ഏറെ പ്രകടമാണ്.


പ്രതീകാത്മക ചിന്തയിലധിഷ്ഠിതമായ സൂഫി ദർശനങ്ങൾക്ക് (ശത്വഹാത്ത്) തുടക്കം കുറിച്ചത് അബൂയസീദ് അൽ ബിസ്താമി എന്ന പേർഷ്യക്കാരനാണ്.
12,Mar2020

Shia Waqf Board for implementation of CAA and NRC

Shia Waqf Board for implementation of CAA and NRC

 |  | Lucknow

Throwing its weight behind the Union government, Uttar Pradesh Shia Central Waqf Board (UPSCWB) on Thursday reiterated its demand for immediate implementation of Citizenship (Amendment) Act and National Register of Citizens in the country so that infiltrators could be flushed out.

“Political parties like Congress, All-India Trinamool Congress and even Samajwadi Party are instigating demonstrators and supporting arson as Muslim infiltrators from Pakistan, Bangladesh and Afghanistan are their supporters. They fear that if the NRC is implemented, their vote bank will be depleted as these people will be thrown out,” UPSCWB chairman Waseem Rizvi said in a statement released in Lucknow on Thursday.

Rizvi said that there was no threat from the NRC to Indians, including Muslims, who belong to India and thus it should be implemented.

“The CAA and the NRC are being opposed only by those people who support infiltrators because of political reasons,” he said.

Rizvi further said that Hindus or members of other communities, except Muslims, who were being persecuted in Pakistan, Afghanistan and Bangladesh due to being minority could get citizenship in India.

The Shia Waqf Board chairman further alleged that the involvement of anti-national outfits like PFI (Popular Front of India) and SIMI (Students’ Islamic Movement of India) in the violence in UP and other parts of the country showed the real motive behind these protests and how these outfits wanted to create disturbances in the country.
https://www.dailypioneer.com/2019/state-editions/shia-waqf-board-for-implementation-of-caa-and-nrc.html
12,Mar2020

ശിയാക്കളുടെ സ്വാധീനം കേരളത്തിൽ ചരിത്രം പുറത്ത് ചാടുന്നു...

1,Mar2020

ഉന്നത സ്വഭാവ ഗുണങ്ങളുടെ ഉടമ - ഹസ്രത്ത് മുആവിയ (അഞ്ച്)


ഹസ്രത്ത് മുആവിയ (അഞ്ച്)



ഉന്നത സ്വഭാവ ഗുണങ്ങളുടെ ഉടമ

                                      - അബ്ദുറഹ്മാൻ ആദൃശ്ശേരി
          കുലീന കുടുംബത്തിൽ പിറന്ന മുആവിയ(റ) ഉന്നത സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു. ഉമർ(റ) അദ്ദേഹത്തെ തന്റെ സഹോദരൻ യസീദിന്റെ വിയോഗാനന്തരം ശാമിന്റെ ഗവർണറായി നിയമിച്ചു. തന്റെ പ്രജകൾ അദ്ദേഹത്തോട് അങ്ങേയറ്റത്തെ ആദരവും സ്നേഹവും പുലർത്തി. ഒരാളും തന്നെ കുറിച്ച് ഒരു പരാതിയും ഉന്നയിച്ചില്ല. "അദ്ദേഹം നേതൃത്വത്തിന് ഏറ്റവും അനുയോജ്യനായിരുന്നു. കുലീനനും ഗാംഭീര്യം തുളുമ്പുന്നവനും ധീരനുമായിരുന്നു യുക്തിമാനും ഔദാര്യവാനും നന്മകളുടെ കേദാരവുമായിരുന്നു."
          അതിർത്തി പ്രദേശമായ ശാമിൽ ഉമറും(റ) ഉസ്മാൻ(റ)ഉം അദ്ദേഹത്തെ ഗവർണറായി നിശ്ചയിച്ചു. തന്റെ ദൗത്യം വളരെ നന്നായി നിർവ്വഹിച്ചു. ജനങ്ങൾക്ക് തന്റെ ഭരണപാടവവും നേതൃഗുണവും ഉദാരശീലവും നന്നായി ഇഷ്ടപ്പെട്ടു. തന്റെ ബൗദ്ധിക മികവുകൊണ്ട് വലിയ ഒരു ഭൂപ്രദേശത്തെ അടക്കി ഭരിക്കാൻ തനിക്ക് സാധിച്ചു. യുക്തസഹമായ പെരുമാറ്റവും ഹൃദയവിശാലതയും നിരീക്ഷണ പാടവവും പ്രജാവാത്സല്യവും കാരണമായി ഇരുപത് വർഷക്കാലം ഗവർണറായും ഇരുപത് വർഷം ഖലീഫയായും അദ്ദേഹം അധികാരം നടത്തി. തന്റെ ഭരണത്തെ ആരും അധിക്ഷേപിച്ചില്ല. അറേബ്യൻ ഉപദ്വീപ്, ശാം, ഇറാഖ്, ഖുറാസാൻ, പേർഷ്യ, മധ്യേഷ്യ, യമൻ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ അറബികളും അനറബികളും തനിക്ക് കീഴടങ്ങി.
          മുആവിയ(റ) അങ്ങേ അറ്റത്തെ ഔദാര്യവാനായിരുന്നു. നബി കുടുംബത്തിൽ പെട്ടവർക്ക് അദ്ദേഹം വാരിക്കോരി നൽകുമായിരുന്നു. മുഹാജിറുകളുടെയും അൻസാറുകളുടെയും മക്കൾക്കും അദ്ദേഹം കണക്കില്ലാതെ നൽകി. അതുകൊണ്ട് തന്നെ മുആവിയ(റ)യെ കവച്ചുവെക്കുന്ന ഔദാര്യമില്ല എന്ന അബുദ്ദർദാഅ്(റ) പറഞ്ഞത്: "ഉമ്മുൽ മുഅ്മിനീൻ ആയിശ(റ)ക്ക് പതിനെട്ടായിരം ദീനാറും അവർക്ക് ജനങ്ങൾ നൽകാനുണ്ടായിരുന്ന ബാധ്യതകളും അദ്ദേഹം അവർക്ക് നൽകി." (അൽബിദായ 8/136).
          മറ്റൊരിക്കൽ അദ്ദേഹം അവർക്ക് ഒരു ലക്ഷം ദീനാർ കൊടുത്തയച്ചു. സന്ധ്യക്ക് മുമ്പായി അവർ അതെല്ലാം ജനങ്ങൾക്ക് വീതിച്ചു കൊടുത്തു. (താരീഖുദിമശ്ഖ് 27/411). മക്കയിലായിരിക്കുമ്പോൾ മറ്റൊരിക്കൽ ഒരു ലക്ഷം ദീനാർ വിലയുള്ള ഒരു കണ്ഠാഭരണം അവർക്ക് കൊടുത്തയക്കുകയുണ്ടായി. (അൽബിദായ വന്നിഹായ 8/137). അലി(റ)യുടെ പുത്രൻ ഹസൻ(റ) ഒരിക്കൽ അദ്ദേഹത്തെ സന്ദർശിച്ചു. "ഞാൻ ഒരാൾക്കും നൽകാത്ത ഒരു സമ്മാനം നിങ്ങൾക്ക് നൽകുന്നു" എന്ന് പറഞ്ഞ് നാല് ലക്ഷം ദീനാറും ഇറാഖിലെ "ഐനുസൈദ്" എന്ന പ്രദേശവും അദ്ദേഹത്തിന് പതിച്ചു നൽകി. ഹസൻ(റ)നെ കണ്ടുമുട്ടുമ്പോൾ പ്രവാചക പുത്രന് സ്വാഗതമെന്ന് പറഞ്ഞ് അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു. അബ്ദുല്ല ഇബ്നു സുബൈറിനെ കാണുമ്പോൾ നബിയുടെ അമ്മായിയുടെ പുത്രന് സ്വഗാതം എന്ന് പറഞ്ഞ് സ്വീകരിക്കുമായിരുന്നു. ഹസൻ(റ)ന് മൂന്ന് ലക്ഷവും അബ്ദുല്ല ഇബ്നു സുബൈറിന് ഒരു ലക്ഷവും നൽകാൻ കൽപിച്ചു. (മുഅ്ജമുസ്സഹാബ 5/370).
1,Mar2020

സ്വാതന്ത്രസമരത്തിൽ മുസ്ലീംകളുടെ സംഭാവനകൾ (1799 – 1947)





സ്വാതന്ത്രസമരത്തിൽ മുസ്ലീംകളുടെ സംഭാവനകൾ (1799 – 1947)
ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി

1799ൽ ടിപ്പുസുൽത്താന്റെ രക്തസാക്ഷ്യം ഇന്ത്യയുടെ ചരിത്രത്തെ മാറ്റിമറിച്ച സംഭവമായിരുന്നു. അടുത്ത കാലത്തൊന്നും രാജ്യത്തിന് സ്വാതന്ത്രം ലഭിക്കുമെന്ന പ്രത്യാശ അതോടെ അസ്തമിച്ചു. ഇന്ത്യ പൂർണ്ണമായും വൈദേശിക ശക്തികളുടെ പിടിയിലകപ്പെട്ടു. ടിപ്പുവിനെപ്പോലെ ആത്മധൈര്യവും ദേശക്കൂറും ഉൾക്കാഴ്ച്ചയുള്ള ഒരു നേതാവിനെ രാഷ്ട്രം ഇതിന് മുമ്പ് ദർശിച്ചിരുന്നില്ല. ഇംഗ്ലീഷുകാർ അദ്ദേഹത്തെ ഭയപ്പെടുകയും തങ്ങളുടെ ഏറ്റവും വലിയ പ്രതിയോഗിയായി കണക്കാക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ലക്ഷ്യ സാക്ഷാൽക്കാരത്തിനു മുമ്പിലുള്ള ഏറ്റവും വലിയ വിലങ്ങു തടി ടിപ്പുസുൽത്താൻ അയിരുന്നു. അദ്ദേഹം കൊല്ലപ്പെട്ട ദിവസം ജനറൽ ഹാരിസ് തന്റെ മൃതശരീരത്തിനു മുമ്പിൽ നിന്നുകൊണ്ട് പറഞ്ഞത് “ഇന്ന് മുതൽ ഇന്ത്യ നമ്മുടെതാണ്” എന്നായിരുന്നു. അഥവാ യാതൊരു തടസ്സവുമില്ലാതെ ഇന്ന് മുതൽ ഇന്ത്യ നമുക്ക് ഉടമപ്പെട്ടിരിക്കുന്നുവെന്നത്ഥം. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി വെല്ലസ്ലി പ്രഭുവും ഇക്കാര്യം തുറന്നുപറഞ്ഞു.
മുസ്ലീം ഭരണത്തിന് അന്ത്യം കുറിച്ച്കൊണ്ട് ബ്രിട്ടീഷുകാർ രാജ്യത്തിന്റെ മേൽ ആധിപത്യമുറപ്പിക്കുന്നത് തങ്ങളുടെ മതത്തിനും സംസ്കാരത്തിനും ഭീഷണിയാണെന്ന് പണ്ഡിതൻമാർ ഗ്രഹിച്ചു. അവരുടെ മേധാവിത്തം തങ്ങളെ അടിമത്തത്തിലേക്ക് നയിക്കുമെന്നവർ കണക്കുകൂട്ടി. സ്വാതന്ത്രത്തിനുവേണ്ടി പരിശ്രമിക്കൽ തങ്ങളുടെ ബാധ്യതയാണെന്നും, ആ മാർഗത്തിൽ വീരമൃത്യു അടക്കമുളള ഏത് തരത്തിലുളള ത്യാഗം സഹിക്കാനും അവർ സന്നദ്ധരായി. ഇന്ത്യ പൂർണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിൽ ഞെരിഞ്ഞമർന്നത് അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല. അങ്ങനെ അവർ സാമ്രാജ്യത്വത്തിനെതിരെ ശബ്ദമുയർത്താൻ തുടങ്ങി. ഇൗ ഭീഷണിയെ ചെറുത്തു തോൽപ്പിക്കാൻ അവർ പല വിധേനയും പരിശ്രമിച്ചു.

1803ൽ ബ്രിട്ടീഷ് ഇൗസ്റ്റ്ഇന്ത്യാ കമ്പനി മേധാവി മുഗൾ രാജാവായിരുന്ന ഷാഹ് ആലമിനോട് ചില കരാറുകളിൽ ഒപ്പുവെപ്പിക്കുകയും “ഭൂമി അല്ലാഹുവിന്റെതും രാജ്യം രാജാവിന്റെതും ഭരണം കമ്പനിയുടെതുമാണെന്നും” പ്രസ്താവിക്കുകയും ചെയ്തു. ഇന്ത്യയുടെ അധികാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പക്കലാണെന്നും രാജാവ് യാതൊരധികാരവുമില്ലാത്ത കേവലമൊരു കാഴ്ചവസ്തുവായിരിക്കുമെന്നർത്ഥം. പണ്ഡിതൻമാർ ഈ ആശയത്തെ എതിർക്കുകയും അവരുടെ തെറ്റായ നയങ്ങൾക്കെതിരിൽ രംഗത്ത് വരികയും ജനങ്ങൾക്കിടയിൽ ദേശീയ വികാരവും മതാവേശവും ജ്വലിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അവർ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരിൽ രംഗത്തിറങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരിൽ മുഗൾ രാജാവിനെ സംരക്ഷിക്കാൻ രംഗത്തു വന്നത് ഷാഹ് വലിയുല്ലാഹ് ദഹ്‌ലവിയുടെ പുത്രൻ ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവിയായിരുന്നു. ഇന്ത്യ ഇപ്പോൾ യുദ്ധഭൂമിയായി മാറിയിട്ടുണ്ടെന്നും കവർച്ചക്കാരായ ബ്രിട്ടീഷുകാർക്കെതിരെ പോരാടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഫത്‌വ നൽകി. കാരണം കൈകാര്യ കർതൃത്വാവകാശം. (അൽ ഹല്ല് വൽ അഖ്ദ്) ക്രൈസ്തവരായ ബ്രിട്ടീഷുകാരുടെ കൈകളിൽ വരുകയും ഉദ്യോഗസ്ഥരെ നിയമിക്കുന്നതും ഭരണം നിയന്ത്രിക്കുന്നതും അവരാണ്, രാജ്യത്ത്പള്ളികൾ തകർക്കുകയും മുസ്‌ലിംകളെ അവഗണിക്കുകയും ചെയ്യുന്നതിലൂടെ ദാറുൽ ഇസ്ലാം എന്ന അവസ്ഥയിൽ നിന്ന് ഇന്ത്യ ‘ദാറുൽ ഹർബാ’യി മാറിയിരിക്കുകയാണെന്നദ്ദേഹം നിരീക്ഷിച്ചു. ഈ ഫത്‌വ മുസ്‌ലിംകൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. അത് ബ്രിട്ടീഷ് മേധാവിത്വത്തിന് വലിയ പ്രഹരമേൽപ്പിച്ചു. പണ്ഡിതന്മാർ നഗരഗ്രാമങ്ങൾ വ്യത്യാസമില്ലാതെ മുസ്‌ലിംകളെ സമരത്തിന് ആഹ്വാനം ചെയ്യുകയുണ്ടായി. ബ്രിട്ടീഷുകാർ വിലക്കു വാങ്ങിയ ചില പണ്ഡിതന്മാർ ഇതിനെതിരെ രംഗത്തു വരികയും മക്കയിൽ നിന്നു വരെ തങ്ങൾക്കനുകൂലമായി ഫത്‌വകൾ സമ്പാദിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായി.
1780ൽ ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവി തന്റെ ഖലീഫ സയ്യിദ് അഹ്‌മദ് ശഹീദിനെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയിരുന്ന നവാബ് അമീർ അലി ഖാന്റെ സൈന്യത്തിൽ ചേരാനായി തന്റെ സുഹൃത്തായിരുന്ന ജസ്വന്ത് റാവു ഹേൽക്കറിന്റെ കൂടെ പറഞ്ഞയച്ചു, ബ്രിട്ടീഷുകാർക്കെതിരെയുള്ള സായുധ പോരാട്ടത്തിന്റെ തുടക്കം കുറിച്ച സംഭവമായിരുന്നു അത്. സയ്യിദ് അഹ്‌മദ് ശഹീദ് പത്ത് വർഷത്തോളം അമീർ അലി ഖാന്റെ കൂടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലേർപ്പെട്ടു. പിന്നീട് ബ്രിട്ടീഷുകാരോട് സഖ്യത്തിലേർപ്പെടുന്നതാണ് നല്ലതെന്ന് നവാബ് അമീർ അഭിപ്രായപ്പെട്ടപ്പോൾ അദ്ദേഹം നവാബിന്റെ സൈന്യത്തിൽ നിന്ന് വേർപിരിയുകയാണുണ്ടായത്. പ്രതികൂല സാഹചര്യങ്ങളിലും ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവി നിരാശനായില്ല. ധീരതയും നിശ്ചയദാർഢ്യവും കൈമുതലാക്കിയ അദ്ദേഹം തന്റെ പ്രസംഗങ്ങളിൽ ബ്രിട്ടീഷു വിരുദ്ധ വികാരം ജനിപ്പിക്കുകയും സയ്യിദ് അഹ്മദ് ശഹീദിന്റെ കീഴിൽ ഒരു സംഘത്തെ തയ്യാറാക്കുന്നതിന് അവസരമൊരുക്കുകയും ചെയ്തു. 1818ഓടെ മിക്കവാറും പ്രതിരോധ കൂട്ടായ്മകളും നാട്ടു രാജ്യങ്ങളും ബ്രിട്ടന് കീഴടങ്ങുകയുണ്ടായി. ബ്രിട്ടനെ നേരിടാൻ കരുത്തുള്ള ഒരു സംവിധാനവും അവശേഷിപ്പില്ല. സമ്പൂർണ്ണ വിപ്ലവമെന്നും എല്ലാ വ്യവസ്ഥിതികളെയും നിരാകരിക്കുക (ഫക്കു കുല്ലി നിളാം) എന്നതായിരുന്നു സയ്യിദ് അഹ്മദിന്റെ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം വാർദ്ധക്യ സഹജമായ അനാരോഗ്യവും ദുർബലമായ കാഴ്ചശക്തിയുമെല്ലാം പടികൂടിയിട്ടും അബ്ദുൽ അസീസ് ദഹലവി സായുധ വിപ്ലവത്തിന് ഒരു പദ്ധതിയാവിഷ്കരിക്കുകയുണ്ടായി തന്റെ അനുയായികളുടെ സിദ്ധികൾ മനസ്സിലാക്കി ഓരോരുത്തർക്കും അനുയോജ്യമായ ഉത്തരവാദിത്തങ്ങൾ നൽകി. സയ്യിദ് അഹ്മദിനെ മുജാഹിദുകളുടെ നേതാവായി നിശ്ചയിച്ചു. ഇസ്മായിൽ ശഹീദിനെയും ശൈഖ് അബ്ദുൽ ഹയ്യിനെയും സഹായികളും ഉപദേഷ്ടാക്കളുമായി നിയമിച്ചു. അൻപത് പേരടങ്ങുന്ന കൊച്ചു സംഘങ്ങളായി സയ്യിദ് അഹ്മദിന്റെ കീഴിൽ അവർ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് യാത്രയായി, ജനങ്ങളെ ഗ്രസിച്ചിരുന്ന ശിർക്ക് ബിദ്അത്തുകളിൽ നിന്നും അവരെ ശുദ്ധീകരിക്കുക, രാഷ്ട്രത്തെ വൈദേശിക ശക്തികളിൽ നിന്നും മോചിപ്പിക്കുക, മുസ്‌ലിം ഭരണം തിരിച്ചു പിടിക്കുക എന്നിവയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യങ്ങൾ. 1818ൽ ദൽഹിയിൽ നിന്ന് പ്രയാണമാരംഭിച്ച ഈ സംഘം വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങൾക്കിടയിൽ പോരാട്ടവീര്യം പ്രസരിപ്പിച്ചു. ലക്നോവിലെത്തിയ അവർ നാല് മാസം അവിടെ കഴിഞ്ഞു. സംസ്കരണ ശുദ്ധീകരണ ദൗത്യത്തിലേർപ്പെട്ടു. 1821ൽ മുജാഹിദുകൾ അഹ്മദ് ശഹീദിന്റെ നേതൃത്വത്തിൽ നഗരഗ്രാമങ്ങളിൽ സഞ്ചരിച്ച് ഹജ്ജ് കർമ്മം അനുഷ്ഠിക്കാനും ജിഹാദിന് ബൈഅത്ത് ചെയ്യുവാനും പ്രേരിപ്പിച്ചു. പ്രസ്തുത സംഘം ഹജ്ജ് നിർവ്വഹിച്ചു റായ്ബറേലിയിൽ തിരിച്ചെത്തി യുദ്ധത്തിന് തയ്യാറായി. ശൈഖ് ഇസമായിലിനെയും അബ്ദുൽ ഹയ്യിനെയും ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനും ജിഹാദിനും ഹിജ്റക്കും പ്രേരിപ്പിക്കാനും നിയോഗിച്ചു.
1826ൽ അഹ്മദ് ശഹീദിന്റെ കീഴിൽ മുജാഹിദുകൾ റായ് ബറേലിയിൽ നിന്ന് പുറപ്പെട്ടു. രണ്ട് വർഷം അവർ ജിഹാദിനുള്ള ഒരുക്കങ്ങൾ നടത്തി. ഛാർസഭയിലെത്തിയ അവർ മുസ്‌ലിംകളെ പ്രയാസപ്പെടുത്തിയ സിക്കുകാരുമായി സംഘട്ടനത്തിലേർപ്പെട്ടു സിക്കുകാരെ പരാജയപ്പെടുത്തി. 1826ൽ പെഷവാർ തലസ്ഥാനമാക്കി ഒരു ഭരണം സ്ഥാപിച്ചു. സയ്യിദ് അഹ്മദിനെ അമീറുൽ മുഅ്മിനീനായി നിയമിച്ചു. രാജ്യത്തിന്റെ അതിർത്തികളും ജഡ്ജിമാരെയും നിശ്ചയിച്ചു. സഹാബികളുടെ ജീവിിതം അനുസ്മരിപ്പിക്കുന്ന ജീവിതമായിരുന്നു പ്രസ്തുത മുജാഹിദുകളുടേത്.[1] മുസ്‌ലിംകളെ ക്രൂരമായി പീഡിപ്പിച്ചിരുന്ന സിക്ക്കാരുമായി 1831ൽ മുജാഹിദുകൾ ഒരിക്കൽ കൂടി ഏറ്റുമുട്ടി. രൂക്ഷമായ ഏറ്റുമുട്ടലിൽ 1831 മെയ് ഏഴിന് സയ്യിദ് അഹ്മദും തന്റെ ഗുരു സയ്യിദ് ഇസ്മായിൽ ദഹ്‌ലവിയും ബാലാക്കോട്ട് വെച്ച് രക്തസാക്ഷികളായി. ഇന്ത്യയിൽ പ്രഥമമായി മുസ്‌ലിംകൾ നടത്തിയ രാഷ്ട്രീയ മത സംസ്കരണ പ്രസ്ഥാനമായിരുന്നു സയ്യിദ് അഹ്മദ് നയിച്ച ഈ പ്രസ്ഥാനം. അതിന്റെ പ്രതിധ്വനികൾ ഇന്നും അവസാനിച്ചിട്ടില്ല.
സയ്യിദ് അഹ്മദിന്റെയും കൂട്ടാളികളുടെയും രക്തസാക്ഷ്യത്തോടെ സ്വാതന്ത്ര്യ പ്രസ്ഥാനം പരാജയപ്പെട്ടെങ്കിലും 1857ൽ സ്വാതന്ത്ര്യ സമര വിപ്ലവമായി അത് പുനവതരിച്ചു. പണ്ഡിതന്മാരും നേതാക്കളും വർദ്ധിച്ച ആവേശത്തോടു കൂടി രംഗത്തു വന്നു. മുസഫർ നഗറിലെ “ശാമിലി”യായിരുന്നു പുതിയ പോർക്കളം. പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മറ്റൊരു വിപ്ലവത്തിന് നേതൃത്വം നൽകിയത് മുഹമ്മദ് ഖാസിം നാനൂതവി, ഇംദാദുല്ല ഥാനവി, റഷീദ് അഹ്മദ് ഗംഗോഹി എന്നിവരായിരുന്നു. ധീര പോരാളികളായ ഈ പണ്ഡിതന്മാർ ഹാജി ഇംദാദുല്ല യുടെ നേതൃത്വത്തിൽ ഒരു സൈന്യം രൂപീകരിച്ചു. മുഹമ്മദ് മുനീറും ഹാഫിദ് ളാമിനും രണ്ട് ബറ്റാലിയനുകളുടെ നേതൃത്വം ഏറ്റെടുത്തു ഇവരുടെ നേതൃത്വത്തിൽ പോരാളികൾ ‘ഥാനഭവനി’ൽ വെച്ച് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി അതിൽ വിജയിച്ച അവർ അവിടെ ഒരു ഭരണം സ്ഥാപിച്ചു. അവർ അവിടുത്തെ ബ്രിട്ടീഷ് ഗവർണറെ പുറത്താക്കി ഈ വാർത്തയറിഞ്ഞ ബ്രിട്ടീഷുകാർ ആധുനിക യുദ്ധ സാമഗ്രികളുമായി ശാമിലിയിലേക്ക് പുറപ്പെട്ടു. മരങ്ങൾക്ക് പിന്നിൽ പതിയിരുന്ന മുജാഹിദുകൾ അപ്രതീക്ഷിതമായി ബ്രിട്ടീഷ് സൈന്യത്തെ നേരിട്ടു അവർ തങ്ങളുടെ ആയുധം വലിച്ചെറിഞ്ഞ് ഓടി. മുജാഹിദുകൾ ശത്രുക്കളുടെ പീരങ്കികൾ കൈവശപ്പെടുത്തി പിന്നീട് ശാമിലിയിൽ വെച്ച് അവർ ശത്രുക്കളുമായി ഏറ്റുമുട്ടി. അതിൽ സ്ത്രീകളും കുട്ടികളുമടക്കം ആബാല വൃദ്ധം ജനങ്ങളും പങ്കെടുത്തു. എന്നാൽ വിപ്ലവകാരികൾ പരാജയപ്പെടുകയും ബ്രിട്ടീഷുകാർ ദൽഹി കീഴടക്കുകയും ചെയ്ത വാർത്തയാണ് പിന്നീടറിഞ്ഞത്. ആയുധം വെച്ച് രക്ഷപ്പെടുകയല്ലാതെ മുജാഹിദുകൾക്ക് മുമ്പിൽ മറ്റു മാർഗമുണ്ടായിരുന്നില്ല. ഹാജി ഇംദാദുല്ല മക്കയിലേക്ക് നാടുവിട്ടു. റഷീദ് അഹ്മദ് ഗംഗോഹി ആറു മാസം ജയിലിലടക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. മുഹമ്മദ് ഖാസിം നാനൂതവി പൊതുമാപ്പ് പ്രഖ്യാപിക്കുന്നത് വരെ ഒളിവു ജീവിതം നയിച്ചു.
1857ലെ വിപ്ലവം ഹിന്ദുക്കളും മുസ്‌ലിംകളും തോളോട് തോൾ ചേർന്ന് നയിച്ച വിപ്ലവമായിരുന്നു. മുസ്‌ലിംകൾ മറ്റേവരെക്കാളും ഇതിൽ സജീവമായിരുന്നു. സയ്യിദ് അഹ്മദ് ശഹീദിന്റെ അനുയായികളായിരുന്ന മുജാഹിദുകളും ഇതിൽ പങ്കെടുത്തിരുന്നു. ഇന്നതമായ സമരവീര്യത്തിനുടമകളായ പണ്ഡിതന്മാരായിരുന്നു അതിന് നേതൃത്വം നൽകിയത്. സാദിഖ് പൂരിലെ അഹ്‌ലുൽ ഹദീസ് പക്ഷക്കാരായ മൗലാനാ അഹ്മദുല്ല ഖാൻ, മൗലാനാ ലിയാഖത്ത് അലി തുടങ്ങിയവർ ഈ സമരത്തിന് മുന്നിൽ നിന്നവരാണ്. വിധി വൈപരീത്യം കാരണം വിപ്ലവം പരാജയപ്പെട്ടു. ഇന്ത്യ വീണ്ടും നേരിട്ടുള്ള ബ്രിട്ടീഷ് രാജിന് കീഴിലായി. മുസ്‌ലിംകൾക്കിടയിൽ നിരാശ പടർന്നു. എന്നാൽ പണ്ഡിതന്മാർ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോയി. പാശ്ചാത്യരുടെ സാംസ്കാരിക ആക്രമണത്തെ ചെറുത്തു തോൽപ്പിക്കാനും മുസ്‌ലിംകളുടെ ഇസ്‌ലാമിക വ്യക്തിത്വം കാത്തു സൂക്ഷിക്കാനും ദയൂബന്ദിൽ അവർ “ദാറുൽ ഉലൂം മദ്റസ” സ്ഥാപിച്ചു. ഇന്ത്യയിൽ ഇസ്‌ലാമിക വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും നെടുങ്കോട്ടയായി അതിന്നും പരിലസിക്കുന്നു. സയ്യിദ് അഹ്മദ് കൊളുത്തിയ വിപ്ലവത്തിന്റെ കനൽ അടങ്ങിയിരുന്നില്ല. അത് രണ്ട് കൈത്തിരികളായി ദൽഹിയിലും ബീഹാറിലെ സാദിഖ്പൂരിലും ജ്വലിച്ചുകൊണ്ടിരുന്നു. ദൽഹിയിലെ കേന്ദ്രം പഴയ രീതി മാറ്റി പുതിയ ശൈലിയിൽ സ്വാതന്ത്ര്യ സമരമുന്നേറ്റത്തിന് തുടക്കം കുറിച്ചു. സംയുക്ത ദേശീയ പ്രസ്ഥാനത്തിന്റെ പ്രസ്തുത ശൈലിയാണ് പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വീകരിച്ചത്. പഴയ രീതിയിൽ നിലയുറപ്പിച്ച സാദിഖ് പൂരിലെ വിഭാഗം പോരാട്ടങ്ങൾ തുടർന്നു. മുസ്‌ലിംകളെ ജിഹാദിനും ഹിജ്റക്കും അവർ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. 1882ഓടെ ബ്രിട്ടീഷുകാർ അവരെ പൂർണമായും പരാജയപ്പെടുത്തി വിപ്ലവം തച്ചു കെടുത്തി. പിന്നീട് ദുറുൽ ഉലൂമിലെ കാര്യദർശിയായിരുന്ന മഹ്മൂദ് ഹസൻ ദയൂബന്ദിയുടെ നേതൃത്വത്തിൽ പുതിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം നിലവിൽ വന്നു. ഡോക്ടർ മുഖതാർ അഹ്മദ് അൻസാരി, മൗലാനാ അബുൽ കലാം ആസാദ്, ഹകീം അജ്മൽ ഖാൻ, അബ്ദുൽ ഗഫാർ ഖാൻ, പ്രഫസർ ബറകത്തുല്ല, രാജാ മഹീന്ദർ പ്രതാപ് സിംഗ്, ഹർദയാൽ സിംഗ്, രാംചന്ദ്ര, ശൈഖ് ഉബൈദുല്ലാ സിന്ധി, ഹുസൈൻ അഹ്മദ് മദനി എന്നിവർ ഇതിന്റെ നേതൃത്വ നിരയിലുണ്ടായിരുന്നു. വളരെ ആസൂത്രിതവും രഹസ്യ സ്വഭാവവുമുള്ള ഈ പ്രസ്ഥാനത്തിന് രാജ്യവ്യാപകമായ പിന്തുണയുണ്ടായിരുന്നു. കൂടാതെ, അഫ്ഗാനിസ്ഥാൻ, തുർക്കി, ജർമനി എന്നിവയും ഈ വിപ്ലവ പ്രസ്ഥാനത്തെ സഹായിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാൻ വേണ്ടി നിലവിൽ വന്ന ഈ പ്രസ്ഥാനം ലക്ഷ്യസാക്ഷാത്കാരത്തിനായി ശൈഖുൽ ഹിന്ദ് തന്റെ ശിഷ്യനായ മൗലാനാ ഉബൈദുല്ലയെയും മഹേന്ദ്ര പ്രതാപ് സിംഗ്, പ്രഫസർ ബറകത്തുല്ലാ ഖാൻ എന്നിവരെയും അഫ്ഗാനിലേക്കയച്ചു. അവിടെയവർ താൽക്കാലിക ഇന്ത്യൻ ഭരണകൂടം സ്ഥാപിച്ചു. ജർമ്മനി, തുർക്കി, റഷ്യ എന്നിവരുമായി കരാറിലേർപ്പെട്ടു. പുറത്ത് നിന്ന് ശക്തമായ ആക്രമണം നടത്തി ഇന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധ സമരം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ ഈ പദ്ധതി മണത്തറിഞ്ഞ ബ്രിട്ടീഷുകാർ യോദ്ധാക്കളുടെ സമരവഴിയുടെ ഭൂപടം മനസ്സിലാക്കി ശൈഖുൽ ഹിന്ദിനെ പിടികൂടി മാൾട്ടയിലേക്ക് നാടു കടത്തി. അങ്ങനെ ഈ സ്വാതന്ത്ര്യ പ്രസ്ഥാനവും പരാജയപ്പെട്ടു. സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് ഫൗജ് (INA) പോലുള്ള പ്രസ്ഥാനങ്ങൾക്ക് ഈ വിപ്ലവ പ്രസ്ഥാനം വഴിതെളിയിച്ചു.
ഇതുകൊണ്ടൊന്നും പണ്ഡിതന്മാർ സ്വാതന്ത്ര്യപോരാട്ടങ്ങളിൽ നിന്ന് പിന്നോട്ടുപോയില്ല. അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സജീവമായി. മൗലാനാ ഹുസൈൻ അഹ്മദ് മദനി, മൗലാനാ ആസാദ്, അബ്ദുൽ ഖാദിർ ലുധിയാൻവി കേരളത്തിൽ സയ്യിദ് ഫസൽ ഉമർ ഖാദി, ആലി മുസ്‌ലിയാർ, കെ.എം. മൗലവി, ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാർ, ഇ. മൊയ്തു മൗലവി എന്നിവർ ഉദാഹരണം.
ഖിലാഫത്ത് പ്രസ്ഥാനം
1914ൽ ബ്രിട്ടൻ ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ രണ്ടാം ലോകയുദ്ധം ആരംഭിച്ചു. തുർക്കി ജർമനിയുടെ പക്ഷം ചേർന്നു. ബ്രിട്ടന്റെ കൂടെ കൂടി അമേരിക്കയും സഖ്യകക്ഷികളും യുദ്ധത്തിൽ ജയിച്ചു. ബ്രിട്ടൻ തുർക്കിക്കെതിരിൽ ശക്തമായ നിലപാടെടുത്തു. അതിനെ പല കഷ്ണങ്ങളാക്കി ഉസ്മാനിയ ഖിലാഫത്തിനെ തകർത്തു ഇന്ത്യൻ മുസ്‌ലിംകളെ ഇത് വല്ലാതെ പ്രകോപിതരാക്കി. മൗലാനാ മുഹമ്മദലി, മൗലാനാ ശൗകത്ത് അലി, മൗലാനാ ആസാദ് എന്നിവരുടെ നേതൃത്വത്തിൽ ഉസ്മാനിയ ഖിലാഫത്തിനെ പിന്തുണക്കാൻ 1919ൽ അവർ ഖിലാഫത്ത് പ്രസ്ഥാനം രൂപീകരിച്ചു. ഇംഗ്ലീഷുകാരെ ബഹിഷ്കരിക്കാൻ അവർ ആഹ്വാനം ചെയ്തു. മഹാത്മാ ഗാന്ധിയും ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചു. നിസ്സഹകരണ പ്രസ്ഥാനവുമായി അതിനെ ബന്ധിപ്പിച്ചു. മുസ്‌ലിംകളെയും ഹിന്ദുക്കളെയും ഒന്നിപ്പിക്കാൻ ഈ പ്രസ്ഥാനത്തിന് സാധിച്ചുവെങ്കിലും തുർക്കിയുടെ പതനത്തോടെ അത് കാലയവനികക്കുള്ളിൽ മറഞ്ഞു.
ചുരുക്കത്തിൽ പൊതുജനങ്ങൾക്കിടയിൽ ദേശീയ ബോധവും ഹിന്ദു മുസ്‌ലിം ഐക്യവും സാമ്രാജ്യത്വ വിരോധവും സൃഷ്ടിക്കാൻ പണ്ഡിതന്മാർ നേതൃത്വം നൽകിയ സമരങ്ങൾക്ക് സാധിച്ചു. പലരും അന്തമാനിലേക്കും, മക്കയിലേക്കും, മാൾട്ടയിലേക്കും നാടുകടത്തപ്പെട്ടു. മറ്റു പലരും രാജ്യത്തിനകത്തെ കാരാഗ്രഹങ്ങളിലേക്ക് തള്ളപ്പെട്ടു. ഇന്ത്യയിലെ സ്വാതന്ത്ര്യ സമരചരിത്രം മുസ്‌ലിം പണ്ഡിതന്മാരുമായി ബന്ധപ്പെട്ടതാണ്. ആർക്കും അത് നിഷേധിക്കാനാവില്ല.
11,Feb2020

ഇന്ത്യാ ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകൾ

11,Feb2020

കേരള മുസ്‌ലിംകളിലേക്ക്‌ ആഗോള ശീഇസം പാലങ്ങൾ പണിയുന്നു



കേരള മുസ്‌ലിംകളിലേക്ക്‌ ആഗോള ശീഇസം പാലങ്ങൾ പണിയുന്നു

8 June 2017 | Interview
By 
അഭിമുഖം/അബ്ദുർറഹ്മാൻ ആദൃശ്ശേരി
കോട്ടക്കൽ: കേരളത്തിൽ ശീഈ മുസ്‌ലിംകളുണ്ടോ? ഇല്ലെന്നാണ്‌ സമുദായം പൊതുവിൽ മനസ്സിലാക്കി വരുന്നത്‌. കൊളോണിയൽ മലബാറിലെ കൊണ്ടോട്ടി കൈക്കാർ ശീഇകളായിരുന്നുവെന്നും അവർ വഴിയും സ്വൂഫിസത്തിന്റെ വിവിധ  കൈവഴികൾ വഴിയും കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ പല ശീഈ ആശയങ്ങളും സ്വാധീനം നേടിയിട്ടുണ്ടെന്നും ചരിത്രജ്ഞാനമുള്ളവർക്ക്‌ ബോധ്യമുണ്ടാകും. എന്നാൽ അതിനപ്പുറത്ത്‌ ബോധപൂർവം തന്നെ ശീഇകൾ ആയി ജീവിക്കുകയോ ശീഇസം പ്രചരിപ്പിക്കുവാൻ വേണ്ടി അധ്വാനിക്കുകയോ ചെയ്യുന്ന ആളുകൾ കേരളത്തിൽ ഉണ്ടോ? ഉണ്ടെന്നാണ്‌ ഫാറൂഖ്‌ റൗദതുൽ ഉലൂം അറബിക്‌ കോളജിലെ അധ്യാപകനും എഴുത്തുകാരനും ആയ അബ്ദുർറഹ്‌മാൻ ആദൃശ്ശേരി തെളിവുകൾ നിരത്തി സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌.
കേരളത്തിൽ സുന്നീ മുസ്‌ലിംകൾ മാത്രമേയുള്ളൂ എന്ന സങ്കൽപം ശരിയല്ലെന്നും ആഗോള തലത്തിലുള്ള ശീഈ പദ്ധതികളുടെ ഭാഗമായി കേരള മുസ്‌ ലിംകളെ ശീഈവൽകരിക്കാനുള്ള ആസൂത്രിതമായ പരിശ്രമങ്ങൾ നടക്കുന്നുവെന്നും അതിന്റെ ഫലമായി ശീഈ വിശ്വാസങ്ങളും ആചാരങ്ങളും കേരളത്തിലെ സുന്നികൾക്കിടയിലേക്ക്‌ നുഴഞ്ഞുകയറുക മാത്രമല്ല, പ്രതിബദ്ധതയുള്ള ശീഈ ആശയപ്രചാരകരും കറകളഞ്ഞ ശീഇകളും ഇവിടെ ജന്മം കൊള്ളുക കൂടി ചെയ്തുകൊണ്ടിരിക്കുന്നുവെന്നുമാണ്‌ ആദൃശ്ശേരിയുടെ നിരീക്ഷണം. മുജാഹിദുകളും സുന്നികളും ജമാ അത്തുകാരുമെല്ലാം ഈ വിഷയത്തിൽ കനത്ത ജാഗ്രത കൈവരിക്കണമെന്നും ഇല്ലെങ്കിൽ വളരെ പ്രത്യക്ഷമായിത്തന്നെ ശീഇസം കുറഞ്ഞ കാലത്തിനുള്ളിൽ കേരളത്തിൽ ഫണം വിടർത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
? ശീഇകൾക്കെതിരായ പ്രചരണങ്ങളിൽ പ്രകോപിതരാകുന്നവരാണ്‌ കേരളത്തിലെ പല മുസ്‌ലിം പണ്ഡിതന്മാരും ബുദ്ധിജീവികളും. സുന്നികൾ ആണ്‌ ഇവരെല്ലാം. എന്നാൽ കേരളത്തിന്റെ അന്തരീക്ഷത്തിൽ ഇത്‌ അനാവശ്യമായ ബഹളം ആണെന്നും ശീഈ-സുന്നീ ഐക്യമാണ്‌ കാലഘട്ടത്തിന്റെ ആവശ്യമെന്നും മുസ്‌ലിംകളെ ഭിന്നിപ്പിക്കാനുള്ള സാമ്രാജ്യത്വ തന്ത്രത്തെയാണ് ശീഈ/ഇറാൻ വിരുദ്ധ ലേഖനങ്ങളും പ്രഭാഷണങ്ങളും വിജയിപ്പിക്കുന്നത്‌ എന്നും അവർ വാദിക്കുന്നു. എന്താണ്‌ താങ്കൾക്ക്‌ പറയാനുള്ളത്‌?
-കാര്യങ്ങൾ മനസ്സിലാക്കാതെയാണ്‌ അവർ സംസാരിക്കുന്നത്‌. സുന്നീ-ശീഈ ഐക്യത്തിന്റെ ബാനർ ഉയർത്തി സുന്നികളെ ഉറക്കിക്കിടത്തുകയും വളരെ രഹസ്യമായി സുന്നീ വിരുദ്ധ ഗൂഡാലോചനകൾ നടത്തുകയും ചെയ്യുകയാണ്‌ ശീഅ നേതാക്കാളുടെ എക്കാലത്തെയും രീതി. വിപ്ലവാനന്തര ഇറാൻ ചെയ്തതും അതുതന്നെയാണ്‌. ഇസ്‌ലാമിന്റെ മേൽവിലാസത്തിൽ നടന്ന രാഷ്ട്രീയ വിപ്ലവം എന്ന നിലയിൽ സുന്നീ ഇസ്‌ലാമിസ്റ്റുകൾ  അന്ധമായി അതിനെ പിന്തുണച്ച്‌ വിഡ്ഢികൾ ആവുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഇഖ്‌വാൻ ലൈനിലുള്ള പലർക്കും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇത്‌ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്‌. കുവൈത്തിലെ ഇഖ്‌വാനികൾ കഴിഞ്ഞ അഞ്ചാറു വർഷക്കാലമായി കടുത്ത രീതിയിൽ ശീഈ വിമർശകരും ഇറാൻ വിരുദ്ധരുമാണ്‌.   അവരുടെ മുജ്തമഅ് വാരികയിൽ ഈ കാലയളവിൽ വന്ന ലേഖനങ്ങൾ എന്നെപ്പോലുള്ളവരെ വളരെയധികം സഹായിച്ചിട്ടുണ്ട്‌. ആദ്യം ഇറാൻ അനുകൂലികളായിരുന്ന അവർ പിന്നീട്‌ കുവൈത്തിലെ ശീഇകളിൽ നിന്നുണ്ടായ ദുരനുഭവങ്ങളിൽ നിന്നും സിറിയയിലും ഇറാക്വിലും സുന്നികൾക്ക്‌ ശീഇകളിൽ നിന്നനുഭവിക്കേണ്ടി വന്ന പീഡനങ്ങളിൽ നിന്നും പാഠം പഠിക്കുകയായിരുന്നു.
സിറിയയിൽ നടന്ന സുന്നീ മനുഷ്യക്കുരുതിക്കുശേഷവും ഇറാന്‌ വക്കാലത്ത്‌ പറയാൻ മാത്രം ‘നിഷ്‌കളങ്കത’ നമുക്കുണ്ടാകാൻ പാടുണ്ടോ? ഇഖ്‌വാൻ ധാരയിൽ ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരിൽ അഗ്രേസരൻ ഡോ. യൂസുഫുൽ ഖർദാവി ആണല്ലോ. അദ്ദേഹം ഈയടുത്തായി‌ എത്ര ശക്തമായാണ്‌ ശീഇകൾക്കും ഇറാനും എതിരെ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌! നേരത്തെ സ്വീകരിച്ച നിലപാട്‌ തെറ്റായിരുന്നുവെന്ന് അദ്ദേഹം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്‌. സുന്നീ-ശീഈ ഐക്യം എന്ന മിഥ്യ പ്രചരിപ്പിച്ച്‌ തന്റെ ആയുസ്സിലെ വിലപ്പെട്ട മുപ്പത്‌ വർഷങ്ങൾ താൻ നഷ്ടപ്പെടുത്തിക്കളഞ്ഞുവെന്ന് പോലും അദ്ദേഹത്തിന്‌ പറയേണ്ടി വന്നു. എന്നിട്ടും കേരളത്തിലെ ഇസ്‌ലാമിസ്റ്റ്‌ ധാരയിലെ ചിലർ പഴയ അബദ്ധങ്ങളിൽ പിടിച്ചുതൂങ്ങി നിൽക്കുകയാണ്‌. പക്ഷേ കാര്യങ്ങൾ മാറി വരും എന്നു തന്നെയാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. കേരള ജമാഅത്തെ ഇസ്‌ലാമിയിലെ പല പ്രഗത്ഭരും ഇപ്പോൾ ഈ നിലപാടിന്റെ അപകടം വളരെ കൃത്യമായി തന്നെ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്‌. സുന്നീ ലോകത്തെ തന്നെ നിഷ്കാസനം ചെയ്യാനാണ്‌ ഇറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
  യൂസുഫുൽ കർദാവി
? കേരളത്തിൽ എന്താണ്‌ ഈ ചർച്ചയുടെ പ്രസക്തി?
-ഇറാന്‌ വളരെ വിപുലമായ ശീഅവത്കരണ അജൻഡയാണ്‌ മുസ്‌ലിം ലോകത്തുള്ളത്‌. ഇൻഡ്യയും കേരളവുമൊന്നും അതിൽ നിന്ന് ഒഴിവല്ല. ഡൽഹിയിലെ ഇറാൻ കൾച്ചർ ഹൗസിന്റെ ‘സാംസ്കാരിക വിനിമയ’ പരിപാടികൾ ശ്രദ്ധിക്കുന്നവർക്കെല്ലാം ഇത്‌ വളരെ എളുപ്പത്തിൽ മനസ്സിലാകും. ഇൻഡ്യയിലെ സുന്നീ മുസ്ലിം സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന പ്രതിഭാശാലികളായ ബുദ്ധിജീവികളെയും എഴുത്തുകാരെയും പാട്ടിലാക്കി അവർ വഴി ഇവിടുത്തെ സുന്നികളെ ശീഅവൽകരിക്കുകയാണ്‌ ഇറാന്റെ സ്റ്റ്രാറ്റജി. സിമി നേതാവായിരുന്ന എൻ. വി. ഫദ്‌ലുല്ലയുടെ നേതൃത്വത്തിൽ അരീക്കോട്ട്‌ സ്ഥാപിക്കപ്പെട്ട ഇസ്ലാമിക്‌ ഫൗണ്ടേഷൻ വളരെ കൃത്യമായ ഒരു ഇറാൻ പദ്ധതി ആയിരുന്നില്ലേ? സി. ഹംസ, എം. എ. കാരപ്പഞ്ചേരി തുടങ്ങിയ അന്നത്തെ സിമി എഴുത്തുകാരെ ഉപയോഗിച്ച്‌ ഇറാനിൽ നിന്ന് വന്ന ഖുമയ്നിയുടെയും അലി ശരീഅത്തിയുടെയും മുർതദാ മുത്വഹ്ഹരിയുടെയുമൊക്കെ പച്ചയായ ശീഅ സാഹിത്യങ്ങൾ എത്രയോ എണ്ണം ഫൗണ്ടേഷൻ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്ത്‌ പ്രസിദ്ധീകരിച്ച്‌  മലബാറിലെ വായനാതൽപരരും അഭ്യസ്തവിദ്യരുമായ സുന്നീ മുസ്‌ലിം ചെറുപ്പക്കാർക്കിടയിൽ വിതരണം ചെയ്തു.
കോഴിക്കോട്‌ ആർ. ഇ. സിയിലും മറ്റുമായി ഇറാനിയൻ വിദ്യാർത്ഥികൾ ധാരാളമായി മുമ്പ്‌ പഠിച്ചിരുന്നു. അവരുമായുള്ള സമ്പർക്കമാകാം ഇറാൻ ഭക്തിയുടെ ഒരു തരംഗം സിമിയിൽ ഉണ്ടാക്കിയത്‌. ഇപ്പോൾ കോഴിക്കോട്ട്‌ അദർ ബുക്ക്സ്‌ നടത്തുന്ന ഡോ. ഔസാഫ്‌ അഹ്സൻ സിമിയുടെ പ്രസിഡെന്റ്‌ ആയതോടെ കാര്യങ്ങൾ ശരിക്കും വഷളായി. സിമി പ്രവർത്തകരെ പൂർണമായി ശീഈവൽകരിക്കുകയായിരുന്നു ഔസാഫിന്റെ അജൻഡ. അതിനെതിരിൽ സംഘടനക്കുള്ളിൽ നിന്ന് പ്രതികരിക്കാൻ ശ്രമിച്ച ചിലരും ഉണ്ടായിരുന്നു. ആദ്യം ഇറാനിയൻ ബുദ്ധിജീവികളിലേക്കും തുടർന്ന് അവരുപയോഗിച്ച ശീഈ രൂപകങ്ങളിലേക്കും ആകൃഷ്ടരാവുകയും അതുവഴി ശീഇസത്തിന്റെ സ്വാധീനം വരികയും ചെയ്ത നിരവധി ധിഷണാശാലികളെ ഔസാഫ്‌ കാലഘട്ടം സിമിയിൽ ‘വളർത്തിയെടുത്തു.’
സി. ഹംസ
? സിമി തന്നെ നാമാവശേഷമായി. കഴിഞ്ഞ ഒരു കാലത്തെക്കുറിച്ചാണ്‌ താങ്കൾ സംസാരിക്കുന്നത്‌. മരിച്ചുപോയ ആ ഭൂതകാലം ഇപ്പോൾ എന്ത്‌ അപകടം ഉണ്ടാക്കുമെന്നാണ്‌ നാം ഭയപ്പെടേണ്ടത്‌?
– ആ ‘ഭൂതം’ മരിച്ചുവെന്നത്‌ നമ്മിൽ പലരുടെയും തെറ്റിദ്ധാരണ മാത്രമാണ്‌. ഇപ്പറഞ്ഞവരുടെയും അവർ വളർത്തിയെടുത്തവരുടെയും തലച്ചോറിൽ നിന്ന് ഇതെല്ലാം കൊഴിഞ്ഞുപോകാൻ മാത്രമുള്ള ഒന്നും ഇക്കാലയളവിൽ ഉണ്ടായിട്ടില്ല.  അവരെല്ലാം ഇന്നും മുസ്‌ലിം കേരളത്തിൽ പല വിധത്തിലുള്ള സാംസ്കാരിക പ്രവർത്തനങ്ങളുമായി സജീവവുമാണ്‌. എ. കെ. അബ്ദുൽ മജീദ്‌ ആ നിരയിൽ പെട്ട ഒരാളാണ്‌. പല സുന്നീ മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം എഴുതുന്നു. ‘ഭൂതം’ കൂടൊഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ എഴുത്തുകൾ സൂക്ഷ്മമായി പിന്തുടർന്നാൽ പണ്ഡിതന്മാർക്ക്‌ മനസ്സിലാക്കാവുന്നതേ ഉള്ളൂ. മറ്റൊരാൾ ആയിരുന്നല്ലോ പ്രൊഫ. പി. കോയ.  എൻ. ഡി. എഫിന്റെയും അതിന്റെ രൂപാന്തരങ്ങളുടെയും തേജസിന്റെയുമൊക്കെ പിന്നിലുള്ള തലച്ചോർ പ്രധാനമായും അദ്ദേഹത്തിന്റേതാണ്‌. അവരുടെ പ്രസിദ്ധീകരണങ്ങളും പരിപാടികളും ഇപ്പോഴും ഇറാൻമയമായി നിൽക്കുന്നത്‌ ആർക്കും കാണാം. എന്നാൽ ഇപ്പോൾ എൻ. ഡി. എഫിനുള്ളിലും ഇത്‌ തിരിച്ചറിഞ്ഞു തുടങ്ങുന്നവർ ഉണ്ടെന്ന് തോന്നുന്നു. തേജസിന്റെ ഏതാനും ലക്കങ്ങളിൽ ഈയിടെ ഇറാൻ വിരുദ്ധ ലേഖനങ്ങൾ ഇടം പിടിച്ചത്‌ അതിന്റെ ഫലമായിരിക്കണം. അതേതായാലും ശുഭോദർക്കമാണ്‌.
ഇനി മുഖ്യ സൂത്രധാരൻ ഔസാഫ്‌ അഹ്സന്റെ കാര്യം എടുക്കുക. രണ്ടായിരാമാണ്ടിൽ ജൂലൈ മാസം ഒന്നാം തിയതി പുറത്തിറങ്ങിയ ശീഈ അനുകൂല കനേഡിയൻ പ്രസിദ്ധീകരണമായ Crescent Internationalൽ പോലും ഔസാഫിന്റെ ശീഅ അനുകൂല എഴുത്തുണ്ട്‌; അതും ഇമാം ഖുമയ്നിയെയും ശീഇകളുടെ ‘വിലായതെ ഫക്വീഹ്‌’ സിദ്ധാന്തത്തെയും പുകഴ്ത്തുകയും അതിനെ അംഗീകരിക്കാത്തതിന്‌ സുന്നികളെ വിമർശിക്കുകയും ചെയ്തുകൊണ്ടുള്ള കുറിപ്പ്‌! ഔസാഫിന്‌ ഒരു മാറ്റവും വന്നിട്ടില്ലെന്ന് അതുതന്നെ തെളിയിക്കുന്നുണ്ട്‌. അദ്ദേഹത്തിന്‌ ചുറ്റും ഇപ്പോൾ മുസ്‌ലിം ചെറുപ്പക്കാരുടെ വലിയൊരു നിരയുണ്ട്‌; ചരിത്രം മുതൽ ഫെമിനിസം വരെ ഒരു വിപ്ലവ ഇറാൻ പരിപ്രേക്ഷ്യത്തിൽ വായിച്ചുകൊടുക്കുന്ന ആചാര്യൻ ആണ്‌ അവർക്ക്‌ ഔസാഫ്‌. ഇറാൻ കൾച്ചറൽ ഹൗസുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തുന്നു.
അദർ ബുക്സ്‌ ആണല്ലോ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ തട്ടകം.  അദർ എന്ന പേരുപോലും അദ്ദേഹത്തിന്‌ കിട്ടുന്നത്‌ അതേ പേരിലുള്ള ഒരു വിദേശ ശീഈ പ്രസാധനാലയത്തോടുള്ള ആരാധനയിൽ നിന്നാണ്‌. പഴയ ഇസ്‌ലാമിക്‌ ഫൗണ്ടേഷൻ പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ കേരളത്തിൽ വാങ്ങാൻ കിട്ടുന്നത്‌ അദർ ബുക്സിൽ ആണ്‌. അത്‌ പോരാഞ്ഞിട്ട്‌ പുതിയവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. നിങ്ങൾക്കറിയുമോ, ഏറ്റവും ഒടുവിൽ ഏതാനും മാസങ്ങൾക്കുമുമ്പ്‌ ശാന്തപുരം ജാമിഅ അൽ ഇസ്‌ലാമിയ്യയിൽ ഒരു ശീഅ-സുന്നീ സംവാദം നടന്നു. ശീഅ പക്ഷത്തിനുവേണ്ടി സംസാരിച്ചത്‌ സാക്ഷാൽ ഡോ. ഔസാഫ്‌ അഹ്സൻ! താൻ ഒരു ശാഫിഈ സുന്നിയാണെങ്കിലും അവർക്കുവേണ്ടി സംസാരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിചിത്രമായ അവകാശവാദം. ഇദ്ദേഹത്തിനുചുറ്റും ഇപ്പോഴുള്ള ‘ബുദ്ധിജീവി വലയ’ത്തിൽ  പ്രധാനമായും ഉള്ളത്‌ വിവിധ സർവകലാശാലകളിലെ മാപ്പിള സാമൂഹികശാസ്ത്ര വിദ്യാർത്ഥികൾ ആണ്‌. ശീഈവതകരണത്തിന്റെ ഭാവിപർവത്തിനും മനുഷ്യവിഭവശേഷി സജ്ജമായിക്കൊണ്ടിരിക്കുന്നുവെന്നർത്ഥം!
ഔസാഫ് അഹ്സൻ
? ചിന്തകൾ ശീഈവത്കരിക്കപ്പെട്ട ഈ പഴയ സിമി നേതാക്കളുടെ സ്വാധീനം സമുദായത്തിന്റെ ‘ബുദ്ധിജീവി പ്രാന്തങ്ങളിൽ’ ഒതുങ്ങുന്ന ചില ധൈഷണിക കൈമാറ്റങ്ങളായി പരിമിതപ്പെടില്ലേ? അതല്ലാതെ ശരിക്കും ഒരു ശീഈ തലമുറയെ ഒക്കെ അത്‌ സൃഷ്ടിക്കുമോ? മുഖ്യധാരാ മുസ്ലിം സംഘടനകളെ അത്‌ ബാധിക്കുമോ?
– ഒന്നാമതായി, ഇന്റലക്ച്വൽ ഡിസ്കോഴ്സുകൾ ആണ്‌ ഇവർ നിർമ്മിക്കുന്നത്‌. അത്‌ സമുദായത്തിന്റെ പൊതുബോധവും ലോകവീക്ഷണവും നിർമ്മിക്കുന്നതിൽ വലിയ പങ്കുവഹിക്കും.
രണ്ടാമതായി, ഇത്തരം ബുദ്ധിജീവികൾ മാത്രമല്ല ഇവിടെയുള്ള പ്രശ്നം. ഇസ്ലാമിക്‌ ഫൗണ്ടേഷന്റെ തൂലികാ നെടുംതൂണുകളിൽ ഒരാളായിരുന്നു സി. ഹംസ. ഞാൻ മനസ്സിലാക്കുന്നേടത്തോളം ഹംസ അന്നുമുതൽ ഇന്നുവരെ ഒരു കറതീർന്ന ശീഇ ആണ്‌; ആത്മാർഥതയുള്ള, ഭക്തനായ ശീഇ. ലളിതജീവിതം നയിക്കുന്ന, ഒരു സാധാരണക്കാരന്റെ മട്ടും ഭാവവും മാത്രമുള്ള, സാത്വിക പരിവേഷമുള്ള ഹംസ ഒരു സ്വൂഫിയെപ്പോലെയാണ്‌ അനുയായികൾക്കിടയിൽ പരിഗണിക്കപ്പെടുന്നത്‌. എവിടെയാണ്‌ ഇന്ന് ഹംസ? ഇ. കെ വിഭാഗം സുന്നികളുടെ ആവേശമാണ്‌ ഇന്ന് അദ്ദേഹം! കരുവാരക്കുണ്ട്‌ ദാറുന്നജാതിൽ അദ്ദേഹം കുടിയിരുത്തപ്പെട്ടിരിക്കുന്നു. ചെമ്മാട്‌ ദാറുൽ ഹുദയുടെ സന്തതികളിൽ മിക്കവർക്കും ഹംസ ഋഷിതുല്യനായ ആത്മീയാചാര്യൻ ആണ്‌. മുജാഹിദുകളെയും ജമാഅത്തുകാരെയും വിമർശിച്ചും സ്വൂഫിസം വെച്ചുവിളമ്പിയും ഹംസ ഒന്നാംതരം സുന്നിയായി സമസ്ത നേതാക്കൾക്കു മുന്നിൽ വിലസുന്നു.  ഇത്തരം അഭിനയങ്ങൾ ശീഇകൾക്ക്‌ ‘തക്വിയ്യ’ എന്ന പേരിൽ അറിയപ്പെടുന്ന മതപുണ്യമാണെന്ന് അറിവുള്ളവർക്ക്‌ ഹംസയുടെ ‘സമസ്ത ജീവിത’ത്തിൽ യാതൊരു അത്ഭുതവും തോന്നുകയില്ല. കാര്യങ്ങൾ മുഖ്യധാരാ മുസ്ലിം സംഘടനകളെയും സ്ഥാപനങ്ങളെയും അവിടങ്ങളിലെ മതവിദ്യാർഥികളെയുമെല്ലാം വിഴുങ്ങുന്ന അവസ്ഥയിലാണ്‌ ഉള്ളത്‌ എന്നാണ്‌ ഞാൻ പറഞ്ഞുവരുന്നത്‌.
കഴിഞ്ഞ വർഷങ്ങളിൽ കാന്തപുരം വിഭാഗം പ്രസിദ്ധീകരണങ്ങളുടെ മുൻകയ്യിൽ നടന്ന കേരള മുസ്ലിം നവോത്ഥാന ചരിത്രത്തിന്റെ ‘പുനർവായന’യെ പരിശോധിക്കുക. ‘രിസാല’ പോലുള്ള അവരുടെ ആനുകാലികങ്ങൾ അതിനുവേണ്ടി ഉപയോഗിച്ച ഡോ. പി. എ. അബൂബക്‌റിന്റെ രക്തപരിശോധന അദ്ദേഹത്തിന്റെ അഹ്ലുസ്സുന്നത്ത്‌ അല്ല, മറിച്ച്‌ ശീഅത്ത്‌ ആണ്‌ തെളിയിക്കുക. അവർ ഇതുപോലുള്ള കാര്യങ്ങൾക്കുപയോഗിക്കുന്ന
കെ. അബൂബക്‌റിനെപ്പോലുള്ളവരിലും ശീഈ ചിന്തയുടെ സ്വാധീനം കാണാം. വഹ്ഹാബിസത്തെ വിമർശിക്കാൻ ശീഇ ആയ ഹാമിദ്‌ ഗാറിന്റെ പുസ്തകം മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്ത്‌ പ്രസിദ്ധീകരിക്കുന്ന ദുസ്ഥിതിയിൽ വരെ അവർ ചെന്നുപെട്ടു. ഇപ്പോൾ ഇതൊക്കെ ശരിയാണോ എന്ന ചോദ്യം അവർക്കുള്ളിൽ തന്നെ ഉയരാൻ തുടങ്ങിയിട്ടുണ്ട്‌.
?ഇതിന്റെയൊക്കെ ഫലമായി കേരളത്തിൽ ശീഇകൾ ഉണ്ടാകുന്നുണ്ടോ? അവരുടേതായ കൂട്ടായ്മകൾ രൂപപ്പെടുന്നുണ്ടോ?
-കേരളത്തിലെ മുസ്ലിം സംഘടനകളിലൊന്നുപോലും അർഹിക്കുന്ന ഗൗരവത്തോടുകൂടി മനസ്സിലാക്കിയിട്ടില്ലെങ്കിലും കേരളത്തിൽ ശുദ്ധ ശീഇകൾ ഉണ്ടായിവരുന്നു എന്നത്‌ സത്യമാണ്‌. ‘തക്വിയ്യതിന്റെ’ ഫലമായി ചുറ്റുമുള്ള സുന്നികൾക്ക്‌ അത്‌ മനസ്സിലാകുന്നില്ലെന്നേയുള്ളൂ. മുൻ സിമിക്കാരനും എഴുത്തുകാരനും എറണാകുളത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന Al Harmony ഇംഗ്ലീഷ്‌ ആനുകാലികത്തിന്റെ പത്രാധിപരുമായ വി. എ. മുഹമ്മദ്‌ അശ്‌റഫ്‌ ഇങ്ങനെ കേരളത്തിൽ ശീഇകളെ വളർത്താൻ രഹസ്യമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിജീവികളിൽ പ്രമുഖനാണ്‌. അദ്ദേഹത്തിന്റെ ജാമാതാവും ശുദ്ധ ശീഇയും ആയ ജസ്ബീർ മുസ്തഫ ഈ ശ്രമങ്ങളിൽ നിർണായകമായ പങ്കു വഹിക്കുന്നു എന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്‌. എറണാകുളത്ത്‌ സി. ഹംസയും അശ്‌റഫും മുൻകയ്യെടുത്ത് ഈയിടെ സ്ഥാപിച്ച Thaqalayn Foundationന്റെ ലക്ഷ്യം ഇവിടെ ഒരു ശീഈ സമൂഹത്തെ സൃഷ്ടിക്കുകയാണ്‌. Thaqalaynന്റെ ഉദ്ഘാടനത്തിൽ റ്റി. എ. അഹ്മദ്‌ കബീർ പങ്കെടുത്തത്‌ എന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല. അദ്ദേഹത്തിന്റെ ശീഈ/ഇറാൻ വിപ്ലവാഭിമുഖ്യം അടുത്തു പരിചയമുള്ളവർക്കൊന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.
സകലൈൻ ഫൗണ്ടേഷൻ ഉദ്ഘാടന വേദി
ഏകദേശം എഴുപതോളം ഭക്ത ശീഇകൾ ഇപ്പോൾ മലയാളി സുന്നികൾക്കിടയിൽ വളർന്നുവന്നിട്ടുണ്ട്‌. പൊന്നാനിയിൽ വെച്ച്‌ ഈയടുത്ത്‌ ഇവർ രഹസ്യയോഗം ചേർന്നിരുന്നു. വി. എ. എം. അശ്‌റഫും സി. ഹംസയും ആ യോഗത്തിൽ സംബന്ധിച്ചവരാണ്‌. ബുദ്ധിജീവികളേയും മാധ്യമപ്രവർത്തകരെയും മതപണ്ഡിതന്മാരെയും തങ്ങളുടെ പക്ഷത്തേക്ക്‌ കൊണ്ടുവരാൻ ഇവർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്‌. മുമ്പ്‌ മാധ്യമം ദിനപത്രത്തിൽ ഉണ്ടായിരുന്ന, ഇപ്പോൾ മീഡിയാ വണ്ണിൽ ഉള്ള പി. ടി. നാസർ ഇപ്പ്പോൾ സോഷ്യൽ മീഡിയയിൽ ശീഈ സിദ്ധാന്തങ്ങളുടെ വിപണനവുമായി രംഗത്തുണ്ട്‌.
പി.ടി നാസർ
ജമാഅത്തെ ഇസ്‌ലാമിയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫാ മൗലവിയും ശക്തമായി ശീഅയുടെ ആശയങ്ങൾ പ്രസംഗിക്കുന്നു. ഇറാൻ വല വിരിക്കുന്നത്‌ വലിയ ആസൂത്രണത്തോടെയാണെന്ന് ചുരുക്കം. സമുദായം ഉറക്കിൽ നിന്നുണർന്നിട്ടില്ലെങ്കിൽ അതിഭീകരമായ ആദർശ വ്യതിയാനങ്ങളാണ്‌ കൂടുകെട്ടാനിരിക്കുന്നത്‌ എന്ന തിരിച്ചറിവ്‌ എന്നെ അസ്വസ്ഥനാക്കുന്നു.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal